അരികെ: ഭാഗം 32

arike thannal

രചന: തന്നൽ

ജീപ്പ് വീട്ടു മുറ്റത്തു ഒതുക്കി നിർത്തിയവൻ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ബൊക്കെയും കയ്യിലെടുത്തു ജീപ്പിൽ നിന്നിറങ്ങി.... ചുണ്ടിലൊരു പുഞ്ചിരിയുമായി അവളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ അവൻ പടികൾ ഓടികയറി വാതിൽ പാളിയിൽ കൈ വച്ചതും അത്‌ താനെ തുറന്നു പോയി..... അകത്തെ കാഴ്ച കണ്ട് ഒരു നിമിഷം അവൻ നിച്ഛലനായി നിന്ന് പോയി.... നിലത്ത് ചിതറി കിടക്കുന്ന കസേരകളും വാരി വലിച്ചിട്ടിരിക്കുന്ന ബുക്‌സുകളും ആകെ അലങ്കോലമായി കിടക്കുന്ന ഹാളും കാൺകെ അവന്റെ നെഞ്ചിടിപ്പേറി..... ""പ്രിയ......"" ഉച്ചത്തിൽ വിളിച്ചു കൊണ്ടവൻ അവളുടെ മുറിയിലേക്ക് ഓടി..... വാരി വലിച്ചു ആകെ അലങ്കോലമായി ഇട്ടിരിക്കുന്ന അവളുടെ തുണികളും നിലത്ത് മറിഞ്ഞു വീണു കിടക്കുന്ന കുഞ്ഞു തടിയലമാരയും..... അതിന്റെ പിന്നിലായി പുറത്തേക്ക് കാണുന്ന നഗ്നമായ രണ്ട് വെളുത്ത കാലുകൾ.... വർധിക്കുന്ന ശ്വാസഗതിയോടെ ഉമിനീര് പോലും ഇറക്കാനാവാതെ കയ്യിലെ ബോക്കെയിൽ അമർത്തി പിടിച്ചവൻ നിലത്തു വീണു പൊട്ടി ചിതറിയ ചില്ലിൻ കഷ്ണങ്ങളിലൂടെ അതിനടുത്തേക്ക് നടന്നു.....

തടിയലമാരയുടെ മറ നീങ്ങിയതും ആ കാഴ്ച കണ്ടവന്റെ ഹൃദയം നിലച്ചത് പോലെ തോന്നി പോയി.... കയ്യിലിരുന്ന ബൊക്കെ നിലത്തേക്ക് ഊർന്ന് വീണു..... """പ്രിയ........"" അലറി വിളിച്ചു കൊണ്ട് സത്യ അവൾക്കടുത്തേക്ക് ഓടി...... ഒരിഞ്ച് തുണി പോലും ശരീരത്തില്ലാതെ വെറും നിലത്ത് ബോധമില്ലാതെ കിടക്കുന്നവളെ കണ്ടവന്റെ ഹൃദയം പറിഞ്ഞു പോകുന്നപോലെ തോന്നിയവന്.,... തുടയിടുക്കിലൂടെ രക്തം വാർന്നോഴുകുന്നുണ്ടായിരുന്നു ... അതൊന്നും അവൻ മുന്നിൽ കണ്ടില്ല.... തന്റെ മുന്നിൽ ബോധമില്ലാതെ കിടക്കുന്നവളുടെ മുഖം മാത്രമായിരുന്നവന്റെ കണ്മുന്നിൽ..... സത്യ ദൃതിയിൽ തറയിൽ കിടന്നിരുന്ന ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നവളെ പൊതിഞ്ഞു പിടിച്ചു.... അവളെ മടിയിലേക്ക് കിടത്തി അവളെ കവിളിൽ തട്ടി വിളിച്ചു... അവന്റെ കണ്ണുനീർ കവിൾ തടങ്ങളെ നനയിച്ചു ഒഴുകി ഇറങ്ങി അവളുടെ നെറ്റിയിലേക്ക് വീണു...... ""പ്രിയ....കണ്ണ് തുറക്കേടാ.... നിന്റെ റൗഡി പോലീസാ വിളിക്കണേ...കണ്ണ് തുറക്ക് മോളെ..... പ്രിയ....................... "" അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചവൻ പൊട്ടി കരഞ്ഞു..... ""എന്തിനാടാ നീ എന്റെ അരികിലേക്ക് വന്നത്.... എന്തിനാ വന്നേ....ഇതിന് വേണ്ടി ആയിരുന്നോ.... ഇതിന് വേണ്ടിയാണോടാ ഞാൻ നിന്നെ സംരക്ഷിച്ചത്....

