അരികെ: ഭാഗം 36

arike thannal

രചന: തന്നൽ

പിന്നിലേക്കോടി അകലുന്ന കാഴ്ചകളെ നോക്കി കണ്ട് സീറ്റിൽ ചാരി ഇരുന്നവൻ അടുത്ത് തന്റെ തോളോട് ചേർന്നുറങ്ങുന്നവളെ നോക്കി... വലം കയ്യാൽ, പാറി പറക്കുന്ന അവളുടെ മുടിയിഴകളെ ഒതുക്കി വച്ചു...... അവളുടെ കയ്യിൽ ചായുറങ്ങുന്ന മൂന്നു വയസുകാരിയെ നോക്കി.... അല്പം മേലേക്ക് നീങ്ങി കിടന്ന കുഞ്ഞിപ്പെണ്ണിന്റെ പാവാട താഴേക്ക് നീക്കി ഇട്ടു കൊണ്ട് കുഞ്ഞിന്റെ മുഖത്ത് തലോടി ... അവളുടെ അപ്പേടെ സ്പർശനം അറിഞ്ഞിട്ടെന്നവണ്ണം ആ കുഞ്ഞി ശരീരം ഒന്ന് ഞരങ്ങി കൊണ്ട് മുഖം ചുളിച്ചു.... സത്യ കുഞ്ഞിന്റെ കയ്യിൽ പതിയെ തട്ടി കൊടുത്തു.... കൂകി വിളിച്ചു കൊണ്ട് ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തിയതും സത്യ തന്റെ ചുമലിൽ ചാഞ്ഞുറങ്ങുന്നവളെ തട്ടി വിളിച്ചു... അവൾ ഞെട്ടിഎഴുന്നേറ്റ് സത്യയെ നോക്കി.... ""സ്ഥലം എത്തി വാ....ഇറങ്ങ് "" സത്യ എഴുന്നേറ്റ് സീറ്റിനടിയിലിരുന്ന ബാഗൊക്കെ കയ്യിലെടുത്തു.... പ്രിയ കുഞ്ഞിനെ തോളിൽ കിടത്തി കൊണ്ട് മെല്ലെ എഴുന്നേറ്റു....അവൾക്ക് പിന്നാലെ സത്യയും ട്രെയിനിൽ നിന്നിറങ്ങി....

ഏഴു വർഷങ്ങൾക്കിപ്പുറം വീണ്ടും തിരികെ അനന്തപുരിയുടെ മണ്ണിലേക്ക്....മറക്കാൻ ശ്രമിക്കുന്ന കുറേ വേദനിപ്പിക്കുന്ന ഓർമ്മകൾ വീണ്ടും മനസിലേക്ക് ഇടിച്ചു കയറുന്നു.... കണ്ണൊന്നടച്ച് ശ്വാസം എടുത്തു വിട്ടു..... ""സത്യ...... "" പരിചിതമായ ആ സ്വരം കാതിലേക്ക് വന്നു പതിച്ചതും സത്യ കണ്ണ് തുറന്നു നോക്കി... നിറവയറുമായി ചുണ്ടിലൊരു പുഞ്ചിരിയുമായി അവന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവന്റെ കണ്ണ് നിറഞ്ഞു... ""ദിലു....."" സത്യ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ആ നെറുകയിൽ ചുംബിച്ചു..... ""സുഖാണോടി നിനക്ക്.... വാവ എന്ത് പറയുന്നു ഏഹ് ... അല്ല നിന്റെ കെട്ടിയോൻ വന്നില്ലേ..."" ""ഞാൻ ഇവിടെ ഉണ്ടേ അളിയാ... "" അവളുടെ പിന്നിൽ നിന്നൊരു ശബ്ദം കേട്ടതും സത്യ അങ്ങോട്ടേക്ക് നോക്കി.... "" നീ ഇവിടെ ഉണ്ടായിട്ടാണോടാ പിന്നിൽ ഒളിച്ചു നിന്നത്... ഇങ്ങോട്ട് വാ നിന്നെ ഞാൻ ശരിക്കൊന്ന് കാണട്ടെ അളിയാ...."" കിരണിന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു കൊണ്ട് സത്യ അവന്റെ തോളിൽ കൈയിട്ട് കൊണ്ട് സൈഡിലേക്ക് മാറി നിന്നു.... മൂന്നു വർഷം മുൻപായിരുന്നു ദിലുവിന്റെയും കിരണിന്റെയും വിവാഹം...അതും സത്യയുടെ നിർബന്ധപ്രകാരം... "" പ്രിയ....സുഖാണോ ഡാ.....ഏഹ്....അന്നു മോളുറക്കവാ ...""

