അരികെ: ഭാഗം 24

arike thannal

രചന: തന്നൽ

 ""എന്നാൽ ഞാൻ വക്കുവാ സത്യ... ഇന്നെങ്കിലും ഡ്യൂട്ടിക്ക് കേറണം..ഇല്ലെങ്കിൽ പണി പോകും..ഇപ്പൊ തന്നെ ഒരുപാട് ലീവ് ആയി...."" ""ശെരിയെടാ..... വച്ചേരെ......ടേക്ക് കെയർ ദിലു.,.."" അവളൊന്ന് മൂളിക്കൊണ്ട് കാൾ കട്ട് ചെയ്തു,.... സത്യ ഫോൺ പോക്കറ്റിൽ ഇട്ട് പുറത്തേ കാഴ്ചകളിലേക്ക് കണ്ണ് നട്ടു... ഉള്ളിലപ്പോഴും ഒരു കനലെരിയുന്നുണ്ടായിരുന്നു... അവന്റെ ദിലുവിനെ ഓർത്ത്... അവളുടെ ഈ വേദന തനിക്ക് താങ്ങാൻ പറ്റാവുന്നതിലും അപ്പുറമാണ്.... നിതിയുടെ ഘാദകാരെ പിടിച്ചു കഴിഞ്ഞാലും ദിലു അവനെ മറക്കുമെന്ന് തോന്നുന്നുണ്ടോ... എല്ലാം മറന്നു പുതിയൊരു ജീവിതത്തെ പറ്റി ചിന്തിക്കാൻ അവൾക്ക് കഴിയോ... അവൾക്കൊരു ജീവിതമില്ലാതെ എനിക്ക് മാത്രം ഒന്നും വേണ്ട.... പ്രിയയോട് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല...അവൾ ഒന്നും കേൾക്കാനും പോകുന്നില്ല.. തെറ്റ് എന്റേത് മാത്രമാണ്....ഞാൻ കുറച്ചെങ്കിലും നിയന്ത്രിച്ചിരുന്നെങ്കിൽ അവളൊന്നും അറിയുമായിരുന്നില്ല..... ഡോറിൽ മുട്ടൂന്നി തലയിൽ കൈ ചേർത്ത് വച്ചവനിരുന്നു.... ഗൗതം ഡ്രൈവിങ്ങിനിടക്കും അവനെ പാളി നോക്കുന്നുണ്ടായിരുന്നു.... ഇടക്ക് മുഖം ചുളിയുന്നുണ്ട്.... കേറിയപ്പോഴുള്ള സന്തോഷവും പുഞ്ചിരിയൊന്നും ഇപ്പോൾ ആ മുഖത്തില്ല....

""ആരായിരുന്നു സർ ഫോണിൽ..."" ഗൗതം ചോദിച്ചിട്ടും അവനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.... ഗൗതം തല ചരിച്ചു നോക്കി.....സത്യ സീറ്റിലേക്ക് തല ചായ്ച്ചു വച്ച് കണ്ണടച്ചിരിക്കുന്നത് കണ്ട് ഗൗതം അവനെ വിളിച്ചു.... ഗൗതം വിളിക്കുന്നത് കേട്ടവൻ കണ്ണ് തുറന്നു നോക്കി..... ""ആരായിരുന്നു സർ ഫോണിൽ... ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല...എന്നാലും സാറിന്റെ പെട്ടെന്നുള്ള ഈ mood change കണ്ട് ചോദിച്ചു പോയതാ.... കേറിയപ്പോഴുള്ള ആ ചിരിയും സന്തോഷവും ഒന്നുമില്ല ഇപ്പോഴീ മുഖത്ത്.... സാറിന് ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട,...." ""ഏയ്യ് എനിക്കെന്താടോ ബുദ്ധിമുട്ട്.... തന്നെ ഞാൻ എന്റെ കൂടെപ്പിറപ്പിനെ പോലെയാടോ കണ്ടേക്കുന്നെ.... അല്ല താനെന്റെ സ്വന്തം കൂടെപ്പിറപ്പ് തന്നെയാ... അങ്ങനെ അല്ലെടോ...."' അവനൊന്നു കൊള്ളിച്ചു കൊണ്ട് പറഞ്ഞു.... സത്യ ചോദിക്കുന്നത് കേട്ട് ഗൗതം ചിരിച്ചു കൊണ്ട് തലയാട്ടി.... സത്യ കഴിഞ്ഞതോരൊന്നും ഗൗതമിനോട് പറഞ്ഞു...ദിലുവിന്റെ കാര്യവും.. നിതിയും അവനും തമ്മിലുള്ള ആത്മ ബന്ധവും... അവൻ കേരളത്തിലേക്ക് വരാനുണ്ടായ കാരണവും അങ്ങനെ ഓരോന്നും.,.. അപ്പോഴേക്കും സ്റ്റേഷൻ എത്തിയിരുന്നു....

