അറിയാതെൻ ജീവനിൽ: ഭാഗം 39 || അവസാനിച്ചു

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

 "ഇനി ദേവൂട്ടിയുടെ കാര്യങ്ങളൊക്കെ നോക്കാൻ ആരാ ഇവിടെ ഉണ്ടാവുക?" ആരവ് ഡോക്ടർ ചോദിച്ചപ്പോ ജീവൻ വാതിൽക്കൽ ചാരി നിന്ന ദേവൂട്ടിയെ നോക്കി.. "ഹർഷേട്ടനും ഏട്ടത്തിയും കാര്യമറിഞ്ഞാൽ വേഗം തിരിച്ചു വരും.. പിന്നെ അവരുണ്ടാകുമല്ലോ.." ജീവൻ ആരവിനെ നോക്കിക്കൊണ്ട് പറഞ്ഞു.. തല താഴ്ത്തി നിന്നുകൊണ്ട് സാരിത്തുമ്പ് വിരലുകൊണ്ട് കറക്കി നിൽക്കുന്ന ദേവൂട്ടിയെ ഒരു നിമിഷം നോക്കിക്കൊണ്ട് ജുവൽ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.. "ഓൾ ദി ബെസ്റ്റ്..." ദേവൂട്ടിയുടെ കവിളിൽ കൈകൾ ചേർത്ത് വച്ചുകൊണ്ട് പെണ്ണ് പറയുന്നത് കേട്ടപ്പോ ജീവനും ആരവും പരസ്പരം നോക്കി. പതിയെ അവരുടെ ചുണ്ടുകളിലേക്ക് ഒരു പുഞ്ചിരി പടർന്നു പിടിച്ചു... "ഡോക്ടറെ... വെറുതെയല്ല പെണ്ണിന് പച്ച മാങ്ങ തിന്നാൻ കൊതി തോന്നിയത്..." ജുവൽ ചിരിയാലേ ആരവ് ഡോക്ടറെ നോക്കി പറഞ്ഞപ്പോൾ മറുപടിയായി അവനൊന്നു ചിരിച്ചു കാണിച്ചു. "എടൊ.. നമുക്ക് തിരിച്ചു പോകണ്ടേ...?" ആരവ് ഡോക്ടർ ചോദിച്ചപ്പോഴാണ് ഒരു മടക്കമുണ്ടെന്നുള്ള കാര്യം ഓർമ്മ വന്നത്.. "ശരിയാ.. എല്ലാറ്റിന്റെയും ഇടയില് ഞാനത് മറന്നു.." പോകുന്ന കാര്യം പറഞ്ഞപ്പോ തന്നെ പെണ്ണിന്റെ കണ്ണുകൾ അറിയാതൊന്നു നിറഞ്ഞത് ജീവൻ ശ്രദ്ധിച്ചു. "എന്നാ വാ.. ഇറങ്ങാം.. ഇനിയും വൈകിയാൽ കോഴിക്കോടെത്തുമ്പോ ഒരുപാട് വൈകും.." ആരവ് എഴുന്നേറ്റ് നിന്നു.. "കുറച്ചു മാങ്ങ കൊണ്ടുപോയ്ക്കോളൂ.. ഞാനെടുത്തു കവറിലാക്കി വച്ചിട്ടുണ്ട്..." പറഞ്ഞുകൊണ്ട് ദേവൂട്ടി കവറെടുക്കുവാൻ വേണ്ടി അകത്തേക്ക് ദൃതിയിൽ കയറിപ്പോയി.. ആരവ് ഡോക്ടർ കാർ റിവേഴ്‌സ് എടുക്കുവാനായി ഇറങ്ങിചെന്നു.. അൽപനേരം ജീവനും ജുവലും മാത്രമായി അവിടെ നിന്നോട്ടെ എന്ന് അവനു തോന്നിക്കാണണം.. "പോകുവാണല്ലേ...." പറയുമ്പോ ജീവന്റെ ശബ്‌ദം നന്നേ പതിഞ്ഞു പോയിരുന്നു. അതെയെന്ന് തലയാട്ടുമ്പോ കണ്ണുകളിൽ സങ്കടം തിങ്ങിക്കൂടി.. "തനിക്കൊന്നും ഓർമ്മയില്ലെന്നാണ് ആരവ് ഇപ്പോഴും കരുതിയിരിക്കുന്നത്..." "അങ്ങനെ തന്നെ കരുതട്ടെ.. പറയാൻ സമയമായെന്ന് തോന്നുമ്പോ ഞാൻ തന്നെ പറയും.. അതുവരെ ഇതിങ്ങനെ തന്നെ പോകട്ടെ.." പെണ്ണ് തല താഴ്ത്തി നിന്നു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.. ജീവനും