അറിയാതെ: ഭാഗം 31

ariyathe sha

രചന: SHA (പെങ്ങളുട്ടി)

 'പൂജ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കോ ' 'ഹരിയേട്ടൻ കാര്യം പറ ' 'നിനക്ക് പോകാതിരുന്നൂടെ എബി അവൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് അവനില്ലാതെ ഒരു ജീവിതം നിന്നെ കൊണ്ട് പറ്റോ ' 'പോകണം ഹരിയേട്ടാ കഴിഞ്ഞ മൂന്നുവർഷം എബിച്ചായൻ കൂടെ ഇല്ലാതെ അല്ലേ ജീവിച്ചേ ഇനിയും അങ്ങനെ തന്നെ മതി ' 'എന്തിനാ ഈ വാശി എല്ലാം ഉപേക്ഷിച്ചു പോകുന്നതെന്തിനാ ' 'ആരോടും ഉള്ള വാശി അല്ല എനിക്ക് ശെരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു ' 'എന്നാലും.....' 'ഹരി നീ ഒന്നിങ്ങു വന്നേ 'ഹരി പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ എബിയവനെ വിളിച്ചു 'ഒന്ന് കൂടെ ചിന്തിക്ക് എന്നിട്ട് തീരുമാനിക്ക് പോകണോ വേണ്ടയോ എന്ന് അധികം സമയം ഇല്ല കുറച്ചുകൂടെ കഴിഞ്ഞാൽ എയർപോർട്ടിലേക്ക് പോകണം 'എന്നും പറഞ്ഞ അവൻ എബിയുടെ അടുത്തേക്ക് പോയി അവൻ പോയതും അവൾ ബെഡിൽ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി 'ഹരിയേട്ടൻ പറഞ്ഞത് ശെരിയാ എബിച്ചായൻ ഇല്ലാതെ ഒരുനിമിഷം പോലും തന്നെ കൊണ്ട് ജീവിക്കാൻ കഴിയില്ല പക്ഷെ അത് വേണ്ട ഞാൻ വേദനിച്ചാലും എനിക്ക് ചുറ്റുമുള്ളവർ സന്തോഷായിട്ട് ഇരിക്കണം എല്ലാം മറന്ന് ജീവിക്കാൻ എന്നെ കൊണ്ട് കഴിയില്ല പോയെ പറ്റു 'മനസ്സിൽ ഉറച്ച തീരുമാനം എടുത്ത് അവൾ ഡ്രസ്സ്‌ change ചെയ്യാൻ ഡ്രസിങ് റൂമിലേക്ക് കയറി ~~~~~~~~ 'നീ എന്തിനാ എബി വിളിച്ചേ ' 'അവൾ എന്ത് പറഞ്ഞു അവസാനം പോകാൻ തന്നെ തീരുമാനിച്ചില്ലേ ' 'ഹ്മ്മ് '

