അരികെ: ഭാഗം 22

arike thannal

രചന: തന്നൽ

ബാഗ് കയ്യിൽ മുറുകെ പിടിച്ചവൾ മുറി വാതിൽ കടന്ന് ഹാളിലേക്ക് ഇറങ്ങിയതും സത്യ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... മുന്നിൽ സത്യയെ കണ്ടവളൊന്നുഞെട്ടി.... കയ്യിലെ ബാഗ് പിന്നിലേക്ക് പിടിച്ചവൾ അവനെ നോക്കുമ്പോൾ സത്യ അവളെയും അവളുടെ ചെയ്തികളെയും സംശയത്തോടെ നോക്കി...അവളുടെ വീർത്ത കൺപോളകൾ കണ്ട് അവന്റെ ഉള്ളം ഒന്ന് വിങ്ങി.... " നീ എവിടെക്കാ ബാഗൊക്കെ ആയിട്ട്...അതും ഈ രാത്രിയിൽ....."" അവന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി....കയ്യിലെ ബാഗിൽ പിടി മുറുക്കിയവൾ തലയുയർത്തി അവനെ നോക്കി... ""ഞാൻ.....ഞാൻ പോകുവാ...."" ""പോകുവാണെന്നോ...എവിടേക്ക്...."" ""അറിയില്ല... പക്ഷെ പോണം....ഇനിയും സാറിനെ ബുദ്ധിമുട്ടിക്കാൻ വയ്യ... ഞാൻ ഇവിടെ നിന്നാൽ സാറിന് വീണ്ടും അതൊരു ബുദ്ധിമുട്ടാവും... ഞാൻ എവിടേക്കെങ്കിലും പൊക്കോളാം..."" നിലത്തേക്ക് നോക്കിയവൾ പറഞ്ഞു.... ""ഞാൻ പറഞ്ഞുവോ നീ എനിക്കൊരു ബുദ്ധിമുട്ടാണെന്ന്...??"" അവൾ തലയുയർത്തി നോക്കിയില്ല... ""പറയഡി .....ഞാൻ പറഞ്ഞോ നീ എനിക്കൊരു ബുദ്ധിമുട്ടാണെന്ന്..."" സത്യ അവൾക്കടുത്തേക്ക് വന്ന് നിന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .... ""സർ പിന്നെ ഉച്ചക്ക് അങ്ങനെ ഒക്കെ പറഞ്ഞതോ...അതിന്റെ അർത്ഥമെന്താ...അതിൽ നിന്ന് ഞാൻ എന്താ മനസിലാക്കേണ്ടേ...""

""അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ.... അല്ലാതെ നീ വിചാരിക്കുന്ന പോലൊന്നും അല്ല.... നീ ഇവിടെ നിൽക്കുന്നത് കൊണ്ട് എനിക്കെന്ത് ബുദ്ധിമുട്ടാണ്.... നീ തന്നെ പറ.... നീ ഇവിടെ കിച്ചണിൽ എന്തേലും ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ ഫോൺ വിളിച്ച് ഒരു പരസ്പര ബന്ധവുമില്ലാതെ നിന്നോട് ഓരോന്ന് സംസാരിച്ചാൽ നിനക്ക് ദേഷ്യം വരുവോ ഇല്ലയോ... പറ... ഡ്യൂട്ടിക്കിടയിൽ നീ വെറുതെ എന്നെ വിളിച്ച് ശല്യം ചെയ്യുന്നത് കൊണ്ടല്ലേ ഞാൻ ഇന്ന് അങ്ങനെയൊക്കെ പറഞ്ഞത്... "" ""സാറിനൊരു ശല്യം ആയിരിക്കാം ഞാനും എന്റെ പ്രവർത്തികളും...പക്ഷെ എനിക്കത് സാറിനോടുള്ള പ്രണയമാണ്....സാറിനോടുള്ള ഇഷ്ടം കൊണ്ടാ...സാറിന്റെ സ്വരം കേൾക്കാനുള്ള കൊതി കൊണ്ടാ ഒരു കാരണമില്ലെങ്കിൽ പോലും എപ്പോഴും വിളിച്ചു കൊണ്ടിരുന്നെ....... അങ്ങനെ എങ്കിലും സാറിന്റെ മനസ്സിൽ ഉള്ളത് പുറത്തേക്ക് വരുവല്ലോന്ന് കരുതി... പക്ഷെ സാറിന്റെ മനസ്സിൽ ഒരിക്കലും ഞാൻ ഇല്ലായിരുന്നു..ഒക്കെയും എന്റെ വെറും തോന്നലായിരുന്നു...

