അരികെ: ഭാഗം 28

arike thannal

രചന: തന്നൽ

""രണ്ടാളും അകത്തേക്ക് വാ...."' പ്രിയയെയും സത്യയെയും അവർ അകത്തേക്ക് ക്ഷണിച്ചു., സത്യ മുന്നേ അകത്തേക്ക് കയറി പോയി....പ്രിയക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല... ആരുമില്ലാത്തവനല്ലേ സത്യ.... അത് നേരത്തെ മദർ കൂടി പറഞ്ഞതാണല്ലോ... അങ്ങനെ എങ്കിൽ പിന്നെ ഇതാരാ.....സത്യ അവരെ അമ്മ എന്ന് വിളിക്കുന്നു..... അവളോരോന്ന് ചിന്തിച്ചു കൊണ്ട് വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചതും മുന്നിലെ ഫ്രെയിം ചെയ്ത് മാലയിട്ട് വച്ചിരിക്കുന്ന ഫോട്ടോയിലേക്കായിരുന്നവളുടെ മിഴികൾ ആദ്യം ചെന്നു പതിച്ചത്.... സത്യ ഹാളിലെ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട് എങ്കിലും നോട്ടം മുഴുവൻ ആ മാലയിട്ട ഫോട്ടോയിലേക്കായിരുന്നു.... "" മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്...വാ ഇവിടെ വന്നിരിക്ക്...."" പ്രിയ സത്യക്ക് അരികിലായി വന്നിരുന്നു..... ""നിങ്ങൾ ഇരിക്ക്...ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം...."" അതും പറഞ്ഞ് പോകാനായി തുനിഞ്ഞതും "" ഒന്നും വേണ്ടമ്മാ... ഇപ്പൊ ഒന്നും വേണ്ട....."" "" ഇവിടെ വരെ വന്നിട്ട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പോയാലെങ്ങനെ ശെരിയാവും... അല്ല...ഇപ്പൊ ഞാൻ നിങ്ങളെ അങ്ങനെ വിടുമെന്ന് തോന്നുന്നുണ്ടോ.... "" അവർ അതും പറഞ്ഞ് അകത്തേക്ക് കയറി പോയി...

സത്യ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വാതിൽക്കൽ പോയി നിന്നു....കട്ടള പടിയിൽ കൈ ചേർത്ത് പുറത്തേക്ക് നോക്കി നിന്നവൻ ഗഹനമായ ചിന്തയിലാണ്....പ്രിയ എഴുന്നേറ്റ് അവനടുക്കലേക്ക് പോയി... ""ഇത്..,.. ഇത് ആരുടെ വീടാ സർ...ആ പോയത് ആരാ......."" മടിച്ച് കൊണ്ടാണ് അവളത് ചോദിച്ചത്...അവളുടെ ചോദ്യം കേട്ടവൻ തലചരിച്ചവളെ നോക്കി "" എനിക്ക് നിന്നോട് കുറേ ഏറെ സംസാരിക്കാനുണ്ട് പ്രിയ ... പക്ഷേ അതിപ്പോൾ ഇവിടെ വച്ച് വേണ്ട... എല്ലാം കേട്ടിട്ട് നിനക്ക് തീരുമാനിക്കാം ഇനി എന്ത് വേണമെന്ന്..."" ""ആഹ് രണ്ടാളും എന്തെ അവിടെ നിക്കുന്നെ ..... വന്നിവിടെ ഇരിക്കന്നെ...."" പ്രിയ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ അമ്മ ഇടക്ക് കയറി വന്നു... സത്യ അവർക്കരികിലേക്ക് പോയി അവർ നീട്ടിയ ചായ ഗ്ലാസ് വാങ്ങി ചുണ്ടോടാപ്പിച്ചു... ""മോന്റെ ഭാര്യ ആണോ ഇത്...."" ചായ കപ്പ് അവൾക്ക് നേരെ നീട്ടികൊണ്ട് അവരത് ചോദിക്കുമ്പോൾ സത്യയും പ്രിയയും ഒരുപോലെ മുഖത്തോടു മുഖം നോക്കി... ""എന്റെ ഫ്രണ്ടാ അമ്മ...."" അവളിൽ നിന്നു നോട്ടം തെറ്റിച്ചു കൊണ്ടവൻ പറഞ്ഞു.....അമ്മ കൊടുത്ത ചായ കപ്പ് വാങ്ങി കൊണ്ടവൾ സത്യയെ നോക്കി.... അവൻ മറ്റെങ്ങോ നോക്കി നിന്ന് കൊണ്ട് ചായ കപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു....

