അറിയാതെ: ഭാഗം 56

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഞങ്ങൾക്കാർക്കും ഈ കല്യാണത്തിന് എതിർപ്പില്ല പക്ഷെ ഞങ്ങൾക്ക് ഒരു condition ഉണ്ട് ' വിച്ചുവിന്റെ അമ്മാവൻ പറയുന്ന കേട്ട് എല്ലാവരുടെയും മുഖം മങ്ങി 'എന്താ നിങ്ങടെ condition ആദ്യം അത് പറ അങ്കിൾ ഇനി അത് എന്ത് തന്നെ ആയാലും ഞങ്ങൾക്ക് ok ആണ് ' 'കല്യാണം അത് ഞങ്ങടെ ആചാരപ്രകാരം നടത്തണം ' 'ഹോ ഇതായിരുന്നോ ഞങ്ങൾ അങ്ങ് പേടിച്ചുപോയി ഏത് ആചാരത്തിൽ നടത്തിയാലും മനസുകൾ തമ്മിലുള്ള പൊരുത്തം അല്ലേ വേണ്ടത് അത് ഉണ്ടല്ലോ നിങ്ങടെ ഇഷ്ട്ടം അങ്ങനെ ആണെങ്കി അങ്ങനെ നടക്കട്ടെ അല്ലേ മാമ ' 'നീ പറഞ്ഞതാ എബി correct മനസ്സുകൾ തമ്മിലാണ് ചെരേണ്ടത് അത് കൊണ്ട് കല്യാണം അവരുടെ ആചാരപ്രകാരം നടക്കട്ടെ എനിക്ക് എതിർപ്പില്ല എന്റെ മോളുടെ സന്തോഷം അതാണ് എനിക്ക് വലുത് ' 'കാര്യങ്ങൾ എല്ലാം പറഞ്ഞു തീരുമാനിച്ച സ്ഥിതിക്ക് എന്നാ ഞങ്ങൾ ഇറങ്ങാ നല്ലൊരു ദിവസം നോക്കി നിങ്ങൾ എല്ലാവരും അങ്ങോട്ട് വരൂ നമുക്ക് നിശ്ചയം അങ്ങ് നടത്താം ' വിച്ചുവിന്റെ അമ്മാവൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു പരസ്പരം കയ്യ്ക്കൊടുത്ത പിരിഞ്ഞു 'എബി കാര്യങ്ങൾ എല്ലാം ok ആയ സ്ഥിതിക്ക് ഞാനിറങ്ങുവാ ' 'ഇപ്പൊ തന്നെ പോണോ എഞ്ചൽ രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ട് പോയ പോരെ '

'അത് പറ്റില്ല ഞാനിവിടെ വന്നത് നിന്നോട് ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാനാണ് പക്ഷെ അത് നടന്നില്ല നിനക്ക് വിരോധം ഇല്ലെങ്കിൽ നമുക്ക് ഒന്ന് മാറി നിന്ന് സംസാരിച്ചാലോ ' 'ഓഹ് അതിനെന്താ നീ വാ 'എന്നും പറഞ്ഞ അവൻ മുറ്റത്തേക്കിറങ്ങി കൂടെ അവളും 'എന്നാ നിനക്ക് പറയാൻ ഉള്ളത് ' 'Sorry for everything എബി ഞാൻ നിന്നെ ഒരുപാട് കഷ്ടപ്പെടുത്തി ഇനി ഒരിക്കലും എന്റെ ശല്യം നിനക്ക് ഉണ്ടാകില്ല ' 'നീ എന്നാ ഇങ്ങനെ എല്ലാം സംസാരിക്കുന്നെ ' 'നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു പക്ഷെ നിന്റെ ഇഷ്ട്ടം അത് ഞാൻ മനസിലാക്കണമായിരുന്നു പൂജ അവൾ നല്ല കുട്ടിയ നിന്റെ കാര്യത്തിൽ ഇത്തിരി കുശുമ്പ് ഉണ്ട് എന്നെ ഉള്ളു ആൾ പാവാ അവളെ ഒരിക്കലും വേദനിപ്പിക്കരുത് ഇനി ഞാൻ കാര്യത്തിലേക്ക് വരാം next month എന്റെ കല്യാണം ആണ് നീയും അവളും എന്തായാലും വരണം 'എന്നും പറഞ്ഞവൾ ഇൻവിറ്റേഷൻ letter അവൻ നൽകി 'കല്യാണമോ നിന്റെയോ ആരാ കക്ഷി ' 'നിനക്ക് അറിയാവുന്ന ആൾ തന്നെയാ അരുൺ ' 'അരുണോ എന്നിട്ട് അവൻ എന്നോട് ഇതേ പറ്റി പറഞ്ഞില്ലല്ലോ ' 'നിനക്ക് ഒരു surprise തരാൻ വേണ്ടി ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു ' 'അതേതായാലും നന്നായി അവസാനം നീ അവന്റെ സ്നേഹം മനസിലാക്കിയല്ലോ അത് മതി ' 'പിന്നെ ഒരു കാര്യം കൂടെ എന്റെ job ഞാൻ resign ചെയ്യുവാ ആ പോസ്റ്റ്‌ പൂജക്ക്‌ അവകാശപ്പെട്ടതാ anyway ഒരിക്കൽ കൂടി sorry 'എന്നും പറഞ്ഞ അവൾ അവനെ കെട്ടിപിടിച്ചു

