അറിയാതെ: ഭാഗം 3

ariyathe sha

രചന: SHA (പെങ്ങളുട്ടി)

 ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് അന്നു ഉറക്കിൽ നിന്നും ഉണർന്നത്, ഉറക്കപ്പിച്ചിൽ ഫോൺ എടുത്ത് ചെവിയിൽ വേച് ഹലോ എന്ന് പറഞ്ഞതും അവിടെ നിന്നും കേട്ട വാർത്ത അവളെ തളർത്തി 'എന്താ നീ പറഞ്ഞെ ' 'അതെ അന്നു എന്റെ അമ്മ എന്നെ വിട്ട് പോയി 😭😭' 'ഒന്ന് തെളിച്ചു പറ പൂജ എന്താ സംഭവിച്ചേ അല്ലെങ്കിൽ വേണ്ട ഞാൻ അങ്ങോട്ട് വരാം 'എന്നും പറഞ്ഞ അവൾ ഫോൺ വെച്ചു ജോയുടെ നമ്പർ dial ചെയ്ത് അവനോട് കാര്യം പറഞ്ഞ അവർ രണ്ടുപേരും അവളുടെ വീട്ടിലേക്ക് തിരിച്ചു അവളെ കണ്ടതും അന്നു എന്നും വിളിച്ചു പൂജ അവളെ കെട്ടിപിടിച്ചു കരഞ്ഞു 'പൂജ എന്നാ പറ്റി അമ്മക്ക് നീ പറ ' 'കൊന്നതാ അന്നു എന്റെ അമ്മയെ എല്ലാരും ചേർന്ന് അച്ഛനെ കൊന്നപോലെ ' 'നീ എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല ' 'ആർക്കും മനസിലാവില്ല ഒന്നും ആർക്കും 'എന്ന് പിറുപിറുത്‌കൊണ്ടിരുന്നു അവൾ അന്നു അവളെയും കൂട്ടി റൂമിലേക്ക് പോയി 'ഇനി പറ എന്താ സംഭവം ' 'അത് അന്നു....' 'മോളെ പൂജ നീ ഇവിടെ ഇരിക്കണോ ഒന്നിങ്ങു വന്നേ 'എന്നും പറഞ്ഞ അവളെ അപ്പച്ചി അവളെയും കൂട്ടി മുറിക്ക് പുറത്തേക്ക് പോയി പോകുന്നേരം അവൾ അന്നുവിനെ ഒന്ന് നോക്കി എന്തൊക്കെയോ പറയാൻ ബാക്കി വെച്ച പോലെ ~~~~~~~~~~~~

ജോ താൻ എവിടെയാ ഞാനിതാ ഇവിടെ എത്തി ' 'Sir ഒന്നിങ്ങോട്ട് നോക്ക് ദാ ഇവിടെ ' 'ആഹ് ഞാൻ ഇതാ വരുന്നു 'എന്നും പറഞ്ഞ അവൻ ഫോൺ വെച്ച് ജോയുടെ അടുത്തേക്ക് ചെന്നു 'എപ്പോഴായിരുന്നു സംഭവം ' 'അറിയില്ല sir അന്നു പറഞ്ഞപ്പഴാ ഞാൻ കാര്യം അറിയുന്നത് ' 'അവൾ എങ്ങനെ അറിഞ്ഞേ ' 'പൂജ വിളിച് പറഞ്ഞതാ ' 'ജോ എനിക്കൊരു കാര്യം പറയാൻ ഉണ്ട് 'അവർ രണ്ടുപേരും സംസാരിച്ച നിൽക്കുന്ന സമയത്താണ് അന്നു അങ്ങോട്ടേക്ക് വന്നത് 'എബി sir എപ്പോ വന്നു 'എബിയെ കണ്ട് അവൾ ചോദിച്ചു 'ഇപ്പൊ എത്തിയതേ ഉള്ളു, അല്ല നിനക്ക് എന്താ പറയാൻ ഉള്ളത് ' 'ജോ അത് പിന്നെ 'അവൾ എബിയെ സംശയത്തോടെ നോക്കി 'നീ സർനെ നോക്കേണ്ട പറഞ്ഞോ 'അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ ജോ പറഞ്ഞു 'പൂജയുടെ അമ്മയുടെ മരണത്തിൽ എന്തൊക്കെയോ ദുരൂഹത ഉണ്ട് ജോ, അവളുടെ അമ്മയെ കൊന്നതാ എന്നാ അവൾ പറയുന്നേ ' 'അത് അവൾക്കു തോന്നുന്നതാവും നീ എന്തായാലും അവളുടെ അടുത്തേക്ക് ചെല്ല് 'എന്നും പറഞ്ഞ ജോ അവളെ പറഞ്ഞു വിട്ടു 'Sir ൻ എന്ത് തോന്നുന്നു അവൾ പറഞ്ഞതിനെ പറ്റി 'എബിയുടെ നേരെ തിരിഞ്ഞ് ജോ ചോദിച്ചു 'ഞാൻ എന്ത് പറയാനാ ജോ എന്നേക്കാൾ കൂടുതൽ അവളെ കുറിച്ചറിയുന്നത് നിങ്ങൾക്കാണ് so ചിലപ്പോ അവൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടായിരിക്കാം '

