അറിയാതെ: ഭാഗം 12

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇച്ചായൻ എന്നതാ ഉദ്ദേശിക്കുന്നെ എനിക്ക് ഒന്നും മനസിലാകുന്നില്ല ' 'എന്നതാ നിന്റെ പ്രശ്നം ഇപ്പൊ ' 'അവൾ നമ്മുടെ എബിക്ക് ഉള്ളതാണ് വേറെ ആര് വന്നാലും ഞാൻ സമ്മതിക്കില്ല ' 'എന്റെ പൊന്ന് ആലിസെ ഞാൻ അവന്റെ മനസ്സ് അറിയാൻ just ഒന്ന് പറഞ്ഞു നോക്കിയതല്ലേ ഞാൻ അവളുടെ കല്യാണ കാര്യത്തെ കുറിച് പറഞ്ഞപ്പോൾ അവന്റെ മുഖം മാറിയത് ശ്രേധിച്ചോ നീ ' 'പിന്നെ എനിക്ക് അതല്ലേ പണി നിങ്ങൾ എന്നതാ ഉദേശിച്ചേ അത് പറ ' 'എടി അവൻ അവളെ ഒരുപാടിഷ്ട്ട പക്ഷെ തുറന്ന് പറയില്ല എന്ന് മാത്രം അവന്റെ PA ആയത് കൊണ്ട് ഒന്നുമല്ല അവൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത് ' 'പിന്നെ ' 'അവന്റെ ഭാര്യ ആയിട്ടാ അവളെ കൂട്ടികൊണ്ട് വന്നത് ' 'അപ്പൊ ഇച്ചായൻ പറഞ്ഞു വരുന്നത് അവരുടെ കല്യാണം കഴിഞ്ഞു എന്നാണോ ' 'അങ്ങനെ അല്ലെടി മനസ്സ് കൊണ്ട് അവന്റെ ഭാര്യയായി അവളെ accept ചെയ്തു എന്നാ പറഞ്ഞെ ഇന്ന് നമ്മൾ പുറത്ത് പോയപ്പോ നീ ശ്രേധിച്ചോ അവൾ ആ ഡ്രസ്സ്‌ ഇട്ടത് അവൻ പിടിച്ചില്ല അവൻ അവളെ കൊണ്ട് അത് change ചെയ്യിപ്പിച്ചു പക്ഷെ നമ്മുടെ റോസമ്മയും അതെ ഡ്രസ്സ്‌ തന്നെ അല്ലേ ഇട്ടിരുന്നേ എന്നിട്ട് അവനത് change ചെയ്യാൻ പറഞ്ഞോ ഇല്ലല്ലോ അതാ ഞാൻ പറഞ്ഞെ തന്റെ ഭാര്യ നല്ല ഡ്രസ്സ്‌ ഇട്ട് കൂടെ വന്നാൽ മതി എന്നെ ഏതൊരു ഭർത്താവും ആഗ്രഹിക്കു അതെ അവനും ചെയ്തു ഇപ്പൊ മനസ്സിലായോ '

'എടാ കള്ള എബി നിനക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ട് ' 'പണി നാളെ കൊടുക്കാം ഇപ്പൊ ലൈറ്റ് ഓഫ്‌ ചെയ്തേ എനിക്ക് ഉറങ്ങണം ' 'Ok ' അവർ ചെന്ന് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു ~~~~~~~~~~~~~ 'എങ്ങനെ ഇന്നവളെ face ചെയ്യും കർത്താവെ ഒന്നും വേണ്ടായിരുന്നു അപ്പോഴത്തെ പൊട്ടബുദ്ധിയിൽ തോന്നിപോയതാ അവളെ അങ്ങനെ കണ്ടപ്പോൾ control പോയി ഇനി enna ചെയ്യും 'ഇന്നലത്തെ കാര്യം ആലോചിച്ച റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ് എബി 'എബിച്ചയോ ഇന്ന് ഓഫീസിൽ പോണില്ലേ പൂജ ചേച്ചി താഴെ ready ആയി ഇച്ചായനെ കാത്തുനിൽക്കുന്നുണ്ട് ' 'ഞാനിതാ ഇറങ്ങാൻ നിക്കാടി എന്റെ ഒരു file ഇവിടെ വെച്ചിരുന്നു അത് നോക്കായിരുന്നു ' 'എന്തോ പ്രശ്നം ഉണ്ടല്ലോ സത്യം പറ എന്നതാ പ്രശ്നം ' 'ഒന്നുല്ല റോസമ്മേ നീ ഒന്ന് പോയി തരോ ' 'ഇപ്പൊ ഞാൻ പോവാ പക്ഷെ ഞാൻ കണ്ടുപിടിക്കും എല്ലാം നോക്കിക്കോ ' 'നീ പോടീ 'അവളെ പുച്ഛിച്ച അവൻ താഴേക്ക് ചെന്നു അവനെ കണ്ടതും പൂജ അവന്റെ അടുത്തേക്ക് ചെന്നു 'പപ്പാ മമ്മി ഞാൻ ഇറങ്ങാ 'അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ പുറത്തേക്ക് ഇറങ്ങി 'ഈ ചെക്കൻ ഇത് എന്നാ പറ്റി മോൾ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ ' 'ചിലപ്പോ എന്തേലും അത്യാവശ്യം ഉണ്ടാകും മമ്മി അതായിരിക്കും 'അവൾ പറഞ്ഞ തീർന്നതും പുറത്ത് നിന്ന് അവൻ ഹോർണടിക്കുന്ന ശബ്ദം കേട്ടു 'മോളെ പെട്ടന്ന് ചെല്ല് ഇല്ലെങ്കി അവൻ പോകും '

'എന്നാ പപ്പാ മമ്മി ഞാൻ ഇറങ്ങാ പപ്പാ വന്നിട്ട് നമുക്ക് ഒരു കാര്യം ചെയ്യാൻ ഉണ്ടെട്ടോ മറക്കല്ലേ 'പുറത്തേക്ക് പോകും വഴി അവൾ വിളിച്ചു പറഞ്ഞു അവൾ കാറിൽ കയറിയതും അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വണ്ടി എടുത്തു 'ഇങ്ങേർക്ക് എന്ത് പറ്റി സാധാരണ വൈകിയാൽ എന്റെ അമ്മക്ക് വരെ വിളിക്കുന്നതാണല്ലോ എന്ത് പറ്റി 🤔'(പൂജ ആത്മ ) 'നീ കൊറേ നേരായല്ലോ എന്നെ നോക്കുന്നു എന്നാ കാര്യം ' അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി പുറത്തേക്ക് നോക്കി ഇരുന്നു ~~~~~~~~~~~~~ ഓഫീസിൽ എത്തിയതും അവൻ വണ്ടി പാർക്ക്‌ ചെയ്ത് പെട്ടന്ന് തന്നെ ഓഫീസിന്റെ അകത്തേക്ക് കയറി പോയി 'കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കി സാധാരണ ഞാൻ കൂടെ വന്നിട്ടേ അകത്തേക്ക് കയറാർ ഉള്ളു ആ എന്തേലും ആകട്ടെ ഞാൻ എന്തിനാ അങ്ങേരെ കാര്യം ആലോചിക്കുന്നേ ' 'നീ എന്നാടി ഇങ്ങനെ പിറുപിറുത്തു വരുന്നേ 'അവളുടെ വരവ് കണ്ട് ജോ ചോദിച്ചു 'ഒന്നുല്ലടാ ഞാൻ ചുമ്മാ ഇങ്ങനെ 😁' 'ഈ ഇടയായിട്ട് നിനക്ക് എന്തൊക്കെയോ മാറ്റം ഉണ്ട് ' 'എനിക്കോ നീ ഒന്ന് പോയെ, അല്ല അന്നു എന്തെ ' 'ചെറിയൊരു പ്രശ്നം ഉണ്ട് അത് പറയാനാ ഞാൻ നിന്നെ wait ചെയ്ത് നിന്നത് ' 'എന്ത് കാര്യം ' 'നീ വാ പറയാം 'അവളെയും വലിച്ച അവൻ കാന്റീനിലേക്ക് പോയി

