അറിയാതെ: ഭാഗം 57

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇച്ചായ നമുക്ക് ഇന്ന് തന്നെ പോണോ ' 'ഇന്ന് തന്നെ പോണം ' 'രണ്ട് ദിവസം കൂടെ ഇവിടെ നിന്നിട്ട് പോയ പോരെ ' 'ദേ പൂജ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പെട്ടന്ന് റെഡിയവൻ നോക്ക് ' അവൾ അവനെ നോക്കി പുച്ഛിച്ച പെട്ടന്ന് തന്നെ ഡ്രസ്സ്‌ change ചെയ്ത് വന്നു അവൻ അപ്പോഴേക്കും ലഗ്ഗേജ് എല്ലാം കാറിൽ കൊണ്ട് വെച്ചു 'പൂജ പോകാം ' 'ഹ്മ്മ് 'അവൾ അതിന് ഒന്ന് മൂളി കൊടുത്തു 'നീ എന്നതിന ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ നിന്റെ ഇരുത്തം കണ്ടാൽ തോന്നും നിന്റെ വീട്ടിൽ നിന്ന് ഞാൻ കൊണ്ടുപോകുവാണെന്ന് ' 'എന്റെ വീട്ടീന്ന് കൊണ്ട് പോകണേൽ ഞാൻ സന്തോഷത്തോടെ വന്നേനെ പക്ഷെ ഇവിടെ നിന്ന് പോരാൻ തോന്നുന്നില്ല ' 'ആണോ എന്നാ നീ ഇവിടെ തന്നെ നിന്നോ ' 'ശെരിക്കും നിന്നോട്ടെ ' 'നിന്നോ പക്ഷെ സ്ഥിരമായി ഇവിടെ തന്നെ നിൽക്കേണ്ടി വരും അത് പറ്റോ ' 'വേണ്ട ഞാൻ ഇച്ചായന്റെ കൂടെ വരാം ' 'Good girl വാ പോകാം 'അവളുടെ നെറ്റിയിൽ ഉമ്മ വേച് അവൻ താഴേക്ക് നടന്നു കൂടെ അവളും ഹാളിൽ എല്ലാവരും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു അവരെ കണ്ടതും അമ്മാമ്മ സങ്കടത്തോടെ മുഖം തിരിച്ചു 'എന്റെ ത്രേസ്യ കൊച്ചേ ഇങ്ങനെ സങ്കടപെടല്ലേ ഞങ്ങൾക്ക് പോയല്ലേ പറ്റു ഇനി ഒരിക്കെ വരാം 'അമ്മാമ്മയെ ചേർത്ത പിടിച്ച അവൻ പറഞ്ഞു

'പിന്നെ വരാം എന്ന് പറഞ്ഞ പോകും എന്നിട്ടോ ഇങ്ങോട്ട് വരത്തില്ല നീ ' 'പ്രോമിസ് next time എന്തായാലും വരും മിയയുടെ കല്യാണം അല്ലേ വരാൻ പോകുന്നെ അതിന് രണ്ടാഴ്ച മുന്നേ ഞങ്ങൾ വരും അല്ലേ പൂജ ' 'അതെ അമ്മാമ്മേ എനിക്കും പോകാൻ ഇഷ്ട്ടമുണ്ടായിട്ടല്ല പിന്നെ പോയല്ലേ പറ്റു ഓഫീസിൽ ഇച്ചായൻ ഇല്ലേൽ ശെരിയാവില്ല അടുത്ത തവണ ഇച്ചായനെ കൂട്ടി ഞാൻ വരും ഉറപ്പ് ' 'മോൾ പറഞ്ഞ എനിക്ക് വിശ്വാസമാണ് നിങ്ങൾ പോയിട്ട് വരാം ' 'ഓഹ് അപ്പൊ എന്നെ വിശ്വാസമില്ല അല്ലേ 'അവൻ ചുണ്ടക്കോട്ടി പറഞ്ഞു 'നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല മോൾ പറഞ്ഞ പറഞ്ഞപോലെ ചെയ്യും അതാ ' 'ഇപ്പൊ നിങ്ങൾ ഒന്ന് next time വരുമ്പോൾ ഞങ്ങൾ ഒരുമിച്ചുണ്ടാക്കില്ല അമ്മാമ്മ നോക്കിക്കോ ഞാൻ മാത്രേ ഉണ്ടാകു ' 'ദേ വായിൽ ഗുളികൻ നിക്കുന്ന സമയ വേണ്ടാത്ത ഒന്നും പറയല്ലേ ' 'ഓഹ് അമ്മാമ്മേ അവളെ കൂട്ടാതെ ഞാൻ തനിച് വരും എന്നാ പറഞ്ഞെ ' ~~~~~~~~~~ 'നീ അന്ന് പറഞ്ഞ പോലെ തന്നെ ആയിപോയല്ലോ എബി അവളെ കൂട്ടാതെ നീ വരും എന്ന് പറഞ്ഞു പക്ഷെ അതൊരിക്കലും ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല ' തന്റെ മടിയിൽ കിടക്കുന്ന എബിയുടെ മുടിയിലൂടെ തലോടി കൊണ്ട് അമ്മാമ്മ പറഞ്ഞു അവൻ ആ കൈകളെ തന്റെ നെഞ്ചോട് ചേർത്ത വെച്ചു

