അറിയാതെ: ഭാഗം 60

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'എബി എത്ര നേരായി നിന്നെ വിളിക്കുന്നു നിൻറെ ഫോണിന് എന്ത് പറ്റി അല്ല നീ ഇത് എവിടെ പോയതാ ' 'എല്ലാം പറയാം അരുണേ ആദ്യം ഞാൻ ഒന്ന് റസ്റ്റ്‌ എടുക്കട്ടെ ' 'റസ്റ്റ്‌ എടുക്കാൻ അങ്ങ് ചെല്ല് അവൾ നിന്നെ റോസ്റ്റ് ആക്കും ' 'ആരുടെ കാര്യമാ നീ പറയുന്നേ ' 'പൂജ അല്ലാതെ ആര് ' 'എന്റെ കർത്താവെ അവൾ ഇങ് എത്തിയോ ഇന്ന് ഞാൻ തീർന്നു ' 'അത് ഫോണും off ചെയ്ത് വേച് കണ്ടിടത് കറങ്ങുമ്പോൾ ആലോചിക്കണം എന്തായാലും മോൻ ചെല്ല് ' അരുണിന് ഒന്ന് ഇളിച്ചു കൊടുത്ത് അവൻ ക്യാബിനിലേക്ക് നടന്നു 'എബി ഒന്ന് നിന്നെ ' 'ഇനി എന്നാടാ ' 'എനിക്കൊരു രണ്ടാഴ്ചത്തെ ലീവ് വേണം ' 'ലീവോ എന്നതിന് ' 'Sunday marriege അല്ലേ അത് നീ മറന്നോ ' 'ഓഹ് അത് ഞാൻ ഓർത്തില്ല എന്നാലും നീ എന്നെ വിളിച്ചില്ല ' 'ഞാൻ വിളിച്ചില്ലേലും അവൾ വിളിച്ചില്ലേ എഞ്ചൽ ' 'ഹ്മ്മ് അപ്പൊ നാളെ മുതൽ ഞാൻ സ്വന്തം കാര്യങ്ങൾ നോക്കണം അല്ലേ ' 'നീ പറയുന്ന കേട്ട തോന്നും company എന്റെ ആണെന്ന് ' 'അല്ല കുറച്ചു കാലായിട്ട് നീ അല്ലേ എല്ലാം നോക്കുന്നെ ' 'ഒന്നും ചെയ്യാതെ മടിപിടിച്ചു പോയി അല്ലേ എന്റെ കൊച്ചിൻ ഒരു two week അല്ലേ നീ ക്ഷമി ' 'കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോകണം എന്നൊന്നും പറയരുത് എനിക്ക് വയ്യ ഒറ്റക്ക് വർക്ക് ചെയ്യാൻ ' 'മോൻ ഇപ്പൊ ചെല്ലാൻ നോക്ക് അതൊക്കെ നമുക്ക് ആലോചിക്കാം ' അവൻ ഒന്ന് ഇളിച്ചു കൊടുത്ത് എബി തന്റെ ക്യാബിനിലേക്ക് നടന്നു ~~~~~~~~~~~~~

ഒരുപാട് നാളുകൾക്കു ശേഷം ഓഫീസിൽ എത്തിയ സന്തോഷത്തിൽ ആയിരുന്നു അവൾ എബിയുടെ അഭാവം അവളിൽ സങ്കടം ഉളവാക്കിയെങ്കിലും അതെല്ലാം മറച്ചു വേച് അവൾ ജോയുടെ കൂടെ കൂടി ഓരോ വർക്കും ചെയ്യാൻ തുടങ്ങി ഇടക്ക് രണ്ടുപേരും അടികൂടുമെങ്കിലും എല്ലാം ഒരു തമാശ ആയി കണ്ട് വീണ്ടും ഒന്നാകും അവരുടെ സ്നേഹപ്രകടനങ്ങൾ എല്ലാം ഒരു ചിരിയാലേ നോക്കി നിൽക്കാണ് എബി അവരെ ശല്യം ചെയ്യണ്ട എന്ന് വിചാരിച് അവൻ നേരെ തന്റെ ക്യാബിനിലേക്ക് പോയി 'ജോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ' 'നീ ചോദിക്ക് പെണ്ണെ ' 'ഇച്ചായൻ എവിടെ പോയതാകും ' 'അത് എനിക്ക് എങ്ങനെ അറിയാ sir വരുമ്പോൾ നീ തന്നെ ചോദിക്ക് ' 'നിന്നോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി ഇച്ചായൻ എവിടെ പോയത് എന്ന് ഞാൻ കണ്ടുപിടിച്ചോളാം കേട്ടോടാ തെണ്ടി 'അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്ത് അവൾ പറഞ്ഞു 'ആഹ് നീ ഒന്ന് പോയി തരോ കുറച്ചു സമാധാനം വേണായിരുന്നു ' 'അല്ലേലും ഞാൻ പോവാ അവനും അവന്റെ ഒരു കേബിനും ' ജോയെ നോക്കി പുച്ഛിച്ച അവൾ എബിയുടെ ക്യാബിനിലേക്ക് ചെന്നു 'വല്യേ ഒരു sir വന്നേക്കുന്നു അവൻ ഞാൻ ആരാണ് എന്നറിയില്ല ഒരു ജോ അവനെ ഞാനിന്ന് കൊല്ലും '

