അരികെ: ഭാഗം 5

arike thannal

രചന: തന്നൽ

""" ഞാനിപ്പോ എന്ത് ജോലിയാ തരിക... എന്ത് ജോലിയും ചെയ്യുവോ നീ....."" ""മ്മ്ഹ്ഹ്......ചെയ്യാം സർ.... "" അവൾ എളിമയോടെ നിന്നു..... "" നിനക്ക് വല്ലതാ വച്ചുണ്ടാക്കാനൊക്കെ അറിയോ...."" ""മ്മ്...പിന്നെ..... എന്റെ കൈ കൊണ്ട് ഉണ്ടാക്കിയതൊന്നും സർ കഴിച്ചിട്ടില്ലല്ലോ.... സർ ഒരു തവണ ഒന്ന് കഴിച്ചു നോക്കണം.....എന്നാ ടേസ്റ്റ് ആന്നറിയോ..... സ്വയം പൊക്കി പറയുവല്ലാട്ടോ സാറെ...... ഞാൻ ഉണ്ടാക്കുന്നതൊക്കെ അക്കുന് എന്തിഷ്ടാന്നറിയോ..... അവന്റെ അമ്മ കാണാതെ എന്നും എന്റടുത്തേക്കാ ഓടി വരുവാ.....എന്തിനാന്നറിയോ.... ഞാൻ ഉണ്ടാക്കണ ഫുഡ്‌ കഴിക്കാൻ.....ഞാൻ ഉണ്ടാക്കണേ ഒക്കെ അവനു വലിയ ഇഷ്ട്ടവ...അതവനെപ്പോഴും എന്നോട് പറയും......"" സ്വയം തലയിലൊരു കിഴുക്ക് കൊടുത്തവനെ നോക്കി.... ""സോറി... അക്കു...ആരാന്നു ഞാൻ പറഞ്ഞില്ലാലോ അല്ലെ.....അക്കു എന്റെ വീടിനപ്പുറത്തുള്ളതാ....പിന്നെ സാറിനറിയോ....ഒരു ദിവസം........"""" """ഓഹ് ഒന്ന് നിർത്തുന്നുണ്ടോ നീ..... """ തലക്ക് താങ്ങു കൊടുത്തു കൊണ്ടവൻ പറയുമ്പോൾ അവൾ ചുണ്ട് കോട്ടി അവനെ നോക്കി നിന്നു....

"""നിന്റെ ഈ പഴം പുരാണവൊന്നും കേട്ടോണ്ട് നിൽക്കാൻ എനിക്ക് തീരെ സമയമില്ല..... പിടിപ്പത് പണി ഉണ്ടെനിക്ക് ഇവിടെ.......""" അവനൊരു കാർഡ് അവൾക്ക് നേരെ നീട്ടി... ""ഇതിലെന്റെ അഡ്രസും ഫോൺ നമ്പറും ഉണ്ട്.... മേടിച്ചോ...."" അവൾ എന്തെന്ന മട്ടിൽ നോക്കിയപ്പോൾ അവൻ പറഞ്ഞു നിർത്തിയതും അവൾ അത്‌ വാങ്ങി .... "" നിനക്ക് തരാൻ തത്കാലം എന്റെ കയ്യിൽ ജോലി ഒന്നുല്ല...പിന്നെ നാളെ മുതല് എന്റെ വീട്ടില് ജോലിക്ക് വന്നോ... പുറത്തുന്നുള്ള ഫുഡ്‌ കഴിച്ചു മടുത്തു.... സ്വന്തമായി ഒന്നും വച്ചുണ്ടാക്കാൻ അറിയത്തുമില്ല.... വേലക്ക് ഒരാളെ തപ്പുവായിരുന്നു ഞാൻ....ഇനി ഏതായാലും നീ ഉണ്ടല്ലോ... പിന്നെ സാലറി......നീ ഡെയിലി കട്ടും പിടിച്ചു പറിച്ചും ഉണ്ടാക്കുന്നതത്രയൊന്നും എന്നെ കൊണ്ട് തരാൻ കഴിയില്ലട്ടോ ...."" ""അതിന് ഞാൻ പൈസ ചോദിച്ചില്ലലോ സാറിനോട്...."" "" അപ്പൊ നിനക്ക് പൈസ വേണ്ടേ... ഫ്രീ ആയിട്ട് ഏതായാലും നീ എനിക്ക് വേണ്ടി പണി എടുക്കണ്ട നീ ചെയ്യുന്നതിന്റെ കൂലി ഞാൻ തരും...""

