അരികെ: ഭാഗം 35

arike thannal

രചന: തന്നൽ

രണ്ടു മാസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം പ്രിയയെ വീട്ടിലേക്ക് കൊണ്ടു വന്നു... എഴുന്നേറ്റു നടക്കില്ല... അരക്ക് കീഴ്പോട്ട് തളർന്നു പോയിരുന്നു... ലോങ്ങ്‌ ലീവെടുത്തു സത്യ അവൾക്കൊപ്പം കൂടി.. ഒരാളുടെ സഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ലവൾക്ക്... ദിലു ഇടക്കൊക്കെ വരും... പക്ഷെ പ്രിയയോടൊപ്പം നിൽക്കാൻ സത്യ സമ്മതിക്കില്ല... അവളെ കുളിപ്പിക്കുന്നതും ഉടുപ്പിടീക്കുന്നതും മാത്രമാണ് ദിലുവിന്റെ ജോലി...ബാക്കിയെല്ലാം സത്യ തന്നെയാണ് ചെയ്യാറ്... പ്രിയ അധികം സംസാരിക്കാറില്ല....എപ്പോഴും മൗനമാണ്... ഓരോന്ന് ആലോചിച്ചു മേൽക്കൂരയിലേക്ക് നോക്കി കിടക്കും ... എന്തെങ്കിലും ചോദിക്കുന്നതിന് മാത്രം മറുപടി പറയും... ഇടക്കൊക്കെ കാരണമില്ലാതെ കണ്ണ് നിറയുന്നത് കാണാം... സത്യ അവളെ ഒറ്റക്ക് വിടാറില്ല... ഇടക്കൊക്കെ വീൽ ചെയറിലിരുത്തി പുറത്തൊക്കെ കൊണ്ട് നടക്കും.... അപ്പോഴും കാഴ്ചകളൊക്കെ കണ്ടിരിക്കുമെന്നല്ലാതെ ഒന്നും സംസാരിക്കില്ല... ആ ചുണ്ടിലെ പുഞ്ചിരി പോലും അവന് അന്യമായി തുടങ്ങി.... പ്രിയയുടെ അവസ്ഥ സത്യക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ... അങ്ങനെ ഇരിക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടൊരു വാർത്ത വന്നു.... കവടിയാർ സ്റ്റേഷനിലെ എസ്.ഐ.ഗൗതമിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി....

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.... മരണകാരണം വ്യക്തമല്ല... സത്യ ലീവിൽ പോയതിനാൽ കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി.... ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയികൊണ്ടിരുന്നു..... ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്....ഇപ്പോൾ അവൾക് ചെറിയ മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങി.... " യുവാക്കളുടെ തിരോഥാനം കേസ് സി.ബി.ഐ ക്ക് കൈമാറി.. ആറു മാസം മുൻപ് കാണാതായ ചെങ്കൽചൂള കോളനിയിലെ ( ഈ കഥാപാത്രങ്ങളും സ്ഥലവും തികച്ചും സങ്കല്പികം മാത്രമാണ്...കഥയുടെ പൂർണ്ണതക്ക് വേണ്ടി കൂട്ടി ചേർത്തതാണെന്നും ഈ സ്ഥലവുമായോ ഇതിലേ കഥാപാത്രങ്ങളുമായോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ച് കൊള്ളുന്നു...) യുവാക്കളുടെ തിരോഥാനത്തെ സംബന്ധിച്ചു കേരള പോലീസിന് ഒരു തുമ്പും ലഭിക്കാത്തത് പോലീസ് സേനക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കേസ് cbi ക്ക് കൈമാറണമെന്നും കൊണ്ടുള്ള യുവാക്കളുടെ കുടുംബം കോടതിക്ക് നൽകിയ ഹർജി കോടതി പരിഗണിച്ചു.....

