അരികെ: ഭാഗം 25

arike thannal

രചന: തന്നൽ

 "നീ കരുതിയിരുന്നോ.... ഇവരൊപ്പമുള്ളത് കൊണ്ട് നീ രക്ഷപ്പെട്ടു.... ഇല്ലായിരുന്നെങ്കിൽ.."" കണ്ണിറുക്കി കാണിച്ച് കള്ള ചിരിയാലേ അവൻ അവളെ മറി കടന്ന് പുറത്തേക്ക് പോയി.... സത്യ പോയതും അവൻ പോയ വഴിയേ നോക്കി നിന്നവൾ ചിരിച്ചു കൊണ്ട് വീണ്ടും പണി തുടർന്നു.... ഹാളിൽ ദിലുവിന്റെയും ഗൗതമിന്റെയും സംസാരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.....പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വെള്ളം കുടഞ്ഞു കളഞ്ഞ് സ്റ്റാൻഡിലേക്ക് വച്ചു.... ഇല ഇട്ട് കറികൾ നിരത്തിയതും ദിലുവും വന്നു..പ്രിയയെ സഹായിക്കാൻ അവളും ഒപ്പം കൂടി.... എല്ലാം കണ്ടു കൊണ്ട് ഗൗതം സെറ്റിയിലിരുന്നു.... സത്യ വരുമ്പോൾ ദിലുവും പ്രിയയും സദ്യ വിളമ്പുന്ന തിരക്കിലായിരുന്നു... അവരെ ഒന്ന് നോക്കിയവൻ മുറിയിലേക്ക് പോയി ഒരു ടീ ഷർട്ടും ലുങ്കിയും എടുത്തിട്ട് തിരിയുമ്പോൾ കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെയവൻ വീണ്ടും തിരിഞ്ഞു നോക്കി.... ടേബിളിനരികിലേക്ക് നടന്നു.... അതിൻ മേലിരുന്ന ഫ്ലവർ വേസിലെക്കായിരുന്നു അവന്റെ നോട്ടം ചെന്നു പതിച്ചത്.... ഒഴിഞ്ഞിരുന്ന വേസിൽ രക്ത വർണ്ണമാം ചുവന്ന റോസാപൂക്കൾ..... ""സത്യ കഴിഞ്ഞില്ലേ ഇത് വരെ.... ഒന്ന് വായോ....""

പുറത്ത് നിന്ന് ദിലുവിന്റെ ഒച്ച കേട്ടതും തൊടാനായി പോയ കൈകൾ പിൻവലിച്ചവൻ ഹാളിലേക്ക് നടന്നു...... ദിലുവും ഗൗതമും ഡൈനിങ് ടേബിളിന് മുന്നിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്....പ്രിയയെ കാണുന്നില്ല... ""അവൾ വരും... നീ ഇരിക്ക്....."" അവന്റെ നോട്ടം അടുക്കള വാതിൽക്കലേക്ക് നീണ്ടതും ദിലു അവനോടായി പറഞ്ഞു... സത്യ കസേര വലിച്ചു നീക്കിയിട്ട് ഇരുന്നു.... ""എന്തിനാടി ഇത്രയൊക്കെ.... ഞാൻ അവളോട് പറഞ്ഞതാണല്ലോ ഒരുക്കങ്ങൾ ഒന്നും വേണ്ടെന്ന്......"" ""അതിന് ഇതൊന്നും എന്റെ പ്രിപറേഷൻ അല്ല... നിനക്കറിയാല്ലോ ഈ കുക്കിംഗ്‌ ഒന്നും എനിക്ക് പണ്ടേ വശമില്ലെന്ന്..പിന്നെ പ്രിയ ചെയ്യുന്ന കണ്ടപ്പോ ചെറിയൊരു ഹെല്പ് ഞാനും ചെയ്തു എന്നേയുള്ളു... നിനക്ക് വേണ്ടേൽ നീ കഴിക്കണ്ട "" ദിലു പറഞ്ഞതും അവൻ കസേര വലിച്ചു നീക്കി എഴുന്നേറ്റു...... "" എന്താ ഇത് സത്യ....ഞാൻ ഒരു തമാശ പറഞ്ഞുവെന്ന് കരുതി നീ ഇങ്ങനെ തുടങ്ങിയാലോ ഏതായാലും അവള് നിനക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ... അല്പമെങ്കിലും കഴിച്ചൂടെ...

