അറിയാതെ: ഭാഗം 54

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'എബി നിനക്ക് ഒരു ഗസ്റ്റ്‌ ഉണ്ട് ' 'ഗസ്റ്റോ അതാര് മാമ ' 'നീ ഒന്ന് ഉമ്മറത്തേക്ക് ചെന്ന് നോക്ക് അപ്പൊ കാണാം 'ഒരു ചിരിയാലേ അയാൾ പറഞ്ഞു 'ഈ ചിരിയിൽ എന്തോ ഉണ്ടല്ലോ ആരാ മാമ വന്നേ സത്യം പറ ' 'എടാ നിന്റെ PA ആ എഞ്ചൽ ഇല്ലേ അവൾ വന്നിട്ടുണ്ട് ' 'കർത്താവെ അവളോ അവളെ എന്നതിന ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ ' 'അത് എനിക്കറിയോ പെട്ടന്ന് ചെന്ന് അവളെ പറഞ്ഞു വിടാൻ നോക്ക് പൂജ എങ്ങാൻ കണ്ടാൽ നീ തീർന്ന് ' 'മാമ ഒരു പത്തുമിനിറ്റ് പൂജ ഇങ്ങോട്ട് വരാത്തെ നോക്കണേ ഞാൻ ആ എഞ്ചലിനെ പറഞ്ഞു വിട്ട് ഇപ്പൊ വരാം 'എന്നും പറഞ്ഞ അവൻ ഉമ്മറത്തേക്ക് ഓടി 'താൻ എന്നതിന ഇങ്ങോട്ട് വന്നേ ' 'അതെന്താ sir എനിക്ക് ഇങ്ങോട്ട് വന്നൂടെ ' 'ഇങ്ങോട്ട് വരാൻ പ്രതേകിച്ച എന്തേലും കാര്യം ഉണ്ടോ എന്നാ ചോദിച്ചേ ' 'കാര്യം ഉണ്ടെന്ന് കൂട്ടിക്കോ ' 'എന്താണ് പറ ' 'Sir ൻ ഒരു ഗിഫ്റ്റ് തരാൻ വേണ്ടി വന്നതാ ' 'ഗിഫ്‌റ്റോ എന്തിന് ' 'അവാർഡ് എല്ലാം വാങ്ങിയില്ലേ അപ്പൊ എന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ് തരാം എന്ന് കരുതി 'എന്നും പറഞ്ഞ അവൾ ബാഗിൽ നിന്നും ഗിഫ്റ്റ് എടുത്ത അവൻ നേരെ നീട്ടി

'എന്തായിത് 'അവൻ സംശയത്തോടെ ചോദിച്ചു 'ഇത് ഒരു റിങ് ആണ് sir ആ കയ്യ് ഇങ് താ ഞാൻ അണിയിച്ചു തരാം ' 'ഹേയ് അതൊന്നും ശെരിയാവില്ല ' 'അതെന്താ ഞാൻ ഗിഫ്റ്റ് തന്നാൽ എബി സ്വീകരിക്കില്ലേ മുൻപ് അങ്ങനെ അല്ലായിരുന്നല്ലോ ' 'ശെരിയാ നീ പറഞ്ഞത് മുൻപ് ഇങ്ങനെ അല്ലായിരുന്നു അതിനൊരു കാരണം ഉണ്ട് അതെന്താന്ന അറിയോ നീ ഞങ്ങടെ പഴയ എഞ്ചൽ അല്ല ഇപ്പൊ നീ ഒരുപാട് മാറി ' 'ഞാനിപ്പോഴും പഴയ എഞ്ചൽ തന്നെയാ മാറിയതെല്ലാം നിങ്ങൾ അല്ലേ ' 'ഞാനിത് മേടിക്കണം അത്രല്ലേ ഉള്ളു ഇങ് തന്നേക്ക് 'എന്നും പറഞ്ഞ അവൻ കയ്യ് നീട്ടി അവൾ ആ റിങ് അവന്റെ വിരലിൽ ഇട്ട് കൊടുത്തു 'ഇച്ചായ.... 😡'പിറകിൽ നിന്ന് പൂജയുടെ ശബ്ദം കേട്ടതും അവർ രണ്ടുപേരും പിറകിലേക്ക് തിരിഞ്ഞു നോക്കി ദേഷ്യത്തോടെ തങ്ങളെ നോക്കി നിൽക്കുന്ന പൂജയെ കണ്ടതും അവൻ എന്തോ അവളോട് പറയാൻ ശ്രേമിച്ചു 'കൂടുതൽ ന്യായീകരിക്കേണ്ട എല്ലാം എനിക്ക് മനസിലായി എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു 'എന്നും പറഞ്ഞ പൂജ അകത്തേക്ക് കയറിപ്പോയി 'കുഴപ്പായോ എബി ' 'ആകാതെ പിന്നെ ഏത് നേരത്ത നിനക്ക് ഇങ്ങോട്ട് വരാൻ തോന്നിയെ ഇനി പറഞ്ഞിട്ട് കാര്യമില്ല നീ അകത്തേക്ക് വാ ഞാൻ അവളുടെ പിണക്കം തീർത്തിട്ട് വരാം '

