അരികെ: ഭാഗം 19

arike thannal

രചന: തന്നൽ

സത്യ കയ്യിലെ ഫയൽ അവന്റെ ഷെൽഫിലെ തുണികൾക്കിടയിൽ തിരുകി വച്ചു കൊണ്ട് മേശ വരിപ്പ് തുറന്ന് പൊതിഞ്ഞു വച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവർ കയ്യിലെടുത്തു.... അത്‌ തുറന്ന് അതിലെ ഫോണിന്റെ പാർട്സുകൾ മേശ മേലേക്ക് തട്ടിയിട്ട് ഫോൺ സെറ്റ് ചെയ്തു.,... സിം ഫോണിലേക്കിട്ട് പവർ ബട്ടൺ ഓണാക്കി അവനത് ചാർജിലേക്കിട്ടു.... ഹാങ്ങറിൽ കിടന്ന അവന്റെ തേച്ചിട്ട മറ്റൊരു കാക്കിയെടുത്തിട്ടു.... തറയിൽ വീണു കിടന്ന ന്യൂസ്‌ പേപ്പർ തിരികെ ഇരുമ്പ് പെട്ടിയിൽ തന്നെ തിരുകി കയറ്റി ബെഡിനടിയിലേക്ക് വച്ചവൻ മുറി പൂട്ടി പുറത്തേക്കിറങ്ങി... സത്യ കതക് അടക്കുന്ന സൗണ്ട് കേട്ടതും പ്രിയ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു... ""പോകുവാണോ.....എന്തെങ്കിലും കഴിക്കാതെ...."" അവൾ ചോദിച്ചെങ്കിലും അവൻ മറുപടി ഒന്നും പറയാതെ മുറിയുടെ താക്കോൽ ഷോ കേസിലെക്ക് വച്ച് വാതിൽ കടന്ന് പുറത്തേക്ക് പോയി...... അവൻ പോയ വഴിയേ നോക്കിനിന്നവൾ വാതിൽ കൊളുത്തിട്ട് അടുക്കളയിലേക്ക് നടന്നു... അന്ന് സത്യ തീരെ വൈകിയാണ് വീട്ടിലേക്ക് വന്നത്...

വരുമ്പോഴേക്കും ഏകദേശം പതിനൊന്നരയോളം കഴിഞ്ഞിരുന്നു..സത്യയെ കാത്തിരുന്ന് പ്രിയ ഡൈനിങ് ടേബിളിലെ കസേരയിൽ ചാഞ്ഞിരുന്ന് ഉറങ്ങിപോയി... വാതിൽ തുറക്കുന്ന ഒച്ച കേട്ടതും പ്രിയ ഞെട്ടിയുണർന്നു... പിടഞ്ഞെണീറ്റ് കസേരയിൽ പിടി മുറുക്കി നിന്നു... അവളെ ഒന്ന് നോക്കിയവൻ അവന്റെ മുറിയിലേക്ക് കയറി പോയി... തോളിൽ ഒരു ടവലും എടുത്തിട്ട് സത്യ പുറത്തേക്ക് വന്നു... ""നീ എന്തെ കിടക്കാഞ്ഞേ...??"" ""സർ വരാതെ....രാവിലേ ഒന്നും കഴിച്ചിരുന്നില്ലല്ലോ... ഉച്ചക്കും കഴിക്കാൻ വന്നില്ല... അപ്പൊ സർ വന്ന് എന്തേലും കഴിച്ചിട്ട് കിടക്കാന്ന് വച്ചു... അതാ ഞാൻ നോക്കിയിരുന്നേ..."" അവനൊന്നു മൂളികേട്ട് കൊണ്ട് അടുക്കള വാതിൽ വഴി പുറത്തിറങ്ങി ബാത്റൂമിലേക്ക് പോയി... പ്രിയ ഉണ്ടാക്കി വച്ച ചപ്പാത്തിയും വെജിറ്റബിൾ കറിയും ഗ്യാസിൽ വച്ച് ഒന്നും കൂടി ചൂടാക്കി എല്ലാം എടുത്തവൾ മേശ മേൽ കൊണ്ട് വന്ന് വച്ചു.... സത്യ തല തുവർത്തി കൊണ്ട് കയറി വന്ന് ടവൽ കസേരയിൽ വിരിച്ചിട്ട് ഡൈനിങ് ടേബിളിൽ വന്നിരുന്നു... പ്രിയ അവന് വിളമ്പി കൊടുത്ത് മാറി ചുവരിൽ ചാരി നിന്നു...

