അരികെ: ഭാഗം 23

arike thannal

രചന: തന്നൽ

"" പിറന്നാൾ ആശംസകൾ സർ.."" സത്യ പോകാനായി റെഡി ആയി പുറത്തേക്ക് വന്നതും പ്രിയ അവന് നേരെ കൈനീട്ടികൊണ്ട് ചിരിയോടെ പറഞ്ഞു..... സത്യ സംശയത്തോടെയവളെ നോക്കി നെറ്റി ചുളിച്ചു.... ""നിനക്കെങ്ങനെ???"" സത്യ ചോദിച്ചതും പ്രിയ അവളുടെ ഇടത് കൈ അവന് നേരെ നീട്ടി... കൈയിലെ ഡ്രൈവിംഗ് ലൈസൻസ് ഉയർത്തി കാണിച്ചു... അത്‌ കണ്ടതും സത്യ പാന്റിന്റെ പോക്കറ്റിൽ തപ്പി ""ഇത് നിനക്കെങ്ങനെ കിട്ടി??"" ""രണ്ട് ദിവസം മുന്നേ സാറിന്റെ മുഷിഞ്ഞ തുണികൾ അലക്കാനെടുക്കാൻ മുറിയിൽ കയറിയപ്പോൾ കിട്ടിയതാ... മേശ മെലിരിക്കുന്നത് കണ്ടപ്പോൾ എടുത്തു... "" സത്യ അവളെ നോക്കി കണ്ണുരുട്ടി അവൾ നീട്ടിയ ലൈസൻസ് വാങ്ങിച്ചെടുത്തു.... "" പണ്ടെങ്ങോ സ്കൂളിൽ ചേർക്കാൻ നേരം മദർ വെറുതെ കൊടുത്തതാഡോ ... ശെരിക്കുള്ള ജന്മദിനം എന്നാണെന്നു എന്നെ ജനിപ്പിച്ചവർക്ക് പോലും ഓർമയുണ്ടാകില്ല...."" അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി..... ""എല്ലാ വർഷവും ഇതേ ദിവസം ദിലു വിഷ് ചെയ്യും.. എന്റെ ബർത്ഡേയ് ആണെന്ന് പറഞ്ഞ്... എത്ര പറഞ്ഞാലും അവൾ കേൾക്കില്ല... ഓർഫനെജിൽ ഉള്ളപ്പോ അവിടുത്തെ പാട്ടും ബഹളവുമൊക്കെ ആയി ജസ്റ്റ്‌ ഒരു എന്റർടൈൻമെന്റ്....ആ ദിവസം അങ്ങനെ പോകും...

ഇതൊക്കെ ആണ് പിറന്നാൾ ദിനം എന്ന രീതിയിൽ എനിക്ക് ഓർമിക്കാനുള്ളത്... "" ലൈസൻസ് പേഴ്സിലേക്ക് തിരുകി കേറ്റി പാന്റിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് അവൻ അലക്ഷ്യമായി പറഞ്ഞു.... പ്രിയ അവനെ കേട്ട് കൊണ്ട് അവനെ തന്നെ നോക്കി നിന്നു... മുഖത്തേക്ക് നോക്കുന്നില്ലെങ്കിൽ പോലും ആ മുഖത്ത് സങ്കടം നിഴലിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... അപ്പനുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യാ... ആരുമില്ലാത്തവളെ പോലെയല്ലേ താനും വളർന്നത്... സാറിന്റെ വിഷമം എനിക്ക് മനസിലാകും.... ആരുമില്ലാത്തവന്റെ വേദന, ഒറ്റപ്പെടൽ എല്ലാം അനുഭവിക്കേണ്ടി വന്ന ആ ബാല്യ കാലം... കൂടെയുള്ളവർ അപ്പന്റെ തോളത്തിരുന്നു പള്ളി പെരുന്നാള് കാണാൻ വരുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്... അവരുടെ സ്നേഹം...അവരുടെ അപ്പന് മകളോടുള്ള സ്നേഹം,കരുതൽ,വാത്സല്യം ഒക്കെയും അത്ഭുതത്തോടെ നോക്കി കാണാറുണ്ട്.... അന്നേരം വെറുതെ എങ്കിലും കണ്ണുകൾ അപ്പന് വേണ്ടി പരതും... കുടിച്ച് ലക്ക് കെട്ട് ഏതെങ്കിലും മൂലക്ക് ഉടുതുണി പോലുമില്ലാത്ത അപ്പനെ കാണുമ്പോൾ ആ കുരുന്നു ഹൃദയം പൊള്ളിപിടയും...കുഞ്ഞി കണ്ണുകൾ അനുസരണയില്ലാതെ ഒഴുകും...

