അരികെ: ഭാഗം 9

arike thannal

രചന: തന്നൽ

"""എന്തായെടാ ആ പെണ്ണിന്റെ വല്ല വിവരവും കിട്ടിയോ...."" കിതച്ചു കൊണ്ട് തന്റെ അടുക്കലേക്ക് ഓടി വരുന്ന കിരണിനെ നോക്കി സുഗന്ധി ചോദിച്ചു..... ""അവള്.... അവള്.... ആ പോലീസ് ഏമാന്റെ കൂടെയാണ് താമസം എന്ന് തോന്നുന്നു.... ആസ്പത്രിന്ന് രണ്ടാളും ഒന്നിച്ചിറങ്ങി വരുന്നത് ഞാൻ കണ്ടതാ..... "" അവൻ കിതപ്പടക്കി അവരെ നോക്കി.... ""അവളെതവന്റെ കൂടെ ആയാലും അധിക നാള് പൊറുക്കില്ല... അതിനീ സുഗന്ധി സമ്മതിക്കില്ല.... അങ്ങനെ ഏതെങ്കിലും ഒരുത്തനു തിന്നാനല്ല ഞാനവളെ ഇത്രേം കാലം തീറ്റി പോറ്റിയത്.... അവളെ എനിക്ക് വേണം.... എന്ത് വില കൊടുത്തും അവളെ തിരികെ കൊണ്ട് വരണം... "" ""അമ്മായി അതോർത്തു പേടിക്കണ്ട... അയാളെ വീട് ഞാൻ കണ്ട് വച്ചിട്ടുണ്ട്...പക്ഷെ അയാളുള്ളപ്പോ അവളെ അവിടുന്നിറക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല..... കേട്ടിടത്തോളം അയാള് ആളല്പം പിശകാ..... മറ്റ് ഏമാന്മാരെ പോലെ നമുക്ക് കേറി മുട്ടാൻ പറ്റിയ ടീമല്ല... നമ്മുടെ ഈ പരിപാടി എങ്ങാനും അയാളറിഞ്ഞാൽ പിന്നെ നമ്മളെ രക്ഷിക്കാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല അമ്മായി...

നമ്മളെ പറ്റി എന്തെങ്കിലും ആ പെണ്ണിന്റെ വായിൽ നിന്നെങ്ങാനും വീണാൽ അതോടെ തീരും എല്ലാം...... """ മുറുക്കി ചുവന്ന ചുണ്ട് വലം കയ്യാൽ അമർത്തി തുടച്ച് അവരെന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പോലെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ഗോവണി കയറി മുകളിലേക്ക് പോയി... __________ 🥀 ഡ്യൂട്ടി കഴിഞ്ഞു സത്യ വീട്ടിലേക്ക് വരുമ്പോൾ മുന്നിലെ വാതില് തുറന്ന് കിടക്കുന്നത് കണ്ട് പിറുപിറുത്തു കൊണ്ടവൻ അകത്തേക്ക് കടന്നു.... വാതിൽ തുറന്നിടരുതെന്ന് എത്ര പറഞ്ഞാലും അവള് കേൾക്കില്ല.... വാതിലും മലർക്കേ തുറന്നിട്ട്‌ കൊണ്ട് എവിടെ പോയി കിടക്കുവാണോ..കോപ്പ്..... തലയിലെ തൊപ്പി ഊരി മേശ മേൽ വച്ച് സത്യ നേരെ അവള്ടെ മുറിയിലേക്ക് പോയി.... പക്ഷെ മുറി ശൂന്യമായിരുന്നു.... ഹാളിലും അവന്റെ മുറിയിലും ഒക്കെയായി ഓരോ മുക്കും മൂലയും അവൻ തേടി നടന്നു.... അപ്പോഴാണ് അടുക്കള ഭാഗത്ത്‌ നിന്നും എന്തോ ഒരു ശബ്ദം കേട്ടത്.... അവൻ നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു... എന്നാലവിടെയും ആരുമുണ്ടായിരുന്നില്ല....

