അരികെ: ഭാഗം 33

arike thannal

രചന: തന്നൽ

""ഡോക്ടർ... Patient conscious ആയി വല്ലാതെ ബഹളം വക്കുന്നു..... ഒന്ന് പെട്ടന്ന് വരാമോ ....."" സിസ്റ്റർ ദൃതിപെട്ട് i.c.u വിന്റെ മുറി തുറന്ന് ഇറങ്ങി വന്ന് ദിലുവിനോടായി പറഞ്ഞു.... സത്യക്ക് അരികിൽ നിന്നവൾ ദൃതിപ്പെട്ട് അവരോടൊപ്പം അകത്തേക്ക് കയറി പോയി... സത്യയും അവരുടെ പിന്നാലെ അകത്തേക്കു കയറാൻ നിന്നതും സിസ്റ്റർ അവനെ തടഞ്ഞു കൊണ്ട് വാതിൽ കൊട്ടി അടച്ചു.... സത്യ വേദനയോടെ വാതിലിനിപ്പുറം നിന്നു... എത്ര നാള് വേണേലും കാത്തിരുന്നോളാം ഞാൻ എന്റെ റൗഡി പോലീസിന് വേണ്ടി...പക്ഷേ എന്നും ഇത് പോലെ എന്റെയൊപ്പം ഉണ്ടായാൽ മതി..അത് മാത്രം മതിയെനിക്ക്....... പ്രിയയുടെ വാക്കുകൾ ഒരു കൊടുങ്കാറ്റു പോലെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു... ഇതിന് വേണ്ടിയാണോ അവളെന്റെ അരികിലേക്കു വന്നത്.... ഇതിന് വേണ്ടിയാണോ ഇത്രയും കാലം ഞാൻ അവളെ സംരക്ഷിച്ചത്... എന്റെ പ്രാണാനല്ലേയവൾ...ഒന്ന് സ്നേഹിച്ചു തുടങ്ങിയിട്ടല്ലേ ഉണ്ടായിരുന്നു ഞാനവളെ.... സ്നേഹിച്ചു കൊതി തീരും മുന്നേ അവളെ നീ എന്നിൽ നിന്നകറ്റുകയാണോ..... കഴുത്തിലെ കുരിശ് മാലയിൽ മുറുകെ പിടിച്ച് കണ്ണുകളടച്ചു നിന്നു... പൊടുന്നനെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും സത്യ ഫോൺ കയ്യിലെടുത്തു....

അതിലെ വാട്സാപ്പ് ഓപ്പൺ ആക്കി.... unknown നമ്പറിൽ നിന്നു വന്നൊരു മെസ്സേജ് ഓപ്പൺ ആക്കിയതും അത് കണ്ടവൻ മുഷ്ടി ചുരുട്ടി പിടിച്ചു ചുവരിൽ ആഞ്ഞടിച്ചു.... അടിച്ചവശനാക്കി ഗൗതമിനെ ചെയറിൽ കെട്ടി ഇട്ടിരിക്കുന്നൊരു ഫോട്ടോയായിരുന്നത്..... അന്നേരം തന്നെ അവന്റെ ഫോൺ റിങ് ആയതും കാൾ അറ്റൻഡ് ചെയ്തു സത്യ ചെവിയോടടുപ്പിച്ചു.,.... ""...........* സെബാസ്റ്റ്യ...... """"" കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നവൻ.... "" ഹേയ്.... കൂൾ എ.സി.പി സാറെ...സാറൊന്ന് സമാധാനിക്ക്... അവൻ ചത്തൊന്നും പോയിട്ടില്ല....ഏതായാലും എന്നെ മനസിലായല്ലോ...അപ്പൊ പിന്നെ ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ അല്ലെ... സാറിന് എന്നെ നേരത്തെ അറിയാമല്ലോ,... അല്ല എന്നെ അന്വേഷിച്ചാണല്ലോ സാറിന്റെ ഇങ്ങോട്ടേക്കുള്ള ഈ വരവ് പോലും.... """ ""അതേടാ .............. നിന്നെ തീർക്കാൻ വേണ്ടി തന്നെയാ എന്റെ ഈ വരവ്.... പക്ഷേ ഇത്ര കാലം നീ എന്റെ കയ്യിൽ പെടാതെ ഒളിവിൽ കഴിഞ്ഞു....... ഇനിയങ്ങനെയല്ല സെബാസ്റ്റ്യൻ..... ഇന്ന് നീ തൊട്ടത് എന്റെ പെണ്ണിനെയാ... ആ നിന്നെ ഞാൻ ജീവനോടെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....."" മറു തലക്കൽ ഒരു പൊട്ടിച്ചിരി ഉയർന്നു.....

