അറിയാതെ: ഭാഗം 55

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ചേച്ചിടെ മുഖം എന്നാ വല്ലാതിരിക്കുന്നെ ഇച്ചായനോടുള്ള പിണക്കം ഇത് വരെ തീർന്നില്ലേ ' 'മര്യാദക്ക് ഇരിക്കുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ എല്ലാം ഇവിടെ ഇട്ട് പോകും കേട്ടോ ' 'അല്ലേലും ഇത്രയൊക്കെ ഒരുങ്ങിയ മതി ഈ കല്യാണം മുടങ്ങാൻ ഉള്ളതല്ലേ ' 'എന്നാ മുടങ്ങുന്ന കാര്യമാണ് രണ്ടുപേരും പറയുന്നേ 'എന്നും ചോദിച്ച ആന്റി അങ്ങോട്ട് വന്നു 'അത് ഒന്നുല്ല മമ്മി ഈ കല്യാണം മുടങ്ങാതിരിക്കണേ എന്ന ഞാൻ പറഞ്ഞെ അല്ലേ ചേച്ചി ' 'ഹ്മ്മ് 'അവൾ അതിനൊന്ന് മൂളി 'ഒരുക്കം കഴിഞ്ഞില്ലേ മോളെ അവരിപ്പോ ഇങ്ങേതും ' 'ദേ ഈ മുല്ലപൂവ് കൂടി വെച്ച കഴിഞ്ഞു 'കൈയിലുള്ള മുല്ലപൂവ് പൊക്കി കാണിച്ച അവൾ പറഞ്ഞു 'എന്നാ നിങ്ങടെ പണി നടക്കട്ടെ ഞാൻ താഴേക്ക് ചെല്ലട്ടെ 'എന്നും പറഞ്ഞ ആന്റി മുറിയിൽ നിന്നും പോയി പൂജ പൂവ് എടുത്ത് മിയയുടെ തലയിൽ ചൂടി കൊടുത്തു 'ആഹ് ചേച്ചി ഒന്ന് പതുക്കെ എനിക്ക് വേദനിക്കുന്നു ഇച്ചായനോടുള്ള ദേഷ്യം എന്നോട് തീർക്കുവാണോ ' 'എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല ' 'അത് ചേച്ചിടെ മുഖം കണ്ടാലും പറയും ' 'ഹലോ മക്കൾസ് ഞാൻ എത്തി 'എന്നും പറഞ്ഞ റോസമ്മ മുറിക്ക് അകത്തേക്ക് കയറി വന്നു 'നീ ഇതെപ്പോ എത്തി ക്രിസ്റ്റിച്ചായൻ പോയോ ' 'ഇച്ചായൻ എയർപോർട്ടിൽ പോണ വഴി എന്നെ ഇവിടെ ഇറക്കി

ഇനി ഞാനും ഉണ്ടാകും ഇവിടെ നിങ്ങടെ കൂടെ ' 'ഞങ്ങടെ കൂടെ ഉണ്ടാകുന്നതൊക്കെ കൊള്ളാം ദേ ഇതിനകത്ത് ഒരാൾ കൂടി ഉണ്ടെന്ന കാര്യം മറക്കണ്ട അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നോണം അല്ലേ ചേച്ചി ' 'എടി മിയെ പൂജചേച്ചിക്ക് ഇത് എന്നാ പറ്റി മൊത്തത്തിൽ ഒരു മാറ്റം അധികം മിണ്ടുന്നില്ലല്ലോ ' 'അപ്പൊ നീ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ ' 'എന്നാ കാര്യം ' 'ചേച്ചിയും ഇച്ചായനും കൂടെ പിണങ്ങി നടക്കുവാ അതാ മുഖം ഇങ്ങനെ ഇരിക്കുന്നെ ' 'നിങ്ങൾ തമ്മിൽ എന്നും പ്രശ്നം ആണല്ലോ ചേച്ചി എന്നാ പുതിയ പ്രശ്നം ' 'നീ ചെന്ന് നിന്റെ ഇച്ചായൻ എബിൻ മാത്യുവിനോട് ചോദിക്ക് എന്നാ പ്രശ്നം എന്ന് അങ്ങേര് പറഞ്ഞ തരും നല്ല വ്യക്തമായിട്ട് ' 'എബിച്ചായനോട് ചോദിക്കുന്നതിലും ഭേദം ഞാൻ വല്ല ട്രെയിനിന്നും തലവെക്കുന്നതാ ' 'അപ്പൊ നിനക്ക് അറിയാം പുള്ളിടെ സ്വഭാവം എന്നിട്ടാണ് അവൾ പ്രശ്നം അറിയാൻ നടക്കുന്നത് മിണ്ടാതെ വന്നോണം രണ്ടും താഴേക്ക് 'എന്നും പറഞ്ഞ പൂജ മുറിയിൽ നിന്നിറങ്ങി പോയി 'എന്തോ വല്യേ പ്രശ്നമാണ് രണ്ടാളും തമ്മിൽ എന്ന് തോന്നുന്നു ' 'അതെന്ന മിയ നീ അങ്ങനെ പറഞ്ഞെ ' 'അവരുടെ വഴക്ക് ഒരു രാത്രിക്ക് അപ്പുറം നീളുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷെ ഇതിപ്പോ അങ്ങനെ അല്ല സംഭവം സീരിയസ് ആണ് രണ്ടുപേരും ഇന്നലെ ഉറങ്ങിയിട്ടില്ല '