'ഇവളിത് എവിടെ പോയി കിടക്കുവാ കോപ്പ്.....' അവനല്പം ഉച്ചത്തിലാണ് പറഞ്ഞത്..... ""ശൂ.......,."" പറഞ്ഞു മുഴുപ്പിച്ചതും എവിടുന്നോ ഒരു ശബ്ദം വന്നിരുന്നു....അവൻ ചുറ്റും കണ്ണോടിച്ചു.... """ഹലോ...ഇവിടെ........"" പ്രിയയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അവൻ തലചരിച്ചു മുകളിലേക്ക് നോക്കി... മച്ചിന് മുകളിൽ ഇളിച്ചു കൊണ്ടിരിക്കുന്നവളെ കണ്ണും മിഴിച്ചവൻ നോക്കി നിന്നു....... """നീ അവിടെ എന്തെടുക്കുവാ ടി.... നിന്നോടാരാ പറഞ്ഞെ അതിന്റെ മേല് വലിഞ്ഞു കേറാൻ.... "" ""അത് ഞാൻ വെറുതെ ഇരുന്നപ്പോ.... ചുമ്മാ ഒരു രസത്തിനു വേണ്ടി കേറീതാ...അപ്പോ നോക്ക് ദേ കേറിയപ്പോ തന്നെ ഏണി താഴെ വീണു പോയി....പിന്നെ എറങ്ങാനും മേലാത്തത് കൊണ്ടാ ഞാനിവിടെ ഇരുന്നേ.....""" അവള് താഴേക്ക് ചൂണ്ടി പറഞ്ഞതും സത്യ താഴെ വീണു കിടന്ന ഏണിയിലേക്ക് നോക്കി അവളെ കൂർപ്പിച്ചു നോക്കി..... ""എന്നാൽ നീ അവിടെ തന്നെ ഇരിക്ക്...നിനക്ക് പറ്റിയ സ്ഥലം അതാ.... കൂട്ടിന് ഒരുപാട് എലികളും ഉണ്ടാവും......അവരോടൊപ്പം അവിടെ തന്നെ കിടന്നോ......""" ""എ......ലി.....എലിയോ.....അമ്മേ.........""" സത്യ പറഞ്ഞു മുഴുപ്പിച്ചതും അവൾ താഴേക്ക് ഒരൊറ്റ ചാട്ടമായിരുന്നു..... """ഏയ്യ്...........""

സത്യ തലക്ക് കൈ വച്ച് ഓടി ചെന്നവളെ പിടിക്കാനാഞ്ഞതും ചക്ക വെട്ടി ഇട്ടത് പോലെ അവള് കറക്റ്റ് അവന്റെ മേലേക്ക് തന്നെ വീണു.... അവനവളെയും കൊണ്ട് നിലത്തേക്ക് മറിഞ്ഞു..... ഇരു കണ്ണുകളും ഇറുകെ അടച്ച് സത്യയുടെ കാക്കിയുടുപ്പിൽ പിടി മുറുക്കി അവന്റെ നെഞ്ചിൽ ഒതുങ്ങി കൂടി ഒരു പൂച്ച കുഞ്ഞിനെ പോലെയവൾ കിടന്നു..... സത്യയുടെ ഉയർന്നു താഴുന്ന ശ്വാസഗതിയിൽ അവന്റെ നെഞ്ചിന്റെ താളം കേട്ട് പതിയെ അവൾ കണ്ണ് തുറന്നവന്റെ നെഞ്ചിലേക്ക് നോക്കി..... അവന്റെ ഹൃദയമിടിപ്പിന് വേഗതയേറുന്നതവൾ അറിഞ്ഞു.... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയതും ""മേത്തിന്നു എഴുന്നേറ്റു മാറെടി......"" ഒരലർച്ച ആയിരുന്നു...... പൊടുന്നനെ അവൾ ചാടി പിടഞ്ഞെണീറ്റു..... ""കോപ്പ്....എന്റെ നടുവൊടിഞ്ഞെന്നാ തോന്നണേ... ആഹ്ഹ്.... "" ഊരക്ക് കൈ കൊടുത്തവൻ പതിയെ എഴുന്നേക്കാനാഞ്ഞതും വേദന കൊണ്ട് അവന്റെ നെറ്റി ചുളിഞ്ഞു..... ""നല്ല വേദനയുണ്ടോ സർ....." അവളഅവന് മുന്നിലായി മുട്ട് കുത്തിയിരുന്നു....

