അരികെ: ഭാഗം 3

arike thannal

രചന: തന്നൽ

""അയ്യോ അപ്പയെ കൊണ്ട് പോവല്ലേ സാറെ.... അപ്പ ചെയ്തത് തെറ്റ് തന്നാ.... ഇത്തവണത്തേക്ക് ക്ഷമിച്ചേക്ക് സർ...പ്ലീസ്... എനിക്ക് അപ്പ മാത്രേയുള്ളു.... പ്ലീസ് സർ......"" കൈക്കൂപ്പി അവളവന് നേരെ കെഞ്ചി..... "" പേടിക്കണ്ട....അയാളെ ഒന്നും ചെയ്യില്ല.... ആളിന്ന് നല്ല ഫിറ്റാ.... ഇന്നൊരു ദിവസം ഏതായാലും ലോക്കപ്പിൽ കിടക്കട്ടെ.... നാളെ കെട്ടെറങ്ങീട്ട് വിട്ടേക്കാം......"" അവനല്പം മയത്തിൽ പറഞ്ഞു....അത്രയും പറഞ്ഞവൻ പിന്തിരിഞ്ഞു പോകാൻ നിന്നതും എന്തോ ആലോചിച്ച പോലെയവൻ ഒന്ന് നിന്നു.... """നിനക്ക് അപ്പ മാത്രേ ഉള്ളോ......""" അവൻ തല ചരിച്ചു നോക്കി """മ്മ്ഹ്ഹ്......""" അവളൊന്നു മൂളി ""അല്ല സാറെങ്ങനെയാ ഇവിടെ എത്തി പെട്ടത്. ......"" ജീപ്പിനടുത്തേക്കായി നടക്കാൻ തുടങ്ങിയതും അവളുടെ ചോദ്യം കേട്ടവനൊന്ന് നിന്നു..... """ നിന്റെ അപ്പയെ ഞങ്ങളാ ഇവിടെ കൊണ്ട് വന്നിറക്കി വിട്ടത്.... വഴിയില് കിടന്ന് കിട്ടീതാ... നിന്റെ അപ്പയെ കണ്ടപ്പോ ആ കോൺസ്റ്റബിളിന് മനസിലായി.... ഇവിടുത്തെ പ്രധാന കള്ളിടെ അച്ഛനെ ആർക്കാ ല്ലേ അറിയാത്തത്......

ഇവിടെ എത്തുന്ന വരെ ഇത് നിന്റെ അപ്പയെന്നറിയില്ലായിരുന്നു.... അയാളെ ഇവിടെ ആക്കി തിരികെ പോകാൻ നിക്കുമ്പോഴാ അകത്തുന്നു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടത്... അതത്ര പന്തി അല്ലെന്ന് കണ്ടത് കൊണ്ടാ പോകാതെ ഇവിടെ തന്നെ നിന്നത്........"" """ഇപ്പൊ നിന്റെ സംശയങ്ങളൊക്കെ തീർന്നില്ലേ....."" ഏറെ നേരം നിന്നിട്ടും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ ചോദിച്ചു....... ""'മ്മ്ഹ്ഹ്... അപ്പയെ രാവിലെ തന്നെ വിടുലോ ല്ലേ.... തല്ലുവോ മറ്റോ ചെയ്യോ..???"" ""അങേർക്ക് രണ്ട് തല്ലിന്റെ കുറവുണ്ട്... പിന്നെ.....തല്ലണോ കൊല്ലണോന്നൊക്കെ ഞങ്ങൾ പോലീസ്കാര് തീരുമാനിച്ചോളാം..... ഇപ്പൊ അകത്തു കേറി പൊ.... ഇനി എന്ത് കാണാനാ ഇനി ഇവിടെ നിക്കണേ......"" അവനല്പം കടുപ്പിച്ചു പറഞ്ഞതും അവളകത്തേക്ക് കയറി പോയി...... അവൻ ജീപ്പിലേക്ക് കയറാൻ നേരം ഒന്ന് തല ചരിച്ചു നോക്കിയതും വാതിൽ മറവിലൂടെ ഉറ്റു നോക്കുന്ന ആ രണ്ട് കണ്ണുകൾ അവൻ കണ്ടു.... ""വാതിലടച്ചു കേറി പോടീ......"" അവന്റെ ഒച്ച ഉയർന്നതും അവനെ കൊഞ്ഞനം കാട്ടിയവൾ വാതില് വലിച്ചടച്ചു.....

