അറിയാതെ: ഭാഗം 11

ariyathe sha

രചന: SHA (പെങ്ങളുട്ടി)

കാറിൽ കയറിയപ്പോ തൊട്ട് രണ്ടുപേരും ഒന്നും മിണ്ടിയില്ല അവൻ അവളെ ശ്രെദ്ധിക്കാതെ ഡ്രൈവിങ്ങിൽ ശ്രേദ്ധിച്ചു അവൾ ആണെങ്കി അവനെ തന്നെ നോക്കി ഇരിക്കയിരുന്നു 'ശെരിക്കും നിങ്ങടെ സ്വഭാവം എനിക്ക് മനസിലാകുന്നില്ല എവിടെയോ നമ്മൾ തമ്മിൽ ഒരു ആത്മബന്ധം ഉള്ളത് പോലെ തോന്നുവാ 'അവൾ മനസ്സിൽ പറഞ്ഞു പെട്ടന്നാണ് കാർ ഒരു ഊടുവഴിയിലേക്ക് തിരിച്ചത് തനിക് പരിജയം ഉള്ള വഴി കണ്ടതും അവൾ അവനെ ഒന്ന് നോക്കി അവൻ ഇതൊന്നും ശ്രേദ്ധിച്ചില്ല 'Sir നമ്മൾ എങ്ങോട്ടാ പോകുന്നെ ഇത് എന്റെ വീട്ടിലേക്കുള്ള വഴി അല്ലേ ' അവൻ അവൾക് മറുപടി ഒന്നും കൊടുക്കാതെ വണ്ടി അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് നിർത്തി 'ഇറങ് 'അവളെ നോക്കി പറഞ്ഞു കൊണ്ട് അവൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവളും അവൻ പിറകെ ഇറങ്ങി 'Sir നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത് ' 'പറയാം നീ വാ 'എന്നും പറഞ്ഞ അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ഒരുപാട് കാലം അടഞ്ഞു കിടക്കുന്നതായത് കൊണ്ട് വലിയ ഒരു ശബ്ദത്തോടെ അത് തുറക്കപ്പെട്ടു അവളും അവന്റെ കൂടെ അകത്തേക്ക് കയറി 'രാമേട്ടൻ 'അകത്തു നിൽക്കുന്ന ആളെ കണ്ടതും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു രാമേട്ടൻ കണ്ടിട്ട് വർഷങ്ങളായി അച്ഛൻ മരിച്ചതിൽ പിന്നെ ആളെ ആരും കണ്ടിട്ടില്ല 'പൂജ മോളെ 'എന്നും വിളിച് അയാൾ അവൾക്കു അരികിലേക്ക് ചെന്നു 'രാമേട്ടാ എത്ര കാലായി കണ്ടിട്ട് എവിടെ ആയിരുന്നു ഇത്രേം കാലം '

അതൊന്നും പറയാൻ ഇപ്പൊ സമയമില്ല മോളെ ഇതാ ഇത് തരാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത് 'അവളുടെ കയ്യിൽ ഒരു document കൊടുത്ത് അയാൾ പറഞ്ഞു 'ഇത്....' 'ഈ വീടും പറമ്പും മോൾടെ പേരിൽ ആകിയിട്ടുണ്ട് അതിന്റെ document ആണ് എന്റെ കുഞ്ഞിന് നല്ലതേ വരൂ എന്തായാലും സുരക്ഷിതമായ കൈകളിൽ എത്തി ചേർന്നല്ലോ അത് മതി എനിക്ക് 'അവളുടെ തലയിൽ തലോടി പറഞ്ഞു കൊണ്ട് അയാൾ നടന്നകന്നു കുറച്ചുനേരം എന്താണ് സംഭവിച്ചത് എന്നവൾക്ക് മനസിലായില്ല സ്വാബോധത്തിലേക്ക് വന്നപ്പോ കണ്ടത് തന്നെ നോക്കി നിൽക്കുന്ന എബിയെ ആണ് 'Sir എന്താ ഇതിന്റെ ഒക്കെ അർത്ഥം എനിക്ക് ഒന്നും മനസിലാകുന്നില്ല ' അവൻ ഒന്നും മിണ്ടാതെ അവളുടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയുടെ അടുത്തേക്ക് ചെന്നു അവിടെ ഉള്ള വിളക്ക് കത്തിച്ചു കണ്ണടച്ച് പ്രാർത്ഥിച്ചു അവളും കൂടെ ചെന്ന് പ്രാർത്ഥിച്ചു 'പോകാം 'അവർക്കിടയിലെ മൗനത്തെ ബേദിച്ച അവൻ ചോദിച്ചു 'മ്മ് 'അവൾ മൂളി അവർ രണ്ടുപേരും വീടിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങി പോകാൻ നേരം അവൾ ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞു നോക്കി അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു അത് പുറം കയ്യ്കൊണ്ട് തുടച് അവൾ കാറിൽ കയറി ഇരുന്നു അവൾ കയറിയതും അവൻ വണ്ടി എടുത്തു ~~~~~~~~~~~~~

