അറിയാതെ: ഭാഗം 43

ariyathe sha

രചന: SHA (പെങ്ങളുട്ടി)

അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് നടന്നടുത്തു അവൾ ഉമിനീരിറക്കി പിറകിലേക്ക് ഓരോ അടി എടുത്ത് വെച്ചു നടന്നു നടന്നു അവൾ ചുമരിൽ തട്ടി നിന്നു അവൻ അവൾക്കു ഇരുവശവും കയ്യ്കുത്തി നിന്നു 'ഇച്ചായ എന്നാ പ്രശ്നം 'അവൾ ഉമിനീരിറക്കി ചോദിച്ചു 'നീ എന്തിനാ അവളെ പറഞ്ഞയച്ചത് ' 'ആരെ ' 'എഞ്ചലിനെ ' 'ഞാൻ ആരെയും പറഞ്ഞു വീട്ടിട്ടൊന്നുല്ല അവൾ സ്വന്തം ഇഷ്ടത്തിന് പോയതാ ' 'എന്നിട്ട് അവൾ അങ്ങനെ അല്ലല്ലോ പറഞ്ഞെ അവൾ ഇവിടെ നിൽക്കുന്നത് നിനക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് പോകുന്നെ എന്നാണല്ലോ പറഞ്ഞെ ' 'അല്ല ഇനിയിപ്പോ അവളെ ഞാൻ പറഞ്ഞു വിട്ടാൽ നിങ്ങൾക്ക് എന്താ ഓഹ് കാമുകി പോയത് കാമുകൻ ഇഷ്ടപ്പെട്ടില്ല അല്ലേ 'അവൾ പുച്ഛത്തോടെ ചോദിച്ചു 'അതെടി ഇഷ്ട്ടായില്ല എന്നായാലും നിന്നെക്കാളും ഭേദം അവളാണ് ' 'എന്നാ അവളെ പോയി കെട്ടിക്കോ ഞാൻ പോയേക്കാം 'എന്നും പറഞ്ഞ അവന്റെ കയ്യ്തട്ടിമാറ്റി അവൾ പോകാൻ നിന്നു തന്നിൽ നിന്ന് കുതറിപോകാൻ നിന്ന അവളെ അവൻ പിടിച്ച നെഞ്ചിലേക്കിട്ടു 'അങ്ങനെ വിട്ട് കളയാൻ വേണ്ടി അല്ല എബി നിന്നെ കെട്ടിയെ കേട്ടോ കുരുട്ടെ പിന്നെ അവൾ പോയത് എന്നെ ബാധിക്കുന്ന കാര്യമല്ല കേട്ടോ ' 'പിന്നെ എന്നതിന എന്നോട് ദേഷ്യപെട്ടെ '

'അതെന്റെ പെണ്ണിനെ ഇത്ര അടുത്ത് കിട്ടാൻ വേണ്ടി അല്ലേ ദേഷ്യപ്പെട്ടില്ലേൽ നീ ഇങ്ങനെ നിക്കോ 'ഒരു കള്ളച്ചിരിയാലേ അവൻ പറഞ്ഞു 'എന്താ മോനെ ഉദ്ദേശം വിട്ടേ അമ്മാമ്മയുടെ മുറിയാണ് ' 'അതിനെന്ന എനിക്ക് അതൊന്നും ഒരു വിഷയമല്ല തല്കാലം എന്റെ കൊച്ചു ദേ ഇത് പിടിക്ക് 'എന്നും പറഞ്ഞ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി വന്നു അവൾ പേടിച് കണ്ണടച്ചു നിന്നു 'പൂജ ചേച്ചി ഇച്ചായ വാതിൽ തുറക്ക് ' 'മോളെ വാതിൽ തുറന്നെ' പുറത്ത് നിന്ന് എല്ലാവരുടെയും ശബ്ദം കേട്ട് അവൻ അവളെ വിട്ട് വാതിൽ തുറന്നു മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ നെറ്റി ചുളിച്ചു 'എന്നാ പറ്റി എല്ലാവരുടെയും മുഖത് എന്നാ ഒരു ടെൻഷൻ ' 'നിങ്ങൾ ഒന്ന് ഉമ്മറത്തേക്ക് വന്നേ ' 'എന്നാ പപ്പാ കാര്യം ' 'പറയാം പൂജ നീയും വാ നിന്നെ ആണ് ഞങ്ങൾക്ക് വേണ്ടത് ' 'എന്താ കാര്യം പപ്പാ ' 'പറയാം നിങ്ങൾ വാ ' പപ്പാ അവരെ രണ്ടുപേരെയും വലിച്ച ഉമ്മറത്തേക്ക് നടന്നു ~~~~~~~~~~ 'ദേ നോക്ക് ഇതാണ് പ്രശ്നം ' പപ്പാ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ കണ്ടത് കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന മിയയെ ആണ് 'മിയ എന്നാ പറ്റി 'എബി ചോദിച്ചതും അവൾ ചേച്ചി എന്നും വിളിച് പൂജയെ കെട്ടിപിടിച് കരഞ്ഞു 'എന്താ പ്രശ്നം പറ 'പൂജ അവളോട് ചോദിച്ചതും അവൾ കണ്ണുതുടച്ച ചുറ്റും നിൽക്കുന്നവരെ പേടിയോടെ നോക്കി അവളുടെ പേടി മനസിലാക്കിയ പൂജ അവളെയും കൂട്ടി മുറിയിൽ വന്ന് വാതിൽ ലോക്ക് ചെയ്ത് അവളെ ബെഡിൽ ഇരുത്തി