വാതിൽ ദേഷ്യത്തിൽ വലിച്ചടച്ച അവൾ പറഞ്ഞു പൂജയുടെ ശബ്ദം കേട്ട് എബി ലാപ്പിൽ നിന്ന് തലയുയർത്തി അവളെ നോക്കി അവൾ ദേഷ്യത്തിൽ അവൻ മുന്നിലുള്ള ചെയറിൽ വന്നിരുന്ന എന്തൊക്കെയോ പിറുപിറുത്തു 'എന്നാടി നിന്റെ പ്രശ്നം ' 'നിങ്ങൾ തന്നെയാ എന്റെ പ്രശ്നം അല്ല നിങ്ങൾ എപ്പോ വന്നു ' 'ഞാൻ വന്നിട്ട് ഒരു പതുമുപ്പത് കൊല്ലമായികാണും എന്തെ 'അവൻ ചിരിയാലേ പറഞ്ഞു 'ദേ ഇച്ചായ തമാശ കള എന്നിട്ട് പറ നിങ്ങൾ ഇത്രേം നേരം എവിടെ ആയിരുന്നു 'ചെയറിൽ നിന്നെ എണീറ്റ് അവൾ ചോദിച്ചു 'എടി ഞാൻ ഒരു ക്ലയന്റിനെ കാണാൻ പോയതാ പെട്ടന്ന് ആയത് കൊണ്ട് നിന്നോട് പറയാൻ സമയം കിട്ടിയില്ല sorry 'എന്നും പറഞ്ഞ അവൻ എണീറ്റ് അവൾക്കരികിൽ വന്നു നിന്നു 'എന്നാ വിളിച് ഫോൺ എടുത്തൂടെ എന്തിനാ സ്വിച്ച്ഓഫ് ആക്കിയേ ' 'എന്റെ കൊച്ചേ അത് ചാർജ് കഴിഞ്ഞ് off ആയതാണ് ഞാൻ മനഃപൂർവം off ആക്കിയതല്ല ' 'ഹ്മ്മ് 'അവൾ അതിന് ഒന്ന് മൂളി കൊടുത്തു 'ഞാൻ വൈകിയത് ഒന്നുമല്ല നിന്റെ പ്രശ്നം അതെനിക്കറിയാം സത്യം പറ എന്താ നിനക്ക് എന്നോട് ചോദിക്കാൻ ഉള്ളെ 'അവൾ തന്നോട് ചേർത്ത പിടിച്ച അവൻ ചോദിച്ചു 'ഒന്നുല്ല ഇച്ചായ ആ ജോയുമായി വെറുതെ ഒന്നും രണ്ടും പറഞ്ഞ പിണങ്ങി അതിന്റെ ദേഷ്യത്തിൽ വന്നപ്പഴാ ഇച്ചായനെ കണ്ടേ അല്ലാതെ ഒന്നുല്ല ' 'നീ പറയുന്നത് കള്ളമാണ് എന്നെനിക്കറിയാം എന്നാലും എന്റെ കൊച്ചിനെ എനിക്ക് വിശ്വാസമാണ് നിനക്ക് പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി ഇപ്പൊ ഞാൻ ഒരു ഉമ്മ തരട്ടെ '

