അരികെ: ഭാഗം 21

arike thannal

രചന: തന്നൽ

""വേണ്ട......എനിക്ക് പരാതി ഒന്നുല്ല...."" കണ്ണുകൾ ഇറുകെ പൂട്ടി ചെവി പൊത്തിപിടിച്ചവൾ അലറി.... അത് കണ്ട് സത്യ ചിരി കടിച്ചു പിടിച്ചു നിന്നു.... ""പിന്നെ നീ എന്തിനാ ഗൗതമിനോട് കള്ളം പറഞ്ഞത്.... "" അല്പം ഗൗരവത്തിൽ അവൻ ചോദിച്ചതും പ്രിയ കണ്ണുതുറന്നവനെ നോക്കി.... ""അത് പിന്നെ... സാറിനെ കാണാൻ എന്തേലും ഒരു കാരണം വേണ്ടേ..അതാ ഗൗതം സാറിനോട് ഞാൻ കള്ളം പറഞ്ഞത്... ഒരു കാരണവുമില്ലാതെ എന്നെ ഇങ്ങോട്ട് കയറ്റി വിടില്ലല്ലോ..."" ""ഓരോ കാരണവും പറഞ്ഞു ഇപ്പൊ നിനക്ക് എന്നെ കാണേണ്ട ആവശ്യം എന്താ.?? ഒരു കാരണവുമില്ലാതെ നീ ഇവിടേക്ക് വരില്ലെന്നെനിക്കറിയാം...പറ....എന്താ കാര്യം?"" സത്യ മേശ മേൽ കയ്യൂന്നി ചാരി നിന്നു..... ""അത്‌...കാരണമൊന്നുമില്ല....വെറുതെ ഒന്ന് കാണണമെന്ന് തോന്നി...അതാ വന്നത്.... "" " ഞാനെന്താടി അമ്പലത്തിലെ പ്രതിഷ്ഠ വല്ലതും ആണോ..എപ്പോഴും കണ്ടോണ്ടിരിക്കാൻ....രാവിലെ അവിടുന്ന് തന്നെയല്ലേ ഞാൻ വന്നത്... വന്നിട്ട് അധിക നേരം പോലും ആയിട്ടില്ല... ഇനി മുതൽ ഞാൻ ഒരു കാര്യം ചെയ്യാം..നിനക്ക് കാണാൻ പാകത്തിന് ഒരു മാസം ലീവെടുത്തു ഞാൻ വീട്ടിലിരിക്കാം... ആവശ്യം പോലെ എന്നെ കണ്ടോളുവല്ലോ നീ..."" അത്‌ വരെ ശാന്തമായിരുന്ന മുഖം ഇരുണ്ടു.....

പ്രിയ തല താഴ്ത്തി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.... ""നിനക്ക് അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലായിരിക്കും..പക്ഷെ എനിക്കിവിടെ അങ്ങനെ അല്ല... എല്ലാം ക്ഷമിച്ചുതരുന്നുവെന്ന് കരുതി തലയിലേക്ക് വലിഞ്ഞു കേറുന്നോ.... ഡ്യൂട്ടിക്കിടയിൽ വെറുതെ ഫോൺ വിളിച്ചു ശല്യം ചെയ്യരുതെന്ന് പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.,. എന്നിട്ട് അത്‌ വലതും നീ കേൾക്കാറുണ്ടോ...വീട്ടിൽ നിന്നിറങ്ങി പത്തു മിനിറ്റ് ആകുന്നതിനെ മുന്നേ തുടങ്ങും ഫോൺ വിളി....എന്നാൽ വല്ല ആവശ്യത്തിനാണോ....അതുമല്ല... വെറുതെ എന്നെ ചൊറിയാൻ....നിനക്ക് എന്നെ കണ്ടിട്ട് വല്ല കോമാളിയായിട്ടും തോന്നുന്നുണ്ടോടി..... ഒരുപാട് ആയി ഞാൻ സഹിക്കുന്നു പ്രിയ... നീ പലപ്പോഴും അതിരു വിടുന്നു..... ഇപ്പൊ നീ വല്ല ആവശ്യത്തിനുമാണോ വന്നത്.... അല്ല..... എന്നെ ചൊറിഞ്ഞു എന്റെ വായിന്നു എന്തേലും കേൾക്കാതെ നിന്റെ ഒരു ദിവസം മുന്നോട്ട് പോകില്ലല്ലോ...ഇന്നലെ വരെ വീട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.... ഇപ്പൊ ഇവിടെയും എനിക്ക് സ്വൈര്യം തരില്ലെന്ന് വച്ചാൽ..... ""

