അറിയാതെ: ഭാഗം 46

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'മോനെ എബി എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം ' 'എന്താ മാമ കാര്യം പറഞ്ഞോ ' 'നീ വാ നമുക്ക് അങ്ങ് മാറി നിന്ന് സംസാരിക്കാം ' അയാൾ അവനെയും കൂട്ടി മുറ്റത്തേക്കിറങ്ങി 'കാര്യം പറ മാമ ' 'എനിക്ക് പറയാൻ ഉള്ളത് മിയയെ കുറിച്ചാണ് ' 'അവൾക്കു എന്നാ പറ്റി ' 'അല്ല ഇന്നലെ മോൻ അങ്ങനെ എല്ലാം പറഞ്ഞത് സീരിയസ് ആയിട്ടാണോ ' അയാൾ ചോദിക്കുന്നത് കേട്ട് അവൻ ചിരിയാണ് വന്നത് 'എന്റെ മാമ നിങ്ങൾക്ക് അറിയാവുന്നതല്ലേ എന്നെ പിന്നെ ഇങ്ങനെ ഒരു സംസാരത്തിന്റെ ആവശ്യം ഉണ്ടോ അവൾക്കു ഒരാളെ ഇഷ്ട്ടം ആണെങ്കിൽ ആര് എതിർത്താലും ഞാൻ അത് നടത്തി കൊടുക്കും എന്ന് മാമൻ അറിയാല്ലോ പിന്നെ എന്താ പ്രശ്നം ' 'നീ ഇന്നലെ അങ്ങനെ എല്ലാം പറഞ്ഞത് എന്തിനാ ' 'എന്റെ മാമ അത് അവരെ രണ്ടുപേരെയും ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ ഞാൻ ഇന്നലെ തന്നെ അവനോട് സംസാരിച്ചിരുന്നു നമുക്ക് സമ്മതം ആണെന്നും പറഞ്ഞു പിന്നെ അവന്റെ വീട്ടക്കാർ ഇത്തിരി പ്രശ്നം ആണ് അതെല്ലാം ഞാൻ ലണ്ടനിൽ നിന്ന് തിരിച്ചു വന്നിട്ട് ok ആക്കാം പോരെ ഇപ്പൊ സന്തോഷായില്ലേ മാമൻ '

'എന്നാലും എന്തോ ഒരു പേടി മോനെ ' 'മാമൻ ഒന്ന് കൊണ്ടും പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം മാമൻ ചെല്ല് ' അവൻ അയാളെ ഉന്തി തള്ളി വീടിനകത്തേക്ക് പറഞ്ഞയച്ചു 'ഓഹ് ഈ പെണ്ണ് ഇതെവിടെ പോയി കിടക്ക സമയം പോകുന്നു 'വാച്ചിലേക്ക് നോക്കി അവൻ പറഞ്ഞു 'എന്താ അളിയാ പ്രശ്നം ആരെ നോക്കി നിൽക്ക 'അവന്റെ കാട്ടികൂട്ടൽ കണ്ട് അങ്ങോട്ടേക്ക് വന്ന് ക്രിസ്റ്റി ചോദിച്ചു 'നിനക്ക് ഒരു പെങ്ങൾ ഇല്ലേ എന്റെ ഭാര്യ അവളെ കാത്തു നിൽക്കാണ് ' 'എങ്ങോട്ടാ രണ്ടും കൂടെ കറങ്ങാൻ പോവാണോ ' 'നാളെ പോകല്ലേ അപ്പൊ കുറച്ചു സാധങ്ങൾ purchase ചെയ്യാൻ ഉണ്ട് ' 'ഓഹ് അങ്ങനെ അല്ല പോയിട്ട് എന്നാ തിരിച്ചു