അറിയാതെ: ഭാഗം 24

ariyathe sha

രചന: SHA (പെങ്ങളുട്ടി)

തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടി 'ഹരി നീ എന്താ ഇവിടെ ' 'എബി 'എന്നും വിളിച് ഹരി അവനെ കെട്ടിപിടിച്ചു 'എവിടെ ആയിരുന്നു നീ ഇത്രേം നാൾ ' 'അതൊക്കെ വല്യേ കഥയ പറയാൻ സമയം ഇല്ല ഞാനിപ്പോ വന്നത് വേറെ ഒരു കാര്യത്തിന ' 'എന്നാ കാര്യം ' 'ദേ ഇവളെ കൊണ്ട് പോകാനാ ഞാൻ വന്നത് 'പൂജയെ ചൂണ്ടി കാണിച്ച ഹരി പറഞ്ഞു തീർന്നതും അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു 'മമ്മിയും പപ്പയും എല്ലാവരും ക്ഷമിക്കണം ഞാൻ പറഞ്ഞിട്ട ഇവൾ ഇങ്ങോട്ട് വന്നത് ഇവിടെ നടന്നത് എല്ലാം ഞാൻ അറിഞ്ഞു ക്ഷമിക്കണം ഞങ്ങളോട് കൊണ്ടുപോവ ഞാനിവളെ 'മമ്മിയുടെയും പപ്പയുടെയും നേരെ തിരിഞ്ഞ് ഹരി പറഞ്ഞു നിർത്തി 'നിങ്ങൾ എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങൾ എന്ത് പറയാനാ കൊണ്ട് പൊയ്ക്കോ 'എന്നും പറഞ്ഞ പപ്പാ അവിടെ നിന്നും പോയി 'മോളെ മമ്മിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു പക്ഷെ വിധി ഇല്ലാതായി പോയി മോൾക് നല്ലതേ വരൂ 'അവളുടെ തലയിലൂടെ തലോടി പറഞ്ഞ മമ്മിയും പോയി 'എന്നാ നമുക്ക് പോകല്ലേ ഫ്ലൈറ്റിന് സമയമായി 'പൂജയുടെ നേരെ തിരിഞ്ഞ് അവൻ ചോദിച്ചു 'ഹ്മ്മ് പോകാം 'നിറഞ്ഞു വന്ന കണ്ണുകൾ തുടച് അവൾ പറഞ്ഞു അവൾ അവസാനമായി ഒരിക്കൽ കൂടി എബിയുടെ അടുത്തേക്ക് ചെന്നു അവൻ അവളെ നോക്കാതെ മറ്റൊങ്ങോട്ടെ നോക്കി നിന്നു 'Sorry sir ഇങ്ങനെ എല്ലാം നടക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല sorry for everything 'അവന്റെ കയ്യിൽ പിടിച്ച പറഞ്ഞ അവൾ പുറത്തേക്ക് നടന്നു

കാറിൽ കയറും നേരം അവസാനമായി ഒരു വട്ടം കൂടി അവൾ തിരിഞ്ഞു നോക്കി നിറഞ്ഞു വന്ന കണ്ണുകളെ തുടച് അവൾ സീറ്റിൽ ചാരി ഇരുന്നു ' അത്രക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ ഉപേക്ഷിക്കുന്നെ ' 'എല്ലാം അറിയുന്നതല്ലേ ഹരിയേട്ടൻ എനിക്ക് കഴിയില്ല എബിച്ചായനെ ചതിക്കാൻ ' 'അറിയാതെ പറ്റിയ തെറ്റല്ലേ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞൂടെ അവനോട് എനിക്ക് ഉറപ്പാ അവൻ നിന്നെ ഉപേക്ഷിക്കില്ല ' 'വേണ്ട ആരും ഒന്നും അറിയണ്ട എബിച്ചായൻ എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടും ഞാൻ എബിച്ചായൻ ചേരില്ല ' പിന്നീട് അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല അവൾ സീറ്റിൽ ചാരി ഇരുന്ന് ഒന്ന് മയങ്ങി എയർപോർട്ട് എത്തിയപ്പോ അവൻ വിളിച് എണീപ്പിച്ച് അവർ നേരെ ഐര്പോര്ട്ടിന് ഉള്ളിലേക്ക് കേറി ചെക്കിന് എല്ലാം കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറി, ഫ്ലൈറ്റ് ഉയർന്നു പൊങ്ങിയതും അവൾ അവസാനമായി ഒരിക്കൽ കൂടി താഴേക്ക് നോക്കി ഇനി ഒരിക്കലും ഇങ്ങോട്ടേക്കു ഒരു തിരിച്ചു വരവില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ~~~~~~~~ ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു എല്ലാവരും എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങി പക്ഷെ അവനെ കൊണ്ട് മാത്രം ഒന്നും മറക്കാൻ സാധിച്ചില്ല അവളുടെ ഓർമ്മകൾ അവനെ ദിനം പ്രതി വേട്ടയാടി കൊണ്ടിരുന്നു