""ദിലു മോള് ഇടക്കിടക്ക് വരും... എന്നും വിളിക്കുകയും ചെയ്യും...ഇവിടിപ്പോ നിതിടെ അമ്മമ്മ പോയതോടെ ഞാൻ ഒറ്റക്കായി.... അതോർത്താ മോൾക്ക് സങ്കടം...ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കുന്നതിൽ... എനിക്കവളെ ഓർത്താ സങ്കടം.... എത്ര നാളാ ആ കുട്ടി ഇങ്ങനെ ഒറ്റക്ക് എന്റെ മോനെയും ഓർത്ത് ജീവിക്കുന്നത്... അവൾക്കും ഒരു ജീവിതം വേണ്ടേ... ചെറു പ്രായാ...ഇനിയും ഉണ്ട് ജീവിതം മുന്നോട്ട് ജീവിച്ചു തീർക്കാൻ.... ഇവിടെ കയറി ഇറങ്ങി തീർക്കേണ്ടതാണോ ആ കുട്ടീടെ ജീവിതം.... മോളോട് നീയൊന്ന് സംസാരിക്കണം...... എല്ലാം മറക്കാൻ പറയണം... വിവാഹം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ... എല്ലാം മറന്ന് പുതിയൊരു ജീവിതത്തെ പറ്റി ചിന്തിക്കട്ടെ..... എന്റെ മോനും സങ്കടാവും... അവനെ ഓർത്ത് ആ കുട്ടി ഇങ്ങനെ ഒറ്റക്ക് ജീവിച്ചു തീർക്കുന്നതിൽ.... ഞാൻ പറയാഞ്ഞിട്ടല്ല അവളോട്... "" പ്രിയ എല്ലാം കേട്ട് നിക്കുമ്പോഴും അവരുടെ വായിൽ നിന്ന് വീണ ദിലു എന്ന പേര് മാത്രം അവളുടെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു... അവളുടെ കണ്ണുകൾ ഫ്രെയിം ചെയ്ത് വച്ച മാലയിട്ട ഫോട്ടോയിൽ തങ്ങി നിന്നു.... ""ഞാൻ അവളോട് ഒരുപാട് സംസാരിച്ചതാ അമ്മാ...അവള് കേൾക്കണ്ടേ...ഈ കാര്യത്തിൽ അവള് ആരു പറഞ്ഞാലും കേൾക്കില്ല.. അതെനിക്ക് നന്നായിട്ടറിയാം...