'ഇച്ചായ അവരെ കാണാനില്ലല്ലോ ഒന്ന് വിളിച്ചു നോക്ക് ' 'എന്റെ ആലിസെ അവർ വന്നോളും നീ ഒന്ന് സമാധാനപ്പെട് ' 'എന്തോ അരുതാത്തത് സംഭവിക്കാൻ പോവാണ് എന്ന് എന്റെ മനസ്സ് പറയും പോലെ ' 'മമ്മി ഒന്ന് മിണ്ടാതിരുന്നേ അവർ enjoy ചെയ്യായിരിക്കും ഇപ്പോൾ ' 'നീ എന്റെ കയ്യിന്ന് വാങ്ങിക്കും പെണ്ണെ ഒന്ന് വിളിക്ക് ഇച്ചായ ' 'ഹ്മ്മ് ശെരി 'എന്നും പറഞ്ഞ അയാൾ ഫോൺ എടുത്ത് വിളിക്കാൻ നിന്നപ്പോൾ ആണ് പുറത്ത് കാർ വരുന്ന ശബ്ദം കേട്ടത് 'ദേ അവർ വന്നെന്ന് തോന്നുന്നു മമ്മി 'എന്നും പറഞ്ഞ റോസമ്മ പുറത്തേക്ക് ചെന്നു കൂടെ അവരും വണ്ടിയിൽ നിന്നിറങ്ങിയവരെ കണ്ട് അവർ പരസ്പരം ഒന്ന് നോക്കി 'എബിടെ വീട് അല്ലേ ' 'അതെ ആരാ മനസിലായില്ലല്ലോ ' 'ഞാൻ മാനസി ഇതെന്റെ മോൻ വിഷ്ണു പൂജയുടെ അപ്പച്ചിയാണ് ' 'ഓഹ് അകത്തേക്ക് വരൂ 'പപ്പാ അവരെ അകത്തേക്ക് ക്ഷണിച്ചു എല്ലാവരും അകത്തേക്ക് കയറി മമ്മി അവർക്ക് ജ്യൂസ്‌ കൊടുത്തു 'ഇനി ഞങ്ങൾ വന്ന കാര്യം പറയാം, പൂജയുടെയും ഇവന്റെയും കല്യാണം വർഷങ്ങൾക്ക് മുന്നേ ഉറപ്പിച്ചതാണ് പക്ഷെ അത് നടത്തുന്നതിന് മുന്നേ അവളുടെ അച്ഛനും അമ്മയും പോയി ഇപ്പൊ അവളുടെ guardians നിങ്ങൾ അല്ലേ അത് കൊണ്ട് നിങ്ങളോട് അതിനെ കുറിച് സംസാരിക്കാനാ ഞങ്ങൾ വന്നത് '

