അരികെ: ഭാഗം 37 || അവസാനിച്ചു

arike thannal

രചന: തന്നൽ

 

 

"അന്നു മോളെ.... "" ദിലു മോൾക്കടുത്തിരുന്നു കൊണ്ട് കുഞ്ഞിപെണ്ണിന്റെ മുടിയിഴകളിലൂടെ തലോടി.... കുഞ്ഞി പെണ്ണ് മുഖം ചുളിച്ചു കൊണ്ട് കണ്ണ് തിരുമ്മികൊണ്ടവളെ നോക്കി..... ""ദുലുമ്മാ....."" ഉറക്കചവയോടെ അവളെഴുന്നേറ്റ് ദിലുവിന്റെ കഴുത്തിലൂടെ കയ്യിട്ട് കെട്ടി പിടിച്ചു..... "" അന്നു....ദിലുമ്മക്ക് വയ്യാത്തതല്ലേ.... നീ മാറിയിരുന്നേ ദേഹത്തൊന്നും തട്ടാതെ......"" മുറിയിലേക്ക് കയറി വന്ന പാടെ പ്രിയ അന്നു മോളെ ശാസിച്ചു കൊണ്ട് ബാഗിലെ തുണികളെല്ലാം അലമാരയിലേക് എടുത്തു വച്ചു...കുഞ്ഞി പെണ്ണ് മുഖം വീർപ്പിച്ചു വച്ചു കൊണ്ട് ദിലുവിനെ നോക്കി... ""അമ്മ അങ്ങനെ പലതും പറയും... എന്റെ അന്നൂസ് കാര്യാക്കണ്ട ട്ടോ... അപ്പ വരുമ്പോ പറഞ്ഞ് കൊടുക്കാം നമുക്ക്...ഹ്മ്... അമ്മക്ക് നല്ല വഴക്ക് വാങ്ങി കൊടുക്കാം..എന്റെ അന്നു മോളെ വഴക്ക് പറഞ്ഞതിന്... "" ദിലു അന്നു മോൾടെ കുഞ്ഞി കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് അവള്ടെ കയ്യും പിടിച്ചു പുറത്തേക്ക് പോയി... എല്ലാം കേട്ട് പുഞ്ചിരിച്ച് കൊണ്ട് പ്രിയ ജോലി തുടർന്നു... ............................ ""ദിലുമ്മാ...വാവ എപോയാ വരാ....""

""വാവ പെട്ടന്ന് വരൂല്ലോ പൊന്നേ... എന്തെ എന്റെ അന്നു മോൾക്ക് വാവയെ കാണൻ തിടുക്കായോ...."" "" മ്മ്ഹ്ഹ്... നിച്ച് വാവേടെ കൂടെ കച്ചണം... വാവക്ക് കൊറേ തഥ പഞ്ഞു കൊക്കണം... അമ്മേടെ വയറ്റിൽ തുഞ്ഞാവ ഇല്ലല്ലോ... ദിലുമ്മക്ക് മാത്ര തുഞ്ഞാവ ള്ളെ .... അതോണ്ട് ദിലുമ്മക്ക് കൊറേ ഇസ്തണ്ട് ല്ലോ അന്നു മോൾക്ക്.... "" ""ആണോ... അന്നു മോള് അപ്പേടെ കൂടെ പറയാത്തെന്തേ കളിക്കാൻ കൂട്ടിനൊരു കുഞ്ഞാവയെ തരാൻ...""" ദിലു പറഞ്ഞു മുഴുപ്പിച്ചു തലയുയർത്തിയതും മുന്നിൽ നിൽക്കുന്ന സത്യയെയും കിരണിനെയുമാണ് കാണുന്നത്... ""ആഹ് നിങ്ങൾ ഇത്ര പെട്ടന്ന് വന്നോ... അല്ല നിന്റെ കൂടെയുള്ളയാള് ഡ്യൂട്ടിക്ക് പോകുന്നെന്ന് പറഞ്ഞണല്ലോ ഒപ്പം വന്നത്...എന്നിട്ടെന്തേ പോയില്ലേ... "" ""എന്ത് ചെയ്യാനാ എന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത് ഈ പാവം ഭർത്താവിന്റെ ചുമതല ആയിപ്പോയില്ലേ....

