അരികെ: ഭാഗം 26

arike thannal

രചന: തന്നൽ

സത്യ പോകാനായി ഇറങ്ങിയതും ദിലു അവന്റെ കൈ പിടിച്ചു നിർത്തിച്ചു..... ""എന്താ ഐ പി എസേ ഒരു കള്ള ലക്ഷണം.... നീ അവളെ കേറി വല്ലതും ചെയ്തോ...."" ""ഡീ......"" ""ഈയോ എന്റെ പൊന്ന് മോനെ ഞാൻ ഒരു തമാശ പറഞ്ഞതാ... അതിന് നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ.......അവള് നിന്നെ കേറി എന്തെങ്കിലും ചെയ്താലും നീ അവളെ തെറ്റായൊരു നോട്ടം പോലും നോക്കില്ലന്ന് എനിക്കറിയാം... എന്റെ സത്യ extremely ഡീസന്റ് അല്ലെ.... പിന്നെ പ്രിയയെ എനിക്ക് ഒത്തിരി ഇഷ്ടായി.... ഒരു പാവം കുട്ടി.... ഒരു കണക്കിന് നോക്കിയൽ അവളും നമ്മളെ പോലെയല്ലേടാ ആരുമില്ലാത്തവൾ... അച്ഛനുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യാല്ലേ..... അയാള് പിന്നേ വന്നോ അവളെ കാണാനോ മറ്റോ....."" ഇല്ലെന്ന് അവൻ തലകുലുക്കി.... "" പ്രിയയെ നിനക്ക് മിന്നു കെട്ടി കൂടെ കൂട്ടിക്കൂടെ സത്യ... എനിക്കിഷ്ടപ്പെടുന്നയാളെയെ നീ മാരി ചെയ്യള്ളുവെന്ന് എനിക്ക് നീ വാക്ക് തന്നിട്ടുള്ളതാ... പ്രിയയെ എനിക്കൊത്തിരി ഇഷ്ടായി... ഒന്നുമില്ലെങ്കിലും അവള് നിന്നെ ഇത്രയേറെ മാറ്റി എടുത്തില്ലേ ... ദേഷ്യം മാത്രം കൂടെപ്പിറപ്പായി കൊണ്ട് നടന്ന നീ ഇത്രയും മാറിയെങ്കിൽ ആളൊരു ചില്ലറക്കാരി അല്ല.... പിന്നേ എനിക്ക് ഏറ്റവും വലിയ പേടി നിന്റെ കാര്യത്തിൽ ആയിരുന്നു സത്യ ....

നിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്ന് വരുമ്പോൾ അവൾ നമ്മുടെ സൗഹൃദം തെറ്റിദ്ധരിക്കുമോ എന്നുള്ള പേടി എനിക്കുണ്ടായിരുന്നു.... എന്നാലിപ്പോ ആ പേടിയില്ല... പ്രിയക്ക് മനസിലാകും നീയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം... So..... "" ""ദേ വേണ്ടാട്ടോ ദിലു...നീ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ പറയുന്നേ... എനിക്കവളോട് അങ്ങനെ ഒന്നും...."" ദിലുവിന്റെ പിന്നിൽ പ്രിയയെ കണ്ട് അവൻ പറയാൻ വന്നത് നിർത്തി അവളെ നോക്കി.... അവൾ എല്ലാം കേട്ടിട്ടുണ്ടാകണം...മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്.... "" നമുക്ക് പിന്നേ സംസാരിക്കാം ദിലു....ഞാൻ ഇറങ്ങുവാ....."" അവളെ ഒന്ന് നോക്കിയവൻ ദിലുവിനോടായി പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി...... സോറി പ്രിയ... ദിലുവിനോട് എനിക്കിപ്പോ ഒന്നും പറയാൻ കഴിയില്ല.... അത് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല.... ദിലു നമ്മൾ ഒരുമിക്കുന്നത് കാണാൻ ഉള്ളാലെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവളുടെ ആഗ്രഹം ഉടനടി സാധിച്ചു കൊടുക്കാൻ എനിക്ക് കഴിയില്ല... നിതിയുടെ കാര്യത്തിൽ മാത്രമല്ല ദിലുവിന്റെ കാര്യത്തിലും ഒരു തീരുമാനമുണ്ടാക്കണം...