ചുറ്റും കൂടി നിൽക്കുന്നവരുടെ പരിഹാസവും കൊച്ച് കുഞ്ഞാണെന്നുള്ള പരിഗണന പോലും കാട്ടാതെ ചുഴിഞ്ഞുള്ള നോട്ടവും ഒരുപാട് അനുഭവിച്ചിട്ടുണ്ട്... വീട്ടിലും നാട്ടിലും സ്കൂളിലുമൊക്കെ കുടിയനായ അപ്പന്റെ മകളായിട്ട് പരിഹാസപാത്രമാകേണ്ടി വന്നൊരുവളുടെ കഥ... ബുദ്ധിയുറക്കും മുന്നേ കക്കാൻ പഠിപ്പിച്ച അമ്മക്ക് തുല്യം താൻ കണ്ട സ്ത്രീ.... ഓർക്കാനായി ഭൂതകാലത്തിൽ മധുരമേറിയ ഒരോർമയുമില്ല.... കൈ പേറിയ വേദനിപ്പിക്കുന്ന കുറെ ഓർമ്മകൾ മാത്രം.... സത്യ മുഖത്തിന് നേരെ വിരൽ ഞൊടിച്ചതും പ്രിയ ഞെട്ടി കൊണ്ടവനെ നോക്കി..... ""നീ എന്താ ആലോചിക്കുന്നേ...."" ""ഏയ്യ് ഒന്നുല്ല...ഞാൻ വെറുതെ ഓരോന്ന്... അല്ല പിറന്നാൾ ആയിട്ട് സദ്യ വേണ്ടേ.... പിറന്നാള്കാരന് എന്റെ വക എന്ത് സമ്മാനമാ വേണ്ടത്...."" സത്യ അവളെ നോക്കി പുരികമുയർത്തി.. "" ഒന്നും വേണ്ടടോ.... എനിക്ക് വേണ്ടി നീ സ്പെഷ്യൽ ഒന്നും ഉണ്ടാക്കണ്ട... എന്നത്തേയും പോലെ ഒരു നോർമൽ ഡെ അത്‌ മതി.... വെറുതെ ഓരോന്ന്..."" പിറന്നാൾ ദിവസം വലിയ ആഘോഷമാക്കാറില്ലെങ്കിൽ പോലും ആ ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട നിതിയും ദിലുവും ഒപ്പമുള്ളതായിരുന്നു തന്റെ ഏറ്റവും വലിയ സന്തോഷം.... അവരെപ്പോഴും എന്റെ ഇടവും വലവും വേണം...എന്നും..

എപ്പോഴും...അങ്ങനെയെ ആഗ്രഹിച്ചിട്ടുള്ളു....പക്ഷെ ആറു മാങ്ങൾക്ക് മുൻപ് എല്ലാം അവസാനിച്ചു....എന്റെ നിതി പോയപ്പോൾ ഒപ്പം കൊണ്ട് പോയത് എന്റെ ദിലുവിന്റെ സന്തോഷം കൂടിയായിരുന്നു....അതിൽ പിന്നെ ഒന്നും പഴയത് പോലെയല്ല... എല്ലാ വർഷവും ആദ്യം വിഷ് ചെയ്യുന്നത് ദിലുവായിരിക്കും...അടുത്തില്ലെങ്കിൽ പോലും പാതിരാത്രി പന്ത്രണ്ടു മണിക്ക് ഉറക്കമുളച്ചിരുന്നു ഫോൺ ചെയ്യും...പിന്നെ എന്നെ ഉറങ്ങാൻ സമ്മതിക്കണ്ട് വെളുക്കുന്നത് വരെ ഓരോ വാർത്തമാനവും പറഞ്ഞിരിക്കും..പക്ഷെ ഈ വർഷം ആ പതിവ് തെറ്റി.... അവൾ മറന്ന് പോയിരിക്കുന്നു തന്റെ പിറന്നാൾ.... അല്ല ഞാൻ പോലും മറന്ന് പോയില്ലേ ..... വേണ്ട എന്റെ ദിലുവിന്റെ സന്തോഷം നശിപ്പിച്ചവനെ ഇല്ലാതാക്കാതെ എന്റെ ജീവിതത്തിൽ ഒരു സന്തോഷവും വേണ്ട.... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ പുറത്ത് ജീപ്പിന്റെ ഹോൺ മുഴങ്ങി കേട്ടു..... അവൻ പ്രിയയെ നോക്കുമ്പോൾ അവൾ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുന്നതാണ് കാണുന്നത്.... അവൻ തല വെട്ടിച്ച് അവളെ മറി കടന്ന് പുറത്തേക്ക് പോയി.....