"" എന്റെ എ.സി.പി സാറെ..സർ എന്തൊരു മണ്ടനാണ്.... നിങ്ങൾടെ സന്തത സഹചാരി ഗൗതം ഇപ്പൊ ഞങ്ങൾടെ കസ്റ്റഡിയിൽ ആണെന്നുള്ളത് സർ മറന്ന് പോയോ...... സർ ഞങ്ങൾക്കെതിരെ കരുക്കൾ നീക്കിയാൽ ഇവിടെ ഇവനില്ലേ സാറിന്റെ വിശ്വസ്ഥൻ ഇവനെ ഞങ്ങളങ്ങു പരലോകത്തേക്ക് പറഞ്ഞയക്കും..... ജയിലിൽ പോകാൻ പേടി കൊണ്ടല്ല സാറെ...ഇവിടെ ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്.... പിന്നെ ഞങ്ങളൊക്കെ ജയിലിൽ പോയാൽ പാവം ഞങ്ങൾടെ കുടുംബം പട്ടിണി ആയി പോവത്തില്ലേ സർ.....അത് കൊണ്ട് സർ നല്ല കുട്ടിയായിട്ട് സാറിന്റെ കയ്യിലുള്ള ആ ഫയൽ ഞങ്ങളെ ഏല്പിക്ക്... ഞങ്ങൾക്കെതിരെയുള്ള ആ തെളിവുകൾ അതെനിക്ക് വേണം...."" ""എന്റെ ജീവൻ വെടിയേണ്ടി വന്നാലും ആ പ്രൂഫ് നിങ്ങൾക്ക് ഞാൻ തരില്ലെടാ.... ആ തെളിവുകൾക്ക് ഒരു ജീവന്റെ വിലയുണ്ട്....എന്റെ നിതിയുടെ ജീവന്റെ വില... അത് മാത്രമല്ല....ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ നീയൊകെകൂടി ചേർന്ന്......... ഒരുത്തനെയും ഞാൻ വെറുതെ വിടില്ല.,. നീ മനസ്സിൽ കുറിച്ചിട്ടോ സെബാസ്റ്റ്യൻ...... """

""സാറിന്റെ പെണ്ണ്.....അവളിപ്പോഴും ജീവനോടെ തന്നെയുണ്ടല്ലോ അല്ലേ......"""" """ഡാ .........,.......""" ""ഹേയ്.... കൂൾ down a.c.p സാറെ...... ഞങ്ങൾക്കിനി ഏതായാലും സാറിന്റെ പെണ്ണിനെ വേണ്ട.... അവളെ ഞങ്ങൾ ആറു പേരും നല്ല പോലെ ആസ്വദിച്ചതാ..... നന്നായി ആസ്വദിച്ചിട്ട് തന്നെയാ അതിന്റെ ബാക്കി നിനക്കായ്‌ ഇട്ടേറിഞ്ഞിട്ട് പോന്നത്... പിന്നെ ഒരിറ്റ് ജീവൻ ബാക്കി വച്ചത് എന്തിനാനറിയോ നിനക്ക്...അത് കണ്ട് നീ വേദനിക്കാൻ...അവള്ടെ അവസ്ഥ ഓർത്ത് നീ ഇഞ്ചിഞ്ചായി വേദനിച്ചു മരിക്കാൻ.... """ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു... മുഷ്ടി ചുരുട്ടി പിടിച്ച് ചുണ്ട് കൂട്ടി പിടിച്ച് കണ്ണിറുകെ അടച്ചു.... ""അപ്പൊ എങ്ങനെയാ എ.സി.പി സാറെ....പറഞ്ഞത് പോലെ ചെയ്യല്ലേ.... മറ്റൊന്നും വേണ്ട ഞങ്ങൾക്ക് നിന്റെ കയ്യിലുള്ള ഞങ്ങൾക്കെതിരെയുള്ള ആ പ്രൂഫ്...അത്‌ മാത്രം മതി എനിക്ക്..... എന്ത് വേണമെന്ന് സർ ആലോചിച്ചു തീരുമാനിക്ക് കേട്ടോ.... ഒരു മണിക്കൂർ കഴിയുമ്പോ ഞാൻ സാറിന്റെ ഫോണിലേക്ക് വിളിക്കും....അപ്പൊ സാറിന്റെ തീരുമാനം എന്നെ അറിയിച്ചാൽ മതി...