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മാമ്മേ അവൾ എന്താ എന്നെ മനസിലാക്കാത്തത് ' 'അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എബി കണ്ണിൽ കണ്ടതല്ലേ ആരാണേലും വിശ്വസിക്കു അവളുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ പോലും ഇതേ ചെയ്യൂ ' 'എന്നാലും അവൾക്ക് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു ഇത് ഒന്നും മിണ്ടാതെയും പറയാതെയും പോയില്ലേ എന്നെ ഒന്ന് കാണാൻ കൂടി കൂട്ടക്കുന്നില്ലല്ലേ ' 'അവൾക്ക് അധികകാലം ഒന്നും നിന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല എബി അവൾ വരും ' 'അവൾ ഇനി ഒരിക്കലും തിരിച്ചു വരില്ല അത് എനിക്കുറപ്പാ ഇതിനിടയിൽ കളിച്ചത് ആരാണേലും അവരെ ഈ എബി വെറുതെ വിടില്ല 'കത്തുന്ന കണ്ണുകളോടെ അവൻ പറഞ്ഞു അവന്റെ ശബ്ദം ആ മുറിയാകെ അലയടിച്ചു ~~~~~~~~~~~ 'എനിക്കറിയാം ഇച്ചായൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പക്ഷെ ഇപ്പൊ നമ്മൾ അകന്ന് നിന്നെ മതിയാകു ഒരിക്കലും ഈ അവസ്ഥയിൽ ഇച്ചായനെ വിട്ട് വരാൻ മനസ്സുണ്ടായിട്ടല്ല ഇപ്പൊ ഇതാണ് ശെരിയെന്നു തോന്നി really i miss you ഇച്ചായ 'കയ്യിലുള്ള ഫോട്ടോയിലേക്ക് നോക്കി അവൾ വിതുമ്പി 'പൂജ ' ഗൗരിയുടെ ശബ്ദം കേട്ട് അവൾ കണ്ണീർതുടച്ച ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി ഗൗരിയുടെ അടുത്തേക്ക് ചെന്നു 'നീ എന്തിനാ എന്നെ വിളിച്ചേ ' 'നീ എവിടെയായിരുന്നു

നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ നീ കരഞ്ഞോ ' 'കരയാനോ ഞാനോ ഇല്ലെന്നേ ' 'പിന്നെ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് എന്താ ' 'ഓഹ് അത് കണ്ണിൽ ഒരു പൊടി വീണതാ ' 'എന്തിനടി എന്റെ മുന്നിൽ അഭിനയിക്കുന്നെ നിന്റെ മുഖം ഒന്ന് മാറിയാൽ അത് തിരിച്ചറിയുന്നവൾ ഞാൻ ആ എന്റെ മുന്നിൽ നിന്റെ അഭിനയം വേണ്ട ' ഗൗരി പറഞ്ഞു തീർന്നതും അവൾ ഗൗരിയെ കെട്ടിപിടിച് കരഞ്ഞു 'എന്താടി നിനക്ക് പറ്റിയെ ഞങ്ങൾ ആര് എബിച്ചായനെ തെറ്റിദ്ധരിച്ചാലും നീ തെറ്റിദ്ധരിക്കും എന്ന് ഞാൻ വിചാരിച്ചില്ല ' 'ഇച്ചായനെ എനിക്ക് എന്നേക്കാൾ വിശ്വാസമാണ് ' 'പിന്നെ എന്താ നിന്റെ പ്രശ്നം ഇങ്ങനെ സങ്കടപെടാതെ പൊയ്ക്കൂടേ ഇച്ചായന്റെ അടുത്തേക്ക് ' 'ഇച്ചായന്റെ കൂടെ പോകാൻ എനിക്കിപ്പോ സാധിക്കില്ല ഗൗരി ' 'അതെന്താന്ന ചോദിച്ചേ ' 'കാരണം ഇതിനിടയിൽ നിങ്ങൾ ആരും അറിയാത്ത ചിലകാര്യങ്ങൾ ഉണ്ട് മറ്റൊരാൾ ഇതിനിടയിൽ കളിക്കുന്നുണ്ട് അവരുടെ ആവശ്യം ഞങ്ങളെ തമ്മിൽ തെറ്റിക്കണം എന്നുള്ളതാണ് ' 'ആര് ആർക്കാണ് അതിന്റെ ആവശ്യം ' പിന്നീട് പൂജ പറഞ്ഞ കാര്യങ്ങൾ എല്ലാം ഗൗരി ഒരു ഞെട്ടലോടെ ആണ് കേട്ടത് 'നീ പറയുന്നത് ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ' 'വിശ്വസിക്കണം അതാണ് സത്യം എല്ലാത്തിനും കാരണം അവരാണ് ഞങ്ങളെ തമ്മിൽ പിരിച്ചതും എല്ലാം അവരാണ് 'അവൾ ഓരോന്നായി ഓർക്കുവാൻ തുടങ്ങി അന്ന് തറവാട്ടിൽ നിന്ന് തിരിച്ചു വന്ന ദിവസത്തിലേക്ക് അവളിടെ ഓർമ്മകൾ ചേക്കേറി ...... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story