അരികെ: ഭാഗം 8

arike thannal

രചന: തന്നൽ

തലക്ക് വല്ലാത്ത ഭാരം പോലെ.... കൈകലുകൾ ചങ്ങല കൊണ്ട് വലിഞ്ഞു മുറുക്കി കെട്ടിയത് പോലെ....ഒന്നനങ്ങാൻ പോലും കഴിയുന്നില്ല... ലോഷന്റെ മനം മടുപ്പിക്കുന്ന ഗന്ധവും... കണ്ണുകൾ വലിച്ചു തുറന്നു......മുകളിൽ കറങ്ങുന്ന സീലിങ് ഫാനിന്റെ അരണ്ട ശബ്ദം മാത്രം കേൾക്കാം... ""ഏയ്യ് എഴുന്നേൽക്കണ്ട കിടന്നോളു...."" പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചതും വെള്ളകുപ്പായമണിഞ്ഞ ഒരു പെൺകുട്ടി അരികിലേക്ക് വന്ന് എന്നെ വീണ്ടും അവിടെ പിടിച്ചു കിടത്തി.... ഞാനാ മുഖത്തെക്ക് തന്നെ ഉറ്റു നോക്കുമ്പോൾ ആ പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..... എവിടെയോ കണ്ടു മറന്ന മുഖം..... ""ഇപ്പൊ എങ്ങനെ ഉണ്ട്...ആശ്വാസം തോന്നുന്നുണ്ടോ....."" മറുപടിയായി ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..... ""വല്ലാത്ത ദാഹം.....അല്പം വെള്ളം ....."" മടിച്ചു മടിച്ചു പറഞ്ഞതും ചിരിച്ചു കൊണ്ട് അവർ സ്റ്റാൻഡിൽ വച്ചിരുന്ന കുപ്പിയിൽ നിന്ന് അല്പം വെള്ളം ഗ്ലാസിലേക്ക് പകർന്നു എനിക്ക് നേരെ നീട്ടി.... ഞാൻ പതിയെ എഴുന്നേൽക്കാൻ പോയതും എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി വെള്ളം എനിക്ക് നേരെ നീട്ടി....

ഞാൻ അത്‌ വാങ്ങി മടമടന്നു കുടിച്ചു.... ""ഇനി വേണോ....."" വേണ്ടെന്നു തലയാട്ടിയതും കയ്യിലിരുന്ന ഗ്ലാസ് വാങ്ങി മേശ മേൽ വച്ച് കയ്യിലെ ക്യാനുല പതിയെ ഊരിമാറ്റി..... "" ഇയാൾടെ പേരെന്താ....."" ""പ്രിയദർശിനി "" ""ഞാൻ ദിൽഷ...എല്ലാവരും എന്നെ ദിലുന്ന് വിളിക്കും... ഞാനും സത്യയും കുഞ്ഞു നാള് മുതലേ ഒന്നിച്ചു കളിച്ചു വളർന്നവരാ എന്റെ ക്ലോസ് ഫ്രണ്ട്.. സത്യ ഇത്രയും സമയം വരെ ഇവിടെ ഉണ്ടായിരുന്നു....ഇയാള് എഴുന്നേൽക്കുന്നതിന് ഒരു ടെൻ മിനിറ്റ്സ് മുന്നെയാ എന്തോ ഒരു അർജന്റ് കാൾ വന്ന് പോയത്.... അവൻ വന്നാലുടനെ പോവാട്ടോ.... ആൻഡ് ചോദിക്കാൻ വിട്ടു... തനിക് എന്തേലും ബുദ്ധിമുട്ട് വല്ലതും ഉണ്ടോ... ഐ മീൻ എന്തേലും വയ്യായ്ക ഉണ്ടേൽ പറയാൻ മടിക്കണ്ടട്ടോ...."" ഡോക്ടർ പറഞ്ഞു മുഴുപ്പിച്ചതും വാതിൽ കടന്ന് അകത്തേക്ക് വന്ന റൗഡി പോലീസിലേക്കായിരുന്നു എന്റെ നോട്ടം പോയത്.... ""ഇപ്പൊ എങ്ങനുണ്ട്......"" ഡോക്ടറെ നോക്കിയാണ് ചോദിച്ചത്... ""She is fine now ഇനി വീട്ടിലേക്ക് പോകാം...പിന്നെ അവളെ കൊണ്ട് പോകുന്നതൊക്കെ കൊള്ളാം വീട്ടിലെ മുഴുവൻ ജോലീം അവള്ടെ തലയിലിട്ട് കൊടുക്കരുത്...