എപ്പോഴോ സാറിനോടൊരിഷ്ടം തോന്നിപ്പോയി..സ്വന്തം അപ്പൻ പോലും കാണിക്കാത്ത സ്നേഹവും പരിഗണനയും കരുതലും ഒക്കെ തന്ന് കൂടെ നിന്നപ്പോൾ അറിയാതെ നിങ്ങളെ പ്രണയിച്ചു പോയി...ശെരിയാണ് അർഹിക്കാത്തത് ഒരിക്കലും ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു... നിങ്ങളൊക്കെ വലിയ തലപ്പത്തിരിക്കുന്ന പോലീസ് ഓഫീസർ...ഞാനോ എവിടെയോ കിടക്കുന്നൊരു തെരുവ് പെണ്ണ്... അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവൾ... ഒരു ഐ.പി എസ് കാരന്റെ സംരക്ഷണയിൽ കഴിയുന്നവൾ.. എല്ലാവരും പറയുന്ന പോലെ കള്ളി.... അത്‌ തന്നെയല്ലേ എന്റെ വ്യക്തിത്വം...."" ""നിർത്തെടി.... "" അവന്റെ അലർച്ചയിൽ അവളൊന്നു പിന്നിലേക്ക് ആഞ്ഞു... അവന്റെ കണ്ണുകളിലെ ദേഷ്യം അവളെ തെല്ലും ഭയപ്പെടുത്തി... ദേഷ്യം കൊണ്ടവന്റെ മുഖം വിറക്കുന്നുണ്ടായിരുന്നു.... ""ഇനി ഒരിക്കൽ കൂടി നിന്റെ വായിൽ നിന്ന് ഇങ്ങനെ വല്ലതും വീണാൽ..."" അവൾക്ക് നേരെ കൈ ചൂണ്ടിയവൻ താക്കീത് പോലെ പറഞ്ഞു... പ്രിയ ഭയപ്പോടെ അവന്റെ കണ്ണുകളിലേക്കും അവൾക്ക് നേരെ ഉയർത്തിയ കൈയിലേക്കും മാറി മാറി നോക്കി ... ""നിന്റെ ഐഡന്റിറ്റി ഇതാണെന്ന് നീ ഒരിക്കലും കരുതരുത് പ്രിയ.... നിനക്ക് മുന്നോട്ട് ഇനിയും ഒരുപാട് ലൈഫുണ്ട്...

അത് നീ മറന്ന് പോകുന്നു.. ഇത് വരെ നീ എന്തായിരുന്നോ അത്‌ നീ മറന്ന് കള.. എന്നിട്ട് ഇന്നിനെ പറ്റി ചിന്തിക്ക്...വരാനിരിക്കുന്ന നല്ല നാളെയെ പറ്റി ചിന്തിക്ക്... ആദ്യം നീയൊരു കള്ളിയാണ് എന്ന ഈ നശിച്ച തിങ്ക്സ് ഒന്ന് മാറ്റ്.. നീയൊരു കള്ളിയാണെന്നോ നിന്നെ സ്നേഹിക്കാനുള്ള അർഹത ഇല്ലെന്നോ നീ തന്നെയാണ് സ്വയം ചിന്തിച്ചു കൂട്ടുന്നത്.. നിന്നെ ഇഷ്ടമല്ലെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ..?? അവളൊന്നും മിണ്ടിയില്ല.... ""പറയെടി...ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ നിന്നെ ഇഷ്ടമല്ലെന്ന്??"' ""ഇഷ്ടമാണെന്നും പറഞ്ഞിട്ടില്ലലോ "" അവൾ ചുണ്ട് കോട്ടി... "" ഞാൻ പറയാതെ തന്നെ നിനക്കറിയില്ലേ "" ഞൊടിയിടയിൽ ദേഷ്യം മാറി അവന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു.,. ""എന്ത്??"" ""പലതും..."" അവൻ കുറുമ്പോടെ അവളെ നോക്കി.... ""അപ്പോ എന്നെ ഇഷ്ടാണോ "" കണ്ണുകൾ വിടർത്തി കൗതുകത്തോടെയവൾ ചോദിച്ചു.... ""നിനക്ക് എന്ത് തോന്നുന്നു.."" അവനവൾക്കടുത്തേക്ക് നീങ്ങി നിന്നു ....ആ വിടർന്ന കണ്ണുകളിലേക്കുറ്റു നോക്കിയവൻ ചോദിക്കുമ്പോൾ അവന്റെ നോട്ടം താങ്ങാനാവാതെ പ്രിയ മിഴികൾ താഴ്ത്തി....