ഞാൻ കാരണവല്ലേ.... ഞാൻ ഒറ്റൊരാൾ കാരണവല്ലെടാ നിനക്ക്......."" തൊണ്ടകുഴിയിൽ നിന്നൊരു ഗദ്ഗദം ഉയർന്നു.... അവളെ ഇറുകേ ചേർത്ത് പിടിച്ചവൻ അലറി വിളിച്ചു.... സങ്കടം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... പ്രാണനായി കണ്ടവൾക്ക് താൻ കാരണം ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായെന്നുള്ള കുറ്റബോധം മറു വശത്ത്....... അവളെ ചേർത്ത് പിടിച്ച് ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നവൻ..... ചലനമറ്റിരുന്ന കൈകൾ ഒന്ന് ചലിച്ചു.... അടഞ്ഞിരുന്ന കൺപോള കളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഒഴുകി ഇറങ്ങി.... ചേർത്ത് പിടിച്ചവളുടെ നിശ്വാസം കഴുത്തിൽ പതിച്ചതും ഞെട്ടലോടെ അവനവളെ തല താഴ്ത്തി നോക്കി... മടിയിലേക്ക് കിടത്തി അവനവളുടെ കവിളിൽ തട്ടി വിളിച്ചു...... ""പ്രിയ....കണ്ണ് തുറക്കെടാ.... പ്രിയ............ ഞാനാ..... സത്യയാടാ....കണ്ണ് തുറക്ക് പ്രിയ...കണ്ണ് തുറന്നെന്നെ ഒന്ന് നോക്കെടി....."" സത്യ....... അവളുടെ റൗഡി പോലീസിന്റെ സ്വരം.... ആ ഗന്ധം.... അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി... ഹൃദയം നുറുങ്ങുന്ന വേദന....

അവളെയും കോരി എടുത്തവൻ പുറത്തേക്കോടി...... 🖤❤️🖤❤️🖤❤️ ഹോസ്പിറ്റൽ ഇടനാഴിയിൽ ക്യാഷുവാലിറ്റിക്ക് മുന്നിൽ നിരത്തിയിട്ടിരുന്ന ചെയറിൽ ഒന്നിൽ അവനിരുന്നു.... കൈകൾ മുഖത്തമർത്തി മുട്ടിൽ കയ്യൂന്നി ഇരിക്കുമ്പോഴും അവളുടെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു മനസ്സിൽ.... പൊടുന്നനെ സത്യയുടെ ഫോൺ റിങ് ചെയ്തതും ഞെട്ടികൊണ്ട് കണ്ണുകൾ തുറന്നു ചുറ്റിനും പരതി.... അടഞ്ഞു കിടക്കുന്ന ഐ.സി.യു വിന്റെ വാതിൽ കണ്ടതും നിരാശയോടെയവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു..... മറു തലക്കൽ ഗൗതമിന്റെ സ്വരം കേട്ടതും അത്‌ വരെ പിടിച്ചു വച്ചിരുന്നതെല്ലാം ഒരു പൊട്ടി കരച്ചിലോടെ അവൻ പുറത്തേക്കൊഴുക്കി വിട്ടു... ഇടക്ക് പ്രിയയുടെ പേര് ചൊല്ലി ഓരോന്ന് പറയുന്നുണ്ടായിരുന്നു... സത്യ പറയാതെ തന്നെ ഗൗതമിന് കാര്യത്തിന്റെ ഗൗരവം ഏതാണ്ടൊക്കെ മനസ്സിലായിരുന്നു..... ഗൗതം ഫോൺ കട്ട്‌ ചെയ്തതും സത്യ വീണ്ടും പ്രതീക്ഷയോടെ ഐ.സി.യു വാതിലിലേക്ക് നോക്കി... കണ്ണ് തുടച്ചു കൊണ്ട് അവനെഴുന്നേറ്റ് വാതിലിനടുത്തേക്ക് പോയി....