ചിരിയോടെ ശരിയെന്നു തലയാട്ടി.. രണ്ട് നിമിഷത്തേക്ക് നിശബ്ദത അവരെ തലോടിയൊളിച്ചു. "ഒന്നും പറയാനില്ലേ..?" പെണ്ണ് ചോദിച്ചു.. "ഹാ...." എന്തൊക്കെയോ പറയാനുണ്ടായിരുന്നെങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നി ജീവന്.. പുറത്തേക്കൊഴുകുവാൻ വാക്കുകൾക്ക് എന്തെന്നില്ലാത്ത വല്ലായ്മ... രണ്ടുപേരും ഒടുവിലായി എന്തോ മിണ്ടാൻ തുടങ്ങുന്നതിനു തൊട്ട് മുൻപാണ് ദേവൂട്ടി കയ്യിലൊരു കവറുമായി അടുത്തേക്ക് വന്നത്.. ജീവൻ മെല്ലെ ഒഴിഞ്ഞുമാറിക്കൊണ്ട് ആരവിന്റെ അടുത്തേക്കായി നടന്നു.. കാർ സ്റ്റാർട്ട്‌ ചെയ്ത് ജുവലിനായി കാത്തിരിക്കുകയായിരുന്നു ആരവ്.. "ഇനി എന്നാ ഇങ്ങോട്ട്?" വിൻഡോയിൽ കയ്കുത്തി അകത്തേക്ക് നോക്കിയിട്ട് ജീവൻ ചോദിച്ചു. "ഇനി ദേവൂട്ടിയേം കൊണ്ട് കോഴിക്കോടേക്ക് പോര്.. മാര്യേജിന്റെ ഡേറ്റ് ഫിക്സ് ചെയ്‌താൽ ഞാനറിയിക്കാം.. കെട്ടിന്റെ തലേന്ന് തന്നെ എത്തിക്കോണം.." ജീവൻ ശരിയെന്നു തലയാട്ടിയിട്ട് തല താഴ്ത്തി നിന്നു.. "ജീവാ..." "ഹ്മ്മ്....!" "അവളുടെ മനസ്സ് എല്ലാമറിയാനുള്ള പക്വമായെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ അവളെ അത്രമേൽ പ്രണയിക്കപ്പെട്ടൊരുവന്റെ കഥ ഞാനവൾക്ക് പറഞ്ഞു കൊടുക്കും.." ആരവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. ജീവൻ ചിരിയാലേ താഴേക്ക് നോക്കിക്കൊണ്ട് തലയാട്ടി. "വേണമെന്നില്ല.. ഞങ്ങളിപ്പോ രണ്ട് ധ്രുവങ്ങളായി കഴിഞ്ഞു.. ഇനിയൊരിക്കൽ പോലും കൂടിച്ചേരാത്ത ധ്രുവങ്ങൾ...." ജീവൻ പറഞ്ഞു... ആരവ് എന്ത് പറയണമെന്നറിയാതെ നിന്നു.. "ഓൾ ദി ബെസ്റ്റ്..." ഒടുവിൽ ജീവൻ ആരവിന് ഷെയ്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു.. ജുവൽ ദേവൂട്ടിയേ ഒന്നുകൂടി നോക്കി തലയാട്ടിയിട്ട് മുറ്റത്തേക്കിറങ്ങിയിട്ട് തിരിഞ്ഞു നോക്കാതെ കാർ ലക്ഷ്യമാക്കി നടന്നു.. പിന്നാലെ ദേവൂട്ടിയും കാറിനടുത്തേക്ക് നടന്നു വന്നു.. "ഡോക്ടറെ.. പോകാം..." പെണ്ണ് കാറിൽ കയറിയിരുന്നുകൊണ്ട് ആരവിനെ നോക്കി.. "അപ്പൊ രണ്ടുപേരും കല്യാണത്തിന്റെ അന്ന് വന്നേക്കണേ.." പെണ്ണ് തലയാട്ടിക്കൊണ്ട് പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞുകൊണ്ട് ജീവനും ദേവൂട്ടിയും കൈ കാണിച്ചു.. ജീവന്റെ കണ്ണുകൾ പതിയേ തന്നെ തിരഞ്ഞെതുന്നത് ശ്രദ്ധിച്ചാണ് പെണ്ണ് മെല്ലെ കണ്ണുകൾ പിന്തിരിപ്പിച്ചു മുന്നോട്ട് നോക്കിയത്.. പിന്നെ ജീവേട്ടനെ നോക്കുവാനുള്ള ധൈര്യമില്ലായിരുന്നു.. സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് കണ്ണുകളടക്കുമ്പോ ഒരു തുള്ളി കണ്ണീര് നെഞ്ചിലേക്കിറ്റി വീണു.. കണ്ണീര് വീണിടത്ത് ഒരു തുരങ്കമുണ്ടായി.. അതിനുള്ളിൽ താഴിട്ട് പൂട്ടപ്പെട്ടൊരു പ്രണയ കഥയും.. യാത്രപറഞ്ഞുകൊണ്ട് കാർ മെല്ലെ മുന്നോട്ട് നീങ്ങിതുടങ്ങിയപ്പോൾ പെണ്ണൊന്നു തിരിഞ്ഞു നോക്കി.. ജീവനും ദേവൂട്ടിയും തങ്ങൾ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ടു.. മെല്ലെ ദേവൂട്ടി ജീവന്റെ കൈയിൽ കൈ ചേർത്തുകൊണ്ട് അവന്റെ തോളോട് ചേർന്ന് നിൽക്കുന്നത് കണ്ടു.. ഇത്രമാത്രം മതിയെന്ന് തോന്നി.. മരണം വരെയും ആശ്വാസത്തോടെ ആരവ് ഡോക്ടറെ സ്നേഹിക്കുവാൻ ഈയൊരു ദൃശ്യം മാത്രം മനസ്സിൽ സൂക്ഷിച്ചാൽ മതി... നേരെയിരുന്ന് മുന്നോട്ട് നോക്കി കാറോഡിക്കുന്ന ആരവ് ഡോക്ടറെ ഒന്ന് നോക്കി.. പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.. അവന്റെ ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു.. സ്നേഹത്തോടെ അവൻ പെണ്ണിന്റെ നെറ്റിമേൽ മൃദുവായി മുത്തി... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 മാസങ്ങൾക്കു ശേഷം... ഒരു വധുവിന്റെ വേഷത്തിൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോ പെണ്ണിന് ഒരുപാട് സന്തോഷവും ആഹ്ലാദവും തോന്നി.. മുഹൂർത്തതിന്റെ സമയമാടുക്കും തോറും ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിൽ കൂടിക്കൂടി വരുന്നതായി തോന്നി.. "എത്ര നേരമായി എല്ലാരും അവിടെ എല്ലാരും കാത്തിരിക്കുന്നു.. ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ..?" മുറിയിലേക്ക്‌ വന്നുകൊണ്ട് ചാച്ചൻ ചോദിച്ചപ്പോൾ അലീനേച്ചിയാണ് ഇപ്പൊ വരാമെന്നു മറുപടി പറഞ്ഞത്.. ചേച്ചിയും നീലുചേച്ചിയും ചേർന്നാണ് തന്നെ ഒരുക്കി തരുന്നത്.. അലീനേച്ചി കൈപിടിച്ച് കൊണ്ടുപോകുമ്പോ ഉള്ളാകേ വിറച്ചു തുടങ്ങിയിരുന്നു.. ജീവിതത്തിൽ ഇന്നേവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു തരം പ്രത്യേക വികാരം നെഞ്ചിലാകെ... അലീനേച്ചി കൈ വിട്ടത് എല്ലാവരുടെയും മുന്നിലെത്തിയപ്പോഴാണ്.. തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ ചാച്ചനെയും