"നീ കഴിച്ചിരുന്നോ..."😌 മറുപടിയായി അവളൊന്ന് മൂളുക മാത്രം ചെയ്തു.. കഴിക്കുന്നതിനിടയിലാണ് മേശമേലിരുന്ന നോട്ട് കെട്ടുകൾ അവൻ കണ്ടത്... സത്യ രാവിലെ അവൾക്ക് കൊടുത്ത അതെ പൈസ... അത് കണ്ടതും അവന്റെ കണ്ണുകൾ കുറുകി... കൈ കുടഞ്ഞവൻ ഇരിപ്പിടത്തിൽ നിന്നെഴുന്നെറ്റതും ""എന്ത് പറ്റി??കഴിക്കാതെ എവിടെക്കാ പോണേ..ആഹാരം ഇഷ്ടായില്ലേ..."" പ്രിയ അവനരികിലേക്ക് വന്നു.... ""ഇത് ഞാൻ നിനക്ക് തന്നതല്ലേ... പിന്നെന്തിനാ ഇതിവിടെ അലക്ഷ്യമായി വലിച്ചെറിഞ്ഞേക്കുന്നെ...😡😡😡😡 " മേശ മെലിരിക്കുന്ന പണക്കെട്ടിലേക്ക് കൈ ചൂണ്ടിയവൻ ചോദിക്കുമ്പോൾ പ്രിയ ഒന്നും ഉരിയാടാതെ തല താഴ്ത്തി നിന്നു... ""ഇതിന്റെ വാല്യൂ എന്താന്ന് നിനക്കറിയോ... ഹ്മ്മ്മ് എങ്ങനെ മനസിലാകും കണ്ടവന്റെ പങ്ക് കട്ട് തിന്നുന്ന നിന്നെപോലുള്ളവൾമാർക്കൊന്നും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഈ പണത്തിന്റെ വാല്യൂ മനസിലാവില്ല...😡😏"" അവൻ പുച്ഛിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു കൈ കഴുകി മേശ മേലിരുന്ന പൈസയുമെടുത്തു മുറിയിലേക്ക് കയറിപോയി....

വേലക്കാരിയായിട്ട് മാത്രം ആണ് സർ എന്നെ കണ്ടിരിക്കുന്നത്.... അതിനപ്പുറത്തേക്കൊക്കെ മോഹിച്ചത് എന്റെ തെറ്റല്ലേ... പ്രണയിച്ചത് ഞാൻ മാത്രമാണ്... സർ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല... തെറ്റെന്റേത് മാത്രമാണ്.. അർഹിക്കാത്തത് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലായിരുന്നു... സർന്റെ കണ്ണിൽ ഞാനിപ്പോഴും ഒരു പിടിച്ചുപറിക്കാരിയാണ് കള്ളിയാണ്... അവളുടെ മനസാക്ഷി അവളോട് മന്ത്രിച്ചുകൊണ്ടിരുന്നു... സത്യ ഫോണും കൈയിൽ പിടിച്ച് ഇറങ്ങി വരുമ്പോൾ പ്രിയ അതെനിൽപ്പാണ്... മേശമേൽ അവൻ കഴിച്ചു ബാക്കിയായ പ്ലേറ്റ് പോലും അത്‌ പോലിരിക്കുന്നു.... അവളെ ഒന്ന് നോക്കിയിട്ടവൻ അതെല്ലാം പെറുക്കി എടുത്തു അടുക്കളയിൽ കൊണ്ട് വന്ന് സിങ്കിനകത്തേക്ക് ഇട്ടു... ""ഡി........."" സത്യയുടെ സ്വരം കേട്ടവൾ ഞെട്ടി അവനെ നോക്കി.... "നീ ഇതേത് ലോകത്താ..."" അതും ചോദിച്ചവൻ അവൾക്കടുത്തേക്ക് വന്ന് അവന്റെ കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടി... തെല്ലൊരു സംശയത്തോടെയവൾ അവനെയും അവന്റെ കയ്യിലെ ഫോണിലേക്കും നോക്കി...

