അരികെ: ഭാഗം 2

arike thannal

രചന: തന്നൽ

"""ജീപ്പിലോട്ട് കേറടി......""" അവൻ കോപം കൊണ്ട് വിറച്ചു...... അവൾ തലയുയർത്തി നോക്കിയതും തെല്ലൊന്ന് അമ്പരന്നു.... ഇന്നലെ ഇയാൾടെ കയ്യിന്നല്ലേ വയറു നിറച്ചു കിട്ടിയത്....ഇന്നും...... ഇന്ന് ഇയാളെന്നെ പടമാക്കി ഭിത്തിയിൽ തൂക്കുവല്ലോ എന്റെ കർത്താവെ.... """നിനക്ക് ചെവി കേൾക്കാൻ പാടില്ലെടി.... പോയി ജീപ്പിൽ കേറടി....."" അവനെ നോക്കി മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടിയതും അവന്റെ അലർച്ച കേട്ടവൾ ഓടി പോയി ജീപ്പിൽ കയറി..... അവിടെനിക്കുന്നവരെ രൂക്ഷമായി നോക്കികൊണ്ടവൻ ജീപ്പിലേക്ക് കയറി.... 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ വഴി മദ്ധ്യേ ഇടയ്ക്കിടെ മുന്നിലെ മിറർ ഗ്ലാസിൽ കൂടിയവൻ അവളെ വീക്ഷിക്കുന്നുണ്ടായിരുന്നു...അവളെ മട്ടും ഭാവവും കണ്ടാൽ എവിടെയോ ടൂർ പോവാണെന്നു തൊന്നും.... അവൻ സഡൻ ബ്രെക്കിട്ട് വണ്ടി ചവിട്ടി നിർത്തിയതും അവളുടെ തല മുന്നിലെ സീറ്റിൽ വന്നിടിച്ചു .... അവൾ തലയുഴിഞ്ഞു അവനെ നോക്കുമ്പോൾ അവൻ മിറർ ഗ്ലാസിൽ കൂടി അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്.....

""" ഫ്രണ്ടിൽ വന്ന് കേറ് ....."" മിറർ ഗ്ലാസിൽ നോക്കിയവൻ പറഞ്ഞതും കേട്ടത് വിശ്വസിക്കാനാവാതെയവനെ തന്നെ നോക്കി.... "" പൊട്ടിയാണോ നീ.... ചെവി കേട്ടൂടെടി .....""" അവന്റെ അലർച്ചയിൽ അവളറിയാതെ തന്നെ ഇറങ്ങി ഫ്രണ്ടിൽ അവനോടൊപ്പം ഇരുന്നു... അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെയവൻ വണ്ടി എടുത്തു..... അപ്പോഴും കണ്ണെടുക്കാതെയവൾ അവനെ തന്നെ നോക്കി ഇരുന്നു..... """" നിന്റെ പ്രൊഫഷൻ ഇതാണോ....""" വണ്ടി ഓടിക്കുന്നതിനിടയിൽ അവളെ നോക്കാതെ തന്നെയവൻ ചോദിച്ചതും അവൾ നെറ്റി ചുളിച്ചവനെ നോക്കി.... ""മനസിലായില്ലേ... മോഷണം ആണോ നിന്റെ തൊഴിലെന്ന്....."" ""അതെങ്ങനെ മനസിലായി....."" കണ്ണുകൾ വിടർത്തിഅകാംഷയോടെയവൾ ചോദിച്ചു...... """ നിന്റെ പേരെന്താ......""" മറുപടി പറയാതെവൻ മറുചോദ്യം ചോദിച്ചതും അവളുടെ കണ്ണുകൾ ചുരുങ്ങി.... ""പ്രിയ...പ്രിയദർശിനി........""" ""അല്ല....പറഞ്ഞില്ല......""" അവളുടെ സംസാരം കേട്ടവൻ ഡ്രൈവിങ്ങിന് ഇടയിലും തല ചരിച്ചവളെ ഒന്ന് നോക്കി....

