അരികെ: ഭാഗം 30

arike thannal

രചന: തന്നൽ

""ഹലോ സത്യ.... എടൊ ഞാനാ... അന്വേഷണം ഒക്കെ ഏത് വരെയായെടോ... ഹോം മിനിസ്റ്റർ കയറ് പൊട്ടിക്കുന്നുണ്ട്....മീഡിയ വീണ്ടും ഓരോന്ന് കുത്തി പൊക്കി കൊണ്ടു വരുന്നതിനു മുൻപ് കേസ് നമുക്ക് ഒതുക്കി തീർക്കണം......"" "" സെബാസ്റ്റ്യനെതിരെയുള്ള എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ട് സർ... ആ കുട്ടിയെ ക്ലൂരമായി ബലാൽസഘം ചെയ്തു കൊന്നതിനുള്ള തെളിവുകൾ എന്റെ കയ്യിൽ ഭദ്രമായി തന്നെയുണ്ട്... അവനെ പൂട്ടാൻ ഇത് തന്നെ ധാരാളം...."" '"പിന്നേ താൻ ആർക്കു വേണ്ടിയാടോ ഇനിയും വെയിറ്റ് ചെയ്യുന്നേ...തെളിവുകൾ എല്ലാം കയ്യിൽ കിട്ടിയെങ്കിൽ പിന്നെ എന്ത് കൊണ്ട് അയാളെ അറസ്റ്റ് ചെയ്തുകൂടാ...."" അവൻ പുച്ഛിച്ചു ചിരിച്ചു കൊണ്ട് റീവോൾവിങ് ചെയറിലേക്ക് ചാഞ്ഞിരുന്നു...... ""എന്തിന് സർ...... അവനെപ്പോലുള്ള കാമവെറിയന്മാർ ഈ ലോകത്ത് ജീവിച്ചിരുന്നിട്ട് എന്ത്‌ ചെയ്യാനാണ് സർ...എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചു കുഞ്ഞിനെയാ അവൻ..... സർ തന്നെ പറഞ്ഞില്ലേ അതിനെ പോലെ ഒന്ന് സാറിന്റെ വീട്ടിലും ഉണ്ടെന്ന്... ഇവനെയൊക്കെ അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടിട്ട് govt തന്നെ ഇവനെയൊക്കെ തീറ്റി പോറ്റി വേണ്ടുന്ന സൗകര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്ത് അവനെയൊക്കെ സംരക്ഷിക്കുന്നു.....

എന്നിട്ടോ ജയിലിൽ നിന്നു പുറത്തിറങ്ങിയാലും ഇവന്മരെപോലുള്ളവൻമാർ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്... കൊച്ചു കുഞ്ഞിനെ പോലും കാമകണ്ണുകളാൽ നോക്കി കാണുന്ന അവനെ പോലുള്ള തന്തയില്ലാത്തവന് വേണ്ടി സാറും സംസാരിക്കരുത് സർ.... അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ വേണ്ടി ജീവൻ പോലും ബലികൊടുത്തോരാളുണ്ട് സർ നമ്മുടെ ഡിപ്പാർട്മെന്റിൽ അയാളെ സർ മറക്കരുത്.... സർ എന്ത് പറഞ്ഞാലും അവനെ ഞാൻ നിയമത്തിനു വിട്ടു തരില്ല.... അങ്ങനെ എങ്കിൽ പിന്നെ എന്തിന് ഞാൻ ഇത്രയൊക്കെ കഷ്ടപ്പെട്ട് അവനെതിരെയുള്ള തെളിവുകൾ കണ്ടെത്തി എന്നത് സാർ ചോദിക്കും..... അന്വേഷിക്കേണ്ടത് ഒരു റെസ്പോൺസിബിൽ പോലീസ് ഓഫീസർ എന്ന നിലക്ക് എന്റെ കടമയാണ് .. ഞാൻ ഏറ്റെടുത്ത ഡ്യൂട്ടി ഭംഗിയായി ചെയ്തിട്ടുണ്ട്.... പിന്നെ അവനെതിരെയുള്ള എന്റെ കയ്യിലുള്ള തെളിവുകൾ ഞാൻ സാറിനെ ഏല്പിക്കാം... അവനെ പോലുള്ളൊരുത്തനെ എന്ത് ചെയ്യണമെന്ന് സാറിന് തീരുമാനിക്കാം.... ഇന്ന് ആ കുട്ടിക്കാണ് ഈ അവസ്ഥ എങ്കിൽ നാളെ സാറിന്റെ മകൾക്കും ഈ ഒരവസ്ഥ വരാൻ അധികം സമയം ഒന്നും വേണ്ട സർ....