""സർ അപ്പോൾ അതിനു വേണ്ടിയിട്ടാണോ അവരെ നിരീക്ഷിക്കാൻ പറഞ്ഞത്... പക്ഷെ സർ... അവരാണ് അത്‌ ചെയ്തത് എന്നുള്ളതിന് നമ്മുടെ കയ്യിൽ തെളിവൊന്നുമില്ലല്ലോ..... "" ""തെളിവ് ഇല്ലായിരിക്കാം... പക്ഷേ ഒരു സാക്ഷിയുണ്ട് ... അയാൾ വ്യക്തമായി കണ്ടിട്ടുണ്ട് നിതിയെ അവർ ക്ലൂരമായി കൊല്ലുന്നത്... പക്ഷേ അത് മാത്രം പോരെന്ന് അറിയാം... തെളിവ്... അതാണല്ലോ വേണ്ടത്.... അത് ഞാൻ എങ്ങനെയെങ്കിലും സങ്കടിപ്പിച്ചോളാം...."" ജീപ്പിൽ നിന്നിറങ്ങി തൊപ്പി തലയിലേക്ക് തിരുകി വച്ചവൻ മുന്നോട്ട് നടന്നു... ""അല്ല സർ... അതാരാ ആള്... "" ഗൗതം അവന്റെ പിന്നാലെ നടന്നു ചെന്നു കൊണ്ട് ചോദിച്ചു...... ""ഏത്...??"" "ആ സാക്ഷി ... ആരാ കണ്ടത്.????.. നിതിൻ സാറിനെ കൊല്ലുന്നത് """ ""അത്‌ വഴിയേ തനിക് മനസിലായിക്കോളും ഗൗതം..... അവന്മാര് മാത്രമല്ല ഇതിന് പിന്നിൽ.....അവന്മാർക്ക് പിന്നിൽ മറ്റൊരാള് കൂടിയുണ്ട്.... അയാൾ നമ്മുടെ ഡിപ്പാർട്മെന്റിൽ തന്നെയുണ്ട്.... അവന്മാരെ സഹായിക്കുന്ന അവന്മാർക്ക് വേണ്ടുന്ന എല്ലാ കാര്യവും ചെയ്തു കൊടുക്കുന്ന അവന്റെയൊക്കെ spy.... ""

""അതാരാ സർ അങ്ങനെഒരാള്...അതും നമ്മളറിയാത്ത നമ്മുടെ ഡിപ്പാർട്മെന്റിൽ തന്നെയുള്ളൊരാൾ...."" "ചിലത് അങ്ങനെയാണ് ഗൗതം... ചില നേരങ്ങളിൽ നമുക്ക് ഒന്നും മനസിലാകില്ല...ആരെയും... ഒന്നിനെയും.. താൻ കെട്ടിട്ടില്ലെടോ..ഈ മനുഷ്യൻ എന്നതേ മനസിലാക്കാൻ പറ്റാത്ത ഒരു സമസ്യ ആണെന്ന്...."" അതും പറഞ്ഞു അവന്റെ തോളിലൊന്ന് തട്ടിയിട്ട് സത്യ അകത്തേക്ക് പോയി..... ഗൗതം ഒന്നും മനസിലാകതെ അവൻ പോയ വഴിയേ നോക്കി നിന്നു..... പ്രിയ ഉച്ചയാകാനുള്ള കാത്തിരിപ്പിലായിരുന്നു.... അവളുടെ റൗഡി പോലീസിന് വേണ്ടി ഇഷ്ടമുള്ളതൊക്കെയും വച്ചുണ്ടാക്കിയവൾ അവന് വേണ്ടി കാത്തിരുന്നു.. ഒപ്പം ദിലുവുമുണ്ട്...... സിങ്കിൽ കുമിഞ്ഞു കൂടിയ പാത്രങ്ങൾ കഴുകുന്നതിനിടയിൽ പുറത്ത് ജീപ്പ് വന്നു നിൽക്കുന്ന സൗണ്ട് കേട്ടു... ഉള്ളിൽ ഒരു തരം വെപ്രാളം ഉടലെടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ഇത് വരെ തോന്നാത്തൊരു വികാരം അവളെ പൊതിയുന്നുണ്ടായിരുന്നു... അന്നാദ്യമായി അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കെന്തോ ജാള്യത തോന്നി...

