അറിയാതെ: ഭാഗം 42

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഈ പെണ്ണ് ഇതെവിടെ പോയി ഇനി എന്നോട് പിണങ്ങി ആ വഴി എങ്ങാനും പോയോ കർത്താവെ എന്തായാലും ഒന്ന് പോയി നോക്കാം 'കയ്യിലുള്ള ലാപ് ടേബിളിൽ വേച് അവൻ മുറിക്ക് പുറത്തിറങ്ങി പൂജയെയും അന്വേഷിച് നടക്കുന്നതിനിടയിൽ ആണ് മമ്മിയെ കണ്ടത് 'മമ്മി പൂജയെ കണ്ടോ ' 'നിന്റെ ദേഷ്യം എല്ലാം തീർന്നോ ' 'അതിന് എനിക്ക് അവളോട് ദേഷ്യം ഒന്നുല്ല ഞാൻ വെറുതെ അവളെ ദേഷ്യം പിടിപ്പിച്ചതല്ലേ ' 'നിന്റെ കളി ഇത്തിരി കൂടുന്നുണ്ട് ' 'മമ്മി പറ അവളെ കണ്ടോ ' 'അവൾ കുറച്ചു മുന്നേ മുഖം വീർപ്പിച്ചു കുളക്കടവിലേക്ക് പോകുന്ന കണ്ടായിരുന്നു' 'എന്നോട് പിണങ്ങുമ്പോൾ അവിടെ ചെന്നിരിക്കാനും മാത്രം എന്താ അവിടെ ഉള്ളെ 'അവൻ മനസ്സിൽ പറഞ്ഞു 'നീ എന്നാ ആലോചിച്ച നിൽക്ക പെട്ടന്ന് അങ്ങോട്ട് ചെല്ല് ഇല്ലെങ്കി ആ കൊച്ചു ചിലപ്പോ കുളത്തിൽ ചാടി ചാവും ' 'അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്തായാലും ഞാൻ ചെന്ന് നോക്കട്ടെ 'എന്നും പറഞ്ഞ അവൻ കുളക്കടവിലേക്ക് ചെന്നു കുളത്തിലേക്ക് നോക്കി ഫോൺ ചെയ്യുന്ന അവളെ ആണ് അവൻ കണ്ടത് 'ഇന്ന് എന്നാ പറ്റി നിൽക്കാണല്ലോ സാധാരണ ഇരിക്കാറാണല്ലോ പതിവ് 'അവൻ മനസ്സിൽ പറഞ്ഞ അവളുടെ അടുത്തേക്ക് നടന്നു

'ഇച്ചായനോട് പിണക്കാണോ എന്റെ കൊച്ചു 'ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്ത നിർത്തി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് ചോദിച്ചു 'ഇച്ചായ😡.....' പുറകിൽ നിന്ന് പൂജയുടെ ശബ്ദം കേട്ട് അവളിലെ പിടി വിട്ട് അവൻ തിരിഞ്ഞു നോക്കി 'പൂജ നീ അപ്പൊ ഇത്..'എന്നും ചോദിച്ച അവൻ തിരിഞ്ഞപ്പോൾ കണ്ടത് മുന്നിൽ നിൽക്കുന്ന എഞ്ചലിനെ 'കർത്താവെ പെട്ട് ഇന്നത്തേക്കുള്ളത് ആയി എന്നോട ഈ ചതി വേണ്ടായിരുന്നു 'അവൻ മനസ്സിൽ പറഞ്ഞു 'എഞ്ചൽ iam sorry ഞാൻ പൂജ ആണെന്ന് വിചാരിച് ' 'Its ok സർ 'എന്നും പറഞ്ഞ എഞ്ചൽ അവിടെ നിന്നും പോയി 'പൂജ ഞാൻ പറയുന്ന ഒന്ന് കേൾക്ക് ' 'എനിക്ക് ഒന്നും കേൾക്കണ്ട നിങ്ങൾ അവളെയും കെട്ടിപിടിച് ഇവിടെ തന്നെ നിന്നോ എനിക്ക് ഇനി നിങ്ങളെ കാണേണ്ട 