""എന്ത് പറഞ്ഞില്ല.......""" """അല്ല...എന്റെ തൊഴിൽ ഇതാന്ന് എങ്ങനെ മനസിലായിന്ന്.....""" അവളിൽ വീണ്ടും അകാംഷ നിറഞ്ഞു..... ""ഞാനൊരു പോലീസാ... ഒരാളെ കണ്ടാൽ അയാൾ എങ്ങനെയുള്ള ആളന്നു എനിക്ക് മനസിലാകും...... അതിന് മഷി ഇട്ട് നോക്കേണ്ട കാര്യമൊന്നുല്ല..... ആദ്യം കണ്ടപ്പോൾ നിന്നെ മനസിലായില്ലെനിക്ക്... ഇപ്പോഴാ പിടി കിട്ടിയത്...ഇന്നലെ ഒരുത്തന്റെ പേഴ്‌സ് അടിച്ചു മാറ്റിയതിനു നിന്നെയല്ലേ പിടിച്ചത് .....""" ""ആഹ്ഹ്... അത്‌ ഒരു പുതിയ പയ്യനാരുന്നു ഒപ്പമുണ്ടായിരുന്നേ...അവൻ കാരണവാ എല്ലാം കുളമായത്.......""" പോലീസ് ആണ് അടുത്തിരിക്കുന്നതെന്ന് പോലും നോക്കാതെ ഒരു കൂസലുമില്ലാതെ പറയുന്നവളെയവനൊന്നു നോക്കി..... ആ നാവ് മാത്രമല്ല കണ്ണുകളും പുരിക കൊടികളും വരെ എഴുന്നേറ്റു നിന്ന് എന്നോട് സംസാരിക്കുന്ന പോലെയാ എനിക്ക് തോന്നിയത്.....

പറയുന്നതിനനുസരിച്ചു കയ്യും ചലിക്കുന്നുണ്ട്.... ചീവീട് പോലുള്ള അവളുടെ സംസാരം എന്റെ കാതിലേക്ക് തുളച്ചു കയറാൻ തുടങ്ങി..... ""ഓഹ് ഒന്ന് നിർത്തുന്നുണ്ടോ നീ.... നിന്നെ സ്റ്റേഷനിലേക്കാ കൊണ്ട് പോകുന്നെ...അല്ലാതെ പാർക്കിലോ ബീച്ചിലൊന്നുമല്ല... """ ""അതെനിക്കറിയാലോ....."" """ നിനക്ക് പേടിയോ സങ്കടോ ഒന്നുല്ലേ ...."" ""എന്തിന്......"" ""സാധാരണ ഒരാളെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുമ്പോൾ അയാൾക്ക് പേടിയും ഭയവുമൊക്കെ തൊന്നും....ആഹ്ഹ് പിന്നെ നിനക്ക് അതൊക്കെ ശീലമുള്ളതല്ലേ.... അത്‌ ഞാൻ ഓർത്തില്ല....."" അത് പറഞ്ഞപ്പോൾ,അത്‌ വരെ ചീവീട് പോലെ ചിലച്ചു കൊണ്ടിരുന്നവൾ ഒന്ന് നിർത്തി.....മുഖം പെട്ടെന്ന് ഇരുണ്ടു കൂടി..... തല ചരിച്ചു പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു..... "" നിന്റെ വീടെവിടെയാ......""" """എംജി കോളേജിനടുത്താ......"" പിന്നെ അവനൊന്നും ചോദിച്ചില്ല....അവളും.... പൊടുന്നനെ അവൻ ആഞ്ഞു ബ്രേക്ക്‌ ചവിട്ടിയതും അവളുടെ തല മുന്നിലെ ഡാഷ്ബോർഡിൽ ശക്തിയായി ഇടിച്ചു... "'എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ... കണ്ണ് കാണാൻ മേലെ നിനക്കൊന്നും......

