അരികെ: ഭാഗം 6

arike thannal

രചന: തന്നൽ

 ""ഈ പോലീസ്കാരൊക്കെ ഇങ്ങനെയാ.....വലിയ ദേഷ്യക്കാരാണോ....""" ചോദിച്ചതും ഡ്രൈവിംങിനിടയിലും എന്നെ നോക്കി കണ്ണുരുട്ടി...... ""സാറിനാരൊക്കെ ഉണ്ട്... സർ കല്യാണം കഴിച്ചതാണോ........ അതോ ഒറ്റത്ത ......"" പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ വണ്ടി സഡൻ ബ്രേകിട്ട് ചവിട്ടി നിർത്തിയതും തല മുന്നിലെ ഡാഷ് ബോർഡിൽ ചെന്നിടിച്ചു..... തലയുഴിഞ്ഞു കൊണ്ട് അങ്ങേരെ നോക്കിയതും എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നാ മുഖത്ത്.... ""നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ടെടി സീറ്റ്‌ ബെൽറ്റ്‌ ധരിക്കണമെന്ന്.... എത്ര പറഞ്ഞാലും നിന്റെ തലേലോട്ട് കേറത്തില്ലേ.... പുല്ല് ഏത് നേരത്താണാവോ ഇതിനെയൊക്കെ...""" പല്ല് ഞെരിച്ച് ഏന്തി വലിഞ്ഞടുത്തേക്ക് വന്ന് സീറ്റ്‌ ബെൽറ്റിൽ കൈ വച്ചു... റൗഡി പോലീസിന്റെ ഡ്രിം ചെയ്ത താടിയിലെ കുറ്റി രോമങ്ങൾ എന്റെ മൂക്കിൻ തുമ്പിൽ ചെറുതായി ഉരസിയതും അടിവയറ്റിൽ നിന്നൊരു കാളൽ പുറത്തേക്ക് വന്നു... എനിക്ക് സീറ്റ്‌ ബെൽറ്റിട്ട് തന്ന് എന്റെ മുഖത്തേക്ക് പോലും നോക്കാതെ വണ്ടി മുന്നോട്ടെടുത്തു...... അപ്പോഴും എന്റെ കണ്ണുകൾ സാറിന് മേലെ തന്നെയയായിരുന്നു...

. """ സർ എപ്പോഴും ഇങ്ങനെയാ... വലിയ ദേഷ്യക്കാരനാ...... എല്ലാവരോടും ഇങ്ങനാണോ...."" ""ഇനിയും ഇതിനകത്തിരുന്ന് ചിലച്ചാൽ ഞാൻ വലിച്ച് പുറത്തിടും പറഞ്ഞേക്കാം......"" എന്നോടുള്ള ദേഷ്യം മുഴുവൻ ആക്സിലേറ്ററിലായിരുന്നു തീർത്തത്.... "" ഒരു സെക്കന്റ്‌ പോലും സംസാരിക്കാതിരിക്കാൻ എന്നെക്കൊണ്ടാവില്ല സർ... സംസാരിക്കാതിരിക്കുമ്പോ എനിക്ക് ഭ്രാന്ത് പിടിക്കുന്ന മാതിരിയാ... ഞാൻ ഇങ്ങനാ..എന്നെ കൊണ്ട് മിണ്ടാതിരിക്കാൻ പറ്റില്ല...സാറിന് സംസാരിക്കാൻ ഇഷ്ട്ടല്ലെങ്കിൽ സർ സംസാരിക്കണ്ട.... ഞാൻ സംസാരിച്ചോളാം...."" ഞാൻ പറഞ്ഞതും പിന്നെ സർ ഒന്നും മിണ്ടിയില്ല... പക്ഷെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തക്കാളി പോലെ ആയിട്ടുണ്ടായിരുന്നു.... ചിരി കടിച്ച് പിടിച്ചു ഞാൻ അങ്ങേരെ തന്നെ നോക്കി ഇരുന്നു.... വീട്ടിലേക്ക് പോകുന്ന ആളൊഴിഞ്ഞ വഴിയിൽ വണ്ടി നിർത്തിയതും ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി.... ആള് എന്നെ ഒന്ന് നോക്കുന്ന കൂടി ഉണ്ടായിരുന്നില്ല.....സ്റ്റിയറിങ്ങിൽ കൈ വച്ച് മുന്നിലേക്ക് നോക്കി ഇരിക്കുവാണ്.....