'ദേ ഇച്ചായ വേണ്ട ഓഫീസണ് ' 'അതിനെന്താ ഞാൻ എന്റെ ഭാര്യേ അല്ലേ kiss ചെയ്യുന്നേ ' 'ഇച്ചായ...' 'ശൂ...'അവൻ ചുണ്ടിൽ വിരൽ വേച് പറഞ്ഞു അവരുടെ കണ്ണുകൾ പരസ്പരം കോർത്തു അവർ മായാലോകത്തിൽ അകപ്പെട്ടത് പോലെ തോന്നി അവർക്ക് അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി വന്നു 'അളിയാ എബി എനിക്കൊരു കാര്യം....'എന്നും പറഞ്ഞ അരുൺ അങ്ങോട്ടേക്ക് വന്നു 'അയ്യേ ഞാൻ ഒന്നും കണ്ടില്ലേ 'അവൻ രണ്ടും കണ്ണും പൊത്തികൊണ്ട് പറഞ്ഞു അരുണിന്റെ ശബ്ദം കേട്ടതും പൂജ അവനിൽ നിന്ന് വിട്ട് നിന്നു 'കുറച്ചൊക്കെ മാനേഴ്സ് ആവായിരുന്നു നിനക്ക് atleast ആ വാതിൽ നോക്ക് ചെയ്യെങ്കിലും ചെയ്യാമായിരുന്നു ' 'Sorry ഡാ എനിക്കറിയോ നിങ്ങൾ ഇതിനകത്ത് ചുംബന സമരം നടത്തുവായിരിക്കും എന്ന് sorry ' 'മോനെ അരുണേ ഇനി അങ്ങോട്ട് നീ ഇവിടെ പലതും കാണും ഇപ്പൊ പണ്ടത്തെ പോലെ അല്ല ഇവൾ എന്റെ ഭാര്യയാണ് ' 'ഈ ഇച്ചായൻ ഇത് എന്തൊക്കെയാ പറയുന്നേ ഞാൻ പോവാ അരുണേട്ടാ പിന്നെ കാണാവേ 'എന്നും പറഞ്ഞ അവൾ ക്യാബിനിൽ നിന്നിറങ്ങിപ്പോയി അവളുടെ ചമ്മിയ പോക്ക് കണ്ട് അവർ രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു 'നീ വന്ന കാര്യം പറ ' 'ദേ ഈ file ഒന്ന് ചെക്ക് ചെയ്തേക്ക് നാളെ start ചെയ്യാനുള്ള പ്രൊജക്റ്റ്‌ ആണ് '

'നീ അത് അവിടെ വെച്ചേക്ക് ഞാൻ നോക്കിക്കോളാം ' ~~~~~~~~~~ ' മമ്മി കാര്യമായിട്ട് എന്തോ കുക്കിംഗിൽ ആണല്ലോ ' 'റോസമ്മക്ക് ബിരിയാണി വേണമെന്ന് അതുണ്ടാക്കുവാ ' 'കടയിൽ നിന്ന് വാങ്ങിച്ചപോരെ ' 'അത് പറ്റില്ലെന്ന് അവൾക്ക് ഞാൻ ഉണ്ടാക്കുന്ന ബിരിയാണി തന്നെ വേണമെന്ന് ' 'അതേതായാലും നന്നായി മമ്മി ഉണ്ടാകുന്ന ബിരിയാണി കഴിച്ചിട്ട് ഒരുപാട് നാളായി പെട്ടന്ന് ഉണ്ടാക്ക് എനിക്ക് കഴിക്കാൻ കൊതിയാവുന്നു ' 'നീ പറയുമ്പോഴേക്കും പെട്ടന്ന് ഉണ്ടാക്കാൻ ഞാൻ കുപ്പിന്ന് വന്ന ഭൂതം ഒന്നുമല്ല വന്നു സഹായിക്ക് കൊച്ചേ ' 'എന്നതാ എന്നറിയില്ല മമ്മി ചെറിയൊരു തലകറക്കം ' 'അയ്യടാ എന്നാ അവളുടെ അഭിനയം ' 'ഇത് അഭിനയമല്ല മമ്മി സത്യമാണ് കുറച്ചു ദിവസായി തുടങ്ങീട്ട് ഒരു ക്ഷീണവും തലകറക്കവും എല്ലാം ' 'എന്റെ മോൾ ഒന്നും ചെയ്യാതെ ഇവിടെ ഇരുന്നോ ഇനി ഞാൻ ജോലിയെടുപ്പിച്ചിട്ട് നിനക്ക് എന്നേലും പറ്റിയ എബി എന്നെ ചീത്ത വിളിക്ക' മമ്മി പറഞ്ഞത് കേട്ട് അവൾ മമ്മിക്ക് ഒന്ന് ഇളിച്ചു കൊടുത്ത് അവിടെ ഉള്ള സ്ലാബിൽ ഇരുന്നു 'എന്താണ് മമ്മിയും മോളും കൂടെ ഒരു ചർച്ച 'എന്നും ചോദിച്ച എബി അടുക്കളയിലേക്ക് വന്നു 'എന്റെ പൊന്ന് എബി ദേ ഇവളെ ഒന്നിവിടെ നിന്ന് കൊണ്ട് പോവാ ഭയങ്കര ശല്യമാണെന്നേ ' മമ്മി പറയുന്നത് കേട്ട് അവൾ അന്ധവിട്ട് മമ്മിയെ നോക്കി