'എനിക്കുറപ്പായിരുന്നു അവൾ പോകും എന്ന് 'ചെറു പുഞ്ചിരിയാലേ അവൻ പറഞ്ഞു 'നിനക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ ചിരിക്കാൻ ' 'പിന്നെ ഞാൻ എന്ത് വേണം അവളോട് പോകേണ്ടെന്ന് പറയണോ ' 'നീ പറഞ്ഞാൽ അവൾ ചിലപ്പോ പോകാതിരുന്നാലോ ' 'അത് വേണ്ട ഹരി അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഈ job അത്കൊണ്ട് അവൾ പൊക്കോട്ടെ ' 'അപ്പൊ നീയോ ഇനി മുന്നോട്ട് ഉള്ള നിന്റെ ജീവിതം എങ്ങനെ ആയിരിക്കും ' 'എല്ലാം മറക്കണം എങ്കിലും എന്നെങ്കിലും ഒരിക്കൽ അവൾ തിരിച്ചു വരുമെന്ന് വിചാരിച് ഞാൻ കാത്തിരുന്നോളാം ' 'ഹരിയേട്ടാ പോകാം 'ഡ്രെസ്സും change ചെയ്ത് തന്റെ ലാഗ്ഗെജും എടുത്ത് അങ്ങോട്ടേക് വന്ന് അവൾ ചോദിച്ചു 'ഞാൻ ആണ് കൂടെ വരുന്നേ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ ' 'എന്ത് കുഴപ്പം ഇച്ചായൻ ആയാൽ എനിക്ക് double ok 'ഉള്ളിലുള്ള സങ്കടം പുറത്തുകാണിക്കാതെ അവൾ പറഞ്ഞു 'എന്നാ പോകാം ' അവൾ അതിന് അതെ എന്നർത്ഥത്തിൽ തലയാട്ടി അവൻ അവളുടെ ലാഗ്ഗെജും എടുത്ത് പുറത്തേക്ക് നടന്നു 'ഹരിയേട്ടാ ഞാൻ പോട്ടെ ' 'ഹ്മ്മ് 'അവളിൽ നിന്ന് മുഖം തിരിച്ചു അവൻ മൂളി 'ഞാൻ പോയ ഏട്ടൻ എന്നെ മറക്കോ ' 'അങ്ങനെ മറക്കാൻ പറ്റോ നിന്നെ നീ ഞങ്ങടെ എല്ലാം ജീവൻ അല്ലായിരുന്നോ ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ല അല്ലേ '

'ഞാൻ തിരിച്ചു വരും എബിച്ചായൻ മറ്റൊരാൾക്ക്‌ സ്വന്തമാകുന്നത് കാണാൻ ' 'എന്തിനാ വിട്ട് കൊടുക്കുന്നെ ' 'നേടിയെടുക്കൽ മാത്രമല്ലല്ലോ വിട്ട് കൊടുക്കലും സ്നേഹം കൊണ്ട് തന്നെ അല്ലേ എനിക്ക് ത്യാഗി ആയമതി എന്നാ ഞാൻ ഇറങ്ങട്ടെ 'അവനെ കെട്ടിപിടിച് യാത്ര പറഞ്ഞ അവൾ പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു അവളെ കാത്തെന്ന പോലെ എബി അവിടെ നിൽപ്പുണ്ടായിരുന്നു 'പോകാം ' 'മ്മ് ' നിറഞ്ഞു വന്ന കണ്ണുകളെ തുടച് അവൾ കാറിൽ കയറി അവൾ കയറിയതും അവൻ വണ്ടി നേരെ എയർപോർട്ടിലേക്ക് വിട്ടു ~~~~~~~~ എയർപോർട്ടിൽ പോകും വഴി അവർ ഒന്നും സംസാരിച്ചില്ല അവൻ തന്റെ ഡ്രൈവിങ്ങിൽ ശ്രേദ്ധാകേന്ദ്രീകരിച്ചു അവൾ പുറത്തേക്ക് നോക്കി ഇരുന്നു 🎶 Ennai kollathey, thalli poogaathey, nenjai killaathey, Kanmani.. Sonna en sollil, illai unmaigal, eeno koobanggal, Soolladi.. Unnai thindaamal, unnai paarkaamal, Konji peesamal, kannil thuukkamillai, Ennul nil vanthaal, nenjil vaazginraai, Vittu chellaathe, ithu niyaayamillai.. Kannal muudi kondaalum, unnai kandeen, Miindum eenintha eekkam, Vellai meega thundukkul, Ezhum minnalpool, Enthan vaazhvenggum innal.. En ithazh meelinru, vaazzhum maunanggal, En manam peesuthe, nuuru ennanggal, Sonna sollin arthanggal, ennul vaazhuthey, Thuuram thalli chendraalum, uyir theeduthey..