എത്ര നാൾ അവളിങ്ങനെ ഒറ്റക്ക് ജീവിക്കും... അവൾക്കും വേണ്ടേ ഒരു കൂട്ട്.... അത് വരെ പ്രിയ കാത്തിരിക്കുമായിരിക്കും... ഇന്ന് ദിലുവിനോട് പറഞ്ഞത് അവൾ കേട്ടിട്ടുണ്ടാകണം... എല്ലാം കേട്ടിട്ടവൾ തെറ്റിദ്ധരിച്ചിട്ടുണ്ടകോ.... ഇന്ന് തന്നെ എല്ലാം പ്രിയയോട് തുറന്നു പറയണം... എന്നിട്ടവൾ തന്നെ തീരുമാനിക്കട്ടെ എന്ത് വേണമെന്ന്.... ഉള്ളാലെ പ്രിയയോട് മാപ്പ് ചോദിച്ചവൻ.... ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി ജീപ്പിലേക്ക് കയറി..... ""എന്നാൽ പിന്നേ ഞാൻ ഇറങ്ങട്ടെ പ്രിയ....തനിക്കിവിടെ ഒറ്റക്കിരിക്കുന്നതിൽ പേടി ഒന്നുല്ലല്ലോ അല്ലെ...."" പ്രിയയുടെ കയ്യിൽ പിടിച്ചു കൊണ്ട് ദിലു ചോദിക്കുമ്പോൾ അവളൊന്നു ചിരിച്ചു.... ""ചേച്ചിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടോ.....??"" "അതെന്തേ താൻ അങ്ങനെ ചോദിച്ചേ...."" ""അല്ല ഉടനെ പോണോ....വൈകുന്നേരം സർ വന്നിട്ട് പോയാൽ പോരെ... ഒറ്റക്കിരിക്കാൻ എനിക്ക് പേടി ഒന്നുല്ലേച്ചി... ചേച്ചി അടുത്തുള്ളപ്പോഴാ സർനെ ഒത്തിരി സന്തോഷത്തോടെ കാണാൻ കഴിയുന്നത്... "" ""ആഹാ അപ്പോ സാറിന്റെ സന്തോഷം കാണാൻ വേണ്ടി മാത്രമാണല്ലേ എന്നോടിവിടെ നിക്കാൻ പറഞ്ഞത്...അല്ലാതെ ഇയാൾക്ക് ആഗ്രഹമുണ്ടായിട്ടല്ല.....""

""അയ്യോ ചേച്ചി ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ല...."" ""മ്മ്ഹ് വേണ്ട...വേണ്ട..താനൊന്നും പറയണ്ട.... എനിക്കെല്ലാം മനസിലായി..."" പറഞ്ഞിട്ട് ദിലു ഒളിക്കണ്ണിട്ട് അവളെ നോക്കി... മുഖം ആകെ വല്ലാതായിട്ടുണ്ട്..... "എടൊ താൻ ഇത്രയേ ഉള്ളോ..ഞാൻ ഒരു തമാശ പറഞ്ഞുവെന്ന് കരുതി..... ഞാൻ വെറുതെ പറഞ്ഞതാടോ.... തന്റെ റിയാക്ഷൻ എന്താന്നറിയാൻ..പിന്നെ താൻ ഇങ്ങനെ ഇരുന്നാൽ പറ്റില്ലാട്ടോ... കുറച്ചു കൂടി ബോൾഡ് ആവാനുണ്ട്...സത്യയെ വളക്കണമെങ്കിൽ ഇതൊന്നും പോരാ.... താൻ കുറച്ചു കൂടി സ്മാർട്ട്‌ ആവണം...... അവനൊന്നു പറഞ്ഞാൽ താൻ രണ്ടെണ്ണം തിരിച്ചു പറയണം.... ഒരിക്കലും വിട്ടു കൊടുക്കരുത്.... എസ്പെഷ്യലി അവന് മുന്നിൽ ഒരിക്കലും താൻ കരയാൻ പാടില്ല ... പിന്നേ അവൻ ദേഷ്യം വന്ന് തല്ലുമെന്ന് താൻ പേടിക്കണ്ട.... സ്ത്രീകളുടെ ദേഹത്ത് അവനൊരിക്കലും കൈ വക്കാറില്ല .... അതിൽ തനിക്കെന്നെ വിശ്വസിക്കാം... കാരണം ഞാനാ അവന്റെ trainer ഒരു പെണ്ണിനോട് എങ്ങനെ പെരുമാറണമെന്നും അവളോട് എങ്ങനെ സംസാരിക്കണമെന്നും അവന് നന്നായി അറിയാം....."" പ്രിയക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു... അവൾ ചിരി കടിച്ചു പിടിച്ചു ദിലു പറയുന്നതൊക്കെ കേട്ടു നിന്നു...ദിലു പറയുമ്പോൾ സത്യയെ ആദ്യമായി കണ്ടതാണ് അവൾക്ക് ഓർമ വന്നത്.,.,

