അരികെ: ഭാഗം 31

arike thannal

രചന: തന്നൽ

പോകാനുള്ള തയ്യാറെടുപ്പിൽ ഡ്രെസ്സുകൾ ഓരോന്നും മടക്കി ബാഗിലേക്ക് ആക്കെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടു..... ചെയ്ത ജോലി പകുതിയിലാക്കിയവൾ ഹാളിലേക്ക് നടന്നു... ഹാളിലെ മേശ മേലിരുന്ന ഫോൺ കയ്യിലെടുത്തു....ഡിസ്‌പ്ലേയിൽ റൗഡി പോലീസ് എന്ന് കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.... ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചു...... ""എവിടെ പോയി കിടക്കുവായിരുന്നെടി ഇത്രയും നേരം... എത്ര നേരായി വിളിക്കുന്നു.... "" ദേഷ്യത്തോടെയുള്ള അവന്റെ ചോദ്യം കേട്ടവൾ ഒന്ന് ചിരിച്ചു..... ""സാറല്ലേ പറഞ്ഞെ വരുമ്പോഴേക്കും റെഡി ആയിരിക്കണമെന്ന്..... ഞാൻ ഡ്രസ്സ്‌ ഒക്കെ എടുത്തു വക്കുവായിരുന്നു......"" അവനോന്നു ശ്വാസം എടുത്തു വിട്ടു.....അവന്റെ നിശ്വാസം അവളുടെ കാതുകളിൽ പതിഞ്ഞു... "" എന്ത് പറ്റി സർ.... സാറിനെന്നോട് എന്തെങ്കിലും പറയാനുണ്ടോ... ഇവിടെക്ക് വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു.... സാറിന്റെ പെരുമാറ്റത്തിൽ വല്ലാത്തൊരു മാറ്റം എന്തോ ഒരു പേടി പോലെ ..... എന്താ സാർ കാര്യം......"" ""ഏയ് ഒന്നുമില്ല...... ഞാൻ വെറുതെ വിളിച്ചതാ...നീ എല്ലാം പാക്ക് ചെയ്തുവോന്നറിയാൻ..... """"

""ഞാൻ അതിനു ഗൾഫിലേക്കൊന്നും അല്ലലോ പോകുന്നെ....ഇവിടെ അടുത്ത ഹോസ്റ്റലിലേക്കല്ലേ... പോരാത്തതിന് പെട്ടെന്ന് തിരിച്ചു വരികയും ചെയ്യൂല്ലോ...പിന്നെന്തിനാ എല്ലാം പെറുക്കി കൂട്ടി പോകുന്നെ.... എന്റെ രണ്ട് മൂന്നു ഡ്രസ്സ്‌ ഒക്കെ ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്... എങ്ങാനും സർ എന്നെ മറന്ന് പോയാലോ.... എന്റെ ഓർമ്മക്ക് വേണ്ടിട്ട് ഞാൻ ഇതിവിടെ ഇട്ടേക്കുവാ.... ഈ ഡ്രസ്സ്‌ കാണുമ്പോഴെങ്കിലും സർ എന്നെ ഓർക്കുമല്ലോ..... "" അവളുടെ മറുപടി കേട്ട് അവനൊന്നു ചിരിച്ചു....... ""ഞാൻ കാര്യമായിട്ടാ പറഞ്ഞെ..സാർ അതിനെന്തിനാ ചിരിക്കുന്നേ......."" "" പ്രിയ......."" അവന്റെ പ്രണയാർദ്രമായ സ്വരം അവളുടെ കാതിലേക്ക് തുളച്ചു കയറി..... ഫോൺ കയ്യിൽ അമർത്തി പിടിച്ച് ഒന്ന് കൂടി ചെവിയോടടുപ്പിച്ചു... അവന്റെ നിശ്വാസം കാതുകളിൽ പതിയുമ്പോൾ അവളിൽ വല്ലാത്തൊരു വികാരം നിറയുന്നുണ്ടായിരുന്നു.... ""പ്രിയ....."" അവളുടെ മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു.... അത്രമേൽ ആർദ്രമായി..... ""മ്മ്....."" മറുപടിയായി അവളൊന്ന് മൂളി..... ""എന്തെ ഒന്നും മിണ്ടാത്തെ....""

