അറിയാതെ: ഭാഗം 49

ariyathe sha

രചന: SHA (പെങ്ങളുട്ടി)

അവൻ ദേഷ്യത്തിൽ വണ്ടി ഓടിച്ചു എങ്ങോട്ടാണ് പോകുന്നത് എന്ന് അവനുപോലും ഒരു നിശ്ചയമില്ലായിരുന്നു തന്റെ എല്ലാ ദേഷ്യവും അവൻ സ്റ്റിയറിങ്ങിൽ തീർത്തു അവൾക്കു പോലും അവന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ കഴിഞ്ഞില്ല ഇത്രയും ദേഷ്യത്തോടെ അവനെ അവൾ ആദ്യമായിട്ട് കാണുവായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തതും അവൾ കയ്യെത്തിച്ചു അത് എടുത്ത് അറ്റൻഡ് ചെയ്യാൻ നിന്നു പക്ഷെ അവൻ അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി വീട്ടിൽ നിന്നാണ് എന്ന് കണ്ടതും call കട്ട്‌ ചെയ്ത് ഫോൺ swithchoff ചെയ്തു കൂട്ടത്തിൽ അവളിടെ ഫോണും swithchoff ചെയ്തു ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവൻ വണ്ടി ഒഴിഞ്ഞ ഒരു കായലോരത നിർത്തി വണ്ടിയിൽ നിന്നിറങ്ങി പോയി അവളും അവന്റെ കൂടെ ചെന്നു അവൻ അവിടെ ഉള്ള ഒരു സിമന്റ്‌ ബെഞ്ചിൽ ഇരുന്നു അവളും അവനോട് ചേർന്നിരുന്നു അവൾ എന്തോ അവനോട് പറയാൻ വന്നതും അവൻ അവിടെ നിന്നും എണീറ്റ് നിന്നു 'ഇച്ചായ pls ഇങ്ങനെ മിണ്ടാതിരിക്കല്ലേ എനിക്കെന്തോ പേടി തോന്നുവാ ഇച്ചായനെ ഈ അവസ്ഥയിൽ കാണാൻ കഴിയുന്നില്ല 'അവന്റെ അടുത്തേക്ക് ചെന്ന് അവൾ പറഞ്ഞു അവൻ ഒന്നും മിണ്ടാതെ അവളെ പുണർന്നു ഒരുനിമിഷം അവൾ പകച്ചുപോയെങ്കിലും അവളും അവനെ തന്റെ രണ്ടുകയ്യ്കൊണ്ട് വലയം പിടിച്ചു അവൻ ദേഷ്യവും സങ്കടവും കൊണ്ടെല്ലാം അവളെ ഇറുകെ പുണർന്നു അവന്റെ സങ്കടത്തിന്റെ ആഴം മനസ്സിലാവാൻ അത് മതിയായിരുന്നു

അവൾക്ക് അവന്റെ കണ്ണുനീർ കൊണ്ട് അവളുടെ തോളെല്ലാം നനഞ്ഞു 'ഇച്ചായ എന്താ ഇത് കൊച്ച് കുട്ടികളെ പോലെ 'അവനെ തന്നിൽ നിന്ന് വേർപെടുത്തി കൊണ്ട് അവൾ ചോദിച്ചു 'എനിക്ക് സഹിക്കാൻ കഴിയുന്നില്ല പൂജ അവർ ആരും എന്റെ ആരും അല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എനിക്കിപ്പോ സ്വന്തമെന്ന് പറയാൻ നീ മാത്രമേ ഉള്ളു നിന്നെ കൂടി നഷ്ടപ്പെടുമോ എന്നാ പേടിയില ഞാനിപ്പോ 'കൊച്ചുകുട്ടികളെ പോലെ അവൻ കരഞ്ഞു പറഞ്ഞു 'അങ്ങനെ ഒന്നും പറയല്ലേ ഇച്ചായ ജന്മം കൊണ്ട് ഇച്ചായന്റെ പപ്പയും മമ്മിയും വേറെ ആയിരിക്കും പക്ഷെ കർമം കൊണ്ട് അവരല്ലേ പപ്പയും മമ്മിയും ഇച്ചായൻ കണ്ണ് തുടക്ക് എന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം അവിടെ എല്ലാവരും വിഷമിച്ചിരിക്കയിരിക്കും ഇപ്പൊ ' 'ഞാൻ എങ്ങോട്ടും ഇല്ല ' 'അങ്ങനെ പറഞ്ഞ എങ്ങനെ ശെരിയാവാ ഇച്ചായൻ വന്നേ ' 'Pls പൂജ എന്നെ നിർബന്ധിക്കരുത് എല്ലാം ഒന്ന് പെരുത്തപ്പെടാൻ എനിക്ക് കുറച്ചു സമയം വേണം ' 'എല്ലാം ok ആവുന്ന വരെ ഇവിടെ ഇരിക്കാൻ ആണോ പ്ലാൻ ' 'അല്ല നമുക്ക് വേറെ ഒരിടത്തേക്ക് പോകാം നമ്മൾ മാത്രമായി ഒരിടം ' 'ഇച്ചായൻ എന്നാ ഉദ്ദേശിക്കുന്നെ ' 'പറയാം നീ വാ ' അവളുടെ കയ്യും പിടിച്ച അവൻ കാറിനടുത്തേക്ക് വന്നു