""എനിക്കറിയില്ല...."" തലയുയർത്തി നോക്കാതെയവൾ മറുപടി കൊടുത്തു..... ""നിനക്കറിയില്ലേ... " ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടി പിടിച്ചുയർത്തി അവൻ ചോദിച്ചു..... ""കുറച്ചു മുന്നേ ഒരാൾ ഇവിടെ എന്തൊക്കെയോ പ്രസംഗിക്കുന്നത് കേട്ടായിരുന്നു .. എവിടേക്കോ പോണെന്നോ... ആരെയും ബുദ്ധിമുട്ടിക്കില്ലെന്നോ... അങ്ങനെ എന്തൊക്കെയോ....നീ വല്ലതും കേട്ടായിരുന്നോ...??"" അത്‌ കേട്ടവൾ തലതാഴ്ത്തി ചിരിച്ചു..... ""ഇനി നിനക്ക് പോണോ... "" അവൾ വേണ്ടെന്നു തലകുലുക്കി.... ""അതെന്തേ.. ഇപ്പോഴും ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല... "" ""പക്ഷെ പറയാതെ തന്നെ എനിക്കറിയാം.. ഇതിനകത്ത് മുഴുവൻ ഞാനാന്ന് "" അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തിയവൾ പറഞ്ഞു നിർത്തി..... അവനൊന്നു പുഞ്ചിരിച്ചു.... പൊടുന്നനെ അവന്റെ ഫോൺ റിങ് ചെയ്തതും അവളിൽ നിന്ന് നോട്ടം മാറ്റിയവൻ ഫോൺ കയ്യിലെടുത്തു.... ഡിസ്‌പ്ലേയിൽ ദിലുവിന്റെ നമ്പർ കണ്ടതും പ്രിയയെ ഒന്ന് നോക്കിയവൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി... അവൻ പോയ പിന്നാലെ നോക്കി നിന്നവൾ ചിരിയോടെ അടുക്കളയിലേക്ക് പാഞ്ഞു....

"" സത്യ... എവിടെയാ നീ..ഡ്യൂട്ടിയിലാണോ??"" ""ഞാൻ വീട്ടിലാടാ ഡ്യൂട്ടി കഴിഞ്ഞു ഇപ്പോ എത്തിയേയുള്ളു... ഇന്ന് ഞാൻ നിന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു...അപ്പോഴാ നീ ലീവാന്നറിഞ്ഞത്....എന്ത് പറ്റിയെടാ... നീ ഒക്കെ അല്ലെ.."" അവളുടെ നിശ്വാസം അവന്റെ കാതുകളിൽ പതിഞ്ഞു.. ""I' m ok സത്യ.. എനിക്കൊരു കുഴപ്പവുമില്ല... എന്തോ നിന്നെ ഒന്ന് വിളിക്കണമെന്നും നിന്നോട് സംസാരിക്കണമെന്നും തോന്നി..അതാ ഞാൻ വിളിച്ചത്... "" ""കള്ളം പറയാൻ നീ ഒരുപാട് ബുദ്ധിമുട്ടണ്ട ദിലു... നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലെന്ന് ഓർത്താൽ നിനക്ക് കൊള്ളാം... ഓരോന്നാലോചിച്ചു അവിടെ ചടഞ്ഞു കൂടി ഇരിക്കാതെ ഹോസ്പിറ്റലിൽ പോകാൻ നോക്ക്..വെറുതെ വീട്ടിലിരിക്കുന്നത് കൊണ്ടാ ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിനെ വീർപ്പു മുട്ടിക്കുന്നെ...അതല്ലെങ്കിൽ നീ ഇങ്ങോട്ട് വാ.. ഇവിടെ ഞാൻ ഇല്ലേ....ഒപ്പം നിന്റെ കമ്പനിക്ക് പ്രിയയും ഉണ്ടല്ലോ... "" ""ഇപ്പൊ ഏതായാലും എനിക്ക് വയ്യ സത്യ...പിന്നൊരിക്കൽ ആവട്ടെ... എന്തോ ഒന്നിനും ഒരു മൂഡില്ല...."" ""നിന്നെ എപ്പോൾ ഇവിടെയ്ക്ക് വിളിച്ചാലും നീ ഓരോ കാരണം പറഞ്ഞു ഒഴിവാകും...അത് കൊണ്ട് ഇനി ഇവിടേക്ക് വരാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല... നിനക്ക് ഇഷ്ടമുള്ളപ്പോ ഇവിടേക്ക് വരാം....""

