അറിയാതെ: ഭാഗം 44

ariyathe sha

രചന: SHA (പെങ്ങളുട്ടി)

ഉമ്മറത്ത ഓരോ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ ഇരിക്കാണ് എല്ലാവരും മുറ്റത്ത് ഒരു കാർ വന്ന് നിന്നതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി കാറിൽ നിന്നിറങ്ങിയ ആളെ കണ്ടതും പൂജയുടെ മുഖം വിടർന്നു ചുണ്ടിൽ ഒരു പുഞ്ചിരിയാലേ അവൾ അവനടുത്തേക്ക് ചെന്നു 'പൂജ നീ ഇവിടെ ' 'അത് ശെരി എന്റെ വീട്ടിലേക്ക് വന്നിട്ട് ഞാൻ എന്താ ഇവിടെ എന്ന് ചോദിക്കുന്നോ നിന്റെ ഓർമയെല്ലാം പോയോ ജോ ' 'ഓർമ പോയത് നിനക്ക് അല്ലേ കഴിഞ്ഞ മൂന്നു വർഷായിട്ട് നിനക്ക് ഞങ്ങളെ ഒന്നും വേണ്ടല്ലോ ' എന്തോ അവൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം വാടി 'ജോ ഞാൻ ' 'എനിക്കറിയാല്ലോ നിന്നെ ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ അതിന് നീ മുഖം വീർപ്പിക്കണ്ട ഇനി 'അവളെ ചേർത്ത പിടിച്ച അവൻ പറഞ്ഞു 'അല്ല നീ ഇങ്ങോട്ട് എന്തിന് വന്നതാ ഇച്ചായനെ കാണാൻ ആണോ ' 'അല്ല ' 'പിന്നെ 'സംശയത്തോടെ അവൾ ചോദിച്ചു 'എന്റെ ഒരു ഫ്രണ്ടിൻ ഇവിടെ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ കൂട്ടികൊണ്ട് വന്നതാ ' 'എന്നിട്ട് ഫ്രണ്ട് എന്തെ ' 'അവൻ ദേ കാറിനകത്തു ഇരിക്കുന്നു ഇറങ്ങടാ വിക്കി നീ പറഞ്ഞ സ്ഥലം എത്തി' ജോ വിളിച്ചതും അവൻ കാറിൽ നിന്നിറങ്ങി അവനെ കണ്ടതും മിയ അകത്തേക്ക് കയറി പോയി

'ദേ ഇതാണ് നീ പറഞ്ഞ സ്ഥലം പിന്നെ ഇത് ഞാൻ പറയാറുള്ള എന്റെ പൂജ 'ജോ പൂജയെ ചേർത്ത പിടിച്ച പറഞ്ഞു അവൾ അവൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'ജോ നീ എന്താ ഇവിടെ ഇതാരാ 'അവരുടെ അടുത്തേക്ക് വന്ന് എബി ചോദിച്ചു 'ദേ ഇവൻ ആരെയോ ഇവിടെ കാണാൻ ഉണ്ടെന്ന് പറഞ്ഞ വന്നതാ സർ സത്യായിട്ടും ഇത് സർന്റെ വീട് ആണെന്ന് അറിയില്ലായിരുന്നു ' 'ഇവിടെ ആരെ കാണാൻ വന്നതാ 'എബി അവൻ നേരെ തിരിഞ്ഞ് ചോദിച്ചു 'പൂജയെ കാണാൻ 'അവൻ ഒരു ചിരിയോടെ പറഞ്ഞു 'ഈശ്വര പെട്ട് 'അവൾ എബിയെ നോക്കി മനസ്സിൽ പറഞ്ഞു 'ആരാടി ഇവൻ സത്യം പറ 'എബി അവൾക്കു നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു 'സത്യായിട്ടും എനിക്ക് അറിയില്ല ഇച്ചായ 'അവൾ ഒരുപേടിയോടെ പറഞ്ഞു 'ഇയാൾ അല്ലേ എന്നെ വിളിച് ഇങ്ങോട്ട് വരാൻ പറഞ്ഞെ 'അവനും വിട്ട് കൊടുത്തില്ല അവൻ പറഞ്ഞത് കേട്ട് എബി അവളെ സംശയത്തോടെ നോക്കി 'ഞാൻ എപ്പഴാ തന്നോട് വരാൻ പറഞ്ഞെ ' 'കുറച്ചുമുന്നേ വിളിച്ചില്ലേ മി...' 'ആ വിക്രം മിയയുടെ സർ അവളോട് എന്തോ സംസാരിക്കാൻ വന്നതല്ലേ 'പെട്ടന്ന് അവൾക്കു മിയയുടെ കാര്യം ഓർമ വന്നതും അവൾ അവനെ പറയാൻ സമ്മതിക്കാതെ പറഞ്ഞു അവളുടെ പരുങ്ങൽ കണ്ട് എബി അവളെ സംശയത്തോടെ നോക്കി