"" വണ്ടി എടുക്കടോ......"" അടഞ്ഞ വാതില് നോക്കിയവൻ ഡ്രൈവറോഡായി പറഞ്ഞതും അയാള് വണ്ടി പറപ്പിച്ചു വിട്ടു.... 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.... അന്നത്തെ സംഭവത്തിനു ശേഷം റൗഡി പോലീസിനെ പിന്നെ കണ്ടിട്ടില്ല.... പോലീസ് ജീപ്പ് കാണുമ്പോ വെറുതെ എങ്കിലും അതിനുള്ളിലേക്ക് ഏന്തി വലിഞ്ഞു നോക്കും..... എങ്ങാനും റൗഡി പോലീസിനെ കണ്ടാലോ.... എന്തിനാന്ന് അറിയില്ല... എങ്കിലും വെറുതെ ഒന്ന് കാണണം....... ഇങ്ങനെ കണ്മുന്നിൽ കാണുമ്പോൾ ഒരു സുഖാ... ഓം ശാന്തി ഓശാനയിൽ ഈ നസ്രിയ പറയില്ലേ....ഇത് അത്‌ തന്നെ.... അടി വയറ്റിൽ ഈ മഞ്ഞു വീഴുന്ന സുഖം.... ഇതിനെയൊക്കെയാണോ ഈ പ്രേമം എന്ന് പറയണേ.... ആദ്യ കാഴ്ചയിലൊക്കെ ഈ പ്രേമം തോന്നുവോ...ആവോ അറിയില്ല.... പക്ഷെ എന്തോ ഒന്ന് ആ മനുഷ്യനെ എന്നിലേക്ക് അടുപ്പിക്കുന്നു...... ഓരോന്ന് ചിന്തിച്ചു സ്വയം തലക്കിട്ടൊരു കിഴുക്കും കൊടുത്തവൾ കയ്യിലെ കവറുമായി ചാടി തുള്ളി നടന്നു...

""എങ്ങോട്ടാ മോളെ ആടി പാടി ...... വലിയ സന്തോഷത്തിലാണല്ലോ ഇന്ന് കൊച്ച്.......""" കവലയിലെ ആൽമരച്ചുവട്ടിലിരിക്കുന്നൊരുത്തൻ അവളെ നോക്കി കമന്റ് അടിച്ചു..... "" ഏതവന്റെന്നെകിലും കയ്യിന്ന് വല്ല നിധിയും അടിച്ചു മാറ്റി കൊണ്ട് വരുന്ന വരവായിരിക്കുമെടാ.... അതാ അവൾക്ക് പതിവില്ലാത്തൊരു സന്തോഷം....""" മറ്റൊരുത്തൻ അതിനെ ഏറ്റു പിടിച്ചതും അവൾ നിന്നു.... അവന്മാര് അവൾക്കടുത്തേക്കായി വന്ന് നിന്നു കൊണ്ടവളെ ചൂഴ്ന്നു നോക്കി..... ""എന്താ മോളെ കയ്യില്... ചേട്ടന്മാരു കൂടി ഒന്ന് കാണട്ടെന്നെ......"" കൂട്ടത്തിലൊരുത്തൻ അവളുടെ കൈയിൽ മൃദുവയൊന്നു തൊട്ടു.... അവൾ വെറുപ്പോടെ അവന്റെ കൈ തട്ടി എറിഞ്ഞു..... """എന്താടി ഞാനൊന്ന് തൊട്ടപ്പോ നിനക്ക് നൊന്ത് പോയോ... കണ്ടവൻമാരെ പേഴ്‌സ് അടിച്ചു മാറ്റാനും അവന്മാരോടൊപ്പം കറങ്ങി നടന്ന് പണം തട്ടാനും നിനക്കൊന്നും ഒരു ഉളുപ്പുമില്ലല്ലോടി...ഇപ്പൊ ഞാനൊന്ന് തൊട്ടപ്പോ അവൾക്ക് നൊന്തു പോയി......"" ഒപ്പമുള്ളവന്മാര് അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു.....