പിന്നെ എന്റെ അന്നു മോളെ കാണാതെയല്ലേ ഞാൻ പോയത്..."" പറയുന്നതോടൊപ്പം ദിലുവിനടുത്തിരുന്നു കൊണ്ട് അന്നു മോളെ എടുത്തു മടിയിലേക്ക് വച്ചു... രണ്ടാളും അന്നു മോളോട് സംസാരിക്കുമ്പോൾ സത്യ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി... പ്രിയ, തുണി അലമായിലേക്ക് എടുത്തു വച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യ അകത്തേക്ക് കയറി വന്നത്.... പിന്നിലൂടെ ചെന്നവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെ തോളിൽ താടിയൂന്നി നിന്നു.... പ്രിയ തലചരിച്ചവനെ നോക്കി... ചെയ്ത് കൊണ്ടിരുന്ന ജോലി പാതി വഴിക്ക് നിർത്തിയവൾ ഇടുപ്പിലമർന്ന അവന്റെ കൈ അയച്ചു കൊണ്ട് അവനിൽ നിന്നകന്നു മാറി... ""നിന്റെ ഈ പരിഭവം ഇത് വരെ മാറിയില്ലേ പ്രിയ.... ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ കിട്ടിയതിനു ഞാൻ എന്ത് പിഴച്ചു.. ട്രാൻസ്ഫർ അടിച്ചു കൈ തന്നാൽ അത്‌ തിരസ്കരിക്കാൻ പറ്റുവോ.. എനിക്കത് അനുസരിച്ചല്ലേ പറ്റു...."" ""അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ..."" ""പിന്നേ നീ എന്തിനാ നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ... "" സത്യ നെറ്റിയിൽ തിരുമ്മി കൊണ്ട് നെടുവീർപ്പിട്ടു...

. ""നീ ഒന്ന് റെഡി ആക്..നമുക്ക് പുറത്ത് പോകാം..."" ""ഞാൻ എവിടേക്കും ഇല്ല... "" ""നിന്നോട് റെഡി ആകുമോ എന്നല്ല ചോദിച്ചത്..റെഡി ആകാനാ പറഞ്ഞത്... ദിലുവും കിരണും കുറച്ചു കഴിയുമ്പോൾ പോകും..അപ്പോ നമുക്കും ഇറങ്ങാം...."" സത്യ മുറി വിട്ടു പുറത്തേക്ക് പോയി..... പ്രിയ ഹാളിലേക്ക് വരുമ്പോൾ കിരണിന്റെ മടിയിലിരുന്ന് കളിക്കുന്ന അന്നു മോളെയാണ് കാണുന്നത്.... അത്‌ കണ്ടവളിൽ വല്ലാത്ത വെപ്രാളം നിറഞ്ഞു... അന്നുമോളെയും അവളെ ചേർത്ത് പിടിച്ചിരിക്കുന്ന കിരണിന്റെ കൈയിലേക്കുമവൾ മാറി മാറി നോക്കി... സെറ്റിയിലിരുന്ന് സത്യ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.... ""അന്നൂസേ അപ്പേടെ പൊന്ന് ഇങ്ങു വന്നെ....."" പ്രിയ കിരണിനടുത്തേക്ക് നടന്നടുത്തതും സത്യ അന്നു മോളെ കൈ നീട്ടി വിളിച്ചു...അന്നുമോളോടി പോയി സത്യയുടെ മടിയിലേക്ക് കയറി ഇരുന്നു... അത്‌ കണ്ടതും പ്രിയ ഒരു നിമിഷം നിന്നു..... ""എന്നാൽ ഞങ്ങൾ ഇറങ്ങട്ടെടാ... ഹോസ്പിറ്റലിൽ പോകണ്ടായിരുന്നെങ്കിൽ കുറച്ചു സമയം കൂടി അന്നുമോളോടൊപ്പം ഇരിക്കാമായിരുന്നു....""