"" തനിക്ക് കുറുകെ കയറി വന്നൊരു കാറുകാരനോട് ഏന്തി വലിഞ്ഞു പുറത്തേക്ക് നോക്കികൊണ്ടവൻ കടുപ്പിച്ചു പറഞ്ഞു....... """സ്റ്റുപ്പിഡ്....ഓരോന്ന് ഇറങ്ങികോളും മനുഷ്യനെ മെനക്കെടുത്താൻ..... "" അവൻ പറഞ്ഞു മുഴുപ്പിച്ചവളെ നോക്കുമ്പോൾ തല ഉഴിഞ്ഞിരിക്കുന്നവളെ കണ്ടവന്റെ ദേഷ്യം ഇരട്ടിച്ചു...... ""നിനക്കൊന്ന് സീറ്റ് ബെൽറ്റ്‌ ഇട്ട് ഇരുന്നൂടെടി.... അതും ഇനി പറഞ്ഞു തരണോ....."" """അതിന് ഞാൻ സാറിനോപ്പം ഹണിമൂണിനൊന്നുമല്ലല്ലോ വരുന്നേ....സീറ്റ്‌ ബെൽറ്റും ഇട്ട് നല്ല കൊച്ചായിരിക്കാൻ.....സ്റ്റേഷനിലേക്കല്ലേ....."" അവളും അതെ ടോണിൽ മറുപടി കൊടുത്തു..... ""എവിടെ പോയാലും മുന്നിലിരിക്കുന്നവർക്ക് സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമാണ്...ഈ നിയമങ്ങളൊന്നും വെറുതെ അല്ല ഉണ്ടാക്കി വച്ചിരിക്കുന്നതെന്ന് ഇപ്പോ മനസ്സിലായോ.... സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നേൽ ഇപ്പോ തല ഇടിക്കുവാരുന്നോ......

""" അവൻ പല്ല് ഞെരിച്ചു കൊണ്ട് വണ്ടി എടുത്തു.... അവൾ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു...... 'റൗഡി പോലീസ് ' അവൾ മനസ്സിൽ ഉരുവിട്ട് അവനെ ഒന്ന് പാളി നോക്കി..... ദേഷ്യം കൊണ്ടാ മുഖം ഇപ്പൊ പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലാണ്..... കഴുത്തിലെ ഞരമ്പുകളൊക്കെ തെളിഞ്ഞു കാണാം.... മൂക്കിൻ തുമ്പൊക്കെ തക്കാളി പഴം പോലെ ചുവന്നിരിക്കുന്നു.... അവൾ നോട്ടം പിൻവലിച് പിന്നെയും പുറത്തേക്ക് നോക്കിയിരുന്നു... ""ഇതെന്റെ വീട്ടിലേക്കുള്ള വഴിയല്ലേ സർ......"" പുറത്തേക്ക് നോക്കിയിരുന്നവൾ പൊടുന്നനെ തല ചരിച്ചവനെ നോക്കുമ്പോൾ അവൻ ഒരു ഭാവ വ്യത്യാസവുമില്ലാതെ ഡ്രൈവ് ചെയ്യുവാണ്..... ""നമ്മൾ എന്റെ വീട്ടിലേക്കാണോ പോണേ....."" അവൾ വീണ്ടും ചോദിച്ചു.... ""എന്തെ നിനക്ക് വീട്ടിൽ പോണ്ടേ....."" ""അല്ല സാറല്ലേ പറഞ്ഞത് എന്നെ സ്റ്റേഷനിലേക്കാ കൊണ്ട് പോണെന്നു.....""

""സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളിൽ കിടക്കാൻ നിനക്കത്ര കൊതി ആന്നോ.....""" ""ഇവിടെ എവിടെയാ നിന്റെ വീട്....."" അവളെന്തോ ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേയവൻ ചോദിച്ചു..... ""ഇവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാൽ മൂന്നാമത്തെ വീട്......""" അവളുടെ വീടിനു മുന്നിലായി വണ്ടി നിർത്തിയതും ഇറങ്ങാതെ മടിച്ചു മടിച്ചവൾ നിന്നു..... ""എന്തെ ഇതല്ലേ നിന്റെ വീട്.....""" ""മ്ഹ്ഹ്.,...."" ""പിന്നെ എന്ത് ആലോചിച്ചിരിക്കയാടി......ഇറങ്ങി പോവാൻ നോക്ക്....എനിക്ക് വേറെ പണി ഉണ്ട്......""" അവനല്പം കടുപ്പിച്ചു പറഞ്ഞതും അവൾ പതിയെ ഇറങ്ങി..... ""അതേയ്......""" ജീപ്പെടുത്തു അവൻ പോകാൻ നിന്നതും അവൾ വിളിച്ചു......തല ചരിച്ചവനവളെ നോക്കി..... """സ്ത്രീകളോടുള്ള ഈ സംയമനം ശെരിയാണോ.....""" പുരികകൊടികൾ വളച്ചൊടിച്ചവനവളെ നോക്കി..... ""അല്ല.... പെൺകുട്ടിയോളെ ഈ എടി പോടി എന്നൊക്കെ വിളിക്കുന്നത് തെറ്റല്ലേ....