നല്ലൊരു ദിവസമായിട്ട് വെറുതെ വാശി കാണിക്കുന്നതെന്തിനാ....."" ദിലു പറഞ്ഞതും അവൻ അല്പമൊന്ന് മയപ്പെട്ടു.... ""നിനക്കറിയാല്ലോ ദിലു എനിക്കീ ആഘോഷങ്ങളും അർഭാടങ്ങളും ഒന്നും പണ്ടേ ഇഷ്ടമല്ലെന്നുള്ളത് എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ അവളെ സപ്പോർട്ട് ചെയ്തെ..... ഒന്നും വേണ്ടെന്ന് പറയായിരുന്നില്ലേ... .. "" "" അവളത്രക്ക് ആഗ്രഹിച്ചത് കൊണ്ടല്ലെടാ... അപ്പോ പിന്നേ ഞാനും എതിര് പറയാൻ പോയില്ല....... ഏതായാലും ഉണ്ടാക്കി വച്ചത് കളയാൻ പറ്റില്ലല്ലോ... ഒരു നേരത്തിന്റെ അന്നത്തിന്റെ വില അത്‌ മറ്റാരേക്കാളും മനസിലാക്കുന്നവരാ നമ്മള്.... ആ നീ തന്നെ...."" അവൾ പറഞ്ഞു മുഴിപ്പിക്കുന്നതിനു മുന്നേതന്നെയവൻ കസേരയിലേക്കിരുന്നു.... ""അല്ല എല്ലാം ഉണ്ടാക്കി വിളമ്പി വച്ചിട്ട് ആളെവിടെ പോയി കാണുന്നില്ലല്ലോ... "" ഗൗതം ചോദിച്ചതും ദിലു സത്യയുടെ മുഖത്തേക്ക് പാളി നോക്കി... മുഖത്ത് അത്ര തെളിച്ചമൊന്നുമില്ല ... ഊണിലേക്ക് നോക്കിയിരിപ്പാണ്........ "" പ്രിയ നീയവിടെ എന്തെടുക്കുവാ... കഴിക്കാൻ വായോ.. "" ദിലു വിളിക്കുന്നത് കേട്ട് അവൾ അടുക്കള വാതിൽ കടന്ന് ഹാളിലേക്ക് വന്നു.... ""നീയെവിടെ പോയി കിടക്കുവായിരുന്നെന്റെ പ്രിയ.. എത്ര സമയായി നിന്നെ വെയിറ്റ് ചെയ്യുന്നു...വാ വന്നിവിടെ ഇരിക്ക്....""

അടുത്തുള്ള കസേര ചൂണ്ടി കാട്ടി ദിലു വിളിക്കുമ്പോൾ അവൾ സത്യയെ ഒന്ന് നോക്കി..... അവൻ തലയുയർത്തി നോക്കുക പോലും ചെയ്യാതെ അപ്പോഴും ഊണിൽ നോക്കി ഇരിപ്പാണ്... ""ഞാൻ പിന്നെ കഴിച്ചോളാം ചേച്ചി.. നിങ്ങൾ കഴിച്ചോളൂ...."" ""അതെന്ത് വാർത്തമാനമാ നീയി പറയണേ..ഇവിടെ ഞങ്ങൾ എല്ലാവരും ഇരുന്നു കഴിക്കുമ്പോൾ നീ മാത്രം മാറി നിൽക്കാനോ... വാ വന്നിവിടെ ഇരുന്നേ...."" പ്രിയ മടിച്ച് മടിച്ച് ദിലുവിനടുത്തേക്ക് പോയി അവൾക്കടുത്തുള്ള കസേരയിൽ സത്യക്ക് എതിർ വശത്ത് ഇരുന്നു... അവനെ തലയുയർത്തി നോക്കിയെങ്കിലും അവനിൽ നിന്നൊരു നോട്ടം പോലും ഉണ്ടായില്ല... അവൾക്ക് വല്ലാത്ത വേദന തോന്നി..... ദിലു അവൾടെ ഇലയിലേക്ക് അല്പം ചോറ് വിളമ്പി കൊടുത്തു... ""നീയെന്താ കഴിക്കാതിരിക്കുന്നെ...കഴിക്കെടോ..."" വിളമ്പി വച്ചിട്ടും കഴിക്കാതിരിക്കുന്നവളെ കണ്ട് ദിലു ചോദിക്കുമ്പോൾ സത്യ അവളെ തലയുയർത്തി നോക്കി..... "സത്യ കഴിക്കാത്തത് കൊണ്ടാണോ താനും കഴിക്കാത്തെ.... അവന് ഇടയ്ക്കുള്ളതാ ഇതൊക്കെ...താൻ അതൊന്നും കാര്യമാക്കണ്ട.... കഴിക്ക്.....""