'ശെരിയാ എന്തായാലും അത് പിന്നെ കണ്ടുപിടിക്കാം ഇപ്പൊ ഞാൻ ബാക്കി കാര്യങ്ങൾ നോക്കട്ടെ 'എന്നും പറഞ്ഞ ജോ ബാക്കി കാര്യങ്ങൾ ചെയ്യാൻ പോയി 'എനിക്കറിയാം പൂജ നീ പറഞ്ഞത് എല്ലാം സത്യമാണ് എന്ന് പക്ഷെ എന്തിനു വേണ്ടി അതാണ് അറിയാൻ കഴിയാത്തത് ഇന്നും 'പൂജയെ നോക്കി എബി മനസ്സിൽ പറഞ്ഞു ~~~~~~~~~~~~ മരണന്തര ചടങ്ങുകൾ കഴിഞ്ഞ് ഓരോരുത്തരായി വീട്ടിൽ നിന്നും പിരിഞ്ഞു പോയി ഇപ്പൊ അവിടെ അവളുടെ അപ്പച്ചിയും അമ്മാവനും അന്നുവും ജോയും എബിയും മാത്രമായി അവശേഷിച്ചു 'അന്നു എന്നാ നമുക്ക് ഇറങ്ങാം ' 'ഇപ്പൊ തന്നെ പോകണോ ജോ കുറച്ചു കഴിഞ്ഞ് പോയപ്പോരേ ' 'സമയം ഒരുപാട് വൈകിയില്ലേ ഇനി നമുക്ക് നാളെ വരാം ഇവിടെ ഇപ്പൊ ദേ അവരൊക്കെ ഉണ്ടല്ലോ ' 'എന്നാലും ഇവളെ ഇവിടെ തനിച്ചാക്കി പോകാൻ മനസ്സുവരുന്നില്ല ' 'അതിന് ഇവൾ തനിച്ചല്ലല്ലോ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ നിങ്ങൾ പോയിട്ട് വാ ' അപ്പച്ചി അങ്ങനെ പറഞ്ഞതും അവരെല്ലാം പോകാനിറങ്ങി 'പൂജ ഞങ്ങൾ ഇറങ്ങാ നാളെ വരാം 'എന്നും പറഞ്ഞ അന്നുവും ജോയും പോയി അവരുടെ കൂടെ തന്നെ എബിയും ഇറങ്ങി പക്ഷെ പോകുന്നേരം അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി ആ കണ്ണുകൾക്ക് തന്നോട് എന്തൊക്കെയോ പറയാൻ ഉള്ളതായി