യുവാക്കളുടെ കുടുംബത്തിന്റെ പരാതി പ്രകാരം കേസ് cbi ക്ക് കൈമാറി.... "" പ്രിയയെ എഴുന്നേൽപ്പിച്ചിരുത്തി കഞ്ഞി കോരി കൊടുക്കുന്നതിനിടയിലാണ് ടീവിയിലെ ന്യൂസ്‌ കേട്ടത്... ടീവിയിലെ ന്യൂസ്‌ കേട്ട് പുച്ഛിച്ചു ചിരിച്ചു കൊണ്ട് സത്യ അവളെ നേരെ പിടിച്ചിരുത്തി കയ്യിലിരുന്ന തുണിയാൽ വാ മെല്ലെ തുടച്ച് കൊടുത്ത് കയ്യിലെ തുണിയും ബൗളും മേശ മേൽ വച്ചു... പതിയെ അവളെ പിടിച്ചു കിടത്തി പുതപ്പിച്ചു കൊടുത്തു..., അവളെ ഉള്ളം കയ്യിൽ ചേർത്ത് പിടിച്ചു കൊണ്ട് ആ കൈതണ്ടയിൽ ചുംബിച്ചു.. പ്രിയ അവന്റെ കൈക്കുള്ളിൽ നിന്ന് കൈ വലിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു...അവനുണ്ടോ വിടുന്നു.. കൂടുതൽ ചേർത്ത് പിടിച്ചു കൊണ്ട് ആ കൈതണ്ടയിൽ വീണ്ടും ചുംബിച്ചു... പ്രിയ അനിഷ്ടത്തോടെ വീണ്ടും കൈ അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.... ""നീ ഇങ്ങനെ ബുദ്ധിമുട്ടണ്ട... ഞാൻ പിടിക്കുന്നില്ല പോരെ.... "" സത്യ അവളിൽ നിന്നു കൈ അടർത്തി മാറ്റി നേരെയിരുന്നു.......പ്രിയ മറു വശത്തേക്ക് മുഖം തിരിച്ചു വച്ചു കിടന്നു... ""എത്ര നാളിത് പോലെ നീ എന്നിൽ നിന്നകന്ന് നിൽക്കും പ്രിയ...

എത്ര നാള് നീ എന്നോടിങ്ങനെ മിണ്ടാതിരിക്കും.. നീ എന്തൊക്കെ ചെയ്താലും ഞാൻ നിന്നെ ഉപക്ഷിക്കില്ല പ്രിയ... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രംആയിരിക്കും.... നിനക്കൊന്നും സംഭവിച്ചിട്ടില്ല.. നിന്റെ മനസിനെയാണ് ഞാൻ സ്നേഹിച്ചത് ....നിന്റെ ശരീരത്തെയല്ല.... "" അവൾ കണ്ണിറുകെ അടച്ച് ബെഡ്ഷീറ്റിൽ പിടി മുറുക്കി കിടന്നു.... അടച്ച കൺപോളകളിൽ നിന്ന് നീർതുള്ളി ഒഴുകി ഇറങ്ങി... മനസും ശരീരവും ഒരു പോലെ വേദനിക്കുന്നു.... കഴിയുന്നില്ല പിടിച്ചു നിൽക്കാൻ...സാറിന്റെ പ്രണയത്തിനു മുന്നിൽ..പലപ്പോഴും ഞാൻ തോറ്റു പോകുന്നു.. തോൽപ്പിക്കുന്നെന്നെ സ്നേഹം കൊണ്ട്.... ശരീരത്തിനേറ്റ വേദന ഇന്നും ഉണങ്ങിയിട്ടില്ല... കളങ്കപെട്ടവളാണ് ഞാൻ.... അങ്ങനെ ഉള്ള ഞാൻ സാറിനെ ഒരിക്കലും അർഹിക്കുന്നില്ല.... സാറിൽ നിന്നകന്ന് പോകാൻ തുടങ്ങുമ്പോഴേക്കും സ്നേഹം കൊണ്ട് വീണ്ടും എന്നെ ചേർത്ത് നിർത്തുന്നു... സാറിന്റെ സ്നേഹം എനിക്ക് വിധിക്കപ്പെട്ടിട്ടില്ല... ചീത്തയാണ് ഞാൻ.... ബെഡോന്നു കിടുങ്ങിയതും പ്രിയ തല ചരിച്ചു നോക്കി... അവൾക്കരികിലായി അവളെ ചേർന്ന് മേൽക്കൂരയിലേക്ക് നോക്കി കിടക്കുന്നവനെ കണ്ട് അവൾക്ക് വല്ലായ്മ തോന്നി... എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടി പോകാൻ ഉള്ളം തുടിക്കുന്നു....

