അരികെ: ഭാഗം 29

arike thannal

രചന: തന്നൽ

രണ്ടാളും കഴിച്ചു കഴിഞ്ഞ് തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു.... വീടെത്താറാകുമ്പോഴേക്കും ചെറിയ ചാറ്റൽ മഴയും തുടങ്ങിയിരുന്നു.... മഴ നനഞ്ഞു കൊണ്ടാണ് രണ്ടാളും വീട്ടിലേക്ക് വന്നു കയറിയത്.... സാരി ഒതുക്കി പിടിച്ച് ആദ്യം തന്നെ പ്രിയ വാതിൽ പടിയിലേക്ക് ഓടി കയറി..... ബുള്ളറ്റ് ഒതുക്കി വച്ച് തലയിലെ വെള്ളം കുടഞ്ഞു കൊണ്ട് വാതിൽ തുറന്ന് സത്യയും പിന്നാലെ കയറി..... ""മേലാകെ നനഞ്ഞേക്കുവല്ലേ....ചെന്ന് ഡ്രസ്സ് ചേഞ്ച്‌ ചെയ്യ്... പിന്നേ ടാബ്‌ലറ്റ് കഴിക്കാൻ മറക്കണ്ട.... ഇപ്പൊ കൈക്ക് വേദന ഉണ്ടോ....."" അവളോട്‌ ചോദിച്ചുകൊണ്ട് മുറിയിലേക്ക് കയറാൻ പോയവൻ തിരിഞൊന്ന് നോക്കി.... ""ചെറിയ വേദന തോന്നുന്നുണ്ട്... കൈ പൊക്കാൻ പ്രയാസാ... പിന്നെങ്ങനാ ഇത് ചേഞ്ച്‌ ചെയ്യുന്നേ.... "" ""സോ.....???"" അവനൊന്നു കൂർപ്പിച്ചു നോക്കി..... "" സർ സഹായിക്കാമോ..."" ""കേറിപ്പോടി "" കപട ദേഷ്യത്താൽ പറഞ്ഞു കൊണ്ട് അവളെ ഒന്ന് ദേഷിച്ചു നോക്കിയതും ചുണ്ട് കോട്ടി കൊണ്ടവൾ മുറിയിലേക്ക് കയറി പോയി.... അത്‌ കണ്ട് ചിരിച്ചു കൊണ്ട് അവൻ മുറിയിൽ കയറി വാതിൽ കൊളുത്തിട്ടു.... പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്ത് കൊണ്ടവൻ ബെഡിലേക്കിരുന്നു.... കോൺടാക്ട് ലിസ്റ്റിലെ കിരണിന്റെ നമ്പറിലേക്ക് കാൾ കണക്ട് ചെയ്തു കൊണ്ട് ഫോൺ ചെവിയോടുപ്പിച്ചു.....

രണ്ട് മൂന്ന് റിങ്ങുകൾക്കപ്പുറം മറുപുറത്തു കാൾ കണക്ട് ആയി.... ""ഹലോ കിരൺ.... ഞാനാ സത്യ... എനിക്ക് തന്റെ ഒരു ഹെല്പ് വേണം... ഞാൻ വാട്സപ്പിൽ ഒരു വണ്ടി നമ്പർ അയച്ചിട്ടുണ്ട്.. എനിക്കതിന്റെ ഡീറ്റെയിൽസ് ഒന്ന് എടുത്തു തരണം... """ "" sure സർ....ഒരു രണ്ട് മണിക്കൂർ അതിനുള്ളിൽ ഞാൻ എടുത്തു തരാം...."" സത്യ ഫോൺ കട്ട്‌ ആക്കി ബെഡിലേക്കിട്ട് കൊണ്ട് നടന്നതോരൊന്നും rewind ചെയ്തു നോക്കി.... ഇന്ന് ഞങ്ങൾക്ക് നേരെ ഉണ്ടായത് ഒരു കരുതികൂട്ടിയുള്ള ആക്‌സിഡന്റ് തന്നെയായിരിക്കണം... അതും എന്നെ ലക്ഷ്യം വച്ചു കൊണ്ട്.... നിതിയെ പോലെ എന്നെയും തീർക്കാനുള്ള ശ്രമം..... ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല.... സെബാസ്റ്റ്യനെതിരെയുള്ള എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ട്... ഇതിനെല്ലാം പിന്നിൽ അവനും അവന്റെ കൂട്ടാളികളുമാണ് എന്ന ഈയൊരു ഒറ്റ തെളിവിന്മേൽ എനിക്കവന്മാരെ പിടിച്ചു അകത്തിടാം....പക്ഷേ അത് മാത്രം പോരല്ലോ അവന്റെയൊക്കെ പിന്നിൽ നിന്ന് കളിക്കുന്നോരുത്തനില്ലേ ഇത്ര നാളും എല്ലാവരുടെയും കണ്ണ് കെട്ടി ഒന്നുമറിയാത്തവനെ പോലെ അന്നം തരുന്ന കാക്കിയുടുപ്പിനെ പോലും ഒറ്റുന്നൊരു തന്തയില്ലാത്തവൻ......അവനെയാണ് എനിക്ക് വേണ്ടത്... ഇതിന്റെ എല്ലാത്തിന്റെയും പിന്നിലെ മാസ്റ്റർ ബ്രെയിൻ......

