അറിയാതെ: ഭാഗം 7

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നിങ്ങൾ രണ്ടുപേരും ഇതെങ്ങോട്ടാ പോകുന്നെ 'ഡ്രസ്സ്‌ change ചെയ്ത് വന്ന പൂജയെയും റോസമ്മയെയും കണ്ട് മമ്മി ചോദിച്ചു 'മമ്മി ഞങ്ങൾ ഒന്ന് പുറത്ത് പോവാ just ഒന്ന് കറങ്ങാൻ ' 'ആരെ കറക്കാനാ മോളെ റോസമ്മേ ക്രിസ്റ്റി വന്നിട്ടുണ്ട് അവനെങ്ങാൻ കണ്ട നിന്റെ കാര്യം പോക്കാ ' 'ക്രിസ്റ്റിച്ചായൻ വന്നോ അതെപ്പോ എന്നോട് പറഞ്ഞില്ലല്ലോ ' 'നിന്നോട് പറഞ്ഞ നീ അവിടെ എത്തില്ലേ അത് ഒഴിവാക്കാൻ ആണ് അവൻ പറയാതിരുന്നത് ' 'എന്നാലും അത് മോശമായി പോയി മമ്മി ' 'അല്ല മമ്മി ആരാ ഈ ക്രിസ്റ്റി ' 'അയ്യോ ചേച്ചിയോട് ഞാൻ പറഞ്ഞില്ല അല്ലേ എന്റെ fiancy ആണ് പുള്ളി 😌'അത് പറഞ്ഞപ്പോ അവൾക്കു നാണം വന്നു 'ഓഹോ എന്നാ നമുക്ക് പോകാം മമ്മി ഞങ്ങൾ ഇറങ്ങാ ' 'പോയിട്ട് വാ മക്കളെ ആാ പിന്നെ ആ എബി വരുന്നതിന് മുന്നേ തിരിച്ചെത്തിയേക്കണം ഇല്ലെങ്കിൽ അറിയാല്ലോ റോസമ്മേ നിനക്ക് ' 'ഇച്ചായൻ വരുന്ന മുന്നേ ഞങ്ങൾ എത്തും മമ്മി 'എന്നും പറഞ്ഞ മമ്മിക്ക് ടാറ്റയും കൊടുത്ത് അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു 'Actualy ചേച്ചി നമുക് ഊബർ വിളിച്ച മതിയായിരുന്നു' 'ക്യാഷ് നിന്റെ അപ്പൻ കൊടുക്കോ മര്യാദക്ക് ബസിന് വരാൻ നോക്ക് ' അവൾ അതിനൊന്ന് ഇളിച്ചു കൊടുത്തു അവർ രണ്ടുപേരും ബസ്സിൽ കയറി സിറ്റിയിൽ വന്നിറങ്ങി

'റോസമ്മേ എങ്ങോട്ട് പോകും ' 'ആദ്യം നമുക്ക് മാളിൽ കറങ്ങാം എന്നിട്ട് ബീച്ചിലേക്ക് പോകാം അതെപ്പിടി ' 'അത് വേണ്ട അപ്പോഴേക്കും ഉച്ച ആകും അപ്പൊ പിന്നെ ബീച്ചിൽ പോകാൻ പറ്റില്ല so ആദ്യം നമുക്ക് ബീച്ചിൽ പോകാം ' 'Ok done ' അവർ രണ്ടുപേരും ബീച്ചിലേക്ക് പോയി 'ചേച്ചി one മിനിറ്റ് ' 'നീ ഇതെവിടെ പോവാ ' 'ക്രിസ്റ്റിച്ചായൻ വിളിക്കുന്നു അറ്റൻഡ് ചെയ്ത് കാര്യം പറഞ്ഞിട്ട് വരാം ' 'ആഹ് ശെരി നീ പോയിട്ട് പെട്ടന്ന് വാ ' റോസമ്മ പോയതും പൂജ അവിടെ ഉള്ള സിമന്റ്‌ ബെഞ്ചിൽ ഇരുന്നു 'എത്ര പെട്ടന്ന തന്റെ ജീവിതം മാറിമാറിഞ്ഞത് എന്തിന് വേണ്ടി