കുറച്ചൂടെ ബഹുമാനത്തോട് കൂടി സംസാരിച്ചാലെന്താ........അല്ല മാർക്കറ്റിൽ അന്നേരം അങ്ങനെയൊക്കെ സംസാരിക്കണ കേട്ട് കൊണ്ട് പറഞ്ഞതാ.....""" ഇളിച്ചു കൊണ്ടവനെ നോക്കിയതും അവളെ രൂക്ഷമായി നോക്കിയവൻ പല്ലുറുമ്മി വണ്ടി കത്തിച്ചു വിട്ടു.... അവന്റെ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതതും, 'റൗഡി പോലീസ്...' പതിയെ മൊഴിഞ്ഞു കൊണ്ടവൾ ചിരിച്ചു കൊണ്ട് സ്വയം തലക്കൊരു കിഴുക്കും കൊടുത്ത് ചാടി തുള്ളി വീടിനുള്ളിലേക്ക് കയറി പോയി..... 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ രാത്രി ഏറെ വൈകിയിട്ടും അപ്പയെ കാണാതെ പ്രിയ ഉമ്മറത്തിണ്ണയിൽ ചടഞ്ഞിരുന്നു.... തല വെട്ടിച്ചവൾ ചുറ്റിനും നോക്കി.... കെടറായി നിൽക്കുന്ന പോസ്റ്റിലെ നുറുങ്ങ് വെട്ടം മാത്രം കാണാം ....ചുറ്റിനും വീടുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം..... സന്ധ്യ ആയാലൊരു വിളക്ക് പോലും കത്തിക്കില്ല...... അകലെ എവിടുന്നോ നായകളുടെ ഓരിയിടൽ ഉയർന്നു കേട്ടു.... ഉള്ളിൽ എവിടെയോ ഒരു ഭയം കയറി കൂടി.... ഇരു കൈകളും ചുരിദാറിൽ പിടി മുറുക്കിയവൾ എഴുന്നേറ്റു.....

പതിയെ നടന്നവൾ കമ്പുകൾ കൊണ്ട് തീർത്ത വേലിക്കട്ടിൽ കൈകൾ വച്ച് വെറുതെ എങ്കിലും വിജനമായ വഴിയിലേക്ക് നോക്കി.... പോസ്റ്റിലെ വെട്ടം നിലച്ചതും പേടിച്ചരണ്ട് അവളകത്തേക്ക് ഓടി കയറി...വാതിൽ ചാരി.... റാന്തൽ കയ്യിലെടുത് അവളടുക്കളയിലേക്ക് നടന്നു.... 'കറന്റ്‌ കട്ടായിട്ട് മാസം ഒന്നായി, അതെങ്ങനാ കറന്റിന് പണം അടക്കാൻ പൈസ കൊടുത്താൽ അതും കൊണ്ടോയി മോന്തി തീർക്കുല്ലേ.... അതും പോരാഞ്ഞിട്ട് കയ്യിലുള്ള പൈസ കൂടെ പിടിച്ചു വാങ്ങി കൊണ്ട് പോവും....' അവളോരോന്ന് പിറു പിറുത്തു കൊണ്ട് പാത്രം കയ്യിലെടുത് അല്പം വെള്ളം പിടിച് അടുപ്പിലെക്ക് വച്ചു... എരിഞ്ഞു തീരാറായ കനലിലേക്ക് അല്പം മണ്ണെണ്ണ ഒഴിച്ച് കൊടുത്ത് ചെറുതായി ഒന്ന് ഊതിയതും ആളികത്തി... വെള്ളം തിളച്ചു വന്നതും അല്പം ചായ പൊടി ഇട്ട് കൊടുത്തു.... പഞ്ചാര ടിന്ന് തുറന്നു നോക്കിയതും അതും കാലി.... അടുപ്പിലിരിക്കുന്നതിറക്കി ഒരു പാത്രത്തിലേക്ക് അരിച്ചൊഴിച്ചു..... അതിനെ ഒരു ഗ്ലാസ്സിലേക്ക് പകർന്നു ഒരിറക്ക് കഴിച്ചതും അവളുടെ മുഖം ചുളിഞ്ഞു....