""പ്രിയക്ക് സുഖാണോടാ ..അവളെന്തു പറയുന്നു....."" "അത്‌ നിനക്ക് അവളോട് തന്നെ ചോദിച്ചാൽ പോരെ.. അവളുടെ കാര്യങ്ങൾ ഒക്കെ എനിക്കെങ്ങനെ അറിയാനാ...."" അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.... ""ഓയ് റൗഡി പോലീസ്...കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്... വായോ..."" പിന്നിൽ പ്രിയയുടെ സ്വരം കേട്ടതും സത്യ ഫോൺ പൊത്തി പിടിച്ചു അവളെ നോക്കി കണ്ണുരുട്ടി..., അവൾ കണ്ണ് ചിമ്മി കാട്ടി അകത്തേക്ക് കയറി പോയി.... ""ആരാടാ ഈ റൗഡി പോലീസ്...."" ദിലുവിന്റെ ചോദ്യം കേട്ടവൻ തലക്ക് താങ്ങു കൊടുത്തു നിന്നു... ഇവളെ കൊണ്ട്..... മനുഷ്യനെ നാണം കെടുത്താൻ ഇറങ്ങിയേക്കുവാ..... ""സത്യ...." ദിലു വീണ്ടും വിളിച്ചതും സത്യ ഫോൺ ചെവിയോടടുപ്പിച്ചു..... "ആഹ്...ഞാൻ കേൾക്കുന്നുണ്ട് നീ പറഞ്ഞോ.."" "" ശെരി റൗഡി പോലീസ് പോയി ഫുഡ്‌ കഴിക്ക്... ഫുഡ്‌ വിളമ്പി വച്ച് പ്രിയ സഖി കാത്തിരുന്ന് മുഷിയണ്ട "" ചെറു ചിരിയോടെ പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു..... ഫോൺ കയ്യിൽ മുറുകെ പിടിച്ചവൻ അകത്തേക്ക് കയറിപോയി ..... " നീ എന്നെ നാണം കെടുത്തിയെ അടങ്ങുള്ളൂ അല്ലെ....""

വാതിൽ കടന്നകത്തേക്ക് വന്നവൻ ചോദിക്കുമ്പോൾ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പുകയായിരുന്നവൾ..... അവന്റെ ചോദ്യം കേട്ടവൾ തലചരിച്ചു നോക്കി.... ഫോൺ കയ്യിൽ മുറുകെ പിടിച്ച് രൂക്ഷമായി നോക്കുന്നവനെ നോക്കി ചിരിച്ചു കൊണ്ട് അവനടുത്തേക്ക് നടന്നു.... ""ഞാൻ അതിനും മാത്രം എന്താ പറഞ്ഞത്..ആഹാരം കഴിക്കാൻ വരാനല്ലേ പറഞ്ഞത്..."" ""നീ അത് മാത്രമേ പറഞ്ഞുള്ളോ??"" ഗൗരവത്തോടെയവൻ ചോദിച്ചു.... ""അതേല്ലോ... ഞാൻ വേറെ ഏതും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല... ഞാൻ എന്താ പറഞ്ഞതെന്ന് സാറിന് ഓർമ്മയുണ്ടെങ്കിൽ പറഞ്ഞു താ.."" അവൻ സ്വയം എന്തോ പറഞ്ഞു കൊണ്ട് തല വെട്ടിച് അവളെ മറി കടന്ന് പോകാനായി തുനിഞ്ഞതും പ്രിയ അവന്റെ വലതു കയ്യിൽ പിടുത്തമിട്ടു..... സത്യ അവന്റെ കയ്യിൽ പിടുത്തമിട്ട അവളുടെ കയ്യിലേക്ക് സംശയത്തോടെ നോക്കി.... ""റൗഡി പോലീസിന് ദേഷ്യമായോ...ഞാൻ റൗഡി പോലീസെന്ന് വിളിച്ചതിൽ...."" കുറുമ്പോടെ പറഞ്ഞതും ഞൊടിയിടയിൽ ഇടത് കൈ കൊണ്ട് അരക്കെട്ടിലൂടെ അവളെ പിടിച്ചുയർത്തി അവനിലേക്ക് അടുപ്പിച്ചു....