എല്ലാവരും അങ്ങനെ ചെയ്തു ജീവിതത്തിൽ സ്വത്താണോ എല്ലാവർക്കും വലുത് അതിന് വേണ്ടി അല്ലേ അവർ എല്ലാം 'പഴയത് എല്ലാം ഓർത്തപ്പോൾ അവളുടെ കണ്കോണില് നനവ് പടർന്നു ആരും കാണാതിരിക്കാൻ അവൾ അത് തുടച്ചു 'ചേച്ചികുട്ടി ബോറടിച്ചില്ലല്ലോ ' 'ഹേയ് ഇല്ലെടി എന്ത് പറഞ്ഞു നിന്റെ കണവൻ ' 'അങ്ങേർക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് ഇനി വീട്ടിലേക്ക് വരട്ടെ എന്നിട്ട് ബാക്കി കൊടുക്കാം 😁' 'എങ്ങനെ സാധിക്കുന്നു ഇതെല്ലാം ' 'ഇതൊക്കെ എന്ത് 'എന്നും ഒരാഞ് റോസമ്മ പൂജക്ക്‌ ഒന്ന് ഇളിച്ചു കൊടുത്തു 'ഇങ്ങനെ ഇരിക്കാനാണോ നമ്മൾ വന്നത് ' 'പിന്നെ എന്ത് വേണം എന്നാ നീ പറയുന്നേ

' 'വാ നമുക്ക് വെള്ളത്തിൽ ഇറങ്ങി കളിക്കാം ' 'അതൊന്നും വേണ്ട റോസമ്മേ നിന്റെ ഇച്ചായൻ എങ്ങാൻ അറിഞ്ഞാൽ നമ്മളെ കൊല്ലും ' 'പിന്നെ ഇങ്ങനെ പേടിക്കാൻ ഇച്ചായൻ ചേച്ചിടെ കെട്ടിയോൻ ഒന്നും അല്ലല്ലോ ഇങ്ങോട്ട് വാ ചേച്ചി 'എന്നും പറഞ്ഞ റോസമ്മ അവളെയും വലിച്ച തിരമാലയിൽ കളിക്കാൻ തുടങ്ങി ഒരുപാട് നേരം വെള്ളത്തിൽ കളിച് രണ്ടും ക്ഷീണിച് ഒരിടത്ത് ഇരുന്നു 'റോസമ്മേ നമ്മൾ എങ്ങനെ വീട്ടിൽ പോകും ഇനി ആകെ നനഞ്ഞല്ലോ ' 'അതൊക്കെ ഉണങ്ങിക്കോളും ചേച്ചി ഒന്ന് സമാധാനപ്പെട് ' 'ഈ കോലത്തിൽ ചെന്നാൽ മമ്മി വഴക്ക് പറയില്ലേ ' 'അതെല്ലാം ഈ റോസമ്മ നോക്കിക്കോളാം ചേച്ചി വന്നേ നമുക്ക് ഓരോ ഐസ്ക്രീം കഴിച്ച വീട്ടിലേക്ക് പോകാം ' അവർ രണ്ടുപേരും ഐസ്ക്രീം ഷോപ്പിലേക്ക് ചെന്നു പക്ഷെ അപ്പോഴെല്ലാം അവളെ വിടാതെ പിന്തുടരുന്ന രണ്ട് കണ്ണുകൾ അവർ കണ്ടില്ല 'ചേച്ചിക്ക് ഏത് flavour വേണം ' 'ചോക്ലേറ്റ് മതി ' 'ചേച്ചി അപ്പൊ ഇച്ചായന്റെ കൂട്ട് ആണല്ലേ ഇച്ചായനും ഇഷ്ട്ടം ചോക്ലേറ്റ് ആണ് പക്ഷെ എനിക്ക് ഇഷ്ട്ടം വാനിലയാണ് ' 'പൂജ......'അവർ രണ്ടുപേരും ഐസ്ക്രീം വാങ്ങി അത് കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് ആ അലർച്ച അവർ കേട്ടത്, ആരാണ് എന്നറിയാൻ അവർ രണ്ടുപേരും തിരിഞ്ഞു നോക്കി 'അയ്യോ എബി sir....'

