അറിയാതെ: ഭാഗം 36

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'തന്നോട് ഞാൻ നാളെ കാലത്ത് മീറ്റിങ്ങിന്റെ സമയം ആകുമ്പോൾ അല്ലേ വരാൻ പറഞ്ഞെ എഞ്ചൽ ' 'നാളെ എങ്ങാനും ഞാൻ എത്താം വൈകിയ മീറ്റിംഗ് മുടങ്ങില്ലേ അത് കൊണ്ട ഇന്ന് തന്നെ വന്നത് ' 'എന്റെ കുടുംബം കലക്കിയപ്പോ നിനക്ക് സമാധാനയല്ലോ എല്ലാ കാര്യങ്ങളും അവളെ പറഞ്ഞു മനസിലാക്കിയിട്ട് നിന്നെ വിളിക്കാം എന്ന് വെച്ചത് അപ്പൊ ദേ ഇന്ന് തന്നെ കയറി വന്നേക്കുന്നു ഇന്ന് എന്തായാലും ഞാൻ പട്ടിണിയായി 'അവൻ പിറുപിറുത്തു 'സർ എന്തേലും പറഞ്ഞോ ' 'ഒന്നുല്ല താൻ അകത്തേക്ക് വാ 'എന്നും പറഞ്ഞ അവൻ അകത്തേക്ക് കയറി കൂടെ അവളും 'അമ്മാമ്മേ ഇതെന്റെ PA എഞ്ചൽ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും ' 'അതിനെന്താ മോൾക് എത്ര ദിവസം വേണേലും ഇവിടെ നിൽക്കാം 'അവളുടെ കവിളിൽ കയ്യ് വേച് അമ്മാമ്മ പറഞ്ഞു 'താങ്ക്സ് അമ്മാമ്മേ ' 'എബി ഇവൾക്ക് gust room കാണിച്ചു കൊടുക്ക് 'എന്നും പറഞ്ഞ അമ്മാമ്മ മുറിയിലേക്ക് പോയി അവൻ അവളെയും കൂട്ടി ഗസ്റ്റ്‌ റൂമിലേക്ക് ചെന്നു 'ദേ ഇതാണ് മുറി കുറച്ചു ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യണം ' 'നിനക്ക് വേണ്ടി എറഹ്‌റ ദിവസം വരെയും അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ തയ്യാറാ 'അവളെ മനസ്സിൽ പറഞ്ഞു 'ഹലോ ഞാൻ പറഞ്ഞത് വല്ലതും കേൾക്കുന്നുണ്ടോ 'അവളുടെ കണ്ണ്മുന്നിൽ കയ്യ് ഞൊടിച്ചു അവൻ ചോദിച്ചു 'ആഹ് സർ നമ്മുടെ കമ്പനിയിക്ക് വേണ്ടി അല്ലേ എത്ര ദിവസം വേണേലും അഡ്ജസ്റ്റ് ചെയ്യാം ' 'എന്നാ താൻ റസ്റ്റ്‌ എടുക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ '

എന്നും പറഞ്ഞ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയി 'ഇവിടെ നിന്ന് പോകുന്നതിന് മുന്നേ നിങ്ങളെ ഞാൻ സ്വന്തമാക്കിയിരിക്കും 'അവൻ പോകുന്നതും നോക്കി അവളെ മനസ്സിൽ പറഞ്ഞു ~~~~~~~~~~ 'ഈ പെണ്ണ് ഇതെവിടെ പോയി ഇനി അവളെ കണ്ട ദേഷ്യത്തിൽ എങ്ങാനും വീട്ടിൽ പോയോ 'റൂമിൽ പൂജയെ കാണാത്തത് കൊണ്ട് തിരക്കിയിട്ടങ്ങിയതാണ് എബി 'നീ എന്നാ എബി ഇങ്ങനെ കിടന്നു തിരയുന്നെ ' 'അമ്മാമ്മേ പൂജയെ കണ്ടോ ' 'അവൾ കുളക്കടവിലേക്ക് പോകുന്ന കണ്ട് എന്നാ കാര്യം രണ്ടും കൂടെ പിണങ്ങിയോ ' 'ചെറിയൊരു സൗന്ദര്യ പിണക്കം അത്രേ ഉള്ളു അത് ഞാനിപ്പോ തീർത്ത വരാവോ 'എന്നും പറഞ്ഞ അവൻ കുളക്കടവിലേക്ക് ചെന്നു കാല് രണ്ടും വെള്ളത്തിലേക്കിട്ട് വല്യേ ആലോചനയിൽ ആണ് കക്ഷി അവൻ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടേക്ക് ചെന്നു 'ട്ടെ 'അവൻ ശബ്ദമുണ്ടാക്കിയതും അവൾ നെഞ്ചത്ത് കയ്യ് വേച് ഇരിക്കുന്നിടത് നിന്ന് എണീറ്റു 'മനുഷ്യനെ കൊല്ലോ നിങ്ങൾ ഞാൻ എങ്ങാനും പേടിച് വെള്ളത്തിൽ ചാടിയിരുന്നെങ്കിലോ എനിക്ക നീന്താൻ കൂടി അറിയത്തില്ല ചത്തു പോവില്ലേ ഓഹ് ഞാൻ മരിച്ച നിങ്ങൾക്ക് സുഖയാല്ലോ പിന്നെ അവളെ കെട്ടി ജീവിക്കാല്ലോ ' 'അങ്ങനെ വന്റെ പെണ്ണിനെ ഞാൻ മരിക്കാൻ വിടോ ഞാൻ രക്ഷിക്കില്ലേ

'അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അവൻ പറഞ്ഞു 'അതേയ് keep distance എന്റെ ദേഹത്തെങ്ങാൻ തൊട്ട നിങ്ങൾ വിവരം അറിയും 'അവൾ ദേഷ്യത്തിൽ പറഞ്ഞു 'ഞാൻ എന്നാ തെറ്റ് ചെയ്തിട്ട നീ ഇങ്ങനെ ദേഷ്യപെടുന്നേ ' 'അവളെ എനിക്ക് കാണുന്നതേ ഇഷ്ട്ടമല്ല എന്നിട്ട് ഇങ്ങോട്ട് വിളിച് വരുത്തിയിരിക്കുന്നു ' 'നിന്നോട് ഞാൻ പറയാൻ നിക്കായിരുന്നു പക്ഷെ അപ്പോഴേക്കും അവൾ ഇങ്ങോട്ട് വന്നു ' 'നിങ്ങൾ ഇനി കൂടുതൽ ഒന്നും പറയേണ്ട ' 'പിണങ്ങല്ലേ പെണ്ണെ 'അവളെ പിടിച്ച തന്റെ നെഞ്ചിലേക്ക് ഇട്ട് അവൻ പറഞ്ഞു 'ഇച്ചായ വിടെന്നെ ' അവൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി 'മര്യാദക്ക് വിട്ടേ എനിക്ക് പോണം ' 'എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് നമുക്ക് ഒന്ന് കുളിച്ചേച്ചും പോകാം ' 'ഇച്ചായ....'അവൾ പറഞ്ഞ മുഴുവനാക്കുന്നതിന് മുന്നേ അവൻ അവളെയും പിടിച്ച കുളത്തിലേക്ക് ചാടി 'നിങ്ങൾ എന്നെ കൊല്ലാനായിട്ട് ഇറങ്ങിയതാണോ 'അവന്റെ കഴുത്തിലൂടെ കയ്യിട്ട് ലോക്ക് ആക്കിയിട്ട് അവൾ ചോദിച്ചു 'അതെന്ന നീ അങ്ങനെ ചോദിച്ചേ ' 'എനിക്ക് നീന്താൻ അറിയത്തില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ എന്നെയും എടുത്ത് ചാടിയെ ' 'എന്റെ പെണ്ണിനെ ഇത് പോലെ അടുത്ത് കിട്ടാൻ ഇതിനകത്ത് ആവുമ്പോൾ നീ എന്നിൽ നിന്ന് വിട്ട് പോകില്ലല്ലോ

'ഒരു കള്ളച്ചിരിയാലേ അവൻ പറഞ്ഞു 'ഇച്ചായ വേണ്ട നമുക്ക് വീട്ടിലേക്ക് പോകാം ദേ മഴയൊക്കെ പെയ്യുന്നു ' 'അതിനെന്താ മഴ പെയ്യട്ടെ അപ്പോഴേ ഒരു റൊമാന്റിക് mood ഉണ്ടാകു ' 'ഇച്ചായ pls നമുക്ക് പോകാം ' 'Ok പോകാം പക്ഷെ ഒരു condition ഉണ്ട് ' 'എന്താണ് പെട്ടന്ന് പറ ' 'I need a deep kiss ' 'എന്ത് 'അവൻ പറയുന്നത് കേട്ട് അവൾ കണ്ണ് തള്ളി ചോദിച്ചു 'പറഞ്ഞില്ലേ i need a deep kiss നീ തരുന്നോ അതോ ഞാൻ തരണോ അല്ലെങ്കി വേണ്ട ഞാൻ തന്നെ തന്നേക്കാം 'പറഞ്ഞു തീർന്നതും അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു പരസ്പരം ആവേശത്തോടെ അവർ ചുണ്ടുകൾ നുണഞ്ഞു അവന്റെ കൈകൾ അവളുടെ നഗ്നമായ വയറിനെ ചുറ്റിപിടിച്ചു അവന്റെ ദന്തങ്ങൾ അവളുടെ ചുണ്ടിൽ കുസൃതി കാണിച്ചു വായിൽ ഇരുമ്പിന്ച്ചുവാ അറിഞ്ഞിട്ടും അവൻ അവളെ മോചിപ്പിച്ചില്ല ശ്വാസം വിലങ്ങിയതും അവൾ അവനെ തള്ളിമാറ്റി നെഞ്ചിൽ കയ്യ് വെച്ചു ശ്വാസം ആഞ്ഞുവലിച്ചു അവനെ വിട്ട് നിന്നതും അവൾ ദേ പോണു വെള്ളിത്തിനടിയിലേക്ക് അവൻ അവളെ എടുത്ത് പൊക്കി 'മനുഷ്യൻ ഇവിടെ ചവാൻ പോകുമ്പോഴാ നിങ്ങടെ ഒടുക്കത്തെ ചിരി ' 'എന്ത് വിചാരിച്ചിട്ട നീ എന്നെ വിട്ട് നിന്നെ 'അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു 'ഒരു ആവേശത്തിൽ ചെയ്തതാ ' 'ആവേശം കുറച്ചു കൂടി പോയി അല്ലേ ' 'മ്മ് 😁' 'എന്നാ പിന്നെ നമുക്ക് പോയല്ലോ ഇല്ലെങ്കി അമ്മാമ്മ ഇങ്ങോട്ട് അന്വേഷിച് വരും ' 'അല്ലേലും ഞാൻ പോവാണ് നിങ്ങൾ. വേണെങ്കി വന്ന മതി '