ചോദ്യത്തിൽ വേദന നിറഞ്ഞിരുന്നു.... ""വേദനയല്ലടി നല്ല സുഖവാ.... ഒരൊറ്റോരെണ്ണം അങ്ങു തന്നാലുണ്ടല്ലോ...പെണ്ണായി പോയി..... നിന്നോടരാടി പറഞ്ഞെ അതിന്റെ മേലിന്നെടുത്തു ചാടാൻ.... മനഃപൂർവം എന്റെ നടുവൊടിക്കാൻ തന്നെയാണോ നീ അതിന്റെ മേലിന്ന് ചാടിയെന്ന് എനിക്ക് സംശയം ഉണ്ട്...."" ""അതിന് സാറിനോടാരു പറഞ്ഞു എന്നെ പിടിക്കാൻ..... എന്നെ പിടിക്കാൻ വന്നത് കൊണ്ടല്ലേ സാറിന് ഇങ്ങനെയൊക്കെ സംഭവിച്ചേ......""" """ഞാൻ പിടിച്ചില്ലാരുന്നേൽ ഇപ്പൊ കാണായിരുന്നു...എന്റെ സ്ഥാനത്തു നീ ഇത് പോലെ കിടന്നേനെ......."" മ്മ്ഹ്ഹ് അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചു.... ""അഹ് എന്റെ നടു ഒടിഞ്ഞു....എന്നാ വേദനയാ.... വായി നോക്കി ഇരിക്കാതെ എന്നെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കെടി...."' പ്രിയ പതിയെ അവന്റെ വലതു കൈ പിടിച്ച് പതിയെ എഴുന്നേൽപ്പിക്കാൻ നോക്കി..... ""എന്ത് മുടിഞ്ഞ വെയിറ്റാ.... ഇതിനും മാത്രം എന്നതാണാവോ വാരി വലിച്ചു കേറ്റുന്നെ...."" ""എന്താ തിന്നുന്നെന്ന് ഞാനിവിടുന്നു എഴുന്നേറ്റിട്ട് നിനക്ക് പറഞ്ഞു തരാം.....""

അവളല്പം പതിയെ ആണ് പറഞ്ഞതെങ്കിലും അവൻ അത്‌ നന്നായി തന്നെ കേട്ടിരുന്നു.... അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ടവൻ രണ്ട് കയ്യും തറയിലൂന്നി പതിയെ എഴുന്നേൽക്കാൻ തുനിഞ്ഞതും പ്രിയ അവന്റെ വലതു കൈ പിടിച്ച് അവളെ തോളിലേക്ക് വച്ച് ഇരു കൈകൾ കൊണ്ടും അവന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.,..അവനെയും താങ്ങി പിടിച്ച് അവന്റെ മുറിയിലേക്ക് നടക്കുമ്പോഴത്രയും സത്യയുടെ നോട്ടം അവളിലേക്കായിരുന്നു..... സത്യയെ മുറിയിലെ ബെഡിലേക്കിരുത്തി അവന്റെ മുറിയിലെ തടി അലമാര തുറന്ന് ഒരു ഓയിന്മെന്റ് കയ്യിലെടുത്ത് അവൾ സത്യക്ക് നേരെ നീട്ടി...... ""ഇതാണോ വേദനക്കുള്ള ഓയിന്മെന്റ്....."" സത്യ അത്‌ വാങ്ങി അതിലേ പേരിലൂടെ ഒന്ന് കണ്ണോടിച്ച് അത്‌ അവനടുത്തായുള്ള കുഞ്ഞു ടീപൊയിൽ വച്ചു...... ""ഇത് ഞാൻ പുരട്ടിക്കോളം.... നീ പോയി കിടന്നോ... ആഹ്ഹ് പിന്നെ നീ എന്തേലും കഴിച്ചായിരുന്നോ......"" പതിയെ ബെഡിന്റെ ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ അവൾ അതേയെന്നമട്ടിൽ തലയാട്ടി.... ""

സാറെങ്ങനെയാ ഒറ്റക്ക് മരുന്ന് വക്കണേ... ഞാൻ വച്ചു തരാം.....ഞാൻ കാരണമല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്......"" ""ഏയ് അത്‌ വേണ്ട... അതൊക്കെ ഞാൻ ചെയ്തോളാം.... എല്ലാം ഒറ്റക്ക് ചെയ്ത് എനിക്കിതൊക്കെ ശീലമായി.... നീ പോയി കിടന്നോളു....."" സത്യ ഇടതു വശത്തേക്ക് ചരിഞ്ഞു കിടക്കാനാഞ്ഞതും പ്രിയ സത്യയുടെ കൈയിൽ പിടുത്തമിട്ടു..... അവൾ ബെഡിൽ തൊട്ടടുത്തു അവന് അഭിമുഖമായി ഇരുന്നു...... അവനത്ഭുതത്തോടെ അവളെ കണ്ണിലേക്കുറ്റു നോക്കി പിന്നെ അവന്റെ കയ്യിലമർന്ന അവളുടെ കൈ തണ്ടയിലേക്കും.... """ ഇത് വരെ സർ ഇതൊക്കെ ഒറ്റക്കായിരിക്കും ചെയ്തിരുന്നത്... പക്ഷെ ഇനി മുതൽ ഞാനുണ്ടല്ലോ...."" ചൊടിയിൽ കുസൃതി നിറച്ചവൾ പറയുമ്പോൾ പ്രിയ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ സത്യ അവളെ നോക്കിയിരുന്നതും അവൾ സൈറ്റ് അടിച്ചു കാണിച്ചു.... ""ഈ ഉടുപ്പൊന്ന് ഊരിക്കെ...ഇത് മാറ്റാതെ എങ്ങനാ...."" പ്രിയ പറഞ്ഞതും അവളിൽ നിന്ന് തിരിഞ്ഞിരുന്ന് കാക്കിയുടുപ്പിന്റെ ഓരോ ബട്ടനും അഴിക്കാൻ തുടങ്ങി..... സത്യയുടെ പ്രവർത്തി കണ്ട് പ്രിയക്ക് ശെരിക്കും ചിരിയാണ് വന്നത്.,....

""അതേയ് അപ്പൊ ഇതഴിക്കണ്ടേ..... "" കാക്കി അഴിച്ചു മാറ്റി ബെഡിന്റെ ഓരത്തേക്ക് വച്ച് അവൻ കിടക്കാഞ്ഞതും പ്രിയ പറയുന്നത് കേട്ട് അവൻ തലചരിച്ചവളെ നോക്കി..... ""ഈ ബനിയൻ കൂടി മാറ്റന്നെ.....ഇത് മാറ്റാതെ പിന്നെ എങ്ങനാ മരുന്നിടുക......"" അവൻ തിരിഞ്ഞിരുന്ന് ആ വെളുത്ത ബനിയനും ഊരി മാറ്റി ബെഡിലേക്ക് കമഴ്ന്നു കിടന്നു..... അവന്റെ ആ വെളുത്ത ചുമന്ന ശരീരത്തിൽ കഴുത്തിനു പുറകിലായുള്ള വലിയ കറുത്ത മറുകിലേക്കായിരുന്നു അവളുടെ നോട്ടം പോയത്...... ""എന്നാ നോക്കി നിക്കുവാടി പെട്ടന്ന് മരുന്ന് പുരട്ടാൻ നോക്ക്......."" സത്യ പറയുന്നത് കേട്ടതും പ്രിയ പൊടുന്നനെ അതിൽ നിന്നുള്ള നോട്ടം തെറ്റിച്ച് ഓയിന്മെന്റ് കയ്യിലെടുത്ത് അതിൽ നിന്നല്പം കൈവെള്ളയിലേക്ക് എടുത്ത് അവന്റെ ഇടുപ്പിൽ പതിയെ കയ്യമർത്തി അവിടമാകെ വിരലുകൾ പായിച്ചു...... അവളുടെ മൃദുവായ കൈ വിരലുകൾ അവന്റെ ഇടുപ്പിലൂടെ ഇഴഞ്ഞു നടക്കുമ്പോൾ അവന്റെ വേദന പോലും അലിഞ്ഞില്ലാതാകുന്നതവനറിഞ്ഞു...എന്തോ ഒരു മാജിക്‌ ആ കൈകൾക്ക് ഉണ്ടെന്നവന് തോന്നി..