പ്രിയയുടെ തോളിൽ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ തലോടി കൊണ്ട് ദിലു ചോദിച്ചു.... ""ആഹ്... എനിക്ക് സുഖവാ...ചേച്ചിക്കൊ.... "" ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി കൊണ്ട് ദിലുവിനോടായി അവൾ ചോദിച്ചു ..... "" മ്മ്ഹ്... നിങ്ങളെ കാണാത്തതിന്റെ ഒരു സുഖക്കുറവ് അത്രമാത്രമെ എനിക്കുണ്ടായിരുന്നുള്ളു... കുഞ്ഞിലേ കണ്ടതല്ലേ ഇവളെ... എത്ര നാളായി രണ്ടാളോടും ഞാൻ പറയുന്നു... മോളെയും കൊണ്ടൊന്നു വരാൻ... രണ്ടാൾക്കും സമയമില്ല... "" ""മ്മ്ഹ്ഹ് നിനക്കും വരാല്ലോടി അങ്ങോട്ടേക്ക്... അത് വരാൻ മേല... അല്ലിയോ...."" അവളുടെ വാചകം കേട്ട് കൊണ്ട് മാറി നിന്ന സത്യ തല ചരിച്ചവളെ നോക്കികൊണ്ട് ചോദിച്ചു.... സത്യയുടെ മറുപടി കേട്ട് അവൾ മുഖം ചുളിച്ചു.... ""രണ്ടാളും വഴക്കിട്ടു ഇവിടെ നിക്കാനാണോ പ്ലാൻ... വീട്ടിലേക്ക് പോകാൻ ഉദ്ദേശമില്ലേ..."" കിരൺ ഇടപെട്ടതും രണ്ടാളും ഒന്നടങ്ങി.... കിരൺ അവന്റെ കയ്യിലിരുന്ന ബാഗും വാങ്ങി മുന്നോട്ട് നടന്നു...... ദിലു അവനെ നോക്കി മുഖം കോട്ടി കൊണ്ട് കിരണിന്റെ പിന്നാലെയും നടന്നു.... അവളുടെ കാട്ടി കൂട്ടലുകൾ കണ്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയത് പ്രിയയുടെ മുഖത്തേക്കായിരുന്നു....

മുഖം വീർപ്പിച്ചു വച്ചിരിക്കുന്നവളെ കണ്ട് അവൻ പുരികമുയർത്തി... അവനെ മൈൻഡ് ചെയ്യാതെ പ്രിയ മുന്നിലേക്ക് നടന്നു.... 🖤❤️🖤❤️🖤❤️ ഏഴു വർഷങ്ങൾക്കിപ്പുറം തിരികെ വീണ്ടും ആ വീട്ടിലേക്ക്... ജീവിതം തുടങ്ങിയതും അവസാനിച്ചതുമായ അതെ വീട്... മറക്കാൻ ശ്രമിക്കുന്ന മറവിയുടെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കുറേ നശിച്ച ഓർമ്മകൾ വന്നെന്നെ മൂടുന്നു... ഒന്നുറക്കെ കരയാൻ പോലുമാകാതെ വായിൽ തുണി തിരുകി കയ്യിൽ അമർത്തി ചവിട്ടി ആറു പേരാൽ ക്ലൂരമായി നശിപ്പിക്കപ്പെട്ട ആ ദിവസം ഇന്നലെപോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.... പ്രിയ അകത്തേക്ക് കയറാതെ വീട്ടുമുറ്റത്തു നിന്ന് കൊണ്ട് അകത്തേക്ക് നോക്കി നിന്നു.... ""നീയെന്താ ഇവിടെ ഇങ്ങനെ നോക്കി നിൽക്കുന്നെ... വാ അകത്തേക്ക് കയറ് ...."" അതും പറഞ്ഞ് സത്യ അകത്തേക്ക് കയറി പോയി.... പ്രിയ കുഞ്ഞിനെ ഇറുകെ ചേർത്ത് പിടിച്ചു കൊണ്ട് പടികൾ ഓരോന്നായി കയറി.... ഒരു നിമിഷം അന്നാദ്യമായി താൻ ഈ വീട്ടിലേക്ക് വന്നതവൾ ഓർത്ത് പോയി... റൗഡി പോലീസിന്റെയും പ്രിയയുടെയും ജീവിതത്തിനാരംഭംവും അവസാനവും.....