""അതിനെന്താടി..നിനക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാല്ലോ... നീ ഏതായാലും ഇനിയിപ്പോ ലേറ്റ് ആക്കണ്ട...താമസിച്ചാൽ പിന്നേ ബുദ്ധിമുട്ടാകും... "" ദിലു വയറിൽ താങ്ങി പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് കിരൺ അവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു... ""ദിലുമ്മ പോണ്ട..... മോളോപ്പം തളിച്ചാന്ന് പഞ്ഞിട്ട്....,"". അന്നു മോള് സത്യയുടെ മടിയിൽ നിന്നു ഊർന്നിറങ്ങി ദിലുവിന്റെ കാലിൽ ചുറ്റി പിടിച്ചു.... ""ദിലുമ്മ പോയിട്ട് വരും അന്നൂസേ...മോളിങ്ങു വാ.... "" ""ഇല്ലാ... ദിലുമ്മ പോണ്ട... നാ വിടുല്ല... മോളോപ്പം കളിച്ചണം....."" ""അന്നൂസേ വെറുതെ വാശി കാണിക്കാതെ..അവർ പോയിട്ട് പെട്ടന്ന് ഇങ്ങു വരും.... വാ മോളോപ്പം അപ്പ കളിക്കാം..."" സത്യ കുഞ്ഞിനെ കോരി എടുത്തു... വീർത്ത കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് ദിലു അവളെ കവിളിൽ പിച്ചി.... "ദിലുമ്മ പോയിട്ട് പെട്ടന്ന് വരാട്ടോ... അത് വരെ വികൃതി കാട്ടരുത്....മ്മ്..ഇനി ഒന്ന് ചിരിച്ചേ എന്റെ കൊച്ച്...."" കുഞ്ഞി പെണ്ണ് സത്യയുടെ തോളിലേക്ക് മുഖം അമർത്തി കിടന്നു... ""നീ പോയിട്ട് വാടി..അവള്ടെ പിണക്കം ഞാൻ മാറ്റിക്കോളാം..""

ദിലു മോൾടെ പുറത്ത് തഴുകി കൊണ്ട് സത്യയെ നോക്കി... ""എന്നാൽ ഞങ്ങൾ ഇറങ്ങുവാ അളിയാ... വരാം ഇങ്ങോട്ടേക്ക്....പ്രിയ ഞങ്ങൾ എന്നാൽ ഇറങ്ങിയേക്കുവാ..സമയം കിട്ടുമ്പോൾ രണ്ടാളും അങ്ങോട്ടേക്കും കൂടി ഒന്നിറങ്ങു.... "" കിരൺ പറഞ്ഞു കൊണ്ട് മുന്നേ ഇറങ്ങി.... ""പോട്ടെടാ....പ്രിയ എന്നാൽ ഞങ്ങൾ ഇറങ്ങിക്കോട്ടെ... "" ദിലുരണ്ടാളെയും നോക്കി യാത്ര പറഞ്ഞിറങ്ങി,... ""അന്നൂസേ നമുക്കൊന്ന് കറങ്ങാൻ പോയാലോ...."" അന്നു മോള് പൊടുന്നനെ തലയുയർത്തി നോക്കി.... ""പാക്കിൽ കൊന്തൊവോ...''" ""എവിടെ വേണേലും പോകാം നമുക്ക്..ഹ്മ്...അന്നു മോള് പോയി അമ്മയോട് പറയ്..റെഡി ആക്കി തരാൻ.."" കാതോരം സ്വകാര്യമായി പറഞ്ഞവൻ കുഞ്ഞിനെ താഴെയിറക്കി.. പ്രിയ അവനെ കൂർപ്പിച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി... ❤️🖤❤️🖤 വണ്ടി പള്ളി സെമിത്തെരിക്ക് ഗേറ്റിന് മുന്നിൽ നിർത്തിയതും പ്രിയ തലചരിച്ചു ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവനെ നോക്കി.... ""ചെല്ല്.... പോയി പ്രാർത്ഥിച്ചിട്ട് വാ... ഇവിടെ വരണമെന്നും അപ്പനെ കാണണമെന്നും നീ ഒരുപാട് ആഗ്രഹിച്ചതല്ലേ.... അയാൾ ജീവിച്ചിരുന്നപ്പോൾ ഞാനും അയാളെ ഒരുപാട് ദ്രോഹിചിട്ടുണ്ട്...