വരുന്നേ ' 'തീരുമാനിച്ചില്ല എന്തായാലും ഒരു two weeks കഴിഞ്ഞേ വരാൻ ചാൻസ് ഉള്ളു ' 'ആഹ് നീ എങ്കിലും ആഘോഷിക്ക നമ്മൾ പാവം നീ തിരിച്ചു വരുമ്പോഴേക്കും ഞാൻ പോകും കേട്ടോ ' 'ഇത്ര പെട്ടന്നോ ' 'വന്നിട്ട് മൂന്നുമാസ്സായി അതറിയോ ഇനി ചെന്നില്ലേൽ എന്റെ ജോലി പോകും ചീഫ് വിളിച്ചിരുന്നു ' 'ഇനി എന്നാ പിന്നെ ഇങ്ങോട്ടേക്കു തിരിച്ചു ' 'ഇനി റോസമ്മ പ്രസവിക്കാൻ ആകുമ്പോഴേക്കും വരാൻ നോക്കാം ' 'ഇച്ചായ പോകാം 'എന്നും ചോദിച്ച പൂജ അങ്ങോട്ടേക്ക് വന്നു 'എത്ര നേരായി നിന്നെ wait ചെയ്യുന്നു വാ പോകാം ക്രിസ്റ്റി എന്ന ഞങ്ങൾ ഇറങ്ങാ '

'ശെരി ഡാ പോയിട്ട് വാ ' 'ഇച്ചായ പോകാൻ വരട്ടെ ' 'ഇനി എന്താ ' 'മിയ നമ്മുടെ കൂടെ ഉണ്ടെന്ന് പറഞ്ഞിരുന്നു അവൾക്കു എന്തോ purchase ചെയ്യാൻ ഉണ്ടെന്ന് ' 'അതൊന്നും പറ്റില്ല നീ വന്നേ നമുക്ക് പോകാം ' 'അവളും കൂടെ വരട്ടെ ' 'അവൾ വന്ന ശെരിയാവില്ല നീ വന്നേ 'എന്നും പറഞ്ഞ അവൻ അവളെയും വലിച്ച കാറിൽ കയറ്റി പോയി 'ഇച്ചായൻ പോയോ ക്രിസ്റ്റിച്ചായാ ഞാനും കൂടെ ഉണ്ടെന്ന് പറഞ്ഞതാണല്ലോ 'അങ്ങോട്ടേക്ക് വന്ന് മിയ പറഞ്ഞു 'അവൻ എന്തോ കള്ളത്തരം ഉണ്ട് അതാ നിന്നെ കൂട്ടാതെ പോയെ നീ ഒരു കാര്യം ചെയ്യ് ഒരു പത്തുമിനിറ്റ് wait ചെയ്യ് നമുക്ക് ഒരുമിച്ച് പോകാം എന്തെ ' 'അതിനെന്താ wait ചെയ്യാല്ലോ ഇച്ചായൻ പോയി റെഡി ആയി വാ ' 'ശെരി ' അവൻ ഡ്രസ്സ്‌ change ചെയ്യാൻ അകത്തേക്ക് കയറിപ്പോയി അവൾ അവനെയും കാത്തു ഉമ്മറത്തിരുന്നു ~~~~~~~~~ 'ഇച്ചായൻ എന്നാ പണിയ കാണിച്ചേ അവളെ കൂടെ കൂട്ടായിരുന്നു ' 'അവൾ വന്നാൽ ശെരിയാവില്ല ' 'അതിന്റെ കാരണം ആണ് ഞാൻ ചോദിച്ചേ ' 'പറയാൻ എനിക്ക് മനസ്സില്ല ' 'മര്യാദക്ക് പറഞ്ഞോ ഇച്ചായ ' 'ദേ ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്നെ ഇവിടെ ഇറക്കി വിട്ട് ഞാൻ എന്റെ പാട്ടിനു പോകും വേണോ ' 'നമ്മൾ ഒന്നിനും ഇല്ലേ 'എന്നും പറഞ്ഞ അവൾ മുഖം തിരിച്ചിരുന്നു അവൻ ഒരു ചിരിയോടെ വണ്ടിയെടുത്തു

ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ വണ്ടി ഒരു വീടിന്റെ മുന്നിൽ നിർത്തി അവൻ അതിൽ നിന്നും ഇറങ്ങി അവൾ ഇറങ്ങാൻ കൂട്ടക്കാതെ വണ്ടിയിൽ തന്നെ ഇരുന്നു 'ഇറങ്ങ പെണ്ണെ ' 'ഞാൻ ഇല്ല എന്ന് പറഞ്ഞില്ലേ ' 'മര്യാദക്ക് ഇറങ്ങിക്കോ ഇല്ലെങ്കി ഞാൻ പൊക്കി കൊണ്ടുപോകും ' അവൻ പറഞ്ഞത് കേട്ടതും അവൾ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയാലേ അവളെ നോക്കി നിൽക്കാണ് അവൻ 'ഇറങ്ങിയേക്കാം ഇല്ലെങ്കി പറഞ്ഞ പോലെ ചെയ്‌തെന്ന് വരും 'എന്ന് മനസ്സിൽ പറഞ്ഞ അവൾ വണ്ടിയിൽ നിന്നിറങ്ങി 'നമ്മൾ എന്താ ഇവിടെ ഇത് വർഷേടെ വീട് അല്ലേ ' 'വർഷയോ അതാര് ഇത് വേറെ ആളെ വീടാ നീ വാ ' അവൻ അവളെയും വലിച്ച വീടിന് ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു വാതിൽ തുറന്നു വന്ന ആളെ കണ്ട് അവൾ അവന്റെ മുഖത്തേനെ ഒന്ന് നോക്കി അവൻ ആണെങ്കി ഞാനൊന്നും അറിഞ്ഞില്ല എന്നാ മട്ടിൽ നിൽക്കുന്നുണ്ട് 'നിങ്ങൾ വന്നോ എത്രനേരായി കാത്തിരിക്കുന്നു എന്താ വൈകിയേ ' 'എന്റെ വിക്കി ഒന്നും പറയണ്ട ഒരു വിധത്തിൽ മിയയുടെ കണ്ണ് വെട്ടിച്ചു ഇവളെയും കൂട്ടി ഇറങ്ങണ്ടേ ' 'ഹ്മ്മ് കയറി വാ രണ്ടാളും 'വിക്കി അവരെ അകത്തേക്ക് ക്ഷണിച്ചു എബി പൂജയെ ഒന്ന് നോക്കി അകത്തേക്ക് കയറി ഒന്നും മനസിലായില്ലേലും പൂജയും അവരുടെ കൂടെ കയറി 'നിങ്ങളിരിക്ക് ഞാൻ അമ്മയെ വിളിക്കാം '

എന്നും പറഞ്ഞ വിക്കി അടുക്കളയിലേക്ക് പോയി പൂജ ആണെങ്കി ഒന്നും മനസിലാവാതെ എബിയുടെ മുഖത്തേക്ക് നോക്കി അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു അവൾ എന്തോ ചോദിക്കാൻ നിന്നപ്പോഴേക്കും വിക്കി അമ്മയെയും കൂട്ടി അങ്ങോട്ടേക്ക് വന്നു അമ്മയെ കണ്ടതും പൂജ ഞെട്ടി ഇറുക്കുന്നിടത് നിന്ന് എണീറ്റു 'മോളെ പൂജ നീയോ 'അവളെ കണ്ടതും അമ്മ ചോദിച്ചു 'നിങ്ങൾ തമ്മിൽ അറിയോ 'അവരെ രണ്ടുപേരെയും നോക്കി വിക്കി ചോദിച്ചു 'പിന്നെ അറിയാതെ എടാ ഇത് പൂജ വർഷ എപ്പോഴും