പിന്നെയും അവൻ അവളുടെ കൈയിൽ ഒന്ന് മൃദുവായി ഉരസി അവളെ കൈ തണ്ടയിൽ പിടി മുറുക്കി...... പെണ്ണാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല.... അല്പം എങ്കിലും ധൈര്യവും തന്റെടവും കാണിക്കണം... ഇന്നത്തെ കാലത്ത് അതൊക്കെ ഉണ്ടെങ്കിലേ ഇവിടെ ജീവിക്കാൻ പറ്റു.... സത്യയുടെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചതും ഒരു ദീർഘ നിശ്വാസമെടുത്തവൾ തന്റെ കൈ തണ്ടയിൽ പിടി മുറുക്കിയിരിക്കുന്നവനെ ഒന്ന് നോക്കി..... അവന്റെ കൈ തട്ടി എറിഞ്ഞവൾ അവന്റെ മുഖം അടിച്ചു പൊളിച്ചു..... അവളുടെ മുഖമടച്ചുള്ള അടി കണ്ട് കൂടെയുള്ളവന്മാർ രണ്ടടി പിന്നിലേക്ക് വച്ചു.... പക്ഷെ അടി കൊണ്ടവൻ കലി തുള്ളി അവളടുത്തേക്ക് പാഞ്ഞടുത്തതും ഒരു പോലീസ് വണ്ടി അവർക്ക് മുന്നിലായി വന്ന് നിന്നു ..... ""എന്താടോ ഇവിടെ എന്താ പ്രശ്നം......"" ജീപ്പിൽ നിന്നിറങ്ങി ഒരു പോലീസ്കാരൻ അവർക്കടുത്തേക്കായി നടന്നടുത്തു കൊണ്ട് ചോദിച്ചു..... ""സാർ ഇവള് ഞങ്ങളെ പേഴ്‌സ് അടിച്ചു മാറ്റി.....

അത്‌ ഞങ്ങൾ കയ്യോടെ പിടിച്ചതും ഇവള് എന്നെ തല്ലിയിട്ട് രക്ഷപ്പെടാൻ നോക്കിയതാ .... "" ""കള്ളം പറയുവാ സാർ ഇവര്... ഞാൻ... ഞാൻ ഒന്നും ചെയ്തിട്ടില്ല... എന്റെ കയ്യില് കയറി പിടിച്ചത് കൊണ്ടാ സർ ഞാൻ ഇയാളെ തല്ലിയത്... ഇയാളാ നുണ പറയുന്നത്...."" അവള് പറഞ്ഞതും അയാളവളെ അടി മുടി നോക്കി.... "" സർ ഇവളെ വിശ്വസിക്കരുത്... പഠിച്ച കള്ളിയാ സർ ഇവള്....,"" കൂട്ടത്തിലൊരുത്തൻ പറഞ്ഞു... ""പീതാബരൻ സാറെ ഇവള് മറ്റെ സുഗന്ധി തള്ളേടെ കേസ്കെട്ടാ... ഇവിടത്തെ മെയിൻ കള്ളിയ ഇവള്... കുറച്ചു ദിവസം മുന്നേ ഇവളെയല്ലേ ഒരുത്തന്റെ പേഴ്‌സ് അടിച്ചു മാറ്റിയതിന് പിടിച്ചത്.. അന്ന് നമ്മടെ സത്യ സർ ഒരു വാണിംഗ് കൊടുത്തു പറഞ്ഞു വിട്ടതാ ഇവളെ....."" അയാൾടെ അടുത്ത് നിന്നൊരു കോൺസ്റ്റബിൾ അയാൾക്ക് കേൾക്കാൻ മാത്രം പാകത്തിന് അയാൾടെ ചെവിയരികിൽ പതിയെ പറഞ്ഞു.... "" വന്ന് വണ്ടിയിൽ കേറ് കൊച്ചേ... ബാക്കിയൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് തീരുമാനിക്കാം...."" """ ഞാൻ അതിന് എന്ത് തെറ്റാ സർ ചെയ്തത്...