പഴയ സ്വഭാവം ഒക്കെ മാറ്റി വച്ചു മകളോടുള്ള അതിയായ സ്നേഹത്തോടെ വാത്സല്യത്തോടെ ഒരിക്കൽ ആ വീട്ടുമുറ്റത്തു വന്നു നിന്ന നിന്റെ അപ്പയെ ഞാൻ ആട്ടിയോടിച്ചിട്ടുണ്ട്... നിനക്ക് അന്ന് സംഭവിച്ചതറിഞ്ഞു ആയാളും ഒരുപാട് വേദനിച്ചിരുന്നു പ്രിയ... എല്ലാം അറിഞ്ഞിട്ടാണ് അന്ന് അയാൾ നിന്നെ കാണാൻ വന്നത്...പക്ഷെ ഞാൻ ആട്ടിയോടിച്ചപ്പോൾ ചങ്ക് പൊട്ടിയ അന്നയാൾ അവിടുന്ന് ഇറങ്ങി പോയത്...ഇന്നെനിക്കത് മനസിലാകും നിന്റെ അപ്പൻ അന്നനുഭവിച്ച വേദന എന്തെന്ന്... കാരണം ഞാനും ഇന്നൊരു അച്ഛനാണ്.. ചെല്ല് പോയിട്ട് വാ...പോയി അപ്പനെ കണ്ടിട്ട് വാ.. മോളെ ഇങ്ങു താ....."" അവളുടെ മിഴിയിണകൾ ഈറനായി..... എന്തൊക്കെ തെറ്റ് ചെയ്താലും എത്രയൊക്കെ വേദനിപ്പിച്ചാലും സ്വന്തം അപ്പനല്ലേ... വെറുക്കനാകുവോ എനിക്ക്... പ്രിയയുടെ കയ്യിലിരുന്ന കുഞ്ഞിനെയവൻ വാങ്ങി കൊണ്ട് പുറത്തേക്കിറങ്ങി.,.. പ്രിയ കാറിന്റെ ഡോർ തുറന്നിറങ്ങി സത്യയെ ഒന്ന് നോക്കി..... ""ചെല്ല്.... "" സത്യ പറഞ്ഞതും പ്രിയ മുന്നോട്ട് നടന്നു... സത്യ കുഞ്ഞിനേ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പോകുന്നതും നോക്കി നിന്നു..... ............................ തിരികെ പോകും വഴി പുറത്തു നിന്ന് ഫുഡും കഴിച്ചു കൊണ്ട് കുഞ്ഞി പെണ്ണിനേയും കൂട്ടി അവൾക്കിഷ്ടപെട്ട സ്ഥലത്തൊക്കെയും മോളെയും കൊണ്ട് ചുറ്റി കറങ്ങി.....