സത്യ പല്ലിടുക്കിൽ ദേഷ്യം കടിച്ചമർത്തി അവൾക്ക് പുറം തിരിഞ്ഞു നിന്നു.... പ്രിയ ഒന്നും മിണ്ടാതെ വാതിൽ കടന്ന് പുറത്തേക്ക് പോയി....അവളുടെ മിഴികൾ നിറഞ്ഞിരുന്നു... ""ഏയ് പ്രിയ..സാറിനെ കണ്ടില്ലേ.... എന്തായിരുന്നു അകത്ത് ഒരു ഒച്ചപ്പാടും ബഹളവുമൊക്കെ...."" പ്രിയ പുറത്തേക്ക് വരുന്നത് കണ്ടതും ഗൗതം അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... പ്രിയ ഒന്ന് പുഞ്ചിരിചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല... ""ആഹാരം സാറിന് എടുത്തു കൊടുത്തേക്കണേ... മറക്കണ്ട... സർ ഇപ്പൊ എന്നും ഉച്ചക്ക് പുറത്തുന്നല്ലേ കഴിക്കുന്നേ..അതാ ഇന്ന് ഉച്ചക്കിനത്തെ ഭക്ഷണം ഞാൻ തന്നെ കൊണ്ടു വന്നേ....."" ""അത്ര സ്നേഹത്തോടെകൊണ്ട് വന്നയാൾക്ക് ഒന്ന് വിളമ്പി കൊടുത്തിട്ട് പോയാൽ പോരെ...."" പ്രിയ ഒന്ന് ചിരിച്ചു കൊണ്ട് സ്റ്റേഷന്റെ പടികളിറങ്ങി... ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് വച്ചാണ് താൻ ആദ്യമായി സാറിനെ കാണുന്നത്... അവളോർത്തു....പ്രിയ പോയ പിന്നാലെയവൻ നോക്കി നിന്ന് കൊണ്ട് അകത്തേക്ക് കയറി പോയി.... ഒന്നും വേണ്ടിയിരുന്നില്ല... സാറിനോട് അമിത സ്വാതന്ത്ര്യം കാണിക്കേണ്ടിയിരുന്നില്ല...

സാറിന്റെ ഉള്ളിലെവിടെയോ എന്നോടൊരല്പം ഇഷ്ടം എങ്കിലും ഉണ്ടെന്ന് ഞാൻ കരുതിയിരുന്നു... എല്ലാം വെറുതെയാ...ഒക്കെ എന്റെ വെറും തോന്നൽ മാത്രമാ ... എന്റെ സാന്നിധ്യം പോലും സാറിന് വെറുപ്പാണ്.... ഇനിയൊരിക്കലും എന്റെ ഇഷ്ടത്തിന്റെ പേരും പറഞ്ഞു ഞാൻ സാറിന്റെ പിന്നാലെ നടക്കില്ല... ഓരോന്ന് മനസ്സിൽ ഉറപ്പിച്ചവൾ കണ്ണുകൾ അമർത്തി തുടച്ചു മുന്നോട്ട് നടന്നു..... 🖤❤️🖤❤️🖤❤️🖤 "" ഗൗതം ഞാൻ പറഞ്ഞ കാര്യം താൻ അന്വേഷിച്ചൊടോ....??"" ""അന്വേഷിച്ചിരുന്നു സർ... ആ അറുമുഖവും അയാളുടെ ഗാങിനെയും പറ്റിയല്ലേ... ഇവിടെ അടുത്തുള്ളൊരു കോളനി ആണ് സർ അവരുടെ താവളം... അവിടെ കേറി നമുക്കവരെ ഒന്നും ചെയ്യാൻ കഴിയില്ല.... കോളനി മുഴുവൻ അയാളുടെ ആൾക്കാരാണ്... മാത്രമല്ല നമ്മുടെ ഡിപ്പാർട്മെന്റിൽ പോലും ഉണ്ട് അവന്മാരുടെ ജാരന്മാർ... അത്‌ കൊണ്ട് എന്തെങ്കിലും ചെയ്യുന്നെങ്കിൽ തന്നെ ആരുമറിയാതെ വേണം ചെയ്യാൻ... അല്ല സർ കാര്യം എന്താണെന്നു പറഞ്ഞില്ല... ...."" ""കാര്യം ഞാൻ വിശദമായി പതിയെ പറഞ്ഞു തരാം... ബട്ട് അവന്മാരുടെ മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണം... നമ്മുടെ കൂട്ടത്തിൽ നിന്ന് വിശ്വസിക്കാൻ പറ്റുന്ന രണ്ട് മൂന്നു പേരെ അവരെ വാച്ച് ചെയ്യാൻ ഏർപ്പാടാക്കണം... അവരുടെ ഓരോ നീക്കങ്ങളും എനിക്കറിയണം...""

