അരികെ: ഭാഗം 4

arike thannal

രചന: തന്നൽ

""നിനക്ക് വേണ്ടേ...."" തെല്ലൊരു ജാള്യതയോടെയവൾ ചോദിച്ചതും അവനൊന്നു ചിരിച്ചു.... ""എനിക്ക് വേണ്ട... ഞാൻ ഫുഡ്‌ കഴിച്ചതാ .... ഇത് നീ തന്നെ കുടിച്ചോ...."" കേൾക്കേണ്ട താമസം അവൾ അതും ഒറ്റയിരിപ്പിന് കുടിച്ചു തീർത്തു..... ഗ്ലാസ്സിലെ അവസാന തുള്ളിയും വലിച്ച് കുടിച് ചുണ്ട് അമർത്തി തുടച്ചവൾ അവനെ നോക്കി.... ""ഇപ്പൊ നിന്റെ വിശപ്പ് മാറിയോ...."" ഒരു ചെറു ചിരിയാലെ അവൻ ചോദിച്ചു.... ""ലേശം...." കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പല്ലിളിച്ചു പറയുന്നവളെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തവൻ അവളെ കയ്യിൽ ചേർത്ത് പിടിച്ചു.... "" സുഖാണോടി നിനക്ക്... എത്ര കാലായി അല്ലെ നമ്മൾ നേരിട്ട് കണ്ടിട്ട്.... നിന്നെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്തെടി....."" """മോനെ ഐ.പി എസേ.... ഈ ഇമോഷണൽ,സെന്റി ഡയലോഗോന്നും വേണ്ടട്ടാ... എനിക്കിതൊന്നും തീരെ ഇഷ്ടല്ലന്ന് നിനക്കറിയാലോ....."" ""പോടീ കോപ്പേ...."" ""പിന്നെ... ഇങ്ങനെ കാലാകാലം chronic ബാച്ചിലറായി കഴിഞ്ഞാൽ മതിയോ മോനെ ...ഒരു പെണ്ണൊക്കെ കേട്ടണ്ടേ...."" ""നിന്നെ കെട്ടിച്ചിട്ടേ ഞാൻ കെട്ടുന്നുള്ളു....'''

""എന്നെ കെട്ടിക്കാനാരാ നീയെന്റെ അപ്പനാ...."" പുരികം ചുളിച്ചവനെ നോക്കി..... ""ആഹ്ഹ് തത്കാലം ഞാൻ നിന്റെ അപ്പനാകാം.... നീ കെട്ടി പോവേണ്ടത് എന്റെ കൂടി അവശ്യമായിപോയില്ലേ....."" അവനൊന്നു നെടുവീർപ്പിട്ട് ഒളിക്കണ്ണിട്ട് അവളെ നോക്കി.... ""പൊന്ന് മോനെ ഐ.പി എസേ...നടക്കൂല്ല മോനെ...നിന്റെ കെട്ടും കഴിഞ്ഞ് അതിന്റെ സദ്യേം ഉണ്ട് നിന്റെ പിള്ളേരുടെ ചോറൂണും കഴിഞ്ഞേ ഞാൻ കേട്ടുന്നുള്ളു....."" ""അപ്പൊ നിനക്ക് മൂക്കിൽ പല്ല് വരും... കെട്ടിയോനും കെട്ടിയോൾക്കും കൂടി വയസാംകാലത്തു കഥയും പറഞ്ഞിരിക്കാം...."" ""ബെഹ്ഹ്....നീ പോടാ.... "" അവള് കോക്രി കാട്ടി ഉരുട്ടി കേറ്റിവച്ചിരിക്കുന്ന അവന്റെ മസിലിൽ ഒരു ഇടി കൊടുത്തു.... ""അങ്ങനെ ഒന്നും വേദനിക്കൂല മോളെ....ചുമ്മാതല്ല ഇതൊക്കെ ഉരുട്ടി കേറ്റി വച്ചിരിക്കുന്നത്......"" """കേരളത്തിലെ പിള്ളേർക്കെന്തിനാ മോനെ സിക്സ് പാക്ക്.....ഒന്ന് പോയേപ്പാ....."" അവന്റെ ഫോൺ റിങ് ചെയ്തതും അവളെ നോക്കി പേടിപ്പിച്ചവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു...... ________ 🥀

