അറിയാതെ: ഭാഗം 4

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'She is my PA pooja But she is pooja vishwanath the great businessman വിശ്വനാഥന്റെ ഒരേഒരു മകൾ ' ' Mangalath Builders ഓണർ മരിച്ചു പോയ വിശ്വനാഥൻ അതാണോ ' 'അതെ പപ്പാ ' ' സ്വന്തമായിട്ട് ഒരു കമ്പനിയുള്ള അവൾ എന്തിനാ നിന്റെ PA ആയി ജോലി ചെയ്യുന്നത് ' 'അറിയില്ല പപ്പാ അവളുടെ ലൈഫിൽ എന്തൊക്കെയോ problems ഉണ്ട് അതെന്താണ് എന്ന് കണ്ടുപിടിക്കണം ' 'ഇപ്പൊ company നോക്കി നടത്തുന്നത് ആരാ ' 'അവളുടെ അപ്പച്ചിയുടെ മോൻ ആണെന്ന് തോന്നുന്നു ' 'അല്ലേയ് ഞാൻ ഒരു doubt ചോദിക്കട്ടെ ' 'എന്നാ മമ്മി ചോദിക്ക് ' 'ഇതെല്ലാം നീ എങ്ങനെ അറിഞ്ഞു ' അതിന് അവൻ അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'ചിരിക്കാതെ കാര്യം പറ കൊച്ചനെ ' 'വൈകാതെ എല്ലാം മമ്മിക്ക് മനസിലാകും അതിനുള്ള ബോംബ് ഞാൻ പൊട്ടിക്കുന്നുണ്ട് ' 'ബോംബോ നീ ഒന്ന് തെളിച്ച പറ ' 'Wait and see my dears 'എന്നും പറഞ്ഞ അവൻ മുകളിലേക്ക് കയറി പോയി 'നീ എന്നാടി ഇങ്ങനെ നിൽക്കുന്നെ ' 'ഞാൻ ചിന്തിക്കയായിരുന്നു ഇച്ചായ നമ്മുടെ എബിടെ സ്വഭാവത്തെ കുറിച് എത്ര പെട്ടന്ന അവൻ മാറിയത് ' 'എടി മണ്ടി നിനക്ക് ഇനിയും കാര്യം മനസിലായില്ലേ ' 'ഇല്ലെന്ന് പറഞ്ഞില്ലേ ' 'അവന്റെ മനസ്സിൽ എവിടെയോ അവൾ ഉണ്ട് പൂജ ' 'ആണോ എന്നാ ഇത് വേച് ഞാൻ ഒരു കലക്ക് കലക്കും എന്റെ ഇച്ചായ അവൾ തന്നെ എന്റെ മരുമകൾ ഞാൻ ഉറപ്പിച് കഴിഞ്ഞു 'അയാളുടെ കവിളിൽ പിടിച്ച വലിച്ച അവർ പറഞ്ഞു 'കർത്താവെ എന്നെ നീ കാത്തോണേ '

അയാൾ മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 'പൂജ എന്തേ ' തന്റെ റൂമിലേക്ക് കയറി വന്ന റോസമ്മയോട് അവൻ ചോദിച്ചു 'ചേച്ചി ഫ്രഷ് ആയി താഴേക്ക് പോകുന്നത് കണ്ടായിരുന്നു ' 'നീ എന്നാ അവളുടെ കൂടെ പോകാഞ്ഞു ' 'എനിക്ക് വേറെ പണി ഉണ്ട് man ' 'എന്നാ പണി ക്രിസ്റ്റിയോട് ചാറ്റ് ചെയ്യല്ലേ ' '😁മനസിലാക്കി കൊച്ചു കള്ളൻ ' 'എത്രേം പെട്ടന്ന് രണ്ടിനെയും പിടിച്ച കെട്ടിക്കണം ഇല്ലെങ്കി ivde പലതും നടക്കും ' 'പിന്നെ അങ്ങേര് കാശ്മീരിലും ഞാൻ ഇവടെയും നിന്ന് കൊണ്ട് എന്നാ കാണിക്കാനാ 'ആത്മഗതം കുറച്ചു ഉറക്കെ ആയി പോയെന്ന് അവന്റെ മറുപടി കിട്ടിയപ്പോൾ അവൾക്കു മനസിലായി 'തർക്കുത്തരം പറയുന്നോടി 'അവൻ അവളുടെ ചെവിയിൽ പിടിച്ചു 'ആഹ് എബിച്ചായാ വേദനിക്കുന്നു വിട്, എന്തായാലും ഇച്ചായന്റെ മിന്നക്കെട്ട് നടത്തിയിട്ടേ ഈ റോസമ്മ കെട്ടു 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും ഓടി 'എങ്കി നീ കൊറേ കെട്ടിയത് തന്നെ 'അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു പുറത്തേക്ക് നോക്കിയപ്പോൾ ആണ് ഗാർഡനിൽ എന്തോ ചിന്തിച്ചിരിക്കുന്ന പൂജയെ അവൻ കണ്ടത്, അവൻ അപ്പൊത്തന്നെ അവൾക്കു അടുത്തേക്ക് ചെന്നു അവനെ കണ്ടതും അവൾ ഇരുന്നിടത്തു നിന്ന് എണീറ്റു 'താനിരിക്കെടോ 'എന്നും പറഞ്ഞ അവൻ അവിടെ ഇരുന്നു കൂടെ അവളും 'എന്നതാ ഇവിടെ ഇരിക്കുന്നെ ' 'ഒന്നുല്ല sir ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നതാ '