പക്ഷെ ഒന്നനങ്ങാൻ കൂടി കഴിയാത്ത ഞാൻ എന്ത് ചെയ്യാനാണ്.... സത്യയുടെ സാന്നിധ്യം അന്നാദ്യമായി അവളുടെ ഉള്ളിൽ വെറുപ്പ് സൃഷ്ടിച്ചു... കഴിഞ്ഞ ആറു മാസമായി നിഴലു പോലെ ഒപ്പമുണ്ടെങ്കിൽ പോലും ഇത് പോലെ ഇത്ര അടുത്തിടപഴകിയിട്ടില്ല... പകൽ എപ്പോഴും ദിലുവേച്ചി ഒപ്പമുണ്ടാകും... അത്‌ കൊണ്ട് അധികവും സാറിനെ കാണേണ്ടി വരില്ല... ""പ്രിയ.... ഞാൻ ഇങ്ങനെ നിന്റെ അടുത്ത് കിടക്കുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും ഇഷ്ട്ടക്കേട് തോന്നുന്നുണ്ടോ... നിന്റെ അനുവാദമില്ലാതെ നിന്നെ തൊട്ടതിനും ഉമ്മ വച്ചതിനും സോറി.... എനിക്കറിയാം നിനക്കതൊന്നും ഇഷ്ടമല്ലെന്ന്.... "" അത്രയും പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് തല ചരിച്ചവനവളെ നോക്കി... മേല്പോട്ട് നോക്കി കിടക്കുന്നുണ്ടവൾ..... സത്യക്ക് വല്ലാത്ത വേദന തോന്നി... അവളുടെ മൗനം കൊല്ലാതെ കൊല്ലുന്നുണ്ട്.... ഓരോ നിമിഷവും അവൾ തന്നിൽ നിന്നകന്നു പോകുമ്പോലെ... അന്നത്തെ സംഭവത്തിനു ശേഷം അവളൊന്ന് ചിരിച്ചു കണ്ടിട്ടില്ല.... അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു പോകാൻ തുനിഞ്ഞതും പ്രിയ അവന്റെ കൈ വിരലിൽ പിടുത്തമിട്ടു.... സത്യ തലചരിച്ചവളെ നോക്കി... ""എന്തിനാ എന്നെ ഇത്രയധികം സ്നേഹിക്കുന്നത്... ഈ സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്നതെന്തിനാ..

എന്നെ സ്നേഹിക്കാൻ മാത്രം എന്നിൽ എന്താണുള്ളത്.... ചീത്തയാണ് ഞാൻ... ആറു പേരാൽ പിച്ചിചീന്തപ്പെട്ട ഒരു കളങ്കപെട്ട ശരീരം മാത്രമേ ഇന്നെന്നിൽ ഉള്ളു... സാറിനെ സ്നേഹിക്കാൻ ഒരു മനസ് പോലും ഇന്നെന്നിൽ ഇല്ല... ശരീരത്തോടൊപ്പം എന്റെ മനസും ക്ലൂരമായ വേദന ഏറ്റു വാങ്ങി... എന്റെ ശരീരം മാത്രമല്ല ഇന്ന് സർ കാരണം എന്റെ മനസും വേദനിക്കുന്നു... എന്നെ മറന്നേക്ക് സർ... എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്.... അല്ലെങ്കിൽ കുറച്ച് വിഷം തന്ന് എന്നെ അങ്ങ് കൊന്നേക്ക്.... സാറിനെ സ്നേഹിക്കാൻ എനിക്കാവില്ല..."" ഏങ്ങി കൊണ്ട് അത്രയും പറഞ്ഞവൾ തല ചരിച്ചു കിടന്നു.... നെറ്റിയിൽ ഒരു നീർതുള്ളി ഇറ്റ് വീണതും കണ്ണ് തുറന്ന് നോക്കി.... അടുത്ത നിമിഷം തന്നെ സത്യ ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... അവന്റെ കണ്ണുനീരിന്റെ ഉപ്പു രസത്തെ ചുണ്ടുകളാൽ ഒപ്പി എടുത്തു...പ്രിയ കണ്ണിറുകെ അടച്ചു.... ആ ചുംബനമവളെ ചുട്ട് പൊള്ളിക്കും പോലെ തോന്നി.... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ അവനവളിൽ നിന്നകന്നിരുന്നു കൊണ്ടവളെ നോക്കി... "" എന്റെ ജീവൻ ഈ ശരീരത്തിൽ ഉള്ളിടത്തോളം കാലം ഞാൻ നിന്നെ ഉപേക്ഷിക്കില്ല പ്രിയ ...നിന്റെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാനാണ്...മനഃപൂർവമല്ലെങ്കിൽ പോലും എന്നോ ഞാൻ ചെയ്ത് പോയൊരു തെറ്റിന്റെ പേരിൽ ഇന്ന് ശിക്ഷ അനുഭവിക്കുന്നത് നീയാണ്....

