അരികെ: ഭാഗം 34

arike thannal

രചന: തന്നൽ

"വെൽക്കം മിസ്റ്റർ സത്യദേവ് ഐ.പി.എസ്.... The sincerely police officer in Indian Police Service.... "" പൊട്ടിച്ചിരിയോട് കൂടിയ ആ ഉറച്ച സ്വരം ആ മുറിയിൽ പ്രതിധ്വനിച്ചു കേട്ടു കൊണ്ടിരുന്നു..... സത്യ തലവെട്ടിച്ചു തിരിഞ്ഞു നോക്കി.... ഇരുളിലേക്ക് മറഞ്ഞു നിന്നത് കൊണ്ട് മുന്നിൽ നിൽക്കുന്നവന്റെ രൂപം മാത്രമേ കാണാൻ സാധിച്ചുള്ളൂ..... ആ രൂപം കുറച്ചു കൂടി മുന്നിലേക്ക് വന്നു നിന്നു..അവന് മുന്നിലായി... ആ മഞ്ഞ ബൾബിനു ചുവട്ടിലായി നിലയുറപ്പിച്ചു നിന്നയാൾ.... ആ മുഖം കണ്ടതും സത്യയിൽ ഒരു ഞെട്ടലുണ്ടായി............ അരയിലെ ഗണ്ണിൽ ചേർത്ത് വച്ചിരുന്ന കൈ അറിയാതെ അയഞ്ഞു.... അവന്റെ കണ്ണിൽ ഒരുപോലെ വേദനയും പകയും ആളികത്തി........ ""ഗൗതം.....നീ...... നീയാണോ ഇതിന്റെയൊക്കെ പിന്നിൽ...... നീയാണോ നമ്മുടെ ഡിപ്പാർട്മെന്റിലെ വിവരങ്ങൾ എല്ലാം ചോർത്തി കൊടുക്കുന്ന ആ spy....."" അവനൊന്നു ചിരിച്ചു കൊണ്ട് നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം കൈ കൊണ്ട് അമർത്തി തുടച്ചു... സത്യക്കരികിലേക്ക് പോയി അവന്റെ മുന്നിൽ നിവർന്നു നിന്നു.....

""ഞാൻ തന്നെയാണ് ACP സാറെ സർ അന്വേഷിക്കുന്ന ആ ചാരൻ... ഇതിന്റെ എല്ലാത്തിന്റെയും പിന്നിൽ എന്റെ മാസ്റ്റർ ബ്രെയിൻ ആയിരുന്നു..... ഈ ഗൗതമിന്റെ......""" കേട്ടത് വിശ്വസിക്കാനാവാതെ അവൻ തറഞ്ഞു നിന്നു... ""നിന്റെ എല്ലാമെല്ലാമായ നിന്റെ ഉറ്റ സുഹൃത്തിനെ കൊന്നതിനു പിന്നിലും എന്റെ ബുദ്ധിയായിരുന്നു.... നീ ഓർക്കുന്നുണ്ടോ സത്യ ഒന്നര വർഷത്തിന് മുൻപ് തിരുനെൽവേലിയിൽ വച്ചുണ്ടായ ഒരു എൻകൗണ്ടർ... Smuggling എന്നതിന്റെ പേരിൽ ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പയ്യനെ എൻകൗണ്ടർ ചെയ്തു കൊന്നത് നീ ഓർക്കുന്നുണ്ടോ...... നീരവ് എന്ന ഇരുപത് വയസ്കാരൻ പയ്യൻ.... അവനാരാന്നറിയോ നിനക്ക്.... എന്റെ അനിയനാ അവൻ..... ഒരു തെറ്റും ചെയ്യാത്ത എന്റെ അനിയനെ കുരുതി കൊടുത്തിട്ട് നീയും നിന്റെ പോലീസ് ഏമാന്മാരും കൂടി ന്യൂസ്‌ പുറത്തു പോകാതെ എല്ലാം മറച്ചു വച്ചു.... """ നീരവ് എന്ന പേര് മാത്രം അവന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.... ഒന്നര വർഷത്തിന് മുന്നേയുള്ള ആ ദിവസം അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു...