. ""ബ്വെ.... എന്ത് കയ്പ്പാ..." ഇറക്കിയത് അത്‌ പോലെ തുപ്പി...ആ ഗ്ലാസ് അവിടെ തന്നെ വച്ചു... ""ഡീ ......""" പൊടുന്നനെ പിന്നിൽ നിന്നൊരലർച്ച കേട്ടതും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി .... """അപ്പനെപ്പോ വന്നു.... ഞാൻ എത്ര നേരം പുറത്താ കൂരിരുട്ടിൽ അപ്പന് വേണ്ടി കാത്തു നിന്നെന്നറിയോ... അപ്പനൊരു ദിവസോങ്കിലൊരു ദിവസം ഒന്ന് കുടിക്കാതെ വന്നൂടെ.... ഒന്നുല്ലെങ്കിലും ഞാനിവിടെ ഒരു പെങ്കൊച്ചു തനിച്ചാന്നെകിലുമൊരു ബോധം വേണ്ടേ അപ്പന്.....""" """"നീയാരടി എന്നെ കാത്തിരിക്കാൻ....ഓഹ് ഒരു സ്നേഹവതിയായ മോള് വന്നിരിക്കുന്നു..... സ്വന്തം തള്ളയെ കൊന്നിട്ടല്ലേ ഈ ലോകത്തോട്ട് പിറന്നു വീണത്..... """ അയാൾ പുച്ഛിച്ചു മുഖം തിരിച്ചു...... """ഇന്നെത്ര കിട്ടി .........????? പൈസ എടുക്കെടി .... ഇന്നതേം ഇന്നലത്തെമ്..... "" കാല് നിലത്തുറക്കാതെ ആടി കുഴഞ്ഞു അവൾക്കരികിലേക്കായി നടന്ന് വന്നു കൊണ്ട് അപ്പൻ അവളോടായി ചോദിച്ചു .... """കിട്ടി ..... ....പൈസ അല്ല .... വയറു നിറച്ചു കിട്ടി ..... കണ്ടവരുടെ കയ്യിന്ന് .... നിങ്ങൾ ഒരപ്പനാണോ ....സ്വന്തം മോളെ കക്കാൻ പറഞ്ഞു വിടാൻ നാണമില്ലേ നിങ്ങൾക്ക് ......""

പറഞ്ഞു തീർന്നതും അവളെ മുടികുത്തിനു പിടിച്ചു മുന്നിലേക്ക് തള്ളി...... ""പ്ഫാ ഒരുമ്പെട്ടോള..... എന്നോട് തർക്കുത്തരം പറയുന്നോടി..... പൈസ എടുക്കെടി.....കളിക്കാതെ....""" ""അപ്പനെന്തിനാ അപ്പ എന്നെ ഇങ്ങനെ ദ്രോഹിക്കണേ.... ഞാനപ്പന്റെ മോള് തന്നെയല്ലേ... എന്റെ കുറ്റം കൊണ്ടാണോ അപ്പ, അമ്മ പോയത്....ഞാനാണോ അമ്മയെ കൊന്നത്....""' അവൾ നിലത്ത് കിടന്ന് ദയനീയമായി അയാളെ നോക്കി... ""ഇതിലും ഭേദം അപ്പനെന്നെ പണ്ടേക്ക് പണ്ടേ അങ്ങു കൊല്ലരുതായിരുന്നോ... മതിയായി അപ്പ എനിക്ക്... എല്ലാവർക്ക് മുന്നിലും കള്ളിയും പിടിച്ചുപറിക്കാരിയുമായി ജീവിക്കാനെനിക്ക് ഇനിയും വയ്യ അപ്പ.... """ """... ഇത്രേം നാളും ഇങ്ങനെ ജീവിച്ചപ്പോ നിനക്കൊരു സൂക്കേടും ഇല്ലാരുന്നല്ലോടി....എനിക്ക് കൊണവൊണ്ടാവൂല്ലോന്ന് വച്ചിട്ടാ നിന്നെ ഇവിടന്ന് ഇറക്കി വിടാതിരുന്നേ... കാൽകാശിന് വിലയില്ലാത്തവളെ ഇനി ഇവിടെ നിക്കണ്ട.... ഇറങ്ങി പൊടി എന്റെ വീട്ടീന്ന്.....""