അവനെ കണ്ടതും അവളെ കയ്യിലുള്ള ഐസ്ക്രീം നിലത്തേക്ക് വീണു അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു കൂടുതൽ ഒന്നും പറയാതെ അവൻ പൂജയുടെ കയ്യും പിടിച്ച നേരെ വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു 'എബച്ചായാ എന്നാ പ്രശ്നം ചേച്ചിടെ കയ്യ് വിട് ഞങ്ങൾ പിന്നെ വന്നോളാം 'റോസമ്മ പറഞ്ഞു തീർന്നതും എബി അവളെ ദേഷ്യത്തോടെ നോക്കി അതോടെ അവൾ പേടിച് ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു വണ്ടിയുടെ അടുത്ത് എത്തിയതും അവൻ ബാക്ക് ഡോർ തുറന്ന് കൊടുത്ത് പൂജയുടെ കയ്യ് വിട്ടു അവൾ വേഗം അകത്തേക്ക് കയറി കൂടെ റോസമ്മയും അവർ കയറിയതും അവൻ വണ്ടി എടുത്ത് ഏദൻ വില്ലയിലേക്ക് തിരിച്ചു ~~~~~~~~~~~~ ഏദൻ വില്ലയിൽ എത്തിയതും അവൻ ഡോർ തുറന്ന് ദേഷ്യത്തോടെ ഒരു പോക്കായിരുന്നു അകത്തേക്ക് അവൻ പിറകെ റോസമ്മയും പൂജയും നടന്നു 'മമ്മി.....'അവൻ ദേഷ്യത്തിൽ അലറി അവന്റെ ശബ്ദം കേട്ടതും മമ്മിയും പപ്പയും ഹാളിലേക്ക് വന്നു 'എന്നതാടാ കിടന്ന് അലറുന്നെ ' 'ആരോട് ചോദിച്ചിട്ട ഇവരെ രണ്ടാളെയും പുറത്തേക്ക് പോകാൻ സമ്മതിചേ ' 'അവർ ഒന്ന് പുറത്തുപോയി എന്ന് വെച്ചിട്ട് എന്നാടാ ഇവിടെ ഇരുന്ന് ബോറടിച്ചപ്പോ പോയതല്ലേ ' 'ആരോട് ചോദിച്ചിട്ട പോയെ എന്നോട് ചോദിച്ചോ '

'നിന്നോട് ചോദിക്കണ്ട ആവശ്യം എന്നാടാ ' 'ആവശ്യം ഉണ്ട് ഇനി ആരും എന്നോട് ചോദിക്കാതെ ഈ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകരുത് ഇത് എബിയുടെ വാക്ക കേട്ടല്ലോ ' 'ഓഹ് പിന്നെ ഞാൻ പോകും എബിച്ചായൻ വട്ട : റോസമ്മ പറഞ്ഞു തീർന്നതും ഹാളിലെ ഒരു ഫ്ലവർ വേസ് താഴേക്ക് വീണു 'ഞാൻ പറഞ്ഞത് കേൾക്കാതെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഇതായിരിക്കും അവസ്ഥ 'എന്ന് ദേഷ്യത്തിൽ പറഞ്ഞ അവൻ മുകളിലേക്ക് കയറി പോയി ഇതെല്ലാം കണ്ട് ഞെട്ടി തരിച്ചു നിൽക്കാണ് പൂജ എന്താണ് തനിക് ചുറ്റും നടക്കുന്നത് എന്നവൾക്ക് ഒരു നിമിഷം മനസിലായില്ല 'മോളെ 'മമ്മിയുടെ വിളി ആണ് അവളെ സ്വാബോധത്തിലേക്ക് എത്തിച്ചത് 'മോൾ ഇത് കണ്ടൊന്നും പേടിക്കണ്ട അവൻ ഇങ്ങനെ ആണ് അത് എല്ലാവർക്കും അറിയാം അത് കൊണ്ട് ആർക്കും പ്രശ്നം ഇല്ല പക്ഷെ ഇന്ന് എന്താ അവിടെ സംഭവിച്ചേ അവൻ ഇഷ്ട്ടപെടാത്ത എന്തോ അവിടെ നടന്നിട്ടുണ്ട് അല്ലാതെ അവൻ ഇങ്ങനെ ദേഷ്യപ്പെടില്ല ' 'അറിയില്ല മമ്മി ഞങ്ങൾ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അല്ലാതെ അവിടെ ഒന്നും സംഭവിച്ചിട്ടില്ല ' 'അത് എന്തേലും ആകട്ടെ നിങ്ങൾ പോയി ഫ്രഷ് ആയി വാ വല്ലതും കഴിക്കണ്ടേ ' മമ്മി പറഞ്ഞത് കേട്ട് അവർ രണ്ടുപേരും ഫ്രഷ് ആവാൻ റൂമിലേക്ക് പോയി റൂമിൽ എത്തിയിട്ടും പൂജ എബിയെ കുറിച് ചിന്തിക്കുകയായിരുന്നു

'എബി sir എന്തോ എന്നിൽ നിന്നും മറക്കുന്നുണ്ട് സർനെ കണ്ട നിമിഷം എന്തോ ഒരു ആത്മബന്ധം ഉള്ള പോലെ തോന്നിയതാണ് എന്തായിരിക്കും അത് 'ഓരോ ചോത്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി പക്ഷെ അവൾക്കു ഒന്നിനും ഉത്തരം കണ്ടെത്താൻ സാധിച്ചില്ല പലതും മനസ്സിൽ ചിന്തിച് അവൾ എബിയുടെ റൂമിലേക്ക് ചെന്നു 'ഇങ്ങേർ ഇത് എവിടെ പോയി 'അവനെ റൂമിൽ കാണാഞ്ഞിട്ട് അവൾ ചിന്തിച്ചു 'നീ എന്താ എന്റെ റൂമിൽ 'കയ്യിൽ ഒരു bearbottil ആയി അങ്ങോട്ടേക്ക് വന്ന് എബി ചോദിച്ചു 'അപ്പൊ ഈ പരിപാടിയും ഉണ്ടല്ലേ ' 'ഉണ്ടെങ്കി നിനക്ക് എന്താ ഒന്ന് പോയി തരോ ' 'അങ്ങനെ പോകാൻ വേണ്ടി അല്ല ഞാൻ വന്നത് എനിക്ക് ചില കാര്യങ്ങൾ അറിയണം ' 'എന്ത് കാര്യമാണെവോ മാഡത്തിന് അറിയേണ്ടത് ' 'അത് പറയാം ആദ്യം ഈ കുപ്പി എടുത്ത് വെക്ക് ' 'അതൊന്നും പറ്റില്ല നിനക്ക് അറിയോ ഇപ്പൊ ഇതാണ് എന്റെ happiness 'അതിൽ നിന്നും ഒരു സിപ്പ് കുടിച് അവൻ പറഞ്ഞു 'എങ്കിൽ ഇനി മുതൽ ആ happiness വേണ്ട 'എന്നും പറഞ്ഞ അവൾ അവന്റെ കയ്യിൽ നിന്നും അത് നിലത്തേക്ക് തട്ടി ഇട്ടു ചെയ്ത് കഴിഞ്ഞതിനു ശേഷം ആണ് അവൾക്കു എന്താ താൻ ചെയ്തേ എന്ന ബോധം വന്നത് 'ഡി നീ എന്ത് പണിയ കാണിച്ചേ 'അവൻ ദേഷ്യത്തോടെ ചോദിച്ചു 'Sorry sir ഞാൻ അറിയാതെ