""ഓയ് റൗഡി പോലീസ്.."" ജീപ്പിലേക്ക് കയറാൻ തുനിഞ്ഞതും പിന്നിൽ നിന്നുള്ള പ്രിയയുടെ ഉച്ചത്തിലുള്ള വിളി കേട്ടവൻ തിരിഞ്ഞു നോക്കി...അവളെ നോക്കി കണ്ണ് കൂർപ്പിച്ചു..... അപ്പോഴാണ് അവൾ എന്താണ് വിളിച്ചതെന്ന ബോധം വന്നത്...ഗൗതം ജീപ്പിലിരുന്ന് അവളെ ഒന്ന് നോക്കിയിട്ട് തന്റെ അരികിൽ നിൽക്കുന്ന സത്യയെ നോക്കി ... ആ മുഖത്തെ ഭാവമെന്താന്നറിയാൻ... അവളുടെ ആ വിളിയിൽ ആദ്യം ആ കണ്ണുകൾ കൂർത്തു വന്നെങ്കിലും പിന്നെ അവളുടെ ചെയ്തികളെ ഇമ ചിമ്മാതെ നോക്കിനിൽക്കുന്ന സത്യയെ കണ്ടവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.,. നാക്ക് കടിച്ച് തലക്കൊരു കിഴുക്ക് കൊടുത്തവൾ അവനെ പാളി നോക്കി..... ആ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല...... അവളെ നോക്കി നിൽക്കുവാണ്.,... അവൾ അവന്റെ അരികിലേക്ക് പോയി....ഗൗതമിനെ നോക്കിയവൾ പുഞ്ചിരിച്ചു...അവനും മറുപടിയായി ഒരു പുഞ്ചിരി നൽകി.... ""അതേയ് ഇന്ന് ഈ റൗഡി പോലീസിന്റെ...."" പറയാൻ വന്നത് പകുതിയിൽ വച്ചവൾ നിർത്തി സത്യയെ നോക്കി....

വിളിച്ചു ശീലമായി പോയി.. നാക്കിൻ തുമ്പിൽ എപ്പോഴും ഈ ഒരു പേര് മാത്രമേയുള്ളൂ..റൗഡി പോലീസെന്ന പേര് മാത്രം... അവൾ സത്യയെ നോക്കി ശബ്ദം പുറത്ത് വരാതെ സോറി എന്ന പോൽ ചുണ്ടുകൾ ചലിപ്പിച്ചു.... അവളുടെ കാട്ടികൂട്ടലുകൾ കണ്ട് അവന് ചിരി പൊട്ടുന്നുണ്ടായിരുന്നു.... ""അതേയ് ഗൗതം സർ,ഇന്ന് സാറിന്റെ പിറന്നാളാ... ഉച്ചക്ക് കഴിക്കാൻ സാറിനോപ്പം ഗൗതം സാറും വരാണോട്ടോ.... സർ ചിലപ്പോ വരാൻ കൂട്ടാക്കില്ല...പക്ഷെ സർ നിർബന്ധിച്ചു കൂട്ടികൊണ്ട് വരണം.... ആ ചുമതല ഞാൻ സാറിനെ ഏല്പിക്കയാ..."' "" ഇന്ന് സാറിന്റെ പിറന്നാൾ ആണോ..എന്നിട്ട് പറഞ്ഞതേയില്ല... Anyway happy birthday sir... "" ഗൗതം സത്യക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... ""താങ്ക്സ്"" അവൻ നീട്ടിയ കൈയിൽ കൈ ചേർത്ത് കൊണ്ട് ചെറു ചിരിയോടെ സത്യ പറഞ്ഞു.... ""സാറിനെ ഉച്ചക്ക് കൊണ്ട് വരുന്ന കാര്യം ഞാൻ ഏറ്റു പ്രിയ.... അതോർത്തു താൻ പേടിക്കണ്ട..... സർ മറന്നാലും ഞാൻ ഓർമിപ്പിച്ചോളാം....അല്ല ബർത്ഡേയ് ആയിട്ട് എന്താ സ്പെഷ്യൽ... "" ""അതൊക്കെ സർപ്രൈസാ..അതൊന്നും ഞാൻ പറയില്ല... ഒരു സ്പെഷ്യലും വേണ്ടെന്ന പിറന്നാളുകാരന്റെ ആജ്ഞ.... "" സത്യയെ പാളി നോക്കുമ്പോൾ അവൻ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നവളെ.... ""