ഒരു ഗ്ലാസ്‌ വെള്ളവും കുടിക്കാൻ കൊടുത്തു 'ഇനി പറ എന്താ നിന്റെ പ്രശ്നം ' അവൾ കയ്യിലുള്ള ഗ്ലാസ്‌ ടേബിളിൽ വേച് പറയാൻ തുടങ്ങി പൂജ അവളുടെ വാക്കുകൾക്കായി കാതോർത്തു 'ചേച്ചിയോട് ഞാൻ പറഞ്ഞിട്ടില്ലേ ഞങ്ങടെ കോളേജിലെ ഒരു വിക്രം സർനെ കുറിച് ' 'ആഹ് അയാളെ കണ്ടപ്പോൾ അല്ലേ നിനക്ക് spark അടിച്ചെന്ന് പറഞ്ഞ എന്നെ വിളിച് പറഞ്ഞത് ' 'അതിപ്പോ കുഴപ്പായി ചേച്ചി ' 'നീ ഒന്ന് തെളിച്ച പറ ' 'അയാളെ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു just ഒരു അട്രാക്ഷൻ ആയിരിക്കുമെന്ന് പക്ഷെ ഇപ്പൊ അസ്ഥിക്കു പിടിച്ചിരിക്കുവാ ' 'ഇതിൽ നീ കരയാൻ മാത്രം എന്താ ഉള്ളെ ' 'മുഴുവൻ പറയട്ടെ ചേച്ചി കേൾക്ക് ' 'എന്നാ പറ ' 'ആളെ കണ്ടപ്പോൾ തൊട്ട് ഇഷ്ട്ടപെട്ടു പോയി ഇപ്പൊ മറക്കാൻ പറ്റുന്നില്ല നാട്ടിലേക്ക് വരുന്ന മുന്നേ ഞാൻ എന്റെ ഇഷ്ട്ടം അങ്ങേരെ അറിയിച്ചതാണ് അതിനുള്ള മറുപടി ഇന്ന് എനിക്ക് കിട്ടി ' 'എന്തായിരുന്നു മറുപടി ' 'അയാൾക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്നും ഞാൻ അയാളിടെ student ആണെന്നും ഞങ്ങൾ cast വേറെ ആണെന്നും ഒക്കെ പറഞ്ഞു എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല പിന്നെ കൂട്ടത്തിൽ ഒന്നുകൂടെ പറഞ്ഞു അയാൾ കോളേജിൽ നിന്ന് പോകുവാണെന്നും അതിന്റെ കാരണം ഞാൻ ആണെന്ന് എനിക്ക് അയാളെ വേണം ചേച്ചി, ചേച്ചിയും എബിച്ചായനും കെട്ടിയില്ലേ അപ്പൊ എനിക്കും അങ്ങേരെ കെട്ടിക്കൂടെ പറ ചേച്ചി ഞാൻ അയാളെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട്