'ദേഷ്യത്തിൽ പറഞ്ഞ അവൾ വീട്ടിലേക്ക് നടന്നു 'പൂജ 'എന്നും വിളിച് അവനും അവളുടെ പിറകെ ചെന്നു ~~~~~~~~~~ അവൾ നേരെ ചെന്നത് റോസമ്മയുടെ മുറിയിലേക്ക് ആണ് അവനോടുള്ള ദേഷ്യത്തിൽ മുന്നിൽ കണ്ട ചെയർ തട്ടിത്തെറിപ്പിച് അവൾ ബെഡിൽ ഇരുന്നു 'എന്നാ പറ്റി ചേച്ചി കട്ടകലിപ്പിൽ ആണല്ലോ ' 'നിന്റെ ഇച്ചായനോട് പോയി ചോദിക്ക് മിക്കവാറും അങ്ങേരെ ഞാൻ കൊല്ലും ' 'അതിനുമാത്രം എന്നാ പ്രശ്നം പറ ' 'അങ്ങേരോട് പോയി ചോദിക്ക് 'അവൾ ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു 'പൂജ pls ഞാൻ പറയുന്ന ഒന്ന് കേൾക്ക് 'മുറിയിലേക്ക് കയറി വന്ന് അവൻ പറഞ്ഞു

'എനിക്ക് ഒന്നും കേൾക്കണ്ട എന്ന് പറഞ്ഞില്ലേ നിങ്ങളെ ആരെ കൂടെ ആണെന്ന് വെച്ച പൊക്കോ 'അവൾ ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു 'റോസമ്മേ ഒന്ന് പറയെടി അവളോട് ' 'എനിക്കങ്ങും വയ്യ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം നിങ്ങൾ തന്നെ തീർത്തോ നമ്മൾ ഒന്നിനും ഇല്ലോ 'എന്നും പറഞ്ഞ അവൾ പൊടിയും തട്ടി പോയി റോസമ്മ പോയതും അവൻ ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്ത് വന്നിരുന്നു 'Sorry ഞാൻ നീ ആണെന്ന് വിചാരിചാ അവളെ കെട്ടിപ്പിടിചെ 'അവളുടെ കയ്കൾ കൂട്ടിപിടിച്ച അവൻ പറഞ്ഞു 'എല്ലാം ചെയ്ത് വെച്ചിട്ട് ഓരോ ന്യായം കൊണ്ട് എന്റെ അടുക്കൽ വരണ്ട 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും എണീറ്റ് പോയി 'ഇത് ഒരു നടക്ക് പോവില്ല ഇനി എന്താ വേണ്ടത് എന്ന് എനിക്കറിയാം 'എന്ന് മനസ്സിൽ പറഞ്ഞ അവനും അവൾക്കു പിറകെ വേച് പിടിച്ചു മുറിയിൽ നിന്നിറങ്ങി അവൾ നേരെ അടുക്കളയിലേക്ക് ആണ് പോയത് 'മോൾ എന്നാ ഈ വഴിക്ക് എബിയുമായിട്ടുള്ള പിണക്കം എല്ലാം തീർന്നോ 'പച്ചക്കറി അറിയുന്നതിനടക്ക് മമ്മി ചോദിച്ചു 'അത് തീരുമെന്ന് തോന്നുന്നില്ല മമ്മി ഇങ് താ ബാക്കി ഞാൻ അരിയാം 'എന്നും പറഞ്ഞ അവൾ മമ്മിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങി പച്ചക്കറി അരിയാൻ തുടങ്ങി

