അറിയാതെ: ഭാഗം 26

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'എബി നീ ഒന്നും പറഞ്ഞില്ല ' 'എന്റെ തീരുമാനം അത് ഞാൻ പൂജയെ അറിയിച്ചോളാം ' അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കാളിങ്ബെൽ അടിച്ചത് 'അവർ വന്നെന്ന് തോന്നുന്നു 'എന്നും പറഞ്ഞ ഹരി ചെന്ന് വാതിൽ തുറന്നു 'നീ എന്താ ഒറ്റക്ക് നിന്റെ കൂടെ ഒരുത്തി ഉണ്ടായിരുന്നല്ലോ അവളോ 'മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ട് അവൻ ചോദിച്ചു 'ഒന്നും പറയണ്ട ഹരിയേട്ടാ അവൾ താഴെ ഉണ്ട് ' 'അവൾ എന്തിനാ അവിടെ നിൽക്കുന്നെ ' 'ഏതോ ഹിന്ദിക്കാരനുമായി വഴക്ക് ഉണ്ടാക്കുന്നുണ്ട് എനിക്ക് അത് കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഞാനിങ് പോന്നു ' 'എന്താ പ്രശ്നം ' 'സ്ഥിരം പ്രശ്നം തന്നെ നമ്മുടെ പാർക്കിംഗ് ഏരിയയിൽ ഏതോ ഒരുത്തൻ പാർക്ക്‌ ചെയ്തിരിക്കുന്നു ' 'ഓഹ് അതായിരുന്നോ ' 'ഞാൻ ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം 'എന്നും പറഞ്ഞ മുറിയിലേക്ക് പോകാൻ നിന്ന അവൾ അവിടെ തന്നെ നിന്നു 'എന്താ കിടക്കുന്നില്ലേ ' 'ഹരിയേട്ടാ എബിച്ചായൻ എന്താ ഇവിടെ 'അവരെ നോക്കി നിൽക്കുന്ന എബിയെ ചൂണ്ടി അവൾ ചോദിച്ചു 'അവനെന്താ ഇങ്ങോട്ട് വരാൻ പറ്റില്ലേ ' 'അല്ല പൂജ ഇച്ചായനെ കണ്ടാൽ ' 'കണ്ടാൽ ഒന്നുല്ല നീ വന്നേ നമുക്ക് മാറി നിക്കാം അവരുടെ പ്രശ്നം അവർ തീർത്തോട്ടെ 'എന്നും പറഞ്ഞ ഹരി അവളെയും കൂട്ടി റൂമിലേക്ക് പോയി 'എന്റെ പൊന്ന് ഹരിയേട്ടാ ഇനിയെങ്കിലും ആ സെക്യൂരിറ്റിയോട് ഒന്ന് പറ നമ്മുടെ പാർക്കിംഗ് ഏരിയയിൽ വേറെ ആരെയും പാർക്ക്‌ ചെയ്യാൻ സമ്മതിക്കരുത് എന്ന് വഴക്ക് ഉണ്ടാക്കി മടുത്തു ഞാൻ '

ഫ്ലാറ്റിലേക്ക് കയറി തന്റെ കയ്യിലുള്ള സാധനങ്ങൾ എല്ലാം സെറ്റിയിലേക്ക് ഇട്ട് പൂജ പറഞ്ഞു 'ഇവിടെ ഒരാളെയും കാണുന്നില്ലല്ലോ അത് ശെരി ഞാൻ ഇല്ലാത്ത തക്കത്തിൽ രണ്ടും മുറിയിൽ കേറി റൊമാൻസ് ചെയ്യാണ് അല്ലേ ആരോട് പറയാൻ ആര് കേൾക്കാൻ 'അവൾ മുകളിലേക്ക് കയ്യ് ഉയർത്തികൊണ്ട് പറഞ്ഞു 'എന്നോട് പറഞ്ഞോ ഞാൻ കേൾക്കാല്ലോ ' 'അതാര് പുതിയ ഒരു ശബ്ദം 'എന്നും പറഞ്ഞ അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി അവിടെ നിൽക്കുന്ന എബിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി 'ഓഹ് ഈ ഇമേജിനേഷൻ കൊണ്ട് തോറ്റു എവിടെ നോക്കിയാലും ഇങ്ങേർ ആണല്ലോ ഒരു സ്വസ്ഥതയും തരില്ലേ 'അവൾ അവനെ നോക്കി പറഞ്ഞ ഫ്രഷ് ആവാൻ പോയി അവൾ പറയുന്നത് കേട്ട് അവൻ ചിരിയാണ് വന്നത് അവളുടെ അവസ്ഥ ആലോചിച്ച ഒരു ചെറു പുഞ്ചിരിയോടെ അവൻ സെറ്റിയിൽ ഇരുന്നു ~~~~~~~~~~~ അവൾ ഫ്രഷ് ആയി വന്ന് ഫുഡ് എടുത്ത് TV ഓൺ ചെയ്ത് സെറ്റിയിൽ ഇരുന്നു തൊട്ടപ്പുറത്തിരിക്കുന്ന എബിയെ അവൾ ശ്രേദ്ധിച്ചില്ല ടീവിയിൽ നല്ല റൊമാന്റിക് പടം ഓടി കൊണ്ടിരിക്കുന്നു അവൾ ആണെങ്കിൽ അതും കണ്ടുകൊണ്ട് ഫുഡ് കഴിക്കുന്നു എബിയാണെങ്കിൽ അവളുടെ മുഖത്ത് വിരിയുന്ന ഓരോ എക്സ്പ്രഷനും ഒപ്പിയെടുത്ത കൊണ്ടിരുന്നു 'ബാക്കി ഉള്ളവൻ ഇവിടെ എല്ലാം അവസാനിപ്പിച്ച് ഇരിക്കുമ്പോഴാ അവരുടെ ഒടുക്കത്തെ ഒരു സീൻ 'കിസ്സിങ് സീൻ കണ്ടതും tv off ചെയ്ത് പിറുപിറുത് അവൾ അടുക്കളയിലേക്ക് പോയി

അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു അവനും അവളുടെ പിറകെ ചെന്നു അവൾ കാര്യമായിട്ട് എന്തോ പിറുപിറുത് കൊണ്ട് പാത്രംകഴുകി വെക്കാണ് അവൻ അവളുടെ പിറകിലൂടെ ചെന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളുടെ തോളിൽ തലവെച്ചു നിന്നു അവന്റെ ഓരോ സ്പർശനവും അവൾക്കു പരിചിതമായത് കൊണ്ട് അവൾ അവനിൽ നിന്നും വിട്ട് നിന്നു തന്റെ മുന്നിൽ നിൽക്കുന്ന എബിയെ കണ്ടതും അവൾ ഒന്ന് കണ്ണ് തിരുമ്മി നോക്കി അവൻ അപ്പോഴും അവളുടെ ഭാവങ്ങൾ കണ്ട് ചിരിക്കയായിരുന്നു 'എന്താടി ഇങ്ങനെ നോക്കുന്നെ 'അവളുടെ നോട്ടം കണ്ടതും അവൻ ചോദിച്ചു 'Sir എന്താ ഇവിടെ ' 'അത് എന്ത് ചോത്യമാണ് എന്റെ ഭാര്യ ഉള്ള സ്ഥലത്ത് അല്ലേ ഞാനും ഉണ്ടാവാ 'അവൻ കളിയാലേ പറഞ്ഞു അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു 'എന്താ ഇങ്ങനെ നോക്കുന്നെ ദേ ഇനിയും ഇങ്ങനെ നോക്കിയാൽ നേരത്തെ നീ ടീവിയിൽ കണ്ട സീൻ ഇല്ലേ അതങ്ങ് ഞാൻ നടത്തും വേണോ ' അവൾ വേണ്ട എന്നാ അർത്ഥത്തിൽ തലയാട്ടി ഹാളിലേക്ക് നടന്നു മുന്നേ നടന്ന കാര്യങ്ങൾ എല്ലാം ഒന്ന് rewind ചെയ്തു അവൾ ഫ്ലാറ്റിലേക്ക് വരുന്നതും അവനെ കണ്ടതും അത് തന്റെ imagination ആണെന്ന് വിചാരിച്ചതും എല്ലാം ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു

'അപ്പൊ എല്ലാം സത്യമാണ് അല്ലേ ' 'അതല്ലേ ഞാൻ നിന്നോട് മലയാളത്തിൽ നേരത്തെ പറഞ്ഞെ ' അവന്റെ ശബ്ദം കേട്ടതും അവൾ മുഖത്ത പുഞ്ചിരി മാറ്റി ഗൗരവം വരുത്തി 'ഹരിയേട്ടാ...'അവൾ ദേഷ്യത്തിൽ വിളിച്ചു ~~~~~~~~~~ 'നമുക്കുള്ള വിളി വന്നു വാ പോയി നോക്കാം 'പൂജയുടെ വിളികേട്ട് ഹരി പറഞ്ഞു അവർ രണ്ടുപേരും കൂടെ ഹാളിലേക്ക് ചെന്നു ദേഷ്യം കൊണ്ട് മുഖം ചുവന്നിരിക്കുന്ന പൂജയെയും എല്ലാം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ നിൽക്കുന്ന എബിയേയുമാണ് അവർക്ക് അവിടെ കാണാൻ സാധിച്ചത് 'സത്യം പറ എബി നീ എന്റെ പെങ്ങളെ എന്താ ചെയ്തേ 'എബിയോട് സ്വകാര്യമായി ഹരി ചോദിച്ചു 'ഞാൻ ഒന്നും ചെയ്തില്ല 'അവൻ ചുമൽകൂച്ചി പറഞ്ഞു 'ഹരിയേട്ടാ 'അവൾ അവനെ ദേഷ്യത്തിൽ വിളിച്ചു 'എന്താടി ഞാൻ നിന്റെ മുന്നിലല്ലേ നിൽക്കുന്നെ ' 'ഇങ്ങേർ എന്താ ഇവിടെ 'എബിയെ ചൂണ്ടി അവൾ ചോദിച്ചു 'അത് പിന്നെ പൂജ ' 'ഹരി വേണ്ട അവൾക്കുള്ള മറുപടി ഞാൻ കൊടുത്തോളാം 'ഹരിയെ പറയാൻ സമ്മതിക്കാതെ എബി പറഞ്ഞു 'ഞാൻ ചോദിച്ചത് ഹരിയേട്ടനോട് ആണ് ഏട്ടൻ പറഞ്ഞ മതി ' 'ഹരി പറയുന്നില്ല നിനക്ക് ഞാൻ എല്ലാം പറഞ്ഞു തരാം 'എന്നും പറഞ്ഞ എബി അവളെയും എടുത്ത് റൂമിലേക്ക് നടന്നു 'ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ 'അവരുടെ പോക്ക കണ്ട് ഹരി പറഞ്ഞു 'എന്ത് വന്നാലും ശെരി അവർ ഒന്നായാൽ മതി അതാണ് എന്റെ പ്രാർത്ഥന ' ~~~~~~~~~

