അർജുൻ: ഭാഗം 11

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) ഞാൻ ഇന്ന് എന്റെ ക്ലാസ്സിലേക്ക് പോകാൻ പോയപ്പോഴാണ് അർജുനും ഫ്രണ്ട്സും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടത്. ഇന്ന് അവൻ എന്നെ കാണുമെന്നു എനിക്ക് ഉറപ്പായി. പേടിച്ചിട്ട് നെഞ്ചൊക്കെ വല്ലാതെ മിടിക്കുന്നു. അവന്റെ പ്രതികരണം എന്താണെന്നോലോചിച്ചിട്ട് മനസമാധാനം ഇല്ല. എന്തായലും കയറാം. ഞാൻ ഒന്ന് ദീർഘനിശ്വസിച്ചിട്ട് ക്ലാസ്സിൽ കയറി. ഞാൻ നോക്കിയപ്പോൾ അർജുൻ എന്നെ നോക്കുന്നെ ഇല്ല. അവന്റെ ഫ്രണ്ട്‌സ് എന്നെ കണ്ട് അന്തം വിട്ട് ഇരിക്കുന്നുണ്ട്. അവന്റെ ശ്രദ്ധ കിട്ടാൻ ഞാൻ എന്തൊക്കെയോ പറഞ്ഞു.അവസാനം അവൻ നോക്കി. അവനെന്നെ കണ്ടപ്പോൾ അവന്റെ മുഖത്തു വിരിഞ്ഞ എക്സ്പ്രെഷൻസ് കണ്ട് എനിക്ക് ചിരിയും വിഷമവും ഒക്കെ കൂടി ആണ് വന്നത്. എന്നിൽ ഒരു നിസ്സഹായ അവസ്ഥ ഉണ്ടായിരുന്നു. ചെറു പുഞ്ചിരിയോടെ അവനെ നോക്കുമ്പോഴും ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു. ആദ്യം അവനെ ഞെട്ടിക്കണം, അവനെ ഒരു പാഠം പഠിപ്പിക്കണം എന്നൊക്കെ വിജാരിച്ച ഞാൻ ഇപ്പോൾ അവന് വിഷമം ഒന്നും ആവല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്. കാരണം എനിക്കറിയാം അവനെന്നെ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചത്. അങ്ങനെ ഉള്ള അവന് ഇത് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.

പക്ഷെ ഇപ്പോൾ അത് കുറച്ച് വിഷമമേ ഉണ്ടാക്കൂ.. എല്ലാം മുളയിലേ നുള്ളി കളയണം. അല്ലെങ്കിൽ വേരുറക്കും. വേരുറച്ചു കഴിഞ്ഞാൽ വെട്ടി മാറ്റാൻ ബുദ്ധിമുട്ടായിരിക്കും. അവന് ഞാൻ ടീച്ചർ തന്നെയാണോന്ന് സംശയം ഉണ്ടെന്ന് എനിക്ക് തോന്നി. അത് കൊണ്ട് ഞാൻ എന്നെ പരിചയപ്പെടുത്തി. അവന് ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണെന്ന് എനിക്ക് മനസ്സിലായി. എന്നെ ഫേസ് ചെയ്യാൻ അവന്‌ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നു. ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അവനും ഇറങ്ങി. അവനോട് ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ മനസ്സിനൊരു തൃപ്തി കിട്ടുന്നില്ല. വീട്ടിലേക്ക് പോകുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു. ഇനി എന്ത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്തായാലും അവനുമായി ഫ്രണ്ട്ലി ആവണം. അവൻ എല്ലാതും മറക്കണം.. ******* ഓരോന്നാലോചിച്ച് വീട് എത്തിയത് അറിഞ്ഞില്ല. പെട്ടെന്ന് എന്തോ എന്റെ മേലെയ്ക്ക് ചാടിവീണു. അതും കൊണ്ട് ഞാനിതാ പോണ് താഴേക്ക്... എന്റെ ഭൂമി ദേവി... നിനക്ക് പ്രണാമം.. ഞാൻ ഞെട്ടി നോക്കിയപ്പോൾ ഉണ്ട് എന്റെ മേലിൽ വീണ സാധനം അവിടെ നിന്ന് കയ്യൂഴിയുന്നു. മാളു..മാളവിക...ഇവൾ നാളെ വരുള്ളൂ എന്നല്ലേ പറഞ്ഞത്. ഞാൻ ആലോചിക്കാതെ ഇരുന്നില്ല. " നീ എന്തിനാ ഇപ്പൊ കേറി വന്നത് നാളെ വരുള്ളൂ എന്നല്ലേ പറഞ്ഞത്.