ഞാൻ വക്കുവാ....എന്ത് വേണമെന്ന് സാറിന് തീരുമാനിക്കാം......"" കിതച്ചു കൊണ്ട് അത്രയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് കൈ ചെയറിലൂന്നി കണ്ണടച്ചിരുന്നു....... ""എസ്ക്യൂസ്മി സർ......"" സത്യ കണ്ണ് തുറന്ന് മുന്നിൽ നിൽക്കുന്നയാളെ നോക്കി..... ""ആഹ് കിരൺ.... എന്തായെഡോ ഞാൻ പറഞ്ഞ കാര്യത്തെ പറ്റി താൻ അന്വേഷിച്ചോ..??"" ""അതെ പറ്റി സംസാരിക്കാനാ സർ ഞാൻ വന്നത്... ആ വണ്ടി നമ്പർ ഒരു ഫേക്ക് ആണ്.... "" "" മ്മ് ഞാൻ ഊഹിച്ചിരുന്നു....അല്ല ഗൗതം ഇത് വരെ വന്നില്ലേ...."" "ഗൗതം സർ ലീവിലാണ് സർ..... "" ""മ്മ്ഹ് ശെരി താൻ പൊക്കോ.... എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം......"" കിരൺ ഇറങ്ങി പോയതും ആലോചനയോടെ സത്യ നിവർന്നിരുന്നു കൊണ്ട് ദിലുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..... അവസാന റിങ്ങിൽ ദിലു ഫോൺ എടുത്തു,..... ""ആഹ്ഹ് ദിലു...നീയെവിടെയാ.... ഹോസ്പിറ്റലിൽ ആണോ......""" ""അതേടാ ഞാൻ ഡ്യൂട്ടിയിലാ.....എന്താ..... "" ""ഏയ്യ് ഒന്നുല്ലടാ...ഞാൻ വെറുതെ വിളിച്ചതാ.... ""

""സത്യ....are u ok.... നിന്റെ ശബ്ദം ഒക്കെ വല്ലാതിരിക്കുന്നു.... Any problem???"" ""ഏയ് ..... ഒന്നുല്ലടാ ...... ഞാൻ... ഞാൻ പിന്നെ വിളിക്കാടാ... ഞാനും ഡ്യൂട്ടിയിലാ....."" സത്യ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു..... അവന്റെ ഉള്ളിൽ അകാരണമായൊരു ഭയം ഉടലെടുത്തു...... ഇന്നലത്തെ സംഭവം കൂടി കൂട്ടി ആലോചിക്കുമ്പോൾ ഭയം ഇരട്ടിച്ചു... ഈ കേസ് തേഞ്ഞു മാഞ്ഞു പോകാൻ അവന്മാർ ഏത് അറ്റം വരെയും പോകും.... ആ ഫയൽ എത്രയും പെട്ടന്ന് വീട്ടിൽ നിന്ന് മാറ്റണം..... അതവിടെ ഇരിക്കുന്നിടത്തോളം കാലം പ്രിയയുടെ ജീവനും ആപത്താണ്..... ഞാൻ കാരണം അവൾക്കൊന്നും സംഭവിക്കരുത്..,.. അവനോരോന്നു ചിന്തിച്ചു കൊണ്ട് പ്രിയയുടെ നമ്പറിലേക്ക് കാൾ ചെയ്തു.... റിങ് മുഴുവൻ കേട്ട് കാൾ ഡിസ്‌ക്കണക്ട് ആയതും അവന്റെ ഭീതി ഏറി..... ചുണ്ട് കൂട്ടിപിടിച്ച് ഇടം കയ്യാൽ മീശ മേലൊന്നു തടവി കൊണ്ട് സത്യ എഴുന്നേറ്റു..... വീണ്ടും ഒന്ന് കൂടി ട്രൈ ചെയ്തു...അപ്പോഴും അത്‌ തന്നെയായിരുന്നു സ്ഥിതി.... ഫോൺ പോക്കറ്റിലിട്ട് സത്യ പുറത്തേക്കോടി..... വീട്ടിലേക്ക് പോകും വഴിയും അവൻ ഫോണിൽ അവളെ വിളിച്ചുകൊണ്ടിരുന്നു.... അവന്റെ ഹൃദയമിടിപ്പേറി.... ഇനി അവൾക്കെന്തെങ്കിലും... സത്യ ജീപ്പ് പറപ്പിച്ചു വിട്ടു..... വീടിന് മുന്നിൽ വണ്ടി നിർതിയിട്ട് വാതിൽ തള്ളി തുറന്ന് അവനകത്തേക്ക് ഓടി കയറി..... മുന്നിലെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു..... ""പ്രിയ........""