""അതൊക്കെ സാറിന്റെ ഇഷ്ടം.....സാറിന് ഇഷ്ട്ടമുള്ളത് തന്നാൽ മതി......"" ""മ്മ്ഹ്ഹ് ശെരി.....എന്നാൽ നീ വിട്ടോ... നാളെ തൊട്ട് ജോലിക്ക് കയറിക്കോ...."" അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാനോരുങ്ങിയതും ""അതേയ്..പിന്നെ കറക്റ്റ് സമയത്ത് ജോലിക്ക് കയറിക്കോണം... Punctuality അതെനിക്ക് മസ്റ്റാ....."" ""അതോർത്തു സർ പേടിക്കണ്ട ....ഞാൻ കൃത്യ സമയത്ത് എത്തിക്കോളാം....."" അത്രയും പറഞ്ഞവൾ അവിടുന്ന് ഇറങ്ങുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നവൾക്ക്... ________🥀 """എവിടെക്കാടി രാവിലേ തന്നെ കെട്ടി ഒരുങ്ങി......""" മുറ്റത്തേക്കിറങ്ങിയപ്പോ തന്നെ അപ്പേടെ വക ചോദ്യം...... """ഞാൻ എവിടേ പോയാലും അപ്പക്കെന്താ... അപ്പേടെ കാര്യം അന്വേഷിക്കാൻ ഞാൻ വരുന്നില്ലല്ലോ...അപ്പൊ അപ്പയും എന്റെ കാര്യം അന്വേഷിക്കാൻ വരണ്ട...."" """"ഡീ......"" അലറി കൊണ്ട് കയ്യോങ്ങി അടിക്കാനായി വന്നതും """"ദേ എന്റെ മേത്തങ്ങാനും തൊട്ടാലുണ്ടല്ലോ.....അപ്പയാന്നൊന്നും ഞാൻ നോക്കുല്ല..... ഞാൻ തിരിച്ചു തല്ലും പറഞ്ഞേക്കാം...."" കൈ ചൂണ്ടി വീറോടെ അത്രയും പറഞ്ഞപ്പോഴേക്കും അപ്പ അടങ്ങി....

അടിക്കാനോങ്ങിയ കൈ പിൻവലിച് പല്ലുറുമ്മി ഉമ്മറപ്പടിയിൽ ചടഞ്ഞിരുന്നു...... """ഹ്മ്മ് ഒരു മോള് വന്നിരിക്കുന്നു..... തന്ത എങ്ങനെ ജീവിച്ചാലും അവൾക്കൊന്നുല്ലല്ലോ.... അല്ലെങ്കിൽ രാവിലെ ഒരു ചായ തരാൻ പോലും അവൾക് നേരമില്ല....രാവിലെ ആകുമ്പോഴേക്കും കണ്ടവന്റെ കൂടെ കെട്ടിയൊരുങ്ങി പൊക്കോളും......അസത്ത്..... """ പതിയെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് നന്നായി കേട്ടിരുന്നു.....കേട്ടപ്പോൾ ചിരി ആണ് വന്നന്തെങ്കിലും ചിരി കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു.... """ചായ കപ്പിലൊഴിച്ച് അടച്ച് സ്ലാബിന്റെ പുറത്ത് വച്ചിട്ടുണ്ട്........ വേണോച്ചാൽ എടുത്തു കുടിച്ചോ....അതല്ല വേണ്ടന്ന് ഉണ്ടേൽ എടുത്തു കളഞ്ഞേരെ......""" പുച്ഛിച്ച് പറഞ്ഞ് തിരിഞ്ഞതും """ഓഹ് അവളെ ഒരു ചായ....തുഫ്ഫ്ഫ്..എന്റെ പട്ടി കുടിക്കും....."" മുറുമുറുക്കുന്നത് കേട്ടു....എന്നും പതിവുള്ളതാണ് ഇതൊക്കെ....അത് കൊണ്ട് തന്നെ വലിയ കാര്യമാക്കി എടുത്തില്ല....

