അരികെ: ഭാഗം 7

arike thannal

രചന: തന്നൽ

""നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആരേലും വാതിൽ തട്ടിയാൽ ഉടനെ വന്ന് തുറക്കരുതെന്ന്..... ഇപ്പൊ ഞാൻ അല്ലായിരുന്നു വന്നതെങ്കിലോ.... നിന്നോട് എത്ര പറഞ്ഞാലും മനസിലാകില്ല അല്ലെ.... ഞാൻ വിളിച്ചിട്ട് വാതിൽ തുറന്നാൽ പോരായിരുന്നോ നിനക്ക്.... ഈ സ്ഥലവും ഇവിടുത്തെ ആളുകളൊന്നും ശെരിയല്ലന്ന് എത്ര പറഞ്ഞാലും നിനക്കെന്താ മനസിലാകാത്തത്......"" അവൻ പറയുന്നത് കേട്ടിട്ടും അവൾ അതൊന്നും മൈൻഡ് ആക്കാതെ അടുക്കളയിലേക്ക് പോയി.... അവൻ പറയുന്നത് ഗൗനിക്കുക കൂടി ചെയ്യാതെ കയറി പോകുന്നവളെ കണ്ട് അവന് ദേഷ്യം വരുന്നുണ്ടായിരുന്നു...... അവനുള്ള ഭക്ഷണം മേശ മേൽ വച്ച് തിരികെയവൾ അടുക്കളയിലേക്ക് തന്നെ പോയി.... അവളുടെ പെരുമാറ്റം അവനിൽ സംശയം ജനിപ്പിച്ചു.... ഒരു സെക്കന്റ്‌ പോലും വാ അടച്ചിരിക്കാത്തവളാണ്.... ഇവൾക്ക് എന്ത് പറ്റി.... അവനോരോന്ന് മനസ്സിൽ ചിന്തിച്ചു കൂട്ടി ഭക്ഷണം കഴിക്കാൻ തുടങ്ങി..... കഴിച്ചു കഴിഞ്ഞ് കൈ കഴുകി വരുമ്പോഴേക്കും അവൾ പോകാൻ റെഡി ആയി വന്നിരുന്നു....

""നീ കഴിച്ചോ....."" അവൻ ചോദിച്ചതും അവൾ തലയാട്ടുക മാത്രം ചെയ്തു..... പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല.... രണ്ടാളും ഒന്നിച്ച് കാറിൽ കയറി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.... വഴി മദ്ധ്യേയും അവൾ മൗനിയായിരുന്നു....സത്യ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു... പ്രിയ പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു... വീട്ടിലേക്കുള്ള വഴിയിൽ വണ്ടി നിർത്തിയതും ഒന്നും മിണ്ടാതെ അവളിറങ്ങി വീട്ടിലേക്ക് നടന്നു... പ്രിയ വീട്ടുപടിക്കൽ എത്തിയതും സത്യ വണ്ടി തിരിച്ചു വിട്ടു...തിരികെയുള്ള യാത്രയിലും സത്യയുടെ ചിന്തകളിൽ മുഴുവൻ അവൾ മാത്രമായിരുന്നു.... 🌿🌿🌿🌿🌿 ""എവിടെ ആയിരുന്നെടി ഒരുമ്പേട്ടോളെ ഇത് വരെ....ഏതവന്റെകൂടെ അഴിഞ്ഞാടിയിട്ട് വരുവാ....."" കയറിയ പാടെ അപ്പന്റെ ചോദ്യം... കേട്ടില്ലെന്ന് നടിച്ച് സ്റ്റാൻഡിൽ കിടന്ന ഒരു ചുരിദാറും കയ്യിലെടുത്ത് കുളിക്കാനായി പോകാൻ നിന്നതും വീണ്ടും മുന്നിൽ വന്ന് നിന്നു.... ""ചോദിച്ചത് കേട്ടില്ലെടി നീ....എവിടെ ആയിരുന്നെന്ന്..""