കുളത്തിൽ നിന്ന് കയറി അവൾ വീട്ടിലേക്ക് നടന്നു കൂടെ അവനും അടുക്കളവാതിലിൽ ചെന്ന് അകത്തേക്ക് തലയിട്ടുനോക്കി ആരും ഇല്ലെന്ന് ഉറപ്പുവരുത്തി അവർ രണ്ടാളും അകത്തേക്ക് കയറി 'ഒന്ന് നിന്നെ രണ്ടാളും 'stair കേറാൻ നിന്നപ്പോൾ ആണ് പിന്നിൽ നിന്ന് അമ്മാമ്മ അവരെ വിളിച്ചു 'ഇച്ചായ നമ്മൾ പെട്ട് 'എന്നും പറഞ്ഞ അവർ രണ്ടുപേരും തിരിഞ്ഞു നിന്ന് അമ്മമ്മക്ക് ചിരിച്ചു കൊടുത്തു 'എന്താ രണ്ടും ഈ കോലത്തിൽ ' 'അത് അമ്മാമ്മേ ഇവൾക്ക് കുളത്തിൽ കുളിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒന്ന് കുളിച്ചതാ ' 'മോനെ എബി കൂടുതൽ അങ്ങ് ഉണ്ടാക്കല്ലേ നിന്റെ പ്രായം കഴിഞ്ഞിട്ട് തന്നെയാ ഞാനും ഇവിടെ എത്തിയത് രണ്ടും പോയി തലത്തുവർത്തി ഡ്രസ്സ്‌ മാറി വാ പനിപിടിക്കണ്ട 'ഒരു പുഞ്ചിരിയോടെ പറഞ്ഞു അവർ രണ്ടുപേരും പെട്ടന്ന് തന്നെ റൂമിലേക്ക് പോയി അവൾ ഫ്രഷ് ആയി ഇറങ്ങിയതും അവനും ഫ്രഷ് ആവാൻ കേറി ~~~~~~~~~ 'ഇച്ചായൻ ഇതെവിടെ പോവാ ' 'ഒരത്യാവശ്യ കാര്യത്തിന് പുറത്തുപോവ പെട്ടന്ന് വരാട്ടോ ' 'ഇച്ചായ... ഹാച്ചി 🤧

ഞാൻ അപ്പഴേ പറഞ്ഞില്ലേ മഴകൊണ്ടാ എനിക്ക് പണിക്കും എന്ന് ' 'നിന്റെ എല്ലാ അസുഖവും ഞാൻ വന്നിട്ട് മാറ്റി തരാട്ടോ തല്കാലം ഇത് വേച് അഡ്ജസ്റ്റ് ചെയ്യ് 'അവളുടെ കവിളിൽ ഉമ്മ വേച് അവൻ പറഞ്ഞു അവൻ അവളെയും കൂട്ടി താഴേക്ക് ചെന്ന് അമ്മാമ്മയോട് പുറത്തുപോയി വരാം എന്നും പറഞ്ഞ അവൻ പോകാൻ ഇറങ്ങി 'ഇച്ചായ പെട്ടന്ന് വരോ ' 'വരാടി പെണ്ണെ 'അവളുടെ കവിളിൽ കയ്യ് വേച് പറഞ്ഞ അവൻ കാറിൽ കയറി പോയി അവൻ പോകുന്നതും നോക്കി അവൾ അങ്ങനെ നിന്നു അവൻ പോയതും അവൾക്ക് മുന്നിൽ നിൽക്കുന്ന എഞ്ചലിനെ പുച്ഛിച്ചു അവൾ അകത്തേക്ക് കയറിപ്പോയി 'നീ കൂടുതൽ സന്തോഷിക്കണ്ട പൂജ നിങ്ങളെ തമ്മിൽ ഒന്നാവാൻ ഞാൻ സമ്മതിക്കില്ല 'പൂജ പോകുന്നതും നോക്കി അവൾ മനസ്സിൽ പറഞ്ഞു  ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story