. ""മതി.... നീ പോയി കിടന്നോളു......"" അവളുടെ കൈ വിരലുകളിലെ തണുപ്പ് അവന്റെ ശരീരത്തെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയതും അവൻ അവളോടായി പറഞ്ഞു...... """വേദന മാറിയോ......."""" ""മ്മ്ഹ്ഹ്......."" """സർ ഒന്നും കഴിച്ചില്ലല്ലോ.... ഞാൻ എടുത്തിട്ട് വരട്ടെ......"" """ഈ അവസ്ഥയിൽ ഞാൻ എങ്ങനാടി കഴിക്കണേ.... ഒന്ന് നേരെ കിടക്കാൻ കൂടി പറ്റണില്ല...അപ്പോഴാ അവള്ടെ ഒരു....... നീ പോയി കിടക്കാൻ നോക്ക്..........."" സത്യ കടുപ്പിച്ചു പറഞ്ഞതും അവളൊന്ന് അമർത്തി മൂളിയിട്ട് മുറിവിട്ട് പുറത്തേക്കിറങ്ങി.......സത്യ തലചരിച്ചവളെ നോക്കി.... സത്യ രാവിലെ എഴുന്നേറ്റ് വരുമ്പോൾ പ്രിയ അടുക്കളയിൽ പണിപ്പെട്ട തിരക്കിലായിരുന്നു... ""സർ എഴുന്നേറ്റോ... ചായ എടുക്കട്ടേ... ഇപ്പോൾ എങ്ങനുണ്ട്..... വേദന മാറിയോ....."" ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു..... ചെയ്യുന്ന ജോലിക്കിടയിലും അവനെ ഒന്ന് പാളി നോക്കികൊണ്ട് ചോദിക്കുമ്പോൾ അടുക്കള വാതിൽക്കൽ വന്നു നിന്നു കൊണ്ട് മൂരി ഉയർത്തി അവനൊന്നു മൂളി..... ചായ ഒരു ഗ്ലാസിലേക്ക് പകർന്ന് അവന് നേരെ നീട്ടി...

അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവനത് വാങ്ങി ചുണ്ടോടാപ്പിച്ചു... ഇന്നലത്തെ ഓരോ കാര്യങ്ങൾ ഓർത്തു അവന് അവളുടെ മുഖത്തേക്ക് നോക്കാൻ നന്നേ പ്രയാസം തോന്നിയിരുന്നു... ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് സ്ലാബിൽ വച്ച് അവൻ പുറത്തേക്കിറങ്ങി പുറത്തെ അയയിൽ കിടന്ന ടവലും എടുത്ത് കുളിക്കാൻ കയറി..... കുളിച്ചു കഴിഞ്ഞ് സത്യ തിരികെ മുറിയിലേക്ക് വരുമ്പോൾ അവിടുത്തെ കാഴ്ച കണ്ട് അവന് വിറഞ്ഞു കയറി..... """"ഡീ........"""" അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി..... """എന്താടി ഇത്.......""" അവളുടത്തേക്ക് പാഞ്ഞടുത്തു... മേശ മേലെ അവന്റെ കാക്കിയുടുപ്പിലേക്ക് നോക്കി അവളെ തറപ്പിച്ചു നോക്കി ..... """അത് പിന്നെ..... ഞാൻ..... ഞാനൊന്ന് തേക്കാന്ന് വച്ചിട്ട് എടുത്തതാ..... സാറിന് വയ്യാണ്ടിരിക്കുമ്പോ.......""" കൈയിലെ അയൺ ബോക്സ്‌ മേശ മേൽ കുത്തി വച്ച് അവളെങ്ങനെയോക്കെയോ പറഞ്ഞൊപ്പിച് തല താഴ്ത്തി നിന്നു.....