'വാ വിക്രം അവൾ അകത്തുണ്ട് 'എന്നും പറഞ്ഞ അവൾ അവനെയും വലിച്ച അകത്തേക്ക് കയറി പോയി 'എന്തോ കള്ളത്തരം ഉണ്ട് ഞാൻ കണ്ടുപിടിച്ചോളാം 'അവൾ പോകുന്നതും നോക്കി ഒരു ചെറുചിരിയാലേ എബി മനസ്സിൽ പറഞ്ഞു ~~~~~~~~~~~ 'നിങ്ങൾ എന്നെ കൊലക്ക് കൊടുക്കാൻ വന്നതാണോ 'അകത്തേക്ക് കയറിയതും അവൾ ദേഷ്യത്തോടെ ചോദിച്ചു 'അതെന്താ അങ്ങനെ ചോദിച്ചേ 'ഒരു ചിരിയാലേ അവൻ ചോദിച്ചു 'താൻ എന്തിനാ ഞാൻ വിളിച്ചിട്ട് വന്നതാണ് എന്ന് പറഞ്ഞത് ' 'അതല്ലേ സത്യം അപ്പൊ അങ്ങനെ പറഞ്ഞു ' 'ഹ്മ്മ് വാ മിയയുടെ അടുത്തേക്ക് പോകാം 'എന്നും പറഞ്ഞ അവൾ മിയയുടെ റൂമിലേക്ക് ചെന്നു കൂടെ അവനും 'എന്താന്ന് വെച്ച സംസാരിച്ചോ ഞാൻ പോവാ ' 'ചേച്ചി പോവണ്ട ഇവിടെ നിന്നോ എന്തിനാ സർ വന്നത് 'മിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു 'എനിക്ക് നിന്നോട് സംസാരിക്കണം ' 'ഇനി എന്ത് പറയാനാ വന്നേ എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ ' 'കഴിഞ്ഞെന്നോ തുടങ്ങാൻ പോകുന്നല്ലേ ഉള്ളു ' 'സർ എന്താ ഉദ്ദേശിക്കുന്നെ ' അവൻ ഒരു ചിരിയാലേ മിയയുടെ അടുത്തേക്ക് ചെന്നു 'മിയ 'അവളുടെ മുഖം കയ്യിലെടുത്ത അവൻ അവളെ വിളിച്ചു 'നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ട പെണ്ണെ really I love you ❤️❤️❤️' കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ നിന്നു