തിരികെ വീടെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.... ഉറങ്ങി കിടന്ന അന്നു മോളെ പതിയെ കട്ടിലിൽ കിടത്തി മോൾക്ക് പുതപ്പിച്ചു കൊടുത്തു... സാരിയിൽ പിഞ്ച് ചെയ്തു വച്ചിരുന്ന പിന്ന് അഴിച്ചു കൊണ്ടിരിക്കെ സത്യ മുറിയിലേക്ക് കയറി വന്നു.... അവനെ കണ്ടതും സാരി ഒന്ന് നേരെ ആക്കികൊണ്ടവൾ അവനെ നോക്കി... ""നീ ഇങ്ങനെ ഒളിപ്പിച്ചു വക്കാൻ മാത്രം അവിടെ ഞാൻ കാണാത്തതായിട്ടൊന്നുമില്ലല്ലോടി... "" പ്രിയ അവനെ നോക്കി മുഖം കോട്ടി കൊണ്ട് അവനെ മറി കടന്ന് പോകാൻ നിന്നതും സത്യ അവളെ കയ്യിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി..... മാറിനെ മറച്ചിരുന്ന സാരി താഴെക്കുതിർന്നു വീണു... അവന്റെ നോട്ടം അവിടേക്ക് പാളി വീണതും പ്രിയ അവനെ തള്ളി മാറ്റി കൊണ്ട് സാരി എടുത്തു മറച്ചു.... സത്യ ഒന്ന് ചിരിച്ചു കൊണ്ട് തല ചരിച്ചു പിടിച്ചു.... ""പ്രിയ... ഇനിയും മാറിയില്ലേ നിന്റെ ഈ പിണക്കം... "" ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചു മാറ്റി സ്റ്റാൻഡിലെക്കിടുന്നതിനിടയിൽ അവൻ ചോദിച്ചു.... ""എനിക്കാരോടും പിണക്കമൊന്നുല്ല.... ""

""പിന്നേ നിനക്ക് എന്ത് പറ്റി.. ഇവിടെ വന്നതിൽ പിന്നേ നീ എന്നോട് സംസാരിച്ചുവോ... എന്തിന് ദിലുവിനോടോ കിരണിനോടോ എങ്കിലും നീ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ എന്തെങ്കിലും ചെയ്തോ..അവരെന്തായിരിക്കും കരുതിയിട്ടുമുണ്ടാവുക..... നിന്റെ പേടി ഇനിയും മാറിയില്ലേ പ്രിയ.... ഇന്ന് കിരൺ ഒന്ന് മോളെ തൊട്ടപ്പോ നീ എന്തായിരുന്നു മനസിൽ ചിന്തിച്ചതെന്ന് എനിക്ക് മനസിലായി... എല്ലാവരെയും ഒരേ കണ്ണിൽ കാണരുത് പ്രിയ...അത്‌ പോലെ എത്ര നാള് നീ ഇങ്ങനെ മോളെ കൂട്ടിലടച്ച കിളിയെ പോലെ വളർത്തും... നിന്റെ ഈ പ്രവർത്തി കൊണ്ട് നശിക്കുന്നത് നമ്മുടെ മോൾടെ നല്ലൊരു ബാല്യ കാലമാണ് അത് നീ മറന്ന് പോകുന്നു .. കളിക്കേണ്ടുന്ന പ്രായ അവള്...ആ അവളെ പുറത്തേക്ക് പോലും ഒന്നിറങ്ങാൻ സമ്മതിക്കാതെ എപ്പോഴും അവളുടെ പിറകെ ഇങ്ങനെ നടക്കേണ്ടുന്ന ആവശ്യം ഉണ്ടോ..... നിന്റെ ഈ പ്രവർത്തി കൊണ്ട് നാളെ അവള് നിന്നെ വെറുക്കും ...."" ""വെറുത്തോട്ടെ അവളെന്നെ...ഞാൻ നല്ലൊരു അമ്മയല്ല.... നല്ലൊരു ഭാര്യയും അല്ല.... എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറ്റു ഇച്ചായ... ഈ ലോകത്ത് എനിക്കാരെയും വിശ്വാസമില്ല... പേടിയാണ് എനിക്ക് എല്ലാവരെയും... ചുറ്റിനും കഴുകന്റെ കണ്ണുകളുമായി കൊത്തിവലിക്കാൻ കുറെ മനുഷ്യരുണ്ട്..അവസരം കിട്ടിയാൽ അവരെന്റെ മോളെയും.. എനിക്ക് കഴിയില്ലിച്ചയാ... എന്നെ പോലെ അവളും...