'റൗഡി പോലീസ് '... അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു... ചുണ്ടിലൊരു പുഞ്ചിരി തത്തി കളിച്ചു... "" നീ അവിടെ തന്നെ നിക്കുവാണോ പ്രിയ.... കുഞ്ഞിനെ മുറിയിൽ കൊണ്ട് പോയി കിടത്ത്... നിങ്ങൾ വരുന്നെന്നറിഞ്ഞപ്പോ ഒന്നഅടിച്ചു വാരിയിട്ടതാ വീട്.... അന്ന് നിങ്ങൾ പോകുമ്പോൾ വീട് നിങ്ങടെ പേർക്കു വാങ്ങിയത് നന്നായി.. അത്‌ കൊണ്ടിപ്പോ എന്താ ഇന്നിപ്പോ വീടന്വേഷിച്ചു നടക്കണ്ടല്ലോ... സത്യയോട്‌ ഞാൻ പറഞ്ഞതാ ഈ വീട് വേണ്ട നമുക്ക് ഫ്ലാറ്റിൽ ഒന്നിച്ചു താമസിക്കാമെന്ന്.. അപ്പൊ അവനായിരുന്നു വാശി ഇവിടം തന്നെ വേണമെന്ന്.."" പ്രിയ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മുറിയിലേക്ക് കയറി പോയി... കുഞ്ഞിനെ ബെഡിലേക്ക് കിടത്തി ഇരു സൈഡിലും തലയിണ തട വച്ചു കൊണ്ട് അവളെഴുന്നേറ്റ് മുറിയാകെ ഒന്ന് കണ്ണോടിച്ചു.... പഴയതോരൊന്നും മിഴിവോടെ മുന്നിൽ തെളിഞ്ഞു വരുന്നു.... പ്രിയ കണ്ണിറുകെ അടച്ചു.... വർഷങ്ങളെത്ര കഴിഞ്ഞാലും ഒന്നും മാഞ്ഞു പോകില്ല മനസ്സിൽ നിന്നും.ജീവിതത്തിൽ നിന്നും... കാലം കഴിയുന്തോറും അതൊക്കെയും എന്നെ ഇഞ്ചിഞ്ചായി കൊന്ന് കൊണ്ടിരിക്കും...

കണ്ണിൽ നിന്നൊരു നീർതുള്ളി ഇറ്റ് വീണു.... ഒരു കര സ്പർശം ചുമലിൽ പതിഞ്ഞതും പ്രിയ കണ്ണ് തുറന്നു നോക്കി... ""പഴയതൊന്നും ഓർമിക്കാനല്ല....എല്ലാം മറക്കാനാ തിരികെ വീണ്ടും ഇവിടേക്ക് തന്നെ വന്നത്... എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നാണ്....എല്ലാത്തിനൊടുക്കവും ഇവിടെ നിന്നാകട്ടെ... "" സത്യ അവളെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് ഒന്നുമറിയാതെ ബെഡിൽ കിടന്നുറങ്ങുന്ന അന്നു മോളെ നോക്കി ... ""അളിയാ ഞങ്ങളെന്നാൽ ഇറങ്ങികോട്ടെ... എനിക്ക് ഡ്യൂട്ടിക്ക് കയറാൻ ടൈം ആയി...പിന്നെ ഇന്നിവൾക്ക് ചെക്കപ്പുള്ള ദിവസാ... ഇവളെ തിരികെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോണം എനിക്ക് ഡ്യൂട്ടിക്ക് കയറാൻ...."" പിന്നിൽ കിരണിന്റെ ശബ്ദം കേട്ടതും സത്യ അവളെ ചേർത്ത് പിടിച്ചിരുന്ന കൈ അയച്ചു കൊണ്ട് തിരിഞ്ഞു നോക്കി..... ""പോകുവാണെന്നോ... കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ ദിലുവിന്... മോളുണരുമ്പോ നിന്നെ കണ്ടില്ലെങ്കിൽ വല്ലാതെ ബഹളം വക്കും ദിലു... നിന്റെ അടുത്തേക്കാണ് വരുന്നതെന്ന് പറഞ്ഞപ്പോ തൊട്ട് ബഹളവായിരുന്നവൾ...