പിന്നെ മറ്റുള്ള പോലീസുകാരെ അറിയിച്ച് വെറുതെ സ്വന്തം കുഴി തോണ്ടരുത്.... ഇവിടെ സാറിന്റെ ഉറ്റ സുഹൃത്തു മാത്രമല്ല...അവിടെ ഒരുത്തി ഇല്ലേ... നിന്റെ എല്ലാമെല്ലാമായ നിന്റെ പ്രാണനായവൾ..... ഒരിറ്റ് ജീവന് വേണ്ടി പിടയുന്നവൾ.... അവളെ എന്നെന്നേക്കുമായി ഞങ്ങൾ അങ്ങു പരലോകത്തേക്ക് പറഞ്ഞയക്കും..... അപ്പൊ എന്നാൽ വച്ചേക്കട്ടെ സാർ.....ഞാൻ ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കാം......ബൈ.... ടേക്ക് care her,.... "" മറു തലക്കൽ ഫോൺ കട്ട്‌ ആയതും ദേഷ്യത്തോടെയവൻ കയ്യുയർത്തി ഫോൺ നിലത്തേക്കറിയാനാനാഞ്ഞു....പിന്നെ എന്തോ ആലോചിച്ചെന്ന വണ്ണം ഫോൺ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ചുവരിൽ ചാരി നിന്നു.... ദിലു വാതിൽ തുറന്നിറങ്ങി വന്നതും സത്യ ദൃതിപ്പെട്ടു അവളടുത്തേക്ക് ഓടി.... "ദിലു.... അവൾക്ക്..... അവൾക്കിപ്പോ എങ്ങനുണ്ട്..."" "" ബോധം വന്നപ്പോൾ വല്ലാത്ത ബഹളമായിരുന്നു.... നടന്നതിന്റെ ഷോക്ക് അവളിൽ നിന്ന് വിട്ടു മാറിയിട്ടില്ല സത്യ.... ആരാ ഇതിന്റെയൊക്കെ പിന്നിൽ.... ആരാ പ്രിയയോട് ഈ ദ്രോഹം ചെയ്തത്..... """ "" പറഞ്ഞാൽ നീ അറിയും അവനെ.... """" സത്യ ഫോണിലെ ഗാലറി ഓപ്പൺ ആക്കി അവൾക്ക് നേരെ നീട്ടി .... കേസ് ഫയലിലെ സെബാസ്റ്റ്യന്റെ ഒരു പാസ്പോർട് സൈസ് ഫോട്ടോ കണ്ടവൾ സംശയത്തോടെ അവനെ നോക്കി.....