"" ഇത് പിടിക്ക്..ഇത് നിനക്കാ ... ആക്ച്വലി ഞാൻ ഡ്യൂട്ടിക്ക് പോയാൽ നീയിവിടെ തനിച്ചല്ലേയുള്ളൂ... നിനക്കെന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിക്കയോ മറ്റോ ചെയ്യാം...അതല്ല എനിക്കെന്തേലും ആവശ്യം ഉണ്ടേൽ തിരികെയും വിളിക്കാല്ലോ... ഇത് പുതിയതൊന്നുമല്ല..പഴയ ഫോണാ.... മുന്നേ ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്നതാ... ഇതിപ്പോ നിന്റെ കയ്യിലുള്ളത് നല്ലതാന്ന് തോന്നി അതാ തന്നെ...ഇനി ഇതും വാങ്ങാതിരിക്കോ...😉"" അവൾ വാങ്ങാനായി കൈ നീട്ടിയതും ഫോൺ അവൻ പിന്നിലേക്ക് പിടിച്ചു.... അവളവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..... അവന്റെ കണ്ണുകളിൽ കുറുമ്പ് നിറഞ്ഞിരുന്നു.... അവൻ കുറച്ചു കൂടി അവളോട് ചേർന്ന് നിന്നു..... ഇപ്പോൾ അവളെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണവന്റെ നിൽപ്പ്.... അവളുടെ കണ്ണുകളിലെ പിടപ്പ് അവൻ കൗതുകപൂർവ്വം നോക്കി നിന്നു... ചെന്നിയിൽ നിന്ന് വിയർപ്പൊഴുകിയിറങ്ങി.... തൊട്ട് മുന്നേ തന്നോട് ചാടി കടിക്കാൻ വന്ന സത്യയല്ലിത്... വാക്കുകൾ കൊണ്ട് മുവേല്പിച്ചവനല്ലിത്..... താൻ ഇത് വരെ കാണാതൊരു സത്യ... ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ പോലും അവൾക്കന്യമായിരുന്നു... ""വേണ്ടാത്ത ചിന്തകളൊന്നും വേണ്ട...എല്ലാം മറന്നേക്ക്.... ഞാൻ ഒരു റെസ്പോൺസിബിൾ പോലീസ് ഓഫീസറാണ്...

എനിക്കെന്റെ ജീവനേക്കാളേറെ ഈ കാക്കി ആണ് മുഖ്യം... ജീവിതത്തിൽ ഒരു ബന്ധങ്ങളും സ്വന്തങ്ങളും വച്ചു പുലർത്താൻ ആഗ്രഹിക്കാത്തൊരാളാണ് ഞാൻ.... ഈ ബന്ധങ്ങൾ ആണ് നമ്മുടെയൊക്കെ ഏറ്റവും വലിയ ബലഹീനത.... അത്‌ കൊണ്ട് നീയെന്തെങ്കിലും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെകിൽ അത്‌ കളഞ്ഞേക്ക്...😌"" അത്രയും പറഞ്ഞവൻ അവളുടെ നീട്ടിയ കയ്യിൽ ഫോൺ വച്ചു കൊടുത്ത് തിരികെ മുറിയിലേക്ക് നടന്നു... അന്നേരം അവന്റെ ചൊടിയിലൊരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു... അവൾക്ക് വേണ്ടി അന്നാദ്യമായി അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് താരകങ്ങളെക്കാൾ തിളക്കമായിരുന്നു....😊 അവൻ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നവൾ .... എന്റെ മനസിലെന്താന്ന് അപ്പോ സാറിനറിയായിരുന്നോ..... എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ നടിക്കയായിരുന്നല്ലേ... കള്ള റൗഡി പോലീസ്... ഇത്ര നാളും എന്നെ പറ്റിച്ചതല്ലേ ഇനി ഈ പ്രിയദർശിനിയുടെ ഊഴമാണ്.... ഞാൻ എന്താ കാണിക്കാൻ പോകുന്നെന്ന് എന്റെ റൗഡി പോലീസ് കണ്ടോ....