'വെറുതെ ഓരോന്ന് ചിന്തിച് അസുഖം വരുത്തി വെക്കേണ്ട കേട്ടോ ഇങ്ങനെ ഇരിക്കാതെ നീ അവരോടൊക്കെ എന്തേലും സംസാരിക്ക് അപ്പൊ എല്ലാ വിഷമവും മാറും ' 'എന്നെ കൊണ്ട് പറ്റുന്നില്ല sir ഒന്നും മറക്കാൻ ' 'മറക്കാൻ കഴിയണം എന്നാലേ തനിക് ജീവിക്കാൻ പറ്റു ഇപ്പൊ താൻ എന്നെ നോക്ക് ജീവിതത്തിൽ ആത്മാർഥമായി സ്നേഹിച്ചവൾ ഇട്ടിട്ട് പോയിട്ടും ഞാൻ ജീവിക്കുന്നില്ലേ 'അവൻ പറഞ്ഞത് കേട്ടതും അവൾ അവനെ ഒന്ന് നോക്കി 'താനിങ്ങനെ നോക്കണ്ട ആർക്കും അറിയില്ല ഇതൊന്നും ഇപ്പൊ എന്തോ തന്നോട് പറയണം എന്ന് തോന്നി എല്ലാം മറക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ഒരു ദേഷ്യക്കാരനായി മാറിയത് ' 'Sorry sir ' 'എന്നത്തിനാടോ sorry ' 'അത് പഴയതെല്ലാം ഓർമിപ്പിച്ചില്ലേ ' 'നീ ഓർമിപ്പിച്ചാലും ഇല്ലേലും അതൊന്നും അങ്ങനെ മറക്കാൻ പറ്റില്ല 'എന്നും പറഞ്ഞ അവൻ അവിടെ നിന്നും എണീറ്റ് അകത്തേക്ക് നടന്നു 'Sir ' അവൾ വിളിച്ചതും അവൻ എന്താ എന്നാ അർത്ഥത്തിൽ തിരിഞ്ഞു നോക്കി 'ഞാൻ ഭ്രാന്താശുപത്രിയിൽ ആണെന്ന് sir എങ്ങനെ അറിഞ്ഞു ' അതിന് അവൻ അവൾക്കു ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'Sir ഒന്നും പറഞ്ഞില്ല ' 'അങ്ങനെ എല്ലാം ഒന്നും പറയാൻ സമയമായിട്ടില്ല 'അപ്പോഴും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു

'എന്തിനാ എന്നോട് ഇത്ര ദേഷ്യം ' 'എനിക്ക് എന്നതിന തന്നോട് ദേഷ്യം ' 'അല്ല ഓഫീസിൽ ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നോട് മാത്രം ' 'അതിന്റെ കാരണം അറിയണോ നിനക്ക് 'അവൻ ചോദിച്ചതും അവൾ വേണം എന്നാ അർത്ഥത്തിൽ തലയാട്ടി 'Its just a secret , now is not the time to tell, you're all know by the way ' അവൻ അവളുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു 'താൻ വന്നിട്ട് വല്ലതും കഴിച്ചായിരുന്നോ 'തന്നെ സംശയത്തോടെ നോക്കി ഇരിക്കുന്ന അവളോട ചോദിച്ചു അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി 'എങ്കി വാ വല്ലതും കഴിക്കാം 'എന്നും പറഞ്ഞ അവൻ അവളിടെ കയ്യും പിടിച്ച അകത്തേക്ക് നടന്നു ~~~~~~~~~~~~ 'മമ്മി 'ഹാളിൽ എത്തിയതും അവൻ വിളിച്ചു 'എന്നതിനാടാ ഇങ്ങനെ വിളിച്ചു കൂവുന്നേ 'അടുക്കളയിൽ നിന്ന് ഒരു തവിയും പിടിച്ച വന്ന് മമ്മി അവനെ നോക്കി ദഹിപ്പിച്ചു 'വിശക്കുന്നു 'അവൻ കുഞ്ഞുങ്ങളെ പോലെ ചുണ്ട് പുറത്തേക്ക് ഉന്തി പറഞ്ഞു 'വിശക്കുന്നേൽ വല്ലതും എടുത്ത് കഴിക്കെടാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് 'അവർ പിറുപിറുത്തു 'എനിക്കല്ല വിശപ്പ് ദേ ഇവൾക്ക 'അവൻ പൂജയെ ചൂണ്ടി പറഞ്ഞു 'മോൾക് ആയിരുന്നോ ഞാൻ വിചാരിച്ചു ഈ തെമ്മാടിക്ക് ആയിരിക്കും എന്ന് 'അവളുടെ തലയിലൂടെ തലോടി അവർ പറഞ്ഞു