'Its ok yar ' 'എന്നാ ഞാൻ ഇറങ്ങാ കല്യാണത്തിന് വരാൻ മറക്കരുത് പിന്നെ പൂജയോട് പറയണം എല്ലാം ഞാൻ അവളെ കളിപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു എന്ന് ' ഒരിക്കൽ കൂടി അവനോട് bye പറഞ്ഞ അവൾ നടന്നകന്നു അവൾ പോയതും അവൻ കയ്യിലുള്ള letter ഒന്ന് നോക്കി ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറി പോയി ~~~~~~~~~~~ 'മമ്മി ഇച്ചായനെ കണ്ടോ ' 'അവൻ ഉമ്മറത്തുണ്ട് കൊച്ചേ എന്നാ കാര്യം ' 'ചുമ്മാ ഒന്ന് കാണാൻ 'അവൾ ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ വിളിച് പറഞ്ഞു ഉമ്മറത്തു നടക്കുന്ന കാഴ്ചക്കണ്ട അവൾ നടത്തം നിർത്തി അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറയാൻ തുടങ്ങി എബിയും എഞ്ചലും കെട്ടിപിടിക്കുന്ന സീൻ ആണ് അവൾ കണ്ടത എല്ലാം കണ്ട് അവളുടെ മനസ്സ് ഉടഞ്ഞു പോയി എഞ്ചലിനോട് യാത്ര പറഞ്ഞ എബി തിരിഞ്ഞതും അവൾ അവൻ കാണാതിരിക്കാൻ മറഞ്ഞു നിന്നു ചുണ്ടിൽ ഒരു പുഞ്ചിരിയാലേ അകത്തേക്ക് കയറിപോകുന്ന അവനെ അവൾ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു 'ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ ' 'നീ ചോദിക്ക് റോസമ്മേ ' 'ഇച്ചായനും ചേച്ചിയും തമ്മിൽ എന്നാ പ്രശ്നം ' 'ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നം നിനക്ക് തോന്നുന്നതാ ' 'പ്രശ്നം ഒന്നുമില്ലെങ്കിൽ ചേച്ചി എന്തിനാ കരയുന്നെ എന്തോ പ്രശ്നം ഉണ്ട് അത് എനിക്കറിയാം എന്താണേലും എന്നോട് പറ '