എന്താ എന്നോട് പറഞ്ഞത് എല്ലാം മറന്നേക്കാനോ..... അടുത്ത ഒരാഴ്ചക്കുള്ളിൽ നിങ്ങളെ കൊണ്ട് ഈ പ്രിയദർശിനി ഇഷ്ടമാന്ന് പറയിപ്പിച്ചിരിക്കും... ഈ പ്രിയ അല്ലാതെ ഒരു പെണ്ണ് റൗഡി പോലീസിന്റെ ജീവിതത്തിൽ ഇല്ലന്ന് നിങ്ങളെ കൊണ്ട് ഞാൻ പറയിപ്പിക്കും.... നോക്കിക്കോ.... ❤️🖤❤️🖤❤️🖤❤️🖤 ബെഡിന്റെ ഹെഡ് റെസ്റ്റിൽ തല വച്ച് തുറന്നിട്ട ജാലകവാതിൽ വഴി ആകാശത്തിലെ പൂർണ്ണ ചന്ദ്രനെ നോക്കി കിടക്കയാണ് സത്യ... മനസ് ചിന്തകളാൽ കലുഷിതമായിരുന്നു ..... ഒരു വശത്ത് ദിലു മറു വശത്ത് പ്രിയ.... ആരോടൊപ്പം നിൽക്കും.. എന്റെ ദിലുവിന്റെ സന്തോഷം നശിപ്പിച്ചവനെ,എന്റെ നിതിയെ ഒരു ദാക്ഷണ്യവുമില്ലാതെ മരണത്തിലേക്ക് തള്ളിവിട്ടവനെ ഇഞ്ചിഞ്ചായി കൊല്ലാതെ എന്റെ പക അടങ്ങില്ല... അതിനു വേണ്ടി മാത്രമാണ് ഞാൻ ഇത്ര നാളും കാത്തിരുന്നത്.... എന്റെ ജീവൻ വെടിയേണ്ടി വന്നാലും എന്റെ ദിലുവിന് കൊടുത്ത വാക്ക് പാലിച്ചേ പറ്റു എനിക്ക്....

അത്‌ കൊണ്ടാണ് പ്രിയക്ക് എന്നോടുള്ള ഇഷ്ടം പോലും ഞാൻ കണ്ടില്ലെന്ന് നടിച്ചത്... അവളോട്‌ ഇഷ്ടക്കുറവൊന്നുമില്ല... ആദ്യമൊക്കെ ഒരു തരത്തിൽ പറഞ്ഞാൽ അവളോട് സഹധാപം ആയിരുന്നു... എന്നെ പോലെ ദിലുവിനെ പോലെ ആരോരുമില്ലാത്തവൾ... ജീവിത സാഹചര്യം മൂലം കള്ളിയാകേണ്ടി വന്നവൾ..... പിന്നീടെപ്പോഴോ ആ കരുതലും സ്നേഹവുമൊക്കെ ഞാനും ആസ്വദിച്ചു തുടങ്ങിയിരുന്നു.... പക്ഷെ ഭയമാണെനിക്ക്....എന്റെ ദിലുവിന്റെ അവസ്ഥ, എന്നെ സ്നേഹിച്ചതിന്റെ പേരിൽ പ്രിയക്ക് വരാൻ പാടില്ല... ഞാൻ ഇല്ലാതായാൽ എന്നെ ഓർത്തൊരിക്കലും അവളുടെ കണ്ണുകൾ നിറയാൻ പാടില്ല... അത് കൊണ്ടാണ് അവളിൽ നിന്നകന്ന് നിൽക്കുന്നത്..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story