ഇവര് പറയുന്നതൊക്കെ നുണയാ സർ... ഞാൻ ഇവരുടെ പേഴ്‌സ് അടിച്ചു മാറ്റാനൊന്നും ശ്രമിച്ചിട്ടില്ല... വേണേൽ സർ ദാ ഈ കവർ പരിശോധിച്ചോളൂ.. "" അവളെ കയ്യിലുള്ള കവർ അയാൾക്ക് നേരെ നീട്ടി..... ""ഇത്രയും ധൈര്യത്തോടെ ഇവള് ഇത് നീട്ടുന്നുണ്ടേൽ അതിൽ എന്തായാലും കാണില്ല സർ....ഇതിനകത്തായിരിക്കില്ല സാധനം ഒളിപ്പിച്ചു വച്ചേക്കുന്നത്...... ഇവളെ ഒന്ന് നന്നായി പരിശോധിച്ചാൽ സാധനം എവിടെന്ന് ചിലപ്പോ കിട്ടും...."" അവളെ വല്ലാത്തൊരു അർഥത്തിൽ നോക്കി കൊണ്ട് ആ കോൺസ്റ്റബിൾ മെയിൻ പി.സിയോട് പറഞ്ഞു.... ""ഞാൻ സത്യമാ സർ പറയുന്നത്...ഞാനൊന്നും എടുത്തിട്ടില്ല....."" ""അതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്ന് തീരുമാനിക്കാം.....കൊച്ചു വന്ന് വണ്ടിയിൽ കേറ്....''"" ""സർ സത്യമായും ഞാൻ എടുത്തിട്ടില്ല സർ... ഞാനൊരു കള്ളി തന്നെയാ സമ്മതിച്ചു... പക്ഷെ ഒരിക്കലും നുണ പറയാറില്ല... എടുത്തിട്ടുണ്ടെങ്കിൽ എടുത്തെന്നു തന്നെ ഞാൻ പറയും.....പക്ഷെ ഇത്.... ഇത് ഞാൻ എടുത്തിട്ടില്ല സർ... ഇവരാണ് നുണ പറയുന്നത്.....""

അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.... ""ഇത്രയും പറഞ്ഞിട്ടും അവളുടെ അഹങ്കാരം നോക്കിയേ സർ.....സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് നല്ല പോലെ കുടഞ്ഞാൽ ഇവള് മണി മണി പോലെ പറയും...."" അയാൾ അവൾക്ക് നേരെ നടന്നടുത് ആ കയ്യിൽ പിടുത്തമിടാനൊരുങ്ങിയതും """ ടോ താനെന്താ ഈ ചെയ്യാൻ പോണേ...അങ്ങോട്ട് മാറി നിക്കഡോ..... ഒരു വനിതാ പിസി ഇല്ലാതെ ഒരു പെണ്ണിനേ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് അറിയില്ലേ......"" അയാളുടെ വാക്ക് കേട്ടവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവളിൽ നിന്ന് വിട്ടു നിന്നു..... ""നീ ആ സുനിതയെ വിളിക്ക്..... നമ്മൾ ഇടപെട്ടാൽ കേസ് വേറെ ആകും.......""" മെയിൻ പിസി പറഞ്ഞതും അയാൾ ഫോണെടുത്തു സുനിത എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 """ഹലോ ഐ.പി എസേ...വന്നിട്ട് കൊറേ നേരായോ......""" കോഫി ഷോപ്പിലെ ആളൊഴിഞ്ഞൊരു മൂലയിൽ ഫോണിൽ തോണ്ടി ഇരിക്കയായിരുന്നു സത്യ..... ഒരു പെൺകുട്ടിയുടെ സ്വരം കേട്ടതും അവൻ തലയുയർത്തി നോക്കി......