'അത് നിനക്ക് എങ്ങനെ അറിയാ ' 'ചേച്ചി ഇന്നലെ എന്റെ കൂടെ ആയിരുന്നു കിടന്നേ പക്ഷെ ഉറങ്ങാതിരിക്കായിരുന്നു ഇച്ചായൻ ഒന്ന് രണ്ട് തവണ ചേച്ചിയെ വന്ന് നോക്കുന്നത് എല്ലാം ഞാൻ അറിഞ്ഞു ' 'എന്താണ് അതിനുമാത്രം പ്രശ്നം ആവോ ' 'അറിയില്ല കണ്ടുപിടിക്കണം അവരെ രണ്ടുപേരെയും ഇങ്ങനെ കാണാൻ വയ്യ ' 'അതേയ് റെഡിയായി കഴിഞ്ഞെങ്കിൽ താഴോട്ട് വന്നേ അവർ ദേ വന്നു 'താഴെ നിന്നും ആന്റി വിളിച് പറഞ്ഞത് കേട്ട് അവർ രണ്ടുപേരും താഴേക്ക് ചെന്നു ~~~~~~~~~~~ 'മോളെ ദേ ഈ ചായ അങ്ങ് കൊണ്ടുകൊടുക്ക് ' 'എനിക്കങ്ങും വയ്യ മമ്മി തന്നെ കൊണ്ട് കൊടുക്ക് എനിക്ക് ഈ കല്യാണത്തിന് ഇഷ്ടമില്ലെന്ന് എല്ലാർക്കും അറിയാവുന്നതല്ലേ ' 'എന്റെ മിയ ആദ്യം നീ ചെക്കനെ ഒന്ന് കണ്ട് നോക്ക് എന്നിട്ട് ബാക്കി ചിന്തിച്ച പോരെ ' 'ചേച്ചി പറഞ്ഞത് കൊണ്ട് ഞാൻ പോകാം 'എന്നും പറഞ്ഞ അവൾ ട്രായും എടുത്ത് ഹാളിലേക്ക് നടന്നു ആദ്യം ചെക്കൻ കൊടുത്ത് ബാക്കി ഉള്ളവർക്കും കൊടുത്ത് അവൾ അകത്തേക്ക് കയറിപ്പോയി 'മിയ കൊച്ചേ എങ്ങനെ ഉണ്ട് ചെക്കൻ ' 'ഞാൻ എങ്ങും കണ്ടില്ല ചെക്കനെ '

'അത് മോശായി പോയി നിനക്ക് ആൾടെ മുഖത്തലും ഒന്ന് നോക്കി കൂടായിരുന്നോ ' 'ദേ ചേച്ചി ശവത്തിൽ കുത്തല്ലേ ' 'എടി മണ്ടൂസേ നീ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നേൽ ഇങ്ങനെ ദേഷ്യപ്പെടില്ലായിരുന്നു ' 'ചേച്ചി എന്നാ ഉദേശിച്ചേ ' 'എല്ലാം നീ നേരിട്ട് കണ്ടോ ആൾക്ക് നിന്നോട് സംസാരിക്കണം എന്നും പറഞ്ഞ നിന്റെ മുറിയിലേക്ക് പോയിട്ടുണ്ട് മോൾ ഒന്ന് ചെന്ന് നോക്ക് ' 'അത് വേണോ ചേച്ചി ' 'അതൊക്കെ വേണം 'എന്നും പറഞ്ഞ പൂജയും റോസമ്മയും അവളെ ഉന്തിതള്ളി മുറിയിലേക്ക് പറഞ്ഞയച്ചു അവൾ മുറിയിലെത്തിയപ്പോൾ അവൻ അവൾക്ക് പുറംതിരിഞ്ഞു നിലക്കായിരുന്നു 'മിയ അങ്ങനെ അല്ലേ പേര് 'അവളുടെ സാനിധ്യം അരിഞ്ഞതും അവൻ ചോദിച്ചു 'താൻ എന്താ ഒന്നും മിണ്ടാതെ നാണം ആയത് കൊണ്ടാണോ 'എന്നും ചോദിച്ച അവൻ അവൾക്ക് അഭിമുഖമായി നിന്നു ആളെ കണ്ടതും അവൾ ഒന്ന് ഞെട്ടി അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു അപ്പോഴും 'നിങ്ങളോ എന്നോട് ഒരു വാക്ക് പറയാഞ്ഞത് എന്തെ ' 'നിനക്ക് ഒരു surprise തരാം എന്ന് കരുതി 'അവളെ ചേർത്ത പിടിച്ച അവൻ പറഞ്ഞു 'ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്ന് അറിയോ ' 'ആണോ പാവം എന്റെ കൊച്ചു ഇപ്പൊ സന്തോഷായില്ലേ ' 'മ്മ് ഒരുപാട് സന്തോഷായി എന്നാലും എല്ലാരും കൂടെ എന്നെ പറ്റിച്ചല്ലേ '