ചിരിച്ച് തള്ളി മുന്നിലേക്ക് നടന്നു..... റൗഡി പോലീസിന്റെ വീടിന് മുന്നിൽ എത്തിയതും മുന്നിൽ പോലീസ് ജീപ്പ് കണ്ടു.... എന്റെ മാതാവേ ഇങ്ങേര് പോകാറായോ..... ഇനി രാവിലെ എത്താത്തത് കൊണ്ട് റൗഡി പോലീസിന്റെ വായിലിരിക്കണതും ഞാൻ കേക്കേണ്ടി വരുമല്ലോ..... പതിയെ പോലീസ് ജീപ്പിന് മറവിലൂടെ അകത്തേക്ക് കടക്കാനൊരുങ്ങിയതും ഒരു കാക്കി ദേ നിക്കുന്നു മുന്നിൽ..... പതിയെ തലയുയർത്തി നോക്കിയതും എന്തെന്ന മട്ടിൽ പുരികമുയർത്തി എന്നെ തന്നെ നോക്കി നിക്കുന്നൊരാളെ കണ്ടു.... """ ഇയാളെന്താ ഇവിടെ......."" """ഞാൻ ഇവിടെ ജോലിക്ക്...... റൗഡി പോലീ,......സ്സ്.......സോറി.....""" പറഞ്ഞു കഴിഞ്ഞപ്പോഴാണ് എന്താണ് പറയാൻ പോയതെന്ന ബോധം ഉണ്ടായത്..... എരിവ് വലിച്ച് തലക്കൊരു കിഴുക്ക് കൊടുത്തയാളെ നോക്കി....ഒരു വളിഞ്ഞ ഇളി പാസാക്കി.... ഇനി ഇതെങ്ങാനും ഈ മരത്തലയൻ ചെന്ന് ആ റൗഡി പോലീസിനോട് പറഞ്ഞു കൊടുക്കുമോ എന്നായിരുന്നു അന്നേരത്തെ എന്റെ പേടി..... അങ്ങേര് ആണേൽ മാറിൽ കൈ പിണച് നല്ല അസ്സലായി ചിരിച്ചു കൊണ്ട് എന്നെ നോക്കി നിപ്പുണ്ട്....

""സോറി.....അറിയാതെ.....പറഞ്ഞു പോയതാ....."" """സാറിനു അറിയോ ഇത്....."""അങ്ങേരു ചോദിച്ചതും പാവം ഞാൻ ഒന്നുമറിയാത്ത നിഷ്കു ആയി നിന്നു... """എന്ത്.....??????""" """സാറിന് ഇയാള് ഇങ്ങനെ ഒരു പേരിട്ടത്ത്......"" """എങ്ങനെ....."" വീണ്ടും ഞാൻ അൽ -നിഷ്കു 😇 ""റൗഡി പോലീസ് എ....."" ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ അങ്ങേരെ വാ പൊത്തി...... """ഓഹ് ഒന്ന് പതിയെ പറയ്‌ എന്റെ സാറെ....അങ്ങേര് എങ്ങാനും കേട്ടാൽ എന്നെ വെട്ടി കീറി അടുപ്പില് വക്കും......"" വീട്ടിലേക്ക് നോക്കി ഞാൻ അത് പറഞ്ഞ് അങ്ങേരെ നോക്കുമ്പോൾ അങ്ങേര് എന്റെ കയ്യിലേക്കും എന്നെയും മാറി മാറി നോക്കുന്നുണ്ട്...... ഞാൻ പൊടുന്നനെ കൈ പിൻവലിച് നോട്ടം തിരിച്ചു നിന്നു....... """"....ഗൗതം......പോകാം.......""""" പരിചിതമായ ആ സ്വരം കേട്ടതും കണ്ണ് രണ്ടും തുറന്ന് വച്ച് ഞാൻ ശബ്ദം കേട്ടിടത്തേക്ക് നോക്കി..... ഫോണിലാണ് ശ്രദ്ധ മുഴുവനും..... ""സർ...... ഇത്.......""" ഫോണിൽ തോണ്ടി കഴിഞ്ഞ് അത് പോക്കറ്റിൽ ഇട്ട് ജീപ്പിലേക്ക് കയറാൻ നിന്ന റൗഡി പോലീസിനോട് എന്നെ ചൂണ്ടി കാട്ടി ഗൗതം സർ പറയുമ്പോൾ റൗഡി പോലീസ് എന്നെ നോക്കി...... """ആഹാ നേരത്തെയാണല്ലോ..... എന്തെ ഇത്ര നേരത്തെ വന്നത്...... """ കൈയിലെ വാച്ചിലേക്ക് നോക്കിയിട്ട്, പരിഹാസരൂപേന എന്റെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ ഞാൻ ഇളിച്ചു കാണിച്ചു....