""സെബാസ്റ്റ്യൻ പൗൾ.... നമ്മടെ നിതിയെ ഇല്ലാതാക്കിയവൻ.... അവനാ പ്രിയയെയും..... അവൻ മാത്രമല്ല.... അവന്റെയൊക്കെ കൂടെയുള്ളവന്മാരും കൂടി ചേർന്നാ എല്ലാം ചെയ്തത്.... എന്റെ പ്രിയയെ അവന്മാർ എല്ലാം കൂടി ചേർന്ന്...വിടില്ലൊരുത്തനെയും ഞാൻ... ഇപ്പൊ ഗൗതമും അവന്റെ കസ്റ്റഡിയിലാ.... അവന്മാർക്കെതിരെയുള്ള ആ തെളിവ് അതിന് വേണ്ടിയാ അവന്മാർ ഈ വൃത്തി കെട്ട പണി ഒക്കെ ചെയ്തു കൂട്ടിയത്... """" കോപം കൊണ്ടവന്റെ കണ്ണുകൾ ചുവന്നു..... ദിലുവിന്റെ ഉള്ളിലും പക ആളികത്തി.... കണ്ണുകൾ കോപം കൊണ്ട് ചുവന്നു.... തന്നോട് നിഷ്കളങ്കമായി സംസാരിക്കുന്നൊരു പെൺകുട്ടിയുടെ ചിത്രം ഒരു നിമിഷം അവളുടെ ഉള്ളിൽ തെളിഞ്ഞു..... ""തീർത്തേക്ക് സത്യ അവന്മാരെ ... നമ്മുടെ നിതിക്ക് വേണ്ടി മാത്രമല്ല.... അകത്തു കിടക്കുന്ന ആ പാവം പെണ്ണിന് വേണ്ടി കൂടി..... അവളെ ഈ അവസ്ഥയിൽ എത്തിച്ചവന്മാരെ ഒരിക്കലും വെറുതെ വിടരുത് നീ... ഈ ലോകത്ത് വച്ചു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം....

പ്രിയ അനുഭവിച്ചതിന്റെ പതിന്മടങ്ങു വേദന കൊടുത്തു കൊല്ലണം അവന്മാരെ.... ഇഞ്ചിഞ്ചായി തീർക്കണം..... വേദന തിന്ന് മരിക്കണം അവനൊക്കെ.... ഇനിയൊരു പെൺകുട്ടിക്കും ഇത് പോലൊരു അവസ്ഥ വരാൻ പാടില്ല സത്യ.... തീർക്കണം...... "" കിതച്ചു കൊണ്ടവൾ പറഞ്ഞു നിർത്തി.... കണ്ണുകളിൽ നീർകണങ്ങൾ ഉരുണ്ടു കൂടി... ........................................ നിമിഷങ്ങൾ കടന്ന് പോയി..... Icu വിനു മുന്നിലെ ചെയറിൽ രണ്ടാളും ഇരുന്നു.... രണ്ടാൾക്കിടയിലും ഏറെ നേരം മൗനം തളംകെട്ടി നിന്നു..... അവന്റെ മനസ് ചിന്തകളാൽ കലുഷിതമായിരുന്നു.... കുപ്പി വള കിലുങ്ങും പോലുള്ള അവളുടെ ചിരി കാതുകളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.... അവളുടെ റൗഡി പോലീസെ എന്നുള്ള വിളി ഇപ്പോഴും മനസ്സിൽ തറഞ്ഞു നിൽക്കുന്നു ... അവളുടെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും ഈ നെറ്റിയിൽ തങ്ങി നിൽക്കുന്നു.... ""നീ പ്രിയയെ കാണുന്നില്ലേ സത്യ...."" ഏറെ നേരത്തെ മൗനത്തിനു ശേഷം ദിലു തുടക്കമിട്ടു.... അവൻ വേദനയോടെ കണ്ണടച്ചു...