കാല് നിലത്തുറക്കാതെ ആടി കുഴഞ്ഞ് മുന്നിൽ നിൽക്കുന്ന അപ്പനെ രൂക്ഷമായി നോക്കി കൊണ്ട് മറി കടന്ന് പോകാൻ നിന്നതും മുടിക്കെട്ടിൽ പിടി വീണിരുന്നു..... """ എവിടെ കെട്ടിയെടുത്തോണ്ട് പോകുവാടി നീ... നിന്നോടല്ലേ ഞാൻ ഈ തൊള്ള തുറന്ന് ചോദിക്കുന്നത്.... ഏതവന്റെ കൂടെ ആയിരുന്നെന്ന് ഇത്രേം നേരം... കണ്ടവന്റെ കൂടെ കറങ്ങി നടന്ന് അവസാനം വയറ്റിലോന്നിനേം ഇട്ടു കൊണ്ട് ഇങ്ങോട്ട് കേറി പോകരുത്..... അസത്ത് പറയിപ്പിക്കാനായി ഉണ്ടായതാ.... ആ സുഗന്ധിടെ കൂടെ കൂടിയപ്പോ നാലു നേരം കുടിക്കാണെങ്കിലും കിട്ടുമായിരുന്നു... അതും കൊണ്ട് കളഞ്ഞ് കണ്ട തെണ്ടികളുടെ കൂടെ കറങ്ങി നടക്കുവാ അവള്.... "" അതും പറഞ്ഞ് മുടികെട്ടിൽ കുത്തി പിടിച്ച് ചുമരിലേക്ക് ആഞ്ഞിഇടിച്ചതും കണ്ണിൽ കൂടി പൊന്നീച്ച പാറി...... ഒന്ന് ഉറക്കെ കരയണമെന്നുണ്ട് പക്ഷെ ശബ്ദം തൊണ്ടകുഴിവരെ എത്തി നിന്നതല്ലാതെ പുറത്തേക്ക് വരുന്നില്ല...... അപ്പന്റെ കൈകൾ വീണ്ടും മുടിയിഴകളിൽ അമർന്നപ്പോൾ വേദന കാരണം ഞാൻ ആ കൈകൾ വിടുവിക്കാൻ ശ്രമം നടത്തി.....

പക്ഷെ അന്നേരം മറു കൈ കൊണ്ട് അപ്പനെന്റെ ആ കൈ പിടിച്ചു തിരിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി..... ഒരടി അനങ്ങാൻ കഴിയാതെ വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയി.... അപ്പന്റെ പിടി മുറുകി വന്നതും രണ്ടും കല്പ്പിച്ചു ഞാൻ അപ്പന്റെ കാലിൽ ആഞ്ഞു ചവിട്ടി..... ചവിട്ട് കിട്ടിയതും അപ്പൻ പൊടുന്നനെ പിടി വിട്ട് കാല് പൊക്കി പിടിച്ച് കാലിൽ വലതു കൈകൾ അമർത്തി പിടിച്ച് ഡാൻസ് കളിക്കാൻ തുടങ്ങി..... അന്നേരം എങ്ങനെയൊക്കെയോ ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി ഓടി..... ഡീ എന്നും അലറി വിളിച്ച് അപ്പനും പിന്നാലെ ഉണ്ടായിരുന്നു...... നളിനി ചേച്ചിടെ വീടിനു മുന്നിൽ ചെന്ന് നിന്ന് അവരുടെ വാതിലിൽ തട്ടി വിളിച്ചു.... ഓടിയതിന്റെ കിതപ്പടക്കി വീണ്ടും വാതിലിൽ തട്ടി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല.... അകത്തു നിന്ന് ചേച്ചു എന്ന അക്കുവിന്റെ വിളി ഞാൻ കേട്ടു.... തൊട്ടടുത്ത നിമിഷം തന്നെ നളിനി ചേച്ചി അവനെ ശകാരിക്കുന്നതും കേട്ടു.... തിരികെ പോകാനായി നിന്നതും മുന്നിൽ നിൽക്കുന്ന അപ്പനെ കണ്ട് ഞാൻ വിറങ്ങലിച്ചു നിന്നു പോയി.....