പറയാറില്ലേ ഇവളെ പറ്റി അതിനെങ്ങനെ ഇവൾ ഇവിടേക്ക് വരുന്ന ദിവസം നീ മുങ്ങില്ലേ പിന്നെ എങ്ങനെ കാണാൻ ആണ് ' അമ്മ പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു 'അപ്പൊ ഇത് വർഷേടെ ചേട്ടൻ ആണോ അവൾ എപ്പോഴും പറയാറ് ഉള്ള വിച്ചുവേട്ടൻ 'പൂജ മനസ്സിൽ ഓർത്തു 'മോൾ എന്ത് ആലോചിച്ച നിൽക്ക നിന്റെ കല്യാണം കഴിഞ്ഞത് എല്ലാം ഗൗരി പറഞ്ഞിരുന്നു നീ ഒന്ന് വിളിച്ച പറഞ്ഞില്ല എന്നാ പരിഭവത്തിൽ ആയിരുന്നു വർഷ ' 'എങ്ങനെ അറിയിക്കാനാ അമ്മേ എന്റെ കല്യാണം ആണെന്ന് ഞാൻ അറിയുന്നത് കല്യാണത്തിന്റെ അന്നല്ലേ 'പൂജ എബിയെ നോക്കി പറഞ്ഞു 'അതെന്താ മോൾ അങ്ങനെ പറഞ്ഞെ ' 'അത് ഒന്നുല്ല അമ്മ എന്നിട്ട് അവൾ എന്തെ '

'അവൾ ആരെയോ കാണാൻ എന്ന് പറഞ്ഞ പോയേക്കുവാ ഇപ്പൊ വരുവായിരിക്കും ' എബിയും വിക്കിയും ആണെങ്കിൽ അവരെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ടിരിക്കയാണ് 'നിങ്ങൾ വന്ന കാര്യം പറഞ്ഞില്ലല്ലോ 'അമ്മ ചോദിച്ചതും അവൾ എബിയെ നോക്കി 'ഞങ്ങൾ ഒരു കല്യാണ കാര്യം സംസാരിക്കാൻ വേണ്ടി വന്നതാ 'അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവൻ പറഞ്ഞു 'കല്യാണമോ ആർക്ക് ' 'അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊരു കുട്ടിയെ ഇഷ്ട്ടമാണ് എന്ന കാര്യം അവളുടെ ചേട്ടന ഇത് 'എബിയെ ചൂണ്ടികാണിച്ച വിക്കി പറഞ്ഞു 'അമ്മക്ക് എന്തേലും പ്രശ്നം ഉണ്ടോ ഇവൻ മിയയെ കെട്ടുന്നതിൽ ' 'ഇവൻ ആരെ കെട്ടിയാലും എനിക്കൊരു പ്രശ്നവും ഇല്ല പക്ഷെ കുടുംബക്കാർ എന്ത് വിചാരിക്കും ' 'എന്റെ അമ്മ പരസ്പരം ഇഷ്ട്ടപെട്ടവർ അല്ലേ കല്യാണം കഴിക്കേണ്ടത് മനസ്സിന് ഇഷ്ടമില്ലാത്ത ഒരാളെ കേട്ടുന്നതിലും നല്ലത് ഇഷ്ട്ടപെട്ട ആളെ കെട്ടുന്നതല്ലേ പിന്നെ കുടുംബക്കാർ എല്ലാം കല്യാണം കഴിയുന്നത് വരെ കാണു അത് കഴിഞ്ഞാലും ഇവർ ജീവിക്കണ്ടേ അമ്മ ആലോചിച്ച തീരുമാനിച്ചാൽ മതി ' 'ഇവൾ പറഞ്ഞതാ അമ്മേ ശെരി ഞങ്ങൾ ആരും നിങ്ങളെ കല്യാണത്തിന് ഫോഴ്സ് ചെയ്യില്ല പിന്നെ എന്റെ പെങ്ങൾ ഇവനെ ഇഷ്ട്ടപെട്ടത് കൊണ്ട ഇത്രേം ദൂരം കഴിച്ച ഞങ്ങൾ വന്നത് അവളിടെ സന്തോഷമാണ് ഞങ്ങൾക്ക് വലുത് അമ്മ ആലോചിച്ച ഒരു തീരുമാനം അറിയിച്ചാൽ മതി ഞങ്ങൾ ഇറങ്ങാ '