മുപ്പത്തിരണ്ട് പല്ലും കാട്ടി അവനു മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്നവളെ അവനൊന്നു രൂക്ഷമായി നോക്കി..... ""കൊറേ നേരായൊന്നോ... വന്നിട്ട് മണിക്കൂർ രണ്ടാകാൻ പോവുന്നു...നീ എവിടെ പോയിരിക്കായിരുന്നെടി.... Punctuality എന്നൊരു സാധനം നിന്റെ ഡിക്ഷണറിയിലുണ്ടോ....""" അവൻ പറഞ്ഞതും അവളൊന്നു ഇളിച്ചു കാണിച്ചു കൊടുത്തു..... ""എന്ത് ചെയ്യാനാ എ.സി.പി സാറെ തിരക്കൊഴിയണ്ടേ.... റൗണ്ട്സ് ഒക്കെ കഴിഞ്ഞു വന്നപ്പോ ലേറ്റ് ആയി പോയി...ഒന്ന് ക്ഷമിക്കെന്റെ ഐ.പി എസേ....""" ടേബിളിൽ ഇരുന്ന അവന്റെ വലതു കൈയിൽ അവൾ ചേർത്ത് പിടിച്ചു.... ""മ്മ്ഹ് എന്നേക്കാൾ തിരക്കാണല്ലോ നിനക്ക്...ഒന്ന് വിളിച്ചപ്പോലും എടുക്കാൻ നേരമില്ല... എപ്പോഴും തിരക്ക്....ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരാഴ്ച ആയി..എന്നിട്ട് നിനക്കൊന്ന് എന്നെ കാണാൻ വരാൻ പോലും സമയമില്ല......"" ""പിണങ്ങല്ലേ ന്റെ എ.സി.പി സാറെ... തിരക്കായത് കൊണ്ടല്ലേ... അല്ലേൽ ഞാൻ ഇങ്ങു ഓടി വരില്ലായിരുന്നോ എന്റെ ഐ.പി എസിനെ കാണാൻ..... പോലീസിനെക്കാൾ ഡിമാന്റാ മോനെ ഇന്നാട്ടിൽ ഗൈനക്കോളജിസ്റ്റിനു....""

"" എന്റെ ദിലു...മൂന്നാലു വർഷത്തിന് ശേഷമല്ലെടി ഒന്ന് നേരിട്ട് കാണുന്നത്... അപ്പോ കൂടി ഒന്ന് കറക്റ്റ് ടൈമിന് വരാൻ നിനക്ക് സമയമില്ല.....നീ ഈ തിരക്കും വച്ചോണ്ടിരുന്ന മതി... പിടിപ്പത് പണി ഉണ്ടായിട്ടും ഇല്ലാത്ത സമയം ഉണ്ടാക്കി നിന്നെ വിളിച്ചു വരുത്തി ഒന്ന് രണ്ട് മണിക്കൂർ നിന്നെ കാത്തിരുന്ന എന്നെ പറഞ്ഞാൽ മതീല്ലോ......."" അവനവളിൽ നിന്ന് മുഖം തിരിച് ചില്ല് ഗ്ലാസിൽ കൂടി പുറത്തോട്ട് നോക്കി ഇരുന്നു..... സത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദിൽഷ എന്ന ദിലു..... രണ്ടാളും ഓർഫനേജിൽ ഒന്നിച്ചായിരുന്നു..... സത്യയുടെ കുഞ്ഞിലേ തൊട്ടുള്ള കൂട്ട് ദിലു മാത്രമായിരുന്നു... ""ദേ ഇതാ ഐ.പി.എസിന്റെ കുഴപ്പം....ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് പിണങ്ങും....."" അവളെഴുന്നേറ്റ് അവനടുത്തായി കസേരയിൽ ഇരുന്നു...... ""ദേ ഐ.പി എസിനു ഈ ഗൗരവം ഒട്ടും ചേരുന്നില്ലാട്ടോ.... "" ആ താടിയിൽ പിടിച്ച് അവൾക്ക് നേരെ തിരിച്ചു കൊണ്ട് അവള് പറഞ്ഞതും അവൻ ആ കൈ തട്ടി മാറ്റി..... ""ദേ ജാഡ ഇറക്കല്ലേ സത്യ... ഞാൻ പോകുട്ടോ.... മൂന്നാലു വർഷത്തിന് ശേഷം കാണാൻ വന്നത് ഇങ്ങനെ പിണങ്ങി ഇരിക്കാനാണോ....."""