""" punctuality ഇല്ലാത്ത ഒരാൾക്കും ഞാൻ ഇവിടെ ജോലി കൊടുക്കില്ല,... സോറി..... ""'' ""'അപ്പോ സാറിന് അത്‌ ബാധകമല്ലേ.... ഗൗതം സർ വന്നിട്ട് എത്ര നേരായി..... സാറിന് വേണ്ടിയല്ലേ ഗൗതം സർ ഇത്രേം നേരം വെയിറ്റ് ചെയ്തത്..... സാറും ഗൗതം സാറിനെ ഇത്രേം നേരം നിർത്തി മുഷിപ്പിച്ചില്ലേ.... സാറിനും ആ പറഞ്ഞ സാധനം ഒട്ടും ഇല്ല......""" ഹ്മ്മ്...അല്ല പിന്നെ..... ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു നിന്നു..... ഗൗതം ആണേൽ കണ്ണും തള്ളി അവളെ നോക്കി നിക്കുവാണ്..... """നീയാളു കൊള്ളാവല്ലോ.... ഏതായാലും ഞാൻ വിചാരിച്ചപോലെയല്ല.....തണ്ടും നാക്കുമൊക്ക ഉണ്ട്.... എന്നാൽ ഇന്നലെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരുത്തൻ തല്ലിച്ചതച്ചപ്പോൾ നിന്റെ ഈ നാക്കും വായൊക്കെ എവിടെ പോയിരുന്നെടി ......"" റൗഡി പോലീസിന്റെ വായിന്നു അത്‌ കേട്ടതും കയ്യിലേക്കായിരുന്നു നോട്ടം പോയത്..... ലാത്തി കൊണ്ടുള്ള അടിയിൽ നീലിച്ചു കിടക്കുന്ന വലം കൈ ഷാൾ കൊണ്ട് മറച്ചു പിടിച്ച് സാറിനെ നോക്കി..... ""'' മ്മ്ഹ്..കോപ്പ്..അത് എന്തേലും ആവട്ടെ...... ഇനി ഞാൻ ജോലി തന്നില്ലന്ന് വച്ച് വീണ്ടും നീ ആ പഴയ പണി തുടരണ്ട..... ജോലിക്ക് കേറിക്കോ.....

.""" റൗഡി പോലീസ് പറഞ്ഞത് കേട്ടതും കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാനാ തോന്നിയെ....ഏതായാലും പറഞ്ഞു വിട്ടില്ലല്ലോ...അതായിരുന്നു ഏക ആശ്വാസം..... """ദാ താക്കോൽ.....""" എനിക്ക് നേരെ നീട്ടിയതും സന്തോഷത്തോടെ ഞാൻ അത് വാങ്ങി.... അത്‌ കണ്ട് ഗൗതം സാറും ചിരിക്കുന്നുണ്ടായിരുന്നു..... """പിന്നെ... സാറിന് എന്താ ഇഷ്ടം....""" അകത്തേക്ക് കയറി പോകുന്നതിനിടക്ക് ഞാൻ ചോദിച്ചപ്പോൾ നെറ്റി ചുളിച്ചെന്നെ നോക്കി.... """ .....സാറിന് ഇഷ്ട്ടപെട്ട ഭക്ഷണം എന്താന്ന്.....""" """എനിക്ക് അങ്ങനെ ഇഷ്ട്ടങ്ങളൊന്നുല്ല....നിനക്ക് ഇഷ്ടവുള്ളത് എന്താച്ചാൽ ഉണ്ടാക്കിക്കോ.......പക്ഷെ.....വായിൽ വക്കാൻ കൊള്ളണം.... എനിക്ക് അത്രേയുള്ളൂ......."" """അതൊക്കെ ഞാൻ ഏറ്റു......""" ""അഹ് പിന്നെ ഉച്ചക്ക് ഞാൻ ഉണ്ടാവാത്തില്ല.... ഇന്ന് കുറച്ചു തിരക്കുണ്ട്.......അത് കൊണ്ട് എന്നെ നോക്കി ഇരിക്കണ്ട..... """ ഹ്മ്മ് പിന്നെ ഞാൻ ആർക്ക് വേണ്ടിയ ഭക്ഷണം ഉണ്ടാക്കണേ.... പിറുപിറുത്തതും """നീ എന്തേലും പറഞ്ഞോ...."" ഉടനടി വന്നു ചോദ്യം..... """ഹ്മ്മ്..."" ഇല്ലെന്ന് ചുമൽകൂച്ചിയതും തറപ്പിച്ചു നോക്കി വണ്ടിയിൽ കയറി.....