അപ്പനെന്റെ കൈയിൽ പിടിച്ചു വലിച്ചിഴച്ചു വീട്ടിലേക്ക് കൊണ്ട് പോയി... കൈ വിടാൻ ഞാൻ ഒരുപാട് കെഞ്ചിയെങ്കിലും അപ്പനതൊന്നും കേട്ട ഭാവം നടിച്ചില്ല.... വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ട് പോയി തള്ളി വാതിൽ പുറത്തുന്നു പൂട്ടി..... """അപ്പാ.... വാതിൽ തുറക്കപ്പാ....എന്നെ പൂട്ടിയിടല്ലേ അപ്പാ.... അപ്പാ........വാതിൽ തുറക്കപ്പാ....""" വാതിലിൽ തുടരെ തുടരെ തട്ടി വിളിച്ചു കൊണ്ടിരുന്നു.....പക്ഷെ നിരാശയായിരുന്നു ഭലം... അപ്പനെന്നോട് ഒരു ദയയും കാട്ടിയില്ല.... അവസാനം താഴെക്കൂർന്നിരുന്ന് കാൽ മുട്ടിൽ മുഖം ചേർത്തിരുന്നു..... എത്ര നേരം അങ്ങനെ ഇരുന്നുവെന്നറിയില്ല.... അങ്ങനെ ഇരുന്ന് എപ്പോഴോ ഉറങ്ങി പോയി...... സൂര്യന്റെ ആദ്യകിരണം മുഖത്തേക്കടിച്ചതും കണ്ണുകൾ വലിച്ചു തുറന്നു.... കാൽ മുട്ടിൽ കൈ വച്ച് പതിയെ എഴുന്നേറ്റ് നിന്ന്‌ വാതിലിൽ കൈ വച്ചതും അപ്പന്റെ പതിഞ്ഞ സ്വരം കേട്ടു.... ആരോടോ ഫോണിൽ സംസാരിക്കുന്നതാണെന്ന് മനസിലായി... വാതിലോരം ചെവി ചേർത്തു വച്ചു.... മറുതലക്കൽ സുഗന്ധി അമ്മായി ആയിരിക്കണം....

അവസാനം അപ്പന്റെ വായിൽ നിന്ന് തന്നെ പേര് കേട്ടു.... പിന്നെ അപ്പന്റെ ശബ്ദം ഒന്നും കേട്ടില്ല... അപ്പൻ പുറത്തുന്ന് വാതിലടക്കുന്നതിന്റെ ശബ്ദം കേട്ടു...അപ്പൻ പോയെന്ന് ഉറപ്പായതും വാതിൽ തുറക്കാൻ ഒരു ശ്രമം നടത്തി..... എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല... അവസാനം ദേഷ്യവും സങ്കടവും ആകെ കൂടി വന്ന് വാതിലിൽ രണ്ട് ചവിട്ട് കൊടുത്തു.... സുഗന്ധി അമ്മായിയെ വിളിച്ചു വരുത്തി എങ്ങനെയെങ്കിലും എന്നെ ഇവിടുന്ന് പറഞ്ഞയക്കാനായിരിക്കും അപ്പന്റെ പ്ലാൻ.. ..... അത് ഒരിക്കലും നടക്കില്ല ... ഇനിയും അവരോടൊപ്പം അവര് പറയുന്നതും കേട്ട് കട്ടും പിടിച്ചു പറിച്ചും ജീവിക്കാൻ ഇനിയും എന്നെ കൊണ്ടാവില്ല... എങ്ങനെയെങ്കിലും രക്ഷപ്പെടണം.... ഓരോന്ന് ചിന്തിച്ചു കൂട്ടി അടഞ്ഞു കിടക്കുന്ന വാതിലിൽ നോക്കി നിന്നു.... എങ്ങനെയാ ഒന്ന് പുറത്തു കടക്കുന്നത്..അവര് വരുന്നതിനു മുന്നേ എനിക്കിവിടുന്ന് പോയെ തീരൂ.... നഖം കടിച്ചു കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... എത്ര ആലോചിച്ചിട്ടും മുന്നിലൊരു വഴി തെളിയുന്നില്ല..... ________🥀 പുറത്ത് അപ്പന്റെയും സുഗന്ധി അമ്മായിടെയും ശബ്ദം കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ നിന്നു...അമ്മായിടെ കയ്യിൽ പെട്ടാൽ പിന്നെ രക്ഷയുണ്ടാവില്ല.... ഏത് വിധേനെയും രക്ഷപ്പെടണം....