'നിന്റെ മുഖം എന്നാ പെണ്ണെ ഇങ്ങനെ ഇരിക്കുന്നെ നിങ്ങടെ വഴക്ക് ഇത് വരെ തീർന്നില്ലേ ' 'ഒന്ന് തീരുമ്പോ അടുത്ത പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കല്ലേ മമ്മിടെ മോൻ ' 'എന്നാ പുതിയ പ്രശനം ' 'അത് ഒന്നുല്ല മമ്മി ഞങ്ങൾ തമ്മിൽ ചെറിയ ഒരു വഴക്ക് അത്രേ ഉള്ളു 'അങ്ങോട്ടേക്ക് വന്ന് എബി പറഞ്ഞു 'അല്ല നിന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചേ ' 'എനിക്ക് അവകാശപ്പെട്ട ഒരു property ഇവിടെ ഉണ്ടാകുമ്പോൾ ഞാൻ ഇങ്ങോട്ട് വരില്ലേ മമ്മി 'ഒരു കള്ളച്ചിരിയാലേ അവൻ പറഞ്ഞു 'പെട്ടന്ന് എടുത്തോണ്ട് പൊക്കോ എനിക്ക് ഒന്നും കാണാൻ ഉള്ള ശേഷി ഇല്ലാത്തത് കൊണ്ട ' 'മമ്മി.. 😬' 'Sorry മോളെ you continue ' 'മമ്മി പറഞ്ഞ സ്ഥിതിക്ക് ആ സാധനം ഞാൻ അങ്ങ് കൊണ്ടുപോവ 'എന്നും പറഞ്ഞ അവൻ അവളെ എടുത്ത് പൊക്കി 'ദേ ഇച്ചായ മര്യാദക്ക് എന്നെ താഴെ ഇറക്ക് കത്തിയ കയ്യിലിരിക്കുന്നെ ' 'ഇതാണോ പ്രശ്നം ഇപ്പൊ ശെരിയാക്കിത്തരാം 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യിൽ നിന്ന് കത്തി വാങ്ങി സ്ലാബിൽ വേച് അവളെയും എടുത്ത് ഉമ്മറത്തേക്ക് നടന്നു 'എന്നെ താഴെ ഇറക്കാനാ പറഞ്ഞെ 'അവൾ അവന്റെ കയ്യിൽ കിടന്നു പിടഞ്ഞു 'കിടന്നു പിടക്കാതെ കുരുട്ടെ ' അവൻ അവളെയും എടുത്ത് ഉമ്മറത്തെത്തിയതും മുറ്റത്ത് ഒരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു ~~~~~~~~~~

കാറിൽ നിന്നിറങ്ങിയ ആളെ കണ്ടതും അവളിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ അവളിലെ പിടി വിട്ടതും അവൾ അവരുടെ അടുത്തേക്ക് ചെന്നു 'ഹരിയേട്ടാ എത്ര നാളായി കണ്ടിട്ട് 'എന്നും പറഞ്ഞ അവൾ ഹരിയെ കെട്ടിപിടിച്ചു 'ഒറ്റക്കെ ഉള്ളു ഗൗരി ഇല്ലേ ' 'ഞാൻ ഇല്ലാതെ പുള്ളി ഇവിടെ എത്തുവോ 'കാറിൽ നിന്നിറങ്ങി ഗൗരി പറഞ്ഞു 'രണ്ടുപേരും വാ അകത്തേക്ക് ഇരിക്കാം ' അവരെ രണ്ടാളെയും വലിച്ച അവൾ ഉമ്മറത്തേക്ക് കയറി 'നീ എന്താ എബി ഇങ്ങനെ നോക്കുന്നെ ' 'ഒന്നുല്ല നിങ്ങൾ എന്താ പറയാതെ ഒരു വരവ് ' 'ഇവൾക്ക് പൂജയെ കാണണം എന്ന് പറഞ്ഞപ്പോ ഇങ് പോന്നു പിന്നെ കൂട്ടത്തിൽ നിന്നെ ഒന്ന് wish ചെയ്യാം എന്നും വിചാരിച്ചു ' 'നിങ്ങൾ രണ്ടും സംസാരിച്ചിരിക്ക് ഞങ്ങൾ അങ്ങ് പോട്ടെ 'എന്നും പറഞ്ഞ പൂജ ഗൗരിയെയും വലിച്ച അകത്തേക്ക് നടന്നു 'നിനക്ക് എന്താടാ പറ്റിയെ ' 'നിനക്ക് വല്ല കഴിവും ഉണ്ടോ എപ്പോ ഞാൻ അവളുമായിട്ട് ഒന്ന് അടുക്കാൻ നോക്കുന്നോ അപ്പൊ എല്ലാം നീ വരും പാഷാണത്തിൽ ക്രിമി പോലെ ' 'അളിയാ അത്രക്ക് വേണ്ടായിരുന്നു