'അമ്മേ പോയിട്ട് വരാവേ വർഷയോട് പറയണം ഞാൻ വന്ന കാര്യം ' അവരോട് യാത്ര പറഞ്ഞ അവർ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി ~~~~~~~~~~ 'നിനക്ക് എങ്ങനെ അവരെ അറിയാ 'ഡ്രൈവിങ്ങിന് ഇടയിൽ എബ് അവളോട് ചോദിച്ചു 'വർഷ എന്റെ ബെസ്റ്റഫ്രണ്ട് ആയിരുന്നു ഞാൻ ഒരുപാട് തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട് ' 'അപ്പൊ വിക്കി അവളുടെ ചേട്ടൻ ആണെന്ന് നിനക്ക് അറിയില്ലായിരുന്നോ ' 'ഇല്ല അവൾ എപ്പോഴും ഏട്ടനെ കുറിച് പറയാറ് ഉണ്ട് പക്ഷെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു ' 'ഓഹ് അങ്ങനെ ' 'ഇച്ചായൻ എന്താ അങ്ങോട്ടേക്ക് ആണ് പോണേ എന്ന് പറയാതിരുന്നത് ' 'നിന്നോട് പറഞ്ഞ നീ മിയയോട് പറയും അത് കൊണ്ട പറയാതിരുന്നേ ' 'അത് എന്തിനാ എന്നാ ചോദിച്ചേ ' 'എല്ലാം ok ആയിട്ട് അവൾ അറിഞ്ഞാൽ വെറുതെ അവൾക്കു ആശകൊടുത്തിട്ട് ഇത് നടന്നില്ലേൽ അവളിടെ സങ്കടം കാണാൻ വയ്യ അതാ ' 'ഒരുപാടിഷ്ട്ടാണ് അല്ലേ അവളെ ' 'അവളെ മാത്രം അല്ല നിന്നെയും എനിക്ക് ഒരുപാട് ഇഷ്ട്ട പക്ഷെ നീ അത് മനസിലാക്കുന്നില്ലെന്ന് മാത്രം ' 'അങ്ങനെ എല്ലാം മനസിലാക്കിയ ജീവിക്കാൻ പറ്റോ ഇച്ചായ ' 'നീ എന്നാ ഉദേശിച്ചേ ' 'ഇച്ചായൻ ആഗ്രഹിച്ച പോലെ ഒരാൾ ആവാൻ ഞാൻ ശ്രേമിക്കാം എന്നാ പറഞ്ഞെ ' 'നീ എന്നിൽ നിന്ന് എന്തേലും മറക്കുന്നുണ്ടോ '

'അത് പിന്നെ അന്ന് ' 'വേണ്ട നീ എന്താ പറയാൻ വരുന്നേ എന്ന് എനിക്കറിയാം അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ ഇനിയെങ്കിലും നമുക്ക് ജീവിക്കണ്ടേ ' 'ശെരിയാ എല്ലാം കഴിഞ്ഞ കാര്യം തന്നെയാ പക്ഷെ എനിക്ക് കുറച്ചു സാവകാശം വേണം എല്ലാത്തിനും ' 'നീ എത്ര സമയം വേണേലും എടുത്തോ നിന്റെ സമ്മതമില്ലാതെ ഞാൻ ഒന്നും ചെയ്യില്ല പോരെ ' അവൻ പറഞ്ഞത് കേട്ട് അവൾ അവനൊന്നു പുഞ്ചിരിച്ചു കൊടുത്തു 'എല്ലാം മറക്കണം എനിക്ക് എന്റെ ഇച്ചായന്റെ മാത്രം ആകണം അതിന് വേണ്ടി ഉള്ളതാവട്ടെ നമ്മുടെ ഈ യാത്ര 'അവൾ മനസ്സിൽ പലതും ഉറപ്പിച് കണ്ണടച്ചിരുന്നു ~~~~~~~~~~ 'അമ്മ ഇത് വരെ ഒന്നും പറഞ്ഞില്ല ' 'ഞാൻ പറഞ്ഞില്ലേ വിക്കി എനിക്ക് സമ്മതക്കുറവൊന്നുല്ല പക്ഷെ കുടുംബക്കർ എന്ത് പറയും വേറെ cast ആയതാ പ്രശ്നം ' 'എന്റെ അമ്മ കുടുംബക്കാരോട് പോകാൻ പറ അവരുടെ ചിലവിൽ അല്ലാലോ നമ്മൾ ജീവിക്കുന്നത് എനിക്കവളെ ഒരുപാട് ഇഷ്ട്ട അവളെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ ' 'ആരുടെ കാര്യമാ രണ്ടാളും സംസാരിക്കുന്നെ 'അങ്ങോട്ടേക്ക് വന്ന് വർഷ ചോദിച്ചു 'നീ പറ വർഷ ഞാൻ മിയയെ കെട്ടുന്നതിൽ എന്തേലും പ്രശ്നം ഉണ്ടോ '

'എന്ത് പ്രശ്നം ഏട്ടൻ അവളെ ഇഷ്ടമല്ലേ അവൾക്കും ഇഷ്ട്ടമാണ് അപ്പോ പിന്നെ ഇതല്ലേ നടക്കേണ്ടത് ' 'നീ ഈ അമ്മയെ പറഞ്ഞ ഒന്ന് മനസിലാക്ക് ആരൊക്കെ എതിർത്താലും ഞാൻ അവളെ കെട്ടും ഇത് ഞാൻ അവൾക്ക് കൊടുത്ത വാക്കാണ് 'എന്നും പറഞ്ഞ അവൻ റൂമിലേക്ക് പോയി 'ഒന്ന് സമ്മതിക്ക് അമ്മ ഏട്ടന്റെ സന്തോഷം അല്ലേ നമുക്ക് വലുത് എനിക്കോ ഞാൻ ആഗ്രഹിച്ചത് കിട്ടിയില്ല ഏട്ടനെലും സന്തോഷത്തോടെ ജീവിച്ചോട്ടെ 'നിറഞ്ഞു വന്ന കണ്ണുകൾ തുടച് അവൾ പറഞ്ഞു 'എല്ലാം അമ്മയുടെ തെറ്റാ അന്ന് എന്റെ മോളെ ഞാൻ സപ്പോർട്ട് ചെയ്തിരുന്നേൽ ഇന്ന് നിന്നെ ഇങ്ങനെ കാണേണ്ടി വരില്ലായിരുന്നു ആ അവസ്ഥ അവൻ വരാൻ പാടില്ല എനിക്ക് സമ്മതമാണ് ഈ കല്യാണത്തിന് ' 'സത്യാണോ അമ്മ പറഞ്ഞത് ' 'അതെ മോളെ നിങ്ങടെ സന്തോഷം ആണ് എനിക്ക് വലുത് ' 'ഞാനിക്കാര്യം ഏട്ടനോട് ചെന്ന് പറയട്ടെ 'എന്നും പറഞ്ഞ അവൾ അവന്റെ റൂമിലേക്ക് പോയി 'എന്റെ ഈശ്വര എന്റെ മക്കൾക്ക് നീ നല്ലത് വരുത്തണേ 'മേലോട്ട് കയ്യ് ഉയർത്തി അവർ പറഞ്ഞു ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story