പിന്നെ എനിക്കും ഇന്ന് ജോയിൻ ചെയ്യണം... നമുക്ക് രണ്ടാൾക്കും ഒന്നിച്ചു പോകാം... ദിലു ഇവിടെ നിക്കട്ടെ.... ഞാൻ പെട്ടന്ന് തിരിച്ചു വരും... ഞാൻ വന്നിട്ട് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്നിട്ട് ഇവൾക്ക് തിരികെ പോകണമെങ്കിൽ ഞാൻ തന്നെ ആക്കിയേക്കാം...."" ""ആഹ്ഹ് എന്താണെന്ന് വച്ചാൽ അവള്ടെ ഇഷ്ടം..... ഞാൻ എന്ത് പറയാനാ...."" "" മോളെ കണ്ടിട്ട് പോകാം.... നിങ്ങൾ പോയിട്ട് വാ.... അല്ല സത്യ സാറെ.... Asp ആയതിന്റെ ചിലവ് എപ്പോഴാ....മ്മ്ഹ്.."" "" അതെ അടുത്ത ചിലവിനുള്ള വകയുണ്ടാകുമ്പോ രണ്ടും കൂടി ഞാൻ തന്നേക്കാം പോരെ....."" ""അതെന്താടാ നീ അങ്ങനെ പറഞ്ഞത്...."" "" ഞങ്ങളൊരു വലിയ പരീക്ഷ എഴുതി കൊണ്ടിരിക്കുവാ... ആ പരീക്ഷ ജയിച്ച് ഒരു ട്രോഫി കിട്ടിയാൽ എല്ലാം കൂടി ചേർത്ത് ഒരു ചിലവ്.... "" ദിലു ഒന്നും മനസിലാകാതെയവനെ നോക്കുമ്പോൾ കിരണും സത്യയും ചിരി കടിച്ചു പിടിച്ചു നിന്നു... ""എടി പൊട്ടി... ദേ ഇത് പോലൊരു ട്രോഫി കിട്ടുന്നതിന്റെ കാര്യാ അവൻ പറഞ്ഞെ...." ദിലുവിനെ ചേർത്ത് പിടിച്ച് അവളുടെ വീർത്ത വയറിൽ കൈ വച്ചു കൊണ്ട് കിരൺ പറഞ്ഞു... പ്രിയ സത്യയെ കൂർപ്പിച്ചു നോക്കി കൊണ്ട് അവനെ മറി കടന്ന് പുറത്തേക് പോയി..... ""എന്ത് ചെയ്യാനാ... എനിക്ക് മാത്രം ആഗ്രഹം ഉണ്ടായാൽ പോരല്ലോ...

ദേ ആ പോയവളും കൂടി മനസ് വക്കണ്ടേ... ആരോട് പറയാൻ ആരു കേൾക്കാൻ...."" ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് സത്യ മുറിക്ക് പുറത്തേക്കിറങ്ങി.. അവന്റെ വർത്തമാനം കേട്ട് ദിലു ചിരിച്ചു കൊണ്ട് കിരണിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... 🖤❤️🖤❤️🖤 സൗഹൃദ മെന്റൽ ഹോസ്പ്പിറ്റൽ എന്നെഴുതിയൊരു ഇരു നില കെട്ടിടത്തിനു മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു... സത്യ ജീപ്പിൽ നിന്നിറങ്ങി തൊപ്പി തലയിലേക്ക് തിരുകി വച്ച് അകത്തേക്ക് നടന്നു.,.. "" dr. അലക്സിനെ ഒന്ന് കാണണം... "" റിസെപ്ഷനിസ്റ്റ് അവന്റെ സ്വരം കേട്ട് തലയുയർത്തി നോക്കി... ""One മിനിറ്റ് സർ.,.."" അത്‌ പറഞ്ഞവർ ആരെയോ ലാൻഡ് ഫോണിൽ കുത്തി വിളിച്ചു... സത്യ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.... ”" അകത്തേക്ക് ചെന്നോളു സർ....."ഡോക്ടർ അകത്തുണ്ട്...."" സത്യ അകത്തേക്ക് നടന്നു...മുന്നിലെ ഇടനാഴി കടന്ന് കുറച്ച് മുന്നിലേക്ക് നടന്നതും വലതു ഭാഗത്തു ചുവരിൽ dr.അലക്സ്‌ എന്നെഴുതിയ ബോർഡ് കണ്ടു... സത്യ വാതിൽ തുറന്നകത്തേക്ക് കയറി.. ""മോർണിംഗ് ഡോക്ടർ.... എങ്ങനെ പോകുന്നു ജോലിയൊക്കെ... "" സത്യയുടെ ശബ്ദം കേട്ടതും അയാൾ തലയുയർത്തി നോക്കി.... ""ആഹ് സത്യ... What a സർപ്രൈസ്.....താൻ എന്താടോ ഇവിടെ.... അതും ഒരു മുന്നറിയിപ്പുമില്ലാതെ.....