എന്റെ മോൾക്ക് ഒരിക്കലും എന്റെ അവസ്ഥ വരരുത്.... അവള് കുഞ്ഞല്ലേ ഇച്ചായ... ഈ ലോകത്ത് എനിക്ക് നിങ്ങൾ മാത്രല്ലേയുള്ളു... എനിക്ക് എന്റെ മോളെ നഷ്ടപ്പെടുത്താൻ ആവില്ല.."" ""നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ലടി..."" സത്യ അവളെ ചേർത്ത് പിടിച്ചു... ""അവളൊരു പെൺ കുട്ടിയാണെന്ന ഒറ്റ കാരണം കൊണ്ടല്ലേ നീ ഇങ്ങനെ അവളെ ചേർന്ന് നിൽക്കുന്നത്.. അവളെന്റെ മോളാ... ഗുഡ് ടച്ചും ബാഡ് ടച്ചും അവൾക്ക് നന്നായി അറിയാം... ഇത്രയും സ്ട്രോങ്ങായാ ഒരമ്മടെ മോളാ അവള്.... പിന്നെന്തിനാ പേടി നിനക്ക്... അവള് നിന്നെ പോലെയല്ല... ബോൾഡ് ആണ്...സ്ട്രോങ്ങ്‌ ആണ് എന്നെ പോലെ.... മോളത്ര പോലും ധൈര്യവും തന്റെടവും നിനക്കില്ലല്ലോ ഡി..."" അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... ""ശെരിയാ ധൈര്യമില്ലാത്തവളാ ഞാൻ...പേടിയാ എനിക്ക് എല്ലാത്തിനോടും.... അത്ര നല്ല അനുഭവം ആണല്ലോ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്..."" പ്രിയ അവന്റെ നെഞ്ചിൽ മുഖം അമർത്തി.... ""വെറുതെ പഴയതോരൊന്നും പറഞ്ഞു മൂഡ് കളയല്ലെടി.... ഈ രാത്രി വെറുതെ ഓരോന്ന് പറഞ്ഞു നശിപ്പിക്കണോ... "" പ്രിയ മുഖമുയർത്തി അവനെ നോക്കി.... സത്യ കണ്ണിറുക്കി കാട്ടിയതും പ്രിയ അവനെ ബലമായി തള്ളി മാറ്റാൻ നോക്കി....

സത്യ അവളെ ബലമായി വലിച്ചടുപ്പിച്ചു അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... പ്രിയ അവന്റെ ഷർട്ടിൽ കൈകൾ മുറുക്കി പിടിച്ചു കൊണ്ട് കണ്ണിറുകെ അടച്ചു.... അവന്റെ ചുണ്ടുകൾ മുഖമാകെ ഓടി നടന്നു.... അവന്റെ മേൽ ചുണ്ട് അവളുടെ കീഴ്ച്ചുണ്ടിൽ അമർന്നു.... പ്രിയ അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കി....അവനവളുടെ കൈ പിടിച്ച് അവന്റെ തോളിൽ വച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി.... അവളുടെ ഇടുപ്പിൽ വേദനിപ്പിക്കാതെ അമർത്തി പിടിച്ചു കൊണ്ട് ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചുണ്ടുകളെ ചുംബിച്ചു കൊണ്ടിരുന്നു... അവളുടെ കൈ വിരലുകൾ അവന്റെ പിൻ കഴുത്തിൽ അമർന്നു...മുടിയിഴകളെ കോർത്തു വലിച്ചു.... ശ്വാസം വിലങ്ങിയതും സത്യ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു.. കണ്ണിൽ നിന്നോഴുകി ഇറങ്ങിയ നീർതുള്ളിയിൽ ചുണ്ടുകൾ ചേർത്തു.... അവളെ കയ്യിൽ കോരി എടുത്തവൻ..... ""വേണ്ടിച്ചായാ...മോളുണരും.... "" അവന്റെ കൈക്കുള്ളിൽ കിടന്നു കൊണ്ടവൾ മോളെ ഒന്ന് നോക്കി കൊണ്ട് സത്യയിലേക്ക് നോട്ടം പായിച്ചു... അവനവളെ നിലത്തേക്ക് കിടത്തി.... ""അവളിപ്പോഴൊന്നും ഉണരില്ലെടി... അന്നു മോൾക്ക് കളിക്കാനൊരാളെ കൂടി കൊടുക്കണ്ടേ നമുക്ക്.... ""