'മമ്മി ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത് എന്ന് ' 'ഒന്ന് പോടെയ്, ആ പിന്നെ ആ കൊച്ചിൻ വല്ലോം എടുത്ത് കൊടുത്ത് നീയും കഴിച്ചിട്ട് എണീറ്റ് പോകാൻ നോക്ക് 'അടുക്കളയിലേക്ക് പോകുന്ന വഴി അവർ വിളിച്ചു പറഞ്ഞു 'മമ്മി 'അവൻ ദേഷ്യത്തിൽ പല്ല് കടിച്ചു അവൾ അതിന് ഒന്ന് ചിരിച്ചു 'ഓഫീസിലെ വീരശൂര പരാക്രമി വീട്ടിൽ വന്ന പൂച്ചകുഞ്ഞു 'അവൾ മനസ്സിൽ ഓർത്തു അവളുടെ ചിരിക്കണ്ട അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി അതോടെ അവളുടെ ചിരി നിന്നു 'വല്ലതും കഴിക്കാണെങ്കിൽ വാ 'എന്നും പറഞ്ഞ അവൻ അവളെ കൂട്ടി ഡൈനിങ് ഏരിയലേക്ക് ചെന്നു അവൻ അവളെ അവിടെ ഒരു ചെയറിൽ ഇരുത്തി അപ്പുറത്ത അവനും ഇരുന്നു, മമ്മി ഉണ്ടാക്കിയ special ബിരിയാണി അവൻ അവൾക്കു വിളമ്പി കൊടുത്തു 'കഴിക്ക് ' 'Sir കഴിക്കുന്നില്ലേ ' 'ഞാൻ കഴിച്ചോളാം താൻ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ അത് കൊണ്ട് ആദ്യം നീ കഴിക്ക് ' 'അത് പറ്റില്ല സാറും ഒന്നും കഴിച്ച് കാണില്ലെന്ന് എനിക്കറിയാം, സാറും കഴിക്ക് :എന്ന് പറഞ്ഞ അവൾ അവന്റെ പ്ലേറ്റിലേക്കും വിളമ്പി കൊടുത്തു ഒരു പുഞ്ചിരിയോടെ രണ്ടുപേരും ഇരുന്ന് കഴിക്കാൻ തുടങ്ങി 'ഇച്ചായ പ്ലാൻ workout ആകുന്നുണ്ട് അല്ലേ ' 'നിന്റെ അല്ലേ ബുദ്ധി നടക്കുമായിരിക്കും ' 'ദേ ഇച്ചായ മര്യാദക്ക് നിന്നില്ലേൽ വല്ല സയനൈഡും കലക്കി തരും ഞാൻ ' 'എന്റെ കർത്താവെ ഞാൻ എന്ത് വിശ്വസിച്ചു ഇവിടെ നിന്നും വല്ലതും കഴിക്കും ' 'രണ്ടുപേരും ഒന്ന് നിർത്തിക്കെ എന്നിട്ട് അവിടെ എന്താ നടക്കുന്നത് എന്ന് നോക്കാം '