'ആരോട് പറഞ്ഞിട്ടും കാര്യമില്ല എല്ലാം സഹിക്കല്ലാതെ വേറെ വഴി ഇല്ലല്ലോ എനിക്ക് പോകാൻ മറ്റൊരിടാം ഇല്ലല്ലോ ' 'എന്നാ ഇങ്ങനെ എല്ലാം പറയുന്നേ ഞാൻ എന്തായാലും ഇച്ചായനോട് സംസാരിക്കട്ടെ എന്റെ ചേച്ചികുട്ടിയെ എന്തിനാ സങ്കടപെടുത്തുന്നെ എന്ന് ' 'അതൊന്നും വേണ്ട റോസമ്മേ ' 'അത് ചേച്ചിയല്ല തീരുമാനിക്കുന്നത് ഞാൻ ആണ് എന്നായാലും ഞാൻ ഇച്ചായനോട് ഇതേ പറ്റി ചോദിക്കും 'എന്നും പറഞ്ഞ റോസമ്മ അകത്തേക്ക് കയറിപ്പോയി ~~~~~~~~~~~ 'ഈ പെണ്ണ് ഇതെവിടെ പോയി എല്ലാം കലങ്ങി തെളിഞ്ഞപ്പോ അവളെ കാണാനില്ലല്ലോ എന്റെ കർത്താവെ 'എന്ന് മനസ്സിൽ പറഞ്ഞ പൂജയെ അന്വേഷിച് നടക്കാണ് എബി 'മമ്മി പൂജയെ കണ്ടോ ' 'ഇത്രേം നേരം നിന്നെ അന്വേഷിച് നടപ്പുണ്ടായിരുന്നു ഉമ്മറത്തേക്ക് വന്നിരുന്നല്ലോ നീ കണ്ടില്ലേ ' 'അങ്ങോട്ട് ഒന്നും വന്നില്ല മമ്മി അവളെ കണ്ടോ ' 'ഇത് വല്യേ ശല്യമായല്ലോ നിങ്ങൾ രണ്ടുപേരും പരസ്പരം തിരഞ്ഞു നടക്കാൻ മാത്രം എന്നാ പ്രശ്നം ' 'അത് ചെറിയൊരു സൗന്ദര്യപ്പിണക്കമാണ് എന്റെ മമ്മി ' 'ഓഹോ ഇത് വരെ തീർന്നില്ലേ നിങ്ങടെ വഴക്ക് ' 'അതൊന്ന് തീർക്കണമെങ്കിൽ അവളെ കണ്ട് കിട്ടണ്ടേ ഞാൻ ഒന്ന് അവളെ മുഖം കാണിച്ച വരാം 'എന്നും പറഞ്ഞ തിരിഞ്ഞ അവൻ കണ്ടത് തന്റെ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന റോസമ്മയെ ആണ്

'നീ എന്നാടി എന്നെ ഇങ്ങനെ നോക്കുന്നെ ' 'ഇച്ചായനും ചേച്ചിയും തമ്മിൽ എന്നാ പ്രശ്നം ' 'ദേ കിടക്കുന്നു അടുത്തത് ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടെന്ന് നിന്നോട് ആര് പറഞ്ഞു ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല ' 'ഒരു പ്രശ്നവും ഇല്ലെങ്കിൽ പിന്നെ എന്തിനാ ചേച്ചി എന്നോട് അങ്ങനെ എല്ലാം പറഞ്ഞെ ' 'എന്താ അവൾ പറഞ്ഞെ ' 'ചേച്ചിക്ക് പോകാൻ വേറെ ഒരിടം ഇല്ലാത്തത് കൊണ്ട എല്ലാം സഹിച് ഇവിടെ നിൽക്കുന്നെ എന്ന് എന്നാ പ്രശ്നം ' 'അവൾ നിന്നോട് അങ്ങനെ പറഞ്ഞോ ' 'പറയാതെ ഞാൻ കള്ളം പറയോ ' 'എന്നിട്ട് അവൾ എവിടെ ' 'അപ്പുറത്തിരുന്ന് കരയുന്നുണ്ട് ' 'ഹ്മ്മ് ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഞങ്ങൾ തീർത്തോളാം നീ ഇപ്പൊ പോ 'എന്നും പറഞ്ഞ അവൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നു ~~~~~~~~~~~~ 'പൂജ... 😡' ദേഷ്യത്തോടെ ഉള്ള എബിയുടെ വിളികേട്ടതും അവൾ ഇരിക്കുന്നിടത് നിന്ന് ഞെട്ടി പിണഞ്ഞ എണീറ്റു തനിക്ക് മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന avane കണ്ട് അവൾ ഉമിനീരിറക്കി 'എന്താ നിന്റെ പ്രശ്നം ഞാൻ നിന്നെ വല്ലതും ചെയ്തപോലെ ആണല്ലോ ഇവിടെ എല്ലാവരുടെയും സംസാരം ' 'ഇച്ചായ അത് പിന്നെ...' 'എന്താടി നീ കിടന്നു വിക്കുന്നെ അല്ലെങ്കിൽ നിനക്ക് നൂറുനാക്ക് ആണല്ലോ ഇപ്പൊ അതെല്ലാം എവിടെ പോയി ' അവന്റെ സംസാരം കേട്ട് അവളിടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

'നിന്നോട് ഇങ്ങനെ ചോദിച്ചിട്ട് കാര്യം ഇല്ല എന്താണ് വേണ്ടത് എന്ന് എനിക്കറിയാം വാ ഇവിടെ 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ടുപോയി അവന്റെ ദേഷ്യം മുഴുവൻ ഏറ്റുവാങ്ങിയത് അവളുടെ കയ്യിൽ കിടക്കുന്ന വളകൾ ആയിരുന്നു എല്ലാം അവന്റെ കയ്യ്ക്കുള്ളിൽ കിടന്നു ഞെരിഞ്ഞാമർന്നു മുറിയിൽ എത്തിയതും അവളിലെ പിടിവിട്ട് അവൻ വാതിൽ ലോക്ക് ചെയ്തു 'ഇനി പറ എന്താ നിന്റെ പ്രശ്നം 'ഒരു ദീർഘ നിശ്വാസം എടുത്ത് അവൻ ചോദിച്ചു 'ഇച്ചായ 'എന്നും വിളിച് അവൾ അവനെ കെട്ടിപിടിച് കരഞ്ഞു അവളുടെ ആ കരച്ചിലിൽ അവന്റെ എല്ലാ ദേഷ്യവും അലിഞ്ഞു ഇല്ലാതായി 'ആദ്യം നീ കണ്ണുതുടക്ക് എന്നിട്ട് പറ നിന്റെ പ്രശ്നം എന്താണ് എന്ന് നിനക്ക് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് എന്നോടല്ലേ പറയേണ്ടത് ' 'എന്റെ പ്രശ്നം ഇച്ചായൻ അറിയാവുന്നതല്ലേ ' 'എഞ്ചൽ അല്ലേ ' 'ഹ്മ്മ് അവൾ തന്നെ അവൾ എന്തിനാ ഇന്ന് ഇച്ചായനെ കെട്ടിപ്പിടിച്ച അത് എനിക്ക് ഇഷ്ട്ടായില്ല ' 'അതിനാണോ നീ ഈ മുഖം വീർപ്പിച്ചു നടന്നെ എടി അവളും ഞാനും തമ്മിലുള്ള റിലേഷൻ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ശേ is like my sister ' 'എന്നാലും ' 'ഒരു എന്നാലും ഇല്ല പിന്നെ അവൾ നിന്റെ കുശുമ്പ് കാണാൻ വേണ്ടി എന്നോട് കൂടുതൽ അടുക്കുന്നതാ ഇനി അവളുടെ ശല്യം നമുക്കിടയിൽ ഉണ്ടാകില്ല പോരെ '

'അതെന്താ അവൾ മരിക്കാൻ പോവാണോ ' 'അല്ല അവൾ ഒരു കല്യാണം കഴിക്കാൻ പോവാ 'ഒരു ചിരിയാലേ അവൻ പറഞ്ഞു 'കല്യാണമോ ഇച്ചായൻ എന്നാ ഉദ്ദേശിക്കുന്നെ ' 'എടി അവളുടെയും അരുണിന്റെയും marriege fix ചെയ്തു അതിന് നമ്മളെ ക്ഷണിക്കാനാണ് അവൾ വന്നത് ' 'സത്യാണോ ഇച്ചായൻ പറഞ്ഞെ ' 'അതെടി പെണ്ണെ പിന്നെ അവൾ job resign ചെയ്ത് പോയി ഇനി ആ പോസ്റ്റ്‌ എന്റെ ഈ കൊച്ചിനുള്ളതാ ' 'എനിക്കങ്ങും വേണ്ട ആ പോസ്റ്റ്‌ അത് നിങ്ങടെ മറ്റവൾക്ക് കൊണ്ട് കൊടുക്ക് ' 'അങ്ങനെ ആണോ എന്നാ എവിടെ എന്റെ ഫോൺ അവളെ വിളിച് പറയട്ടെ ' 'നിങ്ങൾ പറയോ എന്നാ നിങ്ങളെ ഞാൻ കൊല്ലും ' 'ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ' 'എന്നാ നിങ്ങൾക്ക് കൊള്ളാം ' 'ഇപ്പൊ സന്തോഷായില്ലേ എന്റെ കൊച്ചിൻ 'അവൾ തന്നോട് ചേർത്ത പിടിച്ച അവൻ ചോദിച്ചു അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി 'കാര്യങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഞാൻ നിനക്ക് ഒരു സമ്മാനം തരട്ടെ ' 'എന്ത് സമ്മാനം ' 'അത് surprise ' 'പറ ഇച്ചായ ' 'പറയുന്നില്ല വേണേൽ ചെയ്ത് കാണിക്കാം 'മീശപിരിച്ച ഒരു കള്ളച്ചിരിയാലേ അവൻ പറഞ്ഞു 'അയ്യടാ ആ പൂതി അങ്ങ് മനസിലിരിക്കട്ടെ മോനെ 'എന്നും പറഞ്ഞ അവൾ അവനെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി ഓടി അവളുടെ പോക്ക് ഒരു പുഞ്ചിരിയാലേ അവൻ നോക്കി നിന്നു ...... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story