"പൂജ '' ഓഹോ അപ്പോൾ ഞാൻ വരുന്നത് കൊണ്ടാണല്ലോ നിനക്ക് വിഷമം ഞാൻ ഇപ്പോൾ ത്തന്നെ പൊയ്ക്കോളാം. നിന്നെ കാണാൻ ഇന്ന് തന്നെ വന്നപ്പോൾ നിനക്ക് പറ്റില്ല അല്ലേ....."അവൾ കരയുന്ന പോലെ കാണിച്ചു കൊണ്ട് പറഞ്ഞു. "ഡി.. ആക്ടിങ് കത്തി കയറുന്നുണ്ട്. കുറച്ച് കുറക്കാം.. "പൂജ "മനസിലായില്ലേ... "മാളു "അതേല്ലോ "പൂജ "എന്റെ അമ്മുവേച്ചി.. നമ്മളെന്നാണ് ഹോസ്റ്റലിൽ പോകുന്നത് "മാളു " എന്താടീ..നിനക്ക് ഹോസ്റ്റലിൽ പോവാൻ ധിർധി. അവിടെ ഓപ്പോസിറ്റ് തന്നെയാ മെൻസ് ഹോസ്റ്റലും. വല്ല പണിയും ഒപ്പിച്ചു വെച്ചാൽ ഉണ്ടല്ലോ.... ഞാൻ അവിടെ തന്നെ ആണ്. നമ്മുക്ക് ഒരു റൂം ഞാൻ പറഞ്ഞിട്ടുണ്ട്. നിന്റെ എല്ലാ കള്ളത്തരവും ഞാൻ കയ്യോടെ പിടിക്കും. പ്രേമം, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു വന്നാലുണ്ടല്ലോ... " "എന്റെ ചേച്ചി കോളേജ് ആയതിന്റെ അല്ലറ ചില്ലറ കുരുത്തക്കേടൊക്കെ ഞാനൊപ്പിക്കും. അതിൽ യാതൊരു ഗാരണ്ടിയും ഇല്ല. എന്ന് വെച്ച് പ്രേമിക്കാൻ ഒന്നും എന്നെ കിട്ടില്ല. പ്രേമിക്കുക എന്ന് പറഞ്ഞാലൊക്കെ ഭയങ്കര ബുദ്ധിമുട്ടാ.. പ്രേമം പറയണം, ഇഷ്ടപ്പെടണം, കാത്തിരിക്കണം,

അവർക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാൻ പാടില്ല, ഫോൺ വിളി, പാർക്ക്‌, ബീച്, ഫുൾ ടൈം കള്ളത്തരം, വീട്ടുകാർ അറിഞ്ഞാലൊന്നുള്ള പേടി അങ്ങനെ ഒരു മിനിറ്റ് പോലും റെസ്റ്റും കിട്ടൂല മനസ്സമാധാനവും കിട്ടൂല. അവസാനം തേപ്പും. പിന്നെ കണ്ണീർ... ബ്ലാഹ്.. ബ്ലാഹ്... ഇതാവുമ്പോ ഫ്രീ ബേർഡ് ആയിട്ട് നടക്കാം. ആരുടെയും ഇഷ്ടത്തിന് അനുസരിച്ചല്ലാതെ എന്തു വേണേലും ചെയ്യാം. ആരെ വേണമെങ്കിലും വായ നോക്കാം. നോ പ്രോബ്ലെം. മറ്റേത് ഒരു കൂട്ടിലടച്ച കിളിയെ പോലെ... "മാളു "എടി നീ ആള് കൊള്ളാലോ. നീ ഇങ്ങനൊക്കെ പറയോ ..കൊള്ളാലോ.. ഇതൊക്കെ എപ്പോ.. !? അപ്പോൾ നീ ജീവിത കാലം മുഴുവൻ സിംഗിൾ ആയി നടക്കാനാണോ ഉദ്ദേശം. "പൂജ "പ്രണയം ദുഖമാണുണ്ണീ... സിംഗിൾ അല്ലെ സുഖപ്രദം "മാളു "മ്മ്മ്.. അതെ അതെ. പിന്നെ., നാളെ മുതൽ ഞാൻ നിന്റെ ടീച്ചർ ആണ്. അതിന്റെ റെസ്‌പെക്ട് കാണിച്ചില്ലേലും പിള്ളേരുടെ ഇടയിൽ വെച്ച് കളിയാക്കരുത് പ്ലീസ്... " . "നോക്കട്ടെ.. ഉറപ്പ് പറയാൻ പറ്റില്ല " പിന്നെ ഞങ്ങൾ ഫുൾ തല്ലിപ്പൊളി ആയിരുന്നു. അവൾ വന്നാൽ അങ്ങനെയാ.

ഒരു മിനിറ്റ് എനിക്ക് റസ്റ്റ്‌ തരില്ല. അച്ഛനും അമ്മയ്ക്കും എന്നേക്കാൾ ഇഷ്ടം അവളെയാണ്. അവളുടെ അച്ഛനും അമ്മയ്ക്കും എന്നെയും. ചെറുപ്പത്തിൽ എന്നെ നോക്കിയതൊക്കെ അവരാണ്. അവൾ എനിക്ക് അനിയത്തി എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട് ആണ്. എല്ലാ കാര്യവും ഞങ്ങൾ പരസപരം തുറന്ന് പറയും. എല്ലാം കഴിഞ്ഞ് രാത്രി കിടക്കാൻ ആയപ്പോൾ വീണ്ടും അർജുനെ ഓർമ വന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലേ. "എന്താടി ചേച്ചി.. മനുഷ്യന് ഉറങ്ങണം. ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്തേ. "മാളു "മ്മ് " "എന്തു പറ്റി ചേച്ചി. എന്ധെങ്കിലും കുഴപ്പം ഉണ്ടോ " "എന്തു കുഴപ്പം? നാളെ മുതൽ നിന്റെ കൂടെ ആണല്ലോ എന്നോർത്തിട്ട് ഉറക്കം വരുന്നില്ല. ഇനി എന്റെ ഉറക്കമില്ലാത്ത രാത്രികളല്ലേ.. " "അതെങ്ങനെ " "കൂർക്കം വലി കേട്ടാൽ എനിക്ക് ഉറക്കം വരൂല "അവളെ നോക്കി കണ്ണുറുക്കി കൊണ്ട് ഞാൻ അത് പറഞ്ഞു. "ഡീ...ചേച്ചി.... " ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story