മേശ മേലിരുന്നൊരു ഫയൽ അവന് നേരെ നീട്ടി കൊണ്ട് സത്യ പറഞ്ഞു... "ഇതിൽ അവന്മാരുടെ എല്ലാ ഡീറ്റൈൽസും ഉണ്ട്.. പിന്നെ അവരുടെ ഓരോരുത്തരുടെയും ഫോൺ നമ്പർ trase ചെയ്യണം... സൈബർ സെല്ലിൽ വിളിച്ച് അവരുടെ call ഡീറ്റെയിൽസ് എടുക്കണം.....അവർ ആരെയൊക്കെ വിളിക്കുന്നു... ആരെയൊക്കെ കാണുന്നു.. അവരുടെ ഡീലിങ്ങുകൾ അങ്ങനെ വേണ്ടുന്ന എല്ലാം എനിക്കറിയണം... അണുകിട വിടാതെ അവന്മാരെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അപ്പപ്പോൾ എന്നെ അറിയിക്കണം...ഇതിന്റെ മുഴുവൻ ചുമതലയും ഞാൻ തന്നെ ഏല്പിക്കുവാണ് ഗൗതം.... എനിക്ക് തന്റെ സഹായം കൂടിയേ തീരൂ....."" ""ഓഫ്‌കോഴ്സ് സർ..ഞാൻ ഒപ്പമുണ്ടാകും... ഞാൻ അവരെ പറ്റി അന്വേഷിക്കാം സർ ..." ""മ്മ്ഹ്ഹ് ഒക്കെ ഗൗതം.... ലഞ്ചിനുള്ള ടൈം ആയില്ലേ...നമുക്ക് പോയാലോ.. ഇനിയും ലേറ്റ് അയാൽ ചിലപ്പോ ഫുടൊക്കെ കഴിയും... "" "" are u sure sir......." ഗൗതം ചോദിച്ചതും സത്യ നെറ്റി ചുളിച്ചു... ""അല്ല സർ പ്രിയ ഫുഡ്‌ കൊണ്ട് വന്നിരുന്നു.... സാറിനോടൊന്നും പറഞ്ഞില്ലെ... കുറച്ചായി സർ പുറത്തുന്നല്ലേ ഭക്ഷണം കഴിക്കുന്നത്..അത്‌ കൊണ്ട് നമുക്ക് രണ്ടാൾക്കും ഉള്ള ഭക്ഷണവും കൊണ്ടാ പ്രിയ വന്നത്... ഫുഡ്‌ എന്നെ ഏല്പിച്ചിരുന്നു... സാറിന് ഞാൻ വിളമ്പി കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു...