'എന്താടാ പ്രശ്നം നീ പറ ' 'ഇത് പറയാൻ ഞാൻ നിന്നെ ഇന്നലെ രാത്രി എത്ര വിളിച്ചു നീ എന്താ ഫോൺ എടുക്കാഞ്ഞേ ' ഇന്നലെ രാത്രി എന്ന് പറഞ്ഞപ്പോഴേ അവൾക്ക് ഇന്നലെ നടന്നത് എല്ലാം കണ്മുന്നിൽ മിന്നിമാഞ്ഞു അവൾ പോലും അറിയാതെ അവളുടെ കയ്യ് കഴുത്തിലേക്ക് നീണ്ടു 'അത് ശെരി അപ്പൊ അതാണ് കാര്യം അല്ലേ നിങ്ങടെ ഒളിച്ചു കളി ഞാൻ നിർത്തി തരാം എബി sir ' 'ഡി ഞാൻ പറയുന്ന വല്ലതും നീ കേൾക്കുന്നുണ്ടോ ' 'ഹേ നീ എന്താ പറഞ്ഞെ ' 'ബെസ്റ്റ് അപ്പൊ ഞാൻ ഇത്രേം നേരം വായിട്ടലച്ചത് പിന്നെ ആരോടാ ' '😁sorry ഞാൻ വേറെ കാര്യങ്ങൾ ആലോചിച്ചപോയി നീ ഒന്നും കൂടെ പറ ' 'എടി അന്നൂന്റെ വീട്ടിൽ കല്യാണം നോക്കാൻ തുടങ്ങി ഇന്നേതോ ചെക്കൻ കാണാൻ വരും എന്ന് പറഞ്ഞ അവൾ ഇന്നലെ എനിക്ക് msg ഇട്ടിരുന്നു ' 'അതിൻ ഞാൻ എന്ത് വേണം നീ നേരത്തും കാലത്തും അവളുടെ അപ്പനോട് സംസാരിക്കാത്തത് കൊണ്ടല്ലേ ' 'പറ്റിപ്പോയി നീ ക്ഷമി ഇന്ന് നീ എന്റെ കൂടെ അവളുടെ വീട് വരെ ഒന്ന് വരുവോ നമുക്ക് എല്ലാം അവളുടെ അപ്പനോട് സംസാരിക്കാം പുള്ളി സമ്മതിക്കും '

'ഞാൻ നിന്റെ കൂടെ വരാൻ നീ നടക്കുന്ന കാര്യം വല്ലതും പറ ' 'അതെന്താ നിനക്ക് എന്റെ കൂടെ വന്നാൽ ' 'എബി sir സമ്മതിക്കും എന്ന് തോന്നുണ്ടോ നിനക്ക് ' 'നീ എന്തിനാ അങ്ങേരെ പേടിക്കുന്നെ നിന്റെ കെട്ടിയോൻ ഒന്നും അല്ലല്ലോ ' 'അല്ല പക്ഷെ now he is my local guardian അന്ന് പോലീസ് സ്റ്റേഷനിൽ വേച് എഴുതികൊടുത്തത് നീ മറന്നോ നീയും ഉണ്ടായിരുന്നല്ലോ കൂടെ അത് കൊണ്ട് പുള്ളിടെ സമ്മതമില്ലാതെ ഞാൻ എങ്ങനെ വരാ ' 'എന്നാ നീ ആളോട് കാര്യം പറ എനിക്ക് ഉറപ്പുണ്ട് എബി sir സമ്മതിക്കും ' 'എന്തായാലും ഞാൻ നോക്കട്ടെ പുള്ളി സമ്മതിച്ചില്ലേലും ഞാൻ വരും മതിൽ ചാടി ആണെങ്കിലും ok 😁' 'Double ok ' അവനോട് പിന്നെ കാണാം എന്ന് പറഞ്ഞ അവൾ എബിയുടെ ക്യാബിനിലേക്ക് നടന്നു ~~~~~~~~~~~~~ 'നീ എന്താ വീണ അകത്തു കയറാതെ ഇവിടെ തന്നെ നിൽക്കുന്നെ ' 