അവളോട് കയറാൻ പറഞ്ഞ അവൻ കാറിൽ കയറി കൂടെ അവളും മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ച അവൻ വണ്ടി എടുത്തു ~~~~~~~~~ 'ഇച്ചായ നമ്മൾ ഇവിടെ 'അവൾ ചുറ്റും നോക്കികൊണ്ട് ചോദിച്ചു 'ഇനി കുറച്ചു ദിവസം നമ്മൾ ഇവിടെയാ ആരുമായിട്ടും ഒരു കോണ്ടക്റ്റും ഇല്ലാതെ നമ്മൾ മാത്രമുള്ളൊരു ലോകം പിന്നെ ഇത് എന്റെ ഭാര്യ വീട് കൂടി അല്ലേ 'ഒരു കള്ളചിരിയാലേ അവൻ പറഞ്ഞു 'ഇച്ചായ എന്നാലും ' 'ദേ പെണ്ണെ ഇത് നമ്മുടെ പേരിലുള്ള നിന്റെ വീട് ആണ് so കുറച്ച ദിവസം ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു ഒരു മാറ്റം അത് ആവശ്യമാണ് പൂജ ' 'Ok ഇച്ചായൻ പറഞ്ഞത് എല്ലാം ശെരിയാണ് പക്ഷെ വീട്ടിൽ ആരോടും പറഞ്ഞില്ലേൽ അവർ നമ്മളെ കാണാതെ വിഷമിക്കില്ലേ ' 'ഇപ്പൊ അതെ കുറിച്ചൊന്നും എന്റെ കൊച്ചു ചിന്തിക്കേണ്ട കേട്ടോ ' 'ശെരി ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ എനിക്ക് പിന്നെ വേറെ എന്ത് വേണം ' 'എന്നാ അകത്തേക്ക് പോയല്ലോ ' 'Ok ' അവർ രണ്ടുപേരും കയ്യ് കോർത്തുപിടിച്ച വീടിനകത്തേക്ക് കയറി ~~~~~~~~~~~ 'അമ്മച്ചി വിഷമിക്കാതിരിക്ക് അവർ എവിടെ പോവാന ഇങ്ങോട്ട് തന്നെ വരും ' 'മാത്യു നീ അവരെ ഒന്ന് വിളിച് നോക്ക് എനിക്കെന്തോ ഒരു പേടി പോലെ ' 'ഞാൻ നേരത്തെ വിളിച്ചു അപ്പൊ റിങ് പോയിരുന്നു അറ്റൻഡ് ചെയ്തില്ല '

'ഇപ്പൊ ഒന്ന് വിളിക്ക് ' അയാൾ ഫോൺ എടുത്ത് എബിയുടെ നമ്പറിലേക്ക് call ചെയ്തു പക്ഷെ നിരാശയായിരുന്നു ഫലം പൂജയുടെ നമ്പറിലേക്ക് വിളിച്ചിട്ടും കിട്ടിയില്ല 'എന്തായി അവരെ കിട്ടിയോ ' 'അവരുടെ ഫോൺ സ്വിച്ച്ഓഫ് ആണ് അമ്മച്ചി ' 'എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങൾക്ക് നീ ഒന്നും വരുത്തല്ലേ ഒന്നും അവനെ അറിയിക്കണ്ടായിരുന്നു ' 'അമ്മച്ചി ഇങ്ങനെ വിഷമിക്കല്ലേ അവൻ നമ്മളെ വിട്ട് അങ്ങനെ പോകാൻ കഴിയില്ല അവന്റെ ദേഷ്യം എല്ലാം തീരുമ്പോൾ ഇങ് വരും എനിക്കറിയാവുന്നതല്ലേ അവനെ ആലിസെ നീ അമ്മച്ചിയെ കൊണ്ട് അകത്തേക്ക് പോ ' 'പപ്പാ അവരെ ഇനി എങ്ങനെ കണ്ടുപിടിക്കാന ' 'അവർ എവിടെ പോവാന ക്രിസ്റ്റി ഇങ്ങോട്ട് തന്നെ വരും 'പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു ~~~~~~~~~~~ ലാപ്പിൽ കാര്യമിട്ട് work ചെയ്തോണ്ടിരിക്കുകയാണ് എബി അങ്ങനെ ഒരു പ്രശ്നം നടന്നത് പോലും ഓർക്കാതെ work ചെയ്തോണ്ടിരിക്കാന് വെറുതെ ഇരുന്ന് ബോർ അടിച്ചപ്പോൾ പൂജ തന്റെ ഫോൺ എടുത്ത് switch on ചെയ്യാൻ നിന്നു 'പൂജ ' 'മ്മ് 'അവൾ ഒന്ന് മൂളി 'നീ ഇപ്പൊ എന്തിനാ ഫോൺ എടുത്തേ ' 'അത് ഞാൻ മമ്മിയെ വിളിക്കാൻ ' 'നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അതിന്റെ ആവശ്യം ഇല്ലെന്ന് അത് ഇങ് തന്നേക്ക് 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു വെച്ചു