""മ്മ്ഹ്ഹ്..,."" ""പ്രിയ.... ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ നീ എനിക്കത് സാധിച്ചു തരുവോ...."" ""സാറിനോട് ഞാൻ ഒരിക്കൽ എങ്കിലും നോ പറഞ്ഞിട്ടുണ്ടോ... സാറിനെന്തുണ്ടെങ്കിലും എന്നോട് ചോദിക്കാല്ലോ.... എന്നെ കൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സാധിച്ചു തരും..."" ""നിന്നെ കൊണ്ടേ കഴിയൂ പ്രിയ....നിന്നെ കൊണ്ട് മാത്രം... "" """ അതെന്താ സർ എന്നെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യം...."" "" അത് പിന്നേ.... എനിക്ക്.... "" ""മ്മ്ഹ്ഹ്..സാറിന്...."" ""എനിക്ക്....""" " സാറിന് എന്താ വേണ്ടതെന്നു പറയ്....."" """അത് പിന്നെ.....അതില്ലേ... "" ""ഏത് 🤔സർ എന്താ ഉദ്ദേശിക്കുന്നെ...."" "" അത് പിന്നെ...എടി നിനക്ക് അത്‌ മനസിലായില്ലേ.... ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന്......"" "" അത് പിന്നേ....സർ മറ്റതാണോ ഉദേശിച്ചേ 🙈🙈"" ""ഓഹ് ഇപ്പോഴെങ്കിലും ഒന്ന് മനസിലാക്കിയല്ലോ.... ആഹ് ഏതായാലും പെട്ടന്ന് ആവട്ടെ... ഇവിടെ ഇപ്പോഴാണേൽ എന്റെ അടുക്കൽ ആരുമില്ല ആരേലും വരുന്നതിന് മുന്നേ പെട്ടന്ന്......"" """അത് പിന്നെ എനിക്കിതൊന്നും ഇതിന് മുന്നേ ശീലമില്ല......... എങ്ങനെയാ ഞാൻ......ശോ.....എനിക്ക് നാണാ..... "" "" ഒരു നാണക്കാരി.... ഇതിന് മുന്നേ എത്രവട്ടം നീ വിളിച്ചിരിക്കുന്നു... പിന്നെ ഇപ്പോഴെന്താ ഒന്ന് വിളിച്ചാൽ.....,.."" ""ഏഹ്ഹ്ഹ് വിളിക്കാനോ....എന്ത് വിളിക്കാൻ😱.......""

""ഓഹ് ഒന്നും അറിയാത്ത പോലെ.... നീ എനിക്കൊരു പേരിട്ടിട്ടില്ലേ... ഇടക്ക് നീ എന്നെ വിളിക്കാറുള്ള ആ പേര്.....അത്‌....എനിക്കത് ഇപ്പൊ കേൾക്കണം....നിന്റെ വായിൽ നിന്ന്...."" അവള്ടെ ബാല്യവും കൗമാരവും ഒക്കെ പകച്ചു പണ്ടാരമടങ്ങി പോയി പാവം...ഒരു നിമിഷം കൊണ്ട് എന്തോരം സ്വപ്നങ്ങൾ കണ്ടിട്ടുണ്ടകും കൊച്ച്...എല്ലാം തച്ചുടച്ചില്ലേ ദുഷ്ടൻ 😌റൊമാൻസിക്കാൻ അറിയാത്ത കള്ള റൗഡി പോലീസ് 😒🚶‍♀️ "" വിളിക്കെടി ഒന്ന്...കേൾക്കാൻ കൊതിയായിട്ടാടി..... "" ""സാറിന് ഞാൻ അങ്ങനെ വിളിക്കുന്നത് തീരെ ഇഷ്ടല്ലല്ലോ....ഞാൻ വിളിക്കില്ല......"" അവൾ പരിഭവം നടിച്ചു...... "" അത് നീ എന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ചു വിളിച്ചത് കൊണ്ടല്ലേ ഞാൻ ദേഷ്യപ്പെട്ടത്.... അല്ലാതെ ഞാൻ ഒരിക്കൽ എങ്കിലും പറഞ്ഞിട്ടുണ്ടോ നീ എന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന്.... "" എല്ലാം കേട്ട് നിന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല...പക്ഷേ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.... ""ഒക്കെ...നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട...ഞാൻ നിർബന്ധിക്കില്ല...... ഞാൻ വക്കുവാ.....""

""ദേ റൗഡി പോലീസെ ഫോൺ വക്കാനാണ് ഭാവമെങ്കിൽ ഞാൻ നേരെ അങ്ങോട്ടേക്ക് വരുട്ടോ.. സ്റ്റേഷനിൽ വന്ന് അവിടെ എല്ലാവരുടെയും മുന്നിൽ വച്ചു ഞാൻ റൗഡി പോലീസെന്ന് ഉച്ചത്തിൽ വിളിച്ചു കൂവും.... നോക്കിക്കോ......"" അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചു പോയി.... "" റൗഡി പോലീസെന്ത ഒന്നും മിണ്ടാത്തെ....ഇപ്പൊ ഫോൺ വക്കുന്നില്ലേ....."" ""നിന്റെ വായിൽ നിന്ന് ഈ ഒരു വിളി കേൾക്കാൻ കൊതിയായിട്ടാടി ഞാൻ ഫോൺ ചെയ്തെ.... എത്ര നാളായി നിന്റെ വായിൽ നിന്നിതൊന്ന് കേട്ടിട്ട്...ആക്ച്വലി നീ എന്നെ ഇങ്ങനെ വിളിക്കുന്നത് കേൾക്കാനാ എനിക്കിഷ്ടം...പക്ഷേ നമ്മൾ രണ്ടാളും ഉള്ളപ്പോഴാണെന്ന് മാത്രം...... "" പ്രിയ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു... """പ്രിയ.......""" മറുപടി ഒന്നും കിട്ടാതിനാൽ അവൻ വിളിച്ചു...... ""മ്മ്ഹ്ഹ്...."" ""നിനക്ക് തോന്നുന്നുണ്ടോ നീ ഒന്ന് മാറി നിന്നാൽ ഞാൻ നിന്നെ മറക്കുമെന്ന്.... അങ്ങനെ മറക്കാൻ എനിക്ക് പറ്റുവോ.... "" അവന്റെ മറുപടിയിൽ അവളൊന്ന് പുഞ്ചിരിച്ചു....

"" മ്മ്ഹ്ഹ്.... നിനക്കെന്നെ ഇപ്പോഴും വിശ്വാസമില്ലല്ലേ.,. ഞാൻ അങ്ങു വരട്ടെ.....വന്നിട്ട് ഞാൻ നിന്നെ വിശ്വസിപ്പിച്ചു തരാം ബാക്കിയൊക്കെ...."" പ്രിയ എന്തോ പറയാൻ തുടങ്ങിയതും അത്‌ കേൾക്കാൻ കൂട്ടാക്കാതെയവൻ ഫോൺ കട്ട്‌ ചെയ്തു..... റിവോൾവിങ് ചെയറിലേക്ക് ചാഞ്ഞിരുന്ന് കൊണ്ട് അവൻ ആലോചനയിലാണ്ടു.... പ്രിയയുടെ മുഖം ഉള്ളിൽ തെളിയുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വികാരം ഉടലെടുക്കുന്നുണ്ടായിരുന്നു....ചൊടിയിൽ ഒരു പുഞ്ചിരി തത്തി കളിച്ചു..... കിരണിനോട് ഹോസ്റ്റൽ നോക്കുന്നതിന്റെ കാര്യം പറഞ്ഞേൽപ്പിച്ചിരുന്നു.... ആർക്കാണെന്ന് അവൻ ചോദിച്ചെങ്കിലും സത്യ ഒന്നും വിട്ടു പറഞ്ഞില്ല... കമ്മിഷണർ ഓഫീസിൽ പോകേണ്ടതുണ്ട്...... തിരിച്ചു വരും വഴി കിരൺ പറഞ്ഞ ഹോസ്റ്റൽ കയറി കാണണം....അവളവിടെ സേഫ് ആണെന്ന് ഉറപ്പ് വരുത്തണം.... ഒരു നിമിഷം അവൻ ഗൗതമിനെ പറ്റി ചിന്തിച്ചു പോയി...അന്നേരം തന്നെ ഫോണെടുത്തു ഗൗതമിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും സ്വിച്ച് ഓഫ്‌ എന്ന് കേൾക്കെ അവൻ ഫോൺ തിരികെ പോക്കറ്റിലിട്ടു.... തൊപ്പി തലയിലേക്കാക്കി മേശ മേലിരുന്ന ഫയലും കയ്യിലെടുത്തു കൊണ്ടവൻ പുറത്തേക്കു നടന്നു.... 🖤❤️🖤❤️🖤❤️ """