എന്നെങ്കിലും അവൾക്കൊരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ അവൾ സ്വയം തിരഞ്ഞെടുക്കട്ടെ.... അത്‌ വരെ ഞാൻ അവളെ ഒന്നിനും നിര്ബന്ധിക്കില്ല... അവൾക്ക് കൂട്ടായി എന്നും ഞാനുണ്ടാകും.. അവളെ ഒരിക്കലും തനിച്ചാക്കില്ല... അതോർത്തു അമ്മ സങ്കടപെടണ്ട....."" അവരെ കയ്യിൽ ചേർത്ത് പിടിച്ചു കൊണ്ട് അവനത് പറയുമ്പോൾ അവരുടെ മിഴിയിണകൾ ഈറനായി.... "" എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ..നല്ല മഴക്കാറുണ്ട്... ഞാൻ വിളിച്ചോളാം....."" ""മ്മ്ഹ്ഹ്... "" അവർ മൂളിക്കൊണ്ട് അവരുടെ പിന്നാലെ മുറ്റത്തേക്കിറങ്ങി.... ""പിന്നേ കഴിഞ്ഞയാഴ്ച രണ്ട് മൂന്നു പോലീസ്കാര് വന്നിരുന്നു.. നിതിടെ മരണവുമായി ബന്ധപെട്ടു എന്തോ അറിയാനെന്ന് പറഞ്ഞാ വന്നത്...ഏതാണ്ടൊക്കെയോ ചോദിച്ചിട്ട് പോയി... മോനാണല്ലോ ഇപ്പൊ ആ കേസ് അന്വേഷിക്കുന്നത്... മോനും കൂടി അറിഞ്ഞുകൊണ്ടാണോ അവര് വന്നതെന്നറിയാനാ ചോദിച്ചത്....."" ""ആ അത്....ആക്ച്വലി ഞാനാ പറഞ്ഞു വിട്ടത്... എനിക്ക് വരാൻ നേരം കിട്ടിയില്ല..അപ്പോ..അതാ ഞാൻ... എന്നാൽ വരട്ടെ അമ്മേ... പിന്നേ വീട്ടിൽ ഇനിയും ആരെങ്കിലും വന്നാൽ എന്നെയോ ദിലുവിനെയോ ഒന്ന് വിളിച്ചറിയിക്കണം അമ്മ.... ""

അവർ തലയാട്ടി.... ബൈക്കിൽ കയറാൻ നേരം പ്രിയയെ ഒന്ന് തഴുകിയവർ ഒന്ന് പുഞ്ചിരിച്ചു..... അവളും ഒന്ന് ചിരിച്ചു കൊണ്ട് അവന് പിന്നിൽ കയറി..... സത്യ അവരെ നോക്കി പോകുവാണെന്ന് കണ്ണ് കാണിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ആക്കി പറപ്പിച്ചു വിട്ടു... ഡ്രൈവിങ്ങിനിടക്കും നിതിയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ് മുഴുവൻ.... നിതിയുടെ കാര്യം അന്വേഷിക്കാൻ താൻ ആരെയും ഡിപ്പാർട്മെന്റിൽ നിന്നയച്ചിട്ടില്ല.... ഈ കേസ് അന്വേഷിക്കുന്നത് ഞാനായത് കൊണ്ട് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ഡി ജി പി എന്നെയാണ് ഏല്പിച്ചിരിക്കുന്നത്... എന്റെ അനുവാദം ഇല്ലാതെ പിന്നെ ആരാണ് അവിടെക്ക് കയറി ചെന്ന് വീണ്ടും പഴയതൊക്കെ കുത്തി തോണ്ടി അമ്മയെ വേദനിപ്പിച്ചത്.... ഇതിന് പിന്നിൽ കളിക്കുന്ന ഏത് തന്തയില്ലാത്തവനായാലും ഈ സത്യ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.... ഓരോന്ന് ചിന്തിച്ചു കൂട്ടി പലതും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ നേരെ നോക്കിയതും അവർക്ക് എതിരെ വരുന്ന ചരക്കു ലോറിയെ കണ്ടവന്റെ ഉള്ളമൊന്ന് കാളി.,.....