രാവിലെ നടന്നതിന് സത്യ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല....എന്ന ചിന്ത മറുവശത്തും.... ദിലു ആണ് വാതിൽ തുറന്ന് കൊടുത്തത്.... വാതിൽ തുറന്നു മുന്നിൽ നിൽക്കുന്നവളെ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.... ""നീയെന്താ ഇവിടെ... ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട്??"" ""അത് ഞാൻ വെറുതെ നിന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ മോനെ...നിന്റെ പിറന്നാൾ ആയിട്ട് ഞാൻ ഇവിടെ ഉണ്ടാവണ്ടെ....നീ വിളിച്ചില്ലെങ്കിലും ഞാൻ വരുമെന്ന് നിനക്കറിയാൻ പാടില്ലേ..."" ഗമയോടെ പറഞ്ഞവൾ കണ്ണിറുക്കി കാണിച്ചു.... സത്യ ചിരിച്ചു കൊണ്ട് അവളെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.... അവളോട് സംസാരിക്കുമ്പോഴും അവളെ കേൾക്കുമ്പോഴും അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു... ""നീയെന്താടാ വന്ന കാലിൽ തന്നെ നിൽക്കുന്നത്... രണ്ടാളും അകത്തേക്കു വാ...."" ഗൗതമിനെ ചെറു ചിരിയോടെയവൾ നോക്കി... "ആഹ്ഹ് ദിലു...ഇത് ഗൗതം...എന്റെ..."" ""നീ പരിചയപ്പെടുത്തണ്ട... നീ പറയാതെ തന്നെ എനിക്കറിയാം ഗൗതമിനെ...നേരിട്ട് കണ്ടിട്ടിലെങ്കിൽ പോലും.... കേട്ടോ ഗൗതം...ഫോൺ വിളിക്കുമ്പോ ഗൗതമിനെ പറ്റിയ ഇവൻ കൂടുതൽ പറയാറ്...

ഗൗതം അങ്ങനെയാണ്..ഇങ്ങനെയാണ് എന്നൊക്കെ...ശെരിക്കും കേട്ട് കേട്ട് എനിക്ക് തന്നെ ബോറടിച്ചു തുടങ്ങി.... "" അവൾ ചിരിച്ചു കൊണ്ട് ഗൗതമിനെ നോക്കി... ഇതൊക്കെ എപ്പോ എന്ന മട്ടിൽ സത്യ അവളെ നോക്കുന്നുണ്ടായിരുന്നു.... "" ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം...ഗൗതം താനിരിക്കുട്ടോ.... ഒരു ടെൻ മിനിറ്റ്സ് ഞാൻ വരാം...."" ""പിന്നെ നിന്നോട്.....വെറുതെ ഓരോന്ന് പറഞ്ഞു അവനെ വെറുപ്പിക്കരുത്.... എന്നെ പോലെയല്ല ആളൊരു പാവമാ...."" സത്യ പറയുന്നത് കേട്ട് അവന്റെ നടുംപുറം നോക്കി അവളൊന്ന് കൊടുത്തു.... "പോടാ പട്ടി ... "" ""നിന്റെ കൈ എന്താടി ഇരുമ്പാണോ.. ഹമ്മേ എന്തൊരു വേദനയാ.."" നടുവിന് താങ്ങു കൊടുത്തവൻ അവന്റെ മുറിയിലേക്ക് കയറി പോയി...ദിലു ചിരിയോടെയവനെയും നോക്കി തൊപ്പി ഊരി മേശ മേൽ വച്ച് ഒരു ടവലും എടുത്തു കൊണ്ട് തിരികെ ഇറങ്ങുമ്പോൾ ഗൗതമും ദിലുവും പൊരിഞ്ഞ സംസാരമാണ്.... അവളുടെ മുഖത്തെ സന്തോഷം കണ്ട് അവന്റെ കണ്ണും മനസും നിറഞ്ഞു.... അവരെ ഒന്ന് നോക്കിയിട്ട് അവൻ അടുക്കളയിലേക്ക് നടന്നു... അടുക്കള വാതിൽക്കൽ എത്തിയതും പാത്രങ്ങളോട് മല്ലിടുന്നവളെ കണ്ട് അവനൊരു നിമിഷം കട്ടള പടിയിൽ ചാരി നിന്നു..അവൻ വന്നതൊന്നും പ്രിയ അറിഞ്ഞില്ല....

