അറിയാതെ: ഭാഗം 20

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'താൻ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത് ' 'ചുമ്മാ എന്റെ പെണ്ണിനെ നീ സ്വന്തമാക്കാൻ പോകല്ലേ അപ്പൊ നിന്നെ ഒന്ന് കാണണം എന്ന് തോന്നി ' 'നിന്റെ പെണ്ണോ അവൾ അന്നും ഇന്നും എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു ' 'എന്നിട്ടാണോ ഇത്രേം കാലം അവളെ വേദനിപ്പിച്ചത് ഒരിക്കൽ പോലും അവളെ അറിയിച്ചോ അവൾ കാത്തിരിക്കുന്നത് നിന്നെ ആണെന്ന് ' 'അത് ഞങ്ങൾ തമ്മിലുള്ളതല്ലേ നീ ഇതിൽ ഇടപെടേണ്ട ' 'ഞാൻ ഇടപെടും കാരണം അവൾ എന്റെ പെണ്ണാ ' 'നീ കൊറേ നേരായല്ലോ ഇത് തന്നെ പറയുന്നു അവൾക്കു നിന്നെ കാണുന്നതേ പേടിയാ പിന്നെ എങ്ങനെ അവൾ നിന്റെ പെണ്ണാകും ' 'അതെല്ലാം അവളുടെ അഭിനയം ആണ് നിന്നെ കാണിക്കാൻ അവൾ നിന്നെ ചതിക്കാണ് അത് നീ അറിയുന്നില്ല ' 'അങ്ങനെ ഏതോ ഒരുത്തൻ പറഞ്ഞാൽ ഞാൻ അവളെ തെറ്റിദ്ധരിക്കും എന്ന് തോന്നുന്നുണ്ടോ ' 'പറയുന്നത് ഏതോ ഒരുത്തൻ അല്ല അവളുടെ കഴുത്തിൽ താലികെട്ടാൻ പോകുന്ന വിഷ്ണു ആണ് ' 'ഹ്മ്മ് 'എബി അവനെ പുച്ഛിച്ചു തള്ളി 'എനിക്കറിയാം നിനക്ക് വിശ്വാസം ഇല്ലെന്ന് എല്ലാം നീ അന്ന് നേരിൽ കണ്ടതല്ലേ ഇനി അത് പോരെങ്കിൽ ദ ഇത് നോക്ക് 'എന്നും പറഞ്ഞ അവൻ അവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് കാണിച്ചു കൊടുത്തു 'ഇതെല്ലാം എഡിറ്റ്‌ ചെയ്തത് ആയിരിക്കും അന്നല്ലേ നീ ഇപ്പൊ ചിന്തിക്കുന്നേ എന്നാ ഞാൻ ഒരു കാര്യം കൂടെ പറയാം കഴിഞ്ഞ ദിവസം നിങ്ങൾ ആരും ഇല്ലാത്ത സമയത്ത് അവൾ എന്നെ വീട്ടിലേക്ക് വിളിച്ചിരുന്നു