ചരക്ക് ലോറി പാഞ്ഞവർക് നേരെ വന്നതും പൊടുന്നനെ സത്യ വണ്ടി ഇടത്തോട്ട് വെട്ടിച്ച പാടെ പ്രിയ സൈഡിലേക്ക് തെറിച്ചു വീണു.....വണ്ടി മാറിയാനായി പോയതും അവനത് എങ്ങനെയൊക്കെയോ പിടിച്ചു നിർത്തിയിരുന്നു..... ""എവിടെ നോക്കിയാടാ @#₹%&&&₹## മോനെ വണ്ടി ഓടിക്കുന്നത്....."" ലോറി ചീറി പാഞ്ഞു അവർക്ക് മുന്നിലൂടെ കടന്ന് പോയതും ലോറി ഡ്രൈവർ ഫ്രണ്ട് മിററിലൂടെ അവനെ ഒന്ന് നോക്കി.... സത്യ വണ്ടി സ്റ്റാൻഡിലിട്ട് പ്രിയക്ക് അരികിലേക്ക് ഓടി.... ""പ്രിയ.... Are you ok....."" സൈഡിലെ ചരളിലേക്ക് ആണ് അവൾ തെറിച്ചു വീണത് . സത്യ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു..... അവളൊന്നു തലയാട്ടുക മാത്രം ചെയ്തു.... ""വാ തുറന്നു പറയെടി.... നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന്...ഹോസ്പിറ്റലിൽ പോണോ....ഏഹ്ഹ്ഹ് """ ""എനിക്ക് ഒന്നുല്ല...."" അവളുടെ കൈ പിടിച്ചു വലിച്ച് വേവലാതിയോടെ തിരിച്ചും മറിച്ചും നോക്കി.... വലതു കൈ മുട്ടിലെ തൊലി അല്പം പോയിട്ടുണ്ട്.... കൈ മുറിഞ്ഞു ചോര ഒഴുകുന്നുണ്ട്,...അത് കണ്ടവന്റെ കണ്ണുകൾ കൂർത്തു..... ""ഇതാണോടി നിനക്ക് ഒന്നുമില്ലന്ന് പറഞ്ഞത്..... ഏഹ്ഹ്ഹ് എന്തെങ്കിലും ഉണ്ടെങ്കിൽ അത്‌ വാ തുറന്നു പറയണം....അല്ലാതെ....."""" അവൻ പല്ല് ഞെരിച്ചു കൊണ്ട്, കോപം കൊണ്ട് അവളോട് ചാടി കടിച്ചു.....

അവൾ ചുറ്റും നോക്കിയിട്ട് ദയനീയമായി അവനെ നോക്കി...... ""വാ വന്ന് കേറ് നമുക്ക് ഹോസ്പിറ്റലിൽ പോകാം...."" അവൾ ഇരു വശത്തേക്കും തല ചലിപ്പിച്ചു..... ""വാടി....നിനക്കെന്താ പേടിയാണോ...."" അവളുടെ ഇടത് കൈ തണ്ടയിൽ പിടിച്ച് മുന്നിലെ ബൈക്കിരിക്കുന്ന ഭാഗത്തേക്ക് നടന്നു..... പ്രിയ അവനെയും അവളുടെ കൈ തണ്ടയിൽ പിടി മുറുക്കിയ അവന്റെ കയ്യിലേക്കും നോക്കി കൊണ്ട് അവനൊപ്പം നടന്നു..... പ്രിയ പിന്നിൽ കയറിയതും അവൻ വണ്ടി എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു..... നേരം ഇരുട്ടി തുടങ്ങിയിരുന്നു... വാനം ചെഞ്ചോപ്പിനാൽ കുളിച്ചു നിൽക്കുന്നു... ബുള്ളറ്റ് ഹോസ്പിറ്റൽ പാർക്കിങ്ങിൽ പാർക്ക്‌ ചെയ്ത് കൊണ്ട് പ്രിയയെയും കൂട്ടി അകത്തേക്ക് നടന്നു..... മുറിവ് വലിയ ആഴത്തിൽ അല്ലാത്തത് കൊണ്ട് തന്നെ ഡോക്ടറെ കാണേണ്ട ആവശ്യം വന്നില്ല.... നേരെ ഡ്രസിങ് റൂമിൽ പോയി മുറിവ് ഡ്രെസ്സ് ചെയ്തു..... "" ഒരു ഇൻജെക്ഷൻ ഉണ്ട്...നിങ്ങൾ ഒന്ന് പുറത്തേക്ക് നിക്കാവോ....."" ""ഇൻജെക്ഷനോ...അതെന്തിനാ....അതിനവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ...."" ""ഇത് മുറിവ് ഇൻഫെക്ടഡ് ആവാതിരിക്കാൻ വേണ്ടിട്ടുള്ളതാ...."" ""ഹ്മ്.... അത്‌ പിന്നേ ഈ ഇൻജെക്ഷൻ എന്നൊക്കെ പറയുമ്പോൾ വേദനിക്കില്ലേ......"" അവന്റെ ചോദ്യം കേട്ട് സിസ്റ്റർ ചിരി കടിച്ചു പിടിച്ചു നിന്നു....