ഞാൻ വണ്ടിയിൽ നിന്നിറങ്ങി മടിച്ച് മടിച്ച് അവിടെ നിന്നതും തല ചരിച്ചെന്നെ നോക്കി..... ""ഇനിയും എന്ത് കാണാനാ ഇവിടെ ഇങ്ങനെ വാ പൊളിച്ച് നിക്കണേ....വീട്ടിലേക്ക് പോടി.....""" പുച്ഛിച്ച് കൊണ്ട് ഞാൻ മുന്നിലേക്ക് നടന്നു....അങ്ങേരെ ഒരു പാട്ട വണ്ടി.... ഹ്മ്മ്... ഓരോ അടി വക്കുമ്പോഴും ഞാൻ റൗഡി പോലീസിനെ പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..... അങ്ങേര് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു..... വീടെത്തിയതും അകത്തേക്ക് കയറുന്ന മുന്നേ ഞാൻ റൗഡി പോലീസിനെ നോക്കിയതും വണ്ടി എടുത്തൊരൊറ്റ പോക്കായിരുന്നു.... അത്‌ വരെ പിടിച്ചു വച്ചിരുന്ന ചിരി ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വന്നു.... ചിരിച്ച് കൊണ്ട് തിരിഞ്ഞു നോക്കിയതും അപ്പയെ കണ്ട് ചിരി ഫുൾ സ്റ്റോപ്പിട്ട പോലെ നിന്നു.... അപ്പയെ ഒന്ന് നോക്കി ഓടി അകത്തേക്ക് കയറി ... അപ്പോഴും റൗഡി പോലീസിന്റെ മുഖം മാത്രമായിരുന്നു മനസ് നിറയെ.... കയ്യിലെ പേഴ്‌സ് മേശ മേൽ വച്ച് ബെഡിലേക്ക് ചാഞ്ഞു.... റൗഡി പോലീസിന്റെ മുഖം മനസിലേക്കിടിച്ചു കയറി വരുന്തോറും അവൾ പോലുമറിയാതെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..... വെറുതെ എങ്കിലും ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ ആ മുഖം മനസിന്റെ ഒരൊറ്റത്തു കോറി ഇട്ടു... അവനെ പറ്റി ഓർത്ത് കിടന്ന് എപ്പോഴോ അവള് ഉറക്കത്തിലേക്ക് വഴുതി വീണു...

അപ്പോഴും അവളുടെ ചുണ്ടിലാ പുഞ്ചിരി ഉണ്ടായിരുന്നു..... പിറ്റേന്ന് കാലത്ത് നേരത്തെ തന്നെ അവൾ സത്യയുടെ വീട്ടിലെത്തി.... അടഞ്ഞു കിടക്കുന്ന വാതിലിൽ ചെറുതായൊന്നു തട്ടി നോക്കി.... അകത്ത്‌ നിന്ന് ഒരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അവൾ കുറച്ച് കൂടി ഉച്ചത്തിൽ തട്ടി..... """കോപ്പ് ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്..."" അകത്തു നിന്ന് സത്യയുടെ മുറുമുറുപ്പവൾ കേട്ടു... അവൾക്ക് മുന്നിൽ വാതിൽ തുറന്നതും കൊട്ടുവാ ഇട്ട് ഉറക്കപ്പിച്ചിൽ നിൽക്കുന്ന സത്യയെ കണ്ട് അവൾക്ക് ചിരി വന്നു.... "" നീയായിരുന്നോ...എന്തുവാടി ഈ കൊച്ച് വെളുപ്പാൻ കാലത്ത്...മനുഷ്യന്റെ ഉറക്കോം കളഞ്ഞ്...."" """ആഹാ അത്‌ ശെരി...ഞാൻ ഇപ്പോ നേരത്തെ വന്നതാണോ കുറ്റമായേ...ഇന്നലെ നേരത്തെ വരാത്തതിനെന്ന എന്തൊക്കെയാ പറഞ്ഞെ.... ഇന്നിപ്പോ നേരത്തെ വന്നതും കുറ്റം...""