അവനൊന്നു നെടുവീർപ്പിട്ട് കൊണ്ട് എഴുന്നേറ്റു... ടവൽ കൊണ്ട് തല തുവർത്തി നനഞ്ഞ ഡ്രെസ് മാറ്റിയുടുത്തു കൊണ്ട് ഹാളിലേക്ക് നടന്നു..... ഹാളിലെ വാതിൽ തുറന്നു കൊണ്ട് ഉമ്മറ പടിയിൽ ചടഞ്ഞിരുന്നു... മഴ പെയ്തു തോർന്നതിന്റെ അവശേഷിപ്പിനാൽ മുറ്റം മുഴുവൻ ചളിയും വെള്ളകെട്ടും.... ഇടക്കെപ്പോഴോ തഴുകി കടന്ന് പോയ ഇളം തെന്നൽ നേരിയ കുളിരുണ്ടാക്കി... കൈ കൂട്ടിപിടിച്ചു കൊണ്ട് മുട്ടിൽ കൈ ചേർത്ത് വച്ചു.... പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടതും സത്യ തലചരിച്ചു നോക്കി... പ്രിയ അവനടുത്തു അവനിരികിൽ വന്നിരുന്നു... ""നീ എന്തെ ഇത് വരെ വേഷം മാറാത്തത്..... ചെല്ല് പോയി വസ്ത്രം മാറ്റിയിട്ടു വാ....ഈ നനഞ്ഞതും ഇട്ടു കൊണ്ട് ഈ തണുപ്പത്തിരുന്ന് ഓരോന്ന് വരുത്തി വക്കണ്ട.... "" ""ഒന്നും വരില്ലന്നെ...അല്പനേരം ഞാൻ ഇവിടെ ഇരുന്നോട്ടെ പ്ലീസ്... എന്നിട്ട് ഞാൻ പോയി മാറ്റിക്കോളാം.... "" കെഞ്ചി കൊണ്ട് പറയുന്നവളെ കാണെ പിന്നെ അവനൊന്നും പറയാൻ തോന്നിയില്ല....അവളിൽ നിന്ന് ദൃഷ്ടി മാറ്റി വീണ്ടും വിദൂരതയിലേക്ക് നോക്കിയിരുന്നു.... പ്രിയ അവനെ തന്നെ നോക്കിയിരുന്നു... "" സർ ദിലുവെച്ചിയെ പറ്റിയല്ലേ ആലോചിക്കുന്നേ...."" അവനിലേക്ക് ദൃഷ്ടിയൂന്നിക്കൊണ്ട് ചോദിക്കുന്നവളെ തല ചരിച്ചു നോക്കിയവൻ... ""നിനക്കെങ്ങനെ മനസിലായി.... ഞാൻ അവളെ പറ്റിയാണ് ഓർത്തതെന്ന്.....""