' അവളുടെ പേടിച്ചരണ്ട മുഖം കണ്ടതും അവൻ ഒന്ന് തലക്കുടഞ്ഞ ഒരു ദീർഘാശ്വാസം എടുത്തു 'പറ എന്താണ് നിനക്ക് അറിയേണ്ടത് ' 'ഇന്ന് എന്തിനാ അങ്ങനെ പെരുമാറിയെ അതിന് എന്ത് തെറ്റാ ഞങ്ങൾ ചെയ്തത് ' 'ഞങ്ങൾ അല്ല നീ ചെയ്തു പുറത്തു പോകുന്നതിന് മുന്നേ നീ എന്നോട് ഒരു വാക്ക് പറഞ്ഞോ ' അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി 'അതാ ഞാൻ പറഞ്ഞെ പിന്നെ നിങ്ങടെ പിറകെ അവൻ ഉണ്ടായിരുന്നു ' 'ആര് ' 'നിന്റെ മുറച്ചെറുക്കൻ ഒരു നിമിഷം ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ അവന്റെ കൂടെ പോകയിരുന്നു മോൾക് ' 'ശെരിക്കും അവിടെ വിഷ്ണുവേട്ടൻ ഉണ്ടായിരുന്നോ 'ഒരു ഭയത്താൽ അവൾ ചോദിച്ചു 'അതെ അവനെ നിങ്ങടെ koode കണ്ടപ്പോ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല അതാ അങ്ങനെ പെരുമാറിയെ sorry ' 'Sorry ഞാൻ അല്ലേ പറയേണ്ടത് ഞാൻ പോകുമ്പോൾ സർനോട് പറയണമായിരുന്നു sorry ' 'അതൊക്കെ പോട്ടെ പോകുന്നതിന് മുന്നേ ഇതെല്ലാം clean ചെയ്തിട്ട് പോയ മതി ' 'ഞാനോ..' 'അതെ നീ തന്നെ കയ്യിൽ നിന്ന് താഴേക്ക് ഇടുമ്പോൾ ആലോചിക്കണമായിരുന്നു ' '😁😁'അവൾ അവൻ ഒന്ന് ചിരിച്ചു കൊടുത്ത് പൊട്ടിയ ഗ്ലാസ്‌ എല്ലാം എടുത്ത് വേസ്റ്റിലേക്ക് ഇട്ടു താഴെ നിന്നും ഒരു തുണി കൊണ്ടുവന്ന എല്ലാം തുടച് clean ചെയ്തു 'കഴിഞ്ഞു sir ഇനി എനിക്ക് പോകാല്ലോ '

'ആഹ് പൊയ്ക്കോ 'അവൻ പറയേണ്ട താമസം അവൾ റൂമിൽ നിന്ന് ഇറങ്ങാൻ നിന്നു പക്ഷെ അവിടെ കണ്ട ഒരു ഫോട്ടോയിൽ അവളുടെ കണ്ണുടക്കി 'നീ പോയില്ലേ 'വാതിൽക്കൽ നിൽക്കുന്ന അവളെ കണ്ട അവൻ ചോദിച്ചു 'Sir ഈ ഫോട്ടോ...' ~~~~~~~~~~~~ 'ഇച്ചായ അവൻ എന്നതാ ഇങ്ങനെ ഇന്ന് തന്നെ അവൻ ചെയ്തത് കണ്ടില്ലേ പാവം പൂജ മോൾ ഒരുപാട് പേടിച്ചു അവനെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ ' 'നീ സമാധാനപ്പെട് ആലിസെ നമ്മുക്ക് എല്ലാം നേരായക്കാം ' 'എങ്ങനെ അവന്റെ ദേഷ്യം കുറക്കാൻ ഇത് വരെ നമുക്ക് പറ്റിയില്ലല്ലോ ' 'അതൊക്കെ അവൾ നേരെയാക്കിക്കോളും, നീ ശ്രേധിച്ചോ ദേഷ്യം വന്നാൽ നമ്മൾ ആര് വിളിച്ചാലും വരാത്ത അവൻ അവൾ വിളിച്ചപ്പോ വന്നത് അതിനർത്ഥം അവന്റെ മനസ്സിൽ അവൾ ഉണ്ടെന്നല്ലേ ' 'അതിന് അവൻ അത് സമ്മതിച്ചു തരണ്ടേ ' 'അതിനുള്ള വഴി എന്റെ കയ്യിൽ ഉണ്ട് നീ കണ്ടോ ' 