"""പിന്നെ വാതിൽ അടക്കാൻ മറക്കരുത്....ആര് വന്നു വിളിച്ചാലും തുറക്കാൻ നിക്കണ്ട...... ഞാൻ വരുമ്പോ നിന്നെ വിളിച്ചോളാം....അപ്പോ തുറന്നാൽ മതി..... കേട്ടോ.......ഈ സ്ഥലം അല്പം മോശമാ...,......മ്മ്ഹ് നിന്റെ നമ്പർ പറ...... "" """എന്റെ കയ്യിൽ ഫോണില്ല സർ....."" മൊബൈൽ കയ്യിലെടുത് എന്നെ നോക്കിയതും എന്റെ മറുപടി കേട്ട് നെറ്റി മേൽ ഒന്ന് തടവി കൊണ്ട് ഗൗതം സാറിനെ നോക്കി..... """താൻ വണ്ടി വിടടോ.....""" റൗഡി പോലീസ് പറഞ്ഞതും ഗൗതം സർ ചിരിച്ചു കൊണ്ട് എന്നെ നോക്കി വണ്ടി എടുത്തു..... ജീപ്പ് ഗേറ്റ് കടന്ന് പോയതും ഞാൻ അകത്തേക്ക് കയറി....ഓടിട്ട ഒരു കുഞ്ഞു വീട്..... അതും അല്പം പഴക്കം ചെന്നത്.......ഒരു ഹാളും രണ്ട് റൂമും ഒരു അടുക്കളയും മാത്രം...... ചുറ്റും ഒന്ന് കണ്ണോടിച്ചു..... ഹാളിലെ ഇടതു ഭാഗത്തായി ഒരു ചെറിയ ടേബിൾ.....അതിൽ രണ്ട് മൂന്ന് ബുക്സ് അടുക്കി വച്ചിട്ടുണ്ട്... പിന്നെ ഒരു ടേബിൾ ലാമ്പും...... ഇടതു വശത്തായി ഒരു ഡൈനിങ് ടേബിൾ ...... ഹാളിന് മൂലക്കായി ഒരു ടീവി...അതും പൊടി പിടിച്ച് പണ്ടാരമടങ്ങി ഇരിക്കുന്ന ഒന്ന്...... തൂക്കലും വാരലും ഇല്ലെന്ന് കണ്ടാലേ മനസിലാകും.... പിന്നെ നേരെ പോയത് അടുക്കളയിലേക്കാണ്.....അടുക്കള പിന്നെ കണ്ടാലേ അറിയാം അങ്ങോട്ട് കയറാറെ ഇല്ലെന്ന്..... അമ്മാതിരി വൃത്തി ആയിരുന്നു....

