അറിയാതെ: ഭാഗം 25

ariyathe sha

രചന: SHA (പെങ്ങളുട്ടി)

വീട്ടിൽ നിന്നുമിറങ്ങി എങ്ങോട്ട് പോകും എന്നറിയാതെ നിൽക്കുന്ന സമയത്താണ് അവളുടെ മുന്നിൽ ഒരു കാർ വന്ന് നിന്നത് അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അവൾ ഒന്ന് ഞെട്ടി കൂടെ അവളുടെ മുഖം ഭയത്താൽ നിറഞ്ഞു 'നീ എന്നെ കണ്ടിട്ട് പേടിച്ചോ ' 'ഹ്മ്മ് പേടിയോ എനിക്കോ നിങ്ങളെ 'അവൾ അവനെ നോക്കി പുച്ഛിച്ചു 'ഞാൻ നിന്നിട് പറഞ്ഞിട്ടുണ്ട് നീ എന്റെ പെണ്ണ് ആണെന്ന് മറ്റാർക്കും നിന്നെ വിട്ട് കൊടുക്കില്ല എന്ന് കണ്ടില്ലേ എല്ലാം നഷ്ട്ടപെട്ടു നീ പെരുവഴിയിൽ നിൽക്കുന്നത് നീ എന്റെ കൂടെ വാ ഞാൻ നിന്നെ പൊന്ന് പോലെ നോക്കാം ' 'എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ ഞാൻ നിങ്ങടെ കൂടെ വരില്ല ' 'എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ പൂജ നിനക്കറിയാല്ലോ എന്നെ ഈ വിഷ്ണു ഒരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും ' 'ഹ്മ്മ് അതിന് ഈ പൂജയെ കിട്ടില്ല ' 'വാശി കാണിക്കാതെ എന്റെ കൂടെ വരുന്നതാ നിനക്ക് നല്ലത് ' 'നിങ്ങടെ കൂടെ ഞാൻ ഒരിക്കലും വരില്ല 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും പോകാൻ നിന്നു 'എങ്ങോട്ടാ പോകുന്നെ എന്റെ കൂടെ വരാനാ പറഞ്ഞെ 'അവളുടെ കയ്യിൽ പിടിച്ച അവൻ പറഞ്ഞു 'എന്നെ വിട് എനിക്ക് പോണം 'അവൾ അവന്റെ കയ്യ് വിടുവിക്കാൻ നോക്കി പക്ഷെ അവന്റെ കയ്യ് അവളുടെ കയ്യിൽ മുറുകി അവൻ അവളെയും വലിച്ച കാറിന്റെ അടുത്തേക്ക് നടന്നു അവൾ അവന്റെ കയ്യ് വിടുവിച്ചു ഓടാൻ നോക്കി എങ്കിലും അവൻ അവളെ പിടിച്ചു വേച് മൂക്കിൽ എന്തോ മണപ്പിച്ചു

അതോടെ അവൾ ബോധം മറഞ്ഞ അവന്റെ കയ്യ്കളിലേക്ക് വീണു ബോധം വന്നപ്പോൾ താൻ ഏതോ ഒരു മുറിയിൽ ആണെന്ന് അവൾക്കു മനസിലായി അവൾ ചുറ്റും ഒന്ന് നോക്കി തന്റെ തൊട്ടപ്പുറത്തു ചെയറിൽ ഇരുന്ന് ഉറങ്ങുന്ന വിഷ്ണുവിനെ കണ്ടതും അവൾ പെട്ടെന്ന് എണീറ്റ് വാതിൽ തുറക്കാൻ നോക്കി പക്ഷെ അത് ലോക്ക് ആയിരുന്നു അവൾ ഒരുപാട് തവണ അത് വലിച്ചു നോക്കി 'അതേയ് വലിച്ചു പൊട്ടിക്കണ്ട key എന്റെ കയ്യിലാണ് ' 'നിങ്ങൾക്ക് എന്താ വേണ്ടത് എന്നെ വെറുതെ വിട്ടൂടെ ' 'എനിക്ക് വേണ്ടത് നിന്നെയ അത് തരാൻ പറ്റോ 'അവളുടെ അടുത്തേക്ക് ചെന്ന് അവൻ ചോദിച്ചു 'Pls ഞാൻ പൊക്കോട്ടെ ' 'നീ ഇന്ന് മുതൽ ഇവിടെ ജീവിക്കും എന്റെ ഭാര്യായിട്ട് 'അവളെ ചേർത്ത പിടിച്ച അവൻ പറഞ്ഞു 'അത് വെറും സ്വപ്നം മാത്രമാണ് ഞാൻ എന്റെ എബിച്ചായന്റെ മാത്രം പെണ്ണാ ' 'അത് പണ്ട് ഇന്ന് മുതൽ നീ വിഷ്ണുന്റെ പെണ്ണാ എന്റെ മാത്രം 'അവളുടെ കവിളിൽ ഉമ്മ വേച് അവൻ പറഞ്ഞു അവൾ അറപ്പോടെ മുഖം തിരിച്ചു 'ഞാൻ ഒന്ന് പോയി ഫ്രഷ് ആയി വരാം നമുക്ക് പെട്ടെന്ന് കല്യാണം കഴിക്കണ്ടേ 'അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് പോയി അവൾ കരഞ്ഞു കൊണ്ട് നിലത്തിരുന്നു 'എന്തിനാ കൃഷ്ണ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ മടുത്തു ഈ ജീവിതം 'അവൾ മുകളിലേക്ക് നോക്കി പറഞ്ഞു ~~~~~~~~~~ 'അവിടെ നിന്നും ഒരുപാട് തവണ അവൾ രക്ഷപെടാൻ നോക്കി പക്ഷെ അവൻ അതെല്ലാം കണ്ടുപിടിക്കും

അവസാനം ആ ശ്രേമവും അവൾ ഉപേക്ഷിച്ചു എന്നെങ്കിലും ഒരിക്കെ നീ അവളെ തേടി വരും എന്നവൾ പ്രതീക്ഷിച്ചു ആ പ്രതീക്ഷയോടെ അവൾ അവിടെ ജീവിച്ചു ഓരോ ദിവസം കഴിയുമ്പോഴും അവൾ നിന്നെ കാത്തിരുന്നു പക്ഷെ നീ അവളെ തേടി എത്തിയില്ല അവസാനം ജീവിതം മടുത്ത ആത്മഹത്യക്ക് വരെ ശ്രേമിച്ചു അത് അവൻ തടഞ്ഞു പിന്നീട് എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ഏകദേശം ഒരു വർഷത്തോളം അവൾ ആ നാലുച്ചുവരുക്കൾക്കുള്ളിൽ ജീവിച്ചു അന്നവൻ ഒരുപാട് മദ്യപ്പിച്ചായിരുന്നു അവളുടെ അടുത്തേക്ക് ചെന്നത് അവർ രണ്ടുപേരും എന്തൊക്കെയെ പറഞ്ഞ വഴക്കായി ആ വാശിക്ക് അവൻ അവളിലെ പെണ്ണിനെ സ്വന്തമാക്കി അവൾക് ഒന്ന് തടുക്കാൻ കൂടി കഴിഞ്ഞില്ല അവൻ ബോധം വന്നപ്പോഴേക്കും അവൾ പവിത്രതയോടെ സൂക്ഷിച്ച എല്ലാം അവൾക്കു നഷ്ട്ടമായിരുന്നു ഒരുപാട് കരഞ്ഞു അവൾ അവൻ അവളോട് മാപ്പ് പറഞ്ഞെങ്കിലും അവന്റെ ഉള്ളിൽ ഒരു വിജയിയുടെ ഭാവം ആയിരുന്നു ഇനി ഒരിക്കലും അവൾ തന്നെ വിട്ട് പോകില്ല എന്നാ ഭാവം പക്ഷെ അവന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവൾ ഒരു രാത്രി രക്ഷപ്പെട്ടു അന്നവൾ രക്ഷപെട്റ്റ് ഓടി വന്ന് ഞങ്ങടെ കാറിന്റെ മുന്നിലേക്കായിരുന്നു ഗൗരിയുടെ വീട്ടിലേക്ക് ഒന്ന് പോയതായിരുന്നു ഞങ്ങൾ പക്ഷെ ഇരുട്ടായത് കൊണ്ട് അവൾ ഓഫീ വരുന്നത് കണ്ടില്ല ഞങ്ങടെ കാർ അവളെ ഇടിച്ചിട്ടു കാറിന്റെ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് പൂജ ആണെന്ന് മനസിലായത്

അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി അവിടെ നിന്നാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ അറിഞ്ഞത് അവൾ pregnant ആണെന്നും ഇടിയുടെ ആഗതത്തിൽ ആ കുഞ്ഞിനെ നഷ്ടമായി എന്നും' എല്ലാം കേൾക്കുമ്പോൾ എബിയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി 'അവൾക്കു ബോധം വന്നപ്പോഴും കുഞ്ഞിന്റെ അച്ഛൻ ആരാണ് എന്നവൾ പറഞ്ഞില്ല ഒരിക്കൽ എന്റെ പെങ്ങളായിരുന്ന അവളെ ആ സിറ്റുവേഷനിൽ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല ഇങ്ങോട്ടേക്കു തിരിച്ചു വന്നപ്പോൾ അവളെയും കൂടെ കൂട്ടി ഇവിടെ വന്നിട്ടും ആരോടും ഒന്നും മിണ്ടാതെ തന്റെ മുറിയിൽ മാത്രം അവൾ ഒതുങ്ങി കൂടി ഞങ്ങളോട് പോലും അവൾ സംസാരിക്കാറില്ലായിരുന്നു ഒരു ദിവസം ഗൗരി കാര്യങ്ങൾ തിരക്കിയപ്പോൾ ആണ് അവൾ നിന്റെ കൂടെ ആയൊരുന്നെന്നും പിന്നീട് സംഭവിച്ചത് എല്ലാം പറഞ്ഞത് അവളെ ഈ അവസ്ഥയിൽ നിന്ന് തിരികെ കൊണ്ട് വരാൻ വേണ്ടി ഞാൻ work ചെയ്യുന്ന കമ്പനിയിൽ അവൾക്കു ഒരു job വാങ്ങിച്ചു കൊടുത്തു അവളുടെ ജോലി അവൾ നന്നായി ചെയ്തു അത് കൊണ്ട ഇപ്പൊ ഇങ്ങനെ ഒരു ഓഫർ അവളെ തേടി എത്തിയത്'

'എന്ത് ഓഫർ 'ഹരി പറഞ്ഞു തീർന്നതും എബി ചോദിച്ചു 'US ൽ ഉള്ള കമ്പനിയിൽ അവൾക്കു job ഓഫർ വന്നു അങ്ങോട്ടേക്ക് പോകാണ് അടുത്ത ആഴ്ച ' 'ഇതിനിടയിൽ അവൾ എന്നെ തേടി വന്നത് എന്തിനാ ' 'നിന്നെ അവൾക്കു ഒരുപാട് ഇഷ്ട്ടമായിരുന്നു നിന്നോട് എല്ലാ സത്യങ്ങളും തുറന്ന് പറയാൻ ഞാൻ ശ്രേമിച്ചതാ പക്ഷെ അവൾ സമ്മതിച്ചില്ല US ൽ പോകുന്ന മുന്നേ ninne കണ്ട് ഡോക്യൂമെന്റസ് എല്ലാം ഏൽപ്പിക്കണം എന്ന് പറഞ്ഞ അവൾ കേരളത്തിലേക്ക് വന്നത് പക്ഷെ അവിടെ എത്തിയപ്പോൾ ആണ് റോസമ്മയുടെ കല്യാണം ആണെന്ന് അറിഞ്ഞത് അത് കൊണ്ട് അവൾ രണ്ട് ദിവസം നിന്നു പക്ഷെ ഇതിനിടയിൽ നീ അവളെ മിന്നു കൊട്ടിയത് ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവളെ തിരിച്ചു കൊണ്ട് വരില്ലായിരുന്നു ' എബി ഒന്നും പറയാതെ ഇരിക്കുന്നിടത് നിന്നും എണീറ്റ ബാൽക്കണിയിലേക്ക് നടന്നു ഹരിയും അവൻ പിന്നാലെ ചെന്നു 'എബി നീ ഒന്നും പറഞ്ഞില്ല ' 'എന്റെ തീരുമാനം അത് ഞാൻ പൂജയെ അറിയിച്ചോളാം ' .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story