'ഇനിയും നിനക്ക് വിശ്വാസമായില്ലേ ' അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി 'എന്നാ വിശ്വസിപ്പിച്ചു തരാം 'എന്നും പറഞ്ഞ അവന്റെ അധരം അവളുടെ ചുണ്ടിനെ ലക്ഷ്യമാക്കി വന്നു 'കർത്താവെ ഒരു കിസ്സിനുള്ള സ്കോപ്പ് ഉണ്ട് ഇത് അനുവതിച്ചു കൂടാ പൂജ 'പൂജ മനസ്സിൽ പറഞ്ഞു 'അതേയ് സംസാരിച്ചത് മതി ' പൂജയുടെ ശബ്ദം കേട്ടതും അവർ പരസ്പരം വിട്ട് നിന്നു 'ഇവിടെ മര്യാദക്ക് ഒരു first night പോലും കഴിയാത്ത എന്റെ മുന്നിൽ വേച് kiss ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു ' 'ഹേ ചേച്ചി എന്നാ പറഞ്ഞെ ' അപ്പോഴാണ് അവൾക്കു എന്താണ് പറഞ്ഞെ എന്ന് ഓർമ വന്നത് 'അത് ഒന്നുല്ല നിങ്ങടെ സംസാരം കഴിഞ്ഞില്ലേ എല്ലാം ok ആയില്ലേ 'അവൾ നാവു കടിച്ചു കൊണ്ട് ചോദിച്ചു 'Thanks പൂജ 'അവൻ പൂജയുടെ കയ്യിൽ പിടിച്ചു പറഞ്ഞു 'എന്തിനാ thanks പറയുന്നേ ' 'ഒരുപക്ഷെ നീ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇവളോട് എന്റെ ഇഷ്ട്ടം പറയില്ലായിരുന്നു എനിക്ക് ഇവളെ ഒരുപാട് ഇഷ്ട്ട പക്ഷെ 'മിയയെ ചേർത്ത പിടിച്ച അവൻ പറഞ്ഞു 'എന്താ ഒരു പക്ഷെ ' 'എന്റെ വീട്ടിൽ സമ്മതിക്കില്ലെടോ അവരെല്ലാം പഴയ ചിന്താഗതിക്കാരാണ് ഞാൻ എന്ത് പറഞ്ഞാലും അവർ കേൾക്കില്ല അതാ ഞാൻ ഇവളെ മറക്കാൻ ശ്രേമിച്ചത് പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല '

'വീട്ടിക്കാരെ കാര്യം ഓർത്ത് താൻ വിഷമിക്കണ്ട അതെല്ലാം ഈ പൂജ നോക്കിക്കോളാം പക്ഷെ കാത്തിരിക്കേണ്ടി വരും ' 'ഇവൾക്ക് വേണ്ടി എത്ര കാലം വേണേലും കാത്തിരിക്കാൻ ഞാൻ തയ്യാർ ആണ് ' 'അത് മതി ഒരിക്കലും ഇവളെ സങ്കടപ്പെടുത്തരുത് ' 'ഇല്ലെടോ എന്നാ ഞാൻ ഇറങ്ങട്ടെ 'അവൻ മിയയെ നോക്കി പറഞ്ഞു 'പോകാൻ വരട്ടെ ചെറിയ പ്രശ്നം ഉണ്ട് ' 'എന്നാ ചേച്ചി ' 'പുറത്ത് നിൽക്കുന്നവരോട് എന്ത് പറയും ' 'അതോർത്തു നിങ്ങൾ വിഷമിക്കണ്ട അത് ഞാൻ നോക്കിക്കോളാം ' 'എന്നാ കുഴപ്പല്ല പോകാം ' ~~~~~~~~~~ അവർ മൂന്നുപേരും റൂമിൽ നിന്നിറങ്ങിയതും എല്ലാവരും റൂമിന് പുറത്ത് കൂടി നിൽക്കുന്നുണ്ട് 'നിന്റെ പപ്പയും മമ്മിയും കൂടെ വന്നിട്ടുണ്ടല്ലോ പൂർത്തിയായി 'പൂജ മിയയുടെ ചെവിയിൽ പറഞ്ഞു എല്ലാവരും അവരെ സംശയത്തോടെ നോക്കി 'മിയമോളെ സർ എന്തിന് വന്നതാ 'അങ്കിൾ ചോദിച്ചു 'അങ്കിൾ ഞാൻ വന്നത് എന്തിനാണ് എന്ന് പൂജക്ക്‌ അറിയാം അവൾ പറഞ്ഞോളും ഞാൻ പോവാ ജോ വാടാ പോകാം 'എന്നും പറഞ്ഞ അവർ പോയി 'തെണ്ടി നമ്മളെ പെടുത്തി പോയി മിയ മുങ്ങിയാലോ 'അവൾ മിയയുടെ ചെവിയിൽ പറഞ്ഞു 'പോകാം ചേച്ചി ' അവർ രണ്ടുപേരും മുങ്ങാൻ നിന്നു 'രണ്ടുപേരും ഒരടി അനങ്ങരുത് ' എബി പറഞ്ഞതും അവർ രണ്ടുപേരും അവിടെ തന്നെ നിന്നു 'സത്യം പറഞ്ഞോ രണ്ടും എന്താ പ്രശ്നം ' 'അത് ഒന്നുല്ല ഇച്ചായ ഇവൾ കോളേജിൽ ചെല്ലാഞ്ഞിട്ട് അന്വേഷിച് വന്നതാ ' 'കള്ളം പറയുന്നോ 'എന്നും പറഞ്ഞ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു അടികിട്ടിയത്