"""എനിക്കൊരു കുഴപ്പവുമില്ല..... എൻറെ കാര്യം നോക്കാൻ എനിക്ക് നന്നായിട്ട് അറിയാം.... നിന്നെ ഇവിടെ വീട്ടു വേലക്കാ നിർത്തിയേക്കണേ... വീട്ടു ജോലിക്ക് വന്നവൾ അത് മാത്രം നോക്കിയാൽ മതി.... എന്റെ കാര്യം നോക്കാൻ വരണ്ട.... മനസ്സിലായോടി...... ഇനി മേലാൽ എന്റെ സാധനത്തിലെങ്ങാനും കൈ വച്ചാൽ..."""" ചൂണ്ടു വിരൽ ഉയർത്തി അവനൊരു താക്കീത് പോലെ പറഞ്ഞ് മേശ മേലെ കാക്കിയുടുപ്പ് ദേഷ്യത്താൽ വലിച്ചെടുത്ത് പുറത്തേക്കു പോയി....... """ഒന്നും കഴിച്ചില്ലല്ലോ......""" അവളോടി വാതിൽ പടിയിൽ ചെന്ന് നിന്ന് കിതച്ചു കൊണ്ട് ചോദിച്ചതുംകാക്കിയുടെ ബട്ടൻ ഇടുന്നതിനിടയിലും അവൻ രൂക്ഷമായി അവളെ നോക്കി.... """എന്നോട് ക്ഷമിക്കൂന്നേ ഞാൻ ഇനി ആവർത്തിക്കില്ല.... ഇനി സാറിന്റെ ഒന്നിലും ഞാൻ കൈവക്കില്ല.....""" തല കുമ്പിട്ടു മുന്നിൽ നിന്ന് ക്ഷമാപണം നടത്തുന്നവളെ കാൺകെ ഉള്ളിലെവിടെയോ അവനോരലിവ് തോന്നി.... അവളെ മറികടന്നു അവനകത്തേക്ക് കയറി ഡൈനിങ് ടേബിളിന് മുന്നിൽ സ്ഥാനം പിടിച്ചു.....

അവളോടി വന്ന് വെപ്രാളത്തോടെ അവന് വിളമ്പി കൊടുത്തു... """നീ കഴിച്ചോ......."" ദോശ ചട്ടിണിയിൽ മുക്കി കഴിക്കുന്നതിനിടക്ക് അവൻ ആരാഞ്ഞതും അവളില്ലെന്ന് തലയാട്ടി....... """ഇനി പ്രത്യേകം പറയണോ നിന്നോട്....പ്ലേറ്റ് എടുത്തു വച്ച് കഴിക്കെടി......"" അവന്റെ സ്വരം അല്പം ഉയർന്നെങ്കിലും അവള് തെല്ലും പതറിയില്ല.... """സർ അല്ലെ പറഞ്ഞെ വിശക്കുമ്പോൾ കഴിച്ചാൽ മതിന്ന്.... എനിക്കല്പം പോലും വിശപ്പ് തോന്നുന്നില്ലെന്നേ....""" അവളിൽ കുറുമ്പ് നിറഞ്ഞു.... കളിയോടെ അവളത് പറഞ്ഞതും പിന്നെ അവനൊന്നും ചോദിക്കാൻ പോയില്ല.... കഴിച്ചു കഴിഞ്ഞ് അവൻ പെട്ടെന്ന് എഴുന്നേറ്റു.....

കൈ കഴുകി തിരികെ ഹാളിലേക്ക് വരുമ്പോഴേക്കും ഗൗതം വന്നിട്ടുണ്ടായിരുന്നു.... അവളും ഗൗതമും കാര്യമായ എന്തോ സംസാരത്തിലായിരിന്നു.... സത്യ വരുമ്പോഴേക്കും അവർ പെട്ടെന്ന് സംസാരം അവസാനിപ്പിച്ചു.... കണ്ണ് കൊണ്ട് പ്രിയയോട് പോകുവാണെന്നു പറഞ്ഞ് ഗൗതം മുന്നിലെ ഇറങ്ങി...... ഇവർ തമ്മിലിതിനും മാത്രം പരിചയം ഉണ്ടോ... സത്യ ഓരോന്ന് മനസിൽ ചിന്തിച്ച് ജീപ്പിലേക്ക് കയറുമ്പോൾ പ്രിയ വാതിൽക്കൽ വന്ന് നിൽപ്പുണ്ടായിരുന്നു.... ജീപ്പ് മുന്നോട്ടെടുക്കാൻ നേരവും ഗൗതം കണ്ണ് കൊണ്ട് അവളോടെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു... അത് കണ്ട് സത്യയുടെ കണ്ണുകൾ കുറുകി.... """നേരെ നോക്കി ഓടിക്ക് ഗൗതം.....""" അവൻ ഗൗതമിന് നേരെ ഷൗട്ട് ചെയ്തതും അവൻ നേരെ നോക്കി ഇരുന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story