അത് അവൾ നിന്നോട് പറഞ്ഞോ ഇല്ലല്ലോ തെളിവിനായി ഇതാ ഈ vedio നോക്ക് 'അവൻ തന്റെ ഫോണിലുള്ള vedio എബിയെ കാണിച്ചു അതിൽ അവൻ വീട്ടിലേക്ക് കയറിപോകുന്നതും ഇറങ്ങി വരുന്നതും എല്ലാം ഉണ്ട് 'ഇനി നിനക്ക് എന്തേലും പറയാൻ ഉണ്ടോ ഞാൻ പറഞ്ഞത് സത്യമല്ലേ അവൾ നിന്നെ ചതിക്കാണ് ' എബിക്ക് അവനോട് തന്നെ ദേഷ്യം വന്നു അവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി പക്ഷെ വിഷ്ണുവിന്റെ ചുണ്ടിലെ വിജയ പുഞ്ചിരി അവൻ കണ്ടില്ല ~~~~~~~~ പുറത്ത് വണ്ടി വരുന്ന ശബ്ദം കെട്ടാൻ അവൾ ഞെട്ടി എണീറ്റു അവൾ പെട്ടന്ന് തന്നെ പോയി വാതിൽ തുറന്നു പലശേ avde കണ്ട കാഴ്ച അവളെ സങ്കടത്തിലാഴ്ത്തി നന്നായി കുടിച് ആടി ആടി ആണ് അവൻ വരുന്നത് ഇടക്ക് വീഴാൻ പോകുന്നുണ്ട് എന്തൊക്കെയോ പിറുപിറുത് ആണ് ആൾ വരുന്നത് പെട്ടന്ന് അവൻ വീഴാൻ പോയതും അവൾ ഓടി ചെന്ന് പിടിച്ചു 'നീ ആരാടി എന്നെ പിടിക്കാൻ വിടെന്നെ 'പറയുമ്പോൾ അവന്റെ നാവ് കുഴഞ്ഞുപോയിരുന്നു 'എബിച്ചായാ എന്താ ഇത് ഇനി കുടിക്കില്ലെന്ന് ഈനോട് സത്യം ഇട്ടിട്ട് എന്തിനാ കുടിച്ചേ ' 'ഇച്ചായനോ ആരാടി നിന്റെ ഇച്ചായൻ call me sir ' 'എന്തൊക്കെയാ പറയുന്നേ ഇന്ന് ഇച്ചായൻ തന്നെ അല്ലേ എന്നോട് പറഞ്ഞെ angane വിളിക്കാൻ '

'അത് അപ്പഴല്ലേ ഇപ്പൊ പറയുന്നു call me sir നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാ ചതിച്ചില്ലേ നീ എന്നെ ' 'പതുക്കെ പറ പപ്പയും മമ്മിയും കേൾക്കും ' അവൾ അവനെയും പിടിച്ച മുകളിലേക്ക് കയറി പോയി 'നിന്നോട് ഞാൻ പറഞ്ഞു എന്നെ വിടാൻ ഞാൻ ഒറ്റക്ക് നടന്നോളാം ' 'ഞാൻ എന്ത് തെറ്റാ sir നോട്‌ ചെയ്തേ ' 'ചതിച്ചില്ലേ നീ എന്നെ ' 'എപ്പോ എന്ത് ചതിയ ഞാൻ ചെയ്തേ ' 'നിനക്ക് അറിയില്ലേ നീ എന്താ ചെയ്തേ എന്ന് ' 'അറിഞ്ഞു കൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ' 'ഒരു മിനിറ്റ് 'എന്നും പറഞ്ഞ അവൻ ഷെൽഫ് തുറന്ന് ഒരു പെട്ടി എടുത്തു അവൾക്കു കൊടുത്ത് 'ഇത് എന്താ ' 'തുറന്ന് നോക്ക് അപ്പൊ മനസിലാവും ' അവൾ അത് തുറന്ന് നോക്കി അതിലുള്ള ലെറ്റേഴ്സ് കണ്ട് അവൾ ഒന്ന് ഞെട്ടി അവൾ അത് കയ്യിൽ എടുത്ത് വായിച്ചു താൻ എബിക്ക് അയച്ച കത്തുകൾ ആയിരുന്നു അവയെല്ലാം 'ഇതെല്ലാം എങ്ങനെ നിങ്ങടെ കയ്യിൽ ' 'ഇതെല്ലാം നീ എനിക്ക് അയച്ചതല്ലേ പക്ഷെ ഞാൻ അറിഞ്ഞില്ല അന്ന് നിന്റെ ചതി ' 'അതിന് sir ' 'ഓഹ് sorry നീ അറിയുന്ന എബി ഇങ്ങനെ അല്ലല്ലോ ഇങ്ങനെ അല്ലേ '