പൂജക്കണേലും ഞെട്ടിയത് ബാക്കി ഉള്ളവരായിരുന്നു 'രണ്ടാളും സത്യം പറയുന്നുണ്ടോ 'അവൻ ദേഷ്യത്തിൽ ചോദിച്ചു 'ഞാൻ പറയാം എബിച്ചായാ ' 'മിയ വേണ്ട ഞാൻ പറയാം ഇവൾക്ക് അവനെ ഇഷ്ട്ടമാണ് ' 'എനിക്ക് തോന്നി ഇത് തന്നെ ആയിരിക്കും എന്ന് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഈ കല്യാണം നടക്കും എന്ന് ആരും വിചാരിക്കണ്ട ആ ഇഷ്ട്ടം അങ്ങ് മറന്നേക്ക് ' 'എബി മോനെ ' ' ആരും ഒന്നും പറയണ്ട എബി ഒരു കാര്യം തീരുമാനിച്ച പിന്നെ അതെ നടക്കു അറിയാല്ലോ എല്ലാർക്കും ഇനി അതല്ല എന്റെ ധിക്കരിച്ച ഇത് നടത്താനാണ് നിങ്ങടെ തീരുമാനം എങ്കിൽ പിന്നീട് ആരും ഈ എബിയെ കാണില്ല 'എന്നും പറഞ്ഞ അവൻ ദേഷ്യത്തിൽ അവിടെ നിന്നും പോയി അവൻ പോയതും ബാക്കി ഉള്ളവരും അവിടെ നിന്നും പോയി എല്ലാവരും പോയതും ഹാളിൽ അവർ രണ്ടുപേരും ഒറ്റക്കായി 'നീ എന്തിനാ ഇങ്ങനെ കരയുന്നെ അടി കിട്ടിയത് എനിക്കല്ലേ ' 'ഞാൻ കാരണം അല്ലേ ചേച്ചിക്ക് ഇച്ചായന്റെ കയ്യിൽ നിന്ന് അടി കിട്ടിയേ ' 'ഇതൊക്കെ എന്ത് ഇതിലും കൂടുതൽ കിട്ടിയിട്ടുണ്ട് എനിക്ക് അത് വേച് നോക്കുമ്പോൾ ഇത് ചെറുതല്ലേ 'അവൾ കവിളിൽ കയ്യ് വേച് പറഞ്ഞു 'ഹ്മ്മ് വാ ഐസ് വേച് തരാം 'ഒരു ചിരിയാലേ മിയ പറഞ്ഞു 'ഹാ അതേലും നടക്കട്ടെ ' അവർ രണ്ടുപേരും ഐസ് വെക്കാൻ അടുക്കളയിലേക്ക് പോയി... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story