ഇടക്ക് തല ചെരിച്ചു കൈയ്യിൽ മുഖം അമർത്തി തുടക്കുന്നുണ്ട്..... രാവിലത്തെ ഓർമയിൽ അവനൊന്നു ചിരിച്ചു..... തിരിഞ്ഞു നോക്കുമ്പോൾ ദിലുവും ഗൗതമും അപ്പോഴും സംസാരിക്കയാണ്... അവർ അവനെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് സത്യ അവൾക്കരികിലേക്ക് നടന്നു.... """ തിരക്കിലാണോ...."" അവൾക്ക് തൊട്ട് പിന്നിലായി അവളോട് ചേർന്ന് നിന്നു കൊണ്ട് ആ കാതോരം ചോദിച്ചു.... അവന്റെ നിശ്വാസം കാതിൽ പതിഞ്ഞതും കൈയിലെ പാത്രം അറിയാതെ തന്നെ സിങ്കിലേക്ക് വീണു.... പക്ഷേ തിരിഞ്ഞു നോക്കിയില്ല... രാവിലെ അങ്ങനെ ഒക്കെ ചെയ്തതിനു എങ്ങനെ പ്രതികരിക്കുമെന്നറിയില്ലലോ.... ആ മുഖത്തേക്ക് നോക്കാനാവുന്നില്ല.... അവൾ അങ്ങനെ തന്നെ നിന്നു... ""രാവിലെ നീ എന്താ കാട്ടിയത്.... ആരോട് ചോദിച്ചിട്ടാ എന്നെ കേറി ഉമ്മ വച്ചത്...."" ചിരി മറച്ചു പിടിച്ച് അല്പം ഗൗരവത്തിൽ അവൻ ചോദിച്ചു... അത് കേൾക്കെ അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി... സാറിന് ഇഷ്ടമായിട്ടുണ്ടാവില്ല.... അടിക്കില്ല...പക്ഷേ രണ്ട് ചീത്ത എങ്കിലും വിളിക്കും...അല്ലെങ്കിൽ ദേഷ്യപെടുമായിരിക്കും...

സ്ലാബിൽ കൈ മുറുക്കെ പിടിച്ച് കണ്ണടച്ച് പിടിച്ചു നിന്നു..... "" . എന്നെ ഉമ്മ വച്ചിട്ട് നിന്നെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഏതായാലും ഉദ്ദേശിച്ചിട്ടില്ല..... ഇനി ഞാൻ എന്താ കാണിക്കാൻ പോകുന്നതെന്ന് നീ കാത്തിരുന്ന് കണ്ടോ.... നീ വിചാരിക്കുന്ന പോലെ ഞാൻ അത്ര നല്ലവനൊന്നും അല്ല......"" സത്യ പറയുന്നത് കേട്ട് അവൾ കണ്ണുകൾ തുറന്ന് തല ചരിച്ചവനെ നോക്കി...... ""നീ കരുതിയിരുന്നോ.... ഇവരൊപ്പമുള്ളത് കൊണ്ട് നീ രക്ഷപ്പെട്ടു.... ഇല്ലായിരുന്നെങ്കിൽ.."" കണ്ണിറുക്കി കാണിച്ച് കള്ള ചിരിയാലേ അവൻ അവളെ മറി കടന്ന് പുറത്തേക്ക് പോയി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story