ആൾക്ക് നല്ല ക്ഷീണം ഉണ്ട്....രണ്ടീസം റസ്റ്റ്‌ എടുത്തോട്ടെ... അല്ല ചോദിക്കാൻ വിട്ടു... ഇയാളെവിടെയാ താമസിക്കുന്നെ...."" ""നിന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലേ...പിന്നെ ഇവിടെ ചുറ്റി തിരിഞ്ഞു നിക്കുന്നതെന്തിനാ വീട്ടിൽ പോകാൻ നോക്കെടി....."" ഞാൻ മറുപടി പറയാൻ തുടങ്ങുന്നതിനു മുന്നേ റൗഡി പോലീസ് ഇടക്ക് കയറി....... പിന്നെ രണ്ടാളും തമ്മിൽ പൊരിഞ്ഞ സംസാരം ആയിരുന്നു... ഞാൻ അത്‌ എല്ലാം നോക്കി കൊണ്ട് ബെഡിലിരുന്നു.... റൗഡി പോലീസിനൊപ്പം നിൽക്കുന്ന ഡോക്ടറെ ഞാൻ കണ്ണെടുക്കാതെ നോക്കി... മുൻപ് എവിടെയോ കണ്ടിട്ടുള്ളത് പോലെ..... കണ്ണിലേക്കു വീണു കിടന്നിരുന്ന കുറുനിരകൾ ഇടം കൈ കൊണ്ട് ചെവിക്കുള്ളിലേക്ക് ഒതുക്കി വച്ച് റൗഡി പോലീസിനോട് സംസാരിക്കുന്നതിനിടയിൽ ഇടക്ക് ആ നോട്ടം എന്നിലേക്കും വന്നു പതിച്ചു.... പീലികളാൽ തിങ്ങി നിറഞ്ഞ പുരികകൊടികൾക്കിടയിൽ ഒരു കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചിരിക്കുന്നു..... . ചിരിക്കുമ്പോൾ വിടർന്നു വരുന്ന കണ്ണുകൾ.... ഞാനാ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി....

പൊടുന്നനെ ഇന്നലെ റൗഡി പോലീസിന്റെ മുറിയിൽ കയറിയപ്പോൾ ആ ഡയറിക്കുള്ളിൽ കണ്ട മുഖം ഓർമ വന്നു... അതെയാള് തന്നെയല്ലേ ഇത്.... വീണ്ടും വീണ്ടും ഞാനാ മുഖത്തേക്ക് തന്നെ നോക്കി.... അതെ.... അതേയാള് തന്നെ... അതെ ചിരി.... അതെ മൂക്ക്....അതെ കണ്ണുകൾ.... എല്ലാം അതെ പോലെ തന്നെ....അപ്പോ ഇത് റൗഡി പോലീസിന്റെ സുഹൃത്ത് ആണോ...... പോകാൻ നേരം ഡോക്ടർ റൗഡി പോലീസിനെ പുണർന്നതും പൊടുന്നനെ ഞാൻ മുഖം തിരിച്ചിരുന്നു....... ""ബൈ പ്രിയ... Meet u soon.... "" വാതിൽക്കൽ നിന്ന് കൈയുയർത്തി കാണിച്ച് ഡോക്ടർ ഇറങ്ങി പോയതും റൗഡി പോലീസ് എനിക്കരികിലായുള്ള സ്റ്റൂളിൽ ഇരുന്നു.... ""നിനക്കിപ്പോ എങ്ങനുണ്ട്......"" ""ഇപ്പൊ കുഴപ്പമോന്നൂല്ല "' ""രാവിലെ നിന്നെ കാണാത്തപ്പോ ഞാൻ കരുതി.... നീ വരില്ലെന്ന്... പിന്നെ വിളിക്കാൻ ഒരു ഫോൺ പോലും നിന്റെ പക്കൽ ഇല്ലല്ലോ... നീ എപ്പോഴാ വീട്ടിലേക്ക് വന്നത്...ശെരിക്കും എന്താ സംഭവിച്ചത്....."" ""നമുക്ക് വീട്ടിലേക്ക് പോകാം സർ..എനിക്ക് ഇവിടെ വല്ലാത്ത അസ്വസ്ഥത തോന്നുന്നു....""