""ദിലു നമുക്ക് പിന്നെ കാണാടി....സ്റ്റേഷനിന്നാ വിളിച്ചത്....പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്....."" ചെയർ വലിച്ചു നീക്കിയവൻ എഴുന്നേക്കുന്നതിനിടയ്ക്ക് അവളോടായ് പറഞ്ഞു.... """ ഓഹ് ഞാനൊരു പത്തു മിനിറ്റ് താമസിച്ചപ്പോ എന്തായിരുന്നു ഐ.പി എസിന്റെ ചാട്ടം.... ഞാനും ഒള്ള പണീം കളഞ്ഞാ ഓടി പിടിച്ച് എന്റെ ഫ്രണ്ടിനെ കാണാൻ വന്നത്....എന്നിട്ടിപ്പോ ഒരു രണ്ട് മിനിറ്റ് പോലും ഒപ്പമിരിക്കാൻ നിനക്ക് സമയമില്ല........ഹ്മ്മ്...പൊയ്ക്കോ....."" അവൾ ചുണ്ട് കോട്ടി.... ""എന്റെ പൊന്ന് ദിലു... അത്യാവശ്യമായത് കൊണ്ടല്ലേ ടി.... നമുക്ക് പിന്നെയും കാണാല്ലോ...നീ വരുന്നോ ഞാൻ ഡ്രോപ്പ് ചെയ്യാം നിന്നെ ....."" അവള് എഴുന്നേറ്റ് അവനു നേരെ നിന്നു.... ""ഞാൻ വെറുതെ പറഞ്ഞതാടാ...നീ പോയിട്ട് വാ... നമുക്ക് പിന്നെ കാണാം.....ഞാൻ ആ വഴിക്കല്ല... ഒന്ന് രണ്ടിടത്തു കേറാനുണ്ടേനിക്ക്.....""

""അപ്പോ ശെരിയെടി നമുക്ക് കാണാം....."" ടേബിളിലിരിക്കുന്ന തൊപ്പി കയ്യിലെടുത് അവളുടെ കവിളിൽ കൈ ചേർത്ത് ഇടത് കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു..... ""ഞാൻ വിളിക്കാം....."" അത്രയും പറഞ്ഞവൻ അവളിൽ നിന്നകന്ന് മാറി പുറത്തെക്ക് പോയി.... കോഫീഷോപ്പിലെ ചില്ല് ഗ്ലാസിൽ കൂടി അവളവനെ നോക്കി നിന്നു... ജീപ്പിൽ കയറി ഇരുന്ന് കൊണ്ടവൻ എത്തി പിണഞ്ഞു അവളെ നോക്കി കൈ കാണിച്ചു കൊണ്ട് വണ്ടി പറപ്പിച്ചു വിട്ടു.... അവളൊരു ചെറു ചിരിയാലേ അതൊക്കെയും നോക്കി നിന്നു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺 "'എന്താ ഗൗതം.... എന്താ താൻ പെട്ടെന്ന് വരാൻ പറഞ്ഞത്.....""" സ്റ്റേഷനിലേക്ക് കയറിയതും മുന്നിൽ നിൽക്കുന്ന ഗൗതമിനോടവൻ ചോദിച്ചു.... """ അത്.... പിന്നെ സർ......"" ""എന്താടോ കാര്യം പറ......"" """ ഞാൻ പറയാം...സത്യ സാറെ... ഒരു പിടിച്ചു പറി കേസാ... ഞാൻ ആളെ കയ്യോടെ പിടിച്ചിട്ടുണ്ട്.... എത്ര ചോദിച്ചിട്ടും ആ കൊച്ച് സമ്മതിക്കാത്തത് കൊണ്ട് രണ്ട് കൊടുക്കേണ്ടി വന്നു... അത്‌ ഈ ഗൗതം സാറിന് പിടിച്ചില്ല...

അങ്ങനെ ഞങ്ങൾ തമ്മിൽ ഇച്ചിരി കശപിശ ഉണ്ടായി...അതാ കാര്യം.... "" അരുൺ പറയുന്നത് കേട്ട് ഗൗതം തല കുനിച്ചു നിന്നു.... സത്യ അവനെ ഒന്ന് നോക്കി അരുണിന് നേരെ തിരിഞ്ഞു...... ""എന്നിട്ട് ആളെവിടെ......""" സത്യ ചോദിച്ചതും അരുൺ അടുത്ത് നിന്ന കോൺസ്റ്റബിളിനെ നോക്കി കണ്ണ് കാണിച്ചതും, അയാൾ അകത്തേക്ക് കയറി പോയി... തിരികെ വരുമ്പോൾ അയാളോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ട് സത്യ തെല്ലൊരു സംശയത്തോടെ നോക്കി... ""ഇതാണോ ആള്....."" സത്യയുടെ ശബ്ദം കേട്ടവൾ തലയുയർത്തി അവനെ നോക്കി.... നിറഞ്ഞ് തുളുമ്പി നിന്ന മിഴികൾ എന്തിനോ തിളങ്ങി.... നിസ്സഹായതയോടെയവൾ അവനെ നോക്കി..... """ അതെ സർ... ഇവളാ.... ഒരുത്തന്റെ പേഴ്‌സ് അടിച്ചോണ്ട് മുങ്ങാൻ നോക്കീതാ...തക്ക സമയത്ത് അവൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു... എന്നിട്ടും പിടിക്കുമെന്ന് ഉറപ്പായപ്പോൾ അവനെ തല്ലി വീഴ്ത്തി ഓടാൻ നോക്കിയതാ.... പക്ഷെ എന്ത് ചെയ്യാനാ അപ്പോഴേക്കും ഞങ്ങടെ കൈയിൽ പെട്ടു...."" അയാൾ പറഞ്ഞു നിർത്തിയതും സത്യ അവളെ നോക്കി...