എന്നാൽ നിങ്ങൾ പൊക്കോ.. ഇനിയും നിന്നാൽ താമസിക്കില്ലേ.... "" ഗൗതമിനെ നോക്കിയാണവൾ പറഞ്ഞത്.... ഗൗതം വണ്ടി സ്റ്റാർട്ട്‌ ചെയ്തു.,. ജീപ്പിലേക്ക് കയറാൻ പോയവനനെ ഞൊടിയിടയിൽ കയ്യിൽ കടന്ന് പിടിച്ചു തിരിച്ചു നിർത്തി കവിളിൽ ചുണ്ടുകൾ ചേർത്തിരുന്നവൾ.... ""ഉച്ചക്ക് രണ്ടാളും നേരത്തെ വന്നേക്കണോട്ടോ "" തിരിഞ്ഞോടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... അവളുടെ പ്രവർത്തിയിൽ സത്യ സ്തംഭിച്ചു നിന്നു...അവൾ ചുണ്ടുകൾ ചേർത്ത കവിൾ തടം പൊത്തി പിടിച്ച് കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി നിന്നു.... കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു അവനാ ചുംബനത്തിൽ നിന്നും പുറത്ത് വരാൻ...... ഞെട്ടൽ മാറിയതും ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി തത്തി കളിച്ചു...... കവിൾ തടം പൊത്തി പിടിച്ചു കൊണ്ട് തിരിയുമ്പോൾ ഗൗതമിനെ കണ്ട് പൊടുന്നനെ കൈ പിൻവലിച്ചു... പുഞ്ചിരിച്ച മുഖം ഗൗരവത്തിലാണ്ടു...... സത്യ തിരിഞ്ഞു നോക്കിയതും ഗൗതം ഒന്നുമറിയാത്തത് പോലെ സ്റ്റിയറിങ്ങിൽ താളം പിടിച്ചു തല ചരിച്ചു പുറത്തെക്ക് നോക്കി ഇരുന്നു... ""പോകാം ഗൗതം..."" സത്യ ജീപ്പിലേക്ക് കയറിയതും ഗൗതം അവനെ നോക്കാതെ തന്നെ വണ്ടി എടുത്തു... സത്യ കാണാതെ അവൻ അടക്കി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു....

ഡാഷ് ബോഡിൽ വച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തതും സത്യ ഫോൺ കയ്യിലെടുത്തു... ഡിസ്‌പ്ലേയിലെ ദിലുവിന്റെ നമ്പർ കണ്ടതും അവൻ പുഞ്ചിരിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.... ""ഹാപ്പി birthday സത്യാ...... സോറി...സോറി...ഒരായിരം സോറി... ഞാൻ വിഷ് ചെയ്യാൻ ലേറ്റ് ആയി ല്ലേ... ഞാൻ ഉറങ്ങിപോയെടാ അതാ സംഭവിച്ചേ...എന്തായലും എപ്പോഴത്തെയും പോലെ ഞാൻ തന്നെയല്ലേ ഫസ്റ്റ് വിഷ് ചെയ്തെ...."" ദിലു പറയുന്നത് കേട്ട് അവൻ പോലുമാറിയാതെ അവന്റെ കൈകൾ കവിളിലേക്ക് നീണ്ടു.... അവളുടെ ചുണ്ടുകളുടെ തണുപ്പ് അപ്പോഴും അവനെ പൊതിയുന്ന പോലെ.. ഇത് വരെ അനുഭവിച്ചിട്ടില്ലാത്തൊരു വികാരം ഉള്ളിൽ ഉറവ പൊട്ടുന്നത് അവൻ അറിഞ്ഞു... അവളുടെ സാമിപ്യം, അവളുടെ സ്വരം., അവളുടെയാ റൗഡി പോലീസെന്നുള്ള വിളി... ഒക്കെയും അവനിൽ വല്ലാത്തൊരു വികാരം സൃഷ്ട്ടിക്കുന്നുണ്ടായിരുന്നു.... അവളുടെ ഓർമകളിൽ ആ ചുണ്ടിൽ ഒരു പുഞ്ചിരി നാമ്പിട്ടു... ""ഹലോ സത്യ നീ കേൾക്കുന്നില്ലേ... നീ എന്താ ഒന്നും മിണ്ടാത്തെ.. നീ എന്നോട് പിണക്കവാണോടാ... "" ""ഞാൻ എന്തിനാ ഡി നിന്നോട് പിണങ്ങുന്നേ... നീ ഇപ്പോഴും സ്ലീപ്പിങ് പിൽസ് കഴിക്കാറുണ്ടല്ലേ...!! ""അത്‌ പിന്നെ... എന്നുമൊന്നുമില്ലെടാ..ഉറക്കം വരാത്ത ദിവസം മാത്രം...""

