അർജുൻ: ഭാഗം 10

arjun

രചന: കടലാസിന്റെ തൂലിക

(അർജുൻ ) ഞങ്ങൾ നാല് പേരും കൂടി ക്ലാസ്സിൽ കയറിയപ്പോഴേക്കും എല്ലാവരും ഒരുമാതിരി നോട്ടം. വല്ലപ്പോഴും അല്ലെ കയറുന്നുള്ളു.. അതിന്റെ ആവും.. ഞങ്ങൾ നാല് പേരും നേരെ ബാക്ക് ബെഞ്ചിലെക് പോയി. അവിടെ ആണ് ഞങ്ങളുടെ പ്ലേസ്. അപ്പുറത്തെ സൈഡിലെ ബാക്ക് ബെഞ്ച് ഞങ്ങളുടെ എതിരാളികളായ രാഹുലും ഗ്യാങ്ങും കയ്യടക്കിയത് ആണ്. എല്ലാവരും പഠിക്കുന്നൊക്കെ ഉണ്ട്.ഇത് വരെ പഠിക്കാത്ത പിള്ളേർ വരെ പുസ്തകത്തിൽ നിന്ന് കണ്ണ് മാറ്റുന്നില്ല. ഞാൻ നോക്കിയപ്പോഴുണ്ട് ജിജോയും ജെസിയും കൂടി കണ്ണും കണ്ണും നോക്കി കളിക്കുന്നു. അവർക്ക് പരസ്പരം ഇഷ്ടം ആണ്. അപ്പോൾ പിന്നെ അത് പറഞ്ഞൂടെ. ജസി എന്തായലും പറയില്ല. അപ്പോൾ ഇവനെങ്കിലും പറഞ്ഞൂടെ. രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ആയി അവസാനം എന്താവോ എന്തോ..? മനുവാണെങ്കിൽ പെൺകുട്ടികളുടെ സൈഡിൽ ആണ്. അവൻ അവരോട് ഓരോന്നൊക്കെ chodhikkukayum അവർ അതിനനുസരിച്ചു ചിരിച് എന്തൊക്കെയോ പറയുന്നും ഉണ്ട്. എന്തിന്റെ കുഞ്ഞാണോ ആവോ..? ആഷിയാണെങ്കിൽ ഫോണിലാണ്. ഞാൻ മാത്രം വെറുതെ ഇരിക്കുന്നു. പെട്ടന്ന് എല്ലാവരും കൂടി എഴുന്നേറ്റു. ടീച്ചർ വന്നു എന്ന് തോന്നുന്നു. ഇത് വരെ ഒരാളേം ബഹുമാനം ഇല്ലാത്ത കുട്ടികൾ ആയിരുന്നു. ഇവർക്കൊക്കെ ശരിക്കും എന്താ പറ്റിയത്.