'എബി പോയവർ പോയി ഇനിയെങ്കിലും നീ ഇങ്ങനെ ഇരിക്കാതെ ഓഫീസിലേക്ക് വരാൻ നോക്ക് ' 'പറ്റുന്നില്ലെടാ അവളെ മറക്കാൻ എന്തിനാടാ അവൾ എന്നെ ഉപേക്ഷിച്ചേ ' 'നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എബി ' 'നീ എനിക്ക് ഒരു ഉപകാരം ചെയ്ത് തരോ ' 'എന്താണ് കാര്യം പറ ' 'ഹരി അവനിപ്പോ എവിടെ ആണെന്ന് അറിയാമോ ' 'I think he is now at mumbai ' 'മുംബയിലോ അവിടെ എന്താ നീ അവന്റെ നമ്പർ എനിക്ക് ഒന്ന് send ചെയ്യ് ' 'എനിക്ക് എങ്ങനെ അറിയാന നീ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട നാളെ മുതൽ ഓഫീസിൽ വന്നോണം നമ്പർ ഞാൻ വാട്സാപ്പിൽ send ചെയ്തേക്കാം 'എന്നും പറഞ്ഞ അരുൺ call കട്ട്‌ ചെയ്തു 'ഓഹോ അപ്പൊ mumbai ആണല്ലേ ശെരിയാക്കി തരാം നിന്നെ ഞാൻ അങ്ങനെ ഉപേക്ഷിക്കും എന്ന് കരുതിയോ ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും 'പൂജയുടെ ഫോട്ടോ നോക്കി അവൻ പറഞ്ഞു അവൻ തന്റെ ബാഗ് എല്ലാം പാക്ക് ചെയ്ത് താഴേക്ക് ചെന്നു അവനെ കണ്ടതും ഹാളിൽ ഇരിക്കുന്ന പപ്പയും മമ്മിയും അവനെ അടിമുടി ഒന്ന് നോക്കി 'നീ ഇത് എങ്ങോട്ടാ എബി ബാഗ് ഒക്കെ ആയി ' 'ആരും പേടിക്കണ്ട ഞാൻ ഒളിച്ചോടി പോവല്ല ചെറിയ ഒരു യാത്ര മനസ്സ് ഒന്ന് ശാന്തമാക്കാൻ '