നിഷേധാർത്ഥത്തിൽ അവൾ അവനെ നോക്കി തലയാട്ടി.... അവളുടെ മുഖത്തെ കരിനീലിച്ച പാടും പൊട്ടിയ ചുണ്ടും കണ്ട് അവന്റെ ഉള്ളിലവളോട് അലിവ് തോന്നി..... ആ കണ്ണുകൾ എന്തൊക്കെയോ തന്നോട് വിളിച്ചു പറയുന്നത് പോലെ..... അവനല്പ നേരം അങ്ങനെ നിന്നു... അല്പ സമയം കഴിഞ്ഞ് എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി കൊണ്ടവൻ അടുത്തുള്ള ചെയർ വലിച്ചു നീക്കി ഇട്ട് അവരൊത്ത മധ്യത്തിലായി കാലിൻമേൽ കാൽ വച്ച് ഇരുന്നു.... തനിക് മുന്നിൽ നിൽക്കുന്ന പ്രിയയെയും അരുണിനെയും ഒന്ന് നോക്കി..... അവന്റെ അടുത്ത നീക്കം ഇനി എന്താണെന്ന രീതിയിൽ അവിടെ ഉള്ള ഓരോരുത്തരുടെയും മിഴികളും അവനിലായിരുന്നു.... ""ഇവൾക്ക് മേലുള്ള കേസ് എന്താ അരുൺ..."" അവന്റെ മേൽ നോട്ടമെയ്തു കൊണ്ട് സത്യ ചോദിച്ചു.... """ അതല്ലേ സർ ഞാൻ നേരത്തെ പറഞ്ഞത്....മോഷണം ... ആ ചെക്കൻമാരെ...."" അവൻ പറയാൻ തുടങ്ങിയതും സത്യ വേണ്ടെന്ന മട്ടിൽ അവനു നേരെ കയ്യുയർത്തി.... ""അരുൺ കണ്ടിരുന്നോ... ഇവള് ആ ചെക്കന്റെ പേഴ്‌സ് അടിച്ചു മാറ്റുന്നത്....""

"സർ അവൻ പറഞ്ഞു..... ഇവളാ അവന്റെ...."' ""കണ്ടിരുന്നോ......ഇല്ലയോ """ അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ സത്യ ഇടയിൽ കയറി..... ""ഇല്ല......"" അവന്റെ തല താഴ്ന്നു.... "" ഇവളെടുത്തു എന്ന് താൻ പറയുന്ന ആ തൊണ്ടി മുതല് ഇവള്ടെ കയ്യീന്ന് നിനക്ക് കിട്ടിയോ...."" "" കിട്ടിയില്ല... പക്ഷെ ഇവളെടുത്തിട്ടുണ്ടാകും എന്ന് ഉറപ്പാ സർ... എന്നാലെത്ര ചോദിച്ചിട്ടും ഇവള് പറയാത്തത് കൊണ്ട് രണ്ട് കൊടുക്കേണ്ടി വന്നു എന്നത് നേരാ...... രണ്ട് കൊടുത്താൽ ഇവള് മണി മണി പോലെ പറയും സർ... "" അവളെ കടുപ്പിച്ചു നോക്കിയവൻ മറുപടി കൊടുത്തു..... "" അവളെ അടിക്കണോ തൊഴിക്കണോ എന്നത് അവിടെ നിക്കട്ടെ... ഇവൾക്കെതിരെ പരാതി തന്ന പരാതിക്കാരൻ എവിടെ...."" ""അത്... അത് പിന്നെ സർ... അതാ കവലയിലെ പിള്ളേരാ...അവര് പറഞ്ഞത് ഇവള് """ ""ഓഹ് അവര് പറഞ്ഞത് സത്യമാണോന്ന് പോലും അന്വേഷിക്കാതെ താനതങ്ങു വെള്ളം തൊടാതെ വിഴുങ്ങി... എടൊ...മിനിമം അവർ പറഞ്ഞത് സത്യമാണോന്ന് മനസിലാക്കാനുള്ള സെൻസ് എങ്കിലും വേണം... തൊണ്ടി മുതല് ഇല്ല...