""ചേച്ചിയെപറ്റിയല്ലാതെ സർ വേറെ ആരെപറ്റി ചിന്തിക്കാനാ.... പിന്നെ എന്നെ പറ്റി സർ ഒരിക്കലും ചിന്തിക്കാൻ പോണില്ലന്ന് എനിക്കറിഞ്ഞൂടെ.... "" ""നീ പറഞ്ഞതും ശെരിയാ...എനിക്കോർക്കാൻ അവള് മാത്രല്ലേയുള്ളൂ.... പിന്നെ നിന്നെപറ്റി ചിന്തിക്കാൻ ആണേൽ നീയെന്റെ ആരാ.... "" ""അപ്പൊ....അപ്പൊ ഞാൻ ആരുമല്ലേ...."" മുഖം വീർപ്പിച്ചു വച്ചു കൊണ്ട് ചോദിക്കുന്നവളെ കാൺകെ അവന് ചിരി വരുന്നുണ്ടായിരുന്നു..... "" എന്തിനാ ചിരിക്കണേ... പറയ്...അപ്പൊ ഞാൻ ആരുമല്ലേ സാറിന്റെ....." സത്യ പുഞ്ചിരിക്കുന്നത് കണ്ട് അവൾക്ക് കലി കയറി.... "" അല്ലെങ്കിലും ഞാൻ ആരാ... ഞാൻ ആരുമല്ല.. ആരോരുമില്ലാത്തവളല്ലേ... എവിടെയോ കിടക്കുന്നൊരു തെരുവ് പെണ്ണ്..... "" ഇരുളിലേക്ക് നോക്കി ഓരോന്ന് പുലമ്പുന്നവളെ കണ്ട് അവൻ ചിരിച്ചു കൊണ്ട് പടിയിന്മേൽ ഇരുന്ന അവളുടെ കൈയിൻ മേൽ കൈ ചേർത്തു..... ""ലുക്ക് പ്രിയ.... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു...ആവശ്യമില്ലാത്ത ഒരു ചിന്തയും വേണ്ടെന്ന്..... ഞാൻ ഒരു പോലീസ് ഓഫീസർ ആണ്.... എന്റെ ഡ്യൂട്ടിയാണ് എനിക്ക് പ്രധാനം....

അത്‌ കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ഉള്ളു... ഇനി ഞാൻ പറയാൻ പോകുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം....എല്ലാം കേട്ടു കഴിഞ്ഞു നിനക്ക് തന്നെ തീരുമാനിക്കാം എന്റെ ഒപ്പം ഇവിടെ നിൽക്കണോ അതോ....." അത്രയും പറഞ്ഞവൻ അവളെ നോക്കുമ്പോൾ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.... എഴുന്നേറ്റു പോകാൻ തുനിഞ്ഞവളെ കയ്യിൽ പിടിച്ചു അടുത്തിരുത്തിച്ചു..... ""ഞാൻ പറഞ്ഞു കഴിഞ്ഞില്ല പ്രിയ..... പറഞ്ഞു തുടങ്ങുന്നതിനു മുന്നേ നീ എവിടെക്കാ പോകുന്നെ.... "" ""എനിക്കൊന്നും കേൾക്കണ്ട.,..സർ പറയാൻ പോകുന്നതെന്താണെന്ന് അറിയുകയും വേണ്ട... ഓരോ മോഹങ്ങൾ തന്ന് എന്നെ ഇനിയും വേദനിപ്പിക്കരുത് സർ.... എനിക്കത് സഹിക്കില്ല.... ഞാൻ നാളെ തന്നെ പോയേക്കാം...എവിടെയെന്നു വച്ചാൽ...."" ""ശെരി.... നീ എവിടെയാണെന്ന് വച്ചാൽ പൊക്കോ.... അതിനു മുന്നേ ഞാൻ പറയാൻ പോകുന്നതെന്താണെന്ന് നീ ഒന്ന് കേൾക്ക്..... കേട്ടിട്ട് നീ എവിടെക്കാണാണെന്ന് വച്ചാൽ പൊക്കോ...ഞാൻ നിന്നെ തടയില്ല...."" പ്രിയ നിലത്തേക്ക് മിഴികളൂന്നിയിരുന്നു...