Asai vaarthai ellame, inru kiiralaai, Enthan nenjin ooratthil, paaya seigiraai.. Ennul nil vanthaai, innum vaazhginraai, Unthan sollaale,thuuram undaakkinaai, Enna thiindaathey, ennai paarkaathey, Onrum peesaathey, poothum thunbanggal.. Ennai vittu sellaathey, enthan anbe, Vendum un kaathal, ondrey.. Unnai mattum neesittheen, ithu unmai, Innum eenintha uudal.. En uyirkaathalai, unthan kaathooram, Orumuraiyaavathu solla, nii veendum, Enthan aasai mutthanggal, unnai seerumo, Illai kaathal yutthanggal, innum nillumo.. Unthan kannil nii sinthum, liram yeenadi, Nenjin baaram veendaame, ennai paaradi.. Ennai kollathey, thalli poogaathey, nenjai killaathey, Kanmani.. Sonna en sollil, illai unmaigal, eeno koobanggal, Soolladi.. Ennai kollathey, thalli poogaathey, nenjai killaathey, Kanmani.. Sonna en sollil, illai unmaigal, eeno koobanggal, Soolladi.. 🎶 സ്റ്റീരിയോയിൽ നിന്ന് പാട്ട് മുഴങ്ങി (situation പറ്റിയ പാട്ട് 😜) അവർ രണ്ടുപേരും അതിൽ ലയിച്ചിരുന്നു പഴയ സംഭാവങ്ങൾ ഓരോന്നായി അവരുടെ മുന്നിൽ തെളിഞ്ഞു വന്നു (feel the bgm 😜) അവന്റെ നോട്ടം അവളിൽ തങ്ങി നിന്നു പക്ഷേ ഇതിൽ ഒന്നും ശ്രെദ്ധിക്കാതെ അവൾ പാട്ടിൽ ലയിച്ചിരിക്കാണ് ഓരോ തവണയും അവളുടെ നോട്ടങ്ങളും അവനിൽ പാറി വീണു പക്ഷെ അവൻ അത് ശ്രേദ്ധിച്ചില്ല കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ എയർപോർട്ടിൽ എത്തി അവളെ കാത്തു നീതു എയർപോർട്ടിൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു

അവൾ വണ്ടിയിൽ നിന്നിറങ്ങി അവളിടെ അടുത്തേക്ക് ചെന്നു അവനും വണ്ടി പാർക്ക്‌ ചെയ്ത് അവളുടെ കൂടെ ചെന്നു 'നീ എന്താടി വൈകിയേ ' 'ഇറങ്ങാൻ വൈകിപ്പോയെടി ' 'സാരല്ല വാ ബോഡിങ് പാസ്സ് എടുക്കാം ' 'നീ നടന്നോ ഞാൻ വരാം ' 'ഹ്മ്മ് ശെരി 'അവളെയും എബിയേയും ഒന്ന് നോക്കി കൊണ്ട് നീതു എയർപോർട്ടിൻ ഉള്ളിലേക്ക് കയറി പോയി എബിയെ ഒന്ന് നോക്കിയ ശേഷം അവളും അകത്തേക്ക് കയറാൻ നിന്നു പക്ഷെ അവളെ പോകാൻ സമ്മതിക്കാതെ അവൻ അവളുടെ കയ്യിൽ പിടിച്ചു അവൾ അവനെയും കയ്യിനെയും മാറി മാറി നോക്കി 'ഞാനും കൂടെ വന്നോട്ടെ നീ പോകുന്ന വരെ എങ്കിലും കൂടെ ഇരിക്കാല്ലോ ' ദുഃഖം നിഴലിച്ച അവന്റെ മുഖം കണ്ടതും അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി അവളുടെ സമ്മതം കിട്ടിയതും അവൻ അവളുടെ കയ്യും പിടിച്ച എയർപോർട്ടിനകത്തേക്ക് കയറി ബോഡിങ് പാസ്സ് എടുത്ത് അവൾ അവന്റെ കൂടെ അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു അവരെ ശല്യം ചെയ്യണ്ട എന്ന് കരുതി നീതു കുറച്ചു മാറി ഇരുന്നു അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു അവൾ അവന്റെ തോളിൽ തലവെച്ചു പരസ്പരം കയ്യ്കോർത്തു പിടിച്ച അങ്ങനെ ഇരുന്നു ഒരുപാട് നേരം അവർ അങ്ങനെ ഇരുന്നു