പച്ച കർട്ടനുകളാൽ മറച്ചിരിക്കുന്ന ഐ.സി.യൂ വിന്റെ ചില്ല് ഗ്ലാസിൽ കൂടി അവൻ കയ്യോടിച്ചു.... അല്പ നേരത്തിനു ശേഷം ഐ.സി.യു വിന്റെ വാതിൽ തുറന്നു ദിലു മാത്രം പുറത്തേക്ക് വന്നു.... ഹോസ്പിറ്റൽ ഇടനാഴിയിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന സത്യയുടെ അടുത്തേക്ക് നടന്നു... അവന്റെ ചുമലിൽ കൈ വച്ചതും ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കിയവൻ.... ""ദിലു..... പ്രിയ.....അവൾക്ക്......."" വെപ്രാളത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ ശിരസ്സ് താണു..... ""ദിലു.....എന്തെങ്കിലും ഒന്ന് പറയെടി..... അവൾക്...എന്റെ പ്രിയ..... അവളെ ആരാടി ഇങ്ങനെ....... ദിലു..... "" അവളെ ചുമലിൽ പിടിച്ചുലച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ വേദന കടിച്ചിറക്കി ദിലു അവനെ തലയുയർത്തി നോക്കി..... അവന്റെ നിറഞ്ഞ കണ്ണുകൾ കാൺകെ അവളുടെ ഹൃദയവും ഒരു പോലെ നൊന്തു..... ""സത്യാ....ഞാൻ പറയുന്നത് നീ ക്ഷമയോടെയും സമാധാനത്തോടെയും കേൾക്കണം... പ്രിയ..... She was in raped........ അതും ഒന്നിലധികം പേരാൽ ...... അതി ക്ലൂരമായി ........ ശരീരമാസകാലം എന്തോ ഒന്ന് കൊണ്ട് കോറി മുറിവേല്പിച്ചിട്ടുണ്ട്.,... തലക്ക് പിന്നിൽ സാരമായ മുറിവ് പറ്റിയിട്ടുണ്ട്.... ചിലപ്പോൾ....."' അവൾ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ ഒരു പൊട്ടികരച്ചിലോടെ സത്യ നിലത്തേക്ക് ഊർന്നിരുന്നു......

ദിലു വേദനയോടെ അത്‌ നോക്കി നിന്നു....എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവൾക്കും അറിയില്ലായിരുന്നു.... ""സത്യാ.... """ ദിലു അവന്റെ ചുമലിൽ കൈ വച്ചു വിളിച്ചു.....മുഖം കൈക്കുള്ളിൽ അമർത്തി പിടിച്ചു കരയുന്നവൻ മുഖമുയർത്തി അവളെ നോക്കി.... "" ദിലു..... എന്റെ പ്രിയ..... അവൾക്ക്..... ആരാടി ഇതൊക്കെ..... ഞാൻ കാരണവല്ലേ... എല്ലാം..... പ്രിയ... അവൾ.... അവൾക്ക്...ഇങ്ങനെ.... "" വാക്കുകൾ പെറുക്കി കൂട്ടി അവൻ അവൾക്ക് മുന്നിൽ പൊട്ടി കരഞ്ഞു.... ദിലു വേദനയോടെ അവനെ ചേർത്ത് പിടിച്ചു...... ഗൗതം വരുമ്പോഴാണ് ദിലു അവനിൽ നിന്ന് അകന്നു മാറിയത്... അപ്പോഴേക്കും i.c.u വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്കിറങ്ങി വന്നു... ദിലു അവർക്കരിലേക്ക് നടന്നു ചെന്ന് അവരോടായി സംസാരിച്ചു നിൽക്കുമ്പോൾ ഗൗതം സത്യയെ പിടിച്ചെഴുന്നേൽപ്പിച്ചു അടുത്തുള്ള ചെയറിലേക് ഇരുത്തി..... ""എന്താ സർ... പ്രിയക്ക് എന്ത് പറ്റി.... രാവിലെ തന്നെ അമ്മക്ക് തീരെ സുഖമില്ലാണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു...അതാ പിന്നെ ഞാൻ ഇന്ന് ലീവെടുത്തത്... ഹോസ്പിറ്റലിൽ നിന്ന് കൊണ്ടാ ഞാൻ സാറിനെ ഫോൺ ചെയ്തത്... സാറിന്റെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായി പ്രിയക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്ന്....എന്ത് പറ്റി സർ....പ്രിയ ......അവൾക്ക്...??""""