എന്നും പറങ്കി അവൻ പൂജയുടെ അടുത്തേക്ക് പോയി ~~~~~~~~~~ 'എന്നാലും എന്ത് ധൈര്യത്തില അവൾ ഇച്ചായന്റെ വിരലിൽ മോതിരം അണിയിച്ചത് അത് ഓർക്കുമ്പോൾ ഇപ്പൊഴും എനിക്ക് ദേഷ്യം വരാ പൂജ എന്ന് വിളിച് ഇങ് വരട്ടെ കാണിച്ചുകൊടുക്കുന്നുണ്ട് ഈ പൂജ ആരാണ് എന്ന് 'എന്ന് മനസ്സിൽ പറഞ്ഞ അവൾ ബെഡിൽ ഇരുന്നു വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ട് നോക്കി അവിടെ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന എബിയെ കണ്ടു അവനെ കണ്ടതും അവൾ പുച്ഛിച്ച മുഖം തിരിച്ചിരുന്നു അവൻ അവളുടെ അടുത്തേക്ക് നടന്ന വന്ന് ബെഡിൽ അവളോട് ചേർന്നിരുന്നു അവളുടെ കയ്യിനുമേൽ കയ്യ് വെച്ചു അവൾ ദേഷ്യത്തോടെ തന്റെ കയ്യ് എടുത്തു മാറ്റി 'പൂജ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അവൾ എനിക്ക് ഒരു ഗിഫ്റ്റ് തരാൻ വേണ്ടി വന്നതാ അല്ലാതെ നീ ഉദ്ദേശിക്കുന്ന പോലെ അല്ല കാര്യങ്ങൾ ' 'എനിക്ക് ഒന്നും കേൾക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞില്ലേ ' 'അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എന്റെ മുഖത്തേക്ക് നോക്ക് എന്നിട്ട് പറ ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് ' 'ശെരി നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കാം എന്തിനാ അവളെ നിങ്ങടെ വിരലിൽ മോതിരം ഇടാൻ സമ്മതിച്ചത് ' 'ഓഹ് അതാണോ കാര്യം എടി അവൾ എനിക്ക് എന്റെ പെങ്ങളെ പോലെയാ അപ്പൊ അവൾ ഒരു റിങ് ഇട്ടു എന്ന് വിചാരിച എന്ത പ്രശ്നം'

'നിങ്ങൾക്ക് അവൾ പെങ്ങൾ ആയിരിക്കും പക്ഷെ അവളിടെ മനസ്സിൽ അങ്ങനെ അല്ല അത് അറിയാല്ലോ ഇച്ചായൻ ' 'അവളിടെ മനസ്സിൽ എന്തോ ആയികോട്ടെ പക്ഷെ എന്റെ മനസ്സിൽ എന്നും നീ മാത്രമേ ഉള്ളു ' 'അങ്ങനെ ആണോ എന്നാൽ ആ കയ്യിങ് നീട്ടിക്കേ ' 'എന്നതിന ' 'പറയാം ഇങ് നീട്ട മനുഷ്യ ' അവൾ പറഞ്ഞതും അവൻ തന്റെ കയ്യ് അവൾക്ക് നേരെ നീട്ടി അവൾ അവന്റെ വിരലിൽ നിന്നും എഞ്ചൽ അണിഞ്ഞ മോതിരം ഊരിയെടുത്തു 'നീ ഇത് എന്ത് ചെയ്യാൻ പോവാ ' 'അതൊക്കെ ഇച്ചായൻ കണ്ടോ 'എന്നും പറഞ്ഞ അവൾ വാഷ് റൂമിലേക്ക് നടന്നു 'പൂജ കളിക്കാൻ നിക്കാതെ അതിങ്ങ താ അവൾ ഒരുപാട് ആഗ്രഹിച്ചു തന്നതല്ലേ നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ ഞാൻ അത് എടുത്ത് വെച്ചോളാം ' 'അതിന്റെ ആവശ്യം ഇല്ലെന്നേ ഇത് നമുക്കിടയിൽ വേണ്ട ' 'നീ ഇത് എന്നാ ചെയ്യാൻ പോവാ ' 'ഇച്ചായൻ കണ്ടോ 'എന്നും പറഞ്ഞ അവൾ അത് ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് കളഞ്ഞു 'നീ എന്ത് പണിയ കാണിച്ചേ അവൾ ചോദിച്ചാൽ ഞാൻ ഇനി എന്നാ പറയും ' 'ഇച്ചായൻ എന്നതിന അവളെ പേടിക്കുന്നെ അതോ ഇനി ഇച്ചായൻ അവളെ ഇഷ്ട്ടാണോ ' 'ദേ പൂജ അനാവശ്യം പറയരുത് ' 'ഞാൻ പറയുന്നതില കുറ്റം നിങ്ങൾക്ക് കാണിക്കാം അല്ലേ ' 'ഞാൻ എന്ത് കാണിച്ചു എന്നാ നീ പറയുന്നേ '