'അതെടി അങ്ങേര് ഇന്ന് കട്ടകലിപ്പിലാണ് ഞാൻ ഇതുമായിട്ട് അങ്ങോട്ട് ചെന്നാൽ എന്റെ പരിപ്പ് എടുക്കും എന്നാൽ ഇത് ഇപ്പൊ തന്നെ കൊണ്ടുകൊടുക്കും വേണം എന്ത് ചെയ്യണം എന്നറിയാതെ നിൽക്കാണ് ' 'നീ അത് ഇങ് താ ഞാൻ കൊടുത്തോളാം 'എന്നും പറഞ്ഞ പൂജ അവളുടെ കയ്യിൽ നിന്നും file വാങ്ങി ക്യാബിൻ അകത്തേക്ക് കയറി 'Sir വീണ ഇത് തരാൻ പറഞ്ഞു 'അവൾ file അവൻ നേരെ നീട്ടികൊണ്ട് പറഞ്ഞു

'അവിടെ വെച്ചേക്ക് 'അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു 'ഹലോ sir ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ' 'നിന്നോടല്ലേ ഞാൻ അത് ഇവിടെ വെക്കാൻ പറഞ്ഞെ ' അവളുടെ മുഖത്ത് നോക്കാതെ സംസാരിക്കുന്ന അവനെ കണ്ട് അവൾക്കു ചിരി വന്നു അവൾ avane നോക്കി പൊട്ടി ചിരിച്ചു 'നിനക്ക് എന്നാ വട്ടായോ ' 'എനിക്കല്ല sir ആണ് വട്ട് ' 'വട്ട് നിന്റെ തന്തക്ക് ' 'ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ ' 'പറഞ്ഞ നീ എന്നാ ചെയ്യും ' 'നിങ്ങൾ ഇന്നലെ ചെയ്തത് ഞാൻ എല്ലാവരോടും വിളിച് പറയും എല്ലാവരും അറിയട്ടെ എന്നെ എബി sir ന്റെ മഹത്യമം 'അവൾ അങ്ങനെ പറഞ്ഞതും അവൻ സൈലന്റ് ആയി 'അയ്യേ ഇത്രേ ഉള്ളു നിങ്ങൾ ഞാൻ അതൊക്കെ അപ്പോഴേ വിട്ടു പിന്നെ തെറ്റ് നിങ്ങടെ ഭാഗത്ത്‌ മാത്രമല്ല എന്റെ ഭാഗത്തും ഉണ്ട് എനിക്ക് നിങ്ങളെ അതിൽ നിന്ന് തടയാമായിരുന്നു പക്ഷെ ഞാൻ അത് ചെയ്തില്ല അപ്പൊ രണ്ടുപേരും കുറ്റകരാണ് അതിന് ഇങ്ങനെ നടക്കേണ്ട ആവശ്യം ഒന്നുല്ല കേട്ടോ mr എബി എനിക്ക് ഇഷ്ട്ടം ഞാൻ എന്ത് പറഞ്ഞാലും വഴക്കിടുന്ന എബി sir ആണ് അല്ലാതെ ഇങ്ങനെ മിണ്ടാതിരിക്കുന്ന എബിയെ അല്ല 'എന്നും പറഞ്ഞ അവൾ അവളുടെ സീറ്റിൽ പോയിരുന്നു അവൾ പറഞ്ഞത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൾക്കു മാത്രമായിട്ടുള്ള പുഞ്ചിരി