"" ഡോക്ടർ എഴുന്നേറ്റ് അവനരികിലേക്ക് പോയി സത്യയെ hug ചെയ്തു... ""എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി ഡോക്ടർ... അപ്പൊ പിന്നേ വരാതിരിക്കാൻ കഴിയില്ലല്ലോ...."" ""ആഹ് പിന്നേ വൈഫും കുഞ്ഞും എന്ത് പറയുന്നു...സുഖാണോ.... ഇപ്പോഴും പഴയ പോലെയാണോ....അതൊ എന്തെങ്കിലും changes ഉണ്ടോ..."" ""എന്ത് പറയാനാ ഡോക്ടർ... വലിയ changes ഒന്നുമില്ല... മോളുണ്ടായപ്പോഴെങ്കിലും ആ പേടിയും ഭയവുമൊക്കെ മാറുമെന്ന് കരുതി എവിടുന്ന്.. പേടി കൂടിയിട്ടേയുള്ളു ഇപ്പോ അവൾക്ക്... എന്തിനും പേടിയാണ്... എല്ലാത്തിനും പേടി...മോളെ ഒന്ന് പുറത്തേക്ക് പോലും വിടില്ല.... എന്തിന് പറയുന്നു അവളെ ഒരു നിമിഷം പോലും കാണാതിരിക്കാൻ അവളെ കൊണ്ട് പറ്റില്ല... എപ്പോഴും അന്നു മോള് അവളുടെ അടുത്തുണ്ടാവണം.. ഇപ്പൊ തന്നെ ഇങ്ങോട്ടേക്കാണ് വരുന്നതെന്നറിഞ്ഞ സമയം മുതൽ ഇത് വരെ എന്നോട് മിണ്ടിയിട്ടില്ല... മുഖം വീർപ്പിച്ചിരിപ്പാ..... പേടിയാണവൾക്ക്.... മോൾടെ അവസ്ഥ ആലോചിച്ചാണ് എനിക്ക് വല്ലാത്ത സങ്കടം... "" ""ഒക്കെ ശെരിയാകുമെടോ... നമുക്ക് കുറച്ചു കൂടി സമയം കൊടുക്കാം... അത്ര സുഖമുള്ള past അല്ലലോ അയാൾടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്...കുറച്ചൊക്കെ നമ്മളും മനസിലാക്കി അഡ്ജസ്റ്റ് ചെയ്യണം.. എല്ലാം മാറും....

പഴയ പോലെ തിരിച്ചു വരും അയാൾ.. അത്‌ വരെ അയാൾക്ക് വേണ്ടുന്ന സപ്പോർട്ട് താൻ കൊടുക്കണം...മാക്സിമം അയാളോടും കുഞ്ഞിനോടും ചിലവഴിക്കാൻ നോക്കെടോ.... തന്റെ സ്നേഹവും caringum കൊണ്ട് ഒരു പരിധി വരെ അയാളെ മാറ്റി എടുക്കാനാകും..."" ""മ്മ്.... അല്ല നമ്മടെ ആളെന്ത് പറയുന്നു....."" "" അത്‌ താൻ നേരിട്ട് കാണുന്നതാകും നല്ലത്..വാടോ "" അലക്സ്‌ ഡോക്ടറിന്റെ പിന്നാലെ സത്യ നടന്നു... നീണ്ടു നിരന്നു കിടക്കുന്ന ഇടനാഴിയിലൂടെ രണ്ടാളും മുന്നിലേക്ക് നടന്നു.... സെല്ലിൽ പിടിച്ചു കൊണ്ട് തലയിട്ടടിക്കുന്നതും ആർത്തു ബഹളം വക്കുന്നതും സ്വയ ബോധമില്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടുന്നതുമായ മനുഷ്യർ... സത്യ എല്ലാം നോക്കി കണ്ടു കൊണ്ട് അയാൾടെ പിന്നാലെ നടന്നു.... ഇടനാഴി അവസാനിക്കും മുന്നേ ഒരു ചെറിയ ഒരു സെൽ തുറന്നു ഡോക്ടറും അവനും അകത്തേക്ക് കയറി.....