ഫ്ലൈറ്റ് take off ചെയ്യാനായി എന്നാ അനൗൺസ്മെന്റ് കേട്ടതും നീതു ഇരിക്കുന്നിടത് നിന്ന് എണീറ്റ് അവരെ രണ്ടുപേരെയും ഒന്ന് നോക്കി അവരുടെ അവസ്ഥ കണ്ട് അവൾക്കു പോലും സങ്കടം വന്നു അവൾ അവരുടെ അടുത്തേക്ക് ചെന്ന് പൂജയെ വിളിച്ചു നീതു വിളിച്ചതും അവൾ ഇരിക്കുന്നിടത് നിന്ന് എണീറ്റു 'പൂജ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കോ ' 'പറ ' 'നീ ഇവിടെ തന്നെ നിന്നോ നിങ്ങടെ അവസ്ഥ കണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല ' 'നീ നടന്നോ ഞാൻ വരാം ' ചെറു പുഞ്ചിരിയാലേ അവൾ പറഞ്ഞതും നീതു ഫ്ലൈറ്റിലേക്ക് നടന്നു 'ഇച്ചായ ഞാൻ പോട്ടെ ' 'മ്മ് 'അവൻ അതിനൊന്ന് മൂളി 'ഇച്ചായൻ എന്നെ മറക്കണം എന്നിട്ട് മറ്റൊരാളെ വിവാഹം കഴിക്കണം ' 'എബിയുടെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു അത് നീ ആണ് നിന്റെ കഴുത്തിൽ കിടക്കുന്ന മിന്ന് അതിനു തെളിവാണ്

ഇതൊരിക്കലും നീ ഉപേക്ഷിക്കരുത് ഇത് നിന്റെ കൂടെ ഉള്ള കാലത്തോളം ഞാൻ നിന്റെ ഒപ്പമുണ്ടാകും 'അവളുടെ കഴുത്തിലെ മിന്ന് കയ്യിലെടുത്ത അവൻ പറഞ്ഞു 'ഇച്ചായ ഞാൻ....' 'വേണ്ട ഒന്നും പറയേണ്ട ചെല്ല് ഫ്ലൈറ്റ് take off ചെയ്യാൻ സമയം ആയി ഞാൻ കാത്തിരുന്നോട്ടെ എന്നെങ്കിലും നീ മടങ്ങി വരും എന്നോർത്തു ' 'ഇച്ചായ 'എന്നും വിളിച് അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു 'അയ്യേ എന്തായിത് സന്തോഷായിട്ട് പോയിട്ട് വാ എപ്പോഴേലും അവിടെ മടുത്ത പറഞ്ഞ മതി ഞാൻ ഉണ്ടാകും ഇവിടെ നിനക്കായ് മാത്രം 'അവളുടെ നെറുകിൽ ഒരു നനുത്ത ചുംബനം നൽകി കൊണ്ട് അവൻ പറഞ്ഞു അവൾ അവനിൽ നിന്ന് വിട്ട് നിന്ന് ഫ്ലൈറ്റിലേക്ക് നടന്നു പോകുന്നേരം ഒരിക്കൽ കൂടി അവനെ തിരിഞ്ഞു നോക്കി പക്ഷെ അവൻ നിന്നിടം ശൂന്യമായിരുന്നു നിറഞ്ഞു വന്ന കണ്ണുകളെ തുടച് അവൾ നടന്നകലുന്നത് അവൻ നോക്കി നിന്നു അവൾ പോലും അറിയാതെ...❤️.... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story