'പൂജയെ കെട്ടിപിടിച് കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു 'മോൾ വിഷമിക്കാതിരിക്ക് എല്ലാം നമുക്ക് ശെരിയാക്കാം ഈ പൂജ നിന്റെ കൂടെ ഉണ്ട് നീ ഫോൺ എടുത്ത് അയാളെ വിളി എനിക്കൊന്ന സംസാരിക്കണം അയാളോട് ' അവൾ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് call ചെയ്ത സ്പീകറിൽ ഇട്ടു 'മിയ തന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കരുത് എന്ന് താൻ എന്നും എന്റെ student മാത്രം ആണെന്നും പറഞ്ഞില്ലേ 'call എടുത്തതും അവൻ പറഞ്ഞു 'ഹലോ ഇത് മിയ അല്ല താൻ എന്താ വിചാരിച്ചേ താൻ വല്യേ അമിതബച്ഛൻ ആയത് കൊണ്ടാണ് അവൾ നിന്റെ പിറകെ വന്നത് എന്നോ ആ പാവം നിന്നെ ഇഷ്ട്ടപെട്ടു പോയി അതിന് ഇങ്ങനെ അതിനെ വേദനിപ്പിക്കണോ ഇപ്പൊ തന്നെ നിന്നെ കെട്ടിയില്ലേൽ അവൾ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞ മുറിയിൽ കേറി വാതിൽ അടച്ചിരിക്കാണ് അവൾക്ക് എന്നതെലും പറ്റിയ സത്യമായിട്ടും ഞാൻ നിന്നെ കോടതി കേറ്റും പറഞ്ഞില്ല എന്ന് വേണ്ട 'എന്നും പറഞ്ഞ അവൾ call കട്ട്‌ ചെയ്തു 'ചേച്ചി എന്തിനാ അങ്ങനെ എല്ലാം പറഞ്ഞെ ' 'ചുമ്മാ ഒരു നമ്പർ ഇട്ട് നോക്കിയതല്ലേ നീ കണ്ടോ നിന്നോട് ഇഷ്ട്ടം ഉണ്ടെങ്കിൽ അവൻ ഇപ്പൊ വിളിക്കും 'ഒറ്റകണ്ണിറുക്കി പൂജ പറഞ്ഞു പൂജ പറഞ്ഞു തീർന്നതും കയ്യിലിരുന്ന ഫോൺ റിങ് ചെയ്തു

'അവൾ ചത്തോ എന്നറിയാൻ വിളിച്ചതാണോ ' 'Pls ഞാൻ പറയുന്ന ഒന്ന് കേൾക്ക് എനിക്കവളോട് ഒന്ന് സംസാരിക്കണം ഫോൺ ഒന്ന് അവൾക്കു കൊടുക്കുവോ ' 'തന്നോട് ഞാൻ പറഞ്ഞില്ലേ അവൾ മുറിയിൽ കേറി വാതിൽ അടച്ചിരിക്കുവാണെന്ന് ' 'എന്നാ ഞാൻ നേരിട്ട് വരാം ആ ലൊക്കേഷൻ ഒന്ന് അയക്കാമോ ' 'ഹ്മ്മ് ശെരി 'അവൾ call കട്ട്‌ ചെയ്ത് അവരുടെ ലൊക്കേഷൻ വിട്ട് കൊടുത്തു 'സംഗതി success ആയിട്ടുണ്ട് പക്ഷെ ചെറിയ ഒരു പ്രശ്നം ഉണ്ട് ' 'അതെന്ന ചേച്ചി ' 'ഈ വാതിലിനപ്പുറത്തു നിൽക്കുന്ന കൊറേ എണ്ണം ഇല്ലേ അവരോട് നമ്മൾ എന്ത് പറയും ' 'സത്യം പറയണം ' 'പറയരുത് ഇച്ചായൻ എങ്ങാൻ അറിഞ്ഞാൽ അവനെ ബാക്കി കിട്ടില്ല അറിയാല്ലോ നിനക്ക് പെങ്ങമ്മാർക്ക് എന്തേലും സംഭവിച്ചാൽ ഇച്ചായൻ വെറുതെ ഇരിക്കുവോ ' 'അപ്പൊ പിന്നെ എന്നാ ചെയ്യും ' 'നമുക്ക് എന്തേലും നുണ പറയാം നീ കട്ടക്ക് കൂടെ നിന്നമതി ' 'ചേച്ചിടെ കൂടെ എന്തിനും ഞാൻ ഉണ്ടാകും അത് പോരെ ' 'എന്റെ കൃഷ്ണ എല്ലാം അറിയുമ്പോൾ ഇച്ചായൻ എന്നെ മേലോട്ട് എടുക്കാതിരുന്നാൽ മതി 'പൂജ മുകളിലേക്ക് കയ്യ്കൂപ്പി പറഞ്ഞു 'നീ വാ നമുക്ക് പോകാം'പൂജ അവളെയും കൂട്ടി റൂമിന് വെളിയിലേക്കിറങ്ങി ~~~~~~~~~ 'എന്താ പൂജ ഇവൾക്ക് പറ്റിയെ ' 'മോൾക് എന്നാ പറ്റിയെ ' അവർ പുറത്തിറങ്ങിയതും എല്ലാവരും ഓരോന്ന് ചോദിച്ച അവർക്ക് അടുത്തേക്ക് വന്നു