എന്നും പറഞ്ഞ അവൻ തന്റെ കണ്ണിലുള്ള ലെൻസ് എടുത്ത് മാറ്റി അവന്റെ കണ്ണുകൾ കണ്ടതും അവൾ ഞെട്ടി 'എബിച്ചായൻ...' ~~~~~~~~~ 'നിന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് കോളേജിൽ വെച്ചല്ല അതിനും മുന്നേ ഒരിക്കെ റോഡ്സൈഡിൽ നീ ഒരു മുത്തശ്ശിയുമായി സംസാരിച്ച നിൽക്കുമ്പോൾ ആണ് എന്തോ ആദ്യം കണ്ടപ്പോൾ തന്നെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടായി പിന്നീട് ഒരുപാട് അന്വേഷിച്ചെങ്കിലും നിന്നെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല നിന്റെ അമ്മ എന്റെ മമ്മിയുടെ ഫ്രണ്ട് ആയിരുന്നു ഞങ്ങൾ തമ്മിൽ നല്ല company ആയിരുന്നെങ്കിലും ഇങ്ങനെ ഒരു മോളെ കുറൂച് അവർ എന്നോട് പറഞ്ഞിട്ടില്ല അന്ന് മാളിൽ വേച് നമ്മൾ തമ്മിൽ കാണുന്നത് വരെ ' അവൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അവളുടെ കണ്ണ്മുന്നിൽ മിന്നിമാഞ്ഞു 'പിന്നീട് കാണുന്നത് കോളേജിൽ വെച്ചാണ് അപ്പോഴും നിന്നെ നീ അറിയാതെ ഞാൻ ശ്രേദ്ധിച്ചു നിന്റെ first letter കിട്ടിയപ്പോൾ തന്നെ മുന്നിൽ വരാം എന്ന് വിചാരിച്ചു പിന്നെ കരുതി കുറച്ചു ഇട്ട് കളിപ്പിക്കാം എന്ന് അങ്ങനെ അവസാനം കാണാം എന്നാ തീരുമാനത്തിൽ എത്തി നിന്നെ കാണാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചു കോഫി ഷോപ്പിൽ വന്നപ്പോൾ ഞാൻ കണ്ട കാഴ്ച അതെന്നെ തളർത്തി കളഞ്ഞു 'അത് പറയുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു

അവളുടെ ഓർമ്മകൾ അവളെ അന്നത്തെ ദിവസത്തിലേക്ക് കൂട്ടികൊണ്ട് പോയി 'ഇങ്ങേർ എന്ത വരാത്തത് തീരെ punctuality ഇല്ല ആൾക്ക് 'അവൾ പിറുപിറുത്തു കൊണ്ടിരുന്നു തന്റെ അടുത്ത് ആരുടെയോ സാമീപ്യം അരിഞ്ഞതും അവൾ തലയുയർത്തി നോക്കി മുന്നിൽ നിൽക്കുന്ന വിഷ്ണുവേട്ടനെ കണ്ടതും അവൾ ഇരുന്നിടത്തു നിന്ന് എണീറ്റു 'എങ്ങോട്ടാ പെണ്ണെ പോകുന്നെ 'അവളുടെ കയ്യിൽ പിടിച്ച അവൻ ചോദിച്ചു 'ദേ വിഷ്ണുവേട്ട കയ്യിന്ന് വിട് ആൾക്കാർ ശ്രെദ്ധിക്കുന്നു ' 'അവർ കാണട്ടെ എന്നായാലും നീ എന്റെ പെണ്ണ് ആകേണ്ടതല്ലേ ' 'അതിന് ഈ പൂജയെ കിട്ടും എന്ന് വിചാരിക്കണ്ട ' 'നിന്നെ സ്വന്തമാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെകിൽ ഞാൻ സ്വന്തമാക്കിയിരിക്കും ' 'ഒന്ന് പോടെയ് 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും പോകാൻ നിന്നു 'അതേയ് ഒന്ന് നിന്നെ ' 'മ്മ് എന്താ ' 'ഞാനിപ്പോ ഇവിടെ വേച് നിന്നെ kiss ചെയ്യാൻ പോവാ നീ എന്ത് ചെയ്യും ' 'അതിനുള്ള ധൈര്യം ഒന്നും തനിക്കില്ല ' 'എന്നാ എന്റെ ധൈര്യം ഞാൻ കാണിച്ചു തരാം 'എന്നും പറഞ്ഞ അവൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു

എന്നിട്ട് അവളുടെ ചുണ്ടുകളെ സ്വന്തമാക്കി അവളുടെ എതിർപ്പുകളെ അവൻ വക വെച്ചതേയില്ല 'ഒരുപാട് സന്തോഷത്തിൽ നിന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നതായിരുന്നു ഞാൻ പക്ഷെ എന്റെ കണ്ണ്മുന്നിൽ വേച് എന്റെ പെണ്ണ് മറ്റൊരുത്തനെ kiss ചെയ്യുന്നത് കണ്ടുനിൽക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു അവിടെ നിന്ന് പെട്ടന്ന് ഇറങ്ങി പോന്നു ദേഷ്യം തോന്നി നിന്നോട് ചതിക്കയായിരുന്നു എന്ന് അറിഞ്ഞില്ല ഞാൻ നിനക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഈ കണ്ണുകളെ ഞാൻ വെറുത്തു ഇത് കാണുമ്പോൾ നിന്നെ ഓർമ വരാൻ തുടങ്ങി അത് കൊണ്ട ലെൻസ് വെച്ചത് എന്റെ ഐഡന്റിറ്റി പോലും ഞാൻ മറച്ചു വെച്ചു നിന്നോടുള്ള ദേഷ്യം കൊണ്ട് എല്ലാം മറന്ന് ജീവിക്കുമ്പോൾ ആണ് നീ വീണ്ടും എന്റെ കണ്ണ്മുൻപിൽ വന്നത് ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നി പിന്നെ പതിയെ വീണ്ടും നിന്നെ സ്നേഹിക്കാൻ തുടങ്ങി പക്ഷെ അവസാനം നീ തെളിയിച്ചു എന്നെ ചതിക്കയായിരുന്നു എന്ന് 'പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു 'Pls ഞാൻ പറയുന്ന ഒന്ന് കേൾക്ക് നിങ്ങൾ പറയുന്നത് ഒന്നും സത്യമല്ല '

'ശെരി ok അന്ന് നടന്നത് എല്ലാം പോട്ടെ അവൻ ആ വിഷ്ണു ഇവിടെ വന്നിട്ട് നീ എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല ' 'അത് ഞാൻ ' 'വേണ്ട നീ ഇനി ഒന്നും പറയണ്ട വെറുപ്പാ എനിക്ക് നിന്നെ നിനക്ക് ഇനി എന്റെ മനസ്സിലും ഈ വീട്ടിലും സ്ഥാനമില്ല ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന് 'എന്ന് പുലമ്പികൊണ്ട് അവൻ ബെഡിലേക്ക് വീണു 'വെറുപ്പാ നിന്നെ വെറുപ്പ് 'അവൻ പിറുപിറുത്തു കിടന്നു ~~~~~~~~ അവൻ പറയുന്നത് എല്ലാം കെട്ട് അവൾ ചുമരിലൂടെ ഊർന്ന നിലത്തേക്ക് ഇരുന്നു അവൾക്കു തന്നെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി ഇത്ര നാൾ താൻ പരിശുദ്ധിയോടെ കാത്തുവെച്ച തന്റെ പ്രണയം ഇതാ ഈ നിമിഷം മണ്ണിൽ വീണുടഞ്ഞിരിക്കുന്നു 'എന്തിനാ ഈശ്വര എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ മടുത്തു ഈ ജീവിതം 'അവൾ പലതും മനസ്സിൽ ഉറപ്പിച് നിലത്തു നിന്നും എണീറ്റു വാതിൽ തുറന്ന് മുറിയുടെ പുറത്തേക്ക് ഇറങ്ങി പപ്പയുടെയും മമ്മയുടെയും റൂമിന്റെ മുന്നിൽ ചെന്ന് നിന്ന് വാതിലിൽ കൊട്ടാൻ കയ്യ് ഉയർത്തി പക്ഷെ അവൾക്കു അതിന് പോലും ആകുന്നില്ല തളർന്നു പോയിരുന്നു അവൾ അവന്റെ വാക്കുകളിൽ എവിടേനിന്നോ ലഭിച്ച ധൈര്യത്തിൽ അവൾ വാതിലിൽ കൊട്ടി കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ വാതിൽ അവൾക്ക് മുന്നിൽ തുറന്നു 'മോളെ പൂജ നീ എന്താ ഈ നേരത്ത് '