ഫുഡ്‌ എന്നെ ഏല്പിച്ചു സാറിനെ കാണാമെന്നും സാറിനോട് എന്തോ സംസാരിക്കണമെന്നും പറഞ്ഞാ അകത്തേക്ക് വന്നത്...എന്നിട്ട് ഫുഡ്‌ കൊണ്ട് വന്ന കാര്യം പ്രിയ പറഞ്ഞില്ലേ...."" ഗൗതം പറയുന്നത് കേട്ടവൻ കൈ മുട്ട് ചെയറിൽ ഊന്നി നെറ്റി മേൽ കൈ ചേർത്തിരുന്നു.... ""എന്ത് പറ്റി സർ... സർ പ്രിയയെ എന്തെങ്കിലും പറഞ്ഞോ... കണ്ടിട്ട് ആൾക്ക് നല്ല സങ്കടം ഉള്ള പോലെനിക്ക് തോന്നി... പോകുമ്പോൾ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു...."" ""ഏയ്യ് അങ്ങനെ ഒന്നുല്ലടോ... താൻ ചെല്ല്.. "" ഗൗതം പോയതും സത്യ റിവോൾവിങ് ചെയറിൽ ചാഞ്ഞിരുന്നു... എല്ലാം ക്ഷമിച്ചുതരുന്നുവെന്ന് കരുതി തലയിലേക്ക് വലിഞ്ഞു കേറുന്നോ.... ഡ്യൂട്ടിക്കിടയിൽ വെറുതെ ഫോൺ വിളിച്ചു ശല്യം ചെയ്യരുതെന്ന് പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.,. എന്നിട്ട് അത്‌ വലതും നീ കേൾക്കാറുണ്ടോ...വീട്ടിൽ നിന്നിറങ്ങി പത്തു മിനിറ്റ് ആകുന്നതിനെ മുന്നേ തുടങ്ങും ഫോൺ വിളി....എന്നാൽ വല്ല ആവശ്യത്തിനാണോ....അതുമല്ല... വെറുതെ എന്നെ ചൊറിയാൻ....നിനക്ക് എന്നെ കണ്ടിട്ട് വല്ല കോമാളിയായിട്ടും തോന്നുന്നുണ്ടോടി..... ഒരുപാട് ആയി ഞാൻ സഹിക്കുന്നു പ്രിയ... നീ പലപ്പോഴും അതിരു വിടുന്നു..... ഇന്നലെ വരെ വീട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.... ഇപ്പൊ ഇവിടെയും എനിക്ക് സ്വൈര്യം തരില്ലെന്ന് വച്ചാൽ.....

അവന്റെ തന്നെ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.... അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാണ്.,... ഒന്നും വേണ്ടിയിരുന്നില്ല... അവൾക്ക് ഫീൽ ആയിട്ടുണ്ടാവും... പറഞ്ഞത് അല്പം കടുത്തു പോയി എന്നറിയാം... എത്രയൊക്കെ ദേഷ്യം ഉണ്ടായിരുന്നെങ്കിലും അന്നേരം അങ്ങനെ ഒന്നും പറയേണ്ടിഇരുന്നില്ല.... പക്ഷെ ഞാൻ ചോദിച്ചപ്പോൾ അവൾക്ക് പറയാമായിരുന്നില്ലേ എന്നോട്..... അവൻ ഫോൺ കയ്യിലെടുത്ത് പ്രിയയുടെ നമ്പറിലേക്ക് ഡയൽ ചെയ്ത് ഫോൺ ചെവിയോടടുപ്പിച്ചു.... റിങ് മുഴുവൻ കേട്ട് കാൾ കട്ടായതും ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് സത്യ ഫോൺ മാറ്റിവച്ചു.... അവന്റെ മനസ് ആസ്വസ്ഥമായിരുന്നു... തുമ്പപൂ ചോറും നല്ല പയറ് മിഴുക്ക് പെരട്ടിയും ചമ്മന്തിയും പിന്നെ മുട്ടയും അവിയലും ഒക്കെ ആയി ഇല തുറന്നപോഴേ ആ മണം മൂക്കിലേക്ക് തുളച്ചു കയറി... ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോഴും ഉള്ളിൽ മുഴുവൻ അവളുടെ മുഖമായിരുന്നു...ഒപ്പം അവൻ പറഞ്ഞ വാക്കുകളും.... ""പറയുന്ന കൊണ്ടൊന്നും തോന്നരുത് സർ....