അവൻ തോന്നി ഒരു നിമിഷം അവൾ തന്നോട് അവിടെ നിന്നും പോകണ്ട എന്ന് പറയുന്നത് പോലെ തോന്നി എങ്കിലും അവൻ അത് കണ്ടില്ലെന്ന് നടിച്ചു ഇറങ്ങി പോന്നു ~~~~~~~~~~~~ 'അവളുടെ അമ്മ മരിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടു എന്നിട്ടും ഇത് വരെ താൻ ഒന്ന് അന്വേഷിച്ചത് പോലും ഇല്ലല്ലോ അവളെ കുറിച് , ഒരു ഫോൺ എങ്കിലും ചെയ്യാമായിരുന്നു പാവം ഇപ്പൊ എന്തെടുക്കുകയായിരിക്കും ഒന്നും അറിയില്ലല്ലോ 'പൂജയെ കുറിച് ചിന്തിച്ചിരിക്കയാണ് എബി അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത് ഡിസ്‌പ്ലേയിൽ തെളിഞ്ഞത് ഒരു unknown നമ്പർ ആയിരുന്നു എങ്കിലും ആ കാളിൽ പറഞ്ഞ കാര്യം അവനെ അത്രത്തോളം സങ്കടപെടുത്തുന്നതായിരുന്നു അവൻ ഓഫീസ് ഫോൺ എടുത്ത് ആരെയോ വിളിച്ചു 'ജോ pls come to my cabin ' എന്ന് മാത്രം പറഞ്ഞ അവൻ ഫോൺ വെച്ചു 'Sir may I ' 'Ya come in ' 'Sir വിളിപ്പിച്ചത് ' 'ജോ പൂജ അവളിപ്പോ എവിടെയാ ' 'അവളുടെ അമ്മയുടെ ആങ്ങള വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എന്താ sir ' 'Ok, നമുക്കൊരിടം വരെ പോകാം ' 'എങ്ങോട്ടാ sir ' 'പറയാം താൻ വാടോ 'എന്നും പറഞ്ഞ അവൻ കാറിന്റെ key എടുത്ത് പുറത്തേക്ക് നടന്നു ജോയും അവനെ അനുഗമിച്ച പിന്നിൽ നടന്നു പോകുന്ന വഴി അന്നു ചോദിക്കുന്നുണ്ട് എങ്ങോട്ടാണ് എന്നെല്ലാം ജോ അതിന് അറിയില്ലെന്ന് കൈ മലർത്തി കാണിച്ചു

ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ കാർ ഒരിടത്ത് നിർത്തി അവിടെ ബോർഡ്‌ വായിച്ചതും ജോ അറിയാതെ എബിയുടെ മുഖത്തേക്ക് ഒന്ന് നോക്കി ആ മുഖത്ത് വിരിഞ്ഞ ഭാവം അവൻ പോലും predict ചെയ്യാൻ കഴിയുമായിരുന്നില്ല "Aster Mental Aslym " 'Sir ഇവിടെ 'അവൻ സംശയഭാവത്തിൽ ചോദിച്ചു 'പറയ താൻ വാ 'എന്നും പറഞ്ഞ അവൻ അകത്തേക്ക് കയറി പോയി ജോയും അവന്റെ കൂടെ അകത്തേക്ക് കയറി ~~~~~~~~~~~~ 'അവിടെ നിക്കെടി നീ എങ്ങോട്ടാ ഈ ഓടുന്നെ മര്യാദക്ക് ഈ മരുന്ന് കഴിക്കാൻ നോക്ക് ' 'ഞാൻ പറഞ്ഞില്ലേ എനിക്ക് ഭ്രാന്തിലെന്ന് എന്നെ പോകാൻ അനുവദിക്ക് എനിക്ക് പോണം ' 'നിന്നെ പോലെ തന്നെയാ ഇവിടെ ഉള്ള എല്ലാവരും പറയാറ് മര്യാദക്ക് കഴിക്കെടി 'അവർ അവളുടെ മുടി കുത്തിൽ പിടിച്ചു കൊണ്ട് പറഞ്ഞു 'എന്നെ വിട് എനിക്ക് പോണം ' അവളുടെ ശബ്ദം കേട്ട് അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി 'പൂജ....'ജോയുടെ ചുണ്ടുകൾ മന്ത്രിച്ചു 'പൂജ 'ജോ അവളെ വിളിച്ചു, അവന്റെ ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു അവൾ അങ്ങോട്ടേക്ക് നോക്കി, അവരെ കണ്ടതും അവൾ ഓടിച്ചെന്ന് എബിയെ കെട്ടിപിടിച്ചു 'ഡി നിക്കെടി 'എന്നും പറഞ്ഞ ആ നേഴ്സ് അവളുടെ പിറകെ അവരുടെ അടുത്തേക്ക് ചെന്നു 'Sorry sir 'എന്നും പറഞ്ഞ അവർ പൂജയെ എബിയിൽ നിന്നും വേർപെടുതാൻ നോക്കി