""വേണ്ട ദിലു.... ഈ അവസ്ഥയിൽ എനിക്കവളെ കാണണ്ട.... എനിക്ക് കഴിയില്ലെടി..... അവളെ ഇങ്ങനെ കണ്ട് നിൽക്കാൻ.... അവളെ ഈ അവസ്ഥയിൽ എത്തിച്ചവന്മാരെ എന്റെ കയ്യിൽ കിട്ടുന്ന വരെ ഞാൻ അവൾക്കടുത്തേക്ക് പോകില്ല ദിലു...... എനിക്കവളെ കാണണ്ടടി.....""" പൊടുന്നനെ സത്യയുടെ ഫോൺ റിങ് ചെയ്തതും ഫോൺ പോക്കറ്റിൽ നിന്നെടുത്തു ഡിസ്പ്ലേയിലേക് നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൻ കാൾ അറ്റൻഡ് ചെയ്തു..... ""ഹലോ acp സാറെ..എന്ത്‌ തീരുമാനിച്ചു......"" ""ഞാൻ വരാം... എനിക്കാ പ്രൂഫിന്റെ ആവശ്യം ഇല്ല.... അത് ഞാൻ നിങ്ങൾക്ക് തന്നെ തന്നേക്കാം..... ഗൗതം......."" "" അവനെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല... പിന്നെ അനുസരണക്കേട് കാണിച്ചപ്പോൾ രണ്ട് പൊട്ടിച്ചു അത്രേയുള്ളൂ.....ഏതായാലും ജീവൻ ബാക്കിയുണ്ട്.... """ "" മ്മ്ഹ്ഹ്.... ഇത് ഞാൻ എങ്ങനെയാ ഏല്പിക്കാ.....നിന്റെ ആൾക്കാർ ഇങ്ങോട്ട് വരുമോ....."" '"സർ അതും കൊണ്ട് ഞങ്ങൾടെ അടുത്തേക്ക് വരണം..... സർ മാത്രം.... മറ്റുള്ള പോലീസ്കാരെ അറിയിക്കാനാണ് ഭാവമെങ്കിൽ അറിയാല്ലോ ഞങ്ങളെ...

എവിടെയാ വരേണ്ടത് എന്നുള്ള ലൊക്കേഷൻ ഞാൻ അയച്ചു തരാം....""" അവനൊന്നു മൂളിയതും മറു തലക്കൽ ഫോൺ കട്ട്‌ ആയി... ""എന്താ സത്യാ....ആരാ വിളിച്ചത്....., അവന്മാരാണോ....."" അവൻ അതെയെന്ന് തലകുലുക്കി..... ഫോൺ ബീപ് ചെയ്യുന്ന സൗണ്ട് കേട്ടതും വാട്സപ് ഓപ്പൺ ആക്കി ആദ്യം കിടക്കുന്ന unknown നമ്പറിലേ msg ഓപ്പൺ ആക്കി...ഫോൺ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് സത്യ എഴുന്നേറ്റു.... ""ദിലു ഞാൻ പോകുവാണ്.... അറിയില്ല എന്താ സംഭവിക്കാന്ന്... ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവന്മാർ.... രണ്ടിൽ ആരെങ്കിലും ഒരാളെ ജീവനോടെ ഉണ്ടാവു.... മരിക്കേണ്ടി വന്നാൽ പോലും അതിലൊരുത്തനെയെങ്കിലും തീർത്തിട്ടേ ഞാൻ ജീവൻ വെടിയു... എനിക്കെന്തെങ്കിലും പറ്റിയാൽ പ്രിയ അവളെ നീ നന്നായി നോക്കണം..... പാവാ....ആരുമില്ലാത്തവളാ..... എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്.... ഇടക്കൊക്കെ ഞാൻ അവളെയും വേദനിപ്പിച്ചിട്ടുണ്ട്...... എല്ലാത്തിനും എനിക്ക് മാപ്പ് തരാൻ പറയണം അവളോട്.... പിന്നെ നീ.... നിന്നോട് ഞാൻ...... എന്താടി പറയ്യാ...."" ""ദേ സത്യ...സിനിമ ഡയലോഗ് അടിച്ചു വെറുതെ സെന്റി അടിച്ചു സീൻ വഷളാക്കല്ലേ,... നീ തിരിച്ചു വരണം....അവന്മാർക്കുള്ളത് കൊടുത്തിട്ട്...