പ്രിയ ഞെട്ടികൊണ്ടവനെ നോക്കി... ""ഇനി നീ വിളിക്കങ്ങനെ...."" അവൾ ഇടത് കൈ അവന്റെ നെഞ്ചിലൂന്നി ഇരു വശത്തേക്കും തല ചലിപ്പിച്ചു.... ""എന്തേയ് വിളിക്കുന്നില്ലേ......"" പ്രിയ ഇമ ചിമ്മാതെ ആ കണ്ണുകളിലേക്ക് നോക്കി നിന്നു...... ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന തന്റെ രൂപത്തെ..... ആ കണ്ണുകളിൽ വിരിയുന്ന പ്രണയത്തെ... അതിൽ വിരിയുന്ന വികാരങ്ങളെ... പീലികളാൽ തിങ്ങി നിറഞ്ഞ അവന്റെ കൂട്ട് പുരികങ്ങളിൽ..... താടിയിലെ ആ കറുത്ത മറുകിൽ... നീണ്ടു ചുവന്ന മൂക്കിൻ തുമ്പിൽ.... ചെഞ്ചോപ്പണിഞ്ഞ അവന്റെ അധരങ്ങളിൽ.... അങ്ങനെ അവന്റെ മുഖമാകെയും അവളുടെ മിഴികൾ ഓടി നടന്നു.... താടി ചുഴിയിലെ ആ കറുത്ത മറുകിൽ ചുംബിക്കാൻ അവളുടെ ഉള്ളം വെമ്പൽ കൊണ്ടു... വികാരങ്ങളെ പിടിച്ചു കെട്ടി അവളവന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി.... അവന്റെ മുഖത്തെ ഭാവം മാറി മറ്റെന്തൊക്കെയോ ഭാവങ്ങൾ മൊട്ടിടുന്നത് അവൾ കൗതുക പൂർവ്വം നോക്കി നിന്നു.... വീണ്ടും വീണ്ടും അവളുടെ മിഴിയിണകൾ ആ കറുത്ത മറുകിലേക്ക് നീണ്ടു പോകുന്നത് അവനും നോക്കി നിന്നു....

അടുത്ത നിമിഷത്തിൽ അവളുടെ ചുണ്ടുകൾ അവിടം ലക്ഷ്യമാക്കി നീങ്ങിയതും ചൂണ്ടുവിരൽ ചുണ്ടിന് കുറുകെ വച്ചവൻ തടഞ്ഞു...... അവളുടെ മുഖത്ത് നിരാശ പടർന്നു..... ""ഞാൻ തുടങ്ങിയാൽ പിന്നെ ഇതിലൊന്നും നിൽക്കില്ല... അത്‌ കൊണ്ട് വെറുതെ ഇരിക്കുന്ന എന്നെ പ്രകോപിപ്പിക്കാതിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്....."" കണ്ണിറുക്കി കൊണ്ട് ചെറു ചിരിയോടെയവൻ പറഞ്ഞു.... അവളിലെ പിടി അയച്ചു....അന്നേരം അതെ ചിരി അവളുടെ മുഖത്തും നിറഞ്ഞു നിന്നു .... ""നീ ഫുടൊക്കെ വിളമ്പി വച്ചുവോ ...ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.... അതല്ല നീ കഴിക്കുന്നെങ്കിൽ കഴിച്ചിട്ട് കിടന്നോ...,,'' അവളെ നോക്കിയവൻ പറഞ്ഞിട്ട് അടുക്കള വാതിൽക്കലേക്ക് നടന്നു.... പ്രിയ ചിരിച്ചു കൊണ്ട് വിളമ്പി വെച്ചതെല്ലാം അടച്ചു വച്ച് ഡൈനിങ് ടേബിളിലെ ചെയർ വലിച്ചു നീക്കിയിട്ട് താടിക്ക് കയ്യൂന്നി ഇരുന്നു... ഇടക്കിടക്ക് അടുക്കള വാതിൽക്കലേക്ക് കണ്ണ് നീണ്ടു പോകുന്നുണ്ട്... താനെ അടഞ്ഞു പോകുന്ന കൺപോള വലിച്ചു തുറന്നവൾ വീണ്ടും ദൃതിപ്പെട്ടു വാതിൽക്കലേക്ക് നോക്കും....