'അത് ഞങ്ങൾ എന്ത് പറയാനാ എന്തായാലും ഞങ്ങൾ അവളോടും എബിയോടും ഒന്ന് സംസാരിക്കട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാം ' 'Ok പൂജക്ക്‌ സമ്മതക്കുറവ് ഒന്നും ഉണ്ടാവില്ല കാരണം അവൾക്കു ഇവനെ ഒരുപാട് ഇഷ്ട്ടാണ് ബാക്കി നിങ്ങൾ അറിയിച്ചാൽ മതി തല്ക്കാലം ഞങ്ങൾ ഇവിടെ വന്ന കാര്യം അവൾ അറിയണ്ട 'എന്നും പറഞ്ഞ അവർ പുറത്തേക്ക് ഇറങ്ങി 'എന്നാ ശെരി ഞങ്ങൾ ഇറങ്ങാ പിന്നെ കാണാം 'എന്നും പറഞ്ഞ അവർ കാറ്റിൽ കയറി പോയി അവരുടെ കാർ വീടിന്റെ കോമ്പൗണ്ട് വിട്ട് പോയതും എബിയുടെ കാർ അകത്തേക്ക് വന്നു ~~~~~~~~~~~~~ 'ആരാ പപ്പാ വന്നേ 'കാറിൽ നിന്നിറങ്ങി അവൻ ചോദിച്ചു 'അത് എന്റെ ഒരു പഴയ ഫ്രണ്ട് ആയിരുന്നു 'അയാൾക് എന്തോ അങ്ങനെ പറയാൻ തോന്നി 'ഹ്മ്മ് 'എന്ന് മൂളി അവൻ അകത്തേക്ക് കയറിപ്പോയി 'നീ എന്താ മോളെ അവിടെ തന്നെ നിൽക്കുന്നെ അകത്തേക്ക് വാ 'മുറ്റത്ത് തന്നെ നിൽക്കുന്ന പൂജയെ കണ്ട് പപ്പാ ചോദിച്ചു 'Hey ഒന്നുല്ല പപ്പാ 'എന്നും പറഞ്ഞ അവൾ അകത്തേക്ക് കയറി 'ചേച്ചി എങ്ങനെ ഉണ്ടായിരുന്നു നിങ്ങടെ കറക്കം എവിടെ എല്ലാം പോയി ' 'എവിടെയും പോയില്ല 'അവൾ ദേഷ്യത്തിൽ പറഞ്ഞു 'പിന്നെ ' 'റോസമ്മേ നീ ഒന്ന് മിണ്ടാതിരുന്നേ, നിങ്ങൾ തമ്മിൽ എന്തേലും വഴക്ക് ഉണ്ടായോ മോളെ ' 'ഇല്ല പപ്പാ ഞാൻ ഒന്ന് പോയി ഫ്രഷ് ആവട്ടെ ' 'അല്ല ഇതെന്താ നിന്റെ കയ്യിൽ ഒരു file ' 'അത് ഓഫീസിലെ ഒരു file ആണ് 'അവരോട് അങ്ങനെ പറയാൻ ആണ് അവൾക്കു തോന്നിയത് '

എന്നാ മോൾ പോയി ഫ്രഷ് ആയി വാ മമ്മി കഴിക്കാൻ എടുത്ത് വെക്കാം ' 'Ok'എന്നും പറഞ്ഞ അവൾ റൂമിലേക്ക് പോയി ഫ്രഷ് ആയി അവൾ താഴേക്ക് ചെന്നപ്പോഴേക്കും മമ്മി കഴിക്കാൻ എടുത്തു വേച് അവളെയും എബിയേയും കാത്തിരിക്കയാണ് 'നിങ്ങൾ രണ്ടുപേരും വന്നോ ഇരിക്ക് വല്ലതും കഴിക്കണ്ടേ ' മമ്മിയുടെ സംസാരം കേട്ടപ്പോൾ ആണ് തന്റെ കൂടെ നിൽക്കുന്ന എബിയെ അവൾ കണ്ടത് അവർ രണ്ടുപേരും ചെന്ന് ചെയറിൽ ഇരുന്നു മമ്മി അവർക്ക് വിളമ്പി കൊടുത്തു എല്ലാവരും ഇരുന്ന് കഴിക്കാൻ തുടങ്ങി 'എബി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് 'അവർക്കിടയിലെ മൗനത്തെ ബേദിച്ച പപ്പാ പറഞ്ഞു അവൻ എന്താ എന്നാ അർത്ഥത്തിൽ പപ്പയെ നോക്കി 'നേരത്തെ വന്ന് പോയ എന്റെ ഫ്രണ്ട് ഇല്ലേ അവരുടെ മകൻ വേണ്ടി നമുക്ക് പൂജ മോളെ ആലോചിച്ചാലോ 'പപ്പാ പറഞ്ഞു തീർന്നതും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അവളുടെ നെറുകയിൽ കയറി അവൾ ഇരുന്ന് ചുമക്കാൻ തുടങ്ങി 'എന്നാ പറ്റി മോളെ നോക്കിനിൽക്കാതെ ആ കൊച്ചിൻ കൊറച്ചു വെള്ളം കൊടുക്ക് എബി 'മമ്മി പറഞ്ഞതും അവൻ അവൾക്കു വെള്ളം എടുത്ത് കൊടുത്തു അവൾ അത് കുടിച്ചു വീണ്ടും കഴിക്കാൻ തുടങ്ങി 'നീ ഒന്നും പറഞ്ഞില്ല ' 'ഇവൾക്ക് ഇപ്പൊ കല്യാണം വേണം എന്ന് ആരേലും പറഞ്ഞോ ' 'അതല്ല മോനെ ഇങ്ങനെ പ്രായപൂർത്തി ആയ ഒരു പെണ്കുട്ടി നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ നാട്ടുക്കാർ എന്ത് വിചാരിക്കും അതാ പപ്പാ അങ്ങനെ പറഞ്ഞെ '