നടുവിന് കയ്യും കൊടുത്ത് മുന്നിൽ നിന്ന് വീമ്പെളക്കുന്നവളെ കണ്ട് പിറു പിറുത്തു കൊണ്ട് സത്യ അകത്തേക്ക് കയറി പോയി മുറിയിൽ കയറി വീണ്ടും ബെഡിലേക്ക് മറിഞ്ഞു... 'ഞാൻ ഒന്ന് പിറുപിറുത്തപ്പോ എന്തായിരുന്നു റൗഡി പോലീസിന്റെ ഷോ..ഇപ്പൊ അങ്ങേർക്ക് പിറുപിറുക്കാമോ....ഹ്മ്മ്....' അവൾ പുച്ഛിച്ച് കൊണ്ട് അകത്തേക്ക് കയറി ""എന്റമ്മോ.....വെള്ളപൊക്കം......"" കിടന്നിടത്തു നിന്ന് സത്യ ചാടി പിടഞ്ഞെണീറ്റു...മുന്നിൽ ഒരു മൊന്തയിൽ വെള്ളവുമായി ഇളിച്ചു കൊണ്ട് നിൽക്കുന്നവളെ കണ്ട് സത്യക്ക് ദേഷ്യം ഇരച്ചു കയറി...... """ എന്തിനാടി എന്റെ മേത്തു വെള്ളം ഒഴിച്ചത്....."" "" വിളിച്ചിട്ട് എണീക്കാതിരുന്നപ്പോഴാ വെള്ളം ഒഴിച്ചത്.... ഞാൻ എത്ര നേരായി വിളിക്കുന്നുന്നോ.... പുറത്ത് ഗൗതം സർ വന്നിട്ടുണ്ട്..... "" '''ഗൗതം വന്നോ..... ഓഹ് മൈ ഗോഡ് ...സമയം എന്തായി......""" ""മണി ഒൻപതായി......"" ""ഒൻപതോ.........ഷിറ്റ്.... ഒൻപത് മണിക്കൊരു കോൺഫറൻസ് ഉണ്ടായിരുന്നതാ.... നിനക്ക് ഒന്നെന്നെ വിളിക്കാൻ പാടില്ലായിരുന്നോ....""

അവൻ ചാടി തുള്ളി പുറത്തേക്ക് പോയി.... സത്യ റെഡി ആയി വന്നപ്പോഴേക്കും അവൾ കഴിക്കാനുള്ളത് മേശ മേൽ എടുത്ത് വച്ചിരുന്നു.... എന്നാൽ അവനവളെ നോക്കുക കൂടി ചെയ്യാതെ സ്പീഡിൽ പുറത്തേക്കിറങ്ങി..... അവനിറങ്ങി പോയതും അവളുടെ മുഖം വാടി.... ""പിന്നെ ഞാൻ ഉച്ചക്ക് വരാം...ചിലപ്പോൾ വരാതിരിക്കാം...ഞാൻ വന്നില്ലാന്ന് വച്ച് എന്നെ കാത്തിരിക്കണ്ട...നിനക്ക് വിശക്കുമ്പോ നീ കഴിച്ചോളൂ....."" പുറത്തേക്ക് പോയവൻ ഞൊടിയിടയിൽ തിരികെ പടിക്കെട്ട് വരെ കയറി വന്ന് അത്രയും പറഞ്ഞ് തിരികെ ഇറങ്ങി പോയി... അവന്റെ വായിൽ നിന്നത്രയും കേട്ടതും വാടിയ മുഖം വീണ്ടും സന്തോഷത്താൽ പ്രകാശിച്ചു...... അവളോടി വാതിൽക്കൽ ചെന്ന് നിന്നു...... ""വാതിൽ അടച്ചോ..... "" ജീപ്പ് വീടിന്റെ ഗേറ്റ് കടക്കുന്നതിനു മുന്നേയവൻ അവളോടായി പറഞ്ഞതും നേർത്ത ചിരിയോടെയവൾ അവൻ പോകുന്നതും നോക്കി നിന്നു..... വാതിൽ അടച്ച് തിരികെ വന്നിരുന്ന് ഭക്ഷണം കഴിച്ചു..... കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കളയിലെ കുഞ്ഞു സ്റ്റാൻഡിലായി വച്ചു....