പൊടിയും മാറാലയും ആയി ഉഫ് ഒരു പ്രേതാലയം മാതിരി,....... എല്ലാം അടിച്ചു വാരി വൃത്തിയാക്കി വന്നപ്പോഴേക്കും നടുവൊടിഞ്ഞു..... നടുവിന് കൈ കൊടുത് കുറച്ചു നേരം അങ്ങനെ നിന്നു.... ............................................ റൗഡി പോലീസ് തിരികെ വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു...... വന്ന പാടെ മുറിയിലേക്ക് കയറി പോയി....... അപ്പോഴേക്കും കഴിക്കാനുള്ളതെല്ലാം ഞാൻ മേശമേൽ എടുത്തു വച്ചു.... ഒരു ബനിയനും മുട്ടിനൊപ്പം നിൽക്കുന്ന ട്രൗസറും ഇട്ട് മുറിയിൽ നിന്നിറങ്ങി വന്നപ്പോൾ ഞാൻ അങ്ങേരെ തന്നെ നോക്കി നിന്നു....ഇതെന്ത് വേഷമാണപ്പാ....പ്രായപൂർത്തിയായൊരു പെൺകൊച്ചു ഉണ്ടെന്നുള്ള ഒരു വിചാരം പോലുമില്ല...നാണമില്ലാതെ മനുഷ്യൻ....ബെഹ്ഹ്... ഞാൻ പെട്ടെന്ന് നോട്ടം വെട്ടിച്ചു..... ""പോകാം വാ....."" പ്ലേറ്റ് എടുത്ത് മേശമേലേക്ക് വച്ചതും അങ്ങേര് കൈ കൊണ്ട് മുടി ചീകി ഒതുക്കുന്നതിനിടയിൽ എന്നോടായി പറഞ്ഞു....... ""എവിടേക്ക്...... "" """എവിടെക്കെന്നോ..... ഊളൻ പാറയിലേക്ക്......

""" നിങ്ങൾക്കു പറ്റിയ സ്ഥലവാ.... അതിനെന്തിനാ എന്നെ കൂട്ട് വിളിക്കണേ... . (ആത്മ ) """നീ എന്തേലും പറഞ്ഞോ....."" """മ്മ്ഹ്ഹ്...."" ഇല്ലെന്ന് തലയാട്ടിയതും എനിക്കരികിലേക്ക് നടന്നടുത്തു........ എന്റെ മാതാവേ ഇയാളിത് എന്തിനുള്ള പുറപ്പാടാ..... അങ്ങേര് അടുത്തേക്ക് വരുന്തോറും ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.....ഒന്ന് ചലിക്കാൻ പോലുമാവാതെ ഞാൻ അങ്ങനെ നിന്നു.... തൊട്ടടുത്തു വന്ന് നിന്ന് ആ മുഖം എന്നിലേക്കടുപ്പിച്ചു..... ഒരു നിശ്വാസത്തിനപ്പുറം ആ മുഖം തൊട്ടു മുന്നിൽ.....ഒന്ന് ശ്വാസം പോലും എടുക്കാനാവാതെ ഉമിനീരിറക്കി ഞാൻ ആ കാപ്പി കണ്ണുകളിലേക്ക് ഉറ്റു നോക്കി..... """എന്തേലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം..... അല്ലാതെ വെറുതെ എന്നെ പൊട്ടനാക്കാൻ നിന്നാലുണ്ടല്ലോ..... ഇനി മേലാൽ നീയിങ്ങനെ മുറുമുറക്കുന്നത് ഞാൻ കേട്ടാൽ...""" പല്ല് കടിച്ചുടച്ച് അത്രയും പറഞ്ഞ് ദേഷ്യത്താൽ പുറത്തേക്കിറങ്ങി പോയി..... റൗഡി പോലീസ് പുറത്തേക്കിറങ്ങിയതും നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ച് വിട്ടു...... """വരുന്നുണ്ടേൽ വാടി........"""