സ്ത്രീകളോട് സംസാരിക്കാൻ അറിയാം...നന്നായി പെരുമാറാനും... ഈ എടി പൊടി എന്നുള്ള വിളി ഒഴിച്ചാൽ.... ദിലുവിന് മുന്നിൽ മാത്രമേയുള്ളൂ അവനൊരു പൂച്ചക്കുട്ടി... അല്ലാത്തപ്പോഴോ..... ""എടൊ പിന്നേ ഞാൻ ഇത് പോലെയൊക്കെ തന്നോട് പറഞ്ഞെന്ന് സത്യ ഒരിക്കലും അറിയരുത്ട്ടോ... അറിഞ്ഞാലെന്റെ തല പോവും....എന്നാൽ ഞാൻ ഇറങ്ങികോട്ടെടാ... നൈറ്റ്‌ ഡ്യൂട്ടിയാ ടാ ഇന്ന്...പോയി കിടന്നു ഒന്ന് നന്നായി ഉറങ്ങണം.... അത് കഴിഞ്ഞു വേണം ഡ്യൂട്ടിക്ക് കേറാൻ....."" അവൾ തലയാട്ടി.... ""എന്റെ സത്യ ഒരു പാവാ.... പുറമെ കാണുന്ന ഈ ദേഷ്യം മാത്രമേയുള്ളു..... അവനാരുമായും അങ്ങനെ കൂടുതൽ അടുക്കാറില്ല.... അടുത്താൽ ജീവൻ കൊടുത്തു പോലും അവൻ സ്നേഹിക്കും....അത്രയ്ക്ക് പാവമാ... എനിക്കറിയാം... നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്ന്.... അവന് തന്നോട് ഇഷ്ടമുണ്ടെങ്കിൽ പോലും അവൻ ചിലപ്പോ അത്‌ തന്നോട് തുറന്നു പറയില്ല...അതിന് പിന്നിൽ ഒരു കാരണമുണ്ട്..... അത് തനിക് വഴിയേ മനസിലാകും.... "" പ്രിയ എല്ലാം കേട്ട് കൊണ്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല...പക്ഷെ ദിലു അവസാനം പറഞ്ഞത് കേട്ടവളുടെ നെറ്റി ചുളിഞ്ഞു.... ""എന്റെ സത്യയെ ഞാൻ തന്റെ കയ്യിൽ ഏല്പിക്ക്യ....പൊന്ന് പോലെ നോക്കിക്കോണം..... അവനെ ഒരിക്കലും ഒറ്റക്കാക്കരുത്.....

ഒറ്റപ്പെടലിന്റെ വേദന അവനോളം അനുഭവിച്ചവർ ആരുമുണ്ടാവില്ല......"" ദിലു അവളെ പുണർന്ന് കൊണ്ട് പറഞ്ഞു...... ""ഒരിക്കലും ഒറ്റക്കക്കില്ല ഞാൻ സാറിനെ..എപ്പോഴും കൂടെ തന്നെയുണ്ടാവും.... ചേച്ചിയുടെ ഐ.പി എസിനെ എനിക്കും ഒത്തിരി ഇഷ്ടവാ.... "" പ്രിയ ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു....... എന്തിനെന്നറിയാതെ ദിലുവിന്റെ മിഴികൾ നിറഞ്ഞു..... അവളിൽ നിന്നടർന്ന് മാറി പ്രിയക്ക് മുഖം കൊടുക്കാതെയവൾ പടി കടന്ന് പുറത്തേക് പോയി.... അവന് തന്നോട് ഇഷ്ടമുണ്ടെങ്കിൽ പോലും അവൻ ചിലപ്പോ അത്‌ തന്നോട് തുറന്നു പറയില്ല...അതിന് പിന്നിൽ ഒരു കാരണമുണ്ട്..... അത് തനിക് വഴിയേ മനസിലാകും.... ദിലുവിന്റെ വാക്കുകൾ മാത്രമായിരുന്നവളുടെ മനസ് നിറയെ.... ആ വാക്കുകൾ അവളുടെ ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.... _______🥀 വൈകുന്നേരം സത്യ നേരത്തെ എത്തിയിരുന്നു.... അവൻ വരുമ്പോൾ പ്രിയ എന്തോ ആലോചിച്ചു സെറ്റിയിൽ ഇരിപ്പാണ്..... ""ദിലു പോയോ......"" വന്ന പാടെയവൻ ചോദിച്ചു.... ചിന്തകളിൽ മുഴുകിയിരുന്നവളുണ്ടോ ഇത് വല്ലതും അറിയുന്നു.... ""ഡി...."" സത്യയുടെ അലർച്ച കേട്ടവൾ പിടഞ്ഞെണീറ്റു.... ""സർ....സർ എപ്പോഴാ വന്നേ....."" അവൻ രൂക്ഷമായി അവളെ ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് കയറി പോയി.....