അവന്റെ ചോദ്യം കേട്ട് പ്രിയ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അതൊരു ചിരിയിലേക്ക് വഴി മാറി..... ""സർ എന്താ കൊച്ച് കുട്ടികളെ പോലെ... ഇങ്ങനെ പേടിച്ചാലോ..ഇൻജെക്ഷൻ വാങ്ങുന്നയാൾക്ക് സാറിനെക്കാൾ ധൈര്യം ഉണ്ടല്ലോ... ന്യൂലി മാരീഡ് കപ്പിൾ ആണോ.,.. അതായിരിക്കും ഇത്രയേറെ caring.,."" സിസ്റ്റർ പറഞ്ഞതും കാറ്റ് പോലെയവൻ പുറത്തേക്ക് പാഞ്ഞു.,.. അത്‌ കണ്ട് വാ പൊത്തി പിടിച്ചു ചിരി അടക്കി പ്രിയയും ഇരുന്നു.,.. 🖤❤️🖤❤️🖤❤️ ""ഒരു പണി ഏൽപ്പിച്ചാൽ നേരെ ചൊവ്വേ ചെയ്യാനറിയില്ലെങ്കിൽ പിന്നെ അതേൽക്കരുത്.... എല്ലാം തൊലച്ചിട്ട് വന്ന് നിൽക്കുന്ന കണ്ടില്ലേ...ഇനി സാറിനോട് ഞാൻ എന്ത് സമാധാനം പറയും.... "" ഇരുണ്ട നിറമാർന്ന, അല്പം തടിച്ചൊരുത്തൻ മുന്നിൽ നിൽക്കുന്നവനോട് ആക്രോഷിച്ചു.... ""സർ പറഞ്ഞതനുസരിച്ചു തീർക്കാൻ തന്നെയായിരുന്നു ഞങ്ങൾ പദ്ധതി ഇട്ടത്..... പക്ഷേ അവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു... അത്‌ കൊണ്ടാ ഒന്ന് പാളിപോയത് സർ.... അയാളെ മാത്രം തീർക്കാൻ അല്ലെ സർ ഞങ്ങളോട് പറഞ്ഞത്....ഇനി ഒരു പിഴവും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കോളാം സർ "" അയാൾ അവനു മുന്നിൽ തല കുനിച്ചു നിന്നു ""ഇനി നിങ്ങടെ സഹായം ഞങ്ങൾക്ക് വേണ്ട... സാറിനോട് ഞാൻ ഇനി എന്ത് സമാധാനം പറയും....