കാര്യം വല്ലതും മനസ്സിലായോ അവർ രണ്ടുപേരും കഴിക്കുന്നതും നോക്കി നിൽക്കാണ് ഇവർ അവരെ തമ്മിൽ ഒന്നിപ്പിക്കാൻ പക്ഷെ ജന്മം ഉണ്ടെങ്കിൽ അവർ ഒന്നാവില്ലെന്ന് എനിക്ക് മാത്രല്ലേ അറിയൂ 🤭 'അതേയ് ആ വാതിലിന്റെ മറവിൽ നിൽക്കുന്നവർ രംഗത്തോട്ട് വന്നില്ലേൽ എന്റെ സ്വഭാവം മാറും ' 'വഴക്ക് കൂടി എബിച്ചായൻ കേട്ടപ്പോ സമാധാനയല്ലോ രണ്ടിനും ഇനി വരാൻ നോക്ക് അല്ലെങ്കി ഇച്ചായൻ ഇങ്ങോട്ട് വരും 'റോസമ്മ പറഞ്ഞതനുസരിച് അവർ മൂന്നും കൂടെ മുഖത്തു ഒരു ഇളി എല്ലാം ഫിറ്റ്‌ ചെയ്ത് അങ്ങോട്ടേക്ക് ചെന്നു 'എന്തായിരുന്നു മൂന്നും കൂടെ ഒരു ചർച്ച ' 'ഒന്നുല്ലെടാ മോനെ ഇവൾ വെറുതെ ഓരോന്ന് പറയായിരുന്നു അല്ലേ ആലിസെ ' 'ആഹ് അതെ മോനെ ' 'അതെല്ലാതെ വേറെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് എടുത്ത് കളഞ്ഞേക്ക് ഒന്നും നടക്കാൻ പോണില്ല ' 'എന്ത് ഉദ്ദേശം നിങ്ങൾ കഴിക്ക് ഞാൻ അടുക്കളയിൽ പാൽ വെച്ചിരുന്നു അത് തിളച്ചോ ആവോ 'എന്നും പറഞ്ഞ മമ്മി scoot ആയി 'ഞാനിപ്പഴാ ഓർത്തെ എനിക്ക് പഠിക്കാന് ഉണ്ട് 'എന്ന് പറഞ്ഞ റോസമ്മയും മുങ്ങി 'എന്റെ പചകരിക്ക് വെള്ളം ഒഴിച് കൊടുത്തില്ല ഞാൻ പോയി അത് ചെയ്യട്ടെ 'എന്ന് പറഞ്ഞ പപ്പയും scoot അവരുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,

ഇതെല്ലാം കണ്ണുകൊണ്ട് ഒപ്പി എടുത്ത് അവളും ഇരുന്ന് കഴിച്ചു ഒരുപാട് നാളുകൾക്കു ശേഷം മനസ്സ് നിറഞ്ഞു കഴിച്ചു ~~~~~~~~~~~~ 'എന്താടോ താൻ ചെയ്ത് വെച്ചിരിക്കുന്നെ നാളത്തെ മീറ്റിങ്ന്റെ ഫയൽ ആണിത് ഒരു ഉത്തരവാദിത്തം ഇല്ലാതെ എന്തിനാ താനൊക്കെ ഓഫീസിലേക്ക് വരുന്നെ ' അവൻ പറയുന്നത് ഒന്നും ശ്രെദ്ധിക്കാതെ വേറെ എന്തോ ചിന്തിച് നിൽക്കുന്ന അവളെ കണ്ടതും അവൻ വീണ്ടും കലികയറി 'പൂജ 'തന്റെ ടേബിളിൽ അടിച്ചു കൊണ്ട് അവൻ വിളിച്ചു 'Yes sir 'ഞെട്ടിപിടഞ്ഞ അവൾ വിളികേട്ടു 'ഞാൻ പറഞ്ഞത് വല്ലതും താൻ കേട്ടോ ' 'Sorry sir ഞാൻ എല്ലാം ok ആക്കിക്കോളാം 'എന്നും പറഞ്ഞ അവൾ ഫയൽ എടുത്ത് തന്റെ സീറ്റിൽ ഇരുന്ന് work ചെയ്യാൻ തുടങ്ങി 'ഹ്മ്മ് കാലമാടൻ ഇങ്ങേരെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല വീട്ടിൽ എന്ത് പാവം ഇവിടെ വന്ന ബാക്കി ഉള്ളോരേ കടിച്ചു കീറാൻ വരും 'അവൾ പിറുപിറുത്തു 'അതേയ് എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ട 'അവളുടെ ചെവിയിൽ ആരോ വന്ന് പറയുന്ന പോലെ തോന്നി അവൾ ചുറ്റും നോക്കി പക്ഷെ ആരെയും കാണാൻ സാധിച്ചില്ല എബിയെ നോക്കിയപ്പോൾ ആൾ ഈ ലോകത്ത് ഒന്നുമല്ല അവൾ പിന്നെ കൂടുതൽ ചിന്തിക്കാതെ work ചെയ്യാൻ തുടങ്ങി 'Pooja someone has comes to see you 'work ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ജോ അവളോട് അത് പറഞ്ഞത് 'എന്നെ കാണാനോ ആര് ' 'ആ എനിക്കറിയില്ല വിസിറ്റേഴ്സ് റൂമിൽ ഉണ്ട് ' അവൻ പറഞ്ഞത് കേട്ട് അവൾ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു 'Excuseme 'അവൾക്കു നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ആളെ കണ്ട് അവൾ വിളിച്ചു 'Yes 'എന്നും പറഞ്ഞ അയാൾ അവൾക്ക് തിരിഞ്ഞു നിന്നു 'വിഷ്ണുവേട്ടൻ...:അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ഒപ്പം അവളുടെ മുഖത്തു ഒരു ഭയം വന്ന് നിറയാൻ തുടങ്ങി ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story