'എന്താണ് കെട്ടിയോളും കെട്ടിയോനും കൂടെ ഒരു ചർച്ച റൊമാൻസ് ആണോ മക്കളെ ' 'ഡി ഞങ്ങൾ നിന്റെ മമ്മിയും പപ്പയും ആണ് അതോർമ വേണം 'അവളുടെ ചെവിക്ക് പിടിച്ച പപ്പാ പറഞ്ഞു 'ആ പപ്പാ വിട് വേദനിക്കുന്നു ഞാൻ ഒറു തമാശ പറഞ്ഞതല്ലേ ' 'എന്നതാണ് എന്റെ മോൾ ഈ വഴിക്ക് എന്നാ കാര്യം ' 'അതുണ്ടല്ലോ പപ്പാ ക്രിസ്റ്റിച്ചായൻ വൈകീട്ട് മാളിൽ വരുന്നുണ്ട് അപ്പൊ നമുക്കും പോയല്ലോ '

'കാള വലുപ്പൊക്കുന്നത് കണ്ടപ്പഴേ മനസിലായി നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എന്റെ കൊച്ചേ അതിന് the great ebi പുതിയ നിയമം ഇറക്കിയില്ലേ പുറത്തിറങ്ങരുത് എന്ന് ' 'അതിനല്ലേ ഞാൻ ഇങ്ങോട്ട് വന്നത് നിങ്ങൾ പറഞ്ഞ ഇച്ചായൻ കേൾക്കും മമ്മി pls ' 'നടക്കില്ല മോളെ നീ ഒരു കാര്യം ചെയ്യ് പൂജയോട് ചോദിക്കാൻ പറ ചിലപ്പോ സമ്മതിച്ചാലോ ' 'Good idea അപ്പൊ ഞാൻ പോയിട്ട് വരാം dears നിങ്ങൾ ഇരുന്ന് റൊമാൻസ് continue ചെയ്തോ 'എന്നും പറഞ്ഞ അവൾ പൂജയുടെ മുറി ലക്ഷ്യമാക്കി നടന്നു 'ഇങ്ങനെ ഒരു പെണ്ണ് അല്ല ഇച്ചായൻ കണ്ടുവെച്ച വഴി എന്നതാ അത് പറ ' അയാൾ പറയുന്ന കാര്യം കേട്ട് അവർ അതിന് ok പറഞ്ഞു ~~~~~~~~~~~~ 'എന്നാലും ആ ഫോട്ടോ അത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് 'റൂമിൽ എത്തിയിട്ടും പൂജ എബിയുടെ റൂമിൽ കണ്ട ഫോട്ടോയെ പറ്റി ചിന്തിക്കുകയാണ് പെട്ടന്നാണ് അവൾക്കു കാര്യം ഓർമ വന്നത് അവൾ നേരെ ചെന്ന് ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു ബുക്ക്‌ എടുത്തു തുറന്നു നോക്കി അതിനുള്ളിൽ ഉള്ള ചിത്രം കണ്ട് അവൾ അതിലൂടെ വിരൽ ഓടിച്ചു 'അതെ ഇത് തന്നെ ആ ഫോട്ടോ പക്ഷെ അതെങ്ങനെ എബി sir ന്റെ മുറിയിൽ ഒന്നും മനസിലാകുന്നില്ലല്ലോ കൃഷ്ണ എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട് എബി sir ൻ എല്ലാം അറിയാം പക്ഷെ ഒന്നും അങ്ങ് വിട്ടു പറയുന്നില്ല ' അവൾ ആ ചിത്രത്തിലൂടെ വിരൽ ഓടിച്ചു അത് വരയ്ക്കാൻ ഉണ്ടായ സാഹചര്യം ഓർത്തു പതിയെ പഴയ ഓർമകളിലേക്ക് അവൾ വഴുതി വീണു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story