അവൾ അതിന് മറുപടി ഒന്നും പറയാതെ അവരെ കെട്ടിപിടിച്ചു കരഞ്ഞു 'എന്താ മോളെ നിനക്ക് പറ്റിയെ ഈ മമ്മിയോട്‌ പറ ' 'മമ്മി എനിക്ക് പറ്റുന്നില്ല ഞാനിനി ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല ' 'അതിന് മാത്രം എന്ത് പ്രശ്ന മോളെ ഉണ്ടായേ ' 'എല്ലാം ഞാൻ പറയാം ഇപ്പോഴല്ല പിന്നെ ഒരിക്കൽ ഇപ്പൊ എനിക്ക് പോകണം, അതാണ് sir ന്റെ ആവശ്യവും ' 'ഈ രാത്രി നീ എങ്ങോട്ട് പോകാനാ നാളെ ആവട്ടെ ഞാൻ സംസാരിക്കാം അവനോട് ' 'വേണ്ട മമ്മി എനിക്ക് വേണ്ടി ആരും ഇനി സർനോട് സംസാരിക്കണ്ട ഞാൻ പോകുന്നു ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ് 'അതും പറഞ്ഞ അവൾ അവരോട് യാത്ര പറഞ്ഞ വീടിന് പുറത്തേക്ക് ഇറങ്ങി, പുറകിൽ നിന്നും അവർ വിളിച്ചെങ്കിലും അവൾ അത് കേൾക്കാത്ത മട്ടിൽ നടക്കാൻ തുടങ്ങി ഇനി മുന്നോട്ട് എങ്ങിനെ എന്ന ചോദ്യവും പറയാൻ ബാക്കി വെച്ച തന്റെ പ്രണയവുമായി ...... ~~~~~~~ 'കുഞ്ഞേ എണീക്ക് ദേ പറഞ്ഞ സ്ഥലമെത്തി 'ടാക്സി ഡ്രൈവറുടെ വിളി ആണ് അവളെ ഓർമകളിൽ നിന്ന് തിരികെ എത്തിച്ചത്

'കണ്ടിട്ട് ഇവിടെ ആരും താമസം ഉള്ള പോലെ തോന്നുന്നില്ലല്ലോ മോളെ 'അയാൾ പറഞ്ഞത് കെട്ട് അവൾ ഒന്ന് ചുറ്റും നോക്കി 'അങ്കിൾ കുറച്ചു നേരം ഒന്ന് wait ചെയ്യോ ഞാൻ ഒന്ന് നോക്കിയിട്ട് വരാം ' 'ശെരി മോളെ പോയിട്ട് വാ ' അവൾ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ടേക്ക് നടന്നു മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇങ്ങോട്ടേക്കു ഒരു യാത്ര വേണ്ടി വരും എന്ന് അവൾ വിചാരിച്ചിരുന്നില്ല കഴിഞ്ഞ മൂന്നുവർഷം അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി പൊതുവെ ബഹളം വേച് നടന്നിരുന്ന അവൾ സൈലന്റ് ആയിമാറി അധികം ആരോടും സംസാരിക്കാതെ തന്റെ ലോകത്ത് മാത്രം ഒതുങ്ങി കൂടി ഇപ്പൊ ഇങ്ങോട്ടേക്കു തിരിച്ചുള്ള യാത്രയും തന്റെ ലക്ഷ്യത്തിന് വേണ്ടി ആണ് അവൾ മനസ്സിൽ ഓർത്തു ഒരു ദീർഘ നിശ്വാസം എടുത്ത് അവൾ callingbell അമർത്തി പക്ഷെ അകത്തു നിന്ന് ഒരു റെസ്പോൺസും ഉണ്ടായില്ല രണ്ടുമൂന്നു തവണ കൂടി അടിച്ചു അവൾ തിരിഞ്ഞു നടന്നു പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കി 'യാര് 'ആ സ്ത്രീ ചോദിച്ചു ....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story