ഒന്നിന് വേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കില്ല പ്രിയ ...നിനക്കൊന്നും സംഭവിച്ചിട്ടില്ല... "" അവളുടെ മുടിയിഴകളിലൂടെ തഴുകി കൊണ്ട് അവനത്രയും പറയുമ്പോഴേക്കും അവളുടെ മിഴിയിണകൾ നിറഞ്ഞിരുന്നു... ""ഇനി ഒന്നിന് വേണ്ടിയും ഈ കണ്ണുകൾ നിറയാൻ പാടില്ല..... "" ഒഴുകി ഇറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ച് കൊണ്ടവൻ പറഞ്ഞു...... ""സാറിനെന്നെ എങ്ങനെ സ്നേഹിക്കാ....."" അവളെ പറഞ്ഞു മുഴുപ്പിക്കാൻ അനുവദിക്കാതെ അവളുടെ അധരങ്ങൾക്ക് കുറുകെ അവന്റെ ചൂണ്ടു വിരൽ തടസം സൃഷ്ടിച്ചു... "" എല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കളഞ്ഞേക്..... ഇനി നമുക്കിടയിൽ ഈ ഒരു സംസാരം വേണ്ട..... "" കൈ വിരൽ അടർത്തി മാറ്റിയവൻ അവൾക്കടുത്തായി കിടന്നു... പ്രിയ അവനെ നോക്കിയും..... "" പ്രിയ....... ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ.... "" നിറകണ്ണുകളോടെ പ്രിയ അവനെ നോക്കി.... "" നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട.... ദിലു അടുത്തുള്ളപ്പോ നിന്റെ അടുത്തേക്ക് ഒന്ന് വരാൻ പോലും കഴിയില്ലെനിക്ക്.,... അത് മാത്രമല്ലല്ലോ കഴിഞ്ഞ ആറു മാസമായി നീ എന്നെ കൊല്ലാതെ കൊല്ലുവല്ലേ... ഞാൻ അടുത്തു വരുമ്പോൾ മുഖം തിരിച്ചു കിടക്കും സംസാരിക്കാൻ തുനിയുമ്പോൾ ഓരോ കാരണം പറഞ്ഞു ഒഴിവാക്കും... മതിയാക്ക് പ്രിയ....എനിക്കിതൊന്നും സഹിക്കാൻ കഴിയുന്നില്ല..... ""

പ്രിയ അവന്റെ വലത് കൈ പിടിച്ചു അവളുടെ വയറിൽ ചേർത്തു വച്ചു കൊണ്ടവനെ നോക്കി... "" ഈ സ്നേഹം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്... ഇത്രയും എന്നെ സ്നേഹിക്കണ്ടാട്ടോ.... "" സത്യ ചിരിച്ചു കൊണ്ട് അവളെ ഇറുകെ പിടിച്ച് ആ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി..... "" പഞ്ചാരയടിച്ചു പ്രണയിക്കാനൊന്നും എനിക്കറിയില്ല.... സത്യ ഇങ്ങനെയാണ്...ഇങ്ങനെ ഒക്കെ സ്നേഹിക്കാനേ എനിക്കറിയൂ.... എന്നാലും നിനക്ക് വേണ്ടി ലേശം പഞ്ചാര തിന്നുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല... "" അത്രയും പറഞ്ഞു കൊണ്ട് സത്യ അവളെ തലയുയർത്തി നോക്കി... പ്രിയ എന്തെന്ന മട്ടിൽ അവനെ നോക്കി പുരികമുയർത്തി...... "" ഇനിയെങ്കിലും ഒന്ന് ചിരിച്ചൂടെ... ആ നാവ് കൊണ്ടെന്നെ റൗഡി പോലീസെഎന്നൊന്ന് വിളിക്കെടി..."" പ്രിയ ചുണ്ട് കൂർപ്പിച്ചവനെ നോക്കി.... ""ഒന്ന് വിളിക്കെടി...."" "" റൗഡി പോലീസ് ആദ്യം ഈ പിടിയൊന്നയക്ക് എനിക്ക് വേദനിക്കുന്നു....."" വയറിനു കുറുകെ ഇരുന്ന കയ്യിൽ പിടുത്തമിട്ടു കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി,. ""സോറി വേദനിച്ചോ നിനക്ക്....."" വേവലാതിയോടെ ചോദിച്ചു കൊണ്ട് സത്യ അവളിൽ നിന്ന് പിടിയയച്ചു.. പ്രിയ കണ്ണ് ചിമ്മി ചെറു ചിരിയോടെയവനെ നോക്കി.... അന്നേരം അവന്റെ ചുണ്ടിലും ആ പുഞ്ചിരി നിറഞ്ഞു നിന്നു...