'ഇച്ചായ എനിക്ക് ബോർ അടിക്കുന്നുണ്ട് ഇച്ചായൻ ഇവിടെ വന്നപ്പോ തൊട്ട് അതിലേക്ക് മുഗം പൂഴ്ത്തി വെച്ചേക്കല്ലേ ' 'അതാണോ നിന്റെ പ്രശ്നം ഒരു കാര്യം ചെയ്യ് തല്കാലം നീ ഡ്രസ്സ്‌ എല്ലാം മടക്കി ഷെൽഫിൽ വെക്ക് അപ്പോഴേക്കും എന്റെ work തീരും ' 'ഉറപ്പാണോ ' 'അതെടി പെണ്ണെ ' അവൻ വീണ്ടും work ചെയ്യാൻ തുടങ്ങി അവൾ തങ്ങളുടെ ഡ്രസ്സ്‌ എല്ലാം മടക്കി ഷെൽഫിൽ വെച്ചു അപ്പോഴാണ് ഡ്രെസ്സിനിടയിൽ കിടന്ന ഡയറി അവൾ ശ്രേധിച്ചത് അവൾ അത് കയ്യിലെടുത്ത തിരിച്ചും മറിച്ചും നോക്കി എന്നിട്ട് എബിയ്യടെ അടുത്ത് ചെന്നിരുന്നു 'ഇച്ചായ ' 'എന്നാടി പറ ' 'ഇത് അന്ന് പപ്പാ ഇച്ചായൻ തന്നതല്ലേ 'ഡയറി അവൻ നേരെ നീട്ടികൊണ്ട് ചോദിച്ചു 'അതെ അതിനെന്ന ' 'ഇച്ചായൻ ഇതിനകത്ത് എന്താണ് എന്ന് നോക്കിയിട്ടുണ്ടോ ' 'പിന്നെ എനിക്കതല്ലേ പണി നീ ഒന്ന് പോയെ ' 'അതല്ല ഇച്ചായ അന്ന് പപ്പ ഇത് തന്നപ്പോൾ പറഞ്ഞ കാര്യം ഓർമ ഉണ്ടോ ഇച്ചായന്റെ പപ്പക്ക് ഒരുപാട് വേണ്ട പെട്ട ഒരാളുടെ ആണെന്നല്ലേ അങ്ങനെ വരുമ്പോ ഇത് ഇച്ചായന്റെ മമ്മിയുടെ ഡയറി ആയിരിക്കില്ലേ '

'അത് ആരേതേലും ആയികോട്ടെ നീ അത് അവിടെ വെച്ചേ ' 'അങ്ങനെ വിടാൻ പറ്റില്ല ഇതിനകത്ത് എന്താണ് എന്നെനിക്കറിയണം ' 'എന്നാ നീ അതിരുന്ന് വായിക്ക് എന്നെ ശല്യം പെടുത്തരുത് ' 'അത് പറ്റില്ല ഇച്ചായനും കേൾക്കണം ഞാൻ വായിക്കുന്നത് ' 'ശെരി നീ വായിക്ക് ഞാൻ കേട്ടോളാം ' അവൾ ആ ഡയറി തുറന്നു ആദ്യം തന്നെ അതിൽ കണ്ടത് ഒരു ഫോട്ടോ ആയിരുന്നു എബിയുടെ പപ്പയുടെയും മമ്മിയുടെയും ഫോട്ടോ അവൾ അത് ഒന്ന് നോക്കി അടുത്ത് പേജ് മറിച് അതിലുള്ളത് വായിക്കാൻ തുടങ്ങി അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു ~~~~~~~~~~ "എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുൻപ് ഒരുവട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോടുകൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം...പ്രിയതേ നീ എന്റെ പ്രാണനായിരുന്നു എന്ന് നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്...." (കടപ്പാട് : മാധവിക്കുട്ടി ) .. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story