'Enough പപ്പാ ഇവൾക്ക് ഇപ്പൊ ആരും കല്യാണം ആലോചിക്കേണ്ട ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് ഞാനല്ലേ അപ്പൊ എനിക്കറിയാം എന്ത് ചെയ്യണം എന്ന് പിന്നെ നാട്ടുകാർ അവരുടെ ചിലവിൽ അല്ലല്ലോ നമ്മൾ കഴിയുന്നത് so not worried about that 'എന്ന് ദേഷ്യത്തിൽ പറഞ്ഞ അവൻ എണീറ്റ് പോയി 'പപ്പാ ഞാൻ കാരണം നിങ്ങൾക് എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ ഇവിടെ നിന്ന് പൊക്കോളാം ' 'മോളെ ഞാൻ ആ ഒരു അർത്ഥത്തിൽ പറഞ്ഞത് അല്ല ഒരു മകളെ കാര്യത്തിൽ പപ്പക്ക് കുറച്ചു ഉത്തരവാദിത്യം ഇല്ലേ അതാ ഞാൻ ' അവൾ അതിന് ഒന്നും മറുപടി പറയാതെ എണീറ്റ് പോയി 'കാമുകൻ പോയപ്പോ കാമുകിയും എണീറ്റ് പോയി 'അവർ രണ്ടുപേരും പോകുന്നത് കണ്ട് റോസമ്മ പറഞ്ഞു റൂമിൽ എത്തിയിട്ടും അവൾക്ക് മനസ്സിന് ഒരു സമാധാനം കിട്ടിയില്ല 'എബി sir എങ്ങനെ രാമേട്ടനെ അറിയാ ആ വീട് എങ്ങനെ എന്റെ പേരിലേക്ക് മാറി 'അങ്ങനെ പല ചോത്യങ്ങളും അവളുടെ മനസ്സിൽ കൂടെ കടന്നുപോയി എല്ലാത്തിനുമുള്ള ഉത്തരം എബി sir ൽ നിന്നെ കിട്ടു എന്നറിയാവുന്നത് കൊണ്ട് അവൾ അവന്റെ റൂമിലേക്ക് ചെന്നു 'ഇങ്ങേർ ഇതെവിടെ പോയി 'എന്ന് ചിന്തിച് അവൾ റൂം മൊത്തം നോക്കി ബാൽക്കണിയിൽ നിന്ന് സംസാരം കേട്ടപ്പോൾ മനസിലായി

അവൻ അവിടെ ഉണ്ടെന്ന് അവൾ അങ്ങോട്ടേക്ക് പോയി ~~~~~~~~~~~~~ ഒരു important കാൾ അറ്റന്റ് ചെയ്യാൻ ബാൽക്കയിലേക്ക് വന്നതാണ് എബി ഫോൺ വേച് തിരിഞ്ഞപ്പോൾ തന്റെ മുന്നിൽ എന്തോ ചിന്തിച്ചു നിൽക്കുന്ന പൂജയെ ആണ് കണ്ടത് 'ഹലോ 'അവൻ അവളുടെ മുഖത്തിന് മുന്നിൽ വിരൽ ഞൊടിച്ചു വിളിച്ചു 'ഹേ 'അവൾ ഒന്ന് ഞെട്ടി 'എന്താ ഇവിടെ ' 'എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാം ' 'എന്നാ കാര്യം പറ ' 'ഇന്ന് നടന്നതിന്റെ എല്ലാം അർത്ഥം എന്താ ' 'നീ ഉദ്ദേശിച്ചതെ താഴെ നടന്നതിനെ കുറിച്ചാണോ ' 'അല്ല അതിന് മുൻപുള്ള കാര്യം ' 'ഓഹ് അത് നിന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണല്ലേ അത് നിനക്ക് നഷ്ട്ടപെടെണ്ടെന്ന് കരുതി ഞാൻ നിന്റെ പേരിൽ വാങ്ങിച്ചു ' 'അതെന്തിനാ എന്നാ ചോദിചേ ' 'നീ ഇപ്പൊ ഈ വീട്ടിലെ ഒരു അംഗം ആണ് അപ്പൊ നിന്റെ കാര്യത്തിൽ എനിക്ക് ചില ഉത്തരവാദിത്യങ്ങൾ ഉണ്ട് അത് ഞാൻ നിറവേറ്റുന്നു ' 'ആദ്യം സ്വന്തം കാര്യത്തിൽ കുറച്ചു ഉത്തരവാദിത്യം കാണിക്ക് എന്നിട്ട് മതി എന്റെ കാര്യത്തിൽ 'അവൾ അവനെ പുച്ഛിച്ചു പോകാൻ നിന്നു 'ഒന്ന് നിന്നെ ms പൂജ വിശ്വനാഥൻ 'അവൻ വിളിച്ചതും അവളുടെ കാലുകൾ നിശ്ചലമായി 'എന്തിനാ ഈ ഒളിച്ചുകളി ഞാൻ ഒന്നും അറിയില്ലെന്ന് കരുതിയോ 'അവളുടെ മുന്നിൽ കയറി നിന്ന് അവൻ ചോദിച്ചു 'Sir ൻ എങ്ങനെ ഇതൊക്കെ അറിയാം ' 'നിന്റെ അപ്ലിക്കേഷൻ വന്നപ്പഴേ ഞാൻ എല്ലാം അന്വേഷിച്ചു പക്ഷെ ഒരു സംശയം മാത്രേ ഉള്ളു the great business man വിശ്വനാഥന്റെ മകൾ എന്തിന് എന്റെ കമ്പനിയിൽ ജോലിക്ക് വന്നു അത് മാത്രമാണ് എനിക്ക് അറിയേണ്ടത് '