.പ്രിയക്ക് നല്ല കൈപ്പുണ്യട്ടോ.. അയാളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യം.. എന്നും ടേസ്റ്റി ആയിട്ടുള്ള ഫുഡ്‌ കഴിക്കാല്ലോ..... എന്തൊരു രുചിയാ ഓരോന്നിനും....."" കഴിക്കുന്നതിനിടെ ഗൗതമിന്റെ compliment കേട്ട് സത്യയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ശെരിയാണ് അവളെന്ത് ഫുഡ്‌ ഉണ്ടാക്കിയാലും വല്ലാത്തൊരു രുചിയാണ്... ആസ്വതിച്ചങ്ങനെ കഴിക്കാൻ തൊന്നും... അത്‌ തന്നോളം മറ്റാർക്കാ അറിയാ..... അവൻ മനസിലോർത്തു.... ഇത് വരെ തോന്നാത്തൊരു രുചിയായിരുന്നു ആ ഭക്ഷത്തിന്..... സത്യ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് ഗൗതം അത്‌ നോക്കിയിരുന്നു.... കഴിക്കുവാണേലും ചുണ്ടിലൊരു പുഞ്ചിരി ഉണ്ട്... എപ്പോഴും ദേഷ്യം മാത്രം കൂടെപ്പിറപ്പയുള്ള ഈ മനുഷ്യന്റെ ചുണ്ടിൽ ആദ്യമായാണോരു പുഞ്ചിരി കാണുന്നത്..... ഒരു പെണ്ണിന് ഒരാണിനെ ഇങ്ങനെയും മാറ്റാൻ കഴിയുവോ..... അവനോർത്തു ചിരിച്ചു..... .......,................................🌺🌺🌺 സത്യ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തി നോവിച്ചു കൊണ്ടിരുന്നു.....കരഞ്ഞു കണ്ണുകളൊക്കെ വീർത്തിട്ടുണ്ട്...

വീണ്ടും അതൊക്കെയും ഓർക്കേ ഹൃദയം നീറും... കണ്ണുനീർ ചാലിട്ടോഴുകും.... സാറിന് ഞാനൊരു ശല്യം ആണ്.... അല്ലെങ്കിലും ഇഷ്ടമാണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ എന്നോട്... പിന്നെ എന്തിനാണെന്റെ മനസ് ഇത്രയേറെ വേദനിക്കുന്നത്....പോകണം..സാറിന്റെ ജീവിതത്തിൽ നിന്ന്...അല്ലെങ്കിലും കള്ളിയായ എനിക്ക് ഒന്നും വിധിച്ചിട്ടില്ല ജീവിതത്തിൽ... വേദന മാത്രമാണെന്നും... ഇനിയും ഇവിടെ നിന്നാൽ ഞാൻ, എന്റെ ഇഷ്ടത്തിന്റെ പേരിൽ സാറിനെ വീണ്ടും ബുദ്ധിമുട്ടിക്കും... അത്‌ സാറിന് ഒരു ശല്യമായി മാറും... വേണ്ട ഒന്നും വേണ്ട... പോകണം ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും... ഇനിയും ഒന്നിന്റെ പേരിലും സാറിനെ ബുദ്ധിമുട്ടിക്കാൻ വയ്യ.... സർ വരുന്നതിനു മുന്നേ പോകണം എനിക്ക്.... പ്രിയ പലതും മനസ്സിൽ ഉറപ്പിച്ച് അലമാരയിൽ നിന്നും തുണികൾ എല്ലാം ഒരു ബാഗിൽ കുത്തി നിറച്ചു.... മേശ മേലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തതും അവൾ അടുത്തേക്ക് നടന്നു... ഫോൺ കയ്യിലെടുത്തു.... ഡിസ്‌പ്ലേയിൽ റൗഡി പോലീസ് എന്ന് തെളിഞ്ഞു കണ്ടതും ശ്വാസം വലിച്ചെടുത്തവൾ അത് തിരികെ മേശ മേലേക്ക് തന്നെ വച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story