കാക്കി ഊരി ബെഡിലേക്കിട്ട് ഫോൺ എടുത്തു ദിലുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.,.. ഫോൺ switched ഓഫ്‌ എന്ന് പറഞ്ഞതും ഫോൺ ബെഡിലേക്കിട്ട് കാൽ മുട്ടിൽ കൈകുത്തി കൈ മുഖത്തേക്ക് ചേർത് വച്ചിരുന്നു .... ""ദിലുവെച്ചിയെ ആണ് അന്വേഷിച്ചതെങ്കിൽ ചേച്ചി പോയി....നിങ്ങൾ പോയ പിന്നാലെ തന്നെ ഇവിടുന്ന് ഇറങ്ങിയതാ..... ഞാൻ നിക്കാൻ പറഞ്ഞെങ്കിലും ചേച്ചി കൂട്ടാക്കിയില്ല..... എന്തോ ഡ്യൂട്ടിക്ക് പോണമെന്നോ മറ്റോ പറയുന്ന കേട്ടു....."" വാതിൽക്കൽ ചാരി നിന്ന് കൊണ്ട് പറയുന്നവളെ അവൻ മുഖമുയർത്തി നോക്കി.... മറുപടിയായി അവനോന്നു മൂളുക മാത്രം ചെയ്തു...... ""എനിക്കൊന്നു പള്ളി വരെ പോകണം....പിന്നെ ഒരാളെ കാണാനും ഉണ്ട്..... ഞാൻ വരുമ്പോൾ ചിലപ്പോ ലേറ്റ് ആകും...നിനക്ക് ഒറ്റക്കിരിക്കാൻ പേടി ഉണ്ടോ....."" ""ഞാനും കൂടി ഒപ്പം വന്നോട്ടെ.... "" ""അതെന്തേ പേടിയാ ഒറ്റക്കിരിക്കാൻ......"" അവൾ അല്ലെന്ന് ചുമൽകൂച്ചി...... ""സാറിനോപ്പം വരണമെന്ന് ഒരാഗ്രഹം...അത്‌ കൊണ്ട് ചോദിച്ചു പോയതാ... സാറിന് ഇഷ്ട്ടല്ലചാ വേണ്ട....."" പറഞ്ഞു കഴിഞ്ഞതും പിന്നിൽ ഒളിപ്പിച്ച കൈ മുന്നിലേക്ക് നീട്ടിയവൾ......

കയ്യിലെ ടെക്സ്റ്റയിൽ ഷോപ്പിലെ കവർ കണ്ട് അവൻ എന്തെന്ന മട്ടിൽ പുരികം ചുളിച്ചു.,.... ""ഇത് സാറിനാ..എന്റെ വക പിറന്നാൾ സമ്മാനം..... രാവിലെ തരണമെന്ന് കരുതിയതാ... അപ്പോഴാ ഗൗതം സർ വന്നെ ...പിന്നേ ഉച്ചക്ക് എല്ലാവരും ഉണ്ടായിരുന്നില്ലേ ഇവിടെ...അതാ ഞാൻ......"" അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിയാണ് അത്രയും പറഞ്ഞത്..... ""ഇത് നീ എപ്പോഴാ വാങ്ങിയേ... നീ ഇന്ന് പുറത്ത് പോയോ....."" ""സാറിന്റെ പിറന്നാൾ അറിഞ്ഞപ്പോഴേ വാങ്ങി വച്ചതാ..... "" അവനൊന്നു ചിരിച്ചു കൊണ്ട് അവളുടെ കയ്യിലെ കവർ വാങ്ങി എടുത്തു..... ""നീ പോയി റെഡി ആയിക്കോ...നമുക്ക് ഒന്നിച്ചു പോകാം പള്ളിയിലേക്ക്....."" അവനത് പറഞ്ഞപ്പോഴാണ് അവളൊന്ന് തലയുയർത്തി നോക്കിയത്..... ആ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു കാണാം... അവൾക്ക് വേണ്ടി മാത്രം ആ ചൊടിയിൽ വിരിയാറുള്ളൊരു ചെറു പുഞ്ചിരി...., സന്തോഷത്തോടെ ചാടി തുള്ളി പോകുന്നവളെ കണ്ട് ചിരിച്ചു കൊണ്ടവൻ കയ്യിലിരുന്ന കവറിലേക്ക് നോക്കി..... അത്‌ കണ്ടപ്പോഴാണ് ദിലു അവന് നൽകിയ സമ്മാനത്തെപ്പറ്റി ഓർമ വന്നത്...