~~~~~~~~~~~~~ 'ഡാ നീ ഞാൻ പറഞ്ഞ കാര്യം ready ആക്കിയോ ' '..........' 'Ok ഞാനിപ്പോ വരാം 'എന്നും പറഞ്ഞ അവൻ ഫോൺ വെച്ചു 'പൂജ ഞാൻ അത്യാവശ്യമായി ഒരിടം വരെ പോകാണ് ചിലപ്പോ വരാൻ വൈകും നീ തനിച് പോകേണ്ട താഴെ wait ചെയ്ത മതി ഞാൻ സെക്യൂരിറ്റിയോട് പറയാം 'അവളോട് പറഞ്ഞ അവൻ കാറിന്റെ കീയും എടുത്ത് ക്യാബിൻ പുറത്തിറങ്ങി താഴെ അവൻ കാത്തു നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് ചെന്നു 'നിനക്കിപ്പോ അത്യാവശ്യമായിട്ട് avane കാണേണ്ട ആവശ്യം എന്താ ' 'അതൊക്കെ ഉണ്ടെടാ ഞാൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ ആ കാര്യം confirm ചെയ്യാൻ ആണ് ' 'ഞാൻ ഒരു കാര്യം ചോദിക്കട്ടെ ' 'മ്മ് എന്താ 'അവൻ നടത്തം നിറുത്തി ചോദിച്ചു 'ശെരിക്കും നിനക്ക് അവളെ ഇഷ്ടമല്ലേ ' 'Ya അന്നും ഇന്നും എന്നും ഞാൻ അവൾ മാത്രേ സ്നേഹിച്ചിട്ടുള്ളു ' 'എന്നാലേ അധികം വൈകിപ്പിക്കാതെ സത്യം പറഞ്ഞൂടെ അവളോട് ' 'പറയണം എന്നുണ്ട് പക്ഷെ കുറച്ചു ക്ലാരിഫിക്കേഷൻ കൂടി വരുത്താൻ ഉണ്ട് അത് കൂടി കഴിഞ്ഞ് എല്ലാം അവളെ അറിയിക്കാം ' 'അധികം വൈകാതെ പറയാൻ നോക്ക് ഇല്ലെങ്കിൽ അവളെ നിനക്ക് നഷ്ട്ടമാകും ' 'അവൾക്കു ഇനി എന്നിൽ നിന്ന് ഒരു മടക്കമില്ല അരുൺ, നീ വാ നമുക്ക് പോകാം ' അവർ രണ്ടുപേരും കാറിൽ കയറി പോയി

~~~~~~~~~~~~~ 'പൂജ അങ്ങേര് എങ്ങോട്ട് പോയതാ 'എബി പോയ സമയത്ത് പൂജയെ കാണാൻ വന്നതാണ് ജോ 'ആ എനിക്കറിയില്ല എങ്ങോട്ടോ പോകാണ് എന്നും പറഞ്ഞ പോയി ' 'നീ അവനോട് ചോദിച്ചോ എന്റെ കൂടെ വരുന്ന കാര്യം ' 'ചോദിക്കാൻ പറ്റിയില്ല അപ്പോഴേക്കും പോയി ഇനി വരാൻ വൈകും എന്നാ പറഞ്ഞെ എന്നോട് ഇവിടെ wait ചെയ്യാൻ പറഞ്ഞു ' 'എന്നാ ഇന്ന് നീ എന്റെ കൂടെ പോര് sir msg ഇട്ടാൽ മതി എന്റെ കൂടെ വീട്ടിലേക്ക് പോകാണ് എന്ന് ' 'അതൊക്കെ നടക്കോ അങ്ങേര് കലിപ്പായാലോ ' 'അതിന് sir തിരിച്ചു വരുന്ന മുന്നേ നമുക്ക് തിരിച്ചെത്താം എന്തെ ' 'ഹ്മ്മ് ശെരി ' 'ഡ്യൂട്ടി സമയം കഴിഞ്ഞ് നീ താഴെ നിന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും 'എന്നും പറഞ്ഞ അവൻ പോയി അവൾ തന്റെ work ചെയ്യാൻ തുടങ്ങി സമയം അതിന്റെ വഴിക്ക് നീങ്ങി കൊണ്ടിരുന്നു ഡ്യൂട്ടി സമയം ഏതാണ്ട് തീർന്നപ്പോൾ അവൾ ജോയുടെ അടുത്തേക്ക് ചെന്നു 'ജോ ചെറിയ ഒരു പ്രശ്നം ഉണ്ട് ' 'എന്നാടി ' 'എന്റെ ഫോൺ ചാർജ് കഴിഞ്ഞ് ഓഫ്‌ ആയി ഞാൻ ആണെങ്കിൽ ഇന്ന് ചാർജർ എടുക്കാൻ മറന്നു ഇനി എങ്ങനെ എബി sir msg അയക്കും ' 'അത് സാരല്ല sir വീട്ടിൽ എത്തുന്ന മുന്നേ നിന്നെ ഞാൻ വീട്ടിൽ എത്തിക്കാം അത് പോരെ ' 'മതി എന്നാലും ഒരു ഭയം ' 'ഒരു എന്നാലും ഇല്ല നീ വന്നേ 'എന്നും പറഞ്ഞ അവൻ അവളെ കൂട്ടി അന്നൂന്റെ വീട്ടിലേക്ക് തിരിച്ചു ~~~~~~~~~~~~~