അമ്മച്ചിയേയും കണ്ടു.. അമ്മച്ചിയുടെ കയ്യിൽ ദച്ചുമോളും ഉണ്ടായിരുന്നു.. കണ്ണീരിനെ നിയന്ത്രിക്കുവാൻ ആവാതെ അമ്മച്ചി കരഞ്ഞുകൊണ്ട് കണ്ണു തുടക്കുന്നത് കണ്ടപ്പോ തനിക്കും സങ്കടം തോന്നി.. പിന്നിലായി കൈ കെട്ടി നിൽക്കുന്ന ജിത്തേട്ടനെ കണ്ടു.. ചിരിച്ചോണ്ട് തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. എല്ലാരുടെയും നടുക്കായി ആരവ് ഡോക്ടറെ കണ്ടപ്പോ ഇതെല്ലാം ഒരു സ്വപ്നമാണെന്ന് ഒരു നിമിഷ നേരത്തേക്ക് തോന്നിപ്പോയി.. ആരവ് ഡോക്ടർ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.. പെട്ടന്ന് പിന്നിൽ നിന്നും ജിത്തേട്ടൻ ഉന്തിയിട്ടപ്പോ നേരെ ചെന്ന് ആരവ് ഡോക്ടറുടെ നെഞ്ചിലേക്ക് വീണു... "ആഹ്... ഇങ്ങനെ ചേർന്ന് നിൽക്ക്‌.... ഇപ്പോഴാ കളറായത്..." തിരിഞ്ഞു നോക്കിയപ്പോ ജിത്തേട്ടൻ സൂപ്പറെന്ന് കൈ കാണിച്ചുകൊണ്ട് പറഞ്ഞു.. ചിരിച്ചുകൊണ്ട് ആരവ് ഡോക്ടറെ നോക്കി നാണത്തോടെ തല താഴ്ത്തി.. "എന്താടാ ജിതാ... ഇനി നിന്റെ ഊഴമാണ്.." ജിത്തേട്ടന്റെ അമ്മ അങ്ങേരെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞപ്പോ ജിത്തേട്ടൻ തല താഴ്ത്തി നിന്നു ചിരിച്ചു.. "ഹെന്റമ്മോ.. ഇവിടെ എല്ലാരേം അങ്ങ് കെട്ടിച്ചു വിടുവാണോ.. ഞാനിങ്ങനെ സിംഗിൾ ആയി നടക്കുന്നത് നിങ്ങൾക്കൊന്നും തീരെ പിടിക്കുന്നില്ലല്ലേ.. എന്നേ വെറുതേ വിട്ടേരെ.." ജിത്തേട്ടൻ കൈ കൂപ്പിക്കൊണ്ട് മറുപടി പറഞ്ഞത് കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു... "ജീവേട്ടനെയും ദേവൂട്ടിയെയും കണ്ടില്ലല്ലോ..." ചുറ്റിനും നോക്കി അവരെ തിരഞ്ഞുകൊണ്ട് ആരവ് ഡോക്ടറോട് ചോദിച്ചപ്പോ അവനും തിരയാൻ തുടങ്ങി.. അപ്പോഴാണ് ദൂരെ നിന്നും വീർത്ത വയറിന്മേൽ കൈവച്ചു നടന്നു വരുന്ന ദേവൂട്ടിയെയും അവളുടെ ഒരു കൈ പിടിച്ച് ഒപ്പം നടന്ന ജീവനെയും കണ്ടത്.. ആരവ് പെണ്ണിന് അവരെ കാണിച്ചു കൊടുത്തു... "കല്യാണപ്പെണ്ണ് സുന്ദരിയായിട്ടുണ്ടല്ലോ..." ദേവൂട്ടി പറഞ്ഞു... പെണ്ണ് മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് ദേവൂട്ടിയുടെ വയറിൽ മെല്ലെ തൊട്ടുകൊണ്ട് ആ കൈ തന്റെ ചുണ്ടോട് ചേർത്ത് വച്ചു മുത്തി... കെട്ടിന് സമയമായി.. ആരവ് ഡോക്ടർക്ക്‌ താലി കേട്ടാനായി കഴുത്തു നീട്ടിക്കൊടുത്തപ്പോൾ കണ്ണുകൾ ദൂരെ ഇരുന്നു തന്നെ നോക്കി ചിരിക്കുന്ന ജീവേട്ടനിൽ ആയിരുന്നു.. തന്നെ നോക്കി ചിരിക്കുന്ന ജീവേട്ടന് തിരിച്ചും ഒരു ചിരി സമ്മാനിച്ചു.. ആരവ് ഡോക്ടറുടെ താലി കഴുത്തിൽ മുറുകിയപ്പോൾ മെല്ലെ തല താഴ്ത്തിക്കൊണ്ട് ആ താലിയിൽ നോക്കി.... പിന്നീട് ഡോക്ടറെയും.... അപ്പോഴും ഡോക്ടർ കണ്ണുകളടച്ചു മൃദുവായി മന്ദഹസിച്ചു.. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 കെട്ട് കഴിഞ്ഞപാടെ ദേവൂട്ടിയും ജീവേട്ടനും പോയി... എല്ലാം കഴിഞ്ഞ് വീട്ടിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോ കണ്ണു നിറഞ്ഞൊഴുകിയിരുന്നു.. എത്ര തവണ ദച്ചുമോളെ എടുത്ത് ഉമ്മ വച്ചുവെന്ന് ഓർമ്മയില്ല... അമ്മച്ചിയോടും ചാച്ചനോടും ഒരു വാക്ക് പോലും ഉരിയാടാനുള്ള ധൈര്യമില്ലായിരുന്നു.. ചാച്ചനും അമ്മച്ചിയും അതേ പോലെ തന്നെ, കണ്ണുകൾ കൊണ്ട് പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തു.. ഒരു കാറിലാണ് ആരവ് ഡോക്ടറുടെ വീട്ടിലെത്തിയത്.. മുറ്റത്ത് നിലവിളക്ക് കൊളുത്തിക്കൊണ്ട് അമ്മച്ചി നിൽക്കുന്നുണ്ടായിരുന്നു.. അത് വാങ്ങിച്ചുകൊണ്ട് ഡോക്ടറോടൊപ്പം വലതുകാല് വച്ച് ആ വീടിന്റെ പടി കയറുമ്പോൾ ഇതൊരു രണ്ടാം ജന്മമാണെന്ന തികച്ച ബോധ്യമുണ്ടായിരുന്നു..... 💜💜💜💜💜💜💜💜💜💜💜💜💜💜 ഡോക്ടറുടെ വീട്ടിലെ ബഹലങ്ങളൊക്കെ അസ്തമിച്ചപ്പോൾ രാത്രിയായിരുന്നു. അവരുടെ ബന്തുക്കളെ ഒക്കെ പരിചയപ്പെടുന്നതും മറ്റുമായി നന്നേ ക്ഷീണിച്ചിരുന്നു.. രാത്രി കിടന്നോയെന്നും പറഞ്ഞ് അമ്മച്ചി ഒരു ഗ്ലാസ്‌ പാല് കയ്യിൽ തന്നപ്പോഴാണ് ഇന്ന് തന്റെ ആദ്യരാത്രിയാണെന്ന കാര്യം ഓർമ്മ വന്നത്.. പിന്നീട് മുറിയിലേക്ക് പോകുമ്പോ കാലുകൾ വിറച്ചിരുന്നു... മുറിയിലെത്തിയപ്പോൾ ആരവ് ഡോക്ടർ അവിടെ ഇല്ലായിരുന്നു. ഒരു നേരിയ ആശ്വാസം തോന്നി.. പാല് ടേബിളിൽ വച്ചുകൊണ്ട് തിരിയാൻ തുടങ്ങുന്നതും പെട്ടന്ന് പിന്നിൽ നിന്നും ആരവ് ഡോക്ടറുടെ കരങ്ങൾ വലയം ചെയ്തു.. ഡോക്ടറുടെ മുഖം തോളിലമർന്നപ്പോൾ ഉടലിൽ നിന്നും ഉയിരിലേക്ക് വിറച്ചുകൊണ്ടൊരു കൊള്ളിമീൻ പാഞ്ഞു.. ഡോക്ടറുടെ താടി രോമങ്ങൾ തോളിൽ ഇക്കിളിപ്പെടുത്തിയെങ്കിലും ആ നിമിഷത്തെ നശിപ്പിക്കുവാൻ എന്തുകൊണ്ടോ തോന്നിയില്ല.. ആയതിനാൽ തന്നെ ഡോക്ടറുടെ കരവലയത്തിനുള്ളിൽ അനുസരണയുള്ള ഒരു കുട്ടിയെ പോലെ നിന്നു... "ഡോക്ടറെ... ഒടുവില്.. ഒടുവില്.. ഫൈനലീ....." പറയുമ്പോ വാക്കുകൾ വിറച്ചു.. ആരവ് ഡോക്ടർക്ക് നേരെ നിന്നപ്പോ ഡോക്ടർ അവളെ മാറോട് ചേർത്ത് പിടിച്ചു... അടച്ചിട്ട ജനൽപഴുതിലൂടെ അകത്തേക്ക് കടന്നുകേറിയ ഇളം തെന്നൽ അവരെ തലോടിയൊളിച്ചു... "ഞാൻ ഡോക്ടറുടെ കാലിന്മേൽ കേറി നിന്നോട്ടെ ഡോക്ടറെ??" നാണത്തോടെ പെണ്ണ് പറഞ്ഞപ്പോ ചിരിച്ചുകൊണ്ടവൻ അവളെ പൊക്കിയെടുത്തു.. "ഇനി കാലിൽ കേറി ബുദ്ധിമുട്ടണ്ട.. ഉമ്മ തരാൻ തോന്നുമ്പോ എന്നോട് പറഞ്ഞാൽ മതി.. ഞാനിങ്ങനെ പൊക്കിയെടുത്തോളാം..." ആരവ് ഡോക്ടർ അവളെ നോക്കി കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞതും പെണ്ണ് അവന്റെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകളെ മെല്ലെ പറിച്ചു നട്ടു... അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവന്റെ കൈകളിൽ നിന്നും പെണ്ണ് ഊർന്നുകൊണ്ട് നിലത്തേക്കെത്തി.. ചുണ്ടുകൾ അടർത്തിമാറ്റാതെ അവന്റെ കാലുകളിൽ കാലുകയറ്റിവച്ച് ഏന്തിക്കൊണ്ടവൾ അവനിൽ ലയിച്ചു നിന്നു... പെണ്ണിന്റെ ഇടുപ്പിലൂടെ കൈയിട്ടവളെ അവൻ കരുതലോടെ ചേർത്ത് പിടിച്ചു...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 കിതപ്പോടെ പെണ്ണിന്റെ ശരീരത്തിൽ നിന്നും അടർന്നുകൊണ്ടവൻ നിവർന്നു കിടന്നു.. പെണ്ണിനെ നെഞ്ചില് കൂടുതൽ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. ഇനിയൊരു വിധിക്കും അവളെ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ... ഈയൊരു നിമിഷം മുതൽ മരണം തന്നെ പുൽകുന്നത് വരെ താൻ ആ പെണ്ണിന്റേത് മാത്രമായിരിക്കുമെന്ന ദൃഢനിശ്ചയത്തോടെ... അവളുടെ മനസ്സ് പാകപ്പെട്ടുവെന്ന് തോന്നിയാൽ ജീവൻ അവളുടെ ആരായിരുന്നെന്ന സത്യം അവളോട് തുറന്നു പറയണമെന്ന് മനസ്സിൽ ഉറച്ചുകൊണ്ടവൻ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകളെ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചുകൊണ്ട് നാശികത്തുമ്പിൽ മൃദുവായി ചുംബിച്ചു... എല്ലാം മറന്നു വെന്ന് നടിച്ചു പുനർജനിച്ചതാണ് താനെന്ന സത്യം ഒരിക്കൽ തന്റെ ആരവ് ഡോക്ടറോട് പറയണമെന്ന് ഉള്ളിൽ ഉറപ്പിച്ചുകൊണ്ടാ പെണ്ണും അവന്റെ നന്ഗ്നമായ മാറിൽ മുഖം പൂഴ്ത്തി വച്ചു... പറയാൻ ബാക്കി വച്ചൊരു മനോഹര സ്വകാര്യം കണ്ണുകളിലൊളിപ്പിച്ചുകൊണ്ട് അവരുടെ കഥ തുടരുന്നു..... ഇതാണ് ശാന്തത.. ഇതാണീ കഥ... 💜 അവസാനിച്ചു... 💜

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story