'Sir ഇവരോട് ഒന്ന് പറ എനിക്ക് ഭ്രാന്തില്ലെന്ന്, ജോ നീ എങ്കിലും ഒന്ന് പറയെടാ ' 'മിണ്ടാതെ വരാൻ നോക്കെടി 'എന്നും പറഞ്ഞ അവർ അവളെ വലിച്ചു കൊണ്ടുപോകാൻ നിന്നു പക്ഷെ അപ്പോഴേക്കും അവളെ കൈകളിൽ എബി പിടിച്ചു 'അവളെ വിട്ടേ വിടാനാ പറഞ്ഞെ 'അവൻ ദേഷ്യം കൊണ്ട് അലറി അവന്റെ ശബ്ദം കേട്ട് പേടിച് നേഴ്സ് അവളെ വിട്ടു അവൾ അപ്പൊത്തന്നെ എബിയുടെ അടുത്തേക്ക് നീങ്ങി നിന്നു അവൻ അവളെ തന്നോട് ചേർത്ത പിടിച്ചു 'എന്ത് ധൈര്യത്തില നിങ്ങൾ ഇവളെ ഭ്രാന്തി ആക്കിയത് പറയാൻ ആരാ ഇവളെ ഇവിടെ കൊണ്ടു വന്ന് ആക്കിയത് ' 'അത് sir....' 'എന്താ ഇവിടെ ഒരു ബഹളം ' 'ഡോക്ടർ ഇവർ 'എന്നും പറഞ്ഞ ആ നേഴ്സ് അവരെ ചൂണ്ടി കാണിച്ചു 'എബി sir 'ഡോക്ടറുടെ ചുണ്ടുകൾ മന്ത്രിച്ചു 'Sir എന്താ ഇവിടെ വാ അകത്തേക്ക് ഇരിക്കാം 'എന്നും പറഞ്ഞ അയാൾ അവനെ അയാളുടെ ക്യാബിനിലേക്ക് ക്ഷണിച്ചു അവൻ അയാളെ കൂടെ അകത്തേക്ക് കയറി അപ്പോഴും അവൻ അവളെ ചേർത്ത പിടിച്ചിരുന്നു ഒന്നും മനസിലായില്ലെങ്കിലും ജോയും അവരുടെ കൂടെ കയറി ~~~~~~~~~~~~ 'Sir എന്താ ഇവിടെ ' 'അതെന്താ ജോസേ എനിക്ക് ഇങ്ങോട്ട് വന്നുടെ ' 'അതല്ല വെറുതെ ചോദിച്ചതാ, ഈ കുട്ടിയെ sir ൻ എങ്ങനെ അറിയാ 'പൂജയെ ചൂണ്ടി അയാൾ ചോദിച്ചു

'She is my PA, ആരാ ഇവളെ ഇവിടെ ആക്കിയത് ' 'അത് sir....' 'പറയെടോ 'അയാളെ കോളറിൽ കുത്തിപിടിച്ചു അവൻ പറഞ്ഞു 'ഇവളുടെ അമ്മാവനാ, കുറച്ചു പണം തന്ന് ഇവളെ ഇവിടെ ആക്കിയിട്ട് പോയി ' 'വിളിക്കെടോ അയാളെ ഇപ്പൊ ഇവിടെ എത്തിയിരിക്കണം 'എന്നും പറഞ്ഞ അവൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു അയാൾ ഫോൺ എടുത്ത് വിളിച് അവളുടെ അമ്മാവനോട് പെട്ടന്ന് വരാൻ പറഞ്ഞു കുറച്ചു സമയത്തിനുള്ളിൽ അയാൾ അങ്ങോട്ടേക്ക് വന്നു 'ഡോക്ടർ എന്തിനാ വരാൻ പറഞ്ഞത് ' 'കാണേണ്ടത് ഡോക്ടർക്ക് അല്ല എനിക്കാണ് 'എന്നുപറഞ്ഞു എബി ചെയറിൽ നിന്നും എണീറ്റു അവനെ കണ്ടതും അയാൾ അടിമുടി ഒന്ന് വിറച്ചു 'താൻ എന്ത് ധൈര്യത്തില ഇവളെ ഇവിടെ ആക്കിയിട്ട് പോയത് അതിന് ഇവൾക്ക് ഭ്രാന്ത്‌ വല്ലതും ഉണ്ടോ ' 'ഇല്ല ' 'പിന്നെ എന്തിനാടോ താൻ ഈ പാവത്തിനെ ഇവിടെ ആക്കിയത്' എന്നും ചോദിച്ച എബി അയാളെ കരണകുറ്റിക്ക് ഒന്ന് പൊട്ടിച്ചു അടിയുടെ ആഗാധത്തിൽ അയാൾ പുറകിലേക്ക് വേച്ചു പോയി 'ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി തന്റെയോ മറ്റാരുടെയോ നിഴൽ ഇവളുടെ മേൽ പതിഞ്ഞാൽ പിന്നെ ഈ എബിയെ ആയിരിക്കില്ല നിങ്ങൾ കാണാൻ പോകുന്നത് മനസിലായോ 'അയാൾക് നേരെ വിരൽചൂണ്ടി അവൻ പറഞ്ഞു അതിന് സമ്മതം എന്നോണം അയാൾ തലകുലുക്കി '