എവിടേക്കാണ് പോകുന്നത് ' 'തീരുമാനിച്ചിട്ടില്ല പപ്പാ എല്ലായിടത്തും ഒന്ന് കറങ്ങണം മനസ്സ് ok ആക്കണം ഒരു വാക്ക് തരാം തിരിച്ചു വരുമ്പോൾ നിങ്ങടെ പഴയ എബി ആയിട്ടായിരിക്കും ഞാൻ വരുന്നത് അത് പോരെ ' 'എബി എന്നാലും ' 'Sorry മമ്മി സംസാരിച്ച നിൽക്കാൻ സമയം ഇല്ല അപ്പൊ ഞാൻ പോട്ടെ 'അവരോട് എല്ലാം യാത്ര പറഞ്ഞ അവൻ ടാക്സിയിൽ കയറി എയർപോർട്ടിലേക്ക് വിട്ടു എയർപോർട്ടിൽ നിന്നും ചെക്കിന് ചെയ്ത് അവൻ മുംബൈലേക്കുള്ള ഫ്ലൈറ്റിൽ കയറി 'ഇല്ല പൂജ നിനക്ക് എന്നിൽ നിന്നും മടക്കമില്ല തിരിച്ചുള്ള യാത്രയിൽ നമ്മൾ ഒരുമിച്ച് ഇങ്ങോട്ടേക്കു പറക്കും ' ~~~~~~~~~ 'എടി പൂജ എണീക്ക് നേരത്തെ എണീക്കണം എന്നും പറഞ്ഞ എന്റെ ഫോണിൽ അലാറം വേച് എന്നെ ഉണർത്തി അവൾ ഉറങ്ങുന്ന കണ്ടില്ലേ എണീക്ക് അങ്ങോട്ട് ' 'ഗൗരി ഒരു രണ്ട് മിനുട്ട് കൂടി ' 'നീ എണീക്കുന്നോ അതോ ഞാൻ വെള്ളം ഒഴിക്കണോ ' 'വേണ്ട ഞാൻ എണീറ്റ് 'എന്നും പറഞ്ഞ അവൾ ബെഡിൽ എണീറ്റിരുന്നു 'വാവേ നിന്റെ അമ്മ ഇന്ന് നല്ല ചൂടിൽ ആണല്ലോ എന്ത് പറ്റി 'ഗൗരിയുടെ വയറിൽ മുഖം അമർത്തി അവൾ ചോദിച്ചു ' കൊഞ്ചതെ എണീറ്റ് പോടീ എന്റെ കൊച്ചിനെ കൂടി നാശമക്കും ' 'കിടക്കുന്നത് നിന്റെ വയറ്റിൽ ആണേലും ഞാൻ അവന്റെ ആന്റി ആണ് കേട്ടോ ഗൗരി കുട്ടി '

'ഡി നീ വാങ്ങിക്കും എന്റെ കയ്യിന്ന് മാസം അഞ്ചു കഴിഞ്ഞ് ഇവൻ ഇവിടെ കിടക്കുന്നു എന്നിട്ടും കൂർ അവൻ നിന്നോട് ആണെന്ന് തോന്നുന്നു കണ്ടില്ലേ നിന്നെ പറഞ്ഞപ്പോ അവൻ എന്നെ ചവിട്ടി 'വയറിൽ കയ്യ് വേച് ഗൗരി പറഞ്ഞു 'അതാണ് എന്റെ കുഞ്ചു 'ഗൗരിയുടെ വയറിൽ ഉമ്മ വേച് അവൾ പറഞ്ഞു 'നീ കളിക്കാതെ പോയി ready ആയി വാ ഷോപ്പിംഗിന് പോകേണ്ടേ ഇനി അധികം ദിവസമില്ല അത് മറക്കണ്ട ' ഗൗരി പറഞ്ഞ തീർന്നതും അവളുടെ മുഖം വാടി 'എന്ത് പറ്റി നിനക്ക് ' 'നിങ്ങളെ ഒന്നും വിട്ട് പോകാൻ തോന്നുന്നില്ല ' 'നിന്റെ നിർബന്ധം അല്ലേ പോകണം എന്നുള്ളത് എന്തായാലും നീ ready ആയി വാ ഞാൻ കഴിക്കാൻ എടുത്ത് വെക്കാം 'എന്നും പറഞ്ഞ ഗൗരി പോയി അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ്‌ change ചെയ്ത് ഹാളിലേക്ക് ചെന്നു 'എങ്ങോട്ടാണ് രാവിലെ തന്നെ കെട്ടി ഒരുങ്ങി പോകുന്നെ 'അവളെ കണ്ടതും ഹരി ചോദിച്ചു 'ഹരിയേട്ടൻ മറന്നോ ഇന്ന് അവൾക്കു കൊണ്ടുപോകാനുള്ള സാധങ്ങൾ വാങ്ങാൻ പോകേണ്ടേ 'ഹരിയുടെ ചോത്യം കേട്ട് ഗൗരി പറഞ്ഞു 'ഞാൻ അത് മറന്നു എന്നാ പെട്ടന്ന് കഴിച്ച പോകാൻ നോക്ക് രണ്ടാളും നേരത്തെ പോയാലല്ലേ പെട്ടന്ന് വരാൻ പറ്റു ' അവർ രണ്ടുപേരും പെട്ടന്ന് കഴിച്ച അവനോട് യാത്രയും പറഞ്ഞ നേരെ ഷോപ്പിംഗിന് പോയി