ഇവിടെ ഞങ്ങൾ രണ്ടാളും നിനക്ക് വേണ്ടി കാത്തിരിക്കാണെന്ന് മറക്കണ്ട.... പ്രിയക്ക് ബോധം തെളിയുമ്പോൾ നീ അടുത്തുണ്ടാവണം.... ജീവിതത്തിനും മരണത്തിനുമിടക്കാ അവൾ കഴിയുന്നത്.... അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും...അവള്ടെ ഈ റൗഡി പോലീസിന് വേണ്ടി.,. ധൈര്യമായി പോയിട്ട് വാ.... ഞാൻ അവളുടെ അടുത്തുണ്ടാവും...."" സത്യ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു,... ""Take care her,....and you,.... ഞാൻ തിരികെ വരും... നിങ്ങൾക്ക് വേണ്ടി ....പിന്നേ പ്രിയേടെ കാര്യം പുറത്ത് പോകാൻ പാടില്ല....... ഒരു ന്യൂസ്‌ ചാനലും അറിയരുത് ഒന്നും......."". സത്യ അവളിൽ നിന്നകന്ന് മാറി അത്രയും പറഞ്ഞു കൊണ്ട്.... ഫോൺ പോക്കറ്റിലേക്കിട്ട് അവൻ പുറത്തേക്ക് നടന്നു..... ദിലു അവൻ പോകുന്നതും നോക്കി നിന്നു... കുരിശ് വരച്ചു കൊണ്ട് കർത്താവിനെ സ്തുതിച്ചു..... ❤️🖤❤️🖤❤️🖤❤️🖤 ഒഴിഞ്ഞൊരു പൊളിഞ്ഞു വീഴാറായ പഴയ ഗോഡൗണിനു മുന്നിൽ അവൻ വണ്ടി നിർത്തി... Co ഡ്രൈവിംഗ് സീറ്റിലിരുന്ന ഫയൽ കയ്യിലെടുത്തു കൊണ്ട് അവൻ അകത്തേക്ക് നടന്നു...

ആകെ മൊത്തം അന്ധകാരം.... എങ്ങും നിശബ്ദത....പാദങ്ങൾ മുന്നോട്ട് വക്കുമ്പോൾ കേൾക്കുന്ന അവന്റെ ബൂട്ടിന്റെ സൗണ്ട് മാത്രം ഉയർന്നു കേട്ടു ... ഫയൽ കയ്യിൽ അമർത്തി പിടിച്ചവൻ മുന്നോട്ട് നടന്നു.... വണ്ടിയുടെ പാർട്സിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നൊരു വലിയ മുറിയിൽ അവനെത്തി നിന്നു..... മഞ്ഞ ബൾബിന്റെ അരണ്ട വെളിച്ചം മുറിയിൽ തങ്ങി നിൽക്കുന്നു..... ഇനി മുന്നോട്ട് പോകാൻ വേറെ വഴിയില്ല.... സത്യ നിന്നിടത്തു നിന്നനങ്ങിയില്ല... ചുറ്റിനും ആരുടെയൊക്കെയോ കാലടികൾ കേൾക്കുന്നു,.... അരയിലെ തോക്കിൽ കയ്യുറപ്പിച്ചു കൊണ്ട് മറു കയ്യിലെ ഫയലിൽ മുറുകെ പിടിച്ചു..... ""വെൽക്കം മിസ്റ്റർ സത്യദേവ് ഐ.പി.എസ്.... The sincerely police officer in Indian Police Service.... "" പൊട്ടിച്ചിരിയോട് കൂടിയ ആ ഉറച്ച സ്വരം ആ മുറിയിൽ പ്രതിധ്വനിച്ചു കേട്ടു കൊണ്ടിരുന്നു..... സത്യ തലവെട്ടിച്ചു തിരിഞ്ഞു നോക്കി.... ഇരുളിലേക്ക് മറഞ്ഞു നിന്നത് കൊണ്ട് മുന്നിൽ നിൽക്കുന്നവന്റെ രൂപം മാത്രമേ കാണാൻ സാധിച്ചുള്ളൂ.....