കണ്ണിറുക്കി ചെറു ചിരിയോടെ പറയുന്നവളെ കണ്ട് അവളും ഒന്ന് ചിരിച്ചു... അതെ ചിരിയോടെ സത്യയുടെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറച്ചു പിടിച്ച് അവൻ ഊണിലേക്ക് നോട്ടം തെറ്റിച്ചു... ചെമ്പാവരി ചോറിൽ പപ്പടവും പരിപ്പും സാമ്പാറും ഒക്കെ കൂടി കൂട്ടി കുഴച് ഉരുളകളാക്കി വായിലേക്ക് വക്കുന്നത് നോക്കിയവൾ ഇരുന്നു... സത്യ കഴിക്കാൻ തുടങ്ങിയതും അവനെ നോക്കി അവളും കഴിച്ചു തുടങ്ങി..... ________🥀 ""Once again happy birthday sathyaaaaaa"" കഴിച്ചു കഴിഞ്ഞ് വേഷം മാറി പോകാൻ റെഡി ആയി വന്നവനെ പുണർന്ന് കൊണ്ട് ദിലു വിഷ് ചെയ്തു... അവനും ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..... അവനോടെനിക്ക് പ്രണയമാണ്.... നാട്യത്തിന്റെ ഒരു തുള്ളി പോലും കലർപ്പില്ലാത്ത അഗാധമായ പ്രണയം..... ഒരു ചുംബനത്തിന്റെയോ സ്പർശനത്തിന്റെയോ പ്രണയമല്ല...... ഹൃദയം കൊണ്ട് സ്വീകരിച്ച സൗഹൃദയത്തിന്റെ പ്രണയം......

""ദാ ഇത് നിനക്കുള്ളതാ... Birthday ആയിട്ട് എന്റെ വക ഒരു ചെറിയ സമ്മാനം......""" ഒരു കുഞ്ഞ് ബോക്സ്‌ അവന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു...... ""എന്താടി ഇതൊക്കെ.... ഇതിന്റെയൊക്കെ ആവശ്യം എന്തായിരുന്നു .,.."" ""എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാടാ.,... എനിക്കറിയാം നിനക്കിതൊന്നും ഇഷ്ടമല്ലെന്ന്... അതറിയാവുന്നത് കൊണ്ട് തന്നെയാ എല്ലാ വർഷവും ഞാൻ ഇത് പോലെ എന്തെങ്കിലും കരുതുന്നത്...എന്ത് ചെയ്യാനാ എ സി പി സാറെ...നിനക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യാനാടാ എനിക്ക് ഏറ്റവും ഇഷ്ടം..."" അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറയുമ്പോൾ അവൻ രൂക്ഷമായി അവളെ നോക്കി.. മറു കയ്യിൽ അവൾ നീട്ടിയ ആ കുഞ്ഞു ബോക്സ്‌ അവൻ വാങ്ങി എടുത്തു..... ""സെലിബ്രേഷൻ കുറച്ചു കൂടി ഉഷാറാക്കാമായിരുന്നു അല്ലേ പ്രിയ... ഇത് ഒരു മാതിരി ബോറൻ ഏർപ്പാട്....എന്ത് ചെയ്യാനാ ഈ എ സി,പി ഒരു പഴഞ്ചൻ ആയിപോയി.,....."" ദിലു മുഖം ചുളിച്ചു.... അവളുടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തവൻ അവളെ ചേർത്ത് പിടിച്ചു.....

""ഓരോ പിറന്നാളിനും നീയൊപ്പമുള്ളതിനേക്കാൾ സന്തോഷം, അത്‌ എനിക്ക് മറ്റൊന്നിൽ നിന്നും കിട്ടില്ലെടാ... നീയെന്നും എപ്പോഴും ദേ ഇത് പോലെ എന്റെ ഒപ്പമുണ്ടാവണം.... എന്റെ ആ പഴയ ദിലുവയിട്ട്......" അവന്റെ കൺകോണിൽ നിന്നുമൊരിറ്റ് നീർതുള്ളി ഒലിച്ചിറങ്ങി.... എല്ലാത്തിനും സാക്ഷിയായി പ്രിയയും ഗൗതമും.... പ്രിയയുടെ മിഴികളും ഈറനണിഞ്ഞു...അത് കണ്ട് സത്യ അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി... കലർപ്പില്ലാത്ത സൗഹൃദം..... ചില സൗഹൃദങ്ങൾ ഉണ്ട്... പ്രേമം പോലെ തോന്നുന്നവ..... പ്രേമത്തിന് അപ്പുറം സൗഹൃദം കൊണ്ട് പ്രണയം തീർത്തവർ... "" ദേ ഐ.പി എസേ, ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഈ സെന്റി ഒന്നും എനിക്കിഷ്ടമല്ലന്ന്....നല്ലൊരു ദിവസായിട്ട് വെറുതെ മൂഡ് കളയാൻ...."" അവന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ ഇടിച്ചു കൊണ്ട് അവനിൽ നിന്നടർന്ന് മാറി.... "" ഞാൻ സമ്മാനമൊന്നും കരുതിയിട്ടില്ല... സാറിന്റെ പിറന്നാൾ ആണെന്ന് ഇന്ന് രാവിലെ പ്രിയ പറഞ്ഞിട്ടാ ഞാൻ അറിയുന്നത് തന്നെ.... എന്റെ കയ്യിലിപ്പോ സാറിന് തരാനും മാത്രം ഒന്നുല്ല ഇതല്ലാതെ....ഇതെന്റെ കുഞ്ഞനിയൻ എന്റെ പിറന്നാളിന് എനിക്ക് ഗിഫ്റ്റ് തന്നതാ.... ""