പരാതിക്കാരൻ ഇല്ല...പിന്നെ എന്തർത്തതിലാ താനിവളെ പൊക്കികൊണ്ട് വന്നത്... സത്യത്തിൽ തനിക്കെതിരെയാ കേസ് എടുക്കേണ്ടത്... ഒരു പെണ്ണിന് നേരെ കയ്യുയർത്തുന്നത് തെറ്റാണെന്നറിയില്ലെടോ തനിക്... ജോലിക്ക് കയറിയിട്ട് ഏഴെട്ടു മാസയല്ലോ... എന്നിട്ടും നിയമങ്ങൾ ഇത് വരെ തനിക്കറിയില്ലേ......."" ഇത്തവണ അവന്റെ സ്വരം ഉയർന്നു.... അരുൺ എല്ലാം കേട്ട് തല കുനിച്ചു നിന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല..... സത്യ പറയുന്നത് കേട്ട് ഗൗതം അവനെ നോക്കി പുച്ഛിച്ചു.... ""ഗൗതം...അവളെ പറഞ്ഞു വിട്ടേക്ക്...."" ഗൗതമിനോടായി പറഞ്ഞുകൊണ്ടവൻ അകത്തേക്ക് കയറി പോയി...... എന്നാൽ തന്നെ ഒന്ന് ഗൗനിക്കുക കൂടി ചെയ്യാതെ അവൾക്ക് മുന്നിലൂടെ കടന്ന് പോകുന്നവനെ തെല്ലൊരു നിരാശയാടെയവൾ നോക്കി നിന്നു.... ___________ 🥀 ""സത്യ സർ........"" ""അഹ്...എന്താടോ...."" ""ആ കുട്ടിക്ക് സാറിനെ കാണണമെന്ന് പറയുന്നു....."" കൈയിലെ ഫയലിൽ നിന്ന് കണ്ണെടുത് തനിക്ക് മുന്നിൽ നിൽക്കുന്ന ഗൗതമിനെ സംശയത്തോടെയവൻ നോക്കി.... ""ആർക്ക്....""

""ആ മോഷണകേസിൽ അരുൺ പിടിച്ചോണ്ട് വന്നില്ലേ...ആ കുട്ടിക്ക്....."" ""അവളെന്നെ എന്തിനാ കാണുന്നെ...."" ""ആഹ്ഹ്...ചിലപ്പോ ഒരു താങ്ക്സ് പറയാനാവും...."" ""മ്മ്ഹ് ശെരി..താൻ വരാൻ പറ......"" ""ഒക്കെ സർ....."" അവൻ പോയതും കുറച്ചു സമയത്തിനുള്ളിൽ പ്രിയ അകത്തേക്ക് വന്നു... മടിച്ച് മടിച്ചാണ് അവൾ അകത്തേക്ക് കയറിയത്... അവൾ വരുമ്പോൾ സത്യ മുന്നിലെ ലാപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കായായിരുന്നു... ഒരു തുറന്ന ഫയൽ കയ്യിലും ഇരിപ്പുണ്ട്...... ""ഇരിക്ക്......"" തലയുയർത്തി നോക്കാതെയവൻ മുന്നിലെ കസേര ചൂണ്ടി കാട്ടി ഇരിക്കാനവശ്യപ്പെട്ടു..... ""വേണ്ട സർ ഞാനിവിടെ നിന്നോളാം...."" കസേരയിൽ കൈകളമർത്തിയവൾ അവനു മുന്നിലായി നിന്നു.... "" ശെരി...... എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞെ... Anything series......."" കയ്യിലെ ഫയൽ മേശമേൽ വച്ച് ഓഫീസ് ചെയറിലേക്ക് ചാഞ്ഞിരുന്നു കൊണ്ടവനവളെ നോക്കി.... ചുണ്ട് കൂട്ടിപിടിച്ച് വലതു കൈ തന്റെ ചുരിദാറിൽ പിടി മുറുക്കി, തന്റെ മനസിലുള്ളത് എങ്ങനെ അവനോട് പറയുമെന്നാലോചിച്ചവൾ നിന്നു.... ""നിനക്കെന്തേലും പറയാനുണ്ടോ....."" """അ...അത്......പിന്നെ......"" "" എന്തേലും പറയാനുണ്ടേൽ ഒന്ന് വാ തുറന്നു പറയെടി..വെറുതെ എന്റെ ടൈം കൂടി വേസ്റ്റ് ചെയ്യാൻ.....''

ദേഷ്യത്തോടെ പറഞ്ഞു മുഴുപ്പിച്ചതും വീണ്ടും ഫയൽ കയ്യിലെടുത് അതിലെന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.... 'റൗഡി പോലീസ് ' മനസ്സിൽ ഉരുവിട്ടു കൊണ്ട് ചെറു ചിരിയാലെ അവൾ അവനെ തന്നെ നോക്കി നിന്നു... അൽപ സമയത്തിന് ശേഷം കയ്യിലിരുന്ന ഫയൽ മാറ്റിവച്ച് ടേബിളിൻ മേലിരിക്കുന്ന പേപ്പേഴ്സ് ഒക്കെ അടുക്കി പെറുക്കി മറ്റൊരു ഫയലിലേക്കാക്കുന്നതിനിടക്ക് അവനൊന്നു തലയുയർത്തി നോക്കി..... ""നീ ഇത് വരെ പോയില്ലേ....."" അവനല്പം കടുപ്പിച്ചു ചോദിച്ചു...... ""അത്‌ പിന്നെ സർ എനിക്കൊരു കാര്യം......"" ""എന്താന്ന് വച്ചാൽ ഒന്ന് പറഞ്ഞു തുലക്കടി...കൊറേ നേരായല്ലോ നീ തുടങ്ങിട്ട്... വല്ലതാ പറയാനുണ്ടേൽ ഒന്ന് പറഞ്ഞിട്ട് ഇറങ്ങി പോകാൻ നോക്ക്....."" തലക്ക് താങ്ങു കൊടുത്തവൻ പറഞ്ഞതും അവൾ ചിരി കടിച്ചു പിടിച്ചവനെ നോക്കി... ""അത്‌....പിന്നെ....."" """കോപ്പ്..... ഇറങ്ങി പോണുണ്ടോ നീ..... "" ദേഷ്യത്താൽ ഇരിപ്പിടത്തിൽ നിന്ന് ചാടി പിടഞ്ഞെഴുന്നേറ്റ് മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞിടിച്ചു കൊണ്ടവളെ നോക്കിയതും ... അവൾ പകപ്പോടെ അവനെ നോക്കി...

ദേഷ്യത്താൽ അവന്റെ മൂക്കിൻ തുമ്പും കവിളുകളുമൊക്കെ തക്കാളി പഴം പോലെ ചുവന്നിരുന്നു.... ""ശെരിക്കും എനിക്ക് ഒരു കാര്യം പറയാനുണ്ട് സർ.. സർനോട് എങ്ങനെ പറയണമെന്നറിയില്ല...അതാ ഞാൻ......."" അവളൊന്നു നിർത്തിയിട്ട് അവനെ നോക്കി... ഇപ്പോഴും അതെ നിൽപ്പ് തന്നെ.. മുഷ്ടി ചുരുട്ടി പിടിച്ച് കൈകൾ രണ്ടും മേശമേൽ കുത്തി വച്ചിട്ടുണ്ട്.... ""ഞാൻ പറയാൻ വന്നതെന്താന്ന് വച്ചാൽ........ എനിക്കൊരു ജോലി ശെരിയാക്കി തരാൻ പറ്റുവോ സാറിന്... സർ വിചാരിച്ചാൽ പറ്റും... എന്തെങ്കിലുമൊരു ചെറിയ ജോലി മതി...."" പ്രതീക്ഷയോടെ തന്നെ നോക്കുന്നവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.... """ഇതാണോ നിനക്ക് പറയാനുള്ളത്....."" ചോദിച്ചതും അവൾ തലയാട്ടി.,. """ എന്തേയ് നന്നാവണമെന്ന് തോന്നിയോ...."" "" ഇനിയും വയ്യ സർ... മടുത്തു....ഗതികേട് കൊണ്ടാ ജീവിതത്തിൽ ഈ വേഷമെടുത്തണിഞ്ഞത്..... പക്ഷെ...ഇന്ന്.... ചെയ്യാത്ത തെറ്റിന്റെ പേരിൽ....."" അവളുടെ സ്വരം ഇടറിയിരുന്നു..... അവനല്പനേരം ആലോചിച്ചിട്ട് ചെയറിലേക്ക് ഇരുന്നു.... """ ഞാനിപ്പോ എന്ത് ജോലിയാ തരിക... എന്ത് ജോലിയും ചെയ്യുവോ നീ....."" ""മ്മ്ഹ്ഹ്......"" .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story