""സോറി എന്റെ ഐ.പി എസേ... തിരക്കായി പോയത് കൊണ്ടന്നെ ലേറ്റ് ആയത്... ഇതും കൂടി കൂട്ടി ഞാനിത് എത്രാമത്തെ വട്ടവന്നോ പറയണേ.....""" അവൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചിരിപ്പാണ്.... ""നിന്റെ പിണക്കം മാറുമ്പോ വിളിക്ക് ഞാൻ വരാം....."" അവൾ ചുണ്ട് കോട്ടി.... എഴുന്നേറ്റു പോകാൻ തുനിഞ്ഞതും കയ്യിൽ പിടി വീണു..... ""ഇരിക്കേഡി ഡോക്ടറെ... ഞാൻ ഒന്ന് മുഖം തീരിച്ചിരുന്നുന്നു വച് നീ പോവോ......"" അവൻ അല്പം ഗൗരവത്തിൽ പറഞ്ഞതും അവളവന്റെ പിരിച്ചു വച്ചിരിക്കുന്ന മീശയിൽ പിടിച്ചു വലിച്ചു..... ""ആഹ്ഹ് എടീ കോപ്പേ എനിക്ക് വേദനിച്ചെടി.......""" അവനവളെ കൂർപ്പിച്ചു നോക്കിയതും അവള് പല്ലിളിച്ചു കാണിച്ചു.... ""രാവിലെ ഒൻപതു മണിക്ക് ഡ്യൂട്ടിക്ക് കയറിയതാ...ഇതിപ്പോ നട്ടുച്ച ആയി ഇത് വരെ ആയിട്ടും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.... നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കാതെ എനിക്ക് കഴിക്കാനെന്തേലും വാങ്ങി തരോ....."" ""അത്‌ പറയേണ്ടേ എന്റെ ദിലു കൊച്ചേ... ഇവിടുന്ന് ഇപ്പൊ എന്ത് കഴിക്കാനാ...വാ അടുത്ത് ഒരു ഹോട്ടലുണ്ട് നമുക്ക് അങ്ങട്ട് പോകാം....""'