മുന്നിൽ വാതിൽ മലർക്കേ തുറന്നതും ഞെട്ടി പിടഞ്ഞു നോക്കി... അപ്പനോടൊപ്പം നിൽക്കുന്ന അമ്മായിയെ കണ്ട് സ്തംഭിച്ചു നിന്നു പോയി.... ""എന്താ പ്രിയ മോളെ ഇത് അന്യന്റെ വീട്ടിൽ പോയി പട്ടിയെ പോലെ പണി എടുക്കാനാണോ നിന്നെ ഞാൻ ഇത്രൊടം വരെ ആക്കിയത്.... അതും ഒരു പയ്യൻ.. അവന്റെയൊക്കെ മനസ്സിൽ എന്താന്ന് ആർക്കറിയാം... ഇപ്പോഴത്തെ കാലമാണേ...എങ്ങനെയാ ഇവനെയൊക്കെ വിശ്വസിക്കാ.... മോള് ഇനി ആ പണിക്കൊന്നും പോണ്ടാ...അമ്മായിടെ കൂടെ പോരെ... നമുക്ക് അവിടെ നിക്കാം... ഇവിടെ നിന്നാൽ നിന്നെ ഇങ്ങേരു തല്ലി കൊല്ലും...കണ്ടില്ലേ എന്റെ കൊച്ചിന്റെ മുഖമാകെ ഇരിക്കുന്നത്.... തല്ലി വശം കെടുത്തി എന്റെ മോളെ...."" അവരുടെ വിരലുകൾ മുഖത്തു കൂടി ഇഴഞ്ഞു നടന്നതും ഞാൻ അനിഷ്ട്ടത്തോടെ മുഖം ചരിച്ചു... ""മോള് വാ നമുക്ക് നമ്മടെ വീട്ടിലേക്ക് പോകാം..അവിടെ മോളെ ആരും തല്ലില്ല... ആരും ഒന്നും ചോദിക്കാനും വരില്ല... സമയാസമയം ആഹാരവും കിട്ടും.... ആരെയും പേടിക്കേം വേണ്ട....."" ""ഞാൻ എവിടേക്കും ഇല്ല അമ്മായി....നിങ്ങളീ പറഞ്ഞതൊക്കെ നേരായിരിക്കും...

എനിക്ക് ഒരു പേടീം കൂടാതെ അവിടെ ജീവിക്കാം... ആരും തല്ലില്ല... നല്ല ആഹാരവും കിട്ടും....പക്ഷെ അമ്മായി ഇതിനൊന്നിനും വേണ്ടി അല്ല എന്നെ വിളിക്കുന്നതെന്ന് എനിക്കറിയാം... ഇനിയും ആ പഴയ പണി തുടരാൻ എനിക്ക് വയ്യ അമ്മായി... വേറൊരു വഴിയും ഇല്ലാത്തത് കൊണ്ടാ ഞാൻ അമ്മായിടെ ഒപ്പം ചേർന്നത്.... പക്ഷെ ഇനിയും എനിക്ക് വയ്യ... ചെയ്യാത്ത തെറ്റിന്റെ പേരിൽ പോലീസ്കാര് പിടിച്ചു കൊണ്ട് പോയി പട്ടിയെ തല്ലുന്ന പോലെ എന്നെ തല്ലിയപ്പോ ഈ പറഞ്ഞ അമ്മായി എവിടെ ആയിരുന്നു... ഇനിയും ഒരു കള്ളിയായി ജീവിക്കാൻ എനിക്ക് മേല... ഇനിയെങ്കിലും എനിക്ക് ജീവിക്കണം... അന്തസായി പണി എടുത്ത് ജീവിക്കണം.. സത്യ സർ അമ്മായി വിചാരിക്കും പോലുള്ളൊരാളല്ല.... അതെനിക്ക് നന്നായി ബോധ്യമായതുമാണ്.... സാറിന്റെ കാല് പിടിച്ചിട്ടാ എനിക്കിങ്ങനെ ഒരു ജോലി എങ്കിലും കിട്ടിയത്... സാറിന്റെ വീട്ടിൽ വേലക്ക് പോകുന്നത് കൊണ്ട് എനിക്ക് ഒരു കുറച്ചിലും തോന്നുന്നില്ല.......പിന്നെ അമ്മായിടെ മറ്റ് പല ബിസിനസ്സും നാട്ടിൽ പാട്ടാ....അതിലെന്നെ കൂട്ടാൻ നിക്കണ്ട....

