അറിയാതെ: ഭാഗം 45

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'പൂജ ചേച്ചി എനിക്കൊരു സംശയം ' 'എന്ത് സംശയം നീ ചോദിക്ക് ' 'ഇച്ചായൻ എന്താ എന്റെ ഇഷ്ട്ടം അംഗീകരിക്കാത്തത് ' 'നിനക്ക് നേരിട്ട് അങ്ങ് ചോദിച്ച പോരെ ' 'ഹേയ് അത് പറ്റില്ല ഞാൻ എങ്ങാൻ അത് ചോദിച്ച ചേച്ചിടെ മുഖത്ത് ഇരിക്കുന്ന പാട് എന്റെ മുഖത്തും ഉണ്ടാകും ' 'അപ്പൊ അറിയാല്ലോ ' 'അറിയാതെ പിന്നെ ഇച്ചായൻ ഞാൻ ചെറുപ്പം തൊട്ട് കാണുന്നതല്ലേ അത് കൊണ്ട് ഒരു പേടി ' 'നീ പേടിക്കണ്ട മോളെ നിങ്ങടെ കല്യാണം ഞാൻ നടത്തി തരും അത് ആര് എതിർത്താലും ' 'അപ്പൊ എബിച്ചായൻ ' 'ഇച്ചായൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല ഇത് നമ്മൾ പുള്ളിയിൽ നിന്ന് ഇക്കാര്യം മറച്ചു വെച്ചത് കൊണ്ട അത് നമുക്ക് ok ആക്കാം പോരെ ' 'മതി ചേച്ചി 'അവൾ പൂജയെ കെട്ടിപിടിച്ചു പറഞ്ഞു 'ബാക്കി സ്നേഹപ്രകടനം നാളെ ഇപ്പൊ കിടക്കാൻ നോക്ക് ' 'ചേച്ചി ഇവിടെ ആണോ കിടക്കുന്നോ ' 'അല്ലാതെ പിന്നെ അങ്ങേരെ മുന്നിലേക്ക് എന്റെ പട്ടിപോകും എന്നോട് മാപ്പ് പറഞ്ഞാലേ ഞാൻ ക്ഷമിക്കു ' 'കിട്ടിയത് തന്നെ ' 'എന്ത് ' 'മാപ്പ് 'ഒരു ചിരിയാലേ മിയ പറഞ്ഞു 'ചിരിക്കാതെ കിടക്കാൻ നോക്കെടി ' അവൾ ദേഷ്യപ്പെട്ടതും മിയ ബെഡിൽ കിടന്നു ബെഡിലേക്ക് കിടക്കേണ്ട താമസം മിയ ഉറങ്ങി പക്ഷെ പൂജക്ക്‌ ഉറങ്ങാൻ സാധിച്ചില്ല അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ബെഡിൽ എണീറ്റിരുന്നു

'ഇച്ചായൻ കൂടെ ഇല്ലാത്തത് കൊണ്ട് ഉറക്കവും വരുന്നില്ല ഇത് വല്ലാത്ത ചതിയായി പോയി എന്റെ കൃഷ്ണ 'അവൾ മുകളിലേക്ക് കയ്യ് ഉയർത്തി പറഞ്ഞ നേരെ ഉറങ്ങുന്ന മിയയെ നോക്കി 'ഓഹ് ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ട് കിടക്കുന്ന കണ്ടില്ലേ പിശാശ് 'എന്നും പറഞ്ഞ അവൾ മിയയുടെ നടുമ്പുറം നോക്കി ഒരു ചവിട്ട് വേച് കൊടുത്തു 'മമ്മി....'എന്നും വിളിച് ദേ പോണു നിലത്തേക്ക് മിയയുടെ വീഴ്ചകണ്ട അവൾക്കു ചിരി വന്നു 'ചേച്ചി എന്നാ പണിയ കാണിച്ചേ ' 'എന്ത് പറ്റി ' 'എന്നതിന എന്നെ തള്ളി താഴെ ഇട്ടേ ' 'എനിക്ക് ഉറക്കം വരുന്നില്ലെടി ' 'അതിന് ഞാൻ എന്നാ വേണം ' 'നീയാ എല്ലാത്തിനും കാരണം ' 'ഞാൻ എന്നാ ചെയ്ത് ' 'നിന്റെ ഒരു നശിച്ച പ്രണയം കാരണം അല്ലേ ഞാൻ ഇവിടെ കിടക്കേണ്ടി വന്നത് ' 'ചേച്ചിക്ക് ഇച്ചായൻ ഇല്ലാത്തോണ്ട് ഉറക്കം വരുന്നില്ല അല്ലേ ' അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി 'എന്നാ അവിടെ പോയി ഉറങ്ങ് ചേച്ചി എനിക്ക് ഉറങ്ങണം 'എന്നും പറഞ്ഞ മിയ തലവഴി പുതപ്പിട്ട് കിടന്നു ~~~~~~~~~ 'ശേ ഇത്രേം നേരായിട്ടും ഇവളെ എന്താ കാണാതെ ഇനി എന്നോട് പിണങ്ങി എങ്ങാൻ മിയയുടെ കൂടെ കിടന്നോ അതിനായിരിക്കും ചാൻസ് കൂടുതൽ എന്തായാലും അവളുടെ മുറിവരെ ഒന്ന് പോയി നോക്കാം ' അവൻ വാതിലിന് പുറത്തേക്ക് തലയിട്ട് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി

മിയയുടെ റൂമിലേക്ക് ചെന്നു 'ഇങ്ങനെ ഒരാൾ ഇവിടെ ഉറക്കമില്ലാതെ നടക്കുന്നതറിയാതെ ഉറങ്ങുന്ന കണ്ടില്ലേ 'എന്നും പറഞ്ഞ അവൻ അവളുടെ അടുത്ത് ചെന്ന് മുട്ടുകുത്തി നിലത്തിരുന്നു അവളുടെ മുഖത്തെ പാട് കണ്ട് അവന്റെ ഉള്ളം നീറി 'sorry പൂജ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതാ sorry 'അവളുടെ മുഖം കയ്യിലെടുത്ത അവൻ പറഞ്ഞു അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു ഒരു ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു മുന്നിൽ നിൽക്കുന്ന രൂപം കണ്ടതും അവൾ പേടിച് അലരാൻ നിന്നു പക്ഷെ അപ്പോഴേക്കും അവൻ അവളുടെ വായപൊത്തി 'കിടന്നു അലരാതെ പെണ്ണെ ഇത് ഞാനാ ' 'നിങ്ങൾ ആയിരുന്നോ മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി ഇറങ്ങിയതാണോ 'നെഞ്ചിൽ കയ്യുവെച്ച അവൾ ചോദിച്ചു 'നീ ഇല്ലാത്തോണ്ട് കിടന്നിട്ട് ഉറക്കം വന്നില്ല അതാ ഞാൻ ' 'ആണോ എന്നാ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ ഉറങ്ങട്ടെ ഗുഡ് നൈറ്റ്‌ 'എന്നും പറഞ്ഞ അവൾ ബെഡിൽ തന്നെ കിടന്നു 'ദേ കളിക്കാതെ വരാൻ നോക്ക് ' 'ഞാനില്ലെന്ന് പറഞ്ഞില്ലേ നിങ്ങൾ ഒന്ന് പോയെ ' 'വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ' 'ഓഹ് പിന്നെ ' 'രണ്ടുപേരും ഒന്ന് നിർത്തിക്കെ ' അവരുടെ വഴക്ക് കേട്ട് എണീറ്റ് മിയ പറഞ്ഞു 'അതിന് നീ ഏതാ ഒന്ന് പോടീ 'എബി അവളെ പുച്ഛിച്ചു 'എന്റെ റൂമിൽ വന്നിട്ട് എന്നെ പുച്ഛിക്കുന്നോ പോയെ രണ്ടും ' 'എബി ഇങ്ങോട്ട് വന്നിട്ടുണ്ടെൽ ഇവിടെ കിടക്കുകയും ചെയ്യും ' 'അതായിരുന്നോ എബിച്ചായൻ ഇവിടെ കിടന്നോ നമുക്ക് മൂന്നപേർക്ക് കിടക്കാനുള്ള സ്ഥലം ഉണ്ടല്ലോ ഇവിടെ '