'ചേ വിചാരിച്ച സമയത്ത് എത്താൻ പറ്റിയില്ലല്ലോ ഈ പെണ്ണ് ഇതെവിടെ പോയി 'എന്ന് ചിന്തിച് അവൻ ഫോമേ എടുത്ത് പൂജയെ വിളിച്ചു 'The person you are calling is switch off ' 'ഓഹ് shit 'അവൻ ദേഷ്യത്തിൽ കയ്യ് കാറിന്റെ bonatil ഇടിച്ചു അവൻ അവിടെ എല്ലാം അവളെ നോക്കി കാണാത്തത് കൊണ്ട് അവൻ നേരെ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു 'ദിവാകരേട്ടാ പൂജയെ കണ്ടോ ' 'മോനെ അവൾ പോയല്ലോ ' 'പോയോ ആരുടെ കൂടെ ' 'മോൾടെ കൂടെ എപ്പഴും ഉണ്ടാവാറില്ലേ ഒരു പയ്യൻ അവന്റെ കൂടെ പോകുന്നത് കണ്ടു ' 'ജോ ആണോ ' 'ആ അവൻ തന്നെ ' 'എന്നാ ശെരി ' അവൻ പെട്ടന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു 'പൂജ....'വീട്ടിലെത്തിയതും അവൻ അലറി അവന്റെ ശബ്ദം കേട്ടതും പപ്പയും മമ്മിയും റോസമ്മയും എല്ലാം ഹാളിലേക്ക് വന്നു പക്ഷെ അവളെ മാത്രം കണ്ടില്ല 'മമ്മി അവൾ എന്തെ ' 'പൂജ മോൾ ആണോ അവൾ ഇത് വരെ വന്നില്ലല്ലോ '

'വന്നില്ലേ പിന്നെ അവൾ എവിടെ പോയി ' 'അത് ഞങ്ങളോട് ആണോ ചോതിക്കുന്നെ നിന്റെ കൂടെ അല്ലേ അവൾ വന്നത് ' അവൻ ഫോൺ ജോയുടെ ഫോണിലേക്ക് കാൾ ചെയ്തു 'Pick up ജോ pls pick up 'അവൻ പിറുപിറുത്തു പക്ഷെ ജോ ഫോൺ attend ചെയ്തില്ല അവൻ ദേഷ്യത്തിൽ കയ്യിലുള്ള ഫോൺ നിലത്തേക്ക് എറിഞ്ഞു 'തീർന്നു എല്ലാം തീർന്നു ഇതിപ്പോ എത്രാമത്തെ ഫോണ മമ്മി ' 'നീ ഒന്ന് മിണ്ടാതിരുന്നേ റോസമ്മേ അല്ലെങ്കിലേ അവൻ ദേഷ്യത്തിൽ ആണ് ' 'എബി എന്നാ പ്രശ്നം പൂജ എവിടെ ' അവൻ അതിന് ഒന്നും മറുപടി പറയാതെ പുറത്തേക്ക് ഇറങ്ങിയതും മുറ്റത്ത് ഒരു കാർ വന്ന് നിർത്തിയതും ഒരുമിച്ചായിരുന്നു അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും അവന്റെ ദേഷ്യം ഒന്നും കൂടെ കൂടി ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story