മുന്നിൽ ബെഡിൽ ഇരിക്കുന്ന രൂപത്തെ കണ്ട് സത്യ അയാളെ തന്നെ നോക്കി നിന്നു... മുടിയൊക്കെ കൊഴിഞ്ഞു ആകെ കോലം കെട്ടൊരു രൂപം...... ""ഗൗതം...."" സത്യ അടുത്തേക്ക് പോയി അവന്റെ ചുമലിൽ കൈ വച്ചതും ആ രൂപം തല ചരിച്ചു നോക്കി.... സത്യയെ കണ്ടവൻ മുഖം ചുളിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി ബെഡിലേക്ക് ചുരുണ്ടു കൂടിയിരുന്നു.... കാൽ മുട്ട് കൂട്ടിപിടിച്ചു കൊണ്ട് അവൻ തല ചരിച്ചു വച്ചു ... ""അയാളിപ്പോ പഴയ പോലെ അല്ലടോ.. ഒന്നും ഓർമയില്ല....നിന്നെ അറിയപോലുമുണ്ടാവില്ല.. ഓർമ പോയതിൽ പിന്നെ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാറില്ല...ഇനിയും കൊടുത്താൽ ചിലപ്പോൾ അയാൾ ചത്തു പോകും.. ഒരുപാട് ആയില്ലേ... ഏഴു വർഷം കൊണ്ട് ഭ്രാന്തില്ലാത്തൊരുത്തനെ മുഴു ഭ്രാന്തനാക്കി മാറ്റിയില്ലേ... താനാടോ ശെരി...മരണത്തെക്കാൾ കൂടിയ ശിക്ഷ ആണ് ഇവനെപോലുള്ളവന്മാർക്ക് കിട്ടേണ്ടത്.... "" ""ഇവനെ തീർക്കാൻ എനിക്കറിയാഞ്ഞിട്ടല്ല ഡോക്ടർ...അവന്മാരെ തീർത്തത് പോലെ വേദന കൊടുത്തു ഇഞ്ചിഞ്ചായി കൊല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..

എപ്പോഴൊക്കെയോ എന്റെ ആരൊക്കെയോ ആയി ഞാൻ കണ്ടു പോയി.. എന്റെ കൂടെപ്പിറപ്പായി ഞാൻ കണ്ടിരുന്നവനെ... എനിക്കിവനെ കൊല്ലാൻ കഴിയില്ല..അത്‌ കൊണ്ടാ ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്..... ഇവനെ കുറ്റം പറയാൻ കഴിയില്ല... ഗൗതമിന്റെ നഷ്ടങ്ങൾക്ക് കാരണക്കാരൻ ഞാൻ അല്ലെ... അവനെന്നോട് പ്രതികാരം ചെയ്യാം....പക്ഷെ അതിൽ ഒന്നുമറിയത്താ മൂന്ന് പേരെയാ ഇവൻ കണ്ണികളാക്കിയത്... എന്റെ നിതിയെ ഇല്ലാതാക്കി എന്റെ ദിലുവിന്റെ സന്തോഷം നശിപ്പിച്ചവനാ ഇവൻ. പ്രിയയുടെ ജീവിതം തകർത്തവൻ... അങ്ങനെ ഉള്ളൊരുത്തനെ ഞാൻ വെറുതെ വിടണോ... ഇതൊക്കെ മുന്നിൽ കണ്ടിട്ട് തന്നെയാ ഞാൻ ഇങ്ങനെ ഒരു കളി കളിച്ചത്.... ഇവന്റെ അതെ ഹൈറ്റും വെയിറ്റും ഉള്ളൊരു ഡെഡ് ബോഡി കത്തിച്ച് ഇവൻ ചത്തെന്നു വരുത്തി തീർക്കാനും ഒരു പോസ്റ്റ്‌ മോട്ടം റിപ്പോർട്ട്‌ തയാറാക്കാനും എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.... "" ""You are right സത്യ.... ഞാൻ ഇതിൽ തനിക്കൊപ്പമാണ്..... "" ഡോക്ടർ അവന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് ബെഡിൽ കൂനി കൂടിയിരിക്കുന്ന രൂപത്തെ നോക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story