സത്യ കണ്ണിറുകെ അടച്ചിരുന്നു.... She was in raped........ അതും ഒന്നിലധികം പേരാൽ ....... അതി ക്ലൂരമായി ........ ദിലുവിന്റെ വാക്കുകൾ അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു....... ഒപ്പം അവളെ കണ്ട സാഹചര്യം മനസിലൂടെ മിന്നി മാഞ്ഞു... ""സത്യാ......"" ദിലു അവന്റെ ചുമലിൽ കൈ വച്ചതും സത്യ കണ്ണ് തുറന്നു തലയുയർത്തി അവളെ നോക്കി.... ""നീ ഇങ്ങനെ ഡെസ്പ് ആയാലോ സത്യ.....ഒന്നുമല്ലെങ്കിലും നീ ഒരു റെസ്പോൺസിബിൾ പോലീസ് ഓഫീസർ അല്ലെ...അവളെ ഈ അവസ്ഥയിൽ എത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ട കടമ നിനക്കാണ്..... അല്ലാതെ എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാതെ ഇങ്ങനെ കരഞ്ഞു പിഴിഞ്ഞിരുന്നാൽ ഇങ്ങനെ ഇരിക്കാനേ പറ്റത്തൊള്ളൂ... ആദ്യം അവന്മാർ ആരാണെന്ന് പോയി കണ്ടെത്തു.... ദാ ഇത് അവള്ടെ കൈയ്യിൽ നിന്ന് കിട്ടിയതാ ... അവളെ ആക്രമിച്ചവരുടേതായിരിക്കണം.... നിനക്ക് ഉപകാരപ്പെട്ടേക്കാം....."" കൈ നിവർത്തിയതും അതിനുള്ളിലെ കുരിശ് മാല കണ്ടവന്റെ കണ്ണിൽ പക ഇരുണ്ടു കൂടി..... പല്ല് ഞെരിച്ചു കൊണ്ടവൻ അത്‌ കയ്യിലെടുത്തു....

വെള്ളിയാൽ പണിത ഒരു ചെറിയ കുരിശ് മാലയായിരുന്നത്..... """പ്രിയക്ക് എന്താ പറ്റിയത്... സാറിനോട് ചോദിച്ചിട്ടും സർ ഒന്നും പറയുന്നില്ല... """ ഗൗതം ചോദിക്കുന്നത് കേട്ട് ദിലു സത്യയെ നോക്കി... അവന്റെ കണ്ണുകൾ അപ്പോഴും ആ വെള്ളി കുരിശ് മാലയിലായിരുന്നു..കൈ കുമ്പിളിൽ ഒതുക്കി പകയോടെ അതിലേക്ക് നോക്കി ഇരിക്കുന്ന സത്യയെ ഒന്ന് നോക്കിയവൾ ഗൗതമിനെയും കൂട്ടി കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു... "" ഞാൻ പറയുന്നത് സത്യ ഒരിക്കലും അറിയാൻ ഇടവരരുത് ഗൗതം... കാരണം അവനത് ഒരിക്കലും സഹിക്കാൻ കഴിയില്ല.... പ്രിയയെ അവനത്രക്ക് ജീവനാണ്... അവനിതൊന്നും താങ്ങാൻ കഴിയില്ല... എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നോ എന്ത് പറഞ്ഞവന്റെ കൂടെ നീക്കണമെന്നോ എനിക്കറിയില്ല.... അവന്റെ വേദന കണ്ട് നിൽക്കാനും എനിക്ക് കഴിയുന്നില്ല....കാരണം എനിക്ക് മനസിലാകും.... അവനിപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ എന്തെന്ന്...ഒരിക്കൽ ഞാനും കടന്ന് പോയതാണ് ഇതേ അവസ്ഥയിലൂടെ...അന്നെനിക്ക് താങ്ങായി അവനെ ഉണ്ടായിരുന്നുള്ളു...