തിരുനെൽവേലിക്കടുത്ത് smuggling നടക്കുന്നുവെന്ന ഇൻഫർമേഷൻ കിട്ടിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അങ്ങോട്ട് പുറപ്പെട്ടു..... അഞ്ചു പേരടങ്ങുന്ന സംഘം... കുട്ടികളെ പോലും വഴി തെറ്റിക്കുന്ന കൊക്കൈനും മറ്റ് പല മാരകയുധങ്ങളും കടത്തുന്ന വൻ ടീമുകൾ.... എൻകൗണ്ടർ ചെയ്യാനായിരുന്നു ഓർഡർ...ഞങ്ങളെ കണ്ടതും അവന്മാർ ഓടി രക്ഷപെടാൻ ശ്രമിച്ചു... മൂന്നു പേരെ അന്നേരം തന്നെ തീർത്തു.... ബാക്കി രണ്ടെണ്ണം പിടി തരാതെ ഓടി രക്ഷപ്പെട്ടു....... എങ്കിലും രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം അവൻമാരെ കണ്ടെത്തി എൻകൗണ്ടർ ചെയ്തു.... എന്നാൽ ഒരാഴ്ചക്ക് ശേഷമാണ് അറിയുന്നത് അതിലൊരുത്തൻ നിരപരാധി ആണെന്നും ആള് മാറി ഷൂട്ട്‌ ചെയ്തതാണെന്നും.... നീരവും അവന്മാരുടെ കൂട്ടത്തിലുള്ള ഗണേഷിനും ഒരേ മുഖഛായ ആയിരുന്നു... അങ്ങനെ പറ്റിയൊരു കൈയബദ്ധം.... അന്ന് മുതൽ ഇന്ന് വരെ ഇതോർത്തു വേദനിക്കാത്തൊരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ... ഒരു തെറ്റും ചെയ്യാത്ത ഒരു നിരപരാധിയെ കൊന്നുവെന്നുള്ള കുറ്റബോധം ആയിരുന്നു മനസ് മുഴുവൻ....പക്ഷെ അത്‌ ഗൗതമിന്റെ അനിയനാണെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല... എന്തിനും കൂടെ നിൽക്കുമ്പോഴും അറിഞ്ഞിരുന്നില്ല അവന്റെ മനസ്സിൽ മുഴുവൻ എന്നോടുള്ള പകയാണെന്നത്....

""ഗൗതം... അന്നൊരു തെറ്റ് പറ്റിയതാണ്... ആള് മാറി ഷൂട്ട്‌ ചെയ്തതാണ് നിന്റെ അനിയനെ... അവരുടെ കൂട്ടത്തിലുള്ള ഒരുത്തനും നിന്റെ അനിയനും ഒരേ മുഖഛായ ആയിരുന്നു...അങ്ങനെ പറ്റിയൊരു അബദ്ധം ആണ് ഗൗതം.. ഇത് പുറത്തറിഞ്ഞാൽ മീഡിയ കുത്തി പൊക്കി അത്‌ വലിയ പ്രോബ്ലം ആകും... ഡിപ്പാർട്മെന്റിനു പോലും നാണക്കേട് ആകുമെന്ന് DGP പറഞ്ഞത് കൊണ്ടാ അന്ന് അങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്......"" ""മ്മ്ഹ്ഹ്... പുറത്തറിഞ്ഞാൽ തന്റെ തൊപ്പി തെറിക്കും അതറിയാവുന്നത് കൊണ്ടല്ലെടാ FIR ൽ എന്റെ അനിയന്റെ പേര് നീ എഴുതി ചേർത്തത്... അവനെ എല്ലാവർക്കു മുന്നിലും ഒരു കള്ളക്കടത്തുകാരനാക്കിയത്..... നിന്റെ ഈ പ്രവർത്തി കൊണ്ട് എനിക്ക് കൊടുക്കേണ്ടി വന്ന വില എന്താന്നറിയോ സത്യ... എന്റെ അച്ഛന്റെ ജീവൻ... നീരവിനെ കള്ളക്കടത്തു കേസിൽ പോലീസ്കാരെല്ലാം കൂടി ചേർന്ന് എൻകൗണ്ടർ ചെയ്തു കൊന്നുവെന്നറിഞ്ഞു നെഞ്ച് പൊട്ടി മരിച്ചതാടാ എന്റെ അച്ഛൻ.....എന്റെ അച്ഛനെ തിരികെ തരാൻ നിനക്ക് പറ്റുവോ സത്യ...