""അവള്ടെ ഒപ്പം കളിക്കാൻ പെട്ടന്ന് ഒരാള് വരുവല്ലോ.. ദിലുവേച്ചിടെ കുഞ്ഞ്.... അവളാ കുഞ്ഞിനോടൊപ്പം കളിച്ചോളും.."" ""എന്നും അവളുടെ കുഞ്ഞുണ്ടാവോ മോളോടൊപ്പം കളിക്കാൻ..... അന്നു മോൾടെ ആഗ്രഹം അല്ലേടി....."" ""അന്നു മോൾടെ ആഗ്രഹം ആണോ...അതൊ അന്നു മോൾടെ അപ്പന്റെ ആഗ്രഹം ആണോ..."" പ്രിയ അവനെ കൂർപ്പിച്ചു നോക്കി.... സത്യ ചിരിച്ചു കൊണ്ടവളെ നെറ്റിയിൽ ചുംബിച്ചു.... പിന്നെയാ അടഞ്ഞ കൺപോളകളിൽ മൂക്കിൻ തുമ്പിൽ കവിളുകളിൽ ചുണ്ടുകൾ ചേർത്തു... പളുങ്ക് ചുണ്ടുകൾ വായിലാക്കി നുണഞ്ഞു... ചുണ്ടുകൾ സ്ഥാനം മാറി സഞ്ചരിച്ചു... ഉടയാടകൾ വലിച്ചെറിയപ്പെട്ടു... ശരീരമാകെയുമവൻ ചുംബനം കൊണ്ട് മൂടി... ശരീരത്തിലെ മാഞ്ഞു പോകാറായ കരിഞ്ഞുണങ്ങിയ പാടുകളിലവൻ മൃദുവായി ചുണ്ടുകൾ ചേർത്തു... അവളുടെ കൈ വിരലുകൾ അവനിൽ പുതു ചിത്രം സൃഷ്ടിച്ചു.... കഴുത്തിലെ നീല ഞരമ്പുകളിൽ വേദനിപ്പിക്കാതെ പല്ലുകൾ ആഴ്ത്തി .... അടിവയറ്റിലെ തുന്നി കെട്ടിയ പാടിൽ ചുണ്ടുകൾ ചേർത്തു... തന്റെ ചോരയെ തനിക്കായി സമ്മാനിച്ചവളോടുള്ള പ്രണയം... മുറിയിൽ ഇരുട്ട് പടർന്നു.... ... കിതപ്പും നിശ്വാസവും ഉയർന്നു കേട്ടു... ❤️🖤❤️🖤❤️🖤

""പ്രിയ....എന്റെ തൊപ്പി കണ്ടോ നീ... പുല്ല് എന്തേലും വച്ചാൽ വച്ചിടത്തിടത്തു കാണില്ല........"" മുറിയിലെ ഓരോ സാധനം വലിച്ചു വാരിയിട്ടവൻ അരിച്ചു പെറുക്കാൻ തുടങ്ങി.... ""പ്രിയ..."" "എന്താ ഇച്ചായാ..."" അവന്റെ അലർച്ച കേട്ട് പ്രിയ അടുക്കളയിൽ നിന്ന് മുറിയിലേക് വന്നു... കൈ സാരി തുമ്പിൽ തുടച്ചു കൊണ്ടവൾ അവനടുത്തേക്ക് നടന്നു.... ""എന്റെ തൊപ്പി എവിടെടി... ഞാൻ ഇവിടെ ആയിരുന്നല്ലോ വച്ചത്.... പുല്ല് എന്തേലും വച്ചാൽ വച്ചിടത്തു കാണില്ലല്ലോ... "" ""ദ്വടി പൊലിഛെ..." സത്യയും പ്രിയയും ഒരുപോലെ തിരിഞ്ഞു നോക്കി... സത്യയുടെ തൊപ്പി തലയിൽ തിരുകി കൊണ്ട് മുന്നിൽ നിൽക്കുന്ന കുഞ്ഞി പെണ്ണിനെ കൂർപ്പിച്ചു നോക്കിയവൻ അരികിൽ നിൽക്കുന്നവളെ നോക്കി.... ""എന്നെ എന്തിനാ നോക്കണേ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ലവളോട്.. നിങ്ങടെ പുന്നാര കൂട്ടുകാരി പറഞ്ഞു കൊടുത്തതാകും.. "" പ്രിയ ചിരി മറച്ചു പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി... 'തള്ളേടെ മോള് തന്നെ.... ' സത്യ പിറുപിറുത്തു കൊണ്ട് കുഞ്ഞി പെണ്ണിനെ കയ്യിൽ എടുത്തു... "" മോൾക്കാരാ ഇതൊക്കെ പറഞ്ഞു തന്നത്.... ""