ഗൗതം കയ്യിലെ റിംഗ് ഊരി സത്യക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..... ""എന്താ ഇത് ഗൗതം... ഞാൻ അതിനു തന്നോട് എന്തെങ്കിലും ചോദിച്ചോടോ..... താനിത് തരാൻ കാണിച്ചത് തന്നെ തന്റെ വലിയ മനസ്.... എനിക്കങ്ങനെ സമ്മാനം തരാനും സ്നേഹത്തോടെ വിഷ് ചെയ്യാനുമൊന്നും ആരുമില്ലെടോ...ദേ ഇവളു മാത്രമേ ഉള്ളു...പിന്നേ...."" പറയാൻ വന്നതെന്തോ ബാക്കി നിർത്തി അവൻ ദിലുവിനെ നോക്കി.... അവൾ വേണ്ടെന്ന മട്ടിൽ തല കുലുക്കി... കയ്യിലിരുന്ന കുഞ്ഞു ഗിഫ്റ്റ് ബോക്സ്‌ പോക്കറ്റിലേക്കിട്ട് അവൻ ഗൗതമിന് നേരെ നോക്കി..... ""എനിക്കിത് വേണ്ട ഗൗതം...ഞാൻ ഇത് സ്വീകരിക്കില്ല.. ഇത് തന്റെ അനിയൻ തനിക്ക് ഗിഫ്റ്റ് തന്നതാ... അത്‌ താൻ തന്നെ വച്ചോ.... "" പറഞ്ഞു തിരിഞ്ഞു നോക്കിയതും അവനിലേക്ക് തന്നെ മിഴികളൂന്നി നിൽക്കുന്ന പ്രിയയെ ആണ് കണ്ടത്.... അവനൊന്നു ചിരിച്ചു..... "" പ്രിയ എന്താ ഒഴിഞ്ഞു മാറി നിൽക്കുന്നെ... ഞങ്ങൾ എല്ലാവരും ഉളളത് കൊണ്ടാണോ.....ഞാൻ അറിയുന്ന പ്രിയ ഇങ്ങനൊന്നും അല്ലാട്ടോ....അല്ല റൗഡി പോലീസിന് ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ...

."" ദിലു ചോദിക്കുന്നത് കേട്ട് സത്യ അവളെ ഒന്ന് നോക്കിയിട്ട് ദിലുവിനെ നോക്കി കണ്ണുരുട്ടി..... ""അതൊക്കെ സാറിന് രാവിലെ കിട്ടി ബോധിച്ചതാ അല്ലെ സർ..."" ഗൗതം പറയുമ്പോൾ രണ്ടാളും ഒരുപോലെ ഞെട്ടി മുഖത്തോട് മുഖം നോക്കി... "" അതെന്താ ഐ.പി എസേ അങ്ങനെ ഒരു ഗിഫ്റ്റ്... പറ ഞാനും കൂടി അറിയട്ടെ...അല്ല പ്രിയ എങ്ങനെ അറിഞ്ഞു ഇന്ന് നിന്റെ പിറന്നാൾ ആണെന്ന്...."" ദിലു ചോദിക്കുന്നത് കേട്ടതും സത്യ നിന്ന് പരുങ്ങി.... ഗൗതം ചിരി കടിച്ച് പിടിച്ച് രണ്ടാളെയും നോക്കുന്നുണ്ട്..... പ്രിയ ആണേൽ ചമ്മിയ മുഖത്തോടെ പതിയെ അകത്തേക്ക് വലിഞ്ഞു... ""ഗൗതം നമുക്ക് ഇറങ്ങാം.... ഇപ്പൊ തന്നെ ലേറ്റ് ആയി.... "" കയ്യിലെ വാച്ചിലേക്ക് നോക്കി അല്പം ഗൗരവത്തോടെയവൻ ഗൗതമിനെ നോക്കി പറഞ്ഞു... ദിലുവിന്റെ മുഖത്ത് അവൻ മനഃപൂർവം നോക്കിയില്ല... നോക്കിയാൽ എടുത്തണിഞ്ഞ മുഖം മൂടി അഴിഞ്ഞു വീഴുമെന്നവനറിയാം... ഗൗതം മുന്നേ നടന്നു.... സത്യ പോകാനായി ഇറങ്ങിയതും ദിലു അവന്റെ കൈ പിടിച്ചു നിർത്തിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story