'ശെരിയാ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തപ്പോലെ ജീവിക്കേണ്ടി വന്നവൾ ആണ് ഞാൻ അച്ഛന്റെ മരണശേഷം company നോക്കി നടത്തുന്നത് അപ്പച്ചിയും മാമനും ആണ് ഞങ്ങൾക്ക് അതിൽ ഒന്നും അവകാശമില്ല പക്ഷെ സ്വത്തിന വേണ്ടി അവർ എന്റെ അച്ഛനെ കൊന്നതാണെന്ന് ഞാൻ അറിയാൻ വൈകി പക്ഷെ അച്ഛൻ സ്വത്തുക്കൾ എല്ലാം എന്റെ പേരിലാക്കിയിരുന്നു എനിക്ക് 18 വയസ്സ് തികഞ്ഞാൽ മാത്രേ അവർക്ക് അത് സ്വന്തമാക്കാൻ കഴിയു അത് കൊണ്ട് തന്നെ അവർ എന്നിൽ ആധിപത്യം സ്ഥാപിച്ചു വിഷ്ണുവേട്ടന്റെ രൂപത്തിൽ അതിൽ നിന്നെല്ലാം എന്നെ രക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് എന്റെ അമ്മയാണ് ആ അമ്മയെ കൂടി അവർ കൊന്നപ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയി ഞാൻ അവിടെ നിന്ന് enne തിരിച്ചു കൊണ്ട് വന്നത് sir ആണ് ആരുമില്ലാതിരിക്കുന്ന എനിക്കൊരു കുടുംബത്തെ തന്നു thanks sir എല്ലാത്തിനും 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും പോകാൻ നിന്നു പെട്ടന്ന് അവൻ അവളെ കയ്പിടിച്ചു ചുമരിലേക്ക് ചേർത്ത നിർത്തി അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു പോയി ആ കണ്ണുകൾക്ക് തന്നോട് എന്തോ പറയാൻ ഉള്ളതായി അവൾക്കു തോന്നി 'Sir എന്താ ഇത് വിട്ടേ ' അവൾ പറയുന്നത് ഒന്നും അവൻ കേൾക്കുന്നില്ലായിരുന്നു അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ ആയിരുന്നു അവളിൽ നിന്ന് വമിക്കുന്ന ചെമ്പകത്തിന്റെ മണം അവനെ മറ്റേതോ ലോകത്തിൽ എത്തിച്ചു അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ ഉള്ള മറുകിൽ തന്റെ പല്ലുകൾ ആഴ്ത്തി 'സ്സ് 'അവൾ ശബ്ദം ഉണ്ടാക്കി അപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവിടെ മുത്തിയിരുന്നു പെട്ടന്ന് എന്തോ ഉൾപ്രേരണയാൽ അവൾ അവനെ പിടിച്ച തള്ളി കണ്ണിൽ വെള്ളോം നിറച്ച അവിടെ നിന്നും ഓടി പോയി 'ചേ മോശമായി പോയി എബി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു അവൾ നിന്നെ കുറിച് എന്ത് വിചാരിച്ചുകാണും 'മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചു അവൻ സ്വയം പറഞ്ഞു 'Sorry പൂജ really sorry '...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story