ചോദിച്ചതിന് മറുപടി കിട്ടാഞ്ഞിട്ടാകണം മുഖം കനത്തു... ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു... ഞാനും പിന്നാലെ പോയി സാറിനോപ്പം വണ്ടിയിൽ കയറി..... വഴിയിലുടനീളം ഒന്നും മിണ്ടിയില്ല...മുഖത്ത് ഗൗരവം മാത്രം... ഇടക്ക് വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി.... അതിൽ നിന്നറങ്ങി ഹോട്ടലിനുള്ളിലേക്ക് കയറി പോയി...അല്പം കഴിഞ്ഞ് കയ്യിലൊരു പൊതിയുമായി തിരികെ വന്നു.... വീടിനു മുന്നിൽ വണ്ടി നിർത്തിയതും കയ്യിലെ പൊതി എനിക്ക് നേരെ നീട്ടി.... ""ഇത് നിനക്കുള്ളതാ ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ.. ചെന്ന് കഴിക്കാൻ നോക്ക്... പിന്നെ അടുക്കളയിൽ ഒന്നും കയറാൻ നിക്കണ്ട...ഉച്ചക്ക് ഞാൻ പുറത്തുന്നു കഴിച്ചോളാം... നിനക്കുള്ള ഫുഡ്‌ ഞാൻ ഗൗതമിന്റെ കയ്യിൽ കൊടുത്തു വിടാം... "" ""അതിന്റെ ആവശ്യം ഒന്നുല്ല സർ... ഭക്ഷണം ഞാൻ ഉണ്ടാക്കിക്കോളാം...പുറത്തുന്നു കഴിക്കാനാണെങ്കിൽ പിന്നെ എന്നെ എന്തിനാ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നെ...."" ""ഞാൻ പറയുന്നതങ്ങു കേട്ടോണ്ടൽ മതി.... ഇന്നാ പിടിക്ക്.... "" റൗഡി പോലീസിന്റെ ശബ്ദം ഉയർന്നു....