നീ കൊന്ന് തള്ളിയ എന്റെ കുഞ്ഞനിയനെ തിരികെ തരാൻ നിനക്ക് പറ്റുവോ....."" കുറ്റ ബോധത്താൽ അവന്റെ നെഞ്ചുനീറി.... അപമാന ഭാരത്താൽ തല താഴ്ന്നു.....അവന് മറുപടി ഇല്ലായിരുന്നു...കാരണം അവനറിയാം തെറ്റ് മുഴുവൻ തന്റെ ഭാഗതാണെന്ന്..... മനഃപൂർവം അല്ലെങ്കിൽ പോലും ഗൗതമിന്റെ നഷ്ടങ്ങൾക്ക് കാരണക്കാരൻ താനാണ്... അവന്റെ മനസാക്ഷി പോലും അവനെ കുറ്റപെടുത്തി കൊണ്ടിരുന്നു.... "" അന്ന് ഞാൻ തീരുമാനിച്ചതാ.... ഞാൻ വേദനിച്ചതിന്റെ പതിന്മടങ്ങു നീയും വേദനിക്കണമെന്ന്..... കൂടെപ്പിറപ്പിനെ നഷ്ടപ്പെടുന്ന വേദന നീയും അറിയണമെന്ന്.... അതിന് വേണ്ടിയാടാ നീ കൂടെ പിറപ്പിനെ പോലെ കൊണ്ട് നടന്നവനെ നടു റോഡിലിട്ട് ഞങ്ങൾ തീർത്തത്.... അവൻ ചത്താൽ നീ വേദനിക്കുമെന്നറിയാം....അവന്റെ ഘാതകനെ അന്വേഷിച്ചു നീ ഈ നാട്ടിലേക്ക് വരുമെന്നുമറിയാം..... നിന്റെ പതനത്തിന് വേണ്ടിയാണ് സത്യ ഞാൻ കാത്തിരുന്നത്.... ആദ്യം ഞങ്ങൾ സ്കെച്ച് ചെയ്തത് നിന്റെ എല്ലാമെല്ലാമായ നിന്റെ കളി കൂട്ടുകാരിയെയായിരുന്നു.... അവൾ ദിലു.....നിന്റെ ചങ്കിലേ ഈ പിടപ്പ്.....""" ""ഡാ......"" സത്യ കോപം കൊണ്ട് പല്ല് ഞെരിച്ചു അവന്റെ കോളറിന് കുത്തി പിടിച്ചു..... ""ഹേയ്..കൂൾ down സത്യ.... ""

ഗൗതം അവന്റെ പിടി അയച്ചു ചുളുങ്ങിയ കാക്കി നേരെയാക്കി പുച്ഛത്തോടെ അവനെ നോക്കി..... ""നിന്റെ കളിക്കൂട്ടുകാരിയെ ഇല്ലാതാകുന്നതിനേക്കാൾ അവളുടെ ഉള്ളു പിടക്കുമ്പോൾ നിനക്ക് വേദനിക്കുമെന്നറിയാം.... അതാ അവൾ പ്രാണനായ് കണ്ടവനെ അങ്ങു പരലോകത്തേക്ക് അയച്ചത്... അവൾ നിന്റെ മുന്നിൽ ഉരുകി തീരുമ്പോൾ നിന്റെ ചങ്കിലുണ്ടാകുന്ന ഈ പിടപ്പ് അതായിരുന്നു എനിക്ക് കാണേണ്ടത്...നീ ഈ നാട്ടിൽ കാല് കുത്തിയത് മുതൽ നീ പോലുമറിയാതെ ഓരോ നിമിഷവും ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു സത്യ... നിന്റെ വേദന കണ്ട് ആവോളം ആസ്വദിക്കാൻ... പിന്നെ നിന്റെ പ്രിയ....അവൾ ഞങ്ങൾടെ ലിസ്റ്റിലെ ഇല്ലായിരുന്നു....പക്ഷെ എന്ത് ചെയ്യാനാ ഞങ്ങളുടെ ജോലിക്ക് തടസം നിന്നത് കൊണ്ടാ അവൾക് ഇന്നീ ഗതി വന്നത്... അവന്മാർക്കെതിരെയുള്ള ആ തെളിവുകൾ നിന്റെ കയ്യിൽ ഭദ്രമായുള്ളിടത്തോളം കാലം അവന്മാരുടെ ജീവനു പോലും ആപത്താണെന്നറിയാം... അത് കൊണ്ട് അത്‌ കൈക്കലാക്കാനാ ഞങ്ങൾ നിന്റെ വീട്ടിലേക്ക് പോയത്... ആ പ്രൂഫ് നീ മറ്റെവിടെയും വക്കില്ലെന്നറിയാം....നിന്റെ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അതിന്റെ ഒരു പൊടി പോലും കിട്ടിയില്ല.... പിന്നേ പ്രിയയെ കണ്ടപ്പോ അവന്മാർക്ക് ഒരാഗ്രഹം....