അവനെഴുന്നേൽക്കാൻ പോയതും അവളവന്റെ കയ്യിൽ പിടിച്ചവിടിരുത്തിച്ചു.... ""എനിക്കവിടം വരെ നടക്കാനൊന്നും മേലാ... ഇവിടുന്ന് എന്തേലും കഴിക്കാം....."" ""അതിനിവിടെ എന്ത് കിട്ടാനാടി... അതും ഈ നട്ടുച്ചക്ക്......"" ""രണ്ട് ക്യാപിചീനോ പറഞ്ഞാലോ..തത്കാലം അത് മതി.... "" ""അത്‌ കുടിച്ചാൽ നിന്റെ വിശപ്പ് മാറോ...""" ""ആഹ്ഹ്..തത്കാലം അത്‌ മതി....."" ""ചേട്ടാ ടു ക്യാപിച്ചീനോ """ അവർക്ക് രണ്ട് ടേബിളിന് അപ്പുറം നിന്ന വെയിറ്ററിനോടായി അവൾ വിളിച്ചു പറഞ്ഞു..... ""എന്തുവാടി...അയാളെ ഇവിടേക്ക് വിളിച്ചു വരുത്തി പറഞ്ഞാൽ പോരെ...എന്തിനാ കൂകി വിളിച്ച് തൊണ്ട പൊളിക്കണേ....."" ""ഈഹ്... പിന്നെ നീ വന്നിട്ട് മദറിനെ കാണാൻ പോയോ....."" "'അതിനു സമയം വേണ്ടേ...വന്ന അന്ന് മുതലേ ഓരോ കാര്യത്തിന് ഓടി നടക്കുവാ...അതിനിടയിൽ താമസിക്കാനൊരു വീട് വേണ്ടേ....അലഞ്ഞു തിരിഞ്ഞ് ഇന്നലെയാ ഒരു വീട് കണ്ട് കിട്ടിയേ...."" ""എന്നിട്ടാണ് ഞാൻ തിരക്കെന്ന് പറഞ്ഞപ്പോ മോനെന്നെ കുറ്റം പറഞ്ഞതല്ലിയോ.....""

""നിന്നെപ്പോലെയാണോ ഞാൻ... ഞാനൊരു ഐ.പി എസ്കാരനാ മോളെ... അപ്പോ അതിന്റെതായ തിരക്കും ഉണ്ടാവും.... "" "'ഓഹ് ശെരി... സമ്മതിച്ചെന്റെ ഐ.പി എസേ....""" അപ്പോഴേക്കും അവർക്കുള്ള ക്യാപിചുനോയുമായി അയാൾ വന്നിരുന്നു..... അയാളത് കൊണ്ട് വച്ചതും ദൃതിയിൽ അവളത് അകത്താക്കാൻ തുടങ്ങി...... അവളുടെ കാട്ടികൂട്ടല് കണ്ട് താടിക് കയ്യും കൊടുത് സത്യ അവളെ നോക്കി ഇരുന്നു.... ""ഒന്ന് പതിയെ കുടിക്കെന്റെ ദിലു... ഇത് നിനക്കുള്ളത് തന്നെയാ ആരും എടുത്തോണ്ട് പോവത്തില്ല....."" ""നീയൊന്ന് പോയെ....രാവിലെ മുതല് ഒന്നും കഴിച്ചിട്ടില്ല... വിശന്നിട്ടാണെൽ മനുഷ്യന്റെ കണ്ണ് കാണാൻ മേല.... "" ""എന്നാൽ വാ ഞാൻ നിനക്ക് ഫുഡ്‌ വാങ്ങി തരാം.... ഇത് കുടിച്ചാലെങ്ങനാടി നിന്റെ വിശപ്പ് മാറുന്നത്....."" അത്‌ അകത്താക്കി തീർന്നതും സത്യയുടെ മുന്നിലായിരിക്കുന്ന ഗ്ലാസിലെക്കായിരുന്നവളുടെ നോട്ടം...അത്‌ കണ്ടതും അവന്റെ മുന്നിലിരിക്കുന്നതും കൂടി അവനവൾക്ക് നേരെ നീക്കി വച്ചു കൊടുത്തു...... ""നിനക്ക് വേണ്ടേ...."" തെല്ലൊരു ജാള്യതയോടെയവൾ ചോദിച്ചതും അവനൊന്നു ചിരിച്ചു.... ""എനിക്ക് വേണ്ട... ഞാൻ ഫുഡ്‌ കഴിച്ചതാ .... ഇത് നീ തന്നെ കുടിച്ചോ...."" കേൾക്കേണ്ട താമസം അവൾ അതും ഒറ്റയിരിപ്പിന് കുടിച്ചു തീർത്തു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story