കയ്യിലെ കവർ മേശ മേൽ വച്ച് പോക്കറ്റിൽ നിന്നാ കുഞ്ഞു ഗിഫ്റ്റ് ബോക്സ്‌ കയ്യിലെടുത്തു തുറന്നു നോക്കി.... Fossil chronographinte ഒരു കറുത്ത വാച്ചായിരുന്നു... ഒന്ന് നോക്കിയവൻ ചിരിച്ചു കൊണ്ട് അത്‌ മേശ മേൽ വച്ചു.... പ്രിയ കൊടുത്ത കവർ കയ്യിലെടുത്തു കൊണ്ട് ബെഡിലേക്കിരുന്നു.... വർണ്ണ കടലാസ് പൊളിച്ചു നീക്കി അതിനുള്ളിലെ വലിയ നീണ്ട ബോക്സ്‌ കയ്യിലെടുത്തവൻ..... അതിന്റെ മൂടി ഇളക്കി മാറ്റിയതും അവന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു... ലൈറ്റ് യെല്ലോ കളറിൽ ബ്ലാക്ക് ബോർഡറുകളുള്ള ഒരു ഷർട്ട്‌... തന്റെ ഫേവറൈറ്റ് കളർ.... എന്റെ ഇഷ്ടം ഇതാണെന്ന് അവളെങ്ങനെ അറിഞ്ഞു.... ഏതായാലും സെലെക്ഷൻ കൊള്ളാം..... മനസിൽ പറഞ്ഞു കൊണ്ട് അവനൊന്നു ചിരിച്ചു... അത്‌ ബെഡിൽ വച്ച് കൊണ്ട് സത്യ ഫ്രഷ് ആവനായി പോയി.... പ്രിയക്കാണേൽ സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു... ഒപ്പം കൊണ്ടുപോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... മാത്രമല്ല കൊടുത്ത സമ്മാനവും ഒരു മടിയും കൂടാതെ സ്വീകരിച്ചില്ലേ.... എല്ലാം കൊണ്ടും സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നവൾ.... പക്ഷേ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ദിലു പറഞ്ഞ കാര്യങ്ങൾ അവളെ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു.... ഷെൽഫിലെ തുണികൾ എല്ലാം വാരി വലിച്ച് താഴെക്കിട്ടിരിക്കുവാണ്...

ഡ്രെസ്സുകൾ ഓരോന്നും എടുത്തു കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് വച്ച് നോക്കും..എന്നിട്ട് സ്വയം വിലയിരുത്തും... എത്രയൊക്കെ ആയിട്ടും അവൾക്ക് ഒരു സംതൃപ്തി തോന്നിയില്ല... ഇവിടെ വന്നതിൽ പിന്നെ ആദ്യമായാണ് സാറിനോപ്പം പുറത്ത് പോകുന്നത്... അല്ല ചിലപ്പോ ഇത്രയേറെ സ്നേഹത്തോടെ ഒപ്പം ചെല്ലാൻ വിളിക്കുന്നത് ആദ്യമായത് കൊണ്ടാകും.... അവസാനം കയ്യിൽ കിട്ടിയ ഒരു പിങ്ക് കളർ സാരി കയ്യിലെടുത്ത് കണ്ണാടിക്ക് മുന്നിൽ പോയി സ്വയം വച്ച് നോക്കി... വലിയ വർക്കൊന്നുമില്ലാത്ത ഒരു പ്ലെയിൻ കളർ കോട്ടൺ സാരിയായിരുന്നു... അവസാനം അത്‌ തന്നെ കയ്യിലെടുത്തു.... വേഷം മാറി വന്നു കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തെ സ്വയം ഒന്ന് നോക്കി.. മുഖത്ത് ചമയങ്ങൾ ഏതുമില്ല... എന്നിരുന്നാൽ കൂടി അവൾ സുന്ദരി ആയിരുന്നു... കണ്ണാടിയിലൊട്ടിച്ചു വച്ചിരുന്നൊരു കുഞ്ഞി പോട്ടെടുത്തു നെറ്റിയിൽ കുത്തി.... കണ്ണിൽ കരിമഷി എഴുതി..... മുടി വിടർത്തിയിട്ടു......കഴുത്തിലോ കയ്യിലോ ആഭരണങ്ങൾ ഏതുമില്ല... കാതിൽ ഒരു പൊട്ടു കമ്മൽ സ്ഥാനം പിടിച്ചിട്ടുണ്ട്..... കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തെ ഒന്ന് കൂടി നോക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story