സത്യ അവളിൽ നിന്നും കൈ അടർത്തി മാറ്റി നേരെ ഇരുന്നു.... ""ദിലു... അവളെനിക്ക് ആരാണെന്നും എന്താണെന്നും നിനക്ക് നല്ലത് പോലെ അറിയാം.... അവളുടെ സന്തോഷത്തേക്കാൾ വലുതായി എനിക്ക് ഈ ലോകത്ത് മറ്റൊന്നും ഇല്ല... അവള് നിന്നെ വേണ്ടെന്ന് പറഞ്ഞാൽ പോലും മറുത്തൊന്ന് ചിന്തിക്കാതെ ഞാൻ നിന്നെ വേണ്ടെന്ന് വക്കും.... "" വാക്കുകകളാൽ വീണ്ടും കുത്തി മുറിവേൽപ്പിക്കുന്നു... അവസാനം വേണ്ടെന്ന് വക്കാനെങ്കിൽ പിന്നെന്തിന് മോഹങ്ങൾ തന്നു..... ആ നാവിൽ നിന്ന് ഈ ഒരു വാക്ക് കേൾക്കാനാണോ ഇന്നാളുമത്രയും ഞാൻ കൊതിയോടെ കാത്തിരുന്നത്.... ഇഷ്ടമാന്നെന്ന് പറഞ്ഞിട്ടില്ലല്ലോ....പക്ഷേ എപ്പോഴൊക്കെയോ എവിടെയൊക്കെയോ ഒരു പ്രതീക്ഷ അപ്പോഴും തന്നിരുന്നില്ലേ..... ഈ വാക്കുകൾ ഇത്ര മാത്രം എന്നെ വേദനിപ്പിക്കാൻ ഇയാളെന്റെ ആരാണ്???? ഹൃദയം നീറുന്നു.... ഒരു ഗദ്ഗദം തൊണ്ടകുഴിയിൽ തങ്ങി നിന്നു... കണ്ണിറുകെ അടച്ചിരുന്നവൾ..... "" എന്റെ ദിലു വേദനിക്കുന്നത് കാണാനെനിക്ക് കഴിയില്ല പ്രിയ....പക്ഷേ ആറു മാസം മുൻപ്....

കുറേ തന്തയില്ലാ കഴുവേറികൾ ചേർന്ന് എന്റെ ദിലുവിന്റെ പ്രാണനെ അവളിൽ നിന്ന് പറിച്ചെടുത്തു.....നീ ഇന്ന് ചോദിച്ചില്ലേ നമ്മൾ പോയത് ആരുടെ വീട്ടിലേക്കാണെന്ന് .... അതവന്റെ വീടാ എന്റെ നിതിടെ... എന്റെ ദിലുവിന്റെ എല്ലാമായിരുന്നവന്റെ വീട്.... ഒരു ദക്ഷണ്യവുമില്ലാതെ ആ @₹₹%##@@@ മക്കൾ ഒരു പട്ടിയെ കൊല്ലുന്ന പോലെ കൊന്നു....എന്റെ നിതിയെ..... എന്റെ നിതിയെ കൊന്നവരെ തീർക്കാനാ ഞാൻ ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങി വന്നത്.... അവന്റെയൊക്കെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും... ഇന്ന് നമുക്ക് നേരെ ഉണ്ടായ ആക്‌സിഡന്റ് പോലും അവന്മാരുടെ പ്ലാൻ ആയിരിക്കും.....അതിലെനിക് യാതൊരു വിധ സംശയവും ഇല്ല..... "" പ്രിയ കണ്ണ് തുറന്നവനെ നോക്കി... കണ്ണുകളിൽ പക ആളികത്തുന്നു.... കഴുത്തിലെ നീല ഞരമ്പുകൾ പുറത്തേക്കുന്തി നിൽക്കുന്നു.... മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണുകളടച്ചിരുന്നവൻ....... ""സർ......"" പ്രിയ അവന്റെ ചുമലിൽ കൈ വച്ചു.,.. ""നീ പേടിക്കണ്ട പ്രിയ.... ദിലു നിന്നെ ഒരിക്കലും എന്റെ ജീവിതത്തിൽ നിന്നു പറിച്ച് മാറ്റില്ല.....നിന്നെ ഒഴിവാക്കില്ല.... ഒരുപക്ഷെ ഞാൻ ഒഴിവാക്കിയാൽ പോലും.... അത്രയ്ക്ക് കാര്യാ നിന്നോടവൾക്ക്.... നിന്നെ ഒത്തിരി ഇഷ്ടാ..... നിന്നെ മിന്നു കെട്ടി കൂടെ കൂട്ടണമെന്ന് ഇന്ന് കൂടി അവളെന്നോട് പറഞ്ഞതേയുള്ളു......""