"" I LOVE YOU പ്രിയ....."" കാതോരം മൊഴിഞ്ഞു കൊണ്ടവൻ ആ ചെവിയിൽ ചുണ്ടുകൾ ചേർത്തു.... 🖤❤️🖤❤️🖤❤️ ചുറ്റിനും പടു കൂറ്റൻ മരങ്ങളും, തിങ്ങി നിറഞ്ഞ കാടുകൾക്കും നടുവിലയൊരു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനു മുന്നിൽ ഒരു ബ്ലാക്ക് താർ വന്നു നിന്നു... മുഖത്തെ കൂളിംഗ് ഗ്ലാസ് കയ്യിലെടുത്തു t.ഷർട്ടിൽ കൊളുത്തിട്ടു കൊണ്ട് ഒരുവൻ ജീപ്പിൽ നിന്ന് ചാടി ഇറങ്ങി.... ഇട്ടിരുന്ന ജാക്കറ്റ് ഒന്ന് കൂടി നേരെ ആക്കി കൊണ്ട് അയാൾ മുന്നോട്ട് നടന്നു.,.. പോക്കറ്റിൽ നിന്നൊരു ചാവി എടുത്തു വാതിൽ തുറന്നകത്തേക്ക് കയറി വാതിൽ കൊളുത്തിട്ടു.... മുറിയെങ്ങും അന്ധകാരം നിറഞ്ഞു നിന്നു... അയാൾ മുന്നിലേക്ക് നടന്നു... അയാളുടെ ബൂട്ടിന്റെ ശബ്ദം ആ മുറിയിൽ മാറ്റൊലി കൊണ്ടു.,. ചുവരിലെ സ്വിച്ച് അമർത്തിയതും മുറിയാകെ പ്രകാശം പരന്നു.... ഒപ്പം വല്ലാത്തൊരു ദുർഗന്ധവും ആ മുറിയിൽ തങ്ങി നിന്നു.... ജാക്കറ്റ് ഊരി ചെയറിലേക്ക് ഇട്ടു കൊണ്ടയാൾ തിരിഞ്ഞു ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നവനെ നോക്കി.... കഴുത്തിലെയും കൈയിലെയും എല്ലുകളെല്ലാം പുറത്തേക്കുന്തി, മെലിഞ്ഞ് ഉണങ്ങി തീരെ കോലംകെട്ടൊരു രൂപം.... ശരീരമാകെ കുത്തി പോറിയത്തിന്റെ മുറി പാടുകൾ...ചിലതിൽ നിന്ന് ചലം വരെ പുറത്തേക്ക് വന്നു പുഴു ഞവിക്കുന്നോരോവസ്ഥ....