സത്യ കുളി കഴിഞ്ഞു ഒരു ത്രീ ഫോർത്തും ഇട്ട് തല തുവർത്തി കൊണ്ട് കയറി വന്നതും പ്രിയ പിടഞ്ഞെണീറ്റു.... ഉറക്കം കണ്ണിനെ മൂടിയിരുന്നതിനാൽ അവളൊന്ന് പിന്നിലേക്ക് വീഴാനാഞ്ഞു.....പെട്ടന്ന് ടേബിളിൽ പിടി കിട്ടിയത് കൊണ്ട് മറിഞ്ഞു വീണില്ല... ""നീയെന്താടി കുടിച്ചിട്ടുണ്ടോ...ആടി കളിക്കുന്നു...??"" സത്യ ചോദിച്ചതും അവൾ മുഖം ചുളിച്ചു കൊണ്ട് തല ചരിച്ചു നിന്നു...സത്യ അത്‌ കണ്ട് ചിരിയോടെ അകത്തേക്ക് പോയി... ഹാങ്ങറിൽ കിടന്നിരുന്ന ഒരു ടി ഷർട്ടും എടുത്തിട്ട് അവൻ തിരികെ ഹാളിലേക്ക് വന്നു... ചെയർ വലിച്ചു നീക്കിയിട്ട് കഴിക്കാൻ ഇരുന്നു.... അപ്പോഴും പ്രിയ അതെ നിൽപ്പ് തന്നെയായിരുന്നു.... ""നീ കഴിച്ചോ.. "" അവന്റെ ചോദ്യം കേട്ടിട്ടും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.... ",ഡി... ഞാൻ നിന്നോടാ ഈ ചോദിക്കണേ... നീ വല്ലതും കഴിച്ചായിരുന്നൊന്ന് ""

""ഞാൻ എങ്ങനെ കഴിക്കും...ഓരോന്ന് പറഞ്ഞെന്നെ വേദനിപ്പിച്ചിട്ട്...എങ്ങനെയാ സമാധാനത്തോടെ ഞാൻ എന്തേലും കഴിക്കാ..."" അവൾ പരിഭവം നടിച്ചു.... "" എന്നാൽ വന്ന് കഴിക്ക് വാ... ഇപ്പൊ എല്ലാ പ്രോബ്ലവും സോൾവ് ആയില്ലേ.. പിന്നെ എന്താ നിന്റെ പ്രശ്നം....വാ കഴിക്ക് "" ""എനിക്കെങ്ങും വേണ്ട..."" അവൾ ചുണ്ട് കോട്ടി.... ""വേണ്ടെങ്കിൽ കഴിക്കണ്ട... ഞാനോട്ടു നിർബന്ധിക്കുമെന്ന് നീ കരുതുകയും വേണ്ട..."" അവൻ മൂടി എടുത്തു മാറ്റി വിളമ്പി വച്ചിരുന്ന അപ്പവും മുട്ട കറിയും ആസ്വദിച്ചു കഴിക്കുന്നത് കണ്ട് മുഖം വീർപ്പിച്ചു നിന്നു പ്രിയ,.... ""സ്സ്..." ഇടക്ക് എരിവ് വലിച്ചു കൊണ്ട് കൈ വായിലിട്ട് നുണഞ്ഞ് അവളെ കൊതിപ്പിച്ച്, പിരി കേറ്റി കൊണ്ടിരുന്നു സത്യ ..... അത്‌ കണ്ട് അവൾടെ മുഖം വീർത്തു... ദേഷ്യത്തോടെ കസേര വലിച്ചു നിക്കിയിട്ടവൾ പ്ലേറ്റ് കയ്യിലെടുത്ത് അപ്പവും മുട്ടക്കറിയും പ്ലേറ്റിലാക്കി ആർത്തിയോടെ കഴിക്കുന്നത് കണ്ട് സത്യ ചിരി മറച്ചു പിടിച്ചിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story