'പ്പാ.... ഇറങ്ങി പോടീ അവ്ടെന്നു അവൾ സീൻ പിടിക്കാൻ നടക്കുന്നു 'എബി ദേഷ്യത്തോടെ പറഞ്ഞു 'ഞാൻ പോവൂല്ല ഇവിടെ എന്താ നടക്കുന്നെ എന്ന് എനിക്കൊന്ന കാണണം ' 'പ്പാ.....' എബിയുടെ ആട്ടലിൽ അവൾ ഫോണും എടുത്ത് മുറിയിൽ നിന്നിറങ്ങി ഓടി മിയ പോയതും പൂജ ബെഡിന്റെ ഓരത്തായി കിടന്നു അവളോട് ചേർന്ന് അവനും കിടന്നു കയ്യ് അവളുടെ ഇടുപ്പിലൂടെ ഇട്ട് അവളെ തന്നോട് ചേർത്ത പിടിച്ചു അവൾ അവന്റെ കയ്യ് തട്ടിമാറ്റി കുറച്ചു നീങ്ങി കിടന്നു 'വെറുതെ ജാഡ എടുക്കല്ലേ പെണ്ണെ എനിക്കറിയാം നിനക്ക് ഞാനോ എനിക്ക് നീയോ ഇല്ലാതെ ഉറങ്ങാൻ കഴിയില്ല എന്ന് പിന്നെ എന്നതിനാ വെറുതെ ' അവൻ പറഞ്ഞത് കേട്ട് അവൾ ഒരു ചിരിയാലേ അവനോട് ചേർന്ന് കിടന്നു 'വേദനിച്ചോ ഒരുപാട് 'കവിളിൽ കയ്യ് ചേർത്ത അവൻ ചോദിച്ചു 'വേദന ഉണ്ടായിരുന്നു പക്ഷെ ഇച്ചായൻ അവിടെ kiss ചെയ്തപ്പോൾ വേദന എല്ലാം പോയി 'ഒരു കള്ളച്ചിരിയാലേ അവൾ പറഞ്ഞു 'അത് ശെരി അപ്പൊ ഉറങ്ങിയില്ലായിരുന്നു അല്ലേ ' 'ഇച്ചായൻ അടുത്തില്ലാത്തത് കൊണ്ട് എനിക്ക് ഉറക്കം വന്നില്ല ' 'ഇപ്പൊ ഞാൻ വന്നില്ലേ ഇനി ഉറങ്ങിക്കോ ' 'ഇച്ചായ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ' 'മ്മ് ചോദിക്ക് ' 'ഇച്ചായൻ എന്താ മിയയുടെ കല്യാണത്തിന് സമ്മതിക്കാതെ ' 'നേരത്തെ കിട്ടിയത് പോലെ ഒരെണ്ണം കൂടെ വേണോ ' 'വേണ്ടായേ 'എന്നും പറഞ്ഞ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു ഒരു ചിരിയാലേ അവളെ ചേർത്ത പിടിച്ച അവനും കിടന്നു ~~~~~~~~

'എന്നാലും രണ്ടെണ്ണവും എന്നെ പുറത്തക്കിയല്ലേ ഞാൻ കാണിച്ചു തരാം എന്റെ ഇഷ്ട്ടം സമ്മതിക്കാതെ നിങ്ങളെ ഞാൻ മര്യാദക്ക് ജീവിക്കാൻ സമ്മതിക്കും വന്നു കരുതണ്ട 'മനസ്സിൽ അവരെ രണ്ടുപേരെയും പ്രാകി അവൾ അവരുടെ റൂമിൽ ചെന്ന് കിടന്നു ഓരോന്ന് ചിന്തിച് അങ്ങനെ കിടക്കുമ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്തത് ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു കൂടുതൽ ഒന്നും ആലോചിക്കാതെ അവൾ ഫോൺ അറ്റൻഡ് ചെയ്തു 'എന്റെ പെണ്ണ് എന്തെടുക്കുവാ ' 'ഞാൻ കുറച്ചു ചമ്മന്തി അരക്കുവാ എന്തെ വേണോ അല്ല പിന്നെ പാതിരാത്രി വിളിച് അങ്ങേരുടെ ഒരു കുശാലന്വേഷണം ' 'നല്ല ദേഷ്യത്തിലാണല്ലോ എന്ത് പറ്റി ' 'എല്ലാം ഒപ്പിച്ചു വെച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ ' 'ഞാൻ എന്ത് ചെയ്തു എന്നാ നീ പറയുന്നേ ' 'അയ്യോ ഒന്നും ഓർമ കാണില്ല അല്ലേ ഞങ്ങളെ ഇവിടെ ഒറ്റക്കിട്ട് മുങ്ങിയില്ലേ ' 'ഓഹ് അതാണോ ഞാൻ പകരം വീട്ടിയതല്ലേ എന്ന്നെ ടെന്ഷൻ അടിപ്പിച്ചതിൻ അല്ല എന്നിട്ട് എന്ത് ഉണ്ടായേ ' അവൾ നടന്നത് എല്ലാം അവനോട് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞ് അവനൊന്ന ചിരിച്ചു 'അല്ല എന്നിട്ട് നീ ഇപ്പൊ എവിടെയാ കിടക്കുന്നെ ' 'അവരുടെ റൂമിൽ ' 'ആണോ എന്നാ ഞാൻ അങ്ങ് വരട്ടെ നിനക്ക് കൂട്ടിനായി ' 'എന്നിട്ട് വേണം ഇച്ചായൻ എന്നെ മേലോട്ട് എടുക്കാൻ ' 'എന്റെ അളിയൻ പാവല്ലേ ' 'പാവായത് കൊണ്ടാണല്ലോ കല്യാണത്തിന് സമ്മതിക്കാതിരുന്നത് അല്ല നിങ്ങൾക് നമ്മടെ കല്യാണം നടക്കണം എന്ന് ആഗ്രഹമില്ലേ ' 'അതൊക്കെ സമയാവുമ്പോ നടക്കും നീ കിടന്നു ഉറങ്ങാൻ നോക്ക് 'എന്നും പറഞ്ഞ അവൻ ഫോൺ വെച്ചു 'ആ പറഞ്ഞതിൽ എന്തോ ഇല്ലേ എന്താണേലും ഞാൻ കണ്ടുപിടിച്ചോളാം 'എന്നും പറഞ അവൾ കിടന്നു ഉറങ്ങി... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story