എന്താണ് പുതിയ പ്രശ്നം ' 'ഇവിടെ വന്ന് കയറിട്ടില്ലേ എഞ്ചൽ അവൾ തന്നെ 'അവൻ നടന്നത് എല്ലാം ഹരിയോട് പറഞ്ഞു 'ശെരിക്കും നിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് ചിരിയ വരുന്നേ ഒന്ന് തീരുമ്പോൾ അടുത്ത പ്രശ്നം തുടങ്ങുവല്ലേ എന്നാ ഇതൊന്ന് അവസാനിക്കുക ' 'എല്ലാത്തിനുമുള്ള വഴി ഞാൻ കണ്ടിട്ടുണ്ട് ' 'അതേത് വഴി ' 'ലണ്ടൻ അവിടെ നിന്ന് തിരിച്ചു വരുമ്പോൾ അവൾ മറ്റൊരാളായി മാറിയിട്ടുണ്ടാകും ' 'അത് പറഞ്ഞപ്പഴാ ഓർത്തെ എന്നാ ലണ്ടനിൽ പോവുന്നെ ' 'Next week ' അവർ രണ്ടുപേരും സംസാരിച്ചങ്ങനെ ഇരുന്നു ~~~~~~~~~ ഗൗരിയെയും കൂട്ടി അവൾ ഹാളിലേക്ക് കയറിയതും ബാഗ് എല്ലാം എടുത്ത് റൂമിൽ നിന്ന് ഇറങ്ങി വരുന്ന എഞ്ചലിനെ ആണ് അവർ കണ്ടത് അവൾ ഒരു നിമിഷം സംശയത്തോടെ നോക്കി നിന്നു 'ഞാൻ പോവാ മീറ്റിംഗ് കഴിഞ്ഞ സ്ഥിതിക്ക് എനിക്കിനി ഇവിടെ റോൾ ഇല്ലല്ലോ ' 'ഇത്ര പെട്ടന്ന് പോണോ രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ട് പോയ പോരെ ' 'വീട്ടിൽ മമ്മി ഒറ്റക്ക പിന്നെ ചെന്നിട്ട് ഒരു അത്യാവശ്യ കാര്യം ചെയ്ത് തീർക്കാൻ ഉണ്ട് പിന്നീട് ഒരിക്കൽ വരാം പിന്നെ ഇത് വരെ നടന്നതിന് എല്ലാം sorry 'പൂജയുടെ കയ്യിൽ പിടിച്ച അവൾ പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി എന്താപ്പോ ഇവിടെ സംഭവിച്ചേ എന്ന മട്ടിൽ നിൽക്കാണ് പൂജ 'ഇവളെ ആണോ നീ ഒഴിപ്പിക്കണം എന്ന് പറഞ്ഞത് അവളായിട്ട് ഒഴിഞ്ഞു പോയല്ലോ ' 'അതാണ് ഗൗരി എനിക്കും മനസിലാകാത്തത് ' 'പൂജ... 😡'

എബിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് കട്ടകലിപ്പിൽ അവൾക്കു മുന്നിൽ നിൽക്കുന്നതാണ് 'ഇനി ഇവിടെ നിന്ന പ്രശ്നം ആണ് പൂജ escape 'എന്ന് മനസ്സിൽ പറഞ്ഞ അവൾ അമ്മാമ്മയുടെ മുറിയിലേക്ക് ഓടി റൂമിൽ ചെന്ന് നെഞ്ചത്ത് കയ്യ് വേച് അവൾ ശ്വാസം ആഞ്ഞു വലിച്ച അമ്മാമ്മയെ നോക്കി അമ്മാമ്മ ആണെങ്കിൽ ഇവൾക്ക് ഇത് എന്ത് പറ്റി എന്നാ മട്ടിൽ നോക്കുന്നുണ്ട് അവൾ അതിന് ഒന്ന് ഇളിച്ചു കൊടുത്തു അമ്മാമ്മ വീണ്ടും ഫോൺ എടുത്ത് ചെവിയിൽ വേച് സംസാരിക്കാൻ തുടങ്ങി 'ആരാ അമ്മാമ്മേ ഫോണിൽ ആന്റി ആണോ ' 'മ്മ് അതെ ' 'എന്നാ ഇങ് താ ഞാൻ സംസാരിക്കട്ടെ 'എന്നും പറഞ്ഞ അവൾ അമ്മാമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങി 'എന്റെ ആന്റി ഇന്നലെ വരാം എന്ന് പറഞ്ഞിട്ട് ഇത് വരെ ഇങ്ങോട്ട് കണ്ടില്ലല്ലോ എന്താ ഇങ്ങോട്ട് വരാൻ ഉദ്ദേശമില്ലേ ' 'നിന്റെ മാമൻ ഒന്ന് കൂടെ വരണ്ടേ എന്നാലല്ലേ എനിക്ക് അങ്ങ് വരാൻ പറ്റു ' 'അത് എന്താ മാമൻ പറ്റി സാധാരണ പുള്ളി അല്ലേ ഇങ്ങോട്ട് വരാൻ ധൃതി കൂട്ടർ ഇപ്പൊ എന്നാ പറ്റി ' 'അത് നീ നേരിട്ട് കാണുമ്പോൾ ചോദിക്ക് എന്നായാലും നാളെ ഞാൻ അങ്ങ് വരും അത് പോരെ ' 'മതി അല്ല മിയ എന്തെ ' 'അവൾ ഇന്നലെ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി ' 'അവളുടെ കല്യാണം നോക്കണ്ടെ നമുക്ക് '

'അതിനവൾ ഇപ്പൊ കല്യാണം വേണ്ട എന്ന് പറഞ്ഞ നടപ്പല്ലേ എന്റെ ബലമായ സംശയം അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ടെന്ന ' 'കുടുംബ പാരമ്പര്യം അവളായിട്ട് കളയാൻ പറ്റോ ' 'നീ എന്നാ ഉദേശിച്ചേ ' 'അല്ല പപ്പാ മമ്മിയെ പ്രേമിച്ച കെട്ടി ആന്റി മാമനെ കെട്ടി എബി എന്നെ കെട്ടി എന്തിന് പറയുന്നു റോസമ്മ വരെ അങ്ങനെ അല്ലേ കെട്ടിയെ പിന്നെ അമ്മാമ്മയും അങ്ങനെ തന്നെ അല്ലേ 'ഒരു ചിരിയാലേ അവൾ പറഞ്ഞു 'എല്ലാ പുരാണവും അറിയാല്ലോ ' 'എന്ത് ചെയ്യാനാ ജ്ഞാനി ആയി പോയില്ലേ 'എന്നും പറഞ്ഞ അവൾ തിരിഞ്ഞതും വാതിൽ ലോക് ചെയ്ത് കയ്യ് രണ്ടും മാറിൽ പിണച്ചു വേച് തന്നെ ദേഷ്യത്തോടെ നോക്കുന്ന എബിയെ ആണ് അവൾ ചുറ്റും ഒന്ന് നോക്കി പക്ഷെ അമ്മാമ അവിടെ ഇല്ലായിരുന്നു 'ആന്റി ഞാൻ പിന്നെ വിളിക്കാവേ 'എന്നും പറഞ്ഞ അവൾ call കട്ട്‌ ചെയ്ത് അവനെ നോക്കി അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് നടന്നടുത്തു അവൾ ഉമിനീരിറക്കി പിറകിലേക്ക് ഓരോ അടി എടുത്ത് വെച്ചു... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story