പക്ഷേ എന്റെ അവസ്ഥയെക്കാൾ വേദനയാണ് ഇന്നവന്റെ അവസ്ഥ കാണുമ്പോൾ.. ജീവനേക്കാളേറെ സ്നേഹിച്ചവളെ കുറേ തെരുവ് പട്ടികൾ കടിച്ചു കീറി എന്നറിയുമ്പോൾ ആർക്കാണ് സഹിക്കാനാവുക.... "" ഗൗതം ഞെട്ടലോടെ അവളെ നോക്കി.... ""പ്രിയ...അവൾ...... "" ""അതെ ഗൗതം... She has been brutally raped. ഒരുപാട് വേദന അനുഭവിച്ചിരിക്കണം.... ഒരു മനുഷ്യന് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തെ വേദന....... തുടരെ തുടരെ മൃഗീയമായി അവളെ.,....."" തൊണ്ട കുഴിയിൽ നിന്നൊരു തേങ്ങൽ ഉയർന്നു വന്നതിനെ പിടിച്ചു വച്ചവളൊന്ന് ശ്വാസം എടുത്തു വിട്ടു......... നിറഞ്ഞു വന്ന കണ്ണ് നീർ അമർത്തി തുടച്ചവൾ വീണ്ടും തുടർന്നു..... ""ശരീരമാകമാനം എന്തോ കൊണ്ട് വരഞ്ഞു കീറിയിട്ടുണ്ട്.... തലക്ക് പിന്നിൽ സാരമായൊരു മുറിവ് പറ്റിയിട്ടുണ്ട്... എന്തോ കൊണ്ട് ശക്തമായി അടിച്ചതാകണം..... ചിലപ്പോൾ വഴങ്ങാതെ വന്നപ്പോൾ ചെയ്തതാകാം .... പ്രൈമറി അനാലിസിസ് ഇതൊക്കെയാണ് .... അവളിനി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമൊ എന്നുള്ളത് ഒരിക്കലും പറയാൻ ആകില്ല... തിരികെ വന്നാലും എഴുന്നേറ്റു നടക്കാൻ..... ""

ഗൗതമിന്റെ നോട്ടം കണ്ടവൾ പറയാൻ വന്നത് നിർത്തി പതിയെ പിന്തിരിഞ്ഞു നോക്കി... പിന്നിൽ നിൽക്കുന്ന സത്യയെ കണ്ടതും അവളൊന്ന് ഭയന്നു.... ചുവന്നു കലങ്ങിയ കണ്ണുകളിൽ കോപം ആളിക്കത്തുന്നു... കുരിശ് മാല കൈക്കുള്ളിൽ ഞെരിഞ്ഞുടഞ്ഞു... കഴുത്തിലെ നീല ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നു........ ""എനിക്കറിയാം.... ഇതിന്റെയൊക്കെ പിന്നിൽ ആരാണെന്ന്... ഒരുത്തനെയും... ഒരുത്തനെയും ഞാൻ വെറുതെ വിടില്ല.... ഇഞ്ചിഞ്ചായി തീർക്കും ഞാൻ.... എന്റെ പകയാൽ അവന്മാർ എരിഞ്ഞോടുങ്ങും.....ഗൗതം..... എനിക്കവന്മാരെ വേണം.... അവനൊക്കെ എവിടെയാണെങ്കിലും.... അതിനി ഏത് മറ്റെടത്തു പോയി ഒളിച്ചാലും..... എനിക്കവന്മാരെ എന്റെ കണ്മുന്നിൽ കിട്ടണം... "" ""ഞാൻ അന്വേഷിക്കാം സർ.... സർ ധൈര്യമായിരിക്ക്... അവനൊക്കെ എവിടെയാണെങ്കിലും സാറിന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തും ഞാൻ.... ഇതെന്റെ വാക്കാണ്.....പ്രിയ എനിക്കെന്റെ പെങ്ങളെ പോലെയാണ് സർ....അവളെ ഈ അവസ്ഥയിലാക്കിയ ഒരുത്തനെയും ഞാനും വെറുതെ വിടില്ല ...""" മുഷ്ടി ചുരുട്ടി പിടിച്ചു പല്ല് ഞെരിച്ചവൻ പറഞ്ഞു................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story