""ദിലുമ്മ പഞ്ഞതാ...ദിലുമ്മ പഞ്ഞല്ലോ മ്മ പ്പേനെ ദ്വടി പൊലിഛെന്നാ വിളിച്ചാന്ന്..."" " നിന്റെ ദിലുമ്മയെ കാണട്ടെ രണ്ടിടി കൊടുക്കുന്നുണ്ട് ഞാൻ... "" ""വേണ്ട... ദിലുമ്മാ പാവാ... ദിലുമ്മടെ വയത്തിൽ തുഞ്ഞാവ ണ്ടല്ലോ.. തുഞ്ഞാവച്ചു നോവുല്ലേ...."" ""എന്നാൽ വേണ്ടല്ലേ...എന്റെ അന്നു മോള് പറഞ്ഞത് കൊണ്ട് മാത്രം നിന്റെ ദിലുമ്മയെ ഞാൻ വെറുതെ വിട്ടിരുക്കുന്നു... "" കുഞ്ഞി പെണ്ണിന്റെ തലയിലിരുന്ന തൊപ്പി ഊരി കയ്യിലെക് പിടിച്ചവൻ പുറത്തേക്ക് നടന്നു..... ""പ്രിയ.... നീ എന്തെടുക്കുവാ അവിടെ....ഞാൻ ഇറങ്ങുവാ.... ദേ മോളെ പിടിക്ക്....."" പ്രിയ അടുക്കളയിൽ നിന്ന് ഹാളിലെക്ക് വന്ന് കുഞ്ഞി പെണ്ണിനെ കൈ നീട്ടി വാങ്ങിച്ചു... ""എന്നാൽ ഞാൻ പോയിട്ട് വരാം .. വൈകുന്നേരം നേരത്തെ വരാൻ നോക്കാടി മ്മ്ഹ്....... "" പറയുന്നതോടൊപ്പം കുനിഞ്ഞു ചെന്ന് കുഞ്ഞി പെണ്ണിന്റെ കവിളിൽ ചുണ്ട് ചേർത്തവൻ...ഒപ്പം പ്രിയയുടെ കവിളിലും ചുണ്ട് ചേർത്ത് അവരിൽ നിന്നകന്നു മാറാൻ നേരം അന്നു മോള് അവന്റെ കഴുത്തിൽ കയ്യിട്ട് പിടിച്ച് അവന്റെ കവിളിൽ ഉമ്മ വച്ചു... "" വേം വരന്നെ പ്പാ... "" ""ആഹ് വേം വരാട്ടോ അപ്പ.... "" അന്നു മോളെ കവിളിൽ ചെറുതായി ഒന്ന് തട്ടികൊണ്ട് സത്യ പുറത്തേക്ക് നടന്നു..... അന്നു മോളെയും എടുത്തു കൊണ്ട് പ്രിയ പിന്നാലെ പോയി... ജീപ്പിൽ കേറുന്നമുന്നേ അവരെ ഒന്ന് നോക്കിയവൻ വണ്ടി എടുത്തു പോയി... സത്യ പോകുന്നതും നോക്കി നിന്നവൾ അന്നു മോളെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.... അവസാനിച്ചു....❤️

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story