ഹാർട്ട്‌ ഒക്കെ നന്നായി ഇടിക്കുന്നുണ്ട്‌. ഇന്നാള് പൂജയെ കണ്ടപ്പൊഴാ ഇങ്ങനെ ഇടിച്ചത്. ഇനി വല്ല ഹാർട്ട്‌ കംപ്ലയിന്റ് ആണോ. ടീച്ചർ ക്ലാസ്സ്‌ എടുത്ത് തുടങ്ങി എന്ന് തോന്നുന്നു. ശബ്ദം കേൾക്കാം. ഞാനങ്ങോട്ടു നോക്കി കൂടി ഇല്ല. നല്ല പരിചയമുള്ള ശബ്ദം. ടീച്ചർ ആരാണെന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ ഞാൻ ഞെട്ടി.... ! പൂജ... ! ഇവൾ ഇവിടെ.. അതും എന്റെ ക്ലാസ്സ്‌ ടീച്ചർ ആയി. അപ്പോൾ ഇവൾ ആയിരുന്നോ എന്റെ ക്ലാസ്സ്‌ ടീച്ചർ. അപ്പോൾ ഞാൻ റാഗ് ചെയ്തതും ഇഷ്ടപെട്ടതുമൊക്കെ... അവരെ ഒന്ന് പാളി നോക്കിയപ്പോൾ അവരും അവളുടെ മുഖത്തേക്ക് ഉറ്റു നോക്കുന്നുണ്ട്.ഇനി വല്ല സ്റ്റുഡന്റ് ക്ലാസ്സ് എടുക്കാൻ വന്നതാണോ.? അതോ വല്ല ട്രൈനിങ്ങിന് വേണ്ടി വന്നതാണോ..? സംശയങ്ങൾ പല വഴിക്കും പോയി. അവളെ നോക്കിയപ്പോൾ അവൾ ഒരു ചെറുപുഞ്ചിരിയാളെ എന്നെ നോക്കി. അതിലൊരിക്കലും കളിയാക്കലോ പുച്ഛമോ ഇല്ല. മറിച് മറ്റെന്ദോ ഒന്ന്. ശാന്തമായ ഒരു പുഞ്ചിരി. "ഡിയർ ഫ്രണ്ട്‌സ്, ഞാൻ പൂജ. നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആണ്. ഞാൻ ഒരു വട്ടം പറഞ്ഞതാണ്. എന്നാലും പറയുവാണ്. ഇവിടെ പലർക്കും അറിയാത്ത കാരണം ആണ് പറഞ്ഞത്. ഓക്കേ " അവൾ അത് പറഞ്ഞപ്പോൾ ചിലർ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

"അപ്പോൾ നമുക്ക് ഇന്നലെ പഠിപ്പിച്ചതിന്റെ ബാക്കി നോക്കാം Let's continue the class" അവൾ എന്തൊക്കെയോ പറഞ്ഞു ക്ലാസ്സ്‌ എടുക്കുകയും ചിരിക്കുകയും ചോദ്യം ചോദിക്കുന്നുമൊക്കെ ഉണ്ട്. എന്റെ മനസ്സ് ഇവിടെ ഒന്നും അല്ലായിരുന്നു.നെഞ്ചിൽ ഒരു പാറ കല്ല് കയറ്റി വെച്ച ഫീൽ... അവളെ ആദ്യമായി കണ്ടതും റാഗ് ചെയ്തതും ഫീൽ ചെയ്തതും ഇഷ്ടം പറഞ്ഞതുമെല്ലാം ഓർമ്മ വന്നു. ഇത് കൊണ്ടായിരിക്കുമോ അവൾ സാരി ഉടുത്ത് വരുന്നത്. എന്നാലും അവൾ എന്താ ഇത് വരെ എന്നോട് പറയാതിരുന്നത്. ചിലപ്പോൾ ഇടക്ക് അവൾ പറയാൻ ശ്രമിക്കുന്ന കാര്യം ഇതായിരിക്കുമോ. എന്നാലും ഞാൻ ഇത്ര നാൾ പ്രണയിച്ചത് എന്റെ ടീച്ചറെ തന്നെയായിരുന്നോ. ഓർക്കും തോറും തലക്ക് ഭ്രാന്ത് പിടിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഇല്ല. മനുവിന്റെയും ജിജോയുടെയും ആഷിയുടെയുമെല്ലാം നോട്ടം എന്നിൽ ആണെന്ന് എനിക്ക് മനസ്സിലായി.ഞാനവരെ നോക്കിയില്ല. ഇവിടെ നിന്ന് എങ്ങനെയെങ്കിലും പുറത്ത് പോകണം. അവൾ ക്‌ളാസെടുക്കുന്ന ശബ്ദമൊക്കെ മറ്റൊരു രീതിയിൽ ആണ് എനിക്ക് അനുഭവപ്പെടുന്നത്. 'നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചറാണ് 'ഇത് മാത്രം കാതിൽ തുളച്ചു കയറുന്നു. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എന്ധെങ്കിലും ഒക്കെ എനിക്ക് സംഭവിക്കും. ഞാനാകെ എന്തൊക്കെയോ ആയി നിൽക്കുമ്പോഴാണ് ബെല്ലടിച്ചത്. ക്ലാസ്സിൽ നിന്ന് അവൾ ഇറങ്ങിയതും പിന്നാലെ ഞാനും ഇറങ്ങി.