""അതെനിക്ക് മനസ്സിലാകുന്നുണ്ട് ദിലു.. നിന്നോട് എത്ര പറഞ്ഞാലും മനസിലാകില്ല അല്ലെ.. ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് കഴിക്കരുതെന്ന്.... അതെങ്ങനാ ഞാൻ പറഞ്ഞാലൊന്നും നീ ഇപ്പൊ ഒന്നും കേൾക്കാറില്ലലോ...."" ""ആഗ്രഹമുണ്ട് സത്യ.. ഒന്ന് മനസമാധാനായിട്ട് ഉറങ്ങാൻ...പക്ഷെ കഴിയുന്നില്ലെടാ എനിക്ക്... കണ്ണടക്കുമ്പോ നിതിയുടെ ചിരിക്കുന്ന മുഖം മാത്രമാ മനസിൽ തെളിഞ്ഞു വരുന്നത്.... കഴിയുന്നില്ല സത്യാ എനിക്ക് പിടിച്ചു നിൽക്കാൻ...ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുവോന്ന ഇപ്പൊ എന്റെ പേടി..ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ലെടാ.... "" ""എന്താടാ ഇത്...വേണ്ടത്ത ചിന്തകളൊന്നും വേണ്ടാട്ടോ.... നല്ല കുട്ടി ആയിട്ടിരിക്ക്... നീ എന്റെ ആ പഴയ ദിലു ആകണം... എനിക്കാ പഴയ ദിലുവിനെയാ ഇഷ്ടം,..എപ്പോഴും ചളി പറഞ്ഞു എന്നെ വെറുപ്പിച്ചു നടക്കുന്ന എന്റെ ആ ദിലു കൊച്ചിനെ... "" അവളൊന്ന് ചിരിച്ചു......

""നീ മദറിനെ കാണാൻ പോകുന്നിലെ...ഇന്നലെ കൂടി മദർ എന്നെ വിളിച്ചിരുന്നു... നീ ഇവിടെക്ക് ട്രാൻസ്ഫർ ആയിട്ട് ഒരു മാസം കഴിഞ്ഞില്ലേ....വന്നിട്ട് നീ ഇത് വരെ മദറിനെ കാണാൻ ചെന്നില്ലന്നോ ഒന്ന് വിളിക്കാകൂടി ചെയ്തില്ലന്നൊക്കെ ഇന്നലെ ഞാൻ വിളിച്ചപ്പോ കൂടി പരാതി പറഞ്ഞതാ.... നീ ചെന്ന് ഒന്ന് മുഖം കാണിച്ചിട്ട് വാ സത്യ.,.... പോരാത്തതിന് ഇന്ന് നിന്റെ പിറന്നാൾ കൂടിയല്ലേ... മദറിന് ഒത്തിരി സന്തോഷാവും...."" ""ആഹ്ഹടാ...ഞാൻ പോകാം..."" ""എന്നാൽ ഞാൻ വക്കുവാ സത്യ... ഇന്നെങ്കിലും ഡ്യൂട്ടിക്ക് കേറണം..ഇല്ലെങ്കിൽ പണി പോകും..ഇപ്പൊ തന്നെ ഒരുപാട് ലീവ് ആയി...."" ""ശെരിയെടാ..... വച്ചേരെ......ടേക്ക് കെയർ ദിലു.,.."" അവളൊന്ന് മൂളിക്കൊണ്ട് കാൾ കട്ട് ചെയ്തു,...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story