ആരോരുമില്ലാത്ത കുറെ പാവം പിടിച്ച പെൺകുട്ടികളെ മയക്കി എടുത്ത് കണ്ട തെണ്ടികൾക്ക് കൂട്ടി കൊടുക്കുന്നതല്ലേ അമ്മാ......"" പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ അമ്മായിടെ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു.... പക്ഷെ ഞാൻ പതറിയില്ല.... നട്ടെല്ലുയർത്തി അവർക്ക് മുന്നിൽ നിവർന്നു തന്നെ നിന്നു..... എന്തും നേരിടാനുള്ള ധൈര്യത്തോടെ.... എല്ലാം നഷ്ടപ്പെട്ടവൾക്ക് ഇനി എന്ത് പേടിക്കാൻ...ആരെ പേടിക്കാൻ.......അവരുടെ കണ്ണുകളിൽ ഒരു തീപ്പൊരി ആളികത്തി..... ""പ്ഫാ നിർത്തെടി ഒരുമ്പെട്ടോളെ.... എന്റെ ചിലവിൽ തിന്ന് കൊഴുത്ത് എന്റെ നേരെ തന്നെ കുരക്കുന്നോടി.......നിന്നെ കൊണ്ട് പോകാൻ എനിക്ക് നിന്റെ സമ്മതം എന്തിനാടി.... പിടിച്ചു വണ്ടീലോട്ട് കേറ്റടാ ഇവളെ......."" പിന്നിലേക്ക് നോക്കി അലറിയതും അവരുടെ ആളുകൾ വന്ന് ബലമായി എന്റെ കൈകളിൽ കടന്ന് പിടിച്ചു..... വ്യജയശ്രീ ഭാവത്തിൽ അവരെന്നെ നോക്കി ചിരിച്ചതും ഞാൻ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു..... ''ചേച്ചു.... "" അക്കുന്റെ വിളി വന്നതും എല്ലാവരും ഒരുപോലെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി....

അക്കുവും കൂടെ കുറെ കുട്ടി പട്ടാളങ്ങളെയും കണ്ട് എല്ലാവരും അവരെ തന്നെ ഉറ്റു നോക്കി അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ.... ഞാൻ അക്കുവിനെ നോക്കുമ്പോൾ അവനെന്നെ സൈറ്റ് അടിച്ചു കാണിച്ചതും ഞാൻ ഇരു കണ്ണുകളും ഇറുകെ അടച്ചു... അപ്പോഴേക്കും അവിടെ നിക്കുന്നവന്മാരുടെ അലറി കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു..... എന്റെ കയ്യിൽ പിടുത്തമിട്ടവന്മാരുടെ കാലിൽ ആഞ്ഞു ചവിട്ടിയതും അവന്മാർ എന്റെ കയ്യിലെ പിടി വിട്ടു.... ഞാൻ ഓടി പാഞ്ഞേങ്ങനെയൊക്കെയോ മുറിക്ക് പുറത്ത് കടക്കാൻ നേരം ആരോ എന്റെ കൈയിൽ പിടിച്ച് പുറത്തെത്തിച്ചു.... കണ്ണ് തുറന്ന് നോക്കിയതും അക്കു എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു.... അവൻ കൈ ചൂണ്ടിയതും ഞാനാ ഭാഗത്തേക്ക്‌ നോക്കി.....അത്‌ കണ്ട് ശെരിക്കും ഞാൻ ചിരിച്ചു പോയി... അപ്പനും അമ്മായിയും അവരുടെ കൂട്ടാളികളും മുളക് പൊടിയിൽ പൊതിഞ്ഞിരിക്കുന്നു..... നീറ്റൽ കാരണം കണ്ണ് രണ്ടും അമർത്തി തിരുമ്മുന്നുണ്ട്..... ""ചേച്ചു പൊക്കോ... ഇവന്മാരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം..... "" ""അല്ല ഈ കുട്ടി പട്ടാളങ്ങളെയൊക്കെ നിനക്ക് എവിടുന്നു കിട്ടി.... ""ഇതൊക്കെ എന്റെ കൂട്ടുകാരാ... ""