. കയ്യിലെ പൊതിയും വീടിന്റെ താക്കോലും എനിക്ക് നേരെ നീട്ടിയതും പിന്നെ,മറുത്തൊന്നും പറയാതെ ഞാൻ വാങ്ങി.... ജീപ്പിൽ നിന്നിറങ്ങിയതും ഒന്ന് നോക്കുക കൂടി ചെയ്യാതെ വണ്ടി എടുത്തൊറ്റ പോക്കായിരുന്നു.... വാതിൽ തുറന്നകത്തേക്ക് കയറി പൊതി മേശ മേൽ വച്ച് കസേര വലിച്ചിട്ട് ഇരുന്നു.... പൊതി തുറന്നപ്പോഴേ നല്ല മസാല ദോശയുടെ മണം.... ...മൂക്കിനുള്ളിലേക്ക് വലിച്ചു കയറ്റി... പിന്നെ ആർത്തിയോടെ കഴിക്കാൻ തുടങ്ങി.... ആദ്യമായിട്ടാണ് ഒരു മസാല ദോശയുടെ രുചി അറിയുന്നത്... ആദ്യമായി കഴിക്കുന്നത് കൊണ്ടോ അതോ പട്ടിണി കിടന്നതിന്റെ വിശപ്പ് കൊണ്ടോ മസാല ദോശക്ക് വല്ലാത്തൊരു രുചി ആയിരുന്നു....... കഴിച്ചു കഴിഞ്ഞു വിരലുകളോരൊന്നും വായിലിട്ടു നുണഞ്ഞു,.... മേശമേലിരുന്ന ജഗ്ഗിൽ നിന്നല്പം വെള്ളം പകർന്നെടുത്തു കുടിച്ച് ഒന്ന് നെടുവീർപ്പിട്ടു.... പിന്നെ കൈകഴുകി വന്ന് സെറ്റിയിലിരുന്നു... ഒന്ന് കിടക്കണമെന്നുണ്ട് മേലാകെ വല്ലാത്ത വേദന.,.... പക്ഷെ എവിടെ കിടക്കും... റൗഡി പോലീസിന്റെ മുറിയിലെങ്ങാനും കേറിയാൽ എന്നെ വെട്ടി കീറി അടുപ്പത്തു വക്കും... മറ്റെ മുറിയാണേങ്കിൽ പുറത്ത് നിന്ന് പൂട്ടിയേക്കുന്നു....

പിന്നെ വേറൊരു വഴയുമില്ലാത്തത് കൊണ്ട് നടു നിവർത്തി സെറ്റിയിലേക്ക് തന്നെയിരുന്നു... ഉച്ച ആയപ്പോഴേക്കും ഗൗതം സർ വന്നു..കയ്യിലെ പൊതി എന്നെ ഏല്പിച്ച് ജോലി ഉണ്ടെന്ന് പറഞ്ഞു ദൃതിയിൽ പോയി..... നേരം സന്ധ്യ കഴിഞ്ഞതും ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടു... ഈ സമയത്തിനി ആരാകും എന്ന് ചിന്തിച്ചു തുറക്കാതെ മടിച്ചു മടിച്ചു നിന്നതും പുറത്ത് റൗഡി പോലീസിന്റെ സ്വരം കേട്ടു ..,.. ഓടി പോയി കതക് തുറന്നു.... അകത്തേക്ക് കയറിയപാടെ ഒരു പൊതി മേശ മേൽ വച്ച് മുറിയിലേക്ക് കടക്കാനൊരുങ്ങിയതും ഒരു നിമിഷം നിന്ന് തല ചരിച്ചു നോക്കി..... ""ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം... അപ്പോഴേക്കും നീ ഇത് കഴിച്ച് പോകാൻ റെഡി ആയി നിൽക്ക്...."" ""ഞാൻ എവിടെയ്ക്കും പോകുന്നില്ല... എനിക്ക്.... എനിക്ക് പേടിയാ വീട്ടിലേക് പോകാൻ.... ദയവു ചെയ്തു എന്നെ ഇവിടുന്ന് പറഞ്ഞയക്കരുത് സർ...