'നീ എന്നതിന മമ്മിയെ ശല്യം ചെയ്യന്നെ ' 'ഞാൻ എങ്ങും ശല്യം ചെയ്തില്ല മമ്മി പറയ എന്നോട് മമ്മിയെ സഹായിക്കാൻ ഞാൻ പറ്റില്ല എന്ന് പറഞ്ഞു ' 'എന്നാ പിന്നെ നീ എന്നതിന ഇവിടെ ഇരിക്കുന്നെ നീ ഇങ് വന്നേ ഞാൻ ഒരു കാര്യം കാണിച്ചു തരാം ' 'ഞാൻ എങ്ങും ഇല്ല എനിക്ക് ഇവിടെ തന്നെ ഇരിക്കണം ' 'ഇത് ഒരു നടക്ക് പോകില്ല ' എബി അവളെ രണ്ടുകയ്കളിൽ എടുത്ത് പൊക്കി റൂമിലേക്ക് നടന്നു 'ഇച്ചായ എന്നെ മര്യാദക്ക് താഴെ ഇറക്ക് ഞാൻ നിങ്ങടെ കൂടെ ഇല്ലാന്ന് പറഞ്ഞില്ല ' അവൻ ഒന്നും മിണ്ടാതെ അവളെ എടുത്ത് റൂമിലേക്ക് ചെന്നു റൂമിൽ എത്തിയതും അവൻ അവളെ ബെഡിലേക്ക് ഇട്ട് വാതിൽ ലോക്ക് ചെയ്ത് താടിയും ഉഴിഞ്ഞ ഒരു കള്ളച്ചിരിയാലേ അവളിടെ അടുത്തേക്ക് വന്നു 'നിങ്ങൾ ഇത് എന്തിനുള്ള പുറപ്പാടാ ' 'എന്റെ കൊച്ചിൻ ഇച്ചായൻ ഒരു ഗിഫ്റ്റ് തരട്ടെ ' 'ഗിഫ്‌റ്റോ എന്ത് ഗിഫ്റ്റ് ' 'കണ്ണടക്ക് എന്നിട്ട് പറയാം ' 'പറ ഇച്ചായ ' 'ആദ്യം നീ കണ്ണടക്ക് ' 'Ok ' അവൾ രണ്ട് കണ്ണുകളും അടച്ചു ബെഡിൽ ഇരുന്നു അവൻ ഷെൽഫിൽ നിന്ന് ഒരു കവർ എടുത്ത് അവൾക്ക് അരികിൽ ഇരുന്നു 'ഇനി തുറന്നോ ' അവന്റെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ തുറന്നു തനിക് മുന്നിലേക്ക് നീണ്ട കവറിലേക്കും അവനെയും അവൾ മാറി മാറി നോക്കി 'എന്തായിത് ' 'നീ തുറന്ന് നോക്ക് '

അവൾ അവന്റെ കയ്യിൽ നിന്ന് കവർ വാങ്ങി തുറന്ന് നോക്കി അതിനുള്ളിൽ ഉള്ള സാരി കണ്ട് അവളുടെ കണ്ണുകൾ വിടർന്നു അവൾ അതിലൂടെ വിരൽ ഓടിച്ചു ഒരു പുഞ്ചിരിയാലേ അവനെ നോക്കി 'എന്റെ കൊച്ചു അന്ന് ഇതിന് ഒരുപാട് വാശിപിടിച്ചില്ലേ അന്ന് വാങ്ങി തരാൻ കഴിഞ്ഞില്ല അത് കൊണ്ട് ഇപ്പൊ വാങ്ങി 'അവളുടെനോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ അവൻ പറഞ്ഞു കഴിഞ്ഞ ദിവസം ഷോപ്പിംഗിന് പോയപ്പോൾ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സാരി കണ്ടു അന്ന് അത് അവൻ വാങ്ങാൻ സമ്മതിച്ചില്ല പക്ഷെ ഇപ്പൊ അവൻ വാങ്ങി കൊണ്ട് വന്നു ഒന്ന് നെടുവീർപ്പിട്ട് അവൾ ഓർത്തു 'ഇഷ്ട്ടായോ ' 'ഹ്മ്മ് ഒത്തിരി ഇഷ്ട്ടായി thanks ഇച്ചായ 'എന്നും പറഞ് അവൾ അവന്റെ കവിളിൽ ചുംബിച്ചു 'നാളെ ഇതുടുത്ത റെഡി ആവണം ' 'എങ്ങോട്ട് പോകാനാ ' 'ആഹാ നീ മറന്നോ നാളെ അല്ലേ അരുണിന്റെയും എഞ്ചലിന്റെയും കല്യാണം കല്യാണ സമയത് പോകാൻ പറ്റില്ല ഒരു vedio confrence ഉണ്ട് നമുക്ക് റിസപ്ഷൻ പോകാം എന്തെ ' 'എല്ലാം ഇച്ചായന്റെ ഇഷ്ട്ടം ഇച്ചായൻ വിളിച്ചാൽ ഏത് നരകത്തിലേക്കും ഞാൻ കൂടെ വരും ' ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story