അവളെ വിളിച്ചു കൊണ്ട് അവളുടെ ചാരിയിട്ട മുറി വാതിൽ തുറന്ന് നോക്കി..... അവളവിടെ ഇല്ലെന്നറിഞ്ഞതും അവൻ അടുക്കളയിലേക്കോടി.... അടുക്കള വാതിൽ മലർക്കേ തുറന്നു കിടപ്പുണ്ട്....പക്ഷേ അവൾ...... ""പ്രിയ........"" അവൻ വീണ്ടും ഉച്ചത്തിൽ വിളിച്ചു കൊണ്ട് ദൃതിയിൽ അടുക്കള പടി ഇറങ്ങി മുറ്റത്തേക്കിറങ്ങി ...... ""പ്രിയ........."" സത്യയുടെ സ്വരം കേട്ടതും തുണി അലക്കി കൊണ്ട് നിന്നവൾ പകുതിയിൽ നിർത്തി തിരിഞ്ഞു നോക്കി..... വിയർത്തു കുളിച്ചു, കിതച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് അവൾ പരിഭ്രമിച്ചു... അവളവനടുത്തേക്ക് നടന്നടുക്കുന്നതിനു മുന്നേ സത്യ ഓടി വന്നവളെ പൂണ്ടടക്കം കെട്ടി പിടിച്ചു...... പ്രിയ പകച്ചു നിന്നു പോയി.... അവളുടെ വസ്ത്രത്തിലെ നനവ് അവനിലേക്കും പടർന്നു....... ""എന്ത് പറ്റി സർ......??"" പൊടുന്നനെയുള്ള അവളുടെ ചോദ്യം കേട്ടവൻ അവളിൽ നിന്നകന്ന് നിന്നു..... ""നിന്റെ ഫോൺ എവിടെ....ഞാൻ വിളിച്ചിട്ട് നീ എന്തെ എടുക്കാതിരുന്നേ......???"" അല്പം ദേഷ്യത്തിൽ അവൻ ചോദിച്ചു... ""ഞാൻ അലക്കുവായിരുന്നു സർ...ഫോൺ അകത്താ...അതായിരിക്കും കേൾക്കാത്തത്.... എന്ത് പറ്റി സർ... എന്തെങ്കിലും ആവശ്യം ഉണ്ടോ....."" അവനൊന്നു നെടുവീർപ്പിട്ട് കൊണ്ട് കൈ നെറ്റി മേൽ ചേർത്ത് കൊണ്ടവളെ നോക്കി.....

"" നീ ഇനി മുതൽ ഇവിടെ നിക്കണ്ട.... ഇന്ന് തന്നെ നിനക്കുള്ള ഹോസ്റ്റൽ സൗകര്യം ഞാൻ ഏർപ്പാടാക്കാം...നീ ഇവിടെ നിൽക്കുന്നത് സേഫ് അല്ല പ്രിയ..... എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു....."" ""അപ്പൊ എന്നെ പറഞ്ഞു വിടാൻ തന്നെ തീരുമാനിച്ചോ...."" ""വേറെ വഴിയില്ല പ്രിയ... നിനക്ക് ഞാൻ ഒരു വാക്ക് തന്നിട്ടുണ്ട്...നിന്നെ ഒരിക്കലും കൈവിടില്ലെന്ന്...ഞാൻ തന്ന വാക്കിന് അല്പം എങ്കിലും വില നീ കല്പിക്കുന്നുണ്ടെങ്കിൽ എന്നെ വിശ്വാസമാണെങ്കിൽ നീ പോകണം... "" ""ഞാൻ പൊക്കോളാം....എനിക്ക് സാറിനെ വിശ്വാസമാണ്..... സാറിനെന്നോടുള്ള പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നു..... ഞാൻ തയ്യാറാണ് എന്തിനും......"" ""താങ്ക്സ് പ്രിയ... ഹോസ്റ്റൽ റൂം റെഡി ആക്കിയിട്ടു ഞാൻ വൈകുന്നേരം വരാം... നീ റെഡി ആയി നിക്കണം....മ്മ്ഹ്ഹ്......"" ഉള്ളിലെ വേദന മറച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി കൊണ്ട് അവൾ തല കുലുക്കി.... ""നിന്നെ പറഞ്ഞു വിടാൻ ആഗ്രഹം ഉണ്ടായിട്ടല്ല പ്രിയ....പക്ഷേ എന്റെ അവസ്ഥ... നിനക്കെന്തെങ്കിലും സംഭവിച്ചാൽ വീണ്ടും ഞാൻ തനിച്ചായി പോകുമെടാ....

ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നൊക്കെ തോന്നി തുടങ്ങിയത് നിന്നെ കണ്ട ശേഷം ആണ്... പ്രണയിക്കാനും പ്രണയിക്കപ്പെടാനുമൊക്കെ എപ്പോഴൊക്കെയോ ഞാനും കൊതിച്ചിരുന്നു.... ഇഷ്ടമായിട്ട് പോലും നിന്നിൽ നിന്ന് അകലം പാലിച്ചതും ഇത് കൊണ്ടൊക്കെയാണ്... പേടിയാണെനിക്ക്... ഇനി ഒരു നഷ്ടം കൂടി താങ്ങാൻ എനിക്കാവില്ലടോ... "" ""എനിക്ക് മനസിലാകും സർ.... ഞാൻ പൊക്കോളാം... കുറച്ചു കാലത്തേക്കല്ലേ.... "" ""മ്മ്ഹ്., എന്നാൽ ഞാൻ ഇറങ്ങട്ടെ.... വൈകുന്നേരം കാണാം... "" ""സർ.,..."" പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പ്രിയ വിളിക്കുന്നത് കേട്ടവൻ തിരിഞ്ഞു നോക്കി..... ""മേലാകെ നനഞ്ഞുവല്ലോ....ഇങ്ങനെയാണോ പോകുന്നെ......"" അവൻ സ്വയം ഒന്ന് നോക്കി.... കാക്കിയുപ്പ് പകുതിയും നനഞ്ഞിട്ടുണ്ട്... അവളെ പുണർന്നു നിന്നപ്പോൾ നനവ് അനുഭവപെട്ടതോ ഒന്നും അറിഞ്ഞിരുന്നില്ല.... അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി പോയി..... കാക്കിയൂരിയിട്ട് കസേരയിൽ വിരിച്ചിട്ട് കൊണ്ട് ഫാൻ അല്പം കൂട്ടി ഇട്ടു.... ബെഡോന്ന് പൊക്കിയിട്ട് അതിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന ഫയൽ കയ്യിലെടുതൊന്ന് തുറന്നു നോക്കി കൊണ്ട് മേശ മേൽ വച്ചു.... ""കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ.....""

പിന്നിൽ പ്രിയയുടെ സ്വരം കേട്ടതും സത്യ മുന്നിലെ പ്രതിബിംബത്തിൽ കൂടിയവളെ നോക്കി.... മുഖത്ത് അത്ര തെളിച്ചമില്ല.... പോകാൻ പറഞ്ഞതിനാലാകണം.... ""ഇങ്ങടുത്തു വാ......"" അവൻ വിളിച്ചതും പ്രിയ അവനരികിലേക് നടന്നടുത്ത് അവന്റെ പിന്നിലായ് നിന്ന് കൊണ്ടവനെ നോക്കി.... സത്യ തിരിഞ്ഞു നിന്നവളെ നോക്കി മുഖം ചുളിച്ചു... അവളെ തോളിൽ പിടിച്ചു കൊണ്ട് ബെഡിൽ ഇരുത്തിച്ചു...... പ്രിയ കണ്ണ് മിഴിച്ചവനെ നോക്കി... മുറിയിൽ കയറിയാൽ കണ്ണ് പൊട്ടുന്ന തരത്തിൽ ചീത്ത പറയുന്നവനാണ്.... അന്നൊരിക്കൽ ആദ്യമായി മുറിയിൽ കയറിയതും അവന്റെ ഷർട്ട്‌ അയൺ ചെയ്യാൻ ശ്രമിച്ചപ്പോൾ അത്‌ പിടിച്ചു വാങ്ങി കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞതൊക്കെയും അവളുടെ മനസിലൂടെ മിന്നി മാഞ്ഞു..... പ്രിയയെ പോലും ഞെട്ടിച്ചു കൊണ്ടവൻ അവൾക്കടുത്തായി അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു.... ""എന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നെ...ഞാൻ പോകാൻ പറഞ്ഞതിനാണോ.... "" അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായ് ഒന്ന് തട്ടി കൊണ്ട് പറയുന്നവനെ ഇമ ചിമ്മാതെ നോക്കിയിരുന്നു പോയവൾ.... ""ഇങ്ങനെ നോക്കല്ലെടി.... ഇന്നലത്തെ പോലെ ഞാൻ എന്തെങ്കിലും കേറി ചെയ്തു പോകും കേട്ടോ... "" അത് കേട്ടതും അവളുടെ മുഖത്ത് ചിരി മിന്നി മറഞ്ഞു....