അവർ പോയതും അവൻ ബോറടിച്ചിരിക്കുന്ന സമയത്താണ് അവന്റെ ഫോൺ റിങ് ചെയ്തത് unknown നമ്പർ ആയിരുന്നു അവൻ പെട്ടന്ന് തന്നെ attend ചെയ്തു 'ഹരി ഞാൻ ആണ് എബി എനിക്ക് നിന്നെ ഒന്ന് കാണണം ഞാനിപ്പോ മുംബയിൽ ഉണ്ട് ' 'എബി നീ എപ്പോ ഇവിടെ എത്തി എന്താ പ്രതേകിച്ചു ' 'എല്ലാം പറയാം നീ എവിടെയാ താമസിക്കുന്നെ ' 'അഡ്രെസ്സ് ഞാൻ send ചെയ്ത് തരാം നീ ഇങ്ങോട്ട് വന്നാൽ മതി ' 'Ok 'എന്ന് പറഞ്ഞ call കട്ട്‌ ആയി അവൻ തന്റെ അഡ്രെസ്സ് അവൻ send ചെയ്തു കൊടുത്തു ~~~~~~~~~~ 'എബി എന്താ പ്രതേകിച്ചു എന്തെങ്കിലും കാര്യം ഉണ്ടോ ' 'എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ പിന്നെ ഇങ്ങനെ ഒരു ചോത്യം ചോതിക്കുന്നെ ' 'എന്ത് അറിഞ്ഞെന്നു നീ എന്തൊക്കെയാ പറയുന്നേ ' 'എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ' 'എന്താണ് നീ ചോദിക്ക് ' 'മൂന്നുവർഷം മുന്നേ എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയ പൂജ എങ്ങനെ നിന്റെ കൂടെ ' 'അവൾ നിന്നെ വിട്ട് വന്നിട്ട് മൂന്നുവർഷം ആയിട്ടുണ്ടാകും എന്നാൽ college കഴിഞ്ഞ് ഞാൻ പിന്നെ അവളെ കാണുന്നത് രണ്ടുവർഷം മുന്നേ ആണ് അതും മനസ്സും ശരീരവും എല്ലാം തകർന്ന് പഴയ പൂജയിൽ നിന്ന് മറ്റൊരു പൂജയായി '

'അപ്പൊ അതിന് മുൻപുള്ള ഒരു വർഷം അവൾ എവിടെ ആയിരുന്നു ' 'നീ ചിന്തിക്കും പോലെ അവൾ നിന്നെ ചതിച്ചിട്ടില്ല വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോഴും എന്നെങ്കിലും നീ തിരിച്ചു വിളിക്കും എന്നാ പ്രതീക്ഷ അവൾക്കു ഉണ്ടായിരുന്നു പക്ഷെ ആ ഒളിച്ചോട്ടം അതാണ് അവളെ ഇന്ന് കാണുന്ന പൂജ ആക്കി മാറ്റിയത് അവളുടെ ജീവിതം തന്നെ നശിപ്പിച്ചു ' 'നീ പറയുന്നത് ഒന്നും എനിക്ക് അങ്ങ് മനസിലാകുന്നില്ല ' 'എല്ലാം മനസിലാകണമെങ്കിൽ മൂന്നുവർഷം മുന്നേ നീ അവളെ ഇറക്കി വിട്ട രാത്രിയിലേക്ക് പോകണം അവൾ പോലും ചിന്തിക്കാത്ത കാര്യങ്ങൾ നടന്ന ആ രാത്രി ' പറയുന്നതിന് ഒപ്പം അവരെ ഓർമകൾ ആ രാത്രിയിലേക്ക് എത്തിച്ചു ~~~~~~~~ വീട്ടിൽ നിന്നുമിറങ്ങി എങ്ങോട്ട് പോകും എന്നറിയാതെ നിൽക്കുന്ന സമയത്താണ് അവളുടെ മുന്നിൽ ഒരു കാർ വന്ന് നിന്നത് അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അവൾ ഒന്ന് ഞെട്ടി കൂടെ അവളുടെ മുഖം ഭയത്താൽ നിറഞ്ഞു .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story