അവളെ നോക്കി അത്രയും പറയുമ്പോൾ അവന്റെ നിറഞ്ഞ മിഴികൾക്കൊപ്പം അവളുടെകണ്ണുകളും നിറഞ്ഞിരുന്നു.,.. ""എന്റെ ദിലുവിന്റെ നഷ്ടപെട്ട സന്തോഷം തിരികെ കൊടുക്കണമെനിക്ക്.... അവൾക്കൊരു ജീവിതമില്ലാതെ എനിക്ക് മാത്രം ഒന്നും വേണ്ട പ്രിയ....പക്ഷേ...പക്ഷേ നിന്നെയെനിക്ക് ഇഷ്ടമാണ്...ഒരുപാട്.... എന്റെ പ്രാണനെക്കളേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു പ്രിയ ..... ഇതിൽ കൂടുതൽ എങ്ങനെ പറയണമെന്നെനിക്കറിയില്ല... പഞ്ചാര വാക്കുകൾ പറഞ്ഞു പിറകെ നടന്നു സ്നേഹിക്കാനൊന്നും എനിക്കറിയില്ലെടോ... എന്റെ ഉള്ളിലെ സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കാനേ എനിക്കറിയൂ........"" അവളെ ചേർത്ത് പിടിച്ച് ആ നെറ്റിമേൽ ചുംബിച്ചു..... അവന്റെ ആദ്യ ചുംബനം .....അല്പം പോലും കാമം തൊട്ട് തീണ്ടാത്ത അവന്റെ ചുംബനം.... ഇരുകണ്ണുകളുമടച്ചവൾ സ്വീകരിച്ചു.... അടച്ച കൺ കോണിൽ നിന്നും നീർമുത്തുകൾ പൊഴിഞ്ഞു.... ദീർഘമാം ചുംബനം.... "" എന്റെ നിതിയുടെ കൊലപാതകത്തിന് പിന്നിലുള്ളവന്മാരെ കണ്ടെത്തണം എനിക്ക്.... അത്‌ കഴിഞ്ഞെന്റെ ദിലു....അവൾക്കൊരു ജീവിതം വേണം... എന്റെ നിതി പോയിട്ട് ആറു മാസം കഴിയുന്നു....ഇന്നും അവന്റെ ഓർമകളിലാണവൾ ജീവിക്കുന്നത്...അവനെ മറക്കാൻ അത്ര എളുപ്പമല്ലെന്നിക്കറിയാം....

ഭ്രാന്തിന്റെ വക്കിൽ നിന്നാ എന്റെ ദിലുവിനെ ഞാൻ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.... ഇനിയും ഓരോന്ന് പറഞ്ഞു അവളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.... നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല പ്രിയ.. ഈ സത്യയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും....പക്ഷേ അത്‌ വരെ കാത്തിരിക്കാൻ നീ തയ്യാറാണോ...."" അത്രയും പറഞ്ഞു കഴിയുമ്പോഴേക്കും പൊട്ടി കരഞ്ഞു കൊണ്ടവൾ അവനെ വരിഞ്ഞു മുറുകി....... ""എത്ര നാള് വേണേലും ഞാൻ കാത്തിരുന്നോളാം എന്റെ റൗഡി പോലീസിന് വേണ്ടി... പക്ഷേ എന്നും ഇത് പോലെ എന്റെയൊപ്പം ഉണ്ടായാൽ മതി..... അത്‌ മാത്രം മതിയെനിക്ക്...."" അവളുടെ കണ്ണുനീർ അവന്റെ ചുമലിനെ നനയിച്ചു.... സത്യയും ഇരു കൈകൊണ്ടും അവളെ ഇറുകെ പുണർന്നു കോണ്ട് അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി..... അവന്റെ നിശ്വാസം കഴുത്തിടുക്കിൽ പതിയുമ്പോൾ പ്രിയ അവനിലുള്ള പിടി മുറുക്കിയിരുന്നു.... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിൽ പതിഞ്ഞു.... അവന്റെ മീശ രോമങ്ങൾ അവളെ കഴുത്തിടുക്കിൽ ഇക്കിളി കൂട്ടി.... അവളിലെ ശ്വാസഗതി വർധിച്ചു..... അവന്റെ ഷർട്ടിലുള്ള പിടി മുറുക്കി.... ""സർ...... അവന്റെ ചുണ്ടുകൾ സ്ഥാനം മാറി സഞ്ചരിക്കാൻ തുടങ്ങിയതും അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ടവൾ അവനെ നോക്കി.....