എന്ത് കാരണമാ ഞാൻ അങ്ങേരോട് പറയേണ്ടത്...ഇതൊക്കെ നിന്നെ ഏല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ..."" അയാൾ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു... മുഷ്ടി ചുരുട്ടി അടുത്തുള്ള ടേബിളിൽ ആഞ്ഞിടിച്ചു കൊണ്ട് ദേഷ്യം പല്ലിടുക്കിൽ കടിച്ചമർത്തി.... പൊടുന്നനെ അയാൾടെ ഫോൺ റിങ് ആയതും പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്തു കൊണ്ട് ഡിസ്പ്ലേയിലേക്ക് നോട്ടം തെറ്റിച്ചു... ഡിസ്‌പ്ലേയിലെ പേര് കണ്ട് ഉമിനീര് വിഴുങ്ങി അയാൾ അടുത്ത് നിന്നവനെ രൂക്ഷമായി നോക്കിക്കൊണ്ട് ഫോണുമായി പുറത്തേക്ക് നടന്നു... ❤️🖤❤️🖤❤️🖤 ""കൈക്ക് വേദന തോന്നുന്നുണ്ടോ..."" ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപോഴേക്കും നേരം ഇരുട്ടിയിരുന്നു..... വരും വഴി വഴിയോര തട്ടുകടയിൽ കയറി ഫുഡ്‌ കഴിക്കവേയാണ് അവന്റെ ചോദ്യം...... കൊടുത്ത ചൂടുള്ള മസാല ദോശ തൊട്ടിട്ടു കൂടിയില്ല... കൊടുത്ത പോലെ തന്നെയുണ്ട്.... അവൻ കഴിക്കുന്നതിനിടയിൽ തലയുയർത്തി നോക്കുമ്പോൾ അവനെ തന്നെ നോക്കി ഇരിക്കുന്നവളെയാണ് കാണുന്നത് ..... ""ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ നിനക്ക്....,"" അവളില്ലെന്ന് തലയാട്ടി...

""പിന്നെന്തേ കഴിക്കാതിരിക്കുന്നത്..."" സത്യ പറഞ്ഞതും അതിൽ നിന്നല്പം പിച്ചെടുത്തു കഴിക്കാൻ തുടങ്ങി.... കൈ വായിലേക്ക് പോകുമ്പോഴൊക്കെയും മുഖം ചുളിയുന്നുണ്ട്... വേദന കൊണ്ടാകണം.,.... സത്യ അവളിൽ നിന്ന് പ്ലേറ്റ് പിടിച്ചു വാങ്ങി ദോശ കഷണങ്ങളാക്കി കറിയിൽ മുക്കി പ്ലേറ്റിലേക്ക് പിച്ചിട്ടു കൊടുത്തു..... അവളുടെ കണ്ണുകൾ മിഴിഞ്ഞു.......പ്രിയ അത്ഭുതത്തോടെ അവന്റെ ചെയ്തികളെ വീക്ഷിക്കുന്നുണ്ടായിരുന്നു.... ""ചേട്ടാ ഒരു സ്പൂൺ തരാമോ....."" കടക്കാരനെ നോക്കി ചോദിച്ചതും അയാൾ ഒരു സ്പൂൺ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു..... സ്പൂൺ പ്ലേറ്റിലേക്കിട്ട് സത്യ അതവൾക്ക് നേരെ നീട്ടി...... "" ഇനി നിനക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.... കൈക്ക് വേദന ഉണ്ടെങ്കിൽ സ്പൂൺ ഇടതു കൈയിൽ പിടിച്ച് കഴിച്ചാൽ മതി....അല്ലാതെ ഒന്നും കഴിക്കാതിരിക്കണ്ട...."" അവളത് വാങ്ങി മടിയിലേക്ക് വച്ച് കൊണ്ട് അവൻ പറഞ്ഞ പോലെ സ്പൂണിൽ കോരി കഴിക്കാൻ തുടങ്ങി..... അവളെ ഒന്ന് നോക്കിയിട്ട് അവനും കഴിച്ചു തുടങ്ങി..... രണ്ടാളും കഴിച്ചു കഴിഞ്ഞ് തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു.... വീടെത്താറാകുമ്പോഴേക്കും ചെറിയ ചാറ്റൽ മഴയും തുടങ്ങിയിരുന്നു.... മഴ നനഞ്ഞു കൊണ്ടാണ് രണ്ടാളും വീട്ടിലേക്ക് വന്നു കയറിയത്............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story