കഞ്ഞിക്ക് വെള്ളം അടുപ്പത്തു വച്ച്, ചൂലുമെടുത്തു വീട് മൊത്തം അടിച്ചു വാരി..... മേശ മേൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ കണ്ണ് പതിഞ്ഞതും അടുത്തേക്ക് ചെന്ന് അതിലാദ്യം ഇരിക്കുന്ന ഒന്ന് കയ്യിലെടുത്തു..... മറിച്ചു നോക്കിയതും ഇംഗ്ലീഷ്.....ഇംഗ്ലീഷ് പണ്ടേ നമുക്ക് പറ്റത്തതായതു കൊണ്ട് എടുത്ത പാടെ അതവിടെ വച്ചു.... ഇതൊക്കെ റൗഡി പോലീസ് വായിക്കുന്ന പുസ്തകങ്ങളായിരിക്കോ..... ആഹ്ഹ് എന്തെങ്കിലും ആവട്ടെ....ഓരോന്ന് ചിന്തിച്ചു കൂട്ടി അവിടെയുള്ള സെറ്റിയിൽ ഇരിപ്പുറപ്പിച്ചു... അപ്പോഴാണ് റൗഡി പോലീസിന്റെ മുറി തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്... പതിയെ സെറ്റിയിൽ നിന്നെഴുന്നേറ്റ് മുറി ലക്ഷ്യം വച്ചു നടന്നു... മുറിയിലേക് കയറുന്നതിനു മുന്നേ മുന്നിലെ വാതില് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഒന്നും കൂടി ഉറപ്പ് വരുത്തി.... വേറൊന്നും കൊണ്ടല്ല... ഞാൻ അങ്ങേരുടെ മുറിയിലെങ്ങാനും കേറുന്നത് കണ്ട് എങ്ങാനും വന്നാൽ ചിലപ്പോൾ എന്നെ ബാക്കി വച്ചേക്കത്തില്ല..... നേരത്തെ കയറിയപ്പോൾ അത്രക്കങ്ങോട്ട് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.....

ഞാൻ അകത്തേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു...ആ മുറിയിലാകെ നല്ല പെർഫ്യൂമിന്റെ മണം തങ്ങി നിൽക്കുന്നു...... ആ ഗന്ധം മൂക്കിനുള്ളിലേക്ക് വലിച്ചു കയറ്റി.... ഹാങ്ങാറിൽ റൗഡി പോലീസിന്റെ രണ്ട് മൂന്ന് ഷർട്ടുകൾ തൂക്കിയിട്ടുണ്ട്..... അടുത്തേക്ക് ചെന്ന് അതിലൂടെ വിരലുകളോടിച്ചു..... ടേബിളിൽ ഒരു ഫ്ലവർ വേസ് സ്ഥാനം പിടിച്ചിട്ടുണ്ട്.... പക്ഷെ വെറും വേസ് മാത്രമേയുള്ളു.... ഒരു പൂവിൻ തണ്ട് പോലും അതിലില്ല..... ആ ടേബിളിലും രണ്ട് മൂന്ന് ബുക്സ് അടുക്കി വച്ചിട്ടുണ്ട്...അതിന് മേലെയായി ഒരു ഡയറിയും.... അത്‌ കണ്ടതും എന്റെ നെറ്റി ചുളിഞ്ഞു.... സാധാരണ കഥകളിലും സിനിമകളിലൊക്കെ പൂർവ്വകാമുകിമാരെ പറ്റി ഈ കാമുകന്മാര് ഡയറിയിലല്ലേ എഴുതി സൂക്ഷിക്കാറ്.... പോരാത്തതിന് ഫോട്ടോയും ഉണ്ടാവും.... ഇനി ഈ റൗഡി പോലീസിനും അങ്ങനെ ആരേലും ഉണ്ടാവുവോ....ആഹ് അങ്ങേർക്ക് അങ്ങനെആരേലും ഉണ്ടെങ്കിൽ എനിക്കിപ്പോ എന്താ..... ഹ്മ്മ്., ഞാൻ ഡയറി കയ്യിലെടുത്തു..... ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.... തുറക്കണോ....