ഇത് താൻ തന്നെ കയ്യിൽ വക്കുന്നതായിരിക്കുമെടോ നല്ലത്..... താൻ പറഞ്ഞതിനെ പറ്റി ഞാൻ ചിന്തിച്ചു.... എന്തു കൊണ്ടും താൻ പറഞ്ഞതാണ് ശെരി....അവന്മാരെ പോലെയുള്ളവന്മാരെ തീറ്റി പോറ്റി നമ്മുടെ ഖജനാവ് കാലിയാക്കുന്നതിലും നല്ലത് അവനെയൊക്കെ ഈ ലോകത്ത് നിന്ന് തന്നെ പറഞ്ഞയക്കുന്നതായിരിക്കും.... ഇപ്പൊ ഈ തെളിവ് നമ്മുടെ കയ്യിലുള്ള കാര്യം നമ്മളല്ലാതെ മാറ്റാർക്കെങ്കിലും അറിയാമോ......"" ""ഇല്ല സർ.... രണ്ട് ദിവസം മുന്നെയാണ് ഈ തെളിവുകൾ ഒക്കെ എന്റെ കയ്യിൽ കിട്ടുന്നത്..... പിന്നെ സർ അന്ന് പറഞ്ഞത് പോലെ ഇതിന്റെ എല്ലാത്തിനും പിന്നിൽ ഒരാൾ ഉണ്ട്...ഇതിന്റെയൊക്കെ മാസ്റ്റർ ബ്രെയിൻ.... അതും നമ്മുടെ ഡിപ്പാർട്മെന്റിൽ തന്നെയുള്ളൊരാൾ... അതാരാണെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല സർ....ഞാൻ ഒരുപാട് അന്വേഷിച്ചു..... ഈ സെബാസ്റ്റ്യനും അവന്റെ കൂട്ടാളികളും ഇപ്പോഴും ആ കോളനിയിൽ തന്നെയാണുള്ളത്.... നമുക്ക് അവിടെ കേറി അവരെ ഒന്നും ചെയ്യാൻ കഴിയില്ല സർ... അവന്മാരെ പുറത്ത് കൊണ്ട് വരണമെങ്കിൽ ആദ്യം നമ്മൾ നമ്മുടെ കൂടെയുള്ളവനെ തന്നെ പിടിക്കണം....നമുക്കിടയിലുള്ള ആ ചാരനെ.,......"" ""മ്മ്ഹ്ഹ്.... താൻ എന്ത് ചെയ്തിട്ടായാലും വേണ്ടില്ല.... അവനോറ്റൊരുത്തനും രക്ഷപെടാൻ പാടില്ല....