""സോറി.... ഞാൻ..... സോറി പ്രിയ....ഞാൻ അപ്പോഴത്തെ ആ ഒരു.,.."" അവളെ മുഖമുയർത്തി നോക്കാൻ കഴിയാതെ പെട്ടെന്നെന്തോ പറഞ്ഞൊപ്പിച്ചു എഴുന്നേറ്റ് പോകാൻ നിന്നവനെ അവൾ കയ്യിൽ പിടിച്ചിരുത്തി...... അവന്റെ മുഖം ബലമായി അവൾക്ക് നേരെ തിരിച്ചു പിടിച്ചു...... "" സാർ എന്തിനാ എന്നോട് സോറി പറയുന്നേ... അതിന് സാറൊരു തെറ്റും ചെയ്തിട്ടില്ലല്ലോ... എനിക്ക് സാറിനെ വിശ്വാസമാണ്... രണ്ട് മാസക്കാലത്തോളം ഞാൻ ഇവിടെ സാറിനോപ്പം അല്ലെ താമസിക്കുന്നെ... അപ്പോഴൊന്നും ഒരു നോട്ടം കൊണ്ട് പോലും എന്നെ കളങ്കപെടുത്തിയില്ല സർ... പക്ഷേ ഇപ്പൊ ഞാൻ നിയന്ത്രിച്ചില്ലെങ്കിൽ ചിലപ്പോ എല്ലാം കൈ വിട്ടു പോകും..... അത്‌ കൊണ്ടാ....., ദിലുവെച്ചിക്ക് ഒരു ജീവിതം ഉണ്ടായിട്ട് മതി നമുക്കൊരു ജീവിതം.... എത്ര കാലം വേണേലും ഞാൻ കാത്തിരുന്നോളാം .... "" ""പക്ഷേ പ്രിയ....നീ എന്റെ ഒപ്പമുള്ളിടത്തോളം കാലം നിന്റെ ജീവനും ആപത്താണ്.... ഇന്നുണ്ടായ ആക്‌സിഡന്റ് പോലും അതിനുത്തമ ഉദാഹരണം ആണ്... അവന്മാർ നിന്നെയും കൊല്ലാൻ മടിക്കില്ല.,ഞാൻ കാരണം നിനക്കൊന്നും സംഭവിച്ചു കൂടാ... നിനക്കെന്തേലും സംഭവിച്ചാൽ..... വേണ്ട പ്രിയ....അത്‌ കൊണ്ട് തത്കാലം നീ ഇവിടെ എന്റെയൊപ്പം നിൽക്കണ്ട...നിനക്ക് താമസിക്കാൻ ഞാൻ ഒരു ഹോസ്റ്റൽ ഏർപ്പാടാക്കാം....

എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ നീ കുറച്ചു കാലം അവിടെ നിൽക്ക്... പിന്നെ നിനക്ക് നിന്റെ പഠിപ്പും continue ചെയ്യാം.... അതിനുള്ള കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കോളാം....""" ""വേണ്ട.....ഞാൻ സാറിനെ വിട്ടു എവിടേക്കും പോകില്ല... എനിക്കെങ്ങോട്ടും പോകണ്ട.... ഞാൻ പോകില്ല....എന്നെ പറഞ്ഞു വിടാൻ നോക്കണ്ട....."" അവൾ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു.... ""Try to understand പ്രിയ.....പറയുന്നതൊന്നു നീ മനസിലാക്കാൻ ശ്രമിക്ക്..... ഇതൊരു തമാശയല്ല... എല്ലാ കാലവും നീ അവിടെ നിൽക്കാൻ അല്ല ഞാൻ പറഞ്ഞത്... ഇതൊന്നു സോൾവ് ആകുന്നത് വരെ മാത്രം...പിന്നേ ഇപ്പൊ നമ്മൾ തമ്മിലുണ്ടായ പോലെ ഒന്നും ഇനി ഉണ്ടാകാതിരിക്കാൻ വേണ്ടിയും ഇതാണ് നല്ലത്.... എനിക്ക് കൂടുതൽ ഒന്നും പറയാനില്ല...ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി നീ......"" ""എന്നെ ഒഴിവാക്കുവാണോ.,..."" കണ്ണ് നിറച്ചവനെ നോക്കി.,... ""എന്താ പ്രിയ ഇത്.... നീയെന്താ കൊച്ച് കുട്ടികളെ പോലെ ബീഹെവ് ചെയ്യുന്നേ.... ആദ്യം ഞാൻ പറയുന്നതിന്റെ സീരിയസ്നെസ് ഒന്ന് മനസിലാക്കാൻ ശ്രമിക്ക്..