അവളെ ഒന്ന് രുചിച്ചു നോക്കണമെന്ന്...അവന്മാരുടെ ഒരാഗ്രഹം അല്ലെ ഞാൻ എങ്ങനെയാ എതിര് പറയുന്നേ..അത്‌ കൊണ്ട് ഞാനും ഒന്ന്......""" പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ സത്യ അവന്റെ കഴുത്തിനു കുത്തി പിടിച്ചു ചുമരിനോട് ചേർത്തു...... ""ഡാ......പന്ന ....... ഒരു കൂടെപ്പിറപ്പിനെയല്ലേടാ അവള് നിന്നെ കണ്ടത്.. ആ അവളെ നീ..... എന്ത് തെറ്റാടാ ആ പാവം നിന്നോട് ചെയ്തത്... എന്തിനാ ഗൗതം നീ അവളെ...."" ചോദിക്കുന്നതിനോടൊപ്പം അവന്റെ കണ്ണിൽ നീർക്കണങ്ങൾ ഉരുണ്ടു കൂടി..... സെബാസ്റ്റ്യനും കൂട്ടാളികളും വന്നു സത്യയെ പിടിച്ചു മാറ്റി....അവനെ ബലമായി പിടിച്ചു വച്ചു.... കയ്യിലെ ഫയൽ അവന്മാർ പിടിച്ചു വാങ്ങി....സത്യ ഗൗതമിനെ പകയോടെ നോക്കി കൊണ്ട് കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.... ""ഏയ്യ്.... എന്താ ഇത് സത്യ...ഇങ്ങനെ frustrated ആവാൻ അവള് നിന്റെ ഭാര്യ ഒന്നുമല്ലല്ലോ... വെറും ഒരു വീട്ടു വേലക്കാരിയല്ലേ.. ഞാൻ അവളെ ഒന്ന് തൊട്ട് പോലും നോക്കിയിട്ടില്ല സത്യ.. ഇവന്മാരൊക്കെ കൂടിയാ......."" ""പിന്നെ നിന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം കൂടി പറയാം... പറയട്ടെ സത്യ.... താങ്ങാനുള്ള ശേഷി നിനക്കുണ്ടല്ലോ അല്ലെ..."" സത്യയുടെ നെഞ്ചിൽ കൈ വച്ച് കൊണ്ട് ഗൗതം പറയുമ്പോൾ സത്യ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..