അങ്ങനെ ആരേലും ഉണ്ടെങ്കിലോ..... എന്റെ മാതാവേ കാത്തോണേ.... പ്രാർത്ഥിച്ച് കുരിശ് വരച്ച് ഞാൻ പതിയെ ആ ഡയറി തുറന്നു..... ആദ്യപേജ് തന്നെ ശൂന്യമായിയുന്നു.... അതിലെ ഓരോ താളുകളും മറിച്ചു നോക്കി..... അതിലൊന്നും ഉണ്ടായിരുന്നില്ല... വെറുതെ റൗഡി പോലീസിനെ തെറ്റിദ്ധരിച്ചു..... തിരികെ ഡയറി മേശ മേൽ വക്കാൻ നേരം എന്തോ ഒന്ന് അതിൽ നിന്ന് താഴേക്ക് ഉതിർന്നുവീണു..... അതിനെ കയ്യിലെടുത്ത് മറിച്ചു നോക്കിയതും റൗഡി പോലീസിന്റെ തോളിൽ കയ്യിട്ട് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയിലേക്കായിരുന്നു എന്റെ നോട്ടം പോയത്..... ആരായിരിക്കും ഇത്...ഇനി അങ്ങേരുടെ കെട്ട് കഴിഞ്ഞതായിരിക്കോ.... ഏയ്.,. റൗഡി പോലീസിന്റെ മുഖത്താണെങ്കിൽ മനോഹരമായ പുഞ്ചിരി ഉണ്ട്... അതൊരു അത്ഭുതമായിരുന്നെനിക്ക്.... അങ്ങേർക്ക് ചിരിക്കാനും അറിയാമോ..... ആ പെൺകുട്ടിയെ റൗഡി പോലീസിനൊപ്പം കാണുന്തോറും മനസ് വല്ലാതെ അസ്വസ്തമാകുന്നു..... ഫോട്ടോ ഡയറിക്കുള്ളിൽ വച്ച് തിരികെ മേശമേലേക്ക് തന്നെ വച്ച് മുറിക്ക് പുറത്തിറങ്ങി ഹാളിലെ സെറ്റിയിൽ പോയിരുന്നു....

എന്തോ നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച മാതിരി.... ആരായിരിക്കും അത്‌.... അങ്ങേരുടെ കാമുകി ആയിരിക്കോ.... ആരായാലും എനിക്കിപ്പോ എന്താ... അയാളാരോടൊപ്പം വേണേലും നിക്കട്ടെ.... 🌿🌿🌿🌿🌿🌿 ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടതും മറുത്തൊന്നും ചിന്തിക്കാതെയവൾ പോയി വാതിൽ തുറന്നു.....മുന്നിൽ നിൽക്കുന്ന സത്യയെ കണ്ട് അവൾ അകത്തേക്ക് പോകാൻ നിന്നതും ""നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആരേലും വാതിൽ തട്ടിയാൽ ഉടനെ വന്ന് തുറക്കരുതെന്ന്..... ഇപ്പൊ ഞാൻ അല്ലായിരുന്നു വന്നതെങ്കിലോ.... നിന്നോട് എത്ര പറഞ്ഞാലും മനസിലാകില്ല അല്ലെ.... ഞാൻ വിളിച്ചിട്ട് വാതിൽ തുറന്നാൽ പോരായിരുന്നോ നിനക്ക്.... ഈ സ്ഥലവും ഇവിടുത്തെ ആളുകളൊന്നും ശെരിയല്ലന്ന് എത്ര പറഞ്ഞാലും നിനക്കെന്താ മനസിലാകാത്തത്......"" അവൻ പറയുന്നത് കേട്ടിട്ടും അവൾ അതൊന്നും മൈൻഡ് ആക്കാതെ അടുക്കളയിലേക്ക് പോയി.... അവൻ പറയുന്നത് ഗൗനിക്കുക കൂടി ചെയ്യാതെ കയറി പോകുന്നവളെ കണ്ട് അവന് ദേഷ്യം വരുന്നുണ്ടായിരുന്നു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story