'ഹലോ നിങ്ങൾ ഇങ്ങനെ ടെൻഷൻ ആവണ്ട ഇവൾക്ക് ഒരു കുഴപ്പവുമില്ല ഇവൾ ഇന്ന് രാവിലെ ഒരു സ്വപ്നം കണ്ടെന്നു എനിക്ക് എന്തോ അപകടം സംഭവിച്ചതുപോലെ അതിന്റെ ടെൻഷനിൽ എന്നെ കാണാൻ വേണ്ടി വന്നതാ 'അവൾ മിയയെ നോക്കി കണ്ണടച്ച് കാണിച്ച പറഞ്ഞു മിയ അതെ എന്നർത്ഥത്തിൽ തലയാട്ടി 'അതായിരുന്നോ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ നീ നിനക്ക് എന്നതെലും പറ്റി എന്ന് വിചാരിച് ഞാൻ നിന്റെ പാപ്പയോടും മമ്മിയോടും വരാൻ പറഞ്ഞിട്ടുണ്ട് 'അമ്മാമ്മ പറഞ്ഞ നിർത്തിയതും പൂജയും മിയയും കൂടി പരസ്പരം ഒന്ന് നോക്കി 'പെട്ട് 'അവൾ മിയയെ നോക്കി ചുണ്ടനക്കി എല്ലാം അറിഞ്ഞു കഴിഞ്ഞ് അവിടെ കൂടിയ ഓരോരുത്തരായി പിരിഞ്ഞു പോയി ഇപ്പൊ അവിടെ എബിയും പൂജയും മിയയും മാത്രമേ ഉള്ളു എബി അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി 'ചേച്ചി ഞാനിപ്പോ വരാവോ ഇങ്ങോട്ട് വരുന്ന തിരക്കിൽ ഒന്നും കഴിച്ചില്ല ഞാൻ പോയി എന്നതെലും കഴിക്കട്ടെ 'എന്നും പറഞ്ഞ മിയ അടുക്കളയിലേക്ക് മുങ്ങി 'തെണ്ടി എന്നെ സിംഹമടയിൽ ഒറ്റക്കക്കി അവൾ മുങ്ങി 'അവൾ മിയയെ മനസ്സിൽ പ്രാകി അവൾ എബിക്കൊന്ന് ഇളിച്ചു കൊടുത്തു പക്ഷെ അവൻ അപ്പോഴും അതെ നിർത്താം തന്നെ നിന്നു 'ഇച്ചായൻ എന്നാ ഇങ്ങനെ നോക്കുന്നെ മമ്മി വിളിക്കുന്നുണ്ടെന്ന് തോന്നുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ 'എന്നും പറഞ്ഞ മുങ്ങാൻ നിന്ന അവളെ എബി കയ്യ് നീട്ടി പിടിച്ചു 'സത്യം പറ എന്താണ് രണ്ടും കൂടെ ഒപ്പിച്ചു വെച്ചിട്ടുള്ളത് ' 'ഞാൻ പറഞ്ഞില്ലേ ഒരു പ്രശ്നവും ഇല്ല ഇച്ചായൻ എന്നെ വിട് ' 'നീ പറഞ്ഞത് ഇപ്പൊ ഞാൻ വിശ്വസിക്കാം പക്ഷെ എനിക്കറിയാം അതല്ല സത്യം എന്ന് ഞാൻ കണ്ടുപിടിച്ചോളാം രണ്ടും കൂടെ വേണ്ടാത്തത് എന്തേലും ഒപ്പിച് വെച്ചിട്ടുണ്ടെൽ ഈ എബിയുടെ മറ്റൊരു മുഖമായിരിക്കും നീ കാണുക 'ഒരു താകീതോടെ പറഞ്ഞ അവൻ അവിടെ നിന്നും പോയി അവൾ ഒരുനിമിഷം അവൻ പറഞ്ഞതിനെ കുറിച് ചിന്തിച് നിന്നു പിന്നെ എന്തോ ഓർത്തപോലെ തലക്കുടഞ്ഞ നേരെ അടുക്കളയിലേക്ക് പോയി... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story