അവളെ കയ്യിൽ പിടിച്ചു വലിച്ചെഴുനേൽപ്പിച്ചു..... ""വിടപ്പാ.... ഞാൻ അപ്പന്റെ മോളല്ലേ... ഇറക്കി വിടല്ലേ അപ്പാ... പ്ലീസ് അപ്പാ.... "" ""ഈ രാത്രി ഞാനങ്ങോട്ട് പോകാനാ അപ്പാ....ഇറക്കി വിടല്ലേ അപ്പാ.... ഇരുട്ടെനിക് പേടിയാ......അപ്പാ..... ഞാനിവിടെ എവിടേലും ഒതുങ്ങി കഴിഞ്ഞോളം....ഇറക്കി വിടല്ലേ അപ്പാ......"" അവള് കരഞ്ഞു പറഞ്ഞിട്ടും അയാളതൊന്നും കൂട്ടക്കാതെ കാലുകൾ ഏന്തി വലിച്ച് അവളെ മുടിക്കുത്തിനു പിടിച് മുന്നിലെ വാതില് തുറന്ന് പുറത്തേക്ക് തള്ളി..... അയാള് പുറത്തേക്ക് തള്ളിയതും അവളാരുടെയോ നെഞ്ചിലേക്ക് ചെന്ന് വീണു.... പൊടുന്നനെ അവളടർന്ന് മാറാൻ നോക്കിയതും കാതിലെ കുഞ്ഞി കമ്മൽ അവന്റെ ബട്ടൻസിൽ എങ്ങനെയോ കുരുങ്ങി....ഇരുകൈകൾ കൊണ്ടും അതിനെ എങ്ങനെയൊക്കെയോ അടർത്തി മാറ്റി നോക്കുമ്പോൾ അവൾ കണ്ടു.... അവന്റെ വലത് നെഞ്ചിന് ഭാഗത്തായി കാക്കിയുടുപ്പിൽ മുദ്രണം ചെയ്തിരിക്കുന്ന ആ പേര്..... 'സത്യദേവ് ips' അവള് തലയുയർത്തി നോക്കിയതും തന്റെ പിന്നിലായി നിൽക്കുന്ന അവളുടെ അപ്പയുടെ മേലായിരുന്നു അവന്റെ നോട്ടം മുഴുവൻ.....

അവളെ പിടിച്ചു മാറ്റിയവൻ അയാളുടെ അടുത്തേക്ക് നടന്ന് അയാളെ ഷർട്ടിനു കുത്തി പിടിച്ചു...... ""പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നോടോ....."" ""അയ്യോ സർ ഒന്നും ചെയ്യല്ലേ...ഇതെന്റെ അപ്പയാ.....""' അവളവനു മുന്നിൽ കയറി നിന്നു... """അപ്പയെന്നു വച്ചു എന്തും ചെയ്യാന്നാണോ.... ഒരു പെണ്ണിന്റെ ദേഹത്ത് കൈ വച്ചാലുള്ള ശിക്ഷ അറിയാവോടോ തനിക്ക്....ഏഹ്ഹ്ഹ്..... അപ്പയെന്നല്ല....അപ്പന്റെ അപ്പനയാലും ഒരു പെണ്ണിന്റെ ദേഹത്ത് കൈ വക്കുന്നത് തെറ്റ് തന്നെയാണ്......""" അയാളിലുള്ള അവന്റെ പിടി മുറുകി..... പല്ല് ഞെരിച്ചവൻ അവളെ നോക്കി.... """പെണ്ണാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല.... അല്പം എങ്കിലും ധൈര്യവും തന്റെടവും കാണിക്കണം... ഇന്നത്തെ കാലത്ത് അതൊക്കെ ഉണ്ടെങ്കിലേ ഇവിടെ ജീവിക്കാൻ പറ്റു...."" അവളോടത്രയും പറഞ്ഞവൻ അയാളെ പിടിച്ചു വലിച്ച് മുന്നിൽ നിൽക്കുന്ന കോൺസ്റ്റബിളിന്റെ കയ്യിലേക്ക് ഇട്ട് കൊടുത്തു... ''"എടുത്തു ജീപ്പിലേക്ക് ഇടടോ....."" ""അയ്യോ അപ്പയെ കൊണ്ട് പോവല്ലേ സാറെ.... അപ്പ ചെയ്തത് തെറ്റ് തന്നാ.... ഇത്തവണത്തേക്ക് ക്ഷമിച്ചേക്ക് സർ...പ്ലീസ്... എനിക്ക് അപ്പ മാത്രേയുള്ളു.... പ്ലീസ് സർ......"" കൈക്കൂപ്പി അവളവന് നേരെ കെഞ്ചി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story