അവന്മാരുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു... "" ഓരോ നിമിഷവും അവൾക്ക് വേദന കൊടുക്കുമ്പോൾ ക്ലൂരമായി ഭോഗിക്കുമ്പോഴും അവളുടെ നാവ് നിന്റെ പേരാ ഉച്ചരിച്ചത്..... എന്താ അവള് നിന്നെ വിളിക്കുന്നെ.... റൗഡി പോലീസെന്നൊ.... അങ്ങനെ എന്തോ അല്ലെ..... അവസാന നിമിഷവും നീ വരുമെന്ന പ്രതീക്ഷയിലായിരുന്നവൾ...പക്ഷെ എന്ത് ചെയ്യാനാ... നീ അവളെ...."" ""ഡാ..... "" സത്യ അലറി വിളിച്ചു കൊണ്ട് അവന്മാരുടെ കയ്യിൽ നിന്ന് കുതറി മാറി ഗൗതമിന്റെ ചെകിടത്തു ആഞ്ഞടിച്ചു... അവന്റെ അടി വയറ്റിൽ ആഞ്ഞു ചവിട്ടി..... അപ്പോഴേക്കും സെബാസ്റ്റ്യനും മറ്റുള്ളവന്മാരും അവന് ചുറ്റിനും വളഞ്ഞിരുന്നു... പിന്നിൽ നിന്നോരുത്തൻ കയ്യിലൊരു തടി കഷ്ണവുമായി അവനടുത്തേക് നടന്നടുത്തു.... സത്യ ചെവി കൂർപ്പിച്ചു ഇരു വശത്തും നിൽക്കുന്നവമാരെ നോക്കി...പിന്നിലെ കാലടി അടുത്തേക്ക് നടന്നടുക്കുന്നതറിയുന്നുണ്ടായിരുന്നു.. കയ്യിലെ തടി ഉയർത്തി അവനെ അടിക്കാനാഞ്ഞതും സത്യ തല വെട്ടിച്ച് തിരിഞ്ഞു നോക്കി അവന്റെ മൂക്കിനിട്ട് തന്നെ കൊടുത്തു.... അതെ സമയം ഗൗതം തറയിൽ നിന്ന് പിടഞ്ഞെഴു ന്നേറ്റ് സത്യക്ക് നേരെ പാഞ്ഞടുത്തു കൊണ്ട് അവന്റെ മുതുകിൽ ആഞ്ഞു ചവിട്ടിയതും സത്യ നിലത്തേക് തെറിച്ചു വീണു...

നിലത്തു നിന്നവനെ വലിച്ചെഴുന്നേല്പിച്ചു അവന്റെ വയറ്റിൽ ആഞ്ഞു തൊഴിച്ചു ഗൗതം.... കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിച്ചു..... സത്യക്ക് എതിർക്കാൻ കഴിഞ്ഞില്ല... കൂടെപ്പിറപ്പായി ഒപ്പം കൊണ്ടു നടന്നവൻ ചതിച്ചെന്നുള്ള വേദന ഒരു വശത്ത്... ഒരു നിരപരാധിയെ ഒരു കാരണവും കൂടാതെ കൊന്ന്കളഞ്ഞെന്നുള്ള വേദനയും കുറ്റബോധവും മറുവശത്ത്.... നിതിയുടെ സ്ഥാനത്താണ് താൻ ഗൗതമിനെ കണ്ടിട്ടുള്ളത്... സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ ഒപ്പം കൊണ്ടു നടന്നത്..... ഗൗതം അടിക്കുന്ന ഓരോ അടിയും ശരീരത്തു ഏൽക്കുമ്പോഴും അവന് വേദനിച്ചില്ല....മനസ് കുറ്റബോധത്താലും വേദനയാലും നീറി പുകയുന്നുണ്ടായിരുന്നു.... She has been brutally raped.... ഒരുപാട് വേദന അനുഭവിച്ചിരിക്കണം... ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ വേദന... തുടരെ തുടരെ മൃഗീയമായി അവളെ.... ദിലുവിന്റെ വാക്കുകൾ ഓർക്കേ അവന്റെ ഉള്ളിൽ പക ഇരട്ടിച്ചു... ബോധമില്ലാതെ ശരീരത്തിൽ ഒരിഞ്ച് തുണി പോലുമില്ലാതെ ആറു പേരാൽ ക്ലൂരമായി ബലാൽസംഘം ചെയ്യപ്പെട്ട ഒരു പെണ്ണിന്റെ മുഖം മനസിലൂടെ മിന്നി മാഞ്ഞു.... അടുത്ത നിമിഷം ഗൗതം അവന് നേരെ കൈ വീശിയതും സത്യ ഒഴിഞ്ഞു മാറി... അന്നേരം അവനൊന്നു മുന്നോട്ടാഞ്ഞതും അവന്റെ കാലിന് പുറകിലായി മുട്ടിനു താഴെ സത്യ ആഞ്ഞു ചവിട്ടി....