മുന്നിൽ നിൽക്കുന്നവനെ കണ്ടതും അയാളുടെ കണ്ണിൽ ഭയം നിഴലിച്ചു.... ഒന്നലറി വിളിക്കാൻ പോലുമാകാതെ ആ രൂപം ഭയപ്പോടെ ഞരങ്ങി കൊണ്ടു ബെഡിന്റെ മൂലയിലേക് നിരങ്ങി നീങ്ങി.... അവന്റെ കണ്ണിലെ ഭയം കണ്ട് നിറഞ്ഞ ചിരിയാലെ അയാൾ അവനരികിലേക്ക് നടന്നടുത്തു... അയാൾ അവനരികിലേക്ക് നടന്നടുക്കുന്നതിനനുസരിച്ചു അവൻ ബെഡിന്റെ മൂലയിലേക്ക് നിരങ്ങി നീങ്ങി..... "" ഹാ.... എന്താ ഇത് സെബാസ്റ്റ്യൻ സാറെ....സർ ഇങ്ങനെ പേടിച്ചാലോ.... ഒന്നുമല്ലെങ്കിലും വലിയൊരു പേര് കേട്ട റൗഡിയല്ലേ... ഇങ്ങനെ പേടിക്കാമോ..."" ചോദ്യത്തിനൊപ്പം മേശ മേലിരുന്നൊരു knife കയ്യിലെടുത്ത് അവന്റെ മുറിഞ്ഞിരുന്ന മുറി പാടിൽ അമർത്തി കുത്തി ഇറക്കി........ അയാൾ വേദന കൊണ്ട് പുഴുവിനെ പോലെ പുളഞ്ഞു.... ""ഒന്നുറക്കെ കരയണമെന്ന് തോന്നുന്നുണ്ടല്ലേ.... വേദന തീരുവോളം ഉറക്കെ നിലവിളിക്കണമെന്ന് തോന്നുന്നുണ്ടോ..... ഇതിനേക്കാൾ എത്രയോ ഭേദമാണ് മരണമെന്ന് നിനക്ക് തോന്നുന്നുണ്ടല്ലേ... "" സത്യ പൊട്ടി ചിരിച്ചു കൊണ്ട് കയ്യിലെ knife നാൽ അവന്റെ കൈ തണ്ടയിൽ അമർത്തി കുത്തി.... അവന്റെ വേദന കണ്ട് ആവോളം ആസ്വദിച്ചവൻ.... മറ്റ് അഞ്ചു പേരെയും തീർത്തതും ഇത് പോലെ തന്നെയാണ്.. ഇഞ്ചിഞ്ചായി വേദനിപ്പിച്ചു ക്ലൂരമായി കൊന്ന് കളഞ്ഞു...

അവസാനത്തെ കണ്ണി അതിവനാണ്... കഴിഞ്ഞ ആറു മാസമായി തുടരെ തുടരെ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന.... ബെഡിൽ നിന്നൊന്നനങ്ങാൻ പോലും കഴിയില്ലവന്... പ്രിയ അനുഭവിച്ചതിനേക്കാൾ നൂറിരട്ടി വേദന അവനിന്നനുഭവിക്കുന്നു.. ഉള്ളിൽ നിറഞ്ഞു ചിരിച്ചു കൊണ്ട് കയ്യിലെ knife അവന്റെ കഴുത്തിലെ ഞരമ്പിൽ അമർത്തി പിടിച്ചു.... """ ഒരു പെണ്ണിന്റെ മേൽ കൈ വെക്കുന്നതിനുമുൻപ് അല്ല തെറ്റായി ഒന്ന് നോക്കുന്നതിന് മുൻപ് നീയൊക്കെ നൂറു വട്ടം ചിന്തിക്കണം....ഈ നാട്,ഇവിടുത്തെ നിയമം, ഇതൊക്കെ ഇങ്ങനെ ആയിപോയത് കൊണ്ടാണ് നിന്നെ പോലുള്ള ആയിരണ്ണം ഇന്നാട്ടിൽ പിറവി എടുക്കുന്നത്... എന്നെ പോലെ ഒരാൾ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇന്നാട്ടിൽ നിന്നെ പോലുള്ള കാമഭ്രാന്തന്മാർ വാഴിയിലായിരുന്നു.... ഇന്നാട്ടിലെ ഓരോ പെൺകുട്ടികൾക്ക് വേണ്ടി അവരുടെ സുരക്ഷക്ക് വേണ്ടിഈ സത്യ പോലീസ് യൂണിഫോം മാറ്റി വച്ച് ഒരു റൗഡിയായി പെരുമാറും... ജനങ്ങളുടെ റൗഡി പോലീസ് ആയി ........"" കയ്യിലെ knife അവന്റെ കഴുത്തിലേ ഞരമ്പിലേക്ക് ആഴ്ന്നിറങ്ങി....അവന്റെ മുഖത്തേക്ക് രക്തം ചീറ്റി തെറിച്ചു.... ഒരിറ്റ് ജീവന് വേണ്ടി പിടയുന്നവനെ കണ്ടവൻ ഉള്ളിൽ ആർത്തു ചിരിച്ചു..... പകയോടെ വീണ്ടും അവന്റെ കഴുത്തിലെ ഞരമ്പിലേക്ക് ആഞ്ഞു കുത്തി... ഒരു പിടപ്പോടെ അവന്റെ ശരീരത്തിലേ അവസാന ശ്വാസവും നിലക്കുന്നത് കണ്ട് പുച്ഛിച്ചു ചിരിച്ചവൻ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story