ഞാൻ ഇവിടെ എവിടെ എങ്കിലും ഒരു മൂലക്കെങ്കിലും കഴിഞ്ഞോളം.... എന്നെ പറഞ്ഞയക്കാതിരുന്നൂടെ......"" ദയനീയമായി ഞാൻ സാറിനെ നോക്കിയതും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ഒറ്റ പോക്കായിരുന്നു.... മുറിയിൽ കയറി വാതിൽ വലിച്ചടച്ചു... അല്പ സമയം കഴിഞ്ഞു തുറക്കപ്പെട്ടതും പ്രതീക്ഷയോടെ ഞാൻ സാറിനെ നോക്കി..... ""നീ ഇത് വരെ കഴിച്ചില്ലേ.... "" മേശ മേലുള്ള പൊതിയിൽ നോക്കി അല്പം ദേഷ്യത്തോടെ എന്നിലേക്ക് മിഴികൾ എയ്തു.... ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു... """ഒന്നും കഴിക്കാതെ ഇനി വീണ്ടും ഓരോന്ന് വരുത്തി വക്കണം... അല്ലെങ്കിലേ നൂറു കൂട്ടം ജോലി ഉണ്ട് എനിക്ക്.. നിന്നെ ഊട്ടാനും നിന്റെ കാര്യങ്ങൾ നോക്കാനൊന്നും എനിക്ക് സമയമില്ല... വേണെങ്കിൽ എടുത്തു കഴിക്കാൻ നോക്ക്.... പിന്നെ ഇനി മുതൽ നീ ഈ മുറി യൂസ് ചെയ്തോ..... ഈ മുറി ഞാൻ ഇത് വരെ തുറന്നിട്ടില്ല....അത് കൊണ്ട് അപ്പടി പൊടിയായിരിക്കും... വൃത്തിയാക്കേണ്ടി വരും.... സാരമില്ല ഞാൻ വൃത്തിയാക്കിക്കോളാം......"" ""വേണ്ട സർ... സർ മാറിക്കെ ഞാൻ വൃത്തിയാളിക്കോളാം....""

അടുത്തേക്ക് പോകാനാഞ്ഞതും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി..... പോയതറിയാതെ ഞാൻ തിരികെ വന്നിരുന്നു... കൊണ്ട് വന്ന പൊതി നിവർത്തിയതും നല്ല ചിക്കൻ ബിരിയാണി.. മുന്നും പിന്നും നോക്കാതെ ആർത്തിയോടെ വാരി വലിച്ചു കഴിച്ചു..... കഴിച്ചു കഴിഞ്ഞ് അടുക്കളയിൽ പോയി കൈ കഴുകി തിരികെ വരുമ്പോൾ റൗഡി പോലീസ് മുറിയാകെ അടിച്ചു വാരുന്ന തിരക്കിലായിരുന്നു.... മാറിൽ കൈകെട്ടി വാതിൽ പടിയിൽ ചാരി നിന്ന് ഞാൻ അതെല്ലാം നോക്കി കൊണ്ട് നിന്നു.... ഇടക്ക് പൊടി അടിച്ച് നല്ല രീതിയിൽ തുമ്മുന്നുമുണ്ട്... എന്നിട്ടും അതൊന്നും കാര്യമാക്കാതെ അടിച്ച് വാരുന്ന തിരക്കിലാണ്... കണ്ണിമ ചിമ്മാതെ ഞാൻ റൗഡി പോലീസിനെ തന്നെ നോക്കി നിന്നു.... മലർന്ന് നിന്ന് മുകളിലെ വല അടിച്ചതും പൊടുന്നനെ കയ്യിലെ ചൂല് തറയിലിട്ട് വലത് കൈ കൊണ്ട് കണ്ണിൽ അമർത്തി പിടിച്ചു.... ""എടി..... നീ എവിടാ..... ഒന്നിങ്ങു വന്നേ.... എന്റെ കണ്ണിൽ കരട് വീണു.... എടുക്കാൻ ഒന്ന് സഹായിക്ക്..... ടി........""" ഒറ്റകണ്ണിൽ കൈ പൊത്തി പിടിച്ച് മറു കണ്ണും ഇറുകെ അടച്ചിട്ടുണ്ട്....