'നിങ്ങൾ ഒന്നും ചെയ്തില്ല അല്ലേലും നിങ്ങളെ വിശ്വസിച്ച ഞാൻ വെറും മണ്ടി നിങ്ങൾക്ക് ചേരുന്നത് അവൾ തന്നെയാ എഞ്ചൽ ഞാൻ മാറി തന്നേക്കാം ' 'എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ എല്ലാത്തിനും കാരണം നിന്റെ സംശയമാണ് ' 'നിങ്ങൾക്കിതെല്ലാം സംശയമായി തോന്നി അല്ലേ നിങ്ങളോട് തർക്കിക്കാൻ ഞാനില്ല എല്ലാം നിങ്ങടെ ഇഷ്ട്ടം പോലെ ഞാനിനി ഒരിക്കലും നിങ്ങടെ ഒരു കാര്യത്തിലും ഇടപെടില്ല ദാ നിങ്ങടെ മോതിരം കൊണ്ട്പോയി സൂക്ഷിച്ചു വെച്ചേക്ക് 'എന്നും പറഞ്ഞ കയ്യിലിരുന്ന മോതിരം അവന്റെ കയ്യിൽ വേച് നിറഞ്ഞു വന്ന കണ്ണുകളെ തുടച് അവൾ മുറിയിൽ നിന്നിറങ്ങി പോയി ~~~~~~~~~~~~ 'ചേച്ചി ഇവിടെ നിക്കാണോ ഞാൻ എത്ര നേരായി അന്വേഷിച് നടക്കുന്നു ' 'നീ ഇപ്പൊ പോ മിയ ' 'എന്നാ പ്രശ്നം ചേച്ചി എന്നോട് പറ ' 'എനിക്ക് കുറച്ചു സമാധാനം തരോ എല്ലാം കൂടി ഇറങ്ങിയേക്ക എന്റെ മനസമാധാനം കളയാനായിട്ട് ' 'ഞാൻ എന്നാ ചെയ്തിട്ട ചേച്ചി എന്നോട് ദേഷ്യപ്പെടുന്നേ ഇച്ചായനോട് പിങ്ങിയതിന് ഞാൻ എന്നാ ചെയ്യാനാ ഞാൻ പോവാ 'എന്നും പറഞ്ഞ മിയ അവിടെ നിന്നും പോയി ഇതേ സമയം അവന്റെ അവസ്ഥയും ഇങ്ങനെ തന്നെ ആയിരുന്നു 'ചെ പെട്ടന്ന് വന്ന ദേഷ്യത്തിൽ ഞാൻ എന്തൊക്കെയാ അവളോട് വിളിച് പറഞ്ഞത് ഒന്നും വേണ്ടായിരുന്നു ഒരു വിധത്തിൽ പറഞ്ഞ അവൾ പറഞ്ഞത് ശെരിയല്ലേ എല്ലാത്തിനും കാരണം എന്റെ ഈ നശിച്ച ദേഷ്യമാണ് '

എന്ന് മനസ്സിൽ പറഞ്ഞ അവൻ അവളെ അന്വേഷിച് നടന്നു 'എടി മിയ ഒന്ന് നിന്നെ ' 'ഇനി ഇച്ചായൻ എന്നാ വേണ്ടത് ഒരാൾ ദേ അവിടെ നിന്ന് ദേഷ്യപ്പെട്ടാതെ ഉള്ളു ' 'പൂജയെ കണ്ടോ നീ അവൾ എവിടെ ' 'രണ്ടുപേരും പിണങ്ങി അല്ലേ ഗാർഡനിൽ ഇരിപ്പുണ്ട് ചെല്ല് 'എന്നും പറഞ്ഞ മിയ പോയി അവൻ നേരെ ഗാർഡനിലേക്ക് ചെന്നു അവനെ കണ്ടതും അവൾ മുഖം തിരിച്ചിരുന്നു 'പൂജ sorry ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ ' 'എനിക്ക് നിങ്ങടെ sorry വേണ്ട നിങ്ങൾ ഒന്ന് പോയി തരോ ' 'അങ്ങനെ എന്റെ കൊച്ചിനെ വിട്ട് ഞാൻ പോകോ ' 'നിങ്ങൾ പോകേണ്ട ഞാൻ പൊക്കോളാം 'എന്നും പറഞ്ഞ അവൾ എണീറ്റ് പോകാൻ നിന്നു 'എവിടെ പോകുവാ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയ മതി 'അവളുടെ കയ്യിൽ പിടിച്ച അവൻ പറഞ്ഞു 'കെട്ടിടത്തോളം മതിയായി ഇനി എന്തേലും പറയാൻ ഉണ്ടേൽ നിങ്ങടെ മറ്റവളോട് പോയി പറ 'എന്നും പറഞ്ഞ അവൾ അകത്തേക്ക് കയറി പോയി 'ഇത് ഒരു നടക്ക് പോകില്ല ഇനി ഞാൻ എന്നാ ചെയ്യും കർത്താവെ 'അവൻ മുകളിലേക്ക് കയ്യുയർത്തി പറഞ്ഞു ...... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story