അല്ലാതെ എന്ത് പറഞ്ഞാലും ഇങ്ങനെ മുഖം വീർപ്പിച്ചു കണ്ണ് നിറച്ചു കൊണ്ട് ഒരു മാതിരി... എനിക്കിതൊന്നും തീരെ ഇഷ്ടമല്ലത്ത കാര്യമാണ് പ്രിയ... ഈ എന്റെ മുന്നിൽ ഇങ്ങനെ കണ്ണ് നിറച്ചു വന്ന് നിൽക്കുന്നത്....."" അവൻ അല്പം ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവളെ നോക്കി...... വാശിയോടെ കണ്ണമർത്തി തുടച്ചു കൊണ്ടവൾ ഇരുളിലേക്ക് നോക്കിയിരുന്നു..... ഇടക്ക് മൂക്ക് പിഴിയുന്നുണ്ട്.... അപ്പോഴും നിറഞ്ഞു വരുന്ന കണ്ണിനെ അമർത്തി തുടച്ചു കൊണ്ട് വാശിയോടെ അവനിൽ നിന്നകന്നിരുന്നു.... അത്‌ കണ്ട് സത്യക്ക് ചിരി വരുന്നുണ്ടായിരുന്നു.... അവൻ കിടന്നു കൊണ്ടവളുടെ മടിയിലേക്ക് തല വച്ചു.... പ്രിയ കണ്ണ് മിഴിച്ചവനെ നോക്കി.... ""അല്പ നേരം ഞാൻ ഇങ്ങനെ കിടന്നോട്ടെ... ഇത് പോലൊരു ഭാഗ്യം ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെടോ..... ഒരുപാട് കൊതിച്ചിട്ടുണ്ട്...ഇത് പോലെ അമ്മയുടെ മടിയിൽ ഇങ്ങനെ തല വച്ച് .... അമ്മയെ ഇങ്ങനെ മതിവരുവോളം നോക്കി കിടക്കണമെന്ന്...ആ തലോടലിൽ ആ കൈ ചൂടിൽ ആവോളം മയങ്ങണമെന്ന്..... ആ വാത്സല്യം മതിവരുവോളം ആസ്വദിക്കണമെന്ന്.....ഒരമ്മയുടെ സ്നേഹം എന്തെന്നറിയണമെന്ന്....."" അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തി നോവിച്ചു..... പ്രിയ മറുത്തൊന്നും പറഞ്ഞില്ല.... അവളുടെ കൈ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു.......

""പ്രിയ..... എന്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയത് പോലെ നീയും പോകുവോ....."" അവളുടെ വിരലുകളുടെ ചലനം നിന്നു.... കണ്ണുകൾ നിറഞ്ഞു..... കുനിഞ്ഞു വന്ന് ആ നെറ്റി മേൽ ചുംബിച്ചു... ഒരിക്കലും ഉപേക്ഷിക്കില്ലെന്ന എന്നും കൂടെയുണ്ടാകുമെന്നവളുടെ വാഗ്ദാനം...... ""കൈക്ക് ഇപ്പോഴും വേദന തോന്നുന്നുണ്ടോ നിനക്ക് .... " ഇല്ലെന്നവൾ തലയാട്ടി..... അവന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ച അവളുടെ കൈതണ്ടയിൽ പിടിച്ച് കൊണ്ട് കൈ വെള്ളയിൽ ചുംബിച്ചു...... അവളുടെ തലോടലിൽ അവനെപ്പോഴോ ഉറക്കം പിടിച്ചു... അവന്റെ താടി ചുഴിയിലെ മറുകിലേക്കവളുടെ നോട്ടം പാളി വീണ തൊട്ടടുത്ത നിമിഷം തന്നെയവൾ അവിടെ അമർത്തി ചുംബിച്ചു.... അവൾക്കേറ്റവും പ്രിയപ്പെട്ട അവന്റെയാ മറുകിൽ വീണ്ടും വീണ്ടും മതിവരുവോളം ചുംബിച്ചു കൊണ്ടിരുന്നു... ഉറക്കത്തിലും അവളുടെ ചുംബനവും സാമീപ്യവും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story