കൂടെ എന്റെ ഫ്രണ്ട്സും. ഞങ്ങൾ കുറെ നേരം ആ വാക മര ചുവട്ടിൽ ഇരുന്നു. ഈ കോളേജിൽ വന്നിട്ട് എനിക്ക് ഏറ്റവും വിഷമവും സങ്കടവും വരുന്ന സമയത്ത് മുഴുവൻ ഞാൻ ഇവിടെയാണ് വരുക. ഇവിടെ വന്നാൽ മനസ്സിന് ഒരു റിലാക്സേഷൻ ആണ്.എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ ഒരു തൂവൽ പോലെ. ഈ വാകമരത്തിന് അങ്ങനെ ഒരു പ്രത്യേകതയുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല അത് അങ്ങനെയാണ്. എന്നാൽ ഇന്നെന്റെ പ്രശ്നങ്ങളെ ലഘൂകരിക്കാൻ ഈ വാകമരത്തിന് സാധിക്കുന്നില്ല. അവളെ കണ്ട ഓരോ നിമിഷവും എന്നിലേക്ക്‌ വീണ്ടും വീണ്ടും കടന്ന് വരാൻ തുടങ്ങി "അർജുൻ.... "ഞാനൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഞെട്ടി. പൂജ... ! എന്നും അവളെ കാണുമ്പോൾ സന്തോഷം തോന്നാറുള്ള എനിക്ക് ഇന്നവളെ നേരിടാനാവുന്നില്ല. "അർജുൻ.. എനിക്കറിയാം നീ ഇപ്പോൾ എത്ര മാത്രം വിഷമം അനുഭവിക്കുന്നെന്ന്. ഞാൻ ആദ്യമേ പറയേണ്ടതായിരുന്നു. എല്ലാം എന്റെ തെറ്റാണ്. സോറി....ഞാൻ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു. അത് മറന്നേക്കൂ..

ഇനി നിനക്കെന്നെ നേരിടാൻ വിഷമം ഒന്നും വേണ്ട. ഞാനത് മറന്നു. ഈ പ്രായത്തിൽ എല്ലാവർക്കും തോന്നുന്നതേ നിനക്കും തോന്നിയുള്ളൂ. അതൊരിക്കലും നിന്റെ തെറ്റല്ല. ഞാനാരാണെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായല്ലോ... അത് മതി. ഞാൻ പലപ്പോഴും പറയാൻ ശ്രമിച്ചപ്പോഴും പറ്റിയില്ല. അത് നീ വിട്ടേക്ക്. ഞാനും മറന്നു. ഇനി ഇതാരോടും പറയാൻ നിൽക്കേണ്ട. ഇത് നമ്മളിൽ തന്നെ ഒതുങ്ങട്ടെ. ഇങ്ങനെ ഒക്കെ ആയി എന്ന് വെച്ച് നിനക്കെന്നോടും തോന്നണ്ടട്ടോ. ഞാൻ എന്നും നിന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കും. നാളെ മുതൽ സ്ഥിരമായി ക്ലാസ്സിൽ വരണം. ഓക്കേ " ഇത്രയും പറഞ്ഞു പൂജ തിരിഞ്ഞ് നടന്നു. കുറച്ച് പോയിട്ട് ഒന്ന് നിന്ന് അവൾ വീണ്ടും തിരിഞ്ഞു. "പിന്നേ... താങ്ക്സ്.. ഇന്നത്തെ സംഭവത്തിന്‌.. ആരും എന്നെ ഇത്ര നന്നായി കെയർ ചെയ്തിട്ടില്ല. ഇനിയും ഞാനത് പ്രതീക്ഷിക്കുന്നു. "ഒന്ന് ചിരിച്ചിട്ട് അവൾ വീണ്ടും നടന്നു പോയി. ഞാനാകെ തരിച്ചു നിൽക്കുന്ന അവസ്ഥയിലും. ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story