കാല് മടങ്ങിയവൻ നിലത്ത് വീണു... അരയിലെ ഗൺ വലിച്ചൂരി സത്യക്ക് നേരെ വന്ന സെബാസ്റ്റ്യനെയും അവന്റെ ആൾക്കർക്കെതിരെയും ചൂണ്ടി... ഗ്രിഗർ വലിച്ചു അവന്മാരിൽ ഒരുത്തന്റെ മുട്ടിനു താഴെ വെടിയുതിർത്തു... വെടി കൊണ്ടവൻ കാലിൽ അമർത്തി പിടിച്ചു വേദന കൊണ്ടു പുളഞ്ഞു.... ചുമരിൽ പിടിച്ചു നിന്ന് കൊണ്ടു നിലത്തേക്ക് ഊർന്നിരുന്നു... അവന്റെ അവസ്ഥ കണ്ട് കൂടെ നിന്നവന്മാർ ഉമിനീരിറക്കി സത്യയെ നോക്കി... അതെ സമയം ഗൗതം അവന് നേരെ പാഞ്ഞടുത്തതും സത്യ മറുത്തൊന്നും ചിന്തിക്കാതെ അവന്റെ മുട്ടിനു താഴെയായി വെടി വച്ചു... അതും കൂടി ആയപ്പോൾ കൂടെ നിന്നവന്മാർ നിന്നിടത്തു ചലിക്കുക പോലും ചെയ്യാനാവാതെ ഭയപ്പൊടെ സത്യയെ നോക്കി.... "" സത്യ...... നീ എന്നെ കൊന്നിട്ട് ഇവിടുന്ന് ജീവനോടെ പോകാമെന്നു കരുതണ്ട.,. നിന്നെ തീർത്തിട്ടല്ലാതെ ഞാൻ ചാവില്ലടാ.. ഞാൻ മരിക്കുന്നതിന് ഒരു നിമിഷം മുൻപെങ്കിലും നിന്നെ ഞാൻ കൊന്നിരിക്കും സത്യ... "" വെടി കൊണ്ട കാലിൽ അമർത്തി പിടിച്ചു വേദന കടിച്ചമർത്തി കൊണ്ടവൻ പറഞ്ഞു....

""നിന്നെ ഞാൻ കൊല്ലില്ല ഗൗതം....നിന്നെ കൊല്ലാൻ എനിക്ക് കഴിയില്ല.... കാരണം എന്താന്നറിയോ നിനക്ക്... എപ്പോഴൊക്കെയോ എന്റെ നിതിയുടെ സ്ഥാനത്തു നിന്നെ ഞാൻ കണ്ട് പോയി... ഒരു കൂടെ പിറപ്പായി നിന്നെ ഞാൻ കണ്ട് പോയി ഗൗതം...... എന്നോട് നീ ചെയ്തതൊക്കെ ഞാൻ മറക്കും....പക്ഷെ എന്റെ നിതിയെ ഇല്ലാതാക്കി എന്റെ ദിലുവിന്റെ സന്തോഷം ഇല്ലാതാക്കിയവനാ നീ അത്‌ ഞാൻ ഒരിക്കലും പൊറുക്കില്ല ഗൗതം.... പ്രിയയോട് നീ ചെയ്തത് അതിന് ഈ ജന്മം ഞാൻ നിനക്ക് മാപ്പ് തരില്ല....പ്രിയ അനുഭവിച്ചതിന്റെ പതിൻമടങ്ങു വേദന നിന്നെ ഓരോരുത്തരെയും കൊണ്ട് ഞാൻ അനുഭവിപ്പിക്കും.. കൊല്ലാതെ കൊല്ലും ഞാൻ നിന്നെയൊക്കെ ... വിടില്ല ഞാൻ ഒരുത്തനെയും.......""" മുന്നിൽ നിൽക്കുന്ന ഓരോരുത്തന്മാരെയും തുറിച്ചു നോക്കി പറഞ്ഞു നിർത്തി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story