ഞാൻ മൈൻഡ് ചെയ്യാതെ അവിടെ തന്നെ നിന്നു... അങ്ങേരുടെ ഒരു എടി... പേര് എടുത്ത് വിളിച്ചാലെന്താ... കുറച്ച് നേരം അങ്ങനെ നിക്കട്ടെ......ഹ്മ്മ്.... ""എടീ.... ഒന്നിങ്ങോട്ട് വരാൻ... ഇവളിത് എവിടെ പോയി കിടക്കുവാ കോപ്പ്... "" മുറുമുറുക്കുന്നത് കേട്ട് ഞാൻ വാ പൊത്തി പിടിച്ചു ചിരിച്ചു....... ""പ്രിയാ..........................."'' റൗഡി പോലീസിന്റെ വായിൽ നിന്ന് വന്നത് കേട്ട് ഞാൻ കണ്ണും മിഴിച് അങ്ങേരെ നോക്കി.... ഇനി ഞാൻ വല്ല സ്വപ്നവും കാണുന്നതാണോ.... അതോ ശെരിക്കും അങ്ങേരെന്റെ പേര് വിളിച്ചതാണോ.... സ്വയം കയ്യിൽ പിച്ചി നോക്കി.... ""പ്രിയാ... എവിടെ പോയി കിടക്കുവാടി..... കോപ്പ്..."" അല്ല സ്വപ്നം അല്ല... ഇനിയും അങ്ങേരു വയലന്റ് ആകുന്നതിനു മുന്നേ ഞാൻ റൗഡി പോലീസിന്റെ അടുത്തേക്ക് ഓടി.... """.എന്താ......"" """കുന്തം... എവിടെ പോയി കിടക്കുവാരുന്നെടി...ഇത്രേം തൊണ്ട കീറി വിളിച്ചിട്ടും നീ കേട്ടിലെ..... പൊട്ടിയാണോ നീ........"" """ഞാൻ കെട്ടില്ലന്നെ സോറി......."" """ വാചകമടിച്ചോണ്ട് നിക്കാതെ എന്റെ കണ്ണൊന്നു നോക്കെടി....."" ഏന്തി വലിഞ്ഞു ഞാൻ അങ്ങേർക്കൊപ്പം എത്താൻ നോക്കി...

.എവിടെ....കൊന്ന കമ്പ് പോലെ നീണ്ടു നിവർന്നു നിക്കുവല്ലേ..... കണ്ണിൽ അമർന്നിരുന്ന റൗഡി പോലീസിന്റെ കൈ എടുത്തു മാറ്റി പെരു വിരലിൽ നിന്ന് കൊണ്ട് ഏന്തി വലിഞ്ഞ് അങ്ങേരുടെ കൺ പോള പതിയെ ഉയർത്തി ചെറുതായൊന്നു ഊതി...... ""പോയിട്ടില്ല....."" റൗഡി പോലീസ് പറഞ്ഞതും പിന്നെയും കണ്ണിൽ പതിയെ ഊതിയതും ബാലൻസ് കിട്ടാതെ ഞാൻ വീഴാൻ പോകുന്നതിനിടയിൽ വീഴാതിരിക്കാൻ റൗഡി പോലീസിന്റെ തോളിൽ അമർത്തി പിടിച്ചു..... പക്ഷെ അപ്പോഴേക്കും റൗഡി പോലീസിന്റെ കൈ എന്റെ ഇടുപ്പിൽ അമർന്നിരുന്നു.... ഇടുപ്പിലമർന്ന ആ കയ്യിലെ ചൂട് ശരീരമാസകാലം വല്ലാത്തൊരു വിറവലുണ്ടാക്കി.... ഞെട്ടി പിടഞ്ഞു ഞാൻ ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതും റൗഡി പോലീസും എന്റെ മിഴിയിണകളിൽ കുടുങ്ങി കിടക്കുകയായിരുന്നു.... പൊടുന്നനെ എന്നിലുള്ള പിടി വിട്ട് നോട്ടം തെറ്റിച്ച് എന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ ദൃതിയിൽ പുറത്തേക്കിറങ്ങി പോയതും തലക്കൊരു കിഴുക്ക് കൊടുത്ത് പതിയെ ഞാനാ ബെഡിലേക്കിരുന്നു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story