'ഇതൊക്കെ ഒരു രസല്ലേ അവർ നിനക്ക് ഒരു surprise തന്നതല്ലേ ഇനി ഇതിന്റെ പേരിൽ നീ കല്യാണം മുടക്കോ 'ഒരു ചിരിയാലേ അവൻ ചോദിച്ചു 'എനിക്ക് അതൊന്ന് ആലോചിക്കണം 'അവളും അതെ ടോണിൽ പറഞ്ഞു ~~~~~~~~~~~~ 'ശോ ഇങ്ങേർക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ ഞാൻ എന്താ ഈശ്വര ഇത്രേം കാലം ഇത് ശ്രെദ്ധിക്കാതിരുന്നത് ആ മുണ്ടും ഷർട്ടും ഇട്ട് എന്റീശ്വര ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല സ്വന്തം ഭർത്താവിനെ വായിനോക്കുന്ന ലോകത്തിലെ ആദ്യ ഭാര്യ ഞാൻ ആയിരിക്കും എനിക്ക് വയ്യ ' അവരുമായി സംസാരിക്കുന്ന എബിയേയും വായിനോക്കി നിൽക്കാണ് പൂജ 'ചേച്ചി ഒന്നിങ്ങോട്ട് വന്നേ ചോദിക്കട്ടെ ' 'നീ ഇപ്പൊ പോയെ മിയെ ഞാൻ എന്റെ ഇച്ചായനെ ഒന്ന് കണ്ണ് നിറച്ച കാണട്ടെ ' 'ഇച്ചായൻ എങ്ങോട്ടും പോകത്തില്ല ചേച്ചി വന്നേ ഞാൻ ചോദിക്കട്ടെ 'എന്നും പറഞ്ഞ മിയ അവളെയും വലിച്ച റൂമിലേക്ക് വന്നു 'എന്താടി നിനക്ക് വേണ്ടേ ഞാൻ എന്റെ ഇച്ചായനെ കണ്ണ് നിറച്ച ഒന്ന് കാണട്ടെ ' 'പിന്നെ ഇച്ചായനെ കണ്ണ് നിറച്ച കണ്ട് ചേച്ചി മരിക്കാൻ പോവല്ലേ ' 'ഓഹ് അവളുടെ ഒരു തമാശ നീ കാര്യം പറ '

'എന്നെ കാണാൻ വരുന്നത് വിച്ചുവേട്ടൻ ആണെന്ന് ചേച്ചിക്ക് അറിയാമായിരുന്നോ ' 'അറിയാമായിരുന്നെങ്കിൽ ' 'എന്നിട്ട് എന്നാ എന്നോട് പറയാഞ്ഞേ ' 'ഇച്ചായൻ നിന്നോട് പറയണ്ട എന്ന് പറഞ്ഞു അതോണ്ടല്ലേ നീ പിണങ്ങല്ലേ ' 'ഹ്മ്മ് ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചു ഇനി ഇങ്ങനെ ഉണ്ടായാൽ എന്റെ സ്വഭാവം മാറും ' 'ഹേയ് ഇനി ഇങ്ങനെ ഉണ്ടാവില്ല പോരെ എന്നാ ഞാൻ അങ്ങോട്ട് പോവാ എന്റെ ചെക്കനെ ഒന്ന് പോയി മുഖം കാണിക്കണം ' 'അപ്പൊ നിങ്ങൾ പിണക്കത്തിലല്ലേ അത് മാറിയോ ' 'അത് മാറീട്ടൊന്നുല്ല എന്നാലും എനിക്ക് എന്റെ ചെക്കനെ വായി നോക്കിക്കൂടെ ' 'ഹ്മ്മ് നടക്കട്ടെ ചേച്ചി ചെല്ല് ' പൂജ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്ത് എബിയെ കാണാൻ വേണ്ടി താഴേക്ക് ഓടി പക്ഷെ അവിടെ നടക്കുന്ന കാഴ്ച കണ്ട് അവളുടെ കാലുകൾ നിഴ്ചലമായി  ...... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story