'മര്യാദക്ക് എന്നെ താഴെ ഇറക്കുന്നതാ നിങ്ങൾക്ക് നല്ലത് 'അവൾ അവന്റെ കയ്യിൽ ഇരുന്ന് പിടഞ്ഞു 'ശൂ 'അവളുടെ ചുണ്ടിൽ വിരൽ വേച് അവൻ പറഞ്ഞു അവന്റെ മുഖത്തെ ഭാവം അന്നേരം അവന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം അവൾക്കു മനസിലായില്ല ഒരു നിമിഷം അവൾ അതിൽ ലയിച്ചുപോയി അവൻ അവളെ കൊണ്ട് പോയി ബെഡിൽ കിടത്തി അവൾക്കു മുകളിൽ കിടന്നു തന്റെ ഭാരം അവളിലേക്ക് വരാതിരിക്കാൻ ഒരു കയ്യ് ബെഡിൽ കുത്തിയാണ് അവൻ കിടക്കുന്നത് മറ്റേ കയ്യ് കൊണ്ട് അവളുടെ തലമുടിയെ തലോടി അവൾ അപ്പോഴും അവന്റെ കണ്ണുകളിലേക്ക് നോക്കി കിടക്കാണ് അവൻ തന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി അവിടെ ഉള്ള മറുകിൽ മൃദുവായി കടിച്ചു അവൾ വേദന കൊണ്ട് പുളഞ്ഞു അവന്റെ ചുണ്ടുകളീടെ തണുപ്പ് അവിടെ തട്ടിയതും അവൾ സ്വാബോധത്തിലേക്ക് വന്നു ദേഷ്യത്തോടെ അവനെ നോക്കി അവനെ തട്ടിമാറ്റാൻ നോക്കി അവൻ ഒരു പുഞ്ചിരിയോടെ അവളിലേക്ക് ഒന്ന് കൂടെ അമർന്നു അവളുടെ ചുണ്ടുകളെ സ്വന്തമാക്കി ആവേശത്തോടെ അവൻ അതിലെ തേൻ നുകർന്നു അതിനിടയിൽ ഉണ്ടായ അവളുടെ എതിർപ്പുകളെ പോലും അവൻ വക വെച്ചില്ല ഒരു വണ്ട് പൂവിൽ നിന്ന് തേൻ നുകരുന്ന പോലെ അവൻ അവളുടെ ചുണ്ടുകളെ നുകർന്നു

അവസാനം ശ്വാസം വിലങ്ങിയപ്പോൾ അവൻ അവളിൽ നിന്ന് വിട്ട് നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു അവൾ ഒന്നും മിണ്ടാതെ എണീറ്റിരുന്നു അവൻ അപ്പോഴും നേരത്തെ നടന്നതിൽ ലയിച്ചങ്ങനെ കിടന്നു 'ഇപ്പൊ നിങ്ങളും വിഷ്ണുവേട്ടനും തമ്മിൽ എന്ത് വ്യതാസമാ ഉള്ളത് ഒരു പെണ്ണിനെ സ്പർശിക്കുമ്പോൾ atleast അവളുടെ മനസ്സ് എങ്കിലും മനസിലാക്കാൻ കഴിയണം അല്ലാതെ തങ്ങളുടെ ആഗ്രഹങ്ങൾ നടത്തല്ല വേണ്ടത് 'നിറഞ്ഞു വന്ന കണ്ണുകളെ തുടച് കൊണ്ട് അവൾ പറഞ്ഞു 'പൂജ ഞാൻ അറിയാതെ...' 'വേണ്ട ഒന്നും പറയണ്ട എന്നെ വെറുതെ വിട്ടേക്ക് 'എന്നും പറഞ്ഞ അവൾ മുറിയിൽ നിന്നും പോയി 'ചേ അവളെ ഒന്ന് പറ്റിക്കണം എന്നെ വിചാരിച്ചിരുന്നുള്ളു പക്ഷെ പെട്ടന്ന് അവളെ അടുത്ത് കണ്ടപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി sorry പൂജ 'അവൻ തന്റെ നെറ്റിയിൽ അടിച്ചു കൊണ്ട് പിറുപിറുത്തു  .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story