പുറത്തിന്നു റൗഡി പോലീസിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ഓടി ഇറങ്ങി പുറത്തേക്ക് ചെന്നു.... ഞാൻ ചെല്ലുമ്പോൾ അങ്ങേര് കാറിൽ കേറി ഇരിപ്പാണ്.....പാട്ടും കേട്ട് സ്റ്റിയറിങ്ങിൽ താളം പിടിച്ച് അതിനൊത്തു മൂളുന്നുമുണ്ട്....... ഞാൻ മടിച്ച് മടിച്ച് നിന്നതും റൗഡി പോലീസ് തല ചരിച്ചെന്നെ നോക്കി.... ' """ഒന്നും കഴിക്കുന്നില്ലേ..... ഭക്ഷണം എടുത്ത് വച്ചതായിരുന്നില്ലേ......""" """ എനിക്ക് വേണേൽ ഞാൻ എടുത്ത് കഴിച്ചോളാം........വന്ന് കയറാൻ ........"" ഒച്ച ഉയർന്നു...... """വീട്..... വീട് പൂട്ടണ്ടേ........""" ""വീട് പൂട്ടാൻ ഞാൻ ഇനി പ്രത്യേകം ആളെ വിളിക്കാം.. ......പോയി പൂട്ടിയിട്ട് വാടി..."" അങ്ങേര് ഇനിയും വയലന്റ് ആകുന്നതിനു മുന്നേ ഓടി ചെന്ന് വാതിൽ പൂട്ടി കാറിൽ കയറി ഇരുന്നു..... വണ്ടി സ്റ്റാർട്ട്‌ ചെയ്ത് റൗഡി പോലീസ് തലചരിച്ചെന്നെ നോക്കി...... """"നീ വല്ലതും കഴിച്ചോ....."" """ഇല്ല....സർ വരാതെ......."" "" എന്നെ കാത്തിരിക്കാൻ നീയാരാ എന്റെ കെട്ടിയോളോ.....അതോ നിന്നോട് ഞാൻ പറഞ്ഞിരുന്നോ ഞാൻ വരുന്നത് വരെ കാത്തിരിക്കാൻ...."" ഞാൻ ഇല്ലെന്ന് തലയാട്ടി..... തല കുനിച്ചിരുന്നു... റൗഡി പോലീസ് വണ്ടി ഓഫ്‌ ചെയ്‌ത് ഇറങ്ങി.... ഞാനും പിന്നാലെ ഇറങ്ങി വാതിൽ തുറന്നതും അകത്തേക്ക് കയറി പോയി ഡൈനിങ് ടേബിളിനു മുന്നിലിരുന്നു.....

"""നീയിരിക്ക്... എനിക്ക് വേണ്ടത് ഞാൻ എടുത്ത് കഴിച്ചോളാം......"" പ്ലേറ്റ് എടുത്ത് വച്ച് വിളമ്പാൻ നേരം പറഞ്ഞു... """അത് സാരമില്ല.... ഞാൻ വിളമ്പി തരാം...."" """പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.... ഇരിക്കടി അവിടെ......"" ഞാൻ ഇരുന്നതും അങ്ങേര് പ്ലേറ്റ് എടുത്ത് വച്ച് വിളമ്പി കഴിക്കാൻ തുടങ്ങി....ഞാൻ ഒളി കണ്ണിട്ട് റൗഡി പോലീസിനെ നോക്കി.... എവിടെ നമ്മളെ ഒന്ന് നോക്കുന്ന കൂടി ഇല്ല.... ഭക്ഷണത്തിലാണ് ശ്രദ്ധ മുഴുവനും..... ഞാനും ഒരു പ്ലേറ്റെടുത്തു വച്ച് വിളമ്പി കഴിക്കാൻ തുടങ്ങിയതും ഭക്ഷണം നെറുകയിൽ കേറി അങ്ങേരു ചുമക്കാൻ തുടങ്ങി ..... പൊടുന്നനെ എഴുന്നേറ്റ് ഒരു ഗ്ലാസ്സെടുത്ത് വെള്ളം പകർന്നു സാറിന് നേരെ നീട്ടിയതും ഞൊടിയിടയിൽ വാങ്ങി മടമടാന്ന് അകത്താക്കി ഒരു ദീർഘ നിശ്വാസമെടുത്ത് എന്നെ നോക്കി..... ഞാൻ പെട്ടെന്ന് നോട്ടം മാറ്റി തിരികെ കസേരയിലേക്കിരുന്ന് കഴിക്കാൻ തുടങ്ങി..... ആർത്തി മൂത്ത് വലിച്ച് വാരി കഴിച്ചാൽ ഇങ്ങനെ ഇരിക്കും.... മനസ്സിൽ ചിന്തിച്ചു കൂട്ടി ഊറി ചിരിച്ച് ഞാൻ നേരെ നോക്കിയത് റൗഡി പോലീസിന്റെ മുഖത്തായിരുന്നു... എന്റെ ചിരി കണ്ട് എന്നെ നോക്കി കണ്ണുരുട്ടി ചാടി പിടഞ്ഞെണീറ്റ് അടുക്കളയിലേക്ക് പോയി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story