നാണം കൊണ്ട് കവിൾ തടം തുടുത്തു...അവന്റെ മുഖത്തേക് നോക്കാനാവാതെ അവൾ മുഖം താഴ്ത്തിയിരുന്നു.... അതെ ചിരി അവനിലേക്കും പടർന്നു..... "" നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത് എനിക്ക് തീരെ പിടിക്കുന്നില്ലാട്ടോ.... ഇനിയും ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കാനാണ് ഭാവമെങ്കിൽ ഇന്നലെ തന്നത് പോലെ ഒരെണ്ണം തരും ഞാൻ..... ....."" അത്‌ പറഞ്ഞതും പൊടുന്നനെ അവൾ തല ഉയർത്തി നോക്കി.... അവൻ പുരികമുയർത്തി ചുണ്ട് കൂർപ്പിച്ചവളെ നോക്കിയതും അവൾ പൊടുന്നനെ മുഖം താഴ്ത്തി...... "" നീ പോയാലും സമയം കിട്ടുമ്പോഴൊക്കെ ഞാൻ നിന്നെ കാണാൻ വന്നോളാം... നിനക്ക് എപ്പോ വേണേലും എന്നെ വിളിക്കാം സംസാരിക്കാം..,. പോരെ..."" ""ദിവസം രണ്ടു തവണയിൽ കൂടുതൽ വിളിച്ചാൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നയാള ഈ പറയണേ... എനിക്കറിഞ്ഞൂടെ.... കാര്യം കണ്ട് കഴിയുമ്പോ കാല് മാറും.... """ അവൾ മുഖം തിരിച്ചിരുന്നു...... അവനവളെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റു..... ചെയറിൽ വിരിച്ചിട്ടിരുന്ന കാക്കി എടുത്തിട്ട് മേശ മേലിരുന്ന ഫയലും തൊപ്പിയും കയ്യിലെടുത്തു...... ""പോവുവാണോ..??"" അവളെഴുന്നേറ്റ് അവനിരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..... ""എന്തെ പോകണ്ടേ....."" തൊപ്പി തലയിൽ വച്ച് കൊണ്ട് പിന്തിരിഞ്ഞവളെ നോക്കി....

""ഞാൻ പോകണ്ടാന്നു പറഞ്ഞാൽ പോകാതിരിക്കോ....."" അവനൊന്നു ചിരിച്ചു..... ""ഇതാ പ്രേമിച്ചാലുള്ള കുഴപ്പം... സ്നേഹിക്കുന്നവള് പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കേണ്ടി വരും.... പക്ഷേ നീ എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട..... അപ്പോ ഞാൻ വരുമ്പോഴേക്കും നല്ല കുട്ടിയായിട്ട് ഒരുങ്ങി ഇരുന്നോട്ടോ.... നമുക്ക് വൈകുന്നേരം കാണാം......"" അവളെ കവിളിൽ ഒന്ന് തട്ടി കൊണ്ടവൻ പുറത്തേക്ക് നടന്നു.... ജീപ്പിലേക്ക് കയറുന്നതിനു മുന്നേ അവനൊന്നു പിന്തിരിഞ്ഞവളെ നോക്കി.... വാതിലിൽ കൈ ചേർത്ത് അവനെ തന്നെ നോക്കി നിക്കുവാണ്.... മനസ് വല്ലാതെ ആസ്വസ്തമാകുന്നുണ്ട്...അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഉള്ളിലിരുന്ന് ആരോ പറയുംപോലെ.... അവൻ ജീപ്പിലേക്ക് കയറിയിട്ടും ഏറെ നേരം അവളെ തന്നെ നോക്കിയിരുന്നു.....ശേഷം വണ്ടി എടുത്ത് പോയി... അവൻ പോയ വഴിയേ നോക്കി നിന്നവൾ വാതിൽ ചേർത്തടച്ചു അകത്തേക്ക് നടന്നു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story