പിന്നെ ഡോക്ടറോട് ഇവളെ ഞാൻ കൊണ്ടുപോവ ഞാൻ നോക്കിക്കോളാം ഇവളെ ആരും ഇനി ഇവളെ അന്വേഷിച് ഏദൻ വില്ലയിലേക്ക് വന്നേക്കരുത് 'ഒരു താകീത് പോലെ പറഞ്ഞ അവൻ അവളെയും ചേർത്ത പിടിച്ച പുറത്തേക്ക് നടന്നു കൂടെ ജോയും ~~~~~~~~~~~~ പൊടിപരത്തിക്കൊണ്ട് എബിയുടെ കാർ ഏദൻ വില്ലയുടെ കോമ്പൗണ്ടിൽ വന്ന് നിന്നു 'ജോ നീ ഓഫീസിലേക്ക് പൊക്കോ വൈകീട്ട് സെക്യൂരിറ്റിയോട് കാർ ഇവിടെ എത്തിക്കാൻ പറഞ്ഞ മതി 'എന്നും പറഞ്ഞ അവൻ കാറിൽ നിന്നും ഇറങ്ങി കൂടെ അവളും അവർ ഇറങ്ങിയതും ജോ കാർ എടുത്ത് പോയി 'വാ 'എബി അവളുടെ കയ്യിൽ പിടിച്ച നടന്നു അവൾ ഒരു പാവക്കണക്കെ അവന്റെ കൂടെ നടന്നു Calling bell അടിച്ചതും വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു 'ഇച്ചായ ഓടിവയോ നമ്മുടെ മോൻ വഴിപിഴച്ച പോയേ 'അവരെ കണ്ടതും മമ്മി വലിയവായിൽ നിലവിളിച്ചു 'എന്റെ മമ്മി ഒന്ന് മിണ്ടാതിരിക്ക് നമുക്ക് അകത്തു ചെന്ന് സംസാരിക്കാം ' 'അകത്തേക്ക് കയറിയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും ഇപ്പൊ ഇറങ്ങിക്കോണം ഇവളെയും കൊണ്ട് '

'എന്നതാ ഇവിടെ ഒരു ബഹളം ' 'കണ്ടില്ലേ ഇച്ചായ ഇവൻ ഏതോ ഒരു കൊച്ചിനെ വിളിച്ചു കൊണ്ട് വന്നേക്കുന്നു ' 'എന്നതാ മമ്മി പ്രശ്നം, ഇതാര് പൂജ ചേച്ചിയോ ' 'നിനക്ക് ഇവളെ അറിയോ ' 'പിന്നെ അറിയാതെ ഇതാണ് മമ്മി ഇച്ചായൻ പറയാറ് ഉള്ള PA പൂജ ' 'ഓഹ് അതായിരുന്നോ ഞാൻ കരുതി 😁 നിങ്ങൾ അകത്തേക്ക് വാ പിള്ളേരെ ' അവർ എല്ലാവരും അകത്തേക്ക് കയറി 'ചേച്ചി എന്നാ ഒന്നും മിണ്ടാതെ ' 'റോസമ്മേ നീ അവളെയും വിളിച് മുറിയിൽ പൊക്കോ അവൾക്കു ഒന്ന് ഫ്രഷ് ആവേണ്ടി വരും ' 'Ok എബിച്ചായാ ചേച്ചി വാ 'എന്നും പറഞ്ഞ റോസമ്മ അവളെയും കൂട്ടി പോയി 'എബി എന്നാടാ പ്രശ്നം ആരാ അവൾ ' 'She is my PA pooja But she is pooja vishwanath the great businessman വിശ്വനാഥന്റെ ഒരേഒരു മകൾ ' ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story