ആ രൂപം കുറച്ചു കൂടി മുന്നിലേക്ക് വന്നു നിന്നു..അവന് മുന്നിലായി... ആ മഞ്ഞ ബൾബിനു ചുവട്ടിലായി നിലയുറപ്പിച്ചു നിന്നയാൾ.... ആ മുഖം കണ്ടതും സത്യയിൽ ഒരു ഞെട്ടലുണ്ടായി............ അരയിലെ ഗണ്ണിൽ ചേർത്ത് വച്ചിരുന്ന കൈ അറിയാതെ അയഞ്ഞു.... അവന്റെ കണ്ണിൽ ഒരുപോലെ വേദനയും പകയും ആളികത്തി........ തുടരും......🚶‍♀️ എല്ലാവരുടെയും പ്രാക്ക് നല്ല പോലെ ഫലിച്ചിട്ടുണ്ട് 🚶‍♀️തലവേദന കാരണം രണ്ട് ദിവസായി തല പൊക്കാൻ പറ്റിയിട്ടില്ല.. ഇത് വരെ കാണാത്ത കുറേ പേരെ cmnt ബോക്സിൽ ഞാൻ കണ്ടു 😌സന്തോഷായി കണ്ടു നിർവൃതി അടഞ്ഞു ഞാൻ 😌 ആരെന്തൊക്കെ പറഞ്ഞാലും ഞാൻ കഥ മനസിൽ കണ്ട പോലെ മാത്രമേ എഴുതുകയുള്ളു 🥴 കഴിഞ്ഞ part എല്ലാവരെയും ഒരുപാട് വേദനിപ്പിച്ചു എന്നറിയാം.വായിച്ച നിങ്ങൾക്ക് അത്രമേൽ വേദനിച്ചെങ്കിൽ എഴുതിയ എനിക്കോ.. മൂന്നു ദിവസം എടുത്താണ് ഞാൻ ആ പാർട്ട്‌ എഴുതിയത്...ഓരോ തവണ എഴുതാൻ എടുക്കുമ്പോഴും എന്നെ കൊണ്ട് കഴിയുന്നില്ല.കാരണം ഞാനും ഒരു പെണ്ണാണ്... കണ്ണ് നിറയാതെ എനിക്കാ പാർട്ട്‌ എഴുതാൻ കഴിഞ്ഞിട്ടില്ല.. ആ വേദനയും സാഹചര്യവും അവസ്ഥഒക്കെ എന്റെ മനസിലൂടെ കടന്ന് പോകുന്നു ഇപ്പോഴും . ഇത് പോലെ എത്രയെത്ര പെൺകുട്ടികൾ ഓരോ ദിവസവും ഇന്ത്യയിൽ പീഡിപ്പിക്കപെടുന്നുണ്ട്..അതിലെത്ര പേർക്കു നീതി കിട്ടിയിട്ടുണ്ട്. ഹാഷ് tagukal മാറി മാറി വരും...

നാളെ നമ്മുടെ വേണ്ടപ്പെട്ടവർക്കും ഇതേ അവസ്ഥ വന്നേക്കാം...അന്നും നമ്മൾ കണ്ണടക്കുമോ.ഈ നിമിഷത്തിൽ ഞാൻ റാബിയ സെയ്‌ഫി എന്ന.25 വയസുകാരിയെ ഓർക്കുന്നു...എത്ര പേര് ഓർക്കുന്നുണ്ടെന്നറിയില്ല...ചിലപ്പോ പലരും കേട്ടിട്ട് പോലും ഉണ്ടാകില്ല...ഡൽഹിയിൽ കൊലചെയ്യപ്പെട്ട ഒരു സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥ.... തലയും കൈ കാലുകളും വെട്ടി വേർപെടുത്തി മാറിടങ്ങൾ മുറിച്ചു മാറ്റപ്പെട്ട് അവയവങ്ങൾ ഓരോന്നും കുത്തി കീറി ക്ലൂരമായി ബലാത്സംഗം ചെയ്തു കൊന്നൊരു പെൺകുട്ടി.... എന്ത് തെറ്റാണവൾ ചെയ്തത്.. സത്യസന്ധമായി നീതി നിർവഹിച്ചതോ??? ഇന്നും പല മീഡിയകളും അറിയാത്ത ആ ക്ലൂര ബലാത്സംഗം..അല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ കണ്ണടക്കുന്നു... ഇന്നും ആ കാമ വെറിയന്മാർ ഇവിടെ ഈ നാട്ടിൽ സുഖിച്ചു ജീവിക്കുന്നു.... Queen എന്ന സിനിമയിൽ പറയും പോലെ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് എന്ന് നാമോരോരുത്തരും പറയേണ്ടി വരും.... Shame on this judicial system.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story