""ആഹാ അങ്ങനെയാ.. എന്നാൽ ഇനി അക്കു ഇവിടെ നിക്കണ്ട..വീട്ടിലേക്ക് പൊക്കോ...അക്കുന്റെ അമ്മ എങ്ങാനും ഇവിടെ എന്നോടൊപ്പം മോനെ കണ്ടാൽ നല്ല ചീത്ത പറയും.... നീ പൊക്കോ.,...."" ""ആദ്യം ചേച്ചു പോ... ഞങ്ങൾ ഇവരെ ഒരു പാടം പഠിപ്പിച്ചിട്ടേ പോവുന്നുള്ളു..... "" ""പാടം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം... എന്റെ അപ്പനെ വെറുതെ വിട്ടേക്കണം......പിന്നെ അമ്മ വരുന്നതിന് മുന്നേ വീട്ടിൽ പൊക്കോണം...."" ഞാനത് പറഞ്ഞതും ചിരിച്ചു കൊണ്ട് തലയാട്ടി അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് കൊണ്ട് ഞാനവിടുന്ന് പുറത്തേക്കിറങ്ങി നടന്നു.... തക്ക സമയത്ത് അക്കുവിനെ കണ്ടത് നന്നായി.... റോഡിലേക്കിറങ്ങിയപ്പോഴാണ് പറ്റിയ അമളി മനസിലായത്..പേഴ്‌സ് എടുത്തിട്ടില്ല....ഇനിയിപ്പോ എന്ത് ചെയ്യും... സാറിന്റെ വീട്ടിലേക്ക് ആണെങ്കിൽ ഇവിടുന്ന് അര മണിക്കൂറോളം യാത്രയുണ്ട്.... അത്‌ വരെ നടക്കാന്നു വച്ചാൽ..... മുന്നിൽ മറ്റൊരു വഴിയും കാണുന്നില്ല.... ഓരോന്ന് ചിന്തിച്ചു സാറിന്റെ വീട് ലക്ഷ്യം വച്ച് നടന്നു..... നടന്ന് നടന്ന് എങ്ങനെയൊക്കെയോ സാറിന്റെ വീട്ടിലെത്തി... മുന്നിലെ അടഞ്ഞ വാതിൽ കണ്ടതും ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു.... ഗേറ്റ് കടന്ന് ഉമ്മറ പടിയിൽ ചടഞ്ഞിരുന്നു.... __________🥀

നേരം ഇരുട്ടി തുടങ്ങി.... ചുറ്റും വഴി വിളക്കുകൾ പ്രകാശിച്ചു തുടങ്ങി....റോഡിലൂടെ പോകുന്നവരെല്ലാം ഉമ്മറപ്പടിയിൽ ചടഞ്ഞിരിക്കുന്ന എന്നെ വല്ലാത്തൊരു രീതിയിൽ നോക്കുന്നുണ്ടായിരുന്നു.,.. അത്‌ വരെ ഇല്ലാതിരുന്നൊരു ഭയം എന്നിൽ ഉടലെടുത്തു.... ഈ സ്ഥലവും ഇവിടുത്തെ ആളുകളൊന്നും ശെരിയല്ല എന്ന റൗഡി പോലീസിന്റെ വാക്കുകൾ ചെവിക്കുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.....അതിനിടയിൽ വല്ലാത്ത ദാഹവും....രാവിലെ മുതൽ ഒരിറ്റ് ദാഹജലം പോലും അകത്തേക്ക് പോയിട്ടില്ല.... തൊണ്ടയാകെ വറ്റി വറണ്ടു.... കയ്യും കാലും തളരുന്ന പോലെ.... തലക്കകത്ത് ആകെ ഒരു പെരുപ്പ്.... കണ്ണടച്ച് കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.... സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു... തൊട്ട് മുന്നിൽ ഒരു വാഹനം വന്ന് നിന്നതും മുഖമുയർത്തി നോക്കി.... അതിലെ പ്രകാശം കണ്ണിലേക്കു തന്നെ തുളച്ചു കയറിയപ്പോൾ മുഖത്തിന് മീതെ കയ്യുയർത്തി പിടിച്ച് മുഖം ചരിച്ചിരുന്നു....

""നീയോ.... നീയെന്താ ഈ സമയത്ത് ഇവിടെ....."" പരിചിതമായ സ്വരം കേട്ടതും തല ചരിച്ചു നോക്കി.... മുന്നിൽ നിൽക്കുന്ന റൗഡി പോലീസിനെ കണ്ട് ചാടി പിടിഞ്ഞേനീറ്റതും തലക്കകത്തു ആകെ ഒരു മരവിപ്പ് ആയിരുന്നു... കാഴ്ച മങ്ങുന്ന പോലെ.....മുന്നിൽ നിൽക്കുന്ന റൗഡി പോലീസിന്റെ രൂപം അവ്യക്തമാകുന്ന പോലെ..... തലക്ക് താങ്ങു കൊടുത്ത് ഞാൻ സാറിനെ നോക്കി.... ""Are you ok..."" ഏതോ അഗാധ ഗർത്തതിലെന്ന പോലെ ഞാനത് കേട്ടു... കണ്ണിൽ നീർതുള്ളികൾ ഉരുണ്ടു കൂടി.... ബോധമറ്റ് ഞാൻ നിലത്തേക്ക് വീഴാനാഞ്ഞതും രണ്ട് കൈകൾ എന്നെ താങ്ങി പിടിച്ചിരുന്നു... ""വെ.........ള്ളം.......'' അവന്റെ കൈക്കുള്ളിൽ കിടന്നു കൊണ്ട് അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story