അതിന് വേണ്ടുന്ന എന്ത് സഹായവും തനിക് ചോദിക്കാം... എന്തിനും തന്റെ ഒപ്പം ഞാനുണ്ടാകും...."" ""Thank you sir....എനിക്കത് മാത്രം മതി....അവന്മാരെ എന്ത് ചെയ്യണമെന്നെനിക്കറിയാം... "" ""All the best sathya.,... എത്രയും നേരത്തെ ആവുന്നോ അത്രയും നല്ലത്..... ആഹ്ഹ് പിന്നേ ഈ കാര്യങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി.... മൂന്നാമതൊരാൾ ഒരിക്കലും അറിയാൻ ഇടവരരുത്....."" ""അത് പിന്നേ സർ...ഞാനും ഗൗതമും കൂടിയാ ഈ കേസ് അന്വേഷിച്ചത്... അപ്പൊ അവനും ഇതെപ്പറ്റി കുറച്ചൊക്കെ അറിയാം സർ....""" "" വിശ്വസിക്കാൻ പറ്റുന്നവനാണോടോ..... "" ""ഉറപ്പായും സർ.... ആളൊരു പാവമാണ്......"" ""മ്മ്....എന്നാൽ ശെരി താൻ വിട്ടോ.... എത്രയും പെട്ടന്ന് ഇതൊന്നു ഒതുക്കി തീർക്കാൻ നോക്ക്........"" അയാൾടെ കയ്യിലുള്ള ഫയൽ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു..... സത്യ അത്‌ വാങ്ങി അയാൾക്ക് സല്യൂട്ട് അടിച്ചു പുറത്തേക്ക് നടന്നു,,... പോകുന്ന വഴിക്ക് കിരൺ പറഞ്ഞ ഹോസ്റ്റലിൽ കയറി അന്വേഷിച്ചു.... വലിയ കുഴപ്പമില്ലെന്ന് തോന്നിയതും അവൻ കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവിടുന്നിറങ്ങി..... തിരികെ വരും വഴി വഴിയോരത്തു പൂക്കൾ വിൽക്കുന്നൊരു കുഞ്ഞു കട കണ്ടതും അവൻ വണ്ടി സ്ലോ ചെയ്ത് അവിടുള്ള പൂക്കളിലേക്ക് കണ്ണോടിച്ചു.....

പല നിറത്തിലുള്ള പൂക്കൾ... അതിൽ ആദ്യം ഇരിക്കുന്നൊരു ബോക്കെയിലേക്ക് അവന്റെ നോട്ടം ചെന്ന് പതിച്ചതും വണ്ടി സൈഡ് ആക്കി അവൻ ഇറങ്ങി.... മുന്നിലിരിക്കുന്ന പല തരത്തിലുള്ള ബോക്കെകളിൽ അവൻ നോക്കി നിന്നു.... അവളുടെ ഇഷ്ടങ്ങൾ.....ഇഷ്ടപെട്ട നിറം..ഇഷ്ടപ്പെട്ട പൂവ്,...അങ്ങനെ ഒന്നുമറിയില്ല...ഞാൻ ഇത് വാങ്ങിയാലും അവൾക്കിതൊക്കെ ഇഷ്ടപ്പെടോ..... ഏതായാലും അവളെ ഒന്ന് ഞെട്ടിക്കണം.... എന്നെ വിശ്വാസമില്ലെന്ന് പറഞ്ഞവൾ അല്ലെ.... അവളെ ഞാൻ വിശ്വസിപ്പിച്ചു കൊടുക്കാം.... അവൻ ഉള്ളാലെ ചിരിച്ചു കൊണ്ട് ആദ്യം കാണുന്ന ബൊക്കെ കയ്യിലെടുത്തു.... ഇതൊരു ബോറൻ ഏർപ്പാടാണ്.... ഒരുമാതിരി സിനിമയിലെ നായകന്മാരെയൊക്കെ പോലെ.... ബോക്കെയൊക്കെ കൊടുത്ത്..... അവനോരോന്ന് ചിന്തിച്ചു ചിരിച്ചു കൊണ്ട് ബൊക്കെ കയ്യിലേക്ക് വച്ചു കടക്കാരന് പൈസ കൊടുത്തു....

തിരികെ ജീപ്പിലേക്ക് കയറി കയ്യിലിരുന്ന ബൊക്കെ കോ ഡ്രൈവിങ് സീറ്റിലേക്ക് വച്ചു.... പറഞ്ഞു വിടാൻ മനസുണ്ടായിട്ടല്ല.... ഒപ്പം ചേർത്ത് നിർത്തണമെന്നുണ്ടെന്നും.... അവളെ ഒരു നോക്ക് കാണാതെ സംസാരിക്കാതെ എന്നെ കൊണ്ട് കഴിയില്ല... അത്രമേൽ അവളെന്നിൽ ആഴത്തിൽ വെരുറപ്പിച്ചിരിക്കുന്നു...അവളെ കാണാൻ ഹൃദയം മുറവിളി കൂട്ടുന്നു.... വീട്ടിലേക്കുള്ള യാത്രയിലും അവന്റെ ഉള്ളു മുഴുവൻ അവളായിരുന്നു... അവളുടെ റൗഡി